Connect with us

Love

വാശിക്ക് തന്നെ ആയിരുന്നു അമ്മ തീരുമാനിക്കുന്ന ഏതൊരു ബന്ധത്തിനും സമ്മതമാണെന്ന് ഒന്നും നോക്കാതെ സമ്മതിച്ചത്…

Published

on

രചന: Ammu Ammuz

“സഹായത്തിനു വരുന്നവൾ അത് ചെയ്താൽ മതി….. അല്ലാതെ കെട്ടിലമ്മ ആകാനൊന്നും നോക്കണ്ട…” മനസ്സ് കല്ലാക്കി അത് പറയുമ്പോൾ അടുക്കള ഭിത്തിയുടെ മറവിൽ കൂടി നോക്കുന്ന നിറഞ്ഞ രണ്ടു കണ്ണുകൾ എത്രയൊക്കെ അവൾ മറച്ചു പിടിക്കാൻ നോക്കിയിട്ടും കണ്ണിൽപ്പെട്ടിരുന്നു.. വീണ്ടും അമ്മയിലേക് തന്നെ നോട്ടം മാറ്റി.. “ഈ കല്യാണം നടക്കില്ല അമ്മ….. ഇനിയും ഒരിക്കൽ കൂടി വിഡ്ഢിയുടെ വേഷം അണിയാൻ എനിക്ക് പറ്റില്ല….” കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മതിയാക്കി ആദിത്യൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ലക്ഷ്മിയമ്മ വേഗം വന്നു തടഞ്ഞു…. “അമ്മക്ക് വേണ്ടി ഒന്ന് സമ്മതിക്ക് മോനെ….. നിനക്കറിയാത്ത കുട്ടി ഒന്നും അല്ലല്ലോ വൈഗ… അതുകൊണ്ടും കൂടിയ പറഞ്ഞത്….. ഇനിയും എത്ര നാളെന്ന് വിചാരിച്ച നീ ഇങ്ങനെ… എന്റെ കണ്ണടയും മുൻപ് നിനക്കൊരു ജീവിതം ഉണ്ടാകാൻ വേണ്ടി അല്ലേ…” അമ്മയുടെ ഇടറിയ ശബ്ദം കേൾക്കെ ഉള്ളിൽ ഒരു നീറ്റൽ തോന്നി.. മറുപടി പറയും മുൻപേ കണ്ണുകൾ വീണ്ടും അവൾ മറഞ്ഞു നിൽക്കുന്ന തൂണിന്റെ അടുത്തേക്ക് നീണ്ടു…. ഒരു വശത്തു കൂടി ചെറുതായി തല നീട്ടി അവനെ നോക്കി നിൽക്കുന്നുണ്ട്… കലങ്ങിച്ചുവന്ന രണ്ടു കണ്ണുകളിലും ആ നിമിഷം നിറഞ്ഞു നിന്നത് ആകാംഷയോ ഭയമോ എന്ന് നിർവചിച്ചറിയാൻ കഴിയാത്ത ഭാവമായിരുന്നു… ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയപ്പോളേക്കും പരിഭ്രമത്തോടെ മിഴികൾ മാറ്റി അവൾ അകത്തേക്ക് വലിഞ്ഞു… അമ്മ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു…. പക്ഷേ കേൾക്കാൻ നിന്നില്ല….മുറിയിലേക്ക് നടക്കുമ്പോൾ ചില തീരുമാനങ്ങൾ എടുക്കാൻ ഒരിക്കൽ കൂടി ധൈര്യപ്പെടുകയായിരുന്നു മനസ്സ്.. മുറിയിലേക്ക് കയറി ചെന്നിട്ടും കരിമഷി പടർന്നു കലങ്ങിയ ആ കണ്ണുകൾ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു…. പണ്ടേ അങ്ങനെ ആയിരുന്നു അവളുടെ കണ്ണൊന്നു കലങ്ങിയാൽ പിന്നെ വല്ലാത്ത വേദനയായിരുന്നു… കുറച്ചു നേരം വെറുതെ കൈപ്പത്തി കണ്ണുകൾക്ക് മുകളിലേക്ക് വച്ചു കണ്ണടച്ചു കിടന്നു…. പക്ഷേ ഒരല്പം പോലും ആശ്വാസം ലഭിച്ചില്ല….. വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്… കുറച്ചേറെ നേരം കിടന്നു എന്ന് തോന്നിയപ്പോൾ പതിയെ ജനാലയുടെ അടുത്തേക്ക് ചെന്നു… ഇരുട്ട് വീണു തുടങ്ങിയിരുന്നു… മുൻപൊക്കെ ആണെങ്കിൽ താനും വൈഗയും കൂടി വെറുതെ നിലാവ് കണ്ടു ഇരിക്കുമായിരുന്നു… അവളുടെ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും പൊട്ടത്തരങ്ങളുമെല്ലാം അന്നവളുറക്കെ ചിരിച്ചുകൊണ്ടു അവനോടു പറയുമായിരുന്നു… രണ്ടു വീടുകളും തമ്മിൽ ഒരു മതിൽക്കെട്ടിന്റെ അകലമേ ഉണ്ടായിരുന്നുള്ളു…. ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ ആയിരുന്നു അടുത്ത വീട്ടിലെ പുതിയതായി വാടകയ്ക്ക് വന്ന താമസക്കാരെ കാണുന്നത്…

ആദ്യം കണ്ണിൽ പെട്ടത് അവളായിരുന്നു…. രണ്ടിലോ…മൂന്നിലോ മറ്റോ ആണെന്ന് തോന്നുന്നു…. മുടി രണ്ടായി പിന്നിയിട്ട്… വിടർന്ന കണ്ണുകൾ ഉള്ള ഒരുവൾ… അന്ന് മുതൽ അവളായിരുന്നു പിന്നീടുള്ള കൂട്ട്… ഇങ്ങോട്ട് വന്നു എപ്പോഴും കലപില സംസാരിച്ചു കൂട്ട് കൂടുന്നവൾ….. “”ആദിയേട്ട….”” എന്നുള്ള വിളിയോടെ അടുത്തേക്ക് ഓടി വരുന്നവൾ…. അവളെ കൂട്ടാതെ മാറ്റാരോടെങ്കിലും തമാശകൾ പറഞ്ഞു ചിരിക്കുമ്പോൾ പരിഭവത്തോടെ നോക്കി നിൽക്കുന്നവൾ… എവിടേക്ക് തിരിഞ്ഞാലും ഞാനുമുണ്ട് “ആദിയേട്ട” എന്നൊരു വിളിയോടെ തനിക്ക് പിന്നാലെ ഓടി വരുന്ന അവളുടെ മുഖം ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു.. കൗമാരം കടന്നപ്പോളായിരുന്നു സങ്കല്പത്തിലെ പ്രണയിനിക്ക് അവളുടെ രൂപം വന്നു ചേർന്നത്… പല വട്ടം മറക്കാൻ ശ്രമിക്കുമ്പോളും കൂടുതൽ തെളിമയോടെ അവളുടെ മുഖം വീണ്ടും വീണ്ടും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു… ഇല്ലാത്ത ധൈര്യം ഉണ്ടാക്കിയാണ് അന്ന് ഇഷ്ട്ടം പറയാൻ ചെന്നത്…. ചെറുതായി വിറയ്ക്കുന്ന കൈകളെ മുഷ്ടി ഒന്ന് ചുരുട്ടി അടക്കി നിർത്തി ഇഷ്ടം പറഞ്ഞപ്പോൾ “ആദിയേട്ടനെ എനിക്കൊരിക്കലും അങ്ങനെ കാണാൻ സാധിക്കില്ല” എന്ന മറുപടിയായിരുന്നു കിട്ടിയത്… ഒരു തിരിഞ്ഞു നോട്ടം പോലും നൽകാതെ അവൾ നടന്നു നീങ്ങുമ്പോൾ ഉള്ളിൽ വല്ലാത്ത വാശി നിറയുന്നുണ്ടായിരുന്നു… അവളോട്‌ ഇഷ്ടം പറയാൻ വേണ്ടി ധൈര്യം തന്ന കൂട്ടുകാരുടെ മുൻപിൽ തല കുനിയുമ്പോൾ ആ വാശിക്ക് മൂർച്ച കൂടുകയായിരുന്നു.. അവളെ കണ്ടില്ല എന്ന് തന്നെ നടിച്ചു അതിന് ശേഷം…. പലപ്പോഴും എന്തൊക്കെയോ പറയുവാൻ വേണ്ടി അവളരികിലേക്ക് ഓടി വരുന്നത് കാണാം… മുഖം തിരിച്ചു അവളെ കാണാത്ത ഭാവത്തിൽ നടക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കൺകോണുകളിലൂടെ എത്രയോ കണ്ടിരിക്കുന്നു… അതേ വാശിക്ക് തന്നെ ആയിരുന്നു അമ്മ തീരുമാനിക്കുന്ന ഏതൊരു ബന്ധത്തിനും സമ്മതമാണെന്ന് ഒന്നും നോക്കാതെ സമ്മതിച്ചത്… . എല്ലാം അമ്മയുടെ ഇഷ്ടത്തിന് മാത്രം വിട്ട് കൊടുത്തു നിൽക്കുമ്പോളും എടുത്ത തീരുമാനത്തിലെ ശെരിയും തെറ്റും കണ്ടുപിടിക്കാൻ മനസ്സിന് കഴിഞ്ഞില്ല… ബ്രോക്കർ വഴി ആശയുടെ ആലോചന വന്നപ്പോളും എതിരഭിപ്രായം ഉണ്ടായിരുന്നില്ല…. പെണ്ണ് കാണാൻ പോകുന്ന വിശേഷം അമ്മ പറയുമ്പോൾ കണ്ണും നിറച്ചവൾ നോക്കുന്നുണ്ടായിരുന്നു….. തിരികെ വന്നിട്ട് വിശേഷങ്ങൾ പറയാമെന്നു അമ്മ വാക്ക് പറയുമ്പോളും കേൾക്കാൻ അവൾ നിന്നില്ല… വൈകുന്നേരം അമ്മ പറയുമ്പോളാണ് എന്തോ കോഴ്സ് പഠിക്കാനുണ്ട് എന്ന് പറഞ്ഞവൾ മാമന്റെ വീട്ടിലേക്ക് മാറി എന്ന് അറിയുന്നത്… അതിന്റെ കാരണം അറിഞ്ഞിട്ടോ എന്തോ പിന്നീട് ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല…. അവളെക്കാൾ വേദന തനിക്കാണെന്ന് തോന്നി…. ഓരോ തവണയും അവളിലേക്ക് തിരിച്ചു പോകാനായി മനസ്സ് വാശി പിടിക്കുമ്പോഴും ശ്രമപ്പെട്ടു അടക്കി നിർത്തി… വിവാഹ നിശ്ചയം ക്ഷണിച്ചപ്പോൾ പോലും പരീക്ഷയുടെ തിരക്ക് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി…. നിശ്ചയത്തിന്റെ അന്ന് രാവിലെ പെണ്ണ് ഒളിച്ചോടിയ വിവരം അറിഞ്ഞപ്പോൾ ചുറ്റിലും ഉയരുന്ന മുറുമുറുപ്പുകൾക്കിടയിൽ പല അഭിപ്രായങ്ങൾ ഉണ്ടായിരുന്നു…. മണ്ഡപത്തിൽ എത്തും മുൻപ് വിവരം അറിഞ്ഞത് ഭാഗ്യമാണെന്നും….. നിശ്ചയം മുടങ്ങിയത് കഷ്ടമായിപ്പോയി എന്നുമുള്ള അഭിപ്രായങ്ങൾ ഉയരുമ്പോളും ഒന്നിനും പ്രതികരിച്ചില്ല…. മനസ്സപ്പോഴും അവളിൽ മാത്രം ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു… കഴിഞ്ഞ മാസമാണ് അവളെ വീണ്ടും കാണുന്നത്…. വീട്ടിലേക്ക് വന്നപ്പോൾ അമ്മയുടെ കൂടെ അടുക്കളയിൽ ഇരുന്ന് തമാശ പറഞ്ഞു ചിരിക്കുന്ന അവളെ കണ്ടപ്പോൾ എന്ത് വികാരം ആയിരുന്നു ആദ്യം മനസ്സിലേക്ക് എത്തിയത് എന്നറിയയില്ല… ഓടി അവളുടെ അടുത്ത് എത്താൻ തോന്നി എങ്കിലും ഒരു വാക്ക് പോലും പറയാതെ അവൾ പോയതോർത്തപ്പോൾ ഉള്ളിൽ വീണ്ടും പരിഭവം നിറഞ്ഞു….

പുച്ഛം കലർന്ന ഒരു ചിരി അവൾക്കായി നൽകി മുറിയിലേക്ക് പോകുമ്പോഴും മനസ്സാകെ സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു.. ഓർമ്മകളിൽ അവനൊന്നു പുഞ്ചിരിച്ചു… ഇനിയും ഈ ഒളിച്ചുകളി നീട്ടാൻ തോന്നിയില്ല… അവളുടെ കലങ്ങിയ കണ്ണുകൾ അത്രമേൽ മുറിവേൽപ്പിക്കുന്നു മനസ്സിനെ… അവളെ ഒന്ന് കാണാൻ തോന്നി…പുറത്തേക്ക് ഇറങ്ങിയപ്പോൾ നടുമുറ്റത്തിലേക്ക് കാലിട്ട് തൂണിൽ ചാരി ഇരിക്കുന്നത് കണ്ടു….പരിഭവത്തോടെ വീർത്തിരിക്കുന്ന ആ കവിളിൽ ഉണങ്ങിയ കണ്ണുനീർ ചാലുകൾ അപ്പോഴും കാണാമായിരുന്നു…. അവനവളോട് പെട്ടെന്നൊരു വാത്സല്യം തോന്നി… അടുത്തേക്ക് ചെന്നപ്പോൾ എന്തൊക്കെയോ പിറുപിറുക്കുന്നത് കണ്ടു… ഇടയ്ക്കിടെ കൈകൾ കൊണ്ട് കണ്ണ് തുടക്കുന്നും ഉണ്ട്.. ശബ്ദമുണ്ടാക്കാതെ അടുത്തേക്ക് നടന്നു… “സഹായി ആണത്രേ സഹായി….” വൈഗ ഒരിക്കൽ കൂടി കണ്ണുകൾ അമർത്തിത്തുടച്ചു… “ഇഷ്ടം ഉള്ളോണ്ടല്ലേ ഇങ്ങനെ വരുന്നേ….. ദേഷ്യമാണെന്ന് അറിയാമെങ്കിലും ദൂരെ നിന്നെങ്കിലും ഒന്ന് കാണാനല്ലേ എപ്പോ ഒഴിവ് കിട്ടിയാലും ഓടി ഇങ്ങോട്ട് വരണേ…” അവൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു… “എന്താടി ഉണ്ടക്കണ്ണി ഇരുന്ന് പിറുപിറുക്കുന്നെ..”. പെട്ടെന്ന് അരികിൽ ഒരു ശബ്ദം കേട്ടപ്പോൾ ഞെട്ടി എഴുന്നേറ്റു പോയി…. കുസൃതി നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കുന്ന ആദിയെയാണ് കാണുന്നത്…. അവളുടെ മുഖത്ത് വീണ്ടും പരിഭവം നിഴലിച്ചു…. “ഓഹ്… ഇന്നത്തെ സഹായം കഴിഞ്ഞ സ്ഥിതിക്ക് വീട്ടിലേക്ക് പോകാം എന്ന് പറയുകയായിരുന്നു…” അവനെ നോക്കി ചുണ്ടൊന്ന് കോട്ടി പറഞ്ഞു… അവളുടെ വാശി കണ്ടപ്പോൾ പക്ഷേ അവന് ചിരിയാണ് വന്നത്… “ആര് പറഞ്ഞു നിന്റെ സഹായം കഴിഞ്ഞെന്ന്…. ഇനിയും ഉണ്ട് വലിയ ഒരു ജോലി കൂടി…” അവനത് പറയുമ്പോൾ കണ്ണുകൾ കൂർപ്പിച്ചു തുറിച്ചു നോക്കി നിന്നവൾ… “എനിക്കേ…. ഒരു ഭാര്യേടെ കുറവുണ്ട്…. ആ സഹായം കൂടി ചെയ്തു തരാൻ റെഡി ആണെങ്കിൽ ഈ ജോലി നമുക്ക് അങ്ങ് ശെരിയാക്കാം…” ഒരു കണ്ണിറുക്കി അവൻ പറയുന്നത് കേട്ടപ്പോൾ അങ്ങനെ തന്നെ നിന്ന് പോയി… കേട്ടത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. ഹൃദയം വല്ലാതെ മിടിക്കുന്നു… നെഞ്ചിടിപ്പ് കൂടി ഒരുവേള താൻ മരിച്ചു പോകുമോ എന്ന് പോലും അവൾക്ക് തോന്നി… ഉറഞ്ഞു കൂടിയ കണ്ണുനീർ മുൻപിൽ തെളിഞ്ഞു കണ്ട അവന്റെ രൂപം മറച്ചപ്പോളായിരുന്നു തുടച്ചു മാറ്റിയത്…. ചെറുതായി വിറയ്ക്കുന്ന ചുണ്ടുകളും… കലങ്ങിയ കണ്ണുകളും ചോന്നു തുടുത്ത മൂക്കിന്റെ തുമ്പും ഒക്കെയായി തനിക്ക് മുൻപിൽ നിൽക്കുന്ന അവളുടെ രൂപം ഹൃദയത്തിനുള്ളിലേക്ക് ഇറങ്ങും പോലെ തോന്നി അവന്… ബലമായി പിടിച്ചു മടിയിലേക്ക് ഇരുത്തിയപ്പോളേക്കും അവൾ കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു …. “വേണ്ട…… എന്നേ തൊടണ്ട….. ന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞില്ലേ….. സഹായത്തിനു വരുന്നവളാണെന്ന്…..” പറയുമ്പോൾ സങ്കടം കൊണ്ട് വിതുമ്പി തുടങ്ങിയിരുന്നു… “നീയും പറഞ്ഞിട്ടില്ലേ എന്നേ ഇഷ്ടമല്ല എന്ന്….” അവളെ പോകാൻ സമ്മതിക്കാതെ ചിരിയോടെ ചോദിച്ചു…. അവളുടെ മുഖമൊന്നു കുനിഞ്ഞു…. “അതെനിക്ക്… അത് കഴിഞ്ഞിട്ടല്ലേ ഇഷ്ടം തോന്നിയെ…..അത് പറയാൻ ഞാൻ വന്നപ്പോൾ ഒക്കെ കേൾക്കാൻ നിന്നില്ലല്ലോ…” വീണ്ടും പരിഭവം കലർന്ന സ്വരം… “നിനക്ക് പിടിച്ചു നിർത്തി പറഞ്ഞൂടാരുന്നോ…. ഒന്നുമില്ലെങ്കിലും നിന്നെ നോക്കി ഇത്രയും വർഷം കാത്തിരുന്നതല്ലെടി ഞാൻ…” മീശയൊന്ന് പിരിച്ചോണ്ടുള്ള അവന്റെ ചോദ്യത്തിന് പക്ഷേ മറുപടിയായി നെഞ്ചിൽ നല്ലൊരു ഇടിയാണ് കിട്ടിയത്… “ആഹ്….. കിട്ടണമെടി കിട്ടണം…. കഷ്ടപ്പെട്ട് കൂട്ടുകാരന്റെ കാമുകി ടെ കല്യാണ ആലോചന ബ്രോക്കർ വഴി കൊണ്ട് വന്നു… നിശ്ചയത്തിന്റെ തലേന്ന് അവർക്ക് ഒളിച്ചോടാൻ സഹായവും ചെയ്തു…. ആ പേരും പറഞ്ഞു നിനക്ക് വേണ്ടി ഇത്രയും നാള് കാത്തിരുന്ന എനിക്കിത് കിട്ടണം….” നെഞ്ചോന്ന് ഉഴിഞ്ഞുകൊണ്ട് അവളെ പതിയെ ഒളികണ്ണിട്ട് നോക്കി അവൻ പറഞ്ഞു… അവളുടെ മുഖത്തെ ദേഷ്യം മാറി പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ വിടരുന്നത് അവൻ കണ്ടു… ഇപ്പോൾ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കും എന്ന് വിചാരിച്ചു കൈകൾ നിവർത്താൻ പോയപ്പോളേക്കും വീണ്ടും ഒന്ന് കൂടി കിട്ടി… “ദുഷ്ടൻ…. ഞാനെത്ര ഉരുകി എന്നറിയാമോ….” ക്ഷീണിക്കും വരെ മാറി മാറി തല്ലിയും നുള്ളി നോവിച്ചും ഒടുവിൽ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു കരയുമ്പോൾ വാത്സല്യത്തോടെ ആ കൈകളും അവളെ ചേർത്ത് പിടിച്ചിരുന്നു…

“നീ വേണ്ട എന്ന് പറഞ്ഞതിന് ഒരു കുഞ്ഞ് പ്രതികാരം നടത്താം എന്ന് വിചാരിച്ചു അല്ലായിരുന്നോ…. ഇത് കേൾക്കുന്നുടനെ നീ ഓടി വന്നു ഇഷ്ടം പറയും എന്ന് വിചാരിച്ചപ്പോൾ നാട് വിട്ട് മാമന്റെ വീട്ടിലേക്ക് പോയിരിക്കുന്നു….ന്നിട്ട് രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോൾ കേറി വന്നിരിക്കുന്നു…” ഉള്ളിലെ കനലിന് മീതെ ആരോ തണുപ്പ് കൊണ്ട് പുതക്കും പോലെ തോന്നി അവൾക്ക്…. ആദ്യമായി വേണ്ട എന്ന് പറഞ്ഞ അന്ന് മുതൽ ഇന്ന് വരെയുള്ള രാത്രികളിലെല്ലാം അവന് വേണ്ടി ആയിരുന്നു ഉറക്കം കളഞ്ഞത്…. അവനായി മാത്രമായിരുന്നു ഒളിച്ചോടിയത്…. ഒടുവിൽ അവനുവേണ്ടി മാത്രമായിരുന്നു അവനിലേക്ക് തിരിച്ചു വന്നത്…. “ഇനി പറയ്…. ഇഷ്ടമാണോടി നിനക്ക്…” മുടിയിഴകളിൽ കൂടി വിരലോടിച്ചു അവൻ ചോദിച്ചപ്പോൾ പതിയെ മുഖമുയർത്തി അവനെ നോക്കി…. ഒരു കൊച്ച് കുട്ടിയുടെ ആകാംഷയോടെ നോക്കി ഇരിക്കുന്നു…. ആ കണ്ണുകൾ തന്റെ മുഖമാകെ അവന് വേണ്ട ഉത്തരങ്ങൾ തേടുന്നുണ്ട്… അന്നാദ്യമായി അവളവന്റെ കണ്ണുകളിലേക്ക് പരിഭ്രമം ഇല്ലാതെ നോക്കി…. എല്ലാ അധികാരങ്ങളോടും കൂടിയ ചുംബനം അവനായി പകർന്നു നൽകുമ്പോൾ ഇനിയുമൊരു ചോദ്യവും ഉത്തരവും അവശേഷിക്കുന്നില്ലായിരുന്നു… (ശുഭം…) ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലൈക്ക് ചെയ്ത്എനിക്കായി ബല്യ കമന്റ്‌ ഇട്ടോളൂ

സ്വന്തം രചനകൾ ഈ പേജിൽ ചേർക്കാൻ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular