Connect with us

Relationship

അവളുടെ ക്ഷീണത്തോടെയുള്ള മൂളൽ കേട്ടതും അവളുടെ മുഖം ഞാൻ എന്റെ മാറിലേക്ക് ചായ്ച്ചു….

Published

on

രചന: Rejitha sree

അമ്മയുടെ കയ്യിൽ തൂങ്ങി കയറിവന്ന ആ കുഞ്ഞുപാവടക്കാരിയെ ബസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. കുഞ്ഞു നീലക്കണ്ണുകൾ ബസിലാകമാനം പരതിയപ്പോഴേ എനിക്ക് മനസിലായി യാത്രയുടെ പേടിയുടെ ഭാഗമായി സീറ്റ്‌ നോക്കിയതാണെന്ന്.. എന്തോ ഭാഗ്യം പോലെ അവളും അമ്മയും നിന്നത് എന്റെ അരികിലായും.സീറ്റിന്റെ സൈഡിൽ പിടിക്കുമ്പോൾ ആ കുഞ്ഞു കൈകൾ തെന്നിപോകുന്നുണ്ടായിരുന്നു.. ഞാൻ അവളെ വാരികോരി എന്റെ മടിയിൽ ഇരുത്തി.. ആ കണ്ണുകൾ എന്നെ ഒന്ന് തുറിച്ചു നോക്കി..ആ കണ്ണുകൾ ഉറക്കത്തിനായി ഒരുങ്ങുന്ന പോലെ എനിക്ക് തോന്നി.. “മോൾക്ക് ഉറക്കം വരുന്നുണ്ടോ..?” അവളുടെ ക്ഷീണത്തോടെയുള്ള മൂളൽ കേട്ടതും അവളുടെ മുഖം ഞാൻ എന്റെ മാറിലേക്ക് ചായ്ച്ചു. ഉറക്കത്തിൽ അറിയാതെ അവൾ എന്റെ ദേഹത്തേയ്ക്ക് ചാഞ്ഞു.. ആ കുഞ്ഞു കൈകൾ എന്നെ കെട്ടിപിടിച്ചു.. എന്റെ കണ്ണുകൾ നിറഞ്ഞു.. അവളെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു വച്ചു.. എന്റെ പൊന്നുമോൾ… മനസിൽ എനിക്ക് എന്റെ പൊന്നുമോളെ ഓർമവന്നു… “ഡോക്ടർ.. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നാമതൊരു പ്രെഗ്നൻസി..””? “കുട്ടികൾ ഇല്ലാത്തവരുടെ മനസ്സ് നമ്മൾ ഒക്കെ അല്ലാതെ ആരാണ് നിത്യ മനസിലാക്കുക. നിത്യ ധനീഷിന്റ മുഖത്തേയ്ക്കു നോക്കി. മടിയിൽ കിടന്നുറങ്ങിയ 3 വയസുള്ള നിധി മോനെ തോളിലേക്ക് കയറ്റി കിടത്തി. “നിങ്ങൾക്ക് രണ്ടു ആൺകുട്ടികൾ ഉണ്ട്.. പക്ഷെ സാമ്പത്തികം കുറവാണ്. ഇന്നത്തെ കാലത്തെ ജീവിതവും ചുറ്റുപാടും ഒക്കെ അറിയാമല്ലോ..” “അവർക്കു കുട്ടികളേ ഇല്ല. ഒരുപാട് സാമ്പത്തികം ഉണ്ട്. Uk യിൽ സെറ്റിൽഡ് ആണ്.. സമ്പത്ത് കുമിഞ്ഞു കൂടിയിട്ടെന്തുകാര്യം.. ഒരു കുഞ്ഞിന്റെ കളിചിരി ഇല്ലാതെ എന്തു ജീവിതം..”! “ഇപ്പോഴേ അവർ മരവിച്ച അവസ്ഥയാണ്. ആ പെൺകുട്ടിയ്ക്കാണെൽ സമനിലപോലും തെറ്റിയ അവസ്ഥ.അവരെ കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും..” “എന്നാലും.. ഡോക്ടർ..” _ “ഒന്നുകൂടി ഒന്നു ആലോചിക്കൂ നിങ്ങൾ.. എന്നിട്ട് മറുപടി പറഞ്ഞാൽ മതി.” ഡോക്ടറിനെ നോക്കി മനസ്സില്ലാമനസ്സോടെ അവർ ഇരുവരും പുറത്തേയ്ക്കിറങ്ങി. ബൈക്കിലെ യാത്രയ്ക്കിടയിലും ഇരുവരും പരസ്പരം ഒന്നും മിണ്ടിയതേയില്ല. അവളെയും കുട്ടികളെയും വീട്ടിൽ ആക്കിയശേഷം ധനീഷ് പുറത്തേയ്ക്കു പോയി. വൈകുന്നേരം ആയപ്പോൾ വെയിൽ കൊണ്ടു അലഞ്ഞ ക്ഷീണം മുഴുവൻ മുഖത്ത് കാണും വിധം ധനീഷ് ഉമ്മറപ്പടിയിൽ വന്നിരുന്നു. ബൈക്കിന്റെ കീ നിത്യയുടെ കയ്യിൽ കൊടുത്തിട്ടു ഒരു ചായ തരാൻ പറഞ്ഞു… എന്തൊക്കെയോ കാര്യങ്ങൾക്കു പോയത് നടക്കാത്ത നിരാശ അവന്റെ മുഖത്തുണ്ടായിരുന്നു.. നിത്യ ചായയുമായി ധനീഷിന്റെ അടുത്തായി വന്നിരുന്നു.. “എന്തേ …മുഖത്തിനൊരു വിഷമം പോലെ.. എവിടെയാ പോയിട്ടു വന്നത്..?” ചൂട് ചായ ചുണ്ടോടു ചേർത്തു ഒരിറക്ക് കുടിച്ചു.. അവളുടെ മുഖത്തേയ്ക്കു നോക്കാതെ അവൻ പറഞ്ഞു.. “ഹൗസ് ഓണർ വിളിച്ചിരുന്നു.. ഈ മാസം കൂടി വാടക കുടിശിക ചേർത്തു കൊടുത്തില്ലെങ്കിൽ വേറെ വീട് നോക്കാൻ പറഞ്ഞു..” അത് കേട്ട നിത്യയുടെ മുഖം വാടി.. “”അതിന് ധനീഷേട്ടൻ എവിടെപോയിട്ടു വരുവാ..”

“ഒന്നുമില്ലെടി.. കൂട്ടുകാരുടെ അടുത്ത് പോയതാ.. എന്തേലും വഴി ഉണ്ടോന്നറിയാൻ.. ഒന്ന് മറിക്കാൻ കുറച്ചേലും കിട്ടുമോന്നറിയാൻ..” “എന്നിട്ട്..”? _ “എന്നിട്ട് എന്താ പഴയപോലെ.. സ്ഥിരമായി ജോലി ഇല്ലാത്തവന് എന്തു വിശ്വസിച്ചാടി കടം തരിക…” നിത്യയുടെ മനസ് നൊമ്പരപ്പെട്ടു.. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് കയറി പോയി.. വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. കുടുംബ വീട്ടിൽ നിന്നും ഒന്നും കൊണ്ടുവരാത്ത ഒരു പെണ്ണിനെ കിട്ടിയതിന്റെ പേരിൽ അവഗണകൾ കൂടി സ്വസ്ഥത ഇല്ലാതായപ്പോഴാണ് വീട് വിട്ടു ,ഉള്ള വരുമാനത്തിൽ സമാധാനമായി ജീവിക്കാമെന്ന് പറഞ്ഞു വാടക വീട് നോക്കിയത്.. . പക്ഷെ വീട്ടിൽ ആയിരുന്നപ്പോൾ ഇത്ര ചിലവ് അറിഞ്ഞിട്ടില്ല. ഇതിപ്പോ ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങണം. പിന്നെ വാടക, കറന്റ് ബില്ല് , വാട്ടർ ചാർജ്ജ് വേറെ.. വല്ലപ്പോഴുമുള്ള വരുമാനത്തിൽ ഏറിയ പങ്ക് കടക്കാര് കൊണ്ടുപോകും. പിന്നെ കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങാൻ പറ്റാറില്ല.. ഓരോന്നോർത്തു വാതിലിൽ പടിയിൽ ഇരുന്നപ്പോൾ അടുത്ത കൂട്ടുകാരി ജിൻസി യുടെ മുഖം ഓർമ്മ വന്നു. ഫോണിൽ അവളുടെ നമ്പർ എടുത്തു വിളിച്ചു. “ആ ഡീ.. നീ എന്തെടുക്കുവാ..?” “ഒന്നുമില്ലെടി ഞാൻ അമ്മിണികുട്ടിക്കു പുല്ല് പറിച്ചിട്ടു കയ്യും കാലും കഴുകി ഇങ്ങോട്ട് കയറി.” “നീ എന്താ വിളിച്ചത് കാര്യം പറ..?”’ “അത്… പിന്നെ.. ഇന്നലെ ആ സിന്ധു ഡോക്ടറിനെ പോയി കണ്ടിരുന്നു. ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഡോക്ടർ കാണണമെന്ന് വിളിച്ചു പറഞ്ഞിരുന്നെന്നു…” “ആം.. ന്നിട്ട്.. എന്തിനായിരുന്നു.?” “ഏതോ മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടി ഈ വാടകയ്ക്ക് ഗർഭപാത്രം എന്നൊക്കെ പറയില്ലേ.. അത്..” “ന്നിട്ട് നീ എന്തുപറഞ്ഞു…?” “എന്തു പറയനാടി.. അപ്പോൾ സത്യം പറഞ്ഞാൽ എന്തുവന്നാലും ഇതിനുപോകണ്ടന്നായിരുന്നു.. പക്ഷെ ഇപ്പോൾ… ” “ഇപ്പോൾ…” ജിൻസി ആകാംഷയോടെ തിരക്കി.. “ഇപ്പോൾ തോന്നുന്നു നോക്കിയാലോ ന്ന്… സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ തീരുമാനങ്ങൾ എടുപ്പിക്കുന്നതും മാറ്റിക്കുന്നതും..” നിത്യ ഒരു നീണ്ട മൗനത്തിനു ശേഷം ജിൻസിയോട് ചോദിച്ചു… അല്ല നിന്റെ അഭിപ്രായം ഒന്നും പറഞ്ഞില്ലാലോ.. “പെട്ടെന്ന് ഒരു തീരുമാനം പറയാൻ പറ്റിയ കാര്യമല്ലല്ലോ.. ന്നാലും ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. ധനീഷേട്ടൻ എന്തുപറയുന്നു..”? “എന്തുപറയാനാ.. ആളാകെ തകർന്ന അവസ്ഥയാണ്.. ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ചിലവുകളും കടവും.. എന്നോട് ഇപ്പോൾ അധികം സംസാരിക്കാറേയില്ല… ഞാൻ കാരണമാണല്ലോ ഇങ്ങനൊക്കെ.. അതിന്റെ ദേഷ്യവും സങ്കടവുമെല്ലാം പുറത്തു കാണിച്ചില്ലെങ്കിലും മനസ്സിൽ കാണും..” നിത്യയുടെ വാക്കുകൾ തൊണ്ടയിൽ ഇടറി.. “പോട്ടെടാ.. സാരമില്ല.. ഒന്നോർത്താൽ ഇത് ഒരു നല്ല കാര്യമാണ്. അത് പക്ഷെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അവര് തരുന്ന പേപ്പേഴ്സ് ഒക്കെ ഒപ്പിടും മുൻപ് ഡോക്ടറിനെ കൊണ്ട് ക്ലിയർ ചെയ്യണം.. പിന്നെ…. പിന്നെ നിന്റെ ഹെൽത്ത്‌.. അത് പെർഫെക്ട് ആയിരിക്കണം.. സൂക്ഷിക്കണം..” “ആ നോക്കാം.. ധനീഷേട്ടനോട് ഞാൻ ഒന്ന് സംസാരിച്ചുനോക്കട്ടെ.. നാളെ പറയാം…” “ആ ശെരിയെടി.. ഞാനും പോകട്ടെ ജോലിയുണ്ട്..” ജിൻസി ഫോൺ കട്ട്‌ ചെയ്തപ്പോൾ നിത്യ നിലവിളക്ക് കെടുത്തി അതുമായി അകത്തേയ്ക്കു കയറി. രാത്രി കുട്ടികൾക്ക് ആഹാരം കൊടുത്തു നേരത്തെ ഉറക്കി.. കുളിച്ചു ഡ്രസ്സ്‌ മാറി ടിവി കാണുകയായിരുന്ന ധനീഷിന്റെ മുഖത്തുനോക്കി എന്തോ പറയാനായി വന്നെങ്കിലും കഴിക്കാൻ എടുക്കട്ടേന്നാണ് ചോദിച്ചത്.ടിവി യിൽ നിന്നു കണ്ണെടുക്കാതെ എടുത്തോന്ന് മറുപടി വന്നു. രണ്ടുപേരും ഭക്ഷണം കഴിച്ചു കിടക്കാനായി വന്നപ്പോൾ നിത്യ ധനീഷിനോട് ഡോക്ടർ പറഞ്ഞ കാര്യത്തെ പറ്റി സംസാരിച്ചു. “ഗർഭം ധരിക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടി വളർത്താനും എല്ലാ സ്ത്രീകൾക്കും ആശയുണ്ടാവും. പക്ഷെ എല്ലാവർക്കും എല്ലാം ദൈവം കൊടുക്കില്ലല്ലോ ഏട്ടാ….” “നീയെന്താ നിത്യേ പറഞ്ഞു വരുന്നത്..?” “ഇന്ന് ഡോക്ടർ പറഞ്ഞത് ഏട്ടനും കേട്ടതല്ലേ…” ”’എന്നു വെച്ചു വല്ല ആളുകളുടെയും ബീജത്തെ നീ ചുമക്കണമെണൊ…”

”’അത് ഒക്കെ ഡോക്ടേഴ്‌സ് അല്ലെ ഏട്ടാ…” ”’എന്നാലും അതോന്നും ശെരിയാകില്ല..” നിത്യ മൗനം പാലിച്ചു.. ഇടയ്ക്കിടെ കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.. ധനീഷ്. കിടക്കയിൽ നിന്നെഴുന്നേറ്റു അവളുടെ അരികിലായിരുന്നു. ”’നിത്യേ… ഞാൻ പറയുന്നത് താൻ എന്താ മനസ്സിലാക്കാത്തത്. നാട്ടുകാരുടെ മുൻപിൽ ഇനിയും ഒരു കുട്ടി. അതും ഡെലിവറി കഴിഞ്ഞാൽ കുട്ടി എന്തിയെന്നുള്ള ചോദ്യം.. പിന്നെ കാലം എത്ര വളർന്നെന്നു പറഞ്ഞാലും ഇതൊക്കെ…” നിത്യ കണ്ണുകൾ തുടച്ചു.. ”നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരുമാറ്റം ഉണ്ടാകുമെന്നു ഞാൻ കരുതി. പിന്നെ ഒരു കണക്കിന് പ്രസവിക്കാൻ കഴിയാത്ത അവർക്കും ഇല്ലേ സ്വപ്‌നങ്ങൾ.. സ്വന്തം കുഞ്ഞിനെ മാറോടുചേർക്കാനും അതിന്റെ കളി ചിരി കാണാനും. നമുക്ക് രണ്ടുപേരുള്ളതുകൊണ്ട് ആ വിഷമം മനസിലാകില്ല.” ”’മ്മ്.. നാളെ ഡോക്ടറിനെ വിളിച്ചു എന്താണ് വച്ചാൽ ചോദിക്ക്.. അതും പറഞ്ഞു നേരം വെളുപ്പിക്കേണ്ട.. ധനീഷ് ലൈറ്റ് ഓഫാക്കി കിടന്നു…” ””””””””””””””””””””””””” പിറ്റേന്ന് സിന്ധു ഡോക്ടർ നൊപ്പം ആ പുതിയ ദമ്പതികളെ അവൾ കണ്ടു. ”നിത്യ.. ഇതാണ് ലക്ഷ്മി.. ഞാൻ പറഞ്ഞിരുന്നില്ലെ…” ഡോക്ടർ ധനീഷിന്റെ മുഖത്തേയ്ക്കു നോക്കി. ”’ഹായ്.. ഞാൻ അരവിന്ദ്. ഹസ്ബൻഡ് ആണ്.” ധനീഷ് കൈ കൊടുത്തു ചെയറിലേയ്ക്ക് വീണ്ടും ഇരുന്നു. നിത്യ ലക്ഷ്മിയെ ആകമാനം നോക്കി. എന്തു ഭംഗിയാണ്. നല്ല തൂവെള്ള നിറം. ഐശ്വര്യമുള്ള മുഖം.. അലക്ഷ്യമായി ഇട്ടിരിക്കുന്ന പനങ്കുല പോലത്തെ ചുരുണ്ട മുടി. സാരിയാണ് വേഷം.. മുഖത്ത് വേദനയുടെ നിഴൽപാടുകൾ മാത്രം.. ആരോടും ഒന്നും മിണ്ടാതെ അവൾ മുഖം കുനിച്ചിരുന്നു.. അവർ നാലുപേരുടെയും മുഖത്ത് നോക്കി ഡോക്ടർ പറഞ്ഞു.. ”’എത്ര മാത്രം റിസ്ക് ഉള്ളതാണ് ഈ ഒരു കാര്യമെന്ന് നിങ്ങൾ രണ്ടു കൂട്ടർക്കും അറിയാമല്ലോ.. കാര്യങ്ങൾ ഞാൻ രണ്ടു കൂട്ടരോടും വിശദമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ നെക്സ്റ്റ് വീക്ക്‌ മുതൽ നമ്മൾ സ്റ്റാർട്ട്‌ ചെയ്തു തുടങ്ങുന്നു.. സമ്മതമല്ലെ…. ?”’ ധനീഷ് നിത്യയുടെ മുഖത്തേയ്ക്കു നോക്കി.. മനസ്സില്ലാമനസ്സോടെ.. നിത്യ ലക്ഷ്മിയുടെ മുഖത്തേക്കും.. ലക്ഷ്മിയുടെ ദയനീയമായ കണ്ണുകൾ.. അവളുടെ ശ്വാസം അടപ്പിച്ചപോലെ തോന്നി.. ഡോക്ടറിന്റെ മുഖത്ത് നോക്കി നിത്യ ഉറച്ച സ്വരത്തിൽ സമ്മതമാണെന്ന് പറഞ്ഞു.. അന്ന് വൈകിട്ട് ഓരോന്നാലോചിച്ചു നിത്യ അടുക്കള പടിമേൽ ഇരുന്നപ്പോൾ ഫോൺ ബെല്ലടിച്ചപോലെ തോന്നി.. ചെന്നു നോക്കിയപ്പോൾ പതിവില്ലാത്ത ഒരു നമ്പർ.. ഇതാരാ ഇപ്പൊ.. എന്ന് മനസ്സിൽ ഓർത്തു കാൾ എടുത്തപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം. . “ഞാൻ ലക്ഷ്മിയാണ്…” പെട്ടന്ന് നിത്യയ്ക്കു അവളുടെ കരഞ്ഞു കുഴിഞ്ഞ കണ്ണുകളും അഴിഞ്ഞ മുടിക്കെട്ടും ഓർമ്മവന്നു.. രണ്ടുപേരും ഒരു തുടക്കം കിട്ടാതെ കുറച്ചു സമയം നിശബ്ദമായി നിന്നു… അടക്കിപ്പിടിച്ച തേങ്ങൽ മറുതലയ്ക്കൽ നിന്നുയർന്നപ്പോൾ നിത്യയുടെ നെഞ്ചിൽ ഒരു പിടച്ചിൽ.. നിത്യ വാക്കുകൾക്കായി പരതി.. ””’അല്ല എന്തിനാ കുട്ടി ഇനിയും കരയുന്നത്…”” ലക്ഷ്മിയുടെ ഏങ്ങലുകൾക്കിടയിൽ നിന്നും പതിയെ ശബ്ദമുയർന്നു.. ””നിങ്ങൾ.. നിങ്ങക്ക് വലിയ മനസ്സാണ്. ദൈവത്തോളം നിങ്ങൾ വലുതാണ് എനിക്ക്… ”” ലക്ഷ്മിയുടെ വാക്കുകൾ നിത്യയുടെ കണ്ണുകളെയും ഈറനണിയിച്ചു… ””’ഞങ്ങൾ ഒരുപാട് പേരെ സമീപിച്ചു.. പക്ഷെ നിരാശയും അവഗണനയും ആയിരുന്നു ഫലം..””’ “മക്കൾ ഉണ്ടാകാത്തതാണെങ്കിൽ ഒന്നിനെ അങ്ങ് ദത്തെടുത്തു വളർത്തണം.. അല്ലാതെ ഇങ്ങനെ ആരാന്റെ വയറ്റിൽ ഉണ്ടാക്കാൻ നോക്കരുതെന്നു പറഞ്ഞുവരെ അപമാനിച്ചവർ ഉണ്ട്.. “!” “”പക്ഷെ.. നിങ്ങൾ.. നിങ്ങൾ ഒന്നും പറഞ്ഞില്ല…. എന്റെ മനസ്സ് കണ്ടു…”” ””എന്നും അരവിന്ദേട്ടന് തിരക്കുകൾ ആണ്.. ഒരുപക്ഷെ എന്റെ സങ്കടം കാണാൻ കഴിയാത്തതുകൊണ്ട് തിരക്കുകൾ പറഞ്ഞു എന്നിൽ നിന്നൊഴിയുന്നതാകാം.. പക്ഷെ എല്ലാവർക്കും ഒപ്പം സ്വന്തം അമ്മപോലും മക്കളില്ലാത്തവൾ.. മച്ചിയാണ് ന്നും പറഞ്ഞു അകറ്റിനിർത്തിയപ്പോൾ…”” ””കുഞ്ഞുങ്ങളെ കാണുമ്പോൾ ആർത്തിയോടെ നോക്കുന്നതുകൊണ്ട് ബന്ധുക്കാരൊക്കെ കുഞ്ഞുങ്ങളെ കൊണ്ട് വീട്ടിൽ വരാതെയായി.”’ ”മച്ചിയുടെ നോട്ടം കിട്ടിയാൽ പോലും കുഞ്ഞുങ്ങൾക്ക് കേടാണെന്നു പറയും..””’ “ദൈവങ്ങളല്ലേ ചേച്ചി കുഞ്ഞുങ്ങൾ.. അവർക്കു എങ്ങനെയാ അമ്മആകാൻ കഴിയാത്ത എന്റെ സങ്കടം ദോഷമായി വരുന്നെന്ന് ഒന്ന് പറഞ്ഞതാ ചേച്ചി… “. ഏങ്ങലടിച്ചു കരയുന്ന ലക്ഷ്മിയുടെ വാക്കുകൾ നിത്യ നിശ്ശബ്ദയായി കേട്ടിരുന്നു . അവസാനം ലക്ഷമി പൊട്ടിക്കരഞ്ഞപ്പോൾ നിത്യയും കരഞ്ഞു പോയി . ..”ഒന്നുമില്ല മോളെ.. ഇനി മുതൽ നീ വിഷമിക്കരുത്..ഇനി മുതൽ ലക്ഷ്മിയും അമ്മയാണ്. അങ്ങനെ വിശ്വസിക്ക്.. ഇനി ഇതൊന്നും ഓർത്തു വിഷമിക്കരുത്.. ഞാനുണ്ട്..””” നിത്യ അവളെ ആശ്വസിപ്പിച്ചു.. ട്രീറ്റ്മെന്റ് തുടങ്ങി ആഴ്ചകളും മാസങ്ങളും കടന്നുപോയി… ദിവസങ്ങൾ കടന്നുപോകും തോറും നിത്യയും ലക്ഷ്മിയുമായുള്ള മാനസിക ബന്ധവും വളർന്നു.. ഒപ്പം എന്നും കുഞ്ഞിന്റെ അനക്കങ്ങളും വിശേഷങ്ങളും… ആദ്യത്തെ. മാസത്തിലെ മാനസികമായി ലക്ഷ്മിയുടെ അവസ്ഥയിൽ ഒരുപാട് മാറ്റവും ഉണ്ടായി.. നിത്യയ്ക്കൊപ്പം ലക്ഷ്മിയും താമസമായി. ആദ്യത്തെ മൂന്നുമാസം ഛർദി വന്നു തളർന്നു കിടക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ലക്ഷ്മി വിഷമിച്ചു.. ഇതൊന്നും സാരമില്ല ഇതൊക്കെ ഇതിനു പറഞ്ഞിട്ടുള്ളതാ ന്ന് പറഞ്ഞു നിത്യ ലഷ്മിയെ സമാധാനിപ്പിച്ചു. പിന്നീട് കുഞ്ഞിന്റെ വളർച്ചയ്‌ക്കൊപ്പം നിത്യയ്ക്കു ഇഷ്ടപെട്ട ആഹാരമുണ്ടാക്കാനും അവളുടെ വേദനകളിൽ താങ്ങായി കൂടെ നിൽക്കാനും ലക്ഷ്മി പഠിച്ചു.നിത്യയുടെ രണ്ടുമക്കൾക്കൊപ്പം അവളുടെ അരികിലായി ലക്ഷ്മിയും ഉറങ്ങി.. ഇതിനിടയിൽ വാടക വീട് മാറി നിത്യയ്ക് താമസിക്കാൻ ലക്ഷ്മി വീട് വാങ്ങി നിത്യയുടെ പേരിൽ എഴുതിച്ചു കൊടുത്തു…ടൗണിൽ നല്ല ഒരു സൂപ്പർമാർക്കെറ്റ്….എന്തുകൊണ്ടും സന്തോഷകരമായ നാളുകൾ…. ഡേറ്റ് അടുക്കാറായപ്പോൾ പ്രസവത്തിന്റേതായ ചില വിഷമങ്ങൾ തോന്നിയപ്പോഴേ നിത്യയെ ഹോസ്പിറ്റലിൽ എത്തിച്ചു… “ഡേറ്റ് ആയില്ലേ അതിന്റെ അസ്വസ്ഥത ആണ്.ന്തായാലും വന്നതല്ലേ ഇനിയിപ്പോൾ ഡെലിവറി കഴിഞ്ഞു പോകാം…” ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ നാലുപേരുടെ ഹൃദയത്തിലും എവിടെനിന്നോ പേടിയുടെ നാമ്പുകൾ പൊട്ടിമുളച്ചു..

“അധികം റിസ്ക് നമുക്ക് എടുക്കണ്ട സിസ്സേറിയൻ നോക്കാം…” ഡോക്ടറിന്റെ വാക്കുകൾ ധനീഷിന്റെ കണ്ണുകൾ നിറച്ചു.. . രണ്ടു മക്കളെ വേദന സഹിച്ചു പ്രസവിച്ചപ്പോൾ അവൾ പറഞ്ഞത് ഓപ്പറേഷൻ വേണ്ടന്നാണ്.. അവൾക്കു അത് എന്തോ ഭയം പോലെയാണ്.. ഡോക്ടറിന്റെ റൂമിൽ നിന്നും ആരോടും ഒന്നും പറയാതെ ധനീഷ് പുറത്തിറങ്ങി ജനൽ പാളിയുടെ മറവിൽ നിന്നു ആദ്യമായി പൊട്ടിക്കരഞ്ഞു.. ആണൊരുത്തന്റെ ജീവിതത്തിലെ കഴിവുകേടാണോ അതോ അവൾക്കു ഞാൻ ആണ് ഈ ഗതിയൊക്കെ കൊടുത്തതെന്ന ചിന്തയാണോ.. ആരോടും പറയാനാകാത്ത കുറ്റബോധത്തിന്റെ തീച്ചൂളയിൽ ആരും കേൾക്കാതെ അവൻ ഏങ്ങലടിച്ചു കരഞ്ഞു… ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് പോകും മുൻപ് നിത്യയുടെ കയ്യിൽ ലക്ഷ്മി മുറുകെപ്പിടിച്ചു.. “ചേച്ചി.. വിഷമിക്കരുത്.. എന്റെ പ്രാത്ഥന ഉണ്ട്.. എന്റെ ചേച്ചി ആരോഗ്യവതിയായി തിരിച്ചു വരും..” ലഷ്മി നിത്യയുടെ നെറുകയിൽ മുത്തമേകി.. “നീയും കാത്തിരുന്നോ നിന്റെ കുഞ്ഞിനുവേണ്ടി…” ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ലക്ഷ്മി നിധിമോനെയും കൊണ്ട് പിന്നോട്ട് മാറി നിന്നു.. ആനന്ദ് അവളുടെ കയ്യിൽ നിന്നും മോനെ വാങ്ങി തോളിലേക്ക് ചായ്ച്ചു കിടത്തി.. സച്ചു മോന്റെ മുഖത്ത് അമ്മയ്ക്കെന്തോ വയ്യാഴിക വന്നതിന്റെ വിഷമം നല്ലപോലെ അറിയാം.. അച്ഛനോട് പറ്റിച്ചേർന്നു നിന്ന അവൻ “”’കുഞ്ഞു വാവ ഇപ്പൊ വരുമോ അച്ചാ” ”’ന്ന് ചോദിച്ചു.. ധനീഷ് നിത്യയുടെ മുഖത്തേയ്ക്കു നോക്കി.. ധനീഷിന്റെ കണ്ണുകൾ നിറഞ്ഞു.. നിത്യ പറഞ്ഞു “കുഞ്ഞുവാവ ഇപ്പൊ വരും.. ചേട്ടന്മാർക്കു കളിക്കാൻ ഒരു കുഞ്ഞനിയത്തി…” ധനീഷിന്റെ കൈ പിടിച്ചവൾ തന്റെ കവിളിൽ ചേർത്തു.. കൈവെള്ളയിൽ ഉമ്മ നൽകി.. ധനീഷ് തന്റെ വിറയാർന്ന ചുണ്ടുകളാൽ നിത്യയുടെ നെറുകയിൽ ചുംബിച്ചു.. നിത്യ കിടന്നിരുന്ന സ്ട്രക്ചർ ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് കയറി. ആ ചില്ലുഗ്ലാസ്സ് അവർക്കു മുൻപിൽ പ്രതീക്ഷയോടെ അടഞ്ഞു… നീണ്ട രണ്ടു മണിക്കൂറുകൾക്കു ശേഷം വെള്ളയിട്ട ഒരു നേഴ്സ് ഓപ്പറേഷൻ വാതിൽ തുറന്നു കുഞ്ഞുമായി പുറത്തേയ്ക്കു വന്നു.. “”ആരാണ് നിത്യയുടെ ഹസ്ബൻഡ്.. നിത്യയ്ക്കു പെൺകുഞ്ഞാണ്.. “” മൂവരും ആകാംഷയുടെ മുൾമുനയിൽ നിന്നും അവളുടെ കയ്യിലെ ആ പിഞ്ചോമനയുടെ മുഖം കാണാൻ അടുത്തുവന്നു.. ധനീഷ് കൈ നീട്ടി വാങ്ങാൻ ആഞ്ഞെങ്കിലും കുഞ്ഞിനെ വാങ്ങിയത് ആനന്ദ് ആയിരുന്നു.. ലക്ഷ്മിയുടെയും ആനന്ദിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.. “നിത്യയ്ക്കു എങ്ങനുണ്ട് സിസ്റ്റർ ?…” “സുഖമായിരിക്കുന്നു..” ധനീഷ് അത് കേട്ടതും ആ കുഞ്ഞു മുഖത്തേയ്ക്കു ഇമവെട്ടാതെ നോക്കി… അവളെ വാങ്ങി ആ കുഞ്ഞു മേനിയിലും കവിളിലും തെരുതെരെ ഉമ്മ വക്കാൻ തോന്നി.. “എന്റെ പൊന്നുമോളെ ന്ന് പറഞ്ഞു നെഞ്ചോട് ചേർക്കാൻ… ” ആനന്ദിന്റെ ശബ്ദം ധനീഷിന്റെ ചിന്തകളെ കീറിമുറിച്ചു.. “” ധനീഷ്.. മോളാണെന്ന് ഞങ്ങൾക്ക്..””’ യാന്ത്രികമായി ധനീഷ് ആനന്ദിന് നേരെ കൈ നീട്ടി.. കുഞ്ഞിനെ വാങ്ങി.. ഒന്നുമറിയാതെ ഉറങ്ങുന്ന അവളുടെ മുഖത്തുനോക്കി.. കുഞ്ഞുമക്കൾ രണ്ടുപേരും കുഞ്ഞു വാവയെ കണ്ടതിന്റെ സന്തോഷത്തിൽ അതിന്റെ കവിളിൽ ഒന്ന് തൊട്ടു നോക്കി. ””മതി മതി.. . ഇനി റൂമിൽ കൊണ്ടുവരുമ്പോൾ കണ്ടാൽ മതി.” നേഴ്സ് കുഞ്ഞിനെ വാങ്ങി അകത്തേയ്ക്കു കയറി. മൂന്നുമാസം… നിത്യയുടെ കയ്യിൽ നിന്നു കുഞ്ഞ് ലക്ഷ്മിയുടെ കയ്യിലേക്ക് മാറുമ്പോഴേയ്ക്കും അവളുടെ കുഞ്ഞു കണ്ണുകൾ മെല്ലെത്തുറക്കും.. കൈ മാറിയതറിയുന്നപോലെ അവൾ കരഞ്ഞു തുടങ്ങും.. ലക്ഷ്മി അവളെ നെഞ്ചോട് ചേർത്തുപിടിയ്ക്കും.. കരച്ചിലടക്കാൻ കഴിയാതെ പാടുപെടും. പ്രസവിച്ചില്ലേലും ഒരിക്കലെങ്കിലും തന്റെ മുലയിൽ നിന്നും ഒരു തുള്ളി പാലെങ്കിലും അവൾക്കായി ചുരന്നെങ്കിലെന്നു ലക്ഷ്മി ആശിച്ചുപോയി…. ആ മൂന്നു മാസം അങ്ങനെ കടന്നുപോയി.. ഒടുവിൽ “അവൾ” യാത്ര പറഞ്ഞിറങ്ങുന്ന ദിനം വന്നു. എഗ്രിമെന്റ് കാലാവധി കഴിഞ്ഞു. മോളുടെ ഓരോ സാധനങ്ങളും നിത്യ ഭംഗിയായി പായ്ക്ക് ചെയ്തു വച്ചു. അവളുമൊത്തുള്ള അവസാന രാത്രിയാണ്.. അവൾ ആ കുരുന്നു മുഖം നോക്കി ഇരുന്നു.. നേരം പതിയെ വെളുത്തു.. ആരും ആരോടും ഒന്നും അധികം മിണ്ടിയില്ല. ആകെ ഒരു മരണ വീടുപോലെ.. മക്കളെ രണ്ടുപേരെയും ധനീഷ് നേരത്തെ വീട്ടിൽ നിന്നും മാറ്റി. മോൾടെ സാധനങ്ങൾ അടങ്ങുന്ന ബാഗ് ഭദ്രമായി ആനന്ദിന്റെ കാറിന്റെ ഡിക്കിയിൽ ധനീഷ് കൊണ്ടു വച്ചു. ആര് ആരോട് യാത്ര പറയണമെന്നറിയാതെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.. നിത്യ മാത്രം കരഞ്ഞില്ല. ലക്ഷ്മിയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ടു നിത്യ അവളുടെ കുഞ്ഞു മുഖത്ത് തെരുതെരെ ഉമ്മ വച്ചു. ധനീഷ് കുഞ്ഞിന്റെ കൈയ്യിൽ പിടിച്ചു. വിട്ടുപോകാൻ കഴിയാത്ത പോലെ ആ കുഞ്ഞു കൈകൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. ആ കുഞ്ഞു മുഖത്തായി ഒരായിരം ഉമ്മകൾ നൽകി.. ലക്ഷ്മിയുടെ മടിയിൽ ഒന്നുമറിയാതെ ഉറങ്ങുന്ന മോളെയും കൊണ്ട് ആനന്ദിന്റെ കാർ ഗേറ്റ് കടന്നുപോകുമ്പോൾ വാതിലിൽ അവരെ യാത്രയാക്കാൻ നിന്ന നിത്യ സങ്കടം കൊണ്ട് ആരോടോ പറയും പോലെ വിക്കി വിക്കി പറഞ്ഞു.. “ആ കഴിഞ്ഞു കാലാവധി കഴിഞ്ഞു അല്ലെ . അവൾ.. അവൾ.. എന്റെ പൊന്നുമോൾ.. എന്റെ പൊന്നുമോൾ പോകുന്നത് കണ്ടില്ലേ.. ” അതും പറഞ്ഞുകൊണ്ട് നെഞ്ചുപൊട്ടും വിധം ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ധനീഷിന്റെ ഷർട്ടിൽ നിന്നും ആ കൈകൾ ഊർന്നു പതിയെ ആ കാൽക്കൽ അവൾ തളർന്നിരുന്നു. “എന്റെ മോളാ അവൾ.. ഞാൻ ചുമന്നു എന്റെ സ്വപ്നങ്ങളും എന്റെ കണ്ണീരും എന്റെ ചോരയും കൊടുത്തു ഞാൻ പെറ്റ എന്റെ പൊന്നുമോൾ..” അവൾ കരച്ചിലൊന്നടക്കി കണ്ണീർ തുടച്ചു.. “അയ്യോ.. എന്റെ മോൾക്ക് വിശക്കുന്നുണ്ടാകും ധനീഷേട്ടാ..എന്റെ നെഞ്ചിൽ പാല് വന്നു തിങ്ങി..” “ഞാൻ ഇവിടെ എന്തെടുത്തിരിക്കുവാ..” പെട്ടന്ന് തോളിൽ കിടന്ന തോർത്തുകൊണ്ട് അവൾ മുഖവും കഴുത്തും ഒക്കെ തുടച്ചു. ഓടി മുറിയിൽ കയറി.. പക്ഷെ അവിടത്തെ ഒഴിഞ്ഞ തൊട്ടിൽ കണ്ടവൾ ഒരു ഭ്രാന്തിയെപ്പോലെ കട്ടിലിൽ പരതി.. “”എന്റെ മോളെവിടെ.. ധനീഷേട്ടാ.. ദേ.. അവളുടെ ഉടുപ്പ്.. നോക്കിക്കേ അവളുടെ മണം..””

“”’നമുക്ക് ഒന്നും വേണ്ട.. ഒന്നും വേണ്ട ഏട്ടാ.. “” അവൾ അലമാരയുടെ ലോക്ക് തുറന്നു. എന്തൊക്കെയോ പേപ്പേഴ്സ് തപ്പി എടുക്കുന്നതിനിടയിൽ കുറെ സാധനങ്ങൾ തട്ടി താഴെയിട്ടു.. ഏതോ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ “ആ… ഇതാണ്.. ഇനിയും എന്തോ ഉണ്ട്..” എന്തോ ആലോചിച്ചുകൊണ്ട് അവൾ മെത്തയുടെ അടിയിലെ താക്കോൽ എടുത്തു. അഴിഞ്ഞുലഞ്ഞു വീണ മുടിക്കെട്ടുപോലും നോക്കാതെ അലമാരയുടെ മറ്റൊരു അറ തുറന്നു. കുറെ സ്വർണ ആഭരങ്ങൾ.. അതെല്ലാം വാരി എടുത്തു അവൾ ധനീഷിന്റെ മുന്നിൽ വന്നു നിന്നു… റൂമിന്റെ വാതിലിൽ ജീവച്ഛവമായി നിൽക്കുന്ന അവന്റെ കയ്യിലേക്ക് അതെല്ലാം കൊടുത്തിട്ടു പറഞ്ഞു “നമുക്ക് ഒന്നും വേണ്ട.. ഇതെല്ലാം തിരിച്ചുകൊടുക്കാം… എന്നിട്ട്.. എന്നിട്ട്.. എന്റെ പൊന്നുമോളെ ഇങ്ങു തിരിച്ചുതരാൻ പറ.. എനിക്ക് അവളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല… “” അലറി കരഞ്ഞു തളർന്ന അവളുടെ മുടിയിഴകളിൽ പതിയെ തലോടി അവൻ അവളെ തന്റെ മാറിലേക്ക് പിടിച്ചുനിർത്തി “എന്റെ പോന്നു മോളെ…” ന്ന് വിളിച്ചുകൊണ്ട് അമർത്തി ചുംബിച്ചു.. കണ്ണുനീരിൽ കുതിർന്ന ആ ആലിംഗനത്തിനു ശേഷം ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.. പരസ്പരം ആശ്വസിപ്പിക്കുന്ന പൊട്ടിക്കരച്ചിൽ… ”””””””””””””””””””””””’ “””അമ്മേ….”” കുഞ്ഞി കൈകൾ ചുറ്റിയപ്പോഴാണ് നിത്യ ഓർമയിൽ നിന്നുണ ർന്നത്. അവൾ നെഞ്ചിൽ ചാരി കിടക്കുന്ന കുഞ്ഞിന്റെ നിറുകയിൽ ഉമ്മവെച്ചു “”പേടികണ്ടട്ടോ… ബസ് ഗട്ടറിൽ ചാടിയതാ. മോൾടെ അമ്മ ഇവിടെ നിൽപ്പുണ്ട് “” ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ്.. ക്ഷേത്രത്തിൽ അവൾക്കായി പുഷ്പാഞ്ജലി നടത്താൻ പോയിട്ടു വരുന്ന വഴിയാണ്. അന്ന് പോയ അവരെ പിന്നീട് കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടിലെ എല്ലാ ബന്ധങ്ങളും ഇല്ലാതാക്കിയാണ് അവർ uk യ്ക്ക് പോയത്. തന്റെ കണ്മുൻപിൽ കടന്നുപോകുന്ന ഓരോ പെൺകുഞ്ഞിനും അവളുടെ മുഖമായിരുന്നുന്നെന്ന് തോന്നി… വിശന്നുറങ്ങുന്ന ഓരോ കുഞ്ഞു മുഖം കാണുമ്പോഴും നെഞ്ചിൽ പാലുവന്നു നിറയുന്നപോലെ തോന്നും… ഓരോ രാത്രിയും അവളുടെ മണമുള്ള ആ കുഞ്ഞുടുപ്പെടുത്തു ഒരായിരം മുത്തമേകും… എന്നെങ്കിലും അവൾ അവളുടെ അമ്മയെ തേടി വരുമെന്ന പ്രതീക്ഷയോടെ…..

അഭിപ്രായങ്ങൾ എനിക്ക് വിലപ്പെട്ടതാണ്.. പറയാൻ മറക്കരുത്… ലൈക്ക് ഷെയർ ചെയ്യൂ….

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular