Connect with us

Love

സ്നേഹം കൊണ്ട് ഒരിക്കൽ തോറ്റു പോയവനാണ് ഞാൻ, ഇപ്പൊൾ അത് പൂർണ്ണമായും ഞാൻ മറികടന്നു

Published

on

രചന: നീതു നീതു

“ജീനാ…വൈകിട്ട് പോയിട്ട് ധൃതി ഉണ്ടോ??”” “ഇ …ഇല്ല സാർ…എന്തേ!!!???” “എങ്കിൽ ഓഫീസ് വിടുമ്പോൾ ഒന്ന് കോഫീ ഷോപ്പ് വരെ വരുമോ?? എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു..” “എ…എന്താണ് സർ…പറഞ്ഞോളൂ…” “ഇവിടെ വെച്ച് പറ്റില്ല ജീന…ഇത് പേഴ്സണൽ കാര്യം ആണ്….ബുദ്ധിമുട്ട് ആകില്ല എങ്കിൽ വൈകിട്ട് കാണാം…വരുമോ???” “വ..വരാം സർ….എനിക്ക് ബുദ്ധിമുട്ടില്ല” “ഓകെ…എങ്കിൽ വൈകിട്ട് കാണാം…ബൈ..” മിഥുൻ പോയിട്ടും ജീന കണ്ണും മിഴിച്ചു അതേ നിൽപ്പ് തുടർന്നു….രമ്യ വന്നു കയ്യിൽ ആഞ്ഞ് ഒരു തട്ട് കൊടുത്തപ്പോൾ ആണ് അവൾക്ക് ബോധം വന്നത്..ചുറ്റും നോക്കിയപ്പോൾ മറ്റു സ്റ്റ്റാഫുകൾ എല്ലാം വിചിത്ര ജീവിയെ പോലെ അവളെ നോക്കി നിൽപ്പുണ്ട്…. “അങ്ങേരു എന്താഡീ നിന്നോട് മാത്രം വന്നു പറഞ്ഞിട്ട് പോയെ??” രമ്യയുടെ ചോദ്യം കേട്ടിട്ട് ജീന അവളെ മിഴിച്ചു നോക്കി “എടീ പൊട്ടി നിന്നോടാ ചോടിച്ചേ….സർ എന്താ നിന്നോട് പറഞ്ഞെ എന്ന്”” രമ്യ അവളെ കയ്യിൽ പിടിച്ചു ശക്തമായി കുലുക്കി.. “അ ..അത്…വൈകിട്ട് കാണണം എന്ന്…”” “എന്തിന്!!!!””” “ആവോ… എനിക്ക് അറിഞ്ഞൂടാ”” “നിനക്ക് അറിയില്ലേ??” രമ്യ അമ്പരപ്പ് മാറാതെ പിന്നെയും അവളോട് ചോദിച്ചു “ആ…വൈകിട്ട് സംസാരിക്കാൻ ഉണ്ടെന്ന് മാത്രം പറഞ്ഞു….എന്താണെന്ന് പറഞ്ഞില്ലടീ..” “ഹുംം…കൊള്ളാം….എന്തോ ചുറ്റി കളി ആകും മോളെ….അല്ലെങ്കിൽ ഇരുപത്തി നാല് മണിക്കൂറും മുഖവും വീർപ്പിച്ചു ആരോടും മിണ്ടാതെ നടക്കുന്ന അങ്ങേരു നിന്നോട് മാത്രം എന്ത് സംസാരിക്കാൻ ആണ്??” രമ്യയുടെ പറച്ചിൽ കേട്ട് ജീന അവളെ ഒന്ന് കൂർപ്പിച്ചു നോക്കി….അവള് ഒന്ന് ഇളിച്ച് കാട്ടി അവളുടെ സീറ്റിൽ പോയിരുന്നു …ചുറ്റും നോക്കി നിന്നവരെ ഒന്ന് നോക്കി ചിരിച്ചു കാട്ടി ജീനയും സീറ്റിലേക്ക് ഇരുന്നു. മിഥുൻ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എത്ര ആലോചച്ചിട്ടും അവൾക്ക് ഒരു പിടിയും കിട്ടിയില്ല…..ആകെ മൊത്തം ഒരു അമ്പരപ്പിൽ ആയിരുന്നു അവള്….മൂന്ന് മാസം മുന്നേ ആണ് മിഥുൻ അവരുടെ കമ്പനിയിൽ ജോയിൻ ചെയ്തത്….അവളുടെ ഒക്കെ സീനിയർ പോസ്റ്റ്….ചെറുപ്പക്കാരൻ ആണെങ്കിലും ഒരു പ്രത്യേക ടൈപ്പ് ആണ് പുള്ളി….ആരോടും ആവശ്യം ഇല്ലാതെ മിണ്ടുന്നതോ കൂട്ടുകൂടുന്നതോ ഇതുവരെ കണ്ടിട്ടില്ല….ജൂനിയർ സ്റ്റാഫ് പോയിട്ട് അയാളുടെ അതേ പോസ്റ്റിലെ മറ്റു സീനിയർ സ്റ്റാഫിന്റെ പോലും കമ്പനി ഇല്ല……എന്തൊക്കെ പറഞ്ഞാലും വർക്കിന്റെ കാര്യത്തിൽ ആളു പുലി ആണ്…അതുകൊണ്ട് തന്നെ എംഡി ക്ക് ഒക്കെ വലിയ കാര്യം ആണ് പുള്ളിയെ….കൃത്യ സമയത്ത് വരും ജോലി ചെയ്യും പോകും…..ആളു കല്യാണം കഴിഞ്ഞത് ആണെന്ന് മാത്രം അറിയാം…മറ്റു കാര്യങ്ങൽ ഒന്നും തന്നെ ബാക്കി ആർക്കും അറിഞ്ഞൂട.. അന്ന് മുഴുവൻ ജീന ആകെ ആലോചനയിൽ ആയിരുന്നു….എന്താണ് മിഥുൻ പറയാൻ പോകുന്നത് എന്ന് എത്ര ചിന്തിച്ചിടടും അവൾക്ക് ഒരു രൂപവും കിട്ടിയില്ല…ജോലിയുടെ കാര്യങ്ങൽ ഒന്നും അങ്ങനെ പിന്നേക്ക്‌ വക്കുന്ന രീതി മിഥുന് ഇല്ല….പിന്നെ എന്താകും…ആലോചിച്ചു ആലോചിച്ചു ആകെ വട്ട് പിടിക്കുന്നത് പോലെ തോന്നി അവൾക്ക്…

വൈകുന്നേരം വരെ എങ്ങനെയോ തള്ളി നീക്കി ഓഫീസിന് താഴെ ഫ്ലോറിൽ ഉള്ള കോഫി ഷോപ്പിൽ പോയി ഇരിപ്പായി അവള്. ജീന വന്ന് ഏകദേശം പത്തു മിനിറ്റോളം കഴിഞ്ഞാണ് മിഥുൻ അവിടേക്ക് എത്തിയത്..അവൾക്കായി നേർത്ത ഒരു ചിരി വരുത്തി ഒപ്പോസിട് ചെയറിൽ അവനും ഇരുന്നു…. “ജീനക്ക്‌ ബുദ്ധിമുട്ടായി അല്ലേ??” “ഹേയ് ഇല്ല സർ…സർ കാര്യം പറഞ്ഞോളൂ” മിഥുൻ അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി….കാര്യം മനസ്സിലായി ഇല്ലെങ്കിലും അവളത് വാങ്ങി നോക്കി….ഒരു വിവാഹ ഫോട്ടോ ആയിരുന്നു അത്….കണ്ണുകൾ ആദ്യം പോയത് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന പെൺകുട്ടി യിലേക്ക് ആണ്…”””സ്വാതി””‘ അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.വരനെ കണ്ട് അമ്പരന്നു ജീന ഒന്നുകൂടി മിഥുന്റെ മുഖത്തേക്ക് നോക്കി…അത് അവൻ തന്നെ ആണെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല….തന്റെ മുമ്പിൽ ഇരിക്കുന്ന ആളു ഫോട്ടോയിൽ കാണുന്ന മിഥുന്റെ ഒരു നിഴൽ രൂപം പോലെ തോന്നി….തന്റെ വധുവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന , മുഖത്ത് സന്തോഷമോ അഭിമാനമോ ഒക്കെ നിറച്ച് ഉത്സാഹവാനായ ഒരു പയ്യൻ… അൽഭുതം വിട്ടു മാറാതെ അവള് മിഥുന് ചോദ്യ ഭാവത്തിൽ നോക്കി… “എന്റെ…എന്റെ വൈഫ് ആണ്…. സ്വാതി..” അവൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് കേൾക്കാൻ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി ഇരിപ്പാണ് ജീന….അത് കണ്ടിട്ടാവണം ചെറിയൊരു പതർച്ച അവന്റെ മുഖത്ത് വന്നു. “ആറു മാസങ്ങൾക്കു മുൻപ് ആയിരുന്നു എന്റെം സ്വാതിയുടെയും വിവാഹം….വീട്ടുകാരുടെ അനുഗ്രഹത്തോടെ ഒരു അറേഞ്ച് മാര്യേജ്…പക്ഷേ മൂന്ന് , നാല് മാസമേ ഞങൾ ഒരുമിച്ച് താമസിച്ച് ഒള്ളു….അവള് ഇപ്പൊ എന്റെ കൂടെ ഇല്ല….ബാംഗളൂർ ആണ്…ഹെയർസ്റ്റടിക്ക് വേണ്ടി പോയേക്കുന്നൂ…” അത്രയും പറഞ്ഞു മിഥുൻ ഒന്ന് നിർത്തി…എന്തോ കഥ കേൾക്കും പോലെ ഇരിപ്പാണ് ജീന….ഇയാൽ ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാണ് എന്ന ഭാവവും മുഖത്തുണ്ട്. “എനിക്ക് ഇത് തന്നോട് എങ്ങനേ പറയണം എന്ന് അയിയില്ലഡോ….വേറെ ആരോടും പറയാൻ തോന്നുന്നില്ല….” “എനിക്ക് ഒന്നും മനസിലാകുന്നില്ല സാർ…ഇത് വരെ കാര്യം പറഞ്ഞില്ല…” ജീനയുടെ വാക്കുകളിൽ തെല്ലൊരു നീരസം കടന്നു വന്നു. “ഞാൻ പറയാം ജീന… ഒരു ബ്രോക്കർ വഴി വന്ന ആലോചന ആണ് സ്വാതിയുടെ….പിന്നെ നേരിട്ട് അന്വേഷിച്ചു…തരക്കേട് ഇല്ലാത്തത് കൊണ്ട് പെണ്ണുകാണാൻ പോയി….കണ്ട് ഇഷ്ട്ട്‌പ്പെട്ട് വീട്ടുകാർ തമ്മിൽ സംസാരിച്ചു ഉറപ്പിച്ച് തിന് ശേഷം ആണ് എന്ന് പിരിഞ്ഞത്…. സ്വാതി പഠിച്ചത് ഒക്കെ ബാംഗളൂർ ആണ്….ഡിഗ്രീ കമ്പ്ലീറ്റ് ചെയ്തു നിൽക്കുന്ന സമയത്താണ് ഞാൻ പെണ്ണ് കാണാൻ പോയത്….രണ്ടു കാര്യങ്ങൽ മാത്രേ അവള് എന്നോട് ആവശ്യപ്പെട്ടുള്ള….ഒന്ന് തുടർ പഠനം…പിന്നേ പെട്ടെന്ന് കല്യാണം ഉണ്ടെങ്കിൽ അവൾക്ക് പൊരുത്തപ്പെടാൻ കുറച്ചു സമയം കൂടി കൊടുക്കണം എന്ന്….തുടർ പഠനം എനിക്കൊരു വിഷയമേ അല്ല… എത്ര വേണേലും പഠിപ്പിക്കാൻ ഞാൻ റെഡി ആണെന്ന് പറഞ്ഞു…പിന്നെ രണ്ടാമത്തെ കാര്യം…എത്ര വേണേലും സമയം എടുത്തോളാം ഞാൻ പറഞ്ഞു…അത് രണ്ടും ഒഴിച്ചാൽ വേറെ ഒന്നും തന്നെ പ്രശ്നങ്ങൾ ആയിട്ട് ഉണ്ടായിരുന്നില്ല….. നിശ്ചയം നടക്കുമ്പോളും കല്യാണത്തിനും അവള് വളരെ ഹാപ്പി ആണെന്ന് ആണ് എനിക്ക് തോന്നിയത്….എന്റെ വീട്ടിൽ ഞാനും അച്ഛനും പിന്നെ ഒരു അനിയത്തിയും ആണ് ഉള്ളത്…..അനിയത്തിയുടെ വിവാഹം ഒരു കൊല്ലം മുൻപ് കഴിഞ്ഞു…വിദേശത്ത് ആണ്… സ്വാതി പ്രത്യേകിച്ച് ഒരു അടുപ്പവും ഞങ്ങളോട് കാട്ടിയിരുന്നില്ല….എന്നോട് ഒരു സുഹൃത്തിനെ പോലെ സംസാരിക്കും…അത്രേ ഒള്ളു……സമയം കൊടുക്കണം എന്ന് നേരെത്തെ പറഞ്ഞത് കൊണ്ട് ഞാനും അത് കാര്യം ആക്കിയില്ല…മിക്കവാറും അവളുടെ വീട്ടിൽ പോയി നിൽക്കും….ഒരുപോക്ക് പോയാൽ അഞ്ചോ ആറോ ദിവസം കഴിഞ്ഞേ വരൂ…പോയാൽ പിന്നെ ഫോൺ വിളി ഒന്നും ഇല്ലേ…ഞാൻ അങ്ങോട്ട് വിളിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്ക് മിണ്ടും….അങ്ങനെ മൂണ് , നാലു മാസം എങ്ങനെയോ പോയി….ഒരു ദിവസം അവളുടെ വീട്ടിൽ പോയതാ…ഒരാഴ്ച കഴിഞ്ഞിട്ടും വന്നില്ല…വിളിച്ചിട്ടും ഫോണെടുത്തില്ല …..അവളുടെ വീട്ടിൽ വിളിച്ചിട്ടും ഒരു റസ്പോൺസ് കിട്ടിയില്ല…പിന്നെ രണ്ടും കൽപ്പിച്ചു അങ്ങോട്ട് ചെന്നു…

അവളെ കണ്ടില്ല …അവളുടെ വീട്ടുകാർ വളരെ മോശം ആയി എന്നോട് പെരുമാറി…ഞാൻ അവളെ തല്ലിയെന്നോ മറ്റോ ആണ് അവള് അവിടെ പറഞ്ഞു കൊടുത്തിരിക്കുന്നത്…..എത്ര വട്ടം അല്ലെന്നു പറഞ്ഞിട്ടും അവരു വിശ്വസിക്കാൻ തയ്യാറായില്ല….ഒടുക്കം അവളെ പഠിക്കാൻ ബാംഗ്ലൂർ പോയി എന്നും ഇൗ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്നും അവരു പറഞ്ഞു….ഞാൻ…. എനിക്ക് മറ്റു സ്ത്രീകളും ഒക്കെ ആയി റിലേഷൻ ഉണ്ടെന്ന് ഒക്കെ അവരു പറഞ്ഞു കളഞ്ഞു….ഞാൻ തകർന്നു പോയെടോ…..അമ്മ ഇല്ലെങ്കിലും വളരെ മര്യാദയോട് കൂടി ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്….ഞാൻ അവളുടെ വിരൽത്തുമ്പിൽ പോലും തൊട്ടിട്ടില്ല… ആ ഞാൻ എങ്ങനെ ആടോ….മറ്റൊരു പെണ്ണിനെ??” വളരെ സൗമ്യതയും പറഞ്ഞു തുടങ്ങിയ മിഥുന്റെ വാക്കുകൾ അവസാനം ഇടരി പോയി….കണ്ണുകളിൽ ചെറിയൊരു നീർ തിളക്കം വന്നു നിന്നു്…ജീനക്ക് അത് കണ്ട് എന്തോപോലെ തോന്നി… “ഇതിന് ഞാൻ…ഞാൻ എന്ത് ചെയ്യാനാ സർ???”” “ജീനക്ക് സ്വാതിയെ അറിയില്ലേ??” “അങ്ങനെ ചോദിച്ചാൽ അറിയാം….എന്റെ ക്ലാസ്സിൽ ആയിരുന്നു ഡിഗ്രീ ആദ്യ വർഷം…രണ്ടാം വർഷം പകുതിയോടെ അവള് അത് നിർത്തി പോയി…ബാംഗളൂർ പോകുവാ എന്നൊക്കെ പറഞ്ഞതായി ഓർക്കുന്നു” “അതേ…അവളുടെ മറ്റു സുഹൃത്തുക്കളെ ഒന്നും എനിക്ക് പരിചയം ഇല്ല…ജീന അവളോട് ഒന്ന് സംസാരിക്കണം….എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് ഒന്ന് അറിഞ്ഞാൽ മാത്രം മതി” “ഞാൻ..ഞാനോ??!!! ഞാനെന്തു സംസാരിക്കാൻ ആണ്??? കുറച്ചു നാൾ കൂടെ പഠിച്ചു എന്ന് അല്ലാതെ അവളും ആയി എനിക്ക് യാതൊരു ബന്ധവും ഇല്ല??”” “ജീന പറഞ്ഞത് ഒക്കെ ശരിയാണ്…പക്ഷേ എനിക്ക് വേണ്ടി ദയവായി ഒന്ന് ശ്രമിച്ചൂടെ??” “സാറിന് അവരോട് എന്തേലും സംസാരിക്കാൻ ഉണ്ടേൽ നേരിട്ട് ചോദിക്ക്…അല്ലാതെ മറ്റൊരാളെ ഇതിൽ ഇൻവോൾ ചെയ്യിക്കണ്ട…അല്ലെങ്കിൽ തന്നെ സാറിന്റെ ഫാമിലിയിൽ വേറെ ആളുകൾ ഇല്ലേ…അവരോട് ആരോടെങ്കിലും സംസാരിക്കാൻ പറയൂ..ഞാൻ ഇതിൽ എന്ത് ചെയ്യാനാണ്???!!” “ഇതുവരെ എന്റെ ഫാമിലിയിൽ ഇതൊന്നും ആർക്കും അറിയില്ല….അച്ഛനോട് പോലും അവള് പഠിക്കാൻ പോയേക്കുവാണ് എന്നേ പറഞ്ഞിട്ടുള്ളൂ…പിന്നെ ഉള്ളത് അനിയത്തി ആണ്…എന്നെക്കാൾ ഒത്തിരി ഇളയത് ആണ്..എന്റെ ഒരു കാര്യത്തിൽ അവള് ഇടപെടുന്നതിന് ഒരു പരിധി ഉണ്ട്…. പ്ലീസ് ജീന…ഒന്ന് എന്നെ സഹായിച്ചൂടെ…തനിക്ക് പറ്റും…ഒന്നുമല്ലെങ്കിലും ഒരു സുഹൃത്ത് എന്ന രീതിയിൽ തനിക്ക് അവളോട് സംസാരിക്കാൻ പറ്റൂ മല്ലോ….ഞാൻ ….എന്നെ കണ്ടാൽ എങ്ങനെ ആകും അവള് പ്രതികരിക്കുക എന്നൊന്നും അറിയില്ല….കൂടുതൽ പ്രശനം ഒന്നും ഉണ്ടാക്കാതെ സോൾവ് ചെയ്യാൻ പറ്റുമെങ്കിൽ നല്ലതല്ലേ???”” ജീന ക്ക് തീരുമാനം എടുക്കാൻ പറ്റാതെ ആകെ ഒരു ബുദ്ധിമുട്ട് ആയി….ആലോചിച്ചിട്ട് പറയാം എന്ന് അവനോടു പറഞ്ഞു പിരിഞ്ഞു വീട്ടിലെത്തി ജീന ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി….ആവശ്യം ഇല്ലാതെ ഓരോ കാര്യങ്ങൽ ലൈഫിൽ കടന്നു വരും പോലെ… ഫോൺ എടുത്തു fb യിൽ അവള് മിഥുൻ നെ തിരഞ്ഞു….അവരുടെ വിവാഹത്തിന്റെ നിരവധി ഫോട്ടോസ് അപ് ലോഡ് ചെയ്തിട്ടുണ്ട്…..അതിനു ശേഷം ഉള്ളത് ഒന്ന് പോലും ഇല്ല….പിന്നെ കുറെ പഴയ ചിത്രങ്ങൾ…പഠിക്കുന്ന കാലത്തും മറ്റും ഉള്ളത്…ഇപ്പൊൾ കാണുന്ന മിഥുൻ അല്ല അതിൽ….നോക്കിലും നിൽപ്പിലും ഒക്കെ ഉത്സാഹവാനായ ഒരു ചെറുപ്പക്കാരൻ….ഏറെ നേരം തിറഞ്ഞതിനു ശേഷം ആണ് സ്വാതിയെ കണ്ടെത്തിയത്….ഏതോ പുതിയ ഐഡി ആകണം….കുറെ പുതിയ ഫോട്ടോസ്…..ബാംഗളൂർ ഉള്ളത്…..വിവാഹ ഫോട്ടോസ് ഒന്ന് പോലും ഇല്ല….തങ്ങളുടെ കൂടെ പഠിച്ച ആരും അവളുടെ ഫ്രണ്ട് ലിസ്റ്റില് കണ്ടില്ല. പിറ്റേന്ന് ഓഫീസിൽ ചെല്ലുമ്പോൾ പ്രതീക്ഷയോടെ നോക്കുന്ന മിഥുന് നിരാശനാക്കാൻ തോന്നിയില്ല….സമ്മതം പറയുമ്പോൾ വല്ലാത്തൊരു തിളക്കം അയാളുടെ കണ്ണിൽ വന്നത് ആയി തോന്നി… വരുന്ന ഫ്രൈഡേ പോകാൻ തീരുമാനം ആയി….വീട്ടിൽ എന്ത് പറയും എന്നുള്ള വിഷമത്തിൽ ആയിരുന്നു അവള്….ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല….മമ്മ സമ്മതിക്കാൻ ഒരു വഴിയും ഇല്ല…പിന്നെ പപ്പ…അത് മാത്രേ ഒരു പ്രതീക്ഷ ഒള്ളു…. വൈകിട്ട് വീട്ടിൽ ചെന്ന് പപ്പയോട് സ്വകാര്യം ആയി കാര്യങ്ങൽ അവതരിപ്പിച്ചു….സ്വാതി വളരെ അടുത്ത സുഹൃത്താണ് എന്ന് കള്ളം പറഞ്ഞു …ആദ്യമൊന്നും പപ്പ സമ്മതിച്ചില്ല … പിന്നെ മിഥുൻ സാറിനെ പറ്റി ഒക്കെ വിശദം ആയി പറഞ്ഞു കൊടുത്തു…ഇതുവരെ ഒരു മോശം ആർക്കും തോന്നിയിട്ടില്ല എന്നൊക്കെ…സ്വാതി കൂടി അറിഞ്ഞു കൊണ്ട് ആണ് ഇൗ പോക്ക് എന്നൊക്കെ പറയേണ്ടി വന്നു….മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി….ചെറിയ കാര്യങ്ങൽ പോലും പപ്പയോടും മമ്മയോടും ഒളിക്കാരില്ല….ഇതിപ്പോ കുറെ നുണകൾ…പക്ഷേ എന്തിന് വേണ്ടി എന്ന് മാത്രം അവൾക്കും മനസ്സിലായില്ല.. വെള്ളിയാഴ്ച്ച രാവിലെ ഓഫീസിൽ കാണാം എന്ന് പറഞ്ഞിട്ട് മിഥുൻ സമ്മതിച്ചില്ല …

വീട്ടിൽ വന്നു കൂട്ടി പോകാം എന്ന് പറഞ്ഞു…. മമ്മയോടു ജോലിയുടെ കാര്യത്തിന് പോകുവാ എന്ന് മാത്രം പറഞ്ഞു… ഫ്രൈഡേ അതിരാവിലെ തന്നെ മിഥുൻ കാറും ആയി എത്തി….പപ്പയോടും മമ്മയൊടും വളരെ സ്നേഹത്തോടെ ആണ് സംസാരം….ഇറങ്ങാൻ നേരം അയാളുടെ ഫോൺ നമ്പർ പപ്പക്ക് കൊടുക്കുന്നത് കണ്ടൂ… അങ്ങോട്ടുള്ള യാത്രയിൽ വളരെ ഉത്സാഹ വാനായിരുന്ന് മിഥുൻ….വാ തോരാതെ സംസാരിക്കുന്ന അവനെ ആദ്യമായി കാണും പോലെ ജീനക്കു തോന്നി… ഉടനീളം സ്വാതി ആയിരുന്നു അവന്റെ സംസാര വിഷയം ..അവളുടെ ഇഷ്ട്ടങ്ങൾ, ആഗ്രഹങ്ങൾ, ആദ്യമായ് പെണ്ണ് കാണാൻ പോയത്,അവളും ആയി ഉണ്ടായിട്ടുള്ള ചെറിയ സംഭവങ്ങൾ ഒക്കെ ഓർത്ത് ഓർത്ത് പറയുന്നുണ്ടായിരുന്നു….. എന്ത് തന്നെ ആയാലും അയാൽ അവളെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് ……. ഒരു നിമിഷം അവളോട് വല്ലാത്ത അസൂയ തോന്നി പോയി…അവളോടുള്ള സകല റസ്പെക്ടും അയാൽ കൊടുത്തിട്ടുണ്ട്…ശാരീരികമായും മാനസികമായും അകറ്റി നിർത്തിയിട്ടും അവളെ മനസ്സിലാക്കാൻ അയാൽ ശ്രമിച്ചിട്ടുണ്ട്.. വലിയൊരു കെട്ടിടത്തിന് മുന്നിൽ കാർ നിർത്തി സ്വാതിയുടെ ഫ്ലാറ്റ് നമ്പർ അവൾക്ക് പറഞ്ഞു തരുമ്പോൾ മിഥുൻ ന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞിരുന്നു….അപ്പോൾ പോലും അവളോട് എന്ത് പറഞ്ഞു തുടങ്ങും എന്നുള്ള ആലോചനയിൽ ആയിരുന്നു ജീന…. ഏറെ നേരം കോളിംഗ് ബെല്ല് അടിച്ചു കാത്തു നിന്നതിനു ശേഷം ആണ് ഫ്ലാറ്റിന്റെ വാതിൽ തുറന്നത്…..ഉറക്ക ചടവോട് കൂടി ഒരു പെൺകുട്ടി മുന്നിൽ വന്നു…അവള് സ്വാതി തന്നെ ആണോ എന്ന് ജീനക്ക് സംശയം തോന്നി …എനിക്ക് പരിചയം ഉള്ള സ്വാതി യില് നിന്നു ഏറെ മാറിപ്പോയിരിക്കുന്നു.അവളും കൗതുകത്തോടെ ജീനയെ നോക്കുന്നുണ്ട്….ആദ്യം ഒരു സംശയത്തോടെ യും പിന്നെ അതൊരു അൽഭുതവും ആയി മാറുന്നത് കണ്ടൂ… മനസ്സിലായി എങ്കിലും വിളറിയ ഒരു ചിരിയാണ് അവളുടെ മുഖത്ത് വിരിഞ്ഞത്.. “ജീ…ജീന…നീ ഇവിടെ???” “ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാണ്” “എ…എന്നെയോ???എന്തിന്???” അവളുടെ ശബ്ദം ഇടരുന്നതും മുഖത്ത് വിരിഞ്ഞ പറവേശവും ജീന ക്ക് കുറച്ചു ധൈര്യം കൊടുത്തു. “അതൊക്കെ പറയാം…എന്നെ നീ അകത്തേക്ക് വിളിക്കുന്നില്ലെ??” “ഓ… സോറി…. വരൂ..”” അവരുടെ സംസാരം കേട്ട് ആകണം അകത്തെ മുറിയിൽ നിന്നും ചെമ്പൻ മുടിയുള്ള ഒരു പയ്യൻ ഇറങ്ങി വന്നു…ആളു ചോദ്യ ഭാവത്തിൽ സ്വാതിയെ നോക്കുന്നത് കണ്ടൂ…..ജീനയും അവനെ ഒന്ന് നോക്കി സ്വാതിയെ തിരിഞ്ഞു നോക്കി… “എന്റെ…എന്റെ ഹസ്‌ ആണ്…” പതിഞ്ഞ ശബ്ദത്തിൽ സ്വാതി പറഞ്ഞു. പ്രതീക്ഷിച്ചിരുന്നു എങ്കിലും കേട്ടപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി…. വഴിയിൽ ഉടനീളം ഭാര്യയെപറ്റി വാ തോരാതെ സംസാരിച്ച മിഥു നേ അവൾക്ക് ഓർമ്മ വന്നു. “ആഹാ…അപ്പോൽ മിഥുൻ നിന്റെ ആരാ??? മിഥുൻ മോഹൻ???” ഞെട്ടലോടെ തല പൊക്കി സ്വാതി ചോദ്യ ഭാവത്തിൽ ജീനയെ നോക്കി….അവളുടെ മുഖത്ത് വിയർപ്പ് പോടിയുന്നതും ശ്വാസഗതി മാറിയതും ജീനക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…അവരെ ഒന്ന് നോക്കി ചെമ്പൻ മുടിക്കാരൻ പുറത്തേക്ക് പോയി….സ്വാതി തല കുമ്പിട്ടു തന്നെ നിൽപ്പാണ്…. ജീനക്ക് ഒന്നും ചോദിക്കേണ്ടി വന്നില്ല…തെല്ലൊരു മൗനത്തിനു ശേഷം സ്വാതി തന്നെ പറഞ്ഞു തുടങ്ങി. “ജോബിനും ഞാനും പഠിക്കുന്ന കാലം തൊട്ടേ ഇഷ്ട്ടത്തിലായിരുന്നൂ….വീട്ടിലും അറിയാം…പക്ഷേ അച്ഛൻ എതിർത്തു…കുറെ ബഹളം ഉണ്ടാക്കി…അവസാനം ജോബിന്റെ വീട്ടിൽ പോയി ഭീഷണിപെടുത്തി…അതോടെ അവന്റെ വീട്ടുകാരും കൈവിട്ടു .. നിൽക്കകള്ളി ഇല്ലാതായി ആണ് ഞാൻ മിഥുനും ആയുള്ള വിവാഹത്തിന് സമ്മതിച്ചത്…..” ” വിവാഹ നാടകം കഴിഞ്ഞപ്പോൾ എങ്കിലും നിനക്ക് മിഥുന് നോട് എല്ലാം പറയാം ആയിരുന്നു…” “പൊരുത്തപ്പെടാൻ ഞാൻ ശ്രമിച്ചത് ആണ്…കഴിഞ്ഞില്ല…ജോബിൻ എനിക്ക് വേണ്ടി ലൈഫ് സ്പോയിൽ ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല..” തല ഉയർത്തി സ്വാതി അവളെ ദയനീയം ആയി നോക്കി. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല…തിരിച്ചു ഇറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾ സ്വാതിയിൽ ഉണ്ടായിരുന്നു എന്നു മനസ്സിലായി…ഒരു വിശദീകരണം കൊടുക്കാൻ തോന്നിയില്ല…താഴെ എന്നെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ആളേ കുറിച്ച് മാത്രം ആയി ചിന്ത. താൻ വരുന്ന വഴിയിലേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കുന്ന സാറിനെ കണ്ടപ്പോൾ ഒരു വേദന അവളുടെ മനസ്സിൽ തോന്നി….കുറച്ചു ദിവസം മുൻപ് തന്റെ മുന്നിൽ അപേക്ഷയും ആയി വന്നപ്പോൾ തോന്നാതെ ഇരുന്ന എന്തോ ഒന്ന്‌ സംസാരത്തിന് ഇട കൊടുക്കാതെ അവള് വണ്ടിയിൽ കയറി…ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് മിഥുൻ കയറിയത്…അവളുടെ മുഖഭാവം കണ്ടിട്ട് ആകണം ഒന്നും ചോദിക്കാതെ വണ്ടി മുന്നോട്ട് എടുത്തു….ഒന്നും പറയാതെ ഇരുന്നിട്ട് കാര്യം ഇല്ലെന്ന് ജീനക്ക് തോന്നി….അവിടെ കണ്ടതും സ്വാതി പറഞ്ഞതും ആയ കാര്യങ്ങൽ മുഖത്ത് നോക്കാതെ എങ്ങനെയോ പറഞ്ഞു… അവനിൽ ഭാവഭേദം ഒന്നും കണ്ടില്ല….

ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നത് ആയി തോന്നി….ഒട്ടൊരു ദൂരം പോയി കാണണം വണ്ടി ഒതുക്കി നിർത്തുന്നത് കണ്ടൂ…സ്റ്റിയറിങ്ങിൽ തല കുമ്പിട്ടു കിടക്കുന്നത് കണ്ടാണ് ജീന പുറത്തേക്ക് നോക്കിയത്….കരച്ചിലിന്റെ ചെറിയ ചീളുകൾ കാതിൽ വന്നലചൂ…ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ലേക്കും കരച്ചിൽ ഉച്ചസ്ഥായിയിൽ എത്തി യിരുന്നു… സ്നേഹത്തിന്റെ പേരിൽ ഒരു മനുഷ്യൻ കരയുന്നു…അതും ഒരു പുരുഷൻ…. ഏതു വിഷമ സമയത്തും മമ്മയെ ആശ്വസിപ്പിക്കുന്ന ചേർത്ത് നിർത്തുന്ന പപ്പയെ ഓർമ്മ വന്നു….എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും കിട്ടുന്നില്ല…ആശ്വാസ വാക്കുകൾ വിലപ്പോകില്ല എന്ന് തോന്നി….സ്വാതിയോടു തോന്നിയ ചെറിയ നീരസം വലിയൊരു ദേഷ്യമായി അവളിൽ നിറഞ്ഞു…. “സാറിന് നാണം ഇല്ലേ അവളെ ഓർത്തു കരയാൻ….അവൾക്ക് നിങ്ങളുടെ വേണ്ട…നിങ്ങളുടെ സ്നേഹവും…പിന്നെ എന്തിനാണ് അവളെ പോലെ ഒരുത്തിക്ക് വേണ്ടി കരയുന്നത്….സ്നേഹത്തിന്റെ വില മനസ്സിലാക്കാത്ത അവള് ഒക്കെ നാളെ അനുഭവിക്കും ഇതിനൊക്കെ…” “നിർത്തൂ ജീന….നിന്നെ ഇവിടെ കൊണ്ട് വന്നു എന്ന് കരുതി അത് അവളെ പറ്റി എന്തും പറയാൻ ഉള്ള ലൈസൻസ് അല്ല…ഇനി ഒരക്ഷരം അവളെ പറ്റി മോശമായി മിണ്ടിപ്പോകരുത്..” മിഥുന്റെ കണ്ണിൽ അവളെ കൊല്ലാനുള്ള ദേഷ്യം വന്നു നിറയുന്നത് കണ്ടൂ…അമ്പരന്നു നോക്കിയപ്പോലേക്കും വണ്ടി മുന്നോട്ട് എടുത്തു….ഇങ്ങനെയും ഓരാൾ സ്നേഹി ക്കുമോ എന്ന് തോന്നിപ്പോയി അവൾക്ക്…വാ ല്ലത്ത ഒരു അസൂയ അവളിൽ നിറഞ്ഞു….വീടെത്തും വരെ അത് തന്നെ ആയി ചിന്ത…..ഭാഗ്യം ചെയ്ത പെണ്ണാണ് സ്വാതി….ചുരുങ്ങിയ കാലം കൊണ്ട് ഒരു മനുഷ്യന്റെ മുഴുവൻ സ്നേഹവും തട്ടിപ്പറിച്ചു എടുത്തിരിക്കുന്നു…. വീട്ടിൽ എത്തി രാത്രി ഏറെ വൈകിയാണ് കിടക്കാൻ നോക്കിയത്…ബാഗിൽ കിടന്ന ഫോൺ എടുത്തപ്പോൾ മിഥുൻ സാറിന്റെ മിസ്സ് കാൾ ഉണ്ട്….എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ പിന്നെയും റിംഗ് വന്നു….അറ്റെണ്ട് ചെയ്തു ചെവിയോട് ചേർത്തു…. “സോറി ജീന…ദേഷ്യപെടനം എന്ന് കരുതി അല്ല….നിന്റെ മുന്നിൽ കരഞ്ഞപ്പോൾ ഉണ്ടായ ചമ്മലോ, വിഷമമോ ഒക്കെ കൂടി… സോറി” “സാരമില്ല…എനിക്ക് മനസ്സിലാകും..” അത്രയും പറഞ്ഞു ഫോൺ വെച്ചു…..ചെറിയൊരു പിണക്കം അവളിൽ ഉണ്ടായിരുന്നത് പാടെ മാഞ്ഞു പോയി….ഫോൺ എടുത്തു മിഥുന്റെ ഫോട്ടോസ് വീണ്ടും വീണ്ടും നോക്കി…. പിറ്റേന്ന് ഓഫീസിൽ മിഥുൻ വന്നില്ല…ആദ്യം അതൊരു ആശ്വാസമായി തോന്നി എങ്കിലും സമയം പോകുമ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…. അവൻ പിന്നെയും അവളുടെ കാലു പിടിക്കാൻ പോയോ എന്നൊരു ചിന്ത….കാറിലിരുന്ന് നെഞ്ച് പൊട്ടി കരയുന്ന രൂപമാണ് മനസ്സ് നിറയെ….ഇന്നേവരെ അടുത്ത് ഉണ്ടായിട്ടും തീരെ ശ്രദ്ധിച്ചിട്ടു ഇല്ലാത്ത ഒരാരാൾ….ഇപ്പൊൾ മനസ്സിന്റെ ഓരോ കോണിലും നിറഞ്ഞു നിൽക്കുന്നു… പിറ്റേന്നും അതിന്റെ അടുത്ത ദിവസവും മിഥുൻ വന്നില്ല…..ജീന ആകെ അസ്വസ്ഥതയും ആയി ഓരോ ദിവസവും തള്ളി നീക്കി….അവനോടു തോന്നിയ സഹതാപം മറ്റൊരു രൂപം പ്രാപിക്കുന്നത് അറിഞ്ഞു…അത് അവളെ കരയിപ്പി ച്ചു….അവനെ ഒരു നോക്ക് വെറുതെ കണ്ടാൽ മാത്രം മതി എന്നവൾക്ക്‌ തോന്നിപ്പോയി.. ഒരാഴ്ചക്ക് ശേഷം ആണ് പിന്നെ മിഥുൻ ഓഫീസിൽ എത്തിയത്…അവന്റെ ക്ഷീണിച്ച മുഖം ജീനയിൽ വേദന ഉണ്ടാക്കി…അവനോടു ഒന്ന് സംസാരിക്കണം എന്നുണ്ടെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല …. ദിവസങ്ങൾ ഓടി പോയി….മിഥുൻ ഒന്നും സംസാരിക്കാൻ വരാത്തത് അവളിൽ വേദന നിറച്ചു എങ്കിലും അവൾക്കായി മാത്രം വിരിയുന്ന നേർത്ത പുഞ്ചിരി അവളെ ഒരുപാട് സന്തോഷിപ്പിച്ചു…അവന്റെ മനസ്സിലെ സ്നേഹം അനുഭവിക്കാൻ ഉള്ള ആഗ്രഹവും കൂടി കൂടി വന്നു… അവൻ നോക്കുന്നില്ല എങ്കിലും അവളുടെ നോട്ടവും പുഞ്ചിരിയും അറിയാതെ തന്നെ അവനിൽ പാറി വീണു….അത് മനസ്സിലായിട്ട്‌ ആകണം അവൾക്ക് നൽകിയിരുന്ന പുഞ്ചിരിയും അവൻ ഒഴിവാക്കി….അവള് പിന്നെയും അവനു തീർത്തും അപരിചിത ആയിപ്പോയി ….. മാസങ്ങൾ കടന്നു പോയി…ഒരു ദിവസം ഓഫീസിലേക്ക് ചെന്ന ജീനയെ രമ്യയുടെ സന്തോഷം നിറഞ്ഞ മുഖമാണ് സ്വീകരിച്ചത്… “എടീ …നീ അറിഞ്ഞോ…മിഥുൻ സാറു പോകുവാ!!!”

“എ… എങ്ങോട്ട്???!!!!” “പുള്ളിക്ക് ട്രാൻസ്ഫർ ആയി… ഹെഡ് ഓഫീസിലേക്ക്…” തലയ്ക്ക് ആരോ ശക്തമായി പ്രഹരിച്ചത് പോലെ ആണ് ജീനക്കു തോന്നിയത്….എന്നും അവനെ കൺമുന്നിൽ കാണാം എന്നൊരു ആശ്വാസം ഉണ്ടായിരുന്നു…ഇപ്പൊൾ അതും അണഞ്ഞിരിക്കുന്നൂ…..കയ്യും കാലും തളർന്ന പോലെ അവളു സീറ്റിൽ വന്നിരുന്നു….ഒരിക്കലും കൈ എത്തി പിടിക്കാൻ പറ്റാത്ത പോലെ അവന് പോകുന്നു….ഓടി ചെല്ലണം, ജീവനാണ് എന്ന് പറയണം എന്നൊക്കെ അവൾക്ക് തോന്നി….എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അവൾക്ക് അറിയില്ല…പ്രിയപ്പെട്ട ഒരു ഗന്ധം അടുത്ത് വന്നപോലെ തോന്നിയപ്പോൾ ആണ് തല ഉയർത്തിയത്…മങ്ങിയ കാഴ്ചയിലും മിഥുനേ തിരിച്ചറിഞ്ഞു അവള് ചാടി എഴുന്നേറ്റു….സങ്കടമോ ദേഷ്യമോ എന്തൊക്കെയോ അവനോടു തോന്നി….വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിക്കും പോലെ …. “സ്നേഹം കൊണ്ട് ഒരിക്കൽ തോറ്റു പോയവനാണ് ഞാൻ….ഇപ്പൊൾ അത് പൂർണ്ണമായും ഞാൻ മറികടന്നു…നിയമ പരമായും മാനസികമായും….നിന്റെ കണ്ണിൽ കാണുന്ന തിളക്കം ഒരു സഹതാപം കൊണ്ട് ഉണ്ടായത് അല്ല എങ്കിൽ കാത്തിരിക്കണം…ഞാൻ വരും” നേർത്ത പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി….അവൻ പറഞ്ഞത് മനസ്സിലാകാതെ ജീന അവന്റെ വാക്കുകൾ വീണ്ടും മനസ്സിൽ ഉരുവിട്ടു…..അർത്ഥം മനസ്സിലായ പോലെ അവളുടെ മുഖം വിടർന്നു….കണ്ണിൽ നിന്നും അത് വരെ തടഞ്ഞു നിർത്തിയ തുള്ളികൾ ഒഴുകി ഇറങ്ങി…. അവളെ തന്നെ തിരിഞ്ഞു നോക്കി നടന്ന മിഥുൻ അത് നോക്കി പുഞ്ചിരിച്ചു…നിറഞ്ഞ പുഞ്ചിരി.

ലൈക്ക് ചെയ്‌ത് അഭിപ്രായങ്ങൾ കുറിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular