Connect with us

Love

അവൾക്ക് ഭ്രാന്താണെങ്കിൽ അവളോടുള്ള പ്രണയത്താൽ അമ്മയുടെ മകനും ഭ്രാന്ത് തന്നെയാണ്…

Published

on

രചന :അമ്മു അമ്മൂസ്

“മുൻപൊരിക്കൽ ഭ്രാന്ത് വന്നതാ അവൾക്ക്…. എന്നിട്ടും അവളെ തന്നെ വേണണെന്ന് പറയാൻ നിനക്കെന്താ ജിഷ്ണു….. കല്യാണം കഴിഞ്ഞു ഇനി വീണ്ടും ഭ്രാന്ത് വരുമോ എന്ന് ആർക്കറിയാം…” അമ്മ കത്തിക്കയറുകയാണ്… മറുപടി ഒന്നും ഉണ്ടായിരുന്നില്ല… അല്ലെങ്കിൽ തന്നെ എന്ത് മറുപടി പറയാനാണ്…. “അവളെന്നെയല്ലല്ലോ ഞാനവളെയല്ലേ ഭ്രാന്തമായി പ്രണയിച്ചത്…” “അവൾക്ക് ഭ്രാന്താണെങ്കിൽ അവളോടുള്ള പ്രണയത്താൽ അമ്മയുടെ മകനും ഭ്രാന്ത് തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു…” അമ്മ പറയുന്നതിനൊന്നും ചെവി കൊടുക്കാതെ മുറിയിൽ കയറി കതകടക്കുമ്പോഴും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു “ഭ്രാന്തിപ്പെണ്ണ് മന്ത്രം കാട്ടി മയക്കിയതാ എന്റെ ചെക്കനെ എന്ന്…” “ഭ്രാന്തിപ്പെണ്ണ്…” എല്ലാരും അവളെ അങ്ങനെയാ വിളിക്കുക… ആദ്യമായി താൻ കേട്ടതും ആ പേര് തന്നെ ആയിരുന്നല്ലോ .. ഉത്സവപ്പറമ്പിൽ കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു ഇരുന്നപ്പോഴാണ് കൂട്ടത്തിലൊരുത്തൻ ഭ്രാന്തിപ്പെണ്ണിനെ ആദ്യം കാട്ടിത്തരുന്നത്… . “ദേടാ…. നോക്കിയേ… ആ വട്ടുപ്പെണ്ണ് വന്നിട്ടുണ്ട്…..” അവളിലേക്ക് പതിഞ്ഞ കണ്ണുകൾ പിന്നീടൊരിക്കലും പിൻവലിക്കാൻ കഴിഞ്ഞില്ല… മെലിഞ്ഞു കൊലുന്നനെ ഉള്ള ഒരുത്തി… പട്ടു പാവാട ഉടുത്ത് രണ്ടു കൈകളിലും വളയിട്ട്… നീണ്ട മുടി പിന്നിയിട്ട അവളെ കണ്ടാൽ അമ്മ ഒരുക്കിക്കൊണ്ട് നടക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ ഉണ്ടായിരുന്നു… കൂട്ടം തെറ്റിപ്പോകാതിരിക്കാൻ എന്ന പോലെ അമ്മേടെ കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ട്… ചുറ്റിനും ഉള്ളവരുടെ കണ്ണുകൾ എല്ലാം അവളിൽ ആയിരുന്നു.. പലരും അവളേ നോക്കി അടക്കം പറയുന്നുണ്ട്… ഇടക്കിടക്ക് “”ഭ്രാന്തി””എന്നുള്ള ശബ്ദങ്ങൾ ചുറ്റും മുഴങ്ങുന്നു… നാട്ടുകാരുടെ മുൻപിൽ ഒരു കാഴ്ച വസ്തു പോലെ നിൽക്കുന്ന അവളോട് സഹതാപമാണ് തോന്നിയത്… അവളുടേ നേരെ നീളുന്ന ഓരോ കണ്ണുകളും അവളെ വീണ്ടും വീണ്ടും ഭ്രാന്തി ആക്കുന്നു എന്ന് തോന്നി.. ഇടയിലെപ്പോഴോ ആ കണ്ണുകൾ എന്നിൽ പതിഞ്ഞു…. പുച്ഛം അല്ലാത്ത ഭാവം ആദ്യമായി കാണുന്നത് കൊണ്ടാകാം അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു… പിന്നെയും പലപ്പോഴും അവളെ കണ്ടു… അമ്പലപ്പറമ്പിൽ… വഴിയോരത്തു… ബസ് സ്റ്റോപ്പിൽ… അങ്ങനെ പല ഇടത്തും… അതിനിടയിലെപ്പോഴോ ആ ഭ്രാന്തിപെണ്ണ് എന്നിൽ ഒരു ഭ്രാന്തായി മുളപൊട്ടിയിരുന്നു… അങ്ങനെയാണ് ആദ്യമായി ഇല്ലാത്ത ധൈര്യം സംഭരിച്ചു അവളോട് ഇഷ്ടം പറയാൻ പോകുന്നത്… വയൽ വരമ്പിലൂടെ പാട്ടും പാടി വരുന്നുണ്ട്… പെട്ടെന്നെന്നെ കണ്ടപ്പോൾ ആളൊന്ന് പതറി.. ചുറ്റും നോക്കുന്നത് കണ്ടു… ചുറ്റും ഒരു മനുഷ്യകുഞ്ഞു പോലും ഇല്ലെന്നുള്ള ധൈര്യം എനിക്കിത്തിരി കൂടുതൽ ആയിരുന്നു… “ചാരു…. എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു…” എന്റെ മുഖത്തെ പരിഭ്രമത്തിൽ നിന്ന് അവൾക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു…

വേഗം മറികടന്നു പോകാൻ ശ്രമിച്ചു.. മുന്നിൽ കേറി തടസ്സമായി നിന്നപ്പോളേക്കും പിന്തിരിഞ്ഞോടാനായി ഭാവം.. പിന്നൊന്നും നോക്കിയില്ല അരയിലൂടെ കൈ ചുറ്റി പൊക്കി എടുത്തു ചേർത്ത് നിർത്തി… ആലില പോലെ വിറക്കുന്നുണ്ടായിരുന്നു പെണ്ണ്.. “കൂടുതൽ വളച്ചു കെട്ടി ഒന്നും പറയാൻ എനിക്കറിയില്ല… നീ ഒന്ന് തലയാട്ടി സമ്മതിച്ചാൽ ശ്രീലകത്തെ ജിഷ്ണു മോഹന്റെ താലി ഇപ്പോൾ ഈ നിമിഷം വേണമെങ്കിലും നിന്റെ കഴുത്തിൽ അണിയിക്കാൻ ഞാൻ തയ്യാറാണ്…” കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ പെണ്ണ് ശ്വാസം വിലങ്ങി നിൽക്കുന്നത് കണ്ടു… ഒറ്റ നിമിഷം കൊണ്ട് എന്നേ തള്ളി മാറ്റി നിലത്തേക്കിട്ടിരുന്നു അവൾ.. ഇപ്പോഴും അവളെ വിറക്കുന്നുണ്ടായിരുന്നു… പക്ഷേ ദേഷ്യം കൊണ്ടാണെന്നെ ഉള്ളു… “എന്താ നിങ്ങൾക്കും ഭ്രാന്താണോ…. അതോ ഭ്രാന്തിപ്പെണ്ണിനോട് മറ്റ് വല്ലതും തോന്നിയോ…” അലറി വിളിച്ചായിരുന്നു അവളത് പറഞ്ഞത്… നിലത്ത് നിന്ന് ഞാൻ എണീക്കും മുൻപേ നിറഞ്ഞ കണ്ണുകളുമായി ഓടി അകന്നിരുന്നു അവൾ… എത്ര വിളിച്ചിട്ടും ഒരു തിരിഞ്ഞുനോട്ടം പോലും തരാതെ.. പിന്നെയും പല തവണ ചെന്നു ഇഷ്ട്ടം പറഞ്ഞിട്ടും ഗൗനിക്കാതെ വഴി തിരിഞ്ഞു പോകുന്ന അവളെപ്പറ്റിയുള്ള വിവരങ്ങൾ നാട്ടിൽ പലരോടും അന്വേഷിച്ചായിരുന്നു അറിഞ്ഞത്… പലരും പിന്തിരിപ്പിക്കാൻ നോക്കി… “നീ ഇതെന്തറിഞ്ഞിട്ട ജിഷ്ണു ഈ പറയുന്നേ… അവളൊരാളെ കൊല്ലാൻ വരെ നോക്കിയതാ… സ്വന്തം അമ്മാവനെ… ഭാഗ്യം കൊണ്ട അയാൾ അന്ന് രക്ഷപെട്ടത്….” അടുത്ത കൂട്ടുകാർ പോലും പറഞ്ഞ വാക്കുകൾ.. പക്ഷേ കൈവിട്ട് കളയാൻ തോന്നിയില്ല.. സ്വന്തം ചോരയെന്ന് പോലും നോക്കാതെ ഉപദ്രവിക്കാൻ ശ്രമിച്ച അമ്മാവനെ കൈയിൽ തടഞ്ഞ വിറകു തടി കൊണ്ട് തലക്ക് അടിച്ചപ്പോൾ ആയിരുന്നു ആദ്യമായി ഭ്രാന്തിന്റെ കുപ്പായം അവൾ അണിഞ്ഞത്…. അന്നാ പെണ്ണിനോട് വല്ലാത്ത വാത്സല്യം തോന്നി… എല്ലാം അറിഞ്ഞു ചെന്ന് വീണ്ടും ഇഷ്ട്ടം പറയുമ്പോളും “എനിക്ക് ഭ്രാന്താണ്…. നിങ്ങളെയും ഞാൻ കൊല്ലും. ജിഷ്ണുവേട്ടന് ഞാനൊരിക്കലും ചേരില്ല…” എന്ന് നിറഞ്ഞ മിഴിയാൽ പറഞ്ഞു അവൾ നടന്നകന്നു.. വീട്ടിൽ അറിയിച്ചപ്പോൾ യുദ്ധം തന്നെ നടന്നെങ്കിലും ഒറ്റ മകന്റെ വാശിക്ക് മുൻപിൽ ഒടുവിൽ അച്ഛനും അമ്മയും തോൽവി സമ്മതിച്ചു.. അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുമ്പോഴും സമ്മതമല്ല എന്ന ഭാവത്തിൽ കണ്ണും നിറച്ചു നിൽക്കുന്നുണ്ടായിരുന്നു അവൾ… പെണ്ണിനും ചെക്കനും തനിയെ സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എന്നേക്കാൾ മുൻപേ നടന്നത് അവളായിരുന്നു.. അവൾക്കേറെ പ്രിയപ്പെട്ട വാക മരത്തിന്റെ തണലിൽ നിൽക്കുന്നത് കണ്ടു.. “ഹ്മ്മ്….”പിന്നാലെ ചെന്നു മുരടനക്കി… “ഇതൊക്കെ സഹതാപമാണ് ജിഷ്ണുവേട്ട…. എന്നോട് തോന്നുന്ന അനുകമ്പ…. പിന്നെ അതൊരു ബാധ്യതയാകും…” യാതൊരു മുഖവുരയും കൂടാതെ തിരിഞ്ഞു നിന്ന് പറഞ്ഞവൾ.. മുഖത്ത് ഗൗരവം നിറച്ചു പറഞ്ഞെങ്കിലും പിടക്കുന്ന ആ മിഴികൾ എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തന്നിരുന്നു.. “ഞാൻ പറഞ്ഞല്ലോ…. ജിഷ്ണുവിന്റെ താലി ഒരു കഴുത്തിൽ വീഴുന്നുവെങ്കിൽ അതീ ചാരുവിന്റെ കഴുത്തിൽ തന്നെ ആയിരിക്കും… പക്ഷേ അതൊരിക്കലും സഹതാപം കൊണ്ടല്ല…. ആരാധന കൊണ്ട്…. കരഞ്ഞു നിലവിളിച്ചു മറ്റൊരാളുടെ സഹായത്തിനു കാത്തു നിൽക്കാതെ ഒരു നിമിഷം കൊണ്ട് നീ തീർപ്പാക്കിയ നിന്റെ നീതിയോടുള്ള ആരാധന… പിന്നെ….. നീ ഒളിപ്പിക്കാൻ ശ്രമിക്കുന്ന നിന്റെ മനസ്സിലെ ഭാവങ്ങളെല്ലാം എന്നോട് രഹസ്യമായി പറഞ്ഞു തരുന്ന നിന്റെ കണ്ണുകളോടുള്ള പ്രണയവും..” അപ്പോഴും നിക്ഷേധാർത്ഥത്തിൽ തലയാട്ടി അവൾ… “ഇല്ല… ഞാനൊരിക്കലും സമ്മതിക്കില്ല…..”

എന്റെ മറുപടിക്ക് കേൾക്കാതെ അവൾ തിരിഞ്ഞു നടന്നിരുന്നു.. ഒടുവിൽ ഇതിലും നല്ല ബന്ധം കിട്ടാനില്ല എന്ന ബോധ്യത്തിൽ അവളുടേ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ വേറെ വഴി ഇല്ലാത്തത് പോലെ അവൾ സമ്മതം മൂളി… അപ്പോഴും പലതവണ അവൾ പറഞ്ഞുകൊണ്ടിരുന്നു എന്നോടിത് വേണ്ടെന്ന്… ഒടുവിൽ ഇന്ന് ആ കഴുത്തിൽ ഏറെ നാളായി കരുതി വച്ച ആ താലി ചാർത്തുമ്പോഴും കണ്ണും നിറച്ചു നോക്കുന്നുണ്ടായിരുന്നു പെണ്ണ്.. ഇന്നിപ്പോൾ ഈ രാത്രിയിൽ എന്റെ നെഞ്ചിൽ കിടന്നു പണ്ടെങ്ങോ വന്നു പോയ ഭ്രാന്തിനെപ്പറ്റി അവൾ പതം പറഞ്ഞു കരഞ്ഞപ്പോൾ ആ കണ്ണുനീർ ഒരു തുള്ളി പോലും തുളുമ്പി പോകാതെ തുടച്ചു കളഞ്ഞു ഞാനും പറഞ്ഞിരുന്നു.. “എന്നിൽ നിറഞ്ഞു നിൽക്കുന്ന നീയെന്ന ഭ്രാന്തിന് ഞാനെവിടാ പെണ്ണെ ചികിത്സ തേടേണ്ട എന്ന്…”ശുഭം

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത്, എനിക്കായി ഒരു രണ്ടു വരി..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular