Connect with us

Love

മുറിയിലേക്ക് കടന്നുവന്ന മനുഷ്യൻ ജനലഴികളെ മറിച്ചിട്ട നേർത്ത മഞ്ഞ കർട്ടൻ നീക്കി പുറത്തെ ഇരുട്ടിലേക്ക് മിഴികൾ നാട്ടി…

Published

on

രചന : അഞ്‌ജലി മോഹൻ

“മിഹാ അതൊക്കെ അഴിച്ചുവയ്ക്കാൻ വരട്ടേ ഇന്നൊരാള് കൂടെയുണ്ട്….”തോളിൽ നിന്നും അഴിച്ചുമാറ്റിയ സാരിത്തുമ്പും കയ്യിൽ പിടിച്ചവൾ നിർവികാരതയോടെ മുന്നിൽ നിൽക്കുന്ന ചുമന്ന സാരിയുടുത്ത ചുണ്ടിൽ ചുമന്ന ചായം വാരിത്തേച്ച ആാാ തടിച്ചുരുണ്ട സ്ത്രീയെ നോക്കി….. “എനിക്കൊന്നുറങ്ങണം രഞ്ചുമ്മ മേലാകെ നുറുങ്ങുന്ന വേദനയാ കാലകത്താൻ വയ്യ….” “ഒരു പെയിൻകില്ലർ എടുത്തോ…. ഇത് നിന്നെമാത്രം തേടി വന്നയാളാണ് കുറെ കാശും തന്നു….. ചെല്ല് ചെന്ന് മുഖം കഴുകി സാരിയുടുത്ത് ഇരിക്ക് ഞാൻ ഇങ്ങോട്ട് പറഞ്ഞുവിടാം….” കണ്ണിൽ നിറയെ ദയയുള്ള വാക്കുകൾക്ക് ആജ്ഞയുടെ ഗാംഭീര്യം ഉള്ള സ്ത്രീ…. വേച്ചു വേച്ചു കുളിമുറിയിലേക്ക് നടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…… തുടകൾക്കിടയിലൂടെ വെട്ടേറ്റ് ചോര ഒലിച്ചിറങ്ങുന്ന വേദനയും….. തിരികെ മുറിയിൽ വന്ന് സാരി വലിച്ചുചുറ്റി മുടിയിൽ പാതിവാടിയ മുല്ലപ്പൂവെടുത്തു ചാർത്തി…. മുറിയിലേക്ക് കടന്നുവന്ന മനുഷ്യൻ ജനലഴികളെ മറിച്ചിട്ട നേർത്ത മഞ്ഞ കർട്ടൻ നീക്കി പുറത്തെ ഇരുട്ടിലേക്ക് മിഴികൾ നാട്ടി നിൽക്കാൻ തുടങ്ങിയിട്ട് നിമിഷങ്ങളായി….. മാറിൽ നിന്നും സ്വയം ഇളക്കി നീക്കിയ സാരി അവള് പിടിച്ച് നേരെയിട്ടു…… “എനിക്കൊന്നുറങ്ങണം.. സർ വന്നകാര്യം തീർത്തിട്ട് പോണം….” ശബ്ദം അല്പം കടുത്തു….. “മിഹാ എപ്പോഴെങ്കിലും ഇരുട്ടിന്റെ ഭംഗി കണ്ടിട്ടുണ്ടോ….???” “ഇയാള് ഇത് ചോദിക്കാനാണോ ഈൗ നേരംകെട്ട നേരത്ത് നോട്ടെണ്ണി കൊടുത്ത് മുറിക്കകത്തോട്ട് വന്നത്….??? ഇരുട്ടും കണ്ടിരിക്കാനാണേൽ വല്ല കടത്തിണ്ണയിലോ മറ്റൊ ഇരുന്നാൽ പോരെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ…..” ഒരുപാട് പുരുഷന്മാരുടെ ക്രൂരമായ കാമകേളികൾക്ക് മുൻപിൽ കിടന്നതിന്റെ ദേഷ്യമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ “പറ എപ്പോഴെങ്കിലും ഇരുട്ടിന്റെ ഭംഗി കണ്ടിട്ടുണ്ടോ…..???” അയാളുടെ ചോദ്യം അപ്പോഴും തീരെ നേർത്തതായിരുന്നു…. “ഇരുട്ടിന്റെ ഭംഗിമാത്രേ ഞങ്ങള് കണ്ടിട്ടുള്ളൂ….. ഈൗ മുറി പകൽവെട്ടം പോലും കണ്ടിട്ടുണ്ടാവില്ല….. ഇയാളിപ്പോ തൂങ്ങി നിൽക്കുന്ന മരത്തിന്റെ ജനൽപൊളി പകൽ നേരത്ത് അടച്ചിടും…. പിന്നെ ഇരുട്ട് മാത്രം….. എപ്പഴും ഇരുട്ട് മാത്രം…..” കിടക്കയിൽ ചുരുട്ടിവച്ച കാലിലേക്ക് മുഖം ചേർത്തുവച്ചവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…. അയാളൊന്നും മിണ്ടാതെ വീണ്ടും ഇരുട്ടിലേക്ക് മാത്രം നോക്കി നിന്നു….. “ഞാനല്പം ഉറങ്ങിക്കോട്ടെ….. സാർ വിളിച്ചാമതി…. കണ്ണ് മാളുന്നു….. ഇന്നൊട്ടും ഉറങ്ങാനായില്ല ഇന്നലെയും….” തളർന്നു തുടങ്ങിയ വാക്കുകൾക്ക് മുൻപിൽ അയാള് സമ്മതമെന്നോണം ഒന്ന് മൂളി…. ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപ് ചുറ്റിപിണഞ്ഞ അയാളുടെ കൈകളുടെ ചൂടറിഞ്ഞു…. കണ്ണ് പാതി തുറന്നവൾ എണ്ണിവാങ്ങിയ കാശിന് പണിചെയ്യാനായി അയാൾക്കുമുൻപിൽ തിരിഞ്ഞു കിടന്നു….

“ഉറങ്ങിക്കോളൂ തനിക്കൊട്ടും വയ്യല്ലോ….” ആ പെണ്ണിന്റെ നെറ്റിയിലേക്ക് പാറിവീണ കുഞ്ഞുമുടിയിഴകൾ വകഞ്ഞുമാറ്റിക്കൊണ്ടയാൾ പിരികക്കൊടികൾക്കിടയിൽ ചുണ്ടുകളമർത്തി…. ആദ്യമായ് ആണൊരുത്തൻ സ്നേഹത്തോടെ കാ -മത്തിന്റെ ഒരു തരിമ്പുപോലുമില്ലാതെ ചും ബിച്ചതിന്റെ ഞെട്ടൽ അവളിൽ ഉണ്ടായെങ്കിലും തളർച്ച അവളുടെ കണ്ണുകളെ പൂർണമായും മൂടിക്കഴിഞ്ഞിരുന്നു….. തു ടയിടുക്കിൽ വീണ്ടും വേദന തോന്നിത്തുടങ്ങിയപ്പോഴാണ് കണ്ണുകൾ തുറന്നത്…. കഴിഞ്ഞരാത്രി അയാൾ തുറന്നിട്ട ജനൽപാളിക്കിടയിലൂടെ ആദ്യമായ് ആാാ മുറിക്കകത്തേക്ക് വെളിച്ചം കയറി…. അരികിലയാൾ കുഞ്ഞുങ്ങളെപോലെ ചുരുണ്ട് കിടന്നുറങ്ങുന്നുണ്ടായിരുന്നു….. രാവിലത്തെ കുളിയും അവളുടെ മുറിക്കുള്ളിൽ കഴിഞ്ഞിട്ടാണ് അയാളവിടെ നിന്ന് ഇറങ്ങിയത്…… പോകുമ്പോ വെറുതെ ആ പെണ്ണിന്റെ കണ്ണുകളിൽ നോക്കിയൊന്ന് ചിരിക്കാനും മറന്നില്ല…. “മിഹാ ചെന്ന് ഒരുങ്ങ്…. കുറെ കാശ് എണ്ണി വാങ്ങിയതുകൊണ്ടാ ഞാൻ വിളിക്കാൻ വരാതിരുന്നത്….” രഞ്ചുമ്മയുടെ കടുത്ത സ്വരത്തിനൊപ്പം പ്രായം ചെന്ന ഒരാൾ മുറിക്കുള്ളിലേക്ക് കടന്നുചെന്നു…… വീണ്ടുമാ മുറി ഇരുട്ടിലായി…… അന്നും രാത്രിയിരുട്ടിൽ വീണ്ടും അയാൾ വന്നു….. പിന്നെയും ജനലഴിവഴി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു…. ഈ ജനലോരത്ത് നിന്ന് ഇരുട്ട് കാണാൻ അത്രയ്ക്ക് ഇഷ്ടാണോ ‘ഇയാൾക്ക്’….??? “വൈത്തി…. വൈദ്യനാഥൻ…” തിരിഞ്ഞയാൾ ആ പെണ്ണിന്റെ മുഖത്തു നോക്കി പറഞ്ഞു….. “വൈത്തി…” ഒന്ന് രണ്ടുവട്ടം ആ പേര് അവളുടെ ചുണ്ടുകൾ ഉരുവിട്ടു…. “””ഒരുപാട് കേട്ടു ചുവന്ന തെരുവിലെ ആണിനെ മോഹിപ്പിക്കുന്ന മിഹായെ കുറിച്ച്….. അപ്പൊ എനിക്കും ഒരു മോഹം ഈ മിഹായെ ഒന്ന് കാണാൻ….”””” “””അവരാരും പറഞ്ഞത് മിഹായുടെ മുഖത്തെ സൗന്ദര്യത്തെ കുറിച്ചല്ല ദേ ഈ സാരിയും മാറിടത്തെ പൊതിഞ്ഞുവച്ച ബ്ലൗസും ഒക്കെ അഴിഞ്ഞുലഞ്ഞ് വീണ് കഴിഞ്ഞാൽ ഒരു മിഹായുണ്ട്…. ആണിനെ മോഹിപ്പിക്കുന്ന മിനുസമായ ശരീരമുള്ള ഒലിച്ചിറങ്ങുന്ന വിയർപ്പിനുപോലും മുല്ലപ്പൂവിന്റെ സുഗന്ധമുള്ള മിഹാ…..””” അവളൊന്ന് വശ്യമായി ചിരിച്ചു…. “മിഹായ്ക്ക് ഉറക്കം വരുന്നില്ലേ…. ചെല്ല് ഈ സാരിയൊക്കെ മാറ്റി കുളിച്ചു വായോ…. എനിക്കും ഒന്ന് കിടക്കണം…..” അവളുറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു…… “വൈത്തി എന്നെ കെട്ടിപിടിച്ചുറങ്ങാൻ വന്നതാണോ…. അതിനാണോ കാശെണ്ണി തന്നത്….??” ചിരി അടക്കിപിടിച്ചവൾ എങ്ങനെയോ ചോദിച്ചു…. “തനിക്ക് ഉറങ്ങാൻ ഇഷ്ടമില്ലേ…???” വരിഞ്ഞുപുണർന്നു കിടന്ന അയാളെ അവള് കൗതുകത്തോടെ നോക്കി…., “ഉറക്കം വരുന്നില്ലേൽ മുടിയിലൂടെ അല്പനേരമൊന്ന് വിരലോടിക്കാമോ….??” കുഞ്ഞുങ്ങളെ പോലെ ചോദിക്കുന്നത് കേട്ടവൾ അയാളുടെ മുടിയിഴകളിലൂടെ തലോടി….. അയാള് ഉറക്കത്തിലേക്ക് വഴുതിവീണു പോകുന്നത് നേർത്തചിരിയോടെ കണ്ടാസ്വദിച്ചു…. ഇരുട്ടിൽ എപ്പോഴോ ഉണർന്നപ്പോഴാണ് മേശപ്പുറത്തെ കുഞ്ഞ് വിളക്കിലെ തിരി ഉയർത്തിവച്ച് എന്തൊക്കെയോ കുത്തികുറിയ്ക്കുന്ന അയാളെ കണ്ടത്…. “‘”എഴുത്തുകാരനാണോ…..???””” പിന്നിൽ ചെന്ന് നിന്ന് ചോദിച്ചു….. “”മ്മ്ഹ്… എന്തെ അങ്ങനെ തോന്നുന്നില്ലേ….??””കുസൃതി നിറഞ്ഞ അയാളുടെ മറുചോദ്യം കേട്ട് അവളടിമുടി അയാളെയൊന്ന് നോക്കി…. നീണ്ടു വലിയ കുർത്തയോ എഴുത്തുകാരെപോലെ കഴുത്തോളം നീളമുള്ള താടിയോ ഒന്നും അയാൾക്കില്ലായിരുന്നു…..

തന്നെത്തന്നെ നോക്കിയിരിക്കുന്നു അയാളെനോക്കിയവൾ ചുമലുകൂച്ചി ഇല്ലെന്ന് മൂളി….. ഏറെനേരം അയാള് എഴുതുന്നതും നോക്കിയിരുന്ന് എപ്പോഴോ കണ്ണുകളിൽ ഇരുട്ടുവീണു….. പകലിൽ മുറിയിൽ നിന്നും ഇറങ്ങാൻ നേരം അയാളാ പെണ്ണിനെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുംബിച്ചു….. അത്ഭുതം കൂറി ആ പെണ്ണിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നിരുന്നു…. പിന്നീടെന്നും രാത്രി അയാൾക്കുള്ളതായിരുന്നു…. അയാൾക്കുവേണ്ടിമാത്രം മറ്റൊരുവന്റെയും കണ്ണിൽപ്പെടാതെ ആ പെണ്ണ് ഒളിച്ചുനിൽക്കുമായിരുന്നു….. അയാളുള്ള രാത്രികളിൽ മാത്രമവൾ വേദനകളില്ലാതെ ഉറങ്ങുമായിരുന്നു…. അയാളെന്നും രാവിലെ എഴുന്നേറ്റ് പോകുമ്പോൾ കണ്ണുകൾ കൊണ്ടവൾ അയാളെ യാത്രയാക്കും…. രാത്രിയിൽ അയാള് വരുമ്പോൾ ഓടിചെന്നയാളെ വാരിപുണരും….. ഇരുട്ടിൽ കത്തിയെരിയുന്ന വിളക്കിന്റെ വെളിച്ചത്തിൽ അയാളിരുന്ന് കുത്തികുറിക്കുമ്പോൾ പിന്നിലൂടെ ചെന്ന് നിന്ന് കഴുത്തിലൂടവൾ വട്ടം ചുറ്റിപിടിക്കും…. ഈൗ ദിവസങ്ങളിൽ എപ്പോഴൊക്കെയോ അവള് ചില ഇംഗ്ലീഷ് വാക്കുകളും പഠിച്ചു….. ഇടയ്ക്കിടെ ആ വാക്കുകൾ അയാളുടെ നേർക്ക് തന്നെ കുറുമ്പോടെ പ്രയോഗിക്കുകയും ചെയ്യും…. “””മിഹായ്ക്ക് അക്ഷരങ്ങൾ പഠിക്കണോ….???””” “””വൈത്തി ന്നെ പഠിപ്പിക്കുവോ….???””” കൂരിരുട്ടിൽ തുറന്നിട്ട ഒറ്റ ജനല്പാളിയിലൂടെ കടന്നുവരുന്ന നിലാവെളിച്ചത്തിൽ അയാളുടെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കിയായിരുന്നു ചോദ്യം….. “മ്മ്ഹ്ഹ്” എന്ന് മൂളലോടെ സമ്മതം അറിയിച്ചതും ചാടിയെഴുന്നേറ്റവൾ വിളക്കിന്റെ തിരി കൂട്ടിവച്ചു….. ഉയർന്നുകത്തുന്ന നാളത്തിന്റെ മഞ്ഞവെളിച്ചത്തിൽ പിന്നീടങ്ങോട്ട് അയാളവൾക്ക് അക്ഷരങ്ങൾ എഴുതാനും വാക്കുകൾ കൂട്ടിവായിക്കാനും പഠിപ്പിച്ചുകൊടുത്തു….. ശേഷമുള്ള രാത്രികളിൽ അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്ന് അയാൾ കൊണ്ടുവന്ന മലയാളം പുസ്തകങ്ങൾ അയാൾക്കായവൾ വായിച്ചുകൊടുക്കുമായിരുന്നു….. അയാൾ ഏതെങ്കിലും ദിവസം വരാതിരുന്നാൽ പിറ്റേന്നതിന്റെ പരിഭവം പറിച്ചിലും പിണങ്ങിത്തിരിഞ്ഞ് മാറി കിടക്കലും തുടങ്ങി പുതുതായുള്ള കാഴ്ചകൾ ആ നാലുചുവരുകൾ ആദ്യമായ് കണ്ടുതുടങ്ങി…… കയ്യിലുള്ള എണ്ണപലഹാരപ്പൊതി നീട്ടിപിടിച്ച് കാതിലയാൾ അടക്കം പറയുന്നത് വരെ ആയുസ്സുള്ളൊരു കുഞ്ഞു പിണക്കം….. എന്നുമെന്നും അയാൾക്കുള്ളതായിരുന്നു… അയാൾക്ക് മാത്രം….. അയാളയാളുടെ നാടിനെകുറിച്ചും വീടിനെകുറിച്ചും വീട്ടിലെ അമ്പാടിപശുക്കളെക്കുറിച്ചും വീടിനുമുൻപിലെ നെല്പാടത്തെ കുറിച്ചും വാതോരാതെ പറയുന്നത് അവൾ ആ നെഞ്ചിൽ ചേർന്ന് കിടന്ന് കൗതുകത്തോടെ കേൾക്കും….. എന്നെങ്കിലും ഒരിക്കൽ “”താൻ ഒപ്പം വരുന്നോ”” എന്ന് അയാൾ ചോദിച്ചുകേൾക്കാനായി അവളെപ്പോഴൊക്കെയോ കൊതിച്ചു തുടങ്ങി….. തനിക്കയാളോട് പ്രണയമാണെന്ന് അയാളെകുറിച്ചോർക്കുമ്പോൾ മനസ്സിനെ വന്ന് പൊതിഞ്ഞുമൂടുന്ന സന്തോഷത്തിലൂടെ ആ പെണ്ണ് മനസിലാക്കി….. “”മിഹാ ഞാൻ നാട്ടിലേക്ക്‌ അടുത്താഴ്ച മടങ്ങും…..”” അയാളുടെ കുളികഴിഞ്ഞ നനവാർന്ന മുടി സാരിത്തുമ്പ് കൊണ്ട് തുവർത്തി കൊടുക്കുകയായിരുന്നു അവളപ്പോൾ….. കൈകൾ അൽപനേരം നിശ്ചലമായി നിന്നു….. കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു…. “”മിഹാ കേട്ടില്ലേ….”” അയാൾ വയറിലൂടെ ചുറ്റിപിടിച്ചപ്പോൾ അലസമായി അവളൊന്ന് മൂളി…. വീണ്ടും വേഗതയിൽ മുടി തുവർത്തി കൊടുത്തു….. അന്ന് രാത്രി ഉറങ്ങിയില്ല പുലരും വരെ അയാള് തന്നെയും ഒപ്പം വിളിക്കുമെന്ന് കരുതി കാത്തിരിപ്പായിരുന്നു…… കാലത്ത് അയാളിറങ്ങുമ്പോൾ പതിവ് തെറ്റാതെ ചേർത്തുപിടിക്കയും മുത്തം വയ്ക്കയും ചെയ്തപ്പോൾ അവളിൽ തീർത്തും നിർവികാരതയായിരുന്നു…..

“””വേണ്ടാത്ത മോഹങ്ങൾ ഉള്ളില് കൊണ്ട് നടക്കേണ്ട മിഹാ…. ഓരോ ദിവസവും എണ്ണമറ്റ പുരുഷന്മാർക്കൊപ്പം കിടക്കുന്നവരായ നമ്മളെയൊന്നും ആരും ഒപ്പം കൂട്ടില്ല….. അല്ലെങ്കിൽ തന്നെ പ്രേമിക്കാനും കൂടെക്കൂട്ടാനും വേറെ പെണ്ണുങ്ങളില്ലാഞ്ഞിട്ടാണോ നമ്മളെപ്പോലെ ശരീരം വിറ്റ് നടക്കുന്നവരെ…….”””” ഉള്ളിലെ നോവ് രഞ്ചുമ്മയുടെ മടിത്തട്ടിലേക്ക് ഇറ്റുവീണ് കഴിഞ്ഞപ്പോഴേക്കും താൻ എങ്ങനെയുള്ളവളാണെന്നുള്ള ബോധ്യം, തനിക്കൊരിക്കലും സാധാരണ സ്ത്രീയെപ്പോലെ ഒരു പുരുഷന്റെ മാത്രം സ്നേഹത്തിൽ അവന്റെ കരലാളനത്തിൽ അവനുണ്ടെന്നുള്ള ധൈര്യത്തിൽ ഉറങ്ങാനാവില്ലെന്നുള്ള സത്യം ആാാ പെൺകുട്ടി ഉൾക്കൊണ്ട്‌ കഴിഞ്ഞിരുന്നു….. അന്ന് രാത്രി വീണ്ടും അതുവരെ ഉപേക്ഷിച്ചിരുന്ന ചുമന്ന പട്ടുസാരിയും കുങ്കുമം കൊണ്ടുള്ള വലിയ വട്ട പൊട്ടും ചുണ്ടിൽ ചുമന്നചായവും മുടിയിൽ കുത്തിപറിക്കുന്ന സുഗന്ധമുള്ള ഉണ്ട മുല്ലപ്പൂവും അവളണിഞ്ഞു…. അന്നയാൾ കയറി വന്നപ്പോൾ അവളയാളെ വാരിപുണരാനോ വൈകിവന്നതിൽ പരിഭവിക്കാനോ നിന്നില്ല….. അയാളരികിൽ വന്നിരുന്ന് മടിയിലേക്ക് പലഹാരപ്പൊതി വച്ചുകൊടുക്കുന്നതിനൊപ്പം മുടിയിൽ കോർത്തിട്ട അവളുടെ ഉണ്ടമുല്ലപ്പൂ പൊട്ടിച്ചെടുത്ത് മുറിക്ക് മൂലയിലേക്ക് വലിച്ചെറിഞ്ഞു….. പിടിച്ചുവച്ചിരുന്ന നോവ് ഏങ്ങലുകളായി പുറത്തോട്ട് വന്നുകൊണ്ടിരുന്നു…… “””മിഹാ രണ്ടുമഴ നനഞ്ഞാൽ വിരിഞ്ഞ റോസാപ്പൂവിന് ഒരു മണമുണ്ടാവും…. മനുഷ്യന്റെ തലച്ചോറിനെ മത്തുപിടിപ്പിക്കുന്ന ഒരുമണം….. അതാ നിനക്ക്….””” പതിഞ്ഞ സ്വരത്തിലുള്ള അയാളുടെ പ്രണയം കേട്ട് ഉച്ചത്തിൽ കരഞ്ഞുതീർത്ത് അവളയാളെ ഇറുകെ പുണർന്നു….. “”രഞ്ചുമ്മയോട് പറഞ്ഞിട്ടുണ്ട് വൈത്തി ഈ മിഹായെ കൊണ്ടുപോവുവാണെന്ന്…. നിന്നെക്കുറിച്ച് ഒന്നും അറിയേണ്ടെനിക്ക്…. എനിക്കായി മാത്രം മറ്റുള്ളവന്റെ മുന്നിൽ നിന്നും ഒളിച്ചുമാറി നിന്ന ഒരുപെണ്ണുണ്ട്….. എന്നോട് പരിഭവിക്കുന്ന, പിണങ്ങി നിൽക്കുന്ന, എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരുത്തി….. ഞാനൊന്ന് വിളിച്ചാൽ എനിക്കൊപ്പം ഏഴുജന്മങ്ങളും കഴിഞ്ഞോളാൻ തയ്യാറായുള്ളവൾ….. അമ്മയ്‌ക്കെഴുതിയിട്ടുണ്ട് ഞാൻ റോസാപ്പൂവിന്റെ നൈർമല്യമുള്ള ഈൗ മിഹായെക്കുറിച്ച്….. എല്ലാമല്ല നീയെന്റെ ആരൊക്കെയോ ആയിക്കഴിഞ്ഞെന്ന്…..”””വിയർപ്പിൽ കുതിർന്ന് അയാളോട് ഒട്ടിച്ചേർന്നു കിടക്കുമ്പോൾ മനസിലെ അഗ്നി കെട്ടടങ്ങി മഞ്ഞുരുകി വീഴുന്ന കുളിരുണ്ടായിരുന്നു അവളിൽ….. ആനവണ്ടിക്കുള്ളിൽ അയാളുടെ തോളിൽ ചാഞ്ഞ് കിടന്ന് ചുവന്നതെരുവിൽ നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയിൽ അയാളാ പെണ്ണിന്റെ കൈവിരലുകളെ ചുറ്റിപിണഞ്ഞ് പ്രണയിക്കുന്നുണ്ടായിരുന്നു……. അവസാനിച്ചു….

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യുക… 

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!