Connect with us

Love

നാട്യക്കാരിയും നാടോടിപെണ്ണും…

Published

on

രചന: എസ് സുർജിത്

എന്റെ പേരു ലൂയിസ് ഞാൻ ഇവിടെ കൊച്ചിയിലെ പേരു കേട്ട I T കമ്പനിയിൽ ജോലിചെയ്യുന്നു.അവിവാഹിതൻ, സാമ്പത്തികമായും ഒട്ടും പിന്നിലല്ലാത്ത കുടുംബം.എന്റെ മാതാപിതാക്കൾ റിട്ടേർഡ് ഗവണ്മെന്റ് എംപ്ലോയീസ് അവരിപ്പോൾ ഡോക്ടറായ എന്റെ ഒരെയൊരു സഹോദരിയുടെ കൂടെ കാനഡയിലാണ്….. ഞാൻ എന്റെ അവധി ദിവസങ്ങളിൽ മാത്രമേ കുടുംബവീട്ടിൽ പോകാറുള്ളൂ..വർക്കിംഗ്‌ ഡേയ്‌സിൽ കൊച്ചിയിലെ എന്റെ ഫ്ലാറ്റിലാണ് താമസം.ഇതേ ബിൽഡിങ്ങിലാണ് എന്റെ അച്ഛന്റെ ബ്രദറിന്റെയും ഫ്ലാറ്റ്. പുള്ളിക്കാരൻ ഇവിടെ റവന്യു വകുപ്പിൽ ഉയർന്ന തസ്തികയിൽ ജോലി ചെയുന്നു.അതു കൊണ്ട് എന്റെ തരികിടകൾ ഒന്നും ഇവിടെ നടക്കില്ല ആയതിനാലാണ് എന്റെ അവധി ദിവസങ്ങൾ ഞാൻ എന്റെ കുടുബവീട്ടിൽ ചിലഴിക്കുന്നതും… ഒട്ടു മിക്ക അവിവാഹിതരെയും പോലെ എന്റെയും ഒരു ധൗർബല്യമാണ് പെണ്ണ്.ഞാൻ എപ്പോൾ കുടുംബവീട്ടിലേക്ക് പോകുമ്പോളും ഏതെങ്കിലും ഒരു പെണ്ണിനെ എനിക്കൊപ്പം കൂട്ടുന്നത് പതിവായിരുന്നു.ചിലപ്പോൾ കോളേജ് കുമാരികൾ ആകും മറ്റു ചിലപ്പോൾ പ്രൊഫൈൽ സെക്സ് വർക്കേഴ്സും .എപ്പോളും ഞാൻ സെലക്ട്‌ ചെയ്യുന്നതു പ്രായം കുറഞ്ഞതും നല്ല ആകാരവടിവൊത്ത സുന്ദരികളെയായിരുന്നു… ഇപ്പോൾ ഞാൻ എന്റെ കുടുബവീട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്നു.ഇന്ന് എനിക്കൊപ്പമുള്ളതു ഒരു നിശാക്ലബിലെ ഒരു ഡാൻസറാണ്. അവൾ എന്നോട് പറഞ്ഞ പേരു ലിസി എന്നാണ്, അല്ലേലും പേരിൽ എന്തിരിക്കുന്നു കാര്യങ്ങൾ നടന്നാൽ പോരെ?? യാത്ര ആരംഭിക്കുന്നതിന് മുന്നേ അവൾക്കു ഫുൾ പേയ്‌മെന്റ് ചെയ്യ്തു, രണ്ടു ദിവസം അവൾക്കു ആവശ്യമുള്ള സാധനങ്ങളും വാങ്ങി കൊടുത്തു ഞാൻ എനിക്കായി ഒരു കുപ്പി ബ്രാണ്ടിയും ഒരു വൈനും വാങ്ങി ഞങ്ങളുടെ യാത്ര ആരംഭിച്ചു.ഏകദേശം ആറു മണിക്കൂർ ഡ്രൈവുണ്ട് കൊച്ചിയിൽ നിന്നും എന്റെ കുടുംബവീട്ടിലേക്കു അങ്ങനെ മിണ്ടിയും പറഞ്ഞും ഞങ്ങളുടെ യാത്ര തുടരുന്നു…. “ഞാൻ ലിസിയോട് ചോദിച്ചു” ???? “ലിസി എത്ര വർഷമായി ഈ ഡാൻസിങ് തുടങ്ങിയിട്ടു” “ലിസി ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു”….. “ലൂയിസ് ഉദ്ദേശിച്ചത് ഡാൻസ് ഫ്ലോറിലാണോ അതോ ബെഡിലോ” അവളുടെ ഉത്തരം എന്നെയും ചിരിപ്പിച്ചു.” ഞാൻ പറഞ്ഞു”….. “ലിസിയുടെ ഫ്ലോറിലെ ഡാൻസ് ഞാൻ കണ്ടുകഴിഞ്ഞു!!!!.ബെഡിലെ ഡാൻസ് കാണാൻ പോകുന്നതേയുള്ളൂ!!!!!

പക്ഷെ ഞാൻ ഉദേശിച്ചത്‌ ഈ ഫീൽഡ് വർക്ക്‌ തുടങ്ങിയിട്ട് എത്ര നാളായിയെന്നാണ്”??? “അവൾ പറഞ്ഞു”……… “എനിക്ക് നിങ്ങൾ പണം നൽകിയത് കിടക്ക പങ്കിടാനും സുഖിപ്പിക്കാനമാണ് എന്റെ പേർസണൽ കാര്യങ്ങൾ ചോദിക്കുന്നത് തെറ്റല്ലേ”??? അതിനു മറുപടിയായി ഞാൻ പറഞ്ഞു….. “ഞാൻ ലിസ്സിയെ കൂട്ടിയത് വെറും പതിനഞ്ചു മിനിറ്റ് സുഖത്തിനു വേണ്ടി മാത്രമല്ല.ആ ഒരു സുഖത്തിനു വേണ്ടി മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ കാര്യം നടത്തി ഞാൻ വീട്ടിൽ പോയേനെ.ഒരു രണ്ടു ദിവസത്തെ മാനസിക അടുപ്പത്തിനും കൂടിയ ഞാൻ നിനക്കു പണം നൽകിയതു” ലിസി ചിരിച്ചു കൊണ്ടു പറഞ്ഞു…….. “മാനസിക അടുപ്പത്തിനാങ്കിൽ ഒരു കല്യാണം കഴിച്ചാൽ പോരെ എന്തിനാ ഈ പണിക്കു പോകുന്നെ”???? അതു ഞാൻ ഒട്ടും പ്രദീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു എന്നാലും ഞാൻ വിട്ടു കൊടുത്തില്ല……. “ഒരു ചായ കുടിക്കാനായി ആരും തേയില തോട്ടം വാങ്ങാറുമില്ല.ഒരേ ഭക്ഷണം എന്നും കഴിച്ചാൽ മനസ്സും മടുക്കും”……എന്നു ഞാനും മറുപടി കൊടുത്തു….. പിന്നെ ഒരു രസമുള്ള ചോദ്യമായിരുന്നു അവൾ ചോദിച്ചതു?????? “ലൂയിസ് വളർന്നത് അനാഥആശ്രമത്തിൽ ആണോ” ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു….. “ഹഹഹ!!!!എന്തു ചോദ്യമാ ലിസി ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടായ വളർന്നത് ഇപ്പോൾ ഞങ്ങൾ പോകുന്നത് ഞാൻ ജനിച്ചു വളർന്ന എന്റെ കുടുംബ വീട്ടിലേക്കാണ് ” അതു കേട്ടു ലിസി പറഞ്ഞു…. “ഞാൻ ഒരു കാര്യം ചോദിച്ചാൽ,,, ലൂയിസിനു ദേഷ്യം വരുമോ” ഞാൻ പറഞ്ഞു,….”ഒരിക്കലുംമില്ല ഞാൻ അങ്ങനെ ദേഷ്യപെടുന്ന ടൈപ് അല്ല,,,,, ഞാൻ വെരി കൂൾ ആൻഡ്‌ ഫ്രണ്ട്‌ലി മാൻ” അവൾ ചോദിച്ചു???? ……. “നിങ്ങളുടെ അച്ഛൻ നിങ്ങൾ പറഞ്ഞതു പോലെ തേയില തോട്ടം വാങ്ങിയില്ലായിരുന്നു എങ്കിൽ…..അദ്ദേഹത്തിന് ഒരേ ഭക്ഷണം കഴിക്കുന്നതിൽ നീരസമുണ്ടായിരുവെങ്കിൽ…ഇന്നു ഞാൻ നിങ്ങളുടെ കൂടെ അരികിൽ കാണുമായിരുന്നൊ”??? അവളുടെ ചോദ്യം അത്രക്ക് രസിച്ചല്ലങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ അവളോട്‌ പറഞ്ഞു…….. “നീ കരുതുന്നുണ്ടാവും എന്റെ അച്ഛൻ സമ്പാദിച്ച പണം ഞാൻ ദൂരത്തടിച്ചു നടക്കുവാവും,,, പക്ഷെ നിനക്കു തെറ്റി,,,,, ഞാൻ സമ്പാദിച്ച പണം എന്റെ ഇഷ്ടത്തിന് ചിലവാക്കുന്നു അതു ചോദിക്കാൻ ആർക്കും അവകാശമില്ല ” അവൾ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു……….. “ഇപ്പോൾ നിങ്ങൾ പറഞ്ഞത് പണത്തിന്റെ അഹങ്കാരം,,, പണം ശാശ്വതമല്ലാത്ത ഒന്നാണ് പണത്തിനു നിങ്ങളോടുള്ള സ്നേഹം എപ്പോൾ വേണമെങ്കിലും അവസാനിക്കാം” ഞാനും വിട്ടു കൊടുക്കാതെ പറഞ്ഞു…….. “എന്നെ പോലുള്ളവർ ഉള്ളതു കൊണ്ടാണ് നിന്നെ പോലുള്ളവർ ജീവിക്കുന്നെ ” അവൾ ഒന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…. “ഒരു പെണ്ണ് പിഴക്കാൻ ആയിരം കാരണങ്ങൾ കാണും പക്ഷെ ഒരു ഭാര്യ പിഴക്കാൻ ഒരു കാരണമെ കാണു അതു അവളുടെ ഭർത്താവായിരിക്കും,,, ഞാൻ ഈ വഴി തിരഞ്ഞു പിടിച്ചതല്ലേ,,, എന്റെ സാഹചര്യം എന്നെ കൊണ്ടു സ്വീകരിപ്പിച്ചതാണ്… മോഹ വാക്ദാനത്തിനു വഴങ്ങി പറ്റിക്കപെടുന്നതിലും നല്ലത് വില പറഞ്ഞു വിൽക്കുന്നതാനെന്നു എനിക്ക് തോന്നി” ഞാൻ ഒന്നു ചരിച്ചുകൊണ്ട് പറഞ്ഞു……. “ഈ ലോകത്തിൽ പണത്തിനു മുന്നിൽ മുട്ടുമടക്കാത്ത ഒരു പെണ്ണുമില്ല” അവൾ പറഞ്ഞു…….. “നിങ്ങളുടെ ആ ചിന്താഗതി തെറ്റാണ്,,,,ഒരു അവസരം കിട്ടിയാൽ ഞാൻ തെളിയിച്ചു തരാം” ഞങ്ങളുടെ യാത്ര തുടർന്നുകൊണ്ടിരുന്നു, ലിസി അവളുടെ മൊബൈലിൽ എന്തൊക്കയോ നോക്കിയിരുന്നു, ഒരു ചായ കുടിക്കാൻ എന്റെ കാർ ഗ്രാമത്തിലുള്ള ഒരുകടയുടെ മുന്നിൽ നിർത്തി. ഞങ്ങൾ ഓരോ ചായ കുടിച്ചു തിരിച്ചു പോകാൻ തുടങ്ങുബോൾ,ഒരു നാടോടി പെണ്ണ് കൈകുഞ്ഞുമായി കാറിനു അരുകിൽ വന്നു കൈ നീട്ടി ഞാൻ അവക്ക് പത്തു രൂപ കൊടുത്തു നന്ദിയും പറഞ്ഞു അതുമായി അവൾ നടന്നകന്നു.ഞങ്ങളുടെ യാത്രതുടർന്നു കുറച്ചു ദൂരം മുന്നോട്ട് പോയി.. ലിസി എന്നോട് ചോദിച്ചു??? “ലൂയിസിന്റെ തെറ്റിദ്ധാരണ മാറ്റണോ ഇപ്പോൾ ഒരു അവസരമുണ്ട്” ഞാൻ പറഞ്ഞു….”അവസരങ്ങൾ മിസ്സ്‌ ആക്കരുത് ലിസി ഹഹഹ” ലിസി എന്നോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു ഞാൻ വണ്ടി നിർത്തി…. അവൾ എന്നോട് തിരുച്ചു പോകുവാൻ പറഞ്ഞു., ഞാൻ കാർ തിരുച്ചു കുറച്ചു ദൂരം പോയി..ആ പഴയ ജംഗ്ഷൻ എത്തിയപ്പോൾ അവൾ എന്നോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.എന്നിട്ട് എന്നോട് പറഞ്ഞു……. “നിങ്ങൾ പറഞ്ഞല്ലോ പണത്തിനു മുന്നിൽ മുട്ട് മടക്കാത്ത പെണ്ണുങ്ങൾ ഈ ലോകത്തിൽ ഇല്ലന്ന്..

നിങ്ങൾക്കു അതിൽ അത്രയും വിശ്വാസമുണ്ടങ്കിൽ ആ നാടോടിക്കു ഒരു ഓഫർ കൊടുക്ക്‌ അവളുടെ പ്രതികരണം നോക്കാല്ലോ” ഞാൻ പറഞ്ഞു,,,,,…. “അയ്യേ അവളോ ഒരു വിർത്തിയുവെടിപ്പുമില്ല എനിക്കു വേണ്ട” ലിസി പറഞ്ഞു……. നിങ്ങൾ അവൾക്കു ഒരു ഓഫർ കൊടുക്ക്‌..കൂടെ വരുന്നോ എന്നു ചോദിക്കു?? അവൾ വരുകയാണെങ്കിൽ വിർത്തിയാക്കി എന്നേക്കാൾ സുന്ദരിയാക്കി നിങ്ങളുടെ കിടപ്പറയിൽ ഞാൻ എത്തിക്കും അവളെ.. നോക്കു നല്ല തേനിന്റെ നിറമാ അവൾക്കു… എന്താ അവളുടെ ഒരു ബോഡി സ്റ്റെക്ച്ചർ ” അത്രയും കേട്ടപ്പോൾ ഞാൻ കാർ അവളുടെ അടുത്തേക്ക് ഒതുക്കി നിർത്തി പൈസ കൈയിൽ എടുത്തുകൊണ്ടു അവളെ അരികിലേക്ക് വിളിച്ചു അതവൾ വാങ്ങിച്ചു,, അവളോട്‌ എന്റെ ആവശ്യം അറിയാവുന്ന ഭാഷയിലും ആഗ്യത്തിലും കൂടി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.. ഒട്ടും പ്രദീക്ഷിക്കാത്ത ഒരു മറുപടി അവൾ എനിക്കു നൽകിയതു…. എന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി !!!!!! എന്റെ കൈയിൽ നിന്നും വാങ്ങിയ പൈസ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവളുടെ ഭാഷയിൽ നല്ലതെറിയും വിളിച്ചു കൊണ്ട് എന്നെ എറിയുവാൻ റോഡിൽ നിന്നും കല്ലെടുത്തു ,,,, ഞാൻ ഒന്നു ഭയന്നു…!!കൂടുതൽ നിൽക്കാതെ അവിടം വിട്ടു.. ലിസിയും പ്രദീക്ഷിച്ചതിനു അപ്പുറമായിരിക്കും ഇപ്പോൾ സംഭവിച്ചതെല്ലാം,, അവൾ എന്റെ മുഖം തുടച്ചുതന്നു,,, ഞാൻ മൂകനായിരുന്നു… എന്റെ ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമായിരുന്നു കുറച്ചു മുന്നേ സംഭവിച്ചതു.. ഞങ്ങൾ എന്റെ കുടുബവീട്ടിൽ എത്തി ഞാൻ ഒന്നു കുളിച്ചു,,,,, ഞാൻ കൊണ്ടു വന്ന ബ്രാണ്ടിയും കുടിച്ചുകൊണ്ട് ആ ജംഗ്ഷനിൽ നടന്ന സംഭവത്തെ കുറിച്ച് ആലോചിച്ചിരുന്നു….. ലിസ്സി എന്റെ അരികിൽ വന്നു..അവൾ ധരിച്ചിരിച്ചിരുന്ന വസ്ത്രം വളരെ നേർത്തതായിരുന്നു,,,ആയതിനാൽ അവളുടെ മേനി അഴകും അടി. വസ്ത്രങ്ങൾ വരെയും നന്നായി കാണാൻ കഴിയുമായിരുന്നു,,,,, കവികൾ വർണ്ണിക്കുന്ന ശരീരമാനവൾക്കു …എന്നിട്ടും എന്നിലെ ഒരു വികാരങ്ങളെയും ഉണർത്തിയില്ല. ലിസ്സി എന്നോട് ചോദിച്ചു?,,,,,, ലൂയിസ് എന്താ ചിന്തിക്കുന്നെ” ഞാൻ പറഞ്ഞു…….. “ഒന്നുമില്ല ഒരു നാടോടി പുല യാടി എന്റെ മുഖത്ത് കാർക്കിച്ചു തുപ്പി” അതും പറഞ്ഞു എന്റെ ഗ്ലാസിലെ ബ്രാണ്ടി ഒറ്റവലിക്കു കുടിച്ചു,,, ലിസി പറഞ്ഞു……. . “ലൂയിസ് അങ്ങനെ പറയരുത് അവൾ നല്ലൊരു ഭാര്യയും അമ്മയുമാണ് അവൾ അവളുടെ ഭർത്താവിനെ അത്രക്ക് സ്നേഹിക്കുന്നു,, അരപ്പട്ടിണിയാണെങ്കിലും ശരീരം വിറ്റു ജീവിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല,, ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുള്ള പെൺകുട്ടികൾ ഇവളെക്കാളും സുന്ദരിയും വിദ്യ സമ്പന്നകളും ആയിരിക്കും പക്ഷെ സംസ്കാരശൂന്യകൾ ആയിരുന്നയിരിക്കാം,,, ഇന്നു നിങ്ങൾ കണ്ട പെൺകുട്ടി അത്രക്ക് സുന്ദരിയോ വിദ്യ സമ്പന്നയോ അല്ല അവളിൽ അവളുടേതായ സംസ്കാരമുണ്ട് വികാര വിചാരങ്ങളുമുണ്ട്” ഞാൻ ഒന്നും മിണ്ടിയില്ല ലിസി കിടക്കയിലേക്ക് പോകാനായി എന്നെ ക്ഷണിച്ചു ഞാൻ കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു അവിടെയിരുന്നു, ലിസി പിറ്റേ ദിവസം രാവിലെ എന്നോട് ചോദിച്ചു???? “നിങ്ങക്കു എന്താ എന്നോട് താല്പര്യമില്ലയോ അതോ ഇപ്പോളും ഇന്നലെ ചിന്തയിലാണോ??”” ഞാൻ പറഞ്ഞു………”താല്പര്യം ഉണ്ടായിരുന്നു… ഞാനും ഒരു തേയിലതോട്ടം സ്വന്തമായി വാങ്ങാമെന്നു കരുതി പിന്നെ എന്നും ഒരേ ടേസ്റ്റുള്ള ഭക്ഷണം സംസ്കാരമുള്ള കൈകളിൽ നിന്നും കഴിക്കാമെന്നു തീരുമാനിച്ചു…. എന്റെ മാതാപിതാക്കള അറിയിച്ചു എത്രയും പെട്ടന്ന് എനിക്ക് കല്യാണം വേണമെന്ന് “…… അത്രയും പറഞ്ഞപ്പോൾ ലിസി ചിരിച്ചു പോയി. ഞാൻ അവളോട് തിരിച്ചു പോകുവാൻ തയ്യാറായിക്കൊള്ളാൻ പറഞ്ഞു,.. ഞങ്ങൾ വരുന്ന വഴിയിൽ ഞാൻ ആ നാടോടിയ പെണ്ണിനെ ഇന്നലെ കണ്ട ജംഗ്ഷനിൽ നോക്കി പക്ഷെ അവളെ അവിടെയൊന്നും കണ്ടില്ല….. ഞങ്ങൾ കൊച്ചിയിൽ എത്തി.. ലിസിയെ അവളുടെ താമസസ്ഥലത്തു ഡ്രോപ്പ് ചെയ്തു അവൾക്കു ഞാൻ നൽകിയ പൈസ തിരിച്ചു നൽകികൊണ്ട് അവൾ പറഞ്ഞു…….. “പണി എടുക്കാതെ ഞാൻ കൂലി വാങ്ങാറില്ല” അതിനു മറുപടി ഞാനും കൊടുത്തു…….. “ആരു പറഞ്ഞു ലിസി പണിയെടുത്തില്ലാന്നു എനിക്കുണ്ടായിരുന്ന ഒരു വലിയ തെറ്റിധാരണ മാറ്റിയില്ല അതിനുള്ള കൂലിയാണിത്”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ, നിങ്ങളുടെ ചെറുകഥ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് ചെയ്യുക.

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular