Connect with us

Relationship

ഒരു ആശ്വാസവാക്ക് കൊണ്ട് പോലും അവളെ സമാധാനിപ്പിക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളപ്പോൾ ഒരു ചേർത്തുപിടിക്കലിൽ അവൾക്ക് നൽകാൻ പറ്റുന്ന ഒന്നുണ്ടായിരുന്നു.

Published

on

രചന: മഹാ ദേവൻ

“പെറാതെ നിൽക്കുന്ന പെണ്ണുള്ള വീട്ടിലേക്ക് എന്റെ മരോളെ വിടാൻ എനിക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട് ഭാഗ്യം. ഇവൾ നിന്റെ മകളൊക്കെ തന്നെ. പക്ഷെ, അവളുടെ വയറ്റിൽ വളരുന്നത് എന്റെ മകന്റെ കുഞ്ഞാണ്. അതിനെ അങ്ങോട്ട്‌ വിട്ട് ഒരു മച്ചിപെണ്ണിന്റ കൈകൊണ്ടുള്ള ശിശ്രൂഷയുടെ ഗുണം കൊണ്ട് എന്തേലും സംഭവിച്ചാൽ എനിക്കത് താങ്ങാൻ കഴിയില്ല. എനിക്ക് പ്രായം ഇത്രയൊക്കെ ആയി. ഇനി മകന്റെ ചോരയിൽ ഒരു കുഞ്ഞിക്കാല് കൂടി കണ്ടിട്ട് വേണം കണ്ണടക്കാൻ. അതുകൊണ്ട് ഏഴാംമാസത്തെ കൂട്ടിക്കൊണ്ടുവൽ ഒന്നും വേണ്ട. നിനക്ക് എപ്പോ വേണേലും ഇവിടെ വരാലോ നിന്റെ മോളെ കാണാൻ. പക്ഷേ, വരുമ്പോൾ ആ പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവരണ്ടാട്ടോ. ഇവിടെ ഒരു ഗർഭിണി ഉണ്ടെന്ന് ഓർമ്മ വേണം നിനക്ക്…” ഗർഭിണിയായ മകളെ ഏഴാംമാസം കൂട്ടികൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിക്കാൻ മരുമകന്റെ അമ്മയെ വിളിക്കുമ്പോൾ ഇങ്ങനെ തുറന്നടിക്കുന്നപോലെ ഒരു മറുപടി ഭാഗ്യലക്ഷ്മി പ്രതീക്ഷിച്ചില്ലായിരുന്നു. മകന്റെയും രേവതിയുടെയും വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടായെങ്കിലും ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം അവർക്ക് ഇല്ലായിരുന്നു. അത്‌ ആ വീട്ടിലെ ഒരു തീരാവേദന ആണെങ്കിൽ കൂടി അതിന്റ പേരിൽ ആ വീട്ടിൽ ഒരു വാക്ക് കൊണ്ട് പോലും രേവതിയുടെ മുഖം വാടരുതെന്ന നിർബന്ധം ഭാഗ്യത്തിനുണ്ടായിരുന്നു. പക്ഷേ, സ്വന്തം എന്ന് കരുതുന്ന പലരുടെയും വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ധ്വനിയും പരിഹാസവും കാരണം പുറത്തേക്കിറങ്ങാൻ പോലും മടിക്കുന്ന രേവതിയെ ആശ്വസിക്കാൻ ശ്രമിക്കുമ്പോഴെല്ലാം രേവതി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു “പെറാൻ കഴിയാത്ത പെണ്ണ് സമൂഹത്തിനൊരു ശാപമാണല്ലേ അമ്മേ” എന്ന്. വിഷാദം കലർന്ന പുഞ്ചിരിയോടെ അവളുടെ ചോദ്യം വല്ലാത്തൊരു വേദനയാണ്. ആ ചോദ്യത്തിൽ ഉണ്ട് ഒരു പെണ്ണ് ഒരു ആയുസ്സിൽ അനുഭവിക്കാവുന്നത്ര വേദന. പക്ഷേ , ഒരു ആശ്വാസവാക്ക് കൊണ്ട് പോലും അവളെ സമാധാനിപ്പിക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളപ്പോൾ ഒരു ചേർത്തുപിടിക്കലിൽ അവൾക്ക് നൽകാൻ പറ്റുന്ന ഒന്നുണ്ടായിരുന്നു “അമ്മ ഉണ്ടല്ലോ മോളെ നിനക്ക്” എന്ന് പറയാതെ പറയുന്ന ഒരു വാക്ക്. !

“മോളെ…. ഞാനും ഒരു പെണ്ണാണ്. ഒരു പെണ്ണിനെ മനസിലാക്കാൻ മറ്റൊരു പെണ്ണിന് കഴിയും എന്നാണ് എന്റെ വിശ്വാസം.. എന്നിട്ടും മനസിലാക്കാൻ ശ്രമിക്കാത്ത പെണ്ണുങ്ങൾ ആണ് വാക്കുകളൂടെ ഉള്ള പരിഹാസം കൊണ്ട് കല്ലെറിയാൻ നോക്കുന്നത്. അതിന് മുന്നിൽ തലയും താഴ്ത്തി നിൽക്കാൻ തുടങ്ങിയാൽ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ പരിഹസിക്കപെടാൻ ഇല്ലാതാകും. അതുപോലെ ഒരിക്കൽ സ്വയം ഒരു ചോദ്യചിന്ഹവും. അങ്ങനെ ആവാതിരിക്കാൻ താഴ്ന്നുകൊടുക്കുകയല്ല വേണ്ടത്. താഴ്ത്തികെട്ടുന്നവന്റെ തലക്കിട്ടു കൊട്ടുകയാണ് വേണ്ടത് ” ഭാഗ്യലക്ഷ്മി രേവതിയെ ചേർത്തുപിടിച്ച് വാക്കുകൾ കൊണ്ട് ധൈര്യം കൊടുക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് അറിയാമായിരുന്നു ഇത്രയൊക്കെ ആയാലും ചില വാക്കുകൾക്ക് മുന്നിൽ പെണ്ണ് തോറ്റുപോകും എന്ന്. എന്ത് പറഞ്ഞമ്മേ അവിടുത്തെ അമ്മ. അവളെ എന്ന് കൂട്ടികൊണ്ടുവരാം എന്നാ പറഞ്ഞെ. എത്ര ദിവസായി ആ പെണ്ണിനെ ഒന്ന് കണ്ടിട്ട്. ! ഇപ്പോൾ വയറൊക്കെ വീർത്ത്‌ ഗുണ്ടുമണി ആയിട്ടുണ്ടാകും.” ഫോൺ വിളിച്ചുകഴിഞ്ഞു അടുക്കളയിൽ എത്തുമ്പോൾ ഓരോ പണികളിൽ മുഴുകിയിരിക്കുന്നതിനിടയിൽ ആയിരുന്നു രേവതിയുടെ ചോദ്യം. അവളുടെ ചോദ്യത്തിലെ സന്തോഷം എത്രത്തോളം ആണെന്ന് ഓർക്കുമ്പോൾ അവർ പറഞ്ഞ വാക്കുകൾ എങ്ങിനെ ആണ് രേവതിയോടു പറയുന്നതെന്ന് ഓർത്ത് തെല്ല് നേരം വിഷമത്തോടെ രേവതിയെ നോക്കി നിന്നു ഭാഗ്യം. പിന്നെ അവളുടെ അരികിലെത്തി അവൾക്കൊപ്പം ജോലിയിൽ സഹായിക്കാൻ കൂടി ഭാഗ്യം, “മോളെ… അവർക്ക് എപ്പോ വേണേലും അവളെ വിടാൻ സമ്മതമാ. അവിടെ ആകുമ്പോൾ മരുമോന്റെ അമ്മ മാത്രമല്ലേ ഉളളൂ കാര്യങ്ങൾ നോക്കാനൊക്കെ , ഇവിടെ ആകുമ്പോൾ നീയും കൂടി ഉണ്ടല്ലോ അവളെ നോക്കാൻ എന്നുള്ള സന്തോഷത്തിൽ ആയിരുന്നു അവരും. പക്ഷേ, അവർ ഒരു ചെറിയ പ്രശ്നം പറഞ്ഞപ്പോൾ….. ഒന്നാലോചിച്ചപ്പോൾ എനിക്കും അത്‌ ശരിയാണെന്ന് തോന്നി. അവൾക്ക് സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട്. അതുകൊണ്ട് ഡോക്ടറെ മാറ്റിയാൽ ശരിയാവില്ല എന്ന്. അവിടെ ആകുമ്പോൾ അവർക്ക് അടുത്താണ് ഹോസ്പിറ്റൽ. ഇവിടെ വന്ന് കഴിഞ്ഞാൽ അവിടേക്ക് ഒരുപാട് ദൂരം ഉള്ളതല്ലേ. ഇനി ആണെങ്കിൽ ഇടക്കിടെ പോകേണ്ടതായും വരും. അങ്ങനെ ഒരു യാത്ര റിസ്ക് അല്ലേ എന്ന് അവർ പറഞ്ഞപ്പോൾ എനിക്കും തോന്നി അത്‌ ശരിയാണെന്ന്. ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ കാണിക്കാവുന്നതേ ഉളളൂ.. എന്നാലും ഇതുവരെ കാണിച്ച ഡോക്ടറെ തുടർന്നും കാണിക്കുന്നത് തന്നെ ആണ് നല്ലതെന്ന് തോന്നിയപ്പോൾ പിന്നെ ഒരു കൂട്ടികൊണ്ടുവരലിനായി ഞാനും നിർബന്ധിച്ചില്ല. അതിനേക്കാൾ ഒക്കെ വലുത് നമുക്ക് അവളുടെ കെയർ അല്ലെ” എന്ന് പുഞ്ചിരിയോടെ പറയാൻ ശ്രമിക്കുന്ന അമ്മയെ നോക്കുമ്പോൾ തന്നെ അവൾക്ക് അറിയാമായിരുന്നു അമ്മ പറയാൻ ശ്രമിക്കുന്നത് മുഴുവൻ കള്ളമാണെന്ന്.

അത്‌ ആ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു രേവതിക്ക്. പക്ഷേ, മറുത്തൊന്നും ചോദിക്കാതെ “അത്‌ നന്നായി അമ്മേ. അവളുടെയും കുട്ടിയുടെയും രക്ഷ തന്നെ ആണ് ഇപ്പോൾ പ്രധാനം” എന്നും പറഞ്ഞ് അവൾ പുറത്തെ ബാത്റൂമിലേക്ക് നടക്കുമ്പോൾ മരുമകളോട് ഇങ്ങനെ ഒരു കള്ളം പറയേണ്ടിവന്നതിൽ ഉരുകുകയായിരുന്നു ആ അമ്മമനസ്സ്. മകൻ ഗൾഫിൽ ആയത് കൊണ്ട് അവൾക്ക് ആകെ ഒരു ആശ്വാസം താൻ മാത്രമാണ്. ആ താനും കൂടി മറ്റുള്ളവർ പറയുന്ന പരിഹാസവാക്കുകൾ അതേ പടി ഇവളോട് പറഞ്ഞാൽ.. അതിന്റ പേരിൽ കൂടി ഇനി ഈ പെണ്ണ് സങ്കടപ്പെടണ്ട എന്നും ആലോചിച്ചുകൊണ്ട് അമ്മ മെല്ലെ അടുക്കളവാതിൽ കടന്ന് ഹാളിലേക്ക് നടന്നു. എല്ലാവരും തള്ളിപ്പറയുമ്പോഴും ഇങ്ങനെ ചേർത്തുപിടിക്കുന്ന ഒരു അമ്മയെ കിട്ടിയത് തന്നെ ആയിരുന്നു അവളുടെയും സന്തോഷം. അമ്മ കൂടി കുറ്റപെടുത്തിയിരുന്നെങ്കിൽ ചിലപ്പോൾ…. മച്ചി എന്ന വാക്കിന് ഒരു പെണ്ണിനെ കൊല്ലാതെ കൊല്ലാൻ കഴിയുമെന്ന് അവൾ അറിഞ്ഞ ആ കാലങ്ങളിൽ അതിനെ ഒക്കെ തരണം ചെയ്യാൻ അമ്മയുടെ സ്നേഹത്തോടെ ഉള്ള ഒരു പുഞ്ചിരിക്കും വാക്കുകൾക്കും കഴിയുമായിരുന്നു. ! മകൾ പ്രസവിച്ച് ഇരുപത്തിയെട്ടാംദിവസം നൂലുകെട്ട് ചടങ്ങിന് രേവതിയും കൂട്ടി ഭാഗ്യം മരുമകന്റെ വീട്ടിലേക്ക് കയറുമ്പോൾ അതുവരെ ഉണ്ടായിരുന്നു സന്തോഷം കെട്ടടങ്ങിയ പോലെ ആയിരുന്നു പലരുടെയും മുഖം. അവിടെ നിൽക്കുന്ന മങ്ങിയ മുഖങ്ങളിലേക്ക് നോക്കി പുഞ്ചിരിയോടെ രേവതി അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്നും ഭാഗ്യലക്ഷ്മിയുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് അവിടുത്തെ അമ്മ നീരസത്തോടെ ചോദിക്കുന്നുണ്ടായിരുന്നു “നിന്നോട് പറഞ്ഞതല്ലേ ഭാഗ്യം ആ പെണ്ണിനെ ഇതുപോലുള്ള മംഗളകാര്യങ്ങൾക്ക് കൊണ്ടുവരേണ്ട എന്ന്. ഒന്നുല്ലെങ്കിൽ നിന്റെ മകളുടെ കുട്ടിയുടെ ചടങ്ങ് കൂടിയല്ലേ…” എന്ന്. അത്‌ കേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “ചേച്ചി ഇവിടെ നിൽക്ക്, ഞാൻ ഒന്ന് മോളെ കണ്ടേച്ചും വരാം” എന്നും പറഞ്ഞ് ഭാഗ്യം മുന്നോട്ട് നടകുമ്പോൾ ഞാൻ പറഞ്ഞതൊന്നും ഇവളുടെ തലയിൽ കേറിയില്ലേ എന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു മരുമകന്റെ അമ്മ. അതോടൊപ്പം “ഇനി ആ മച്ചിപ്പെണ്ണ് റൂമിൽ കേറി കുട്ടിയെ തൊടുകയോ മറ്റൊ ചെയ്യോ” എന്നൊക്ക ചിന്തിച്ചുകൊണ്ട് അവരും ഭാഗ്യലക്ഷ്മിയുടെ പിന്നാലെ മകന്റെ റൂം ലക്ഷ്യമാക്കി നീങ്ങുമ്പോൾ അകത്ത്‌ കുട്ടിയുടെ കാലുകളിൽ കുഞ്ഞിനെ കൊഞ്ചിച്ചിരിപ്പിച്ചുകൊണ്ട് തളകൾ അണിയിക്കുകയായിരുന്നു രേവതി. “ഏയ്യ്.. നീ ഇത് ന്താ കാണിക്കണേ. ഒന്നുല്ലെങ്കിൽ ഒരു ബോധവും ഇല്ലേ രേവതി നിനക്ക്. നീയോ പ്രസവിക്കില്ല. അങ്ങനെ ഉള്ളവർ ഒക്കെ ഇങ്ങനെ ചെറിയ കുട്ടികളെ ഒക്കെ തൊട്ട്…. ഓരോന്ന് വരുത്തി വെക്കാൻ വേണ്ടി കേറി വരും ഓരോ പിഴകൾ” എന്നും പറഞ്ഞ് ഓടിവന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ച മരുമകന്റെ അമ്മയെ ഭാഗ്യം ഒന്ന് രൂക്ഷമായി നോക്കി. പിന്നെ രേവതിയെ നോക്കികൊണ്ട്‌ പറഞ്ഞു “നീ എന്തിനാടി ഇതുപോലെ ഉള്ള കീടങ്ങളുടെ വാക്ക് കേൾക്കുന്നത്. ഞാൻ നിന്റെ കയ്യിൽ തന്ന തള കെട്ടാൻ പറഞ്ഞത് എന്റെ മോളുടെ കുഞ്ഞിന്റെ കാലിൽ ആണ്. അത്‌ തടുക്കാൻ മാത്രം രോഗം മൂർച്ഛിച്ച ഒരു പെണ്ണ് ഇവിടെ ഉണ്ടെങ്കിൽ അത്‌ എനിക്കും ഒന്ന് കാണണമല്ലോ…” എന്നും പറഞ്ഞു രേവതിയെ കൊണ്ട് തന്നെ ആ തളകൾ ആ കുഞ്ഞിന്റെ കാലിൽ അണിയിച്ചു ഭാഗ്യലക്ഷ്മി. പിന്നെ മോളെ നോക്കി “പോട്ടെ മോളെ” എന്നും പറഞ്ഞ് രേവതിയെയും കൂട്ടി പോകാൻ തിരിയുമ്പോൾ കലിതുള്ളി നിൽക്കുന്ന അവിടുത്തെ അമ്മയുടെ നോക്കിക്കോണ്ട് ഭാഗ്യം ഒന്ന് പുച്ഛത്തോടെ ചിരിച്ചു. “നിങ്ങൾ ഒരു പെണ്ണാണോ? ഒരു കുട്ടിയെ പ്രസവിച്ചാൽ മാത്രമല്ല അവൾ പെണ്ണാകുന്നത്. പെണ്ണെന്ന വാക്കിന് കുറെ മഹത്വമുണ്ട്. അതൊന്നും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത നിങ്ങൾ ഒക്കെ പെണ്ണാണെങ്കിൽ എന്റെ മോള് നിന്നെ ഒക്കെ അപേക്ഷിച്ചു നോക്കുമ്പോൾ മഹാലക്ഷ്മിയാണ്. ആദ്യം മനുഷ്യനാവാൻ ശ്രമിക്ക്. എന്നിട്ട് മനുഷ്യരെ മനസ്സിലാക്കാനും.

മറ്റുള്ളവരുടെ വിഷമങ്ങളെ അറിയാനും അതിൽ അവർക്കൊരു ആശ്വാസമാകാനും കഴിയുമ്പോഴേ ഈ ജീവിതത്തിനൊക്കെ ഒരു പൂർണ്ണത ഉളളൂ… അല്ലാതെ വയറിൽ പെറ്റിട്ടതിന്റെ പാടും ചൂണ്ടിക്കാട്ടി ഈ പാടില്ലാത്തവൾ പെണ്ണല്ല, മച്ചി എന്നൊക്കെ വിളിക്കുന്ന നിന്നെ പോലെ ഉള്ള കുറെ എണ്ണം ഉണ്ട് പെണ്ണുങ്ങളെ പറയിപ്പിക്കാനായി. ഇങ്ങനെ ഒക്കെ ചൊറിഞ്ഞും മാന്തിയും സ്വയം നാറുന്നതിലും നല്ലത് ഒന്ന് ചിന്തിച്ചൂടെ നിങ്ങൾക്ക് ഈ ഭാരം ഭൂമിക്ക് കുറയ്ക്കാനായി. അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്യ്. പിന്നെ ഒരു കാര്യം ഇനി എന്റെ മോളെ കുറിച്ച് എന്തെങ്കിലും പറയാൻ ആ നാവ് പൊങ്ങിയാൽ മരുമോന്റെ തള്ളയാണെന്നൊന്നും ഞാൻ നോക്കില്ല, ആ ഭൂതക്കണ്ണാടി വെച്ച കണ്ണ് ഞാൻ പൊട്ടിക്കും. കേട്ടലോ? അതുണ്ടെങ്കിൽ അല്ലെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കൂ.. ആദ്യം നീയൊക്കെ ഒന്ന് പെണ്ണാകാൻ നോക്ക്. അതിന്റ ഒരു കുറവുണ്ട് നിനക്ക്. എന്നിട്ട് മതി മറ്റുള്ളവരുടെ കുറവുകളെ പുച്ഛിക്കൽ. ഒരു പെണ്ണ് വന്നിരിക്കുന്നു. പിന്നെ ഇതിന്റെ പേരിൽ എന്റെ മോളോട് നിന്റെ ചൊറിച്ചിൽ തീർക്കാൻ മനസ്സിൽ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഇപ്പോൾ കണ്ടത് നീ അമ്മായിഅമ്മയിലെ അമ്മയെ ആണെങ്കിൽ അന്ന് ശരിക്കുള്ള അമ്മയെ കൂടി നിങ്ങൾ കാണും.. കേട്ടല്ലോ? തുഫ്….” എന്ന് ഒന്ന് നീട്ടിത്തുപ്പുക കൂടി ചെയ്തുകൊണ്ട് രേവതിയെയും കൂട്ടി ഭാഗ്യലക്ഷ്മി അവിടെ നിന്നും ഇറങ്ങുമ്പോൾ അവിടെ വന്നവർക്കിടയിൽ നാണം കേട്ടതിന്റെ ചളിപ്പ് കൊണ്ട് തല താഴ്ത്തി നിൽക്കുകയായിരുന്നു മരുമകന്റെ അമ്മ.

ദേവൻ സ്വന്തം രചനകൾ ഈ പേജിൽ ചേർക്കുവാൻ പേജിലേക്ക് msg അയക്കൂ… ലൈക്ക് കമന്റ് ചെയ്യണേ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular