Connect with us

Love

ഒള്ളത് പറഞ്ഞാൽ എനിക്ക് ഫസ്റ്റ് നൈറ്റിനെ പറ്റി ഒക്കെ കൂട്ടുകാരു പറഞ്ഞു തന്നുള്ള അറിവേ ഉളളൂ…

Published

on

രചന: കണ്ണൻ സാജു

“പുരുഷനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്റേതല്ല ! അല്ലെങ്കിൽ എനിക്കില്ല ! പക്ഷെ സ്വർണ്ണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്റേത് ആണ് ” പണ്ടെപ്പോഴോ കണ്ടിട്ടുള്ള ആ സ്വർണ്ണ പരസ്യം ഓർത്തുകൊണ്ട് ഇളയമ്മ നൽകിയ മാലയിലേക്കു നോക്കി ഞാൻ ഇരുന്നു.. “ഇതിന്റെ ഒക്കെ നന്ദി വേണോട്ടോ !” ഇളയമ്മയുടെ മകളുടെ വാക്കുകൾ നീലിമയുടെ കാതിൽ പതിഞ്ഞു… മുട്ടുകളിൽ കീറൽ ഉള്ള ജീൻസും നെഞ്ചിൽ പിങ്ക് നിറത്തിൽ മുയലിന്റെ ചിത്രവും ഉള്ള ബനിയനും ധരിച്ചു നിന്ന ഇളയമ്മയുടെ മകൾ പറഞ്ഞത് സത്യത്തിൽ തറച്ചത് എന്റെ കാതുകളിൽ ആയിരുന്നില്ല.. നെഞ്ചിലായിരുന്നു… ഒന്നും വാങ്ങി തരാൻ ആരും ഇല്ലാത്തവൾ ഔദാര്യം തരുന്നവരുടെ വാക്കുകൾ കേൾക്കാൻ ബാധ്യസ്ഥയാണ്.എല്ലാവരും ഉണ്ടായിട്ടും അനാഥയെ പോലെ ജീവിക്കേണ്ടി വന്നവൾ ആണ് ഞാൻ.. സ്വന്തം മകൾ അല്ലെന്നു പറഞ്ഞ അച്ഛൻ മാറ്റി നിർത്തി… അതോടെ അമ്മയ്ക്കും ഞാനൊരു ഭാരമായി.. അനിയത്തി പിറന്നപ്പോ പിന്നെ എല്ലാത്തിനും അവൾക്കു പകരക്കാരി ആയി. രണ്ട് വയസ്സ് മാത്രം വ്യത്യാസമുള്ള അവളുടെ എല്ലാം പിന്നീട് തനിക്കുള്ളത്.. അതും കിട്ടിയാൽ ആയി.. അച്ഛന് കള്ള് കുടിക്കാൻ തന്നെ ഒന്നും തികയില്ല… അമ്മക്ക് കാമുകനെ വിട്ടിട്ടു മറ്റൊന്നും ഇല്ല ! ചെരുപ്പ് മുതൽ അടിവസ്ത്രം വരെ അനിയത്തി ഇട്ടതു ഉപയോഗിച്ച് വളരേണ്ടി വന്നവൾ പറ്റി പറഞ്ഞാൽ പലർക്കും ദഹിക്കില്ല… എനിക്കെല്ലാം ജീവിതത്തിൽ രണ്ടാമതായിരുന്നു… എനിക്കുന്നു ഒന്നും കിട്ടിയിട്ടില്ല.. കുറെ ശാപവാക്കുകൾ അല്ലാതെ… “അപ്പനും അമ്മേം ഒന്നും ചെയ്തില്ലേൽ എന്താ.. ഇപ്പൊ ഇളയമ്മ തന്നു.. ഇന്നലെ കൊച്ചച്ചൻ തന്നു.. അമ്മാവനും കൊണ്ടു വരും.. അതൊക്കെ ധാരളമല്ലേ നിനക്ക് ” മുറുക്കി തുപ്പിക്കൊണ്ടുള്ള അമ്മമ്മയുടെ വാക്കുകൾ അവർ തുപ്പുന്നത് ചോര പോലെ തോന്നിപ്പിച്ചു.. ഇന്നും സ്വന്തം പുരുഷനെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത പെണ്ണിന്റെ നാട്ടിൽ സ്വന്തം കല്യാണത്തിന് ഒരു തരി പോന്നെടുക്കാനും വിധിയില്ലാത്തവളായി താൻ മാറിയിരിക്കുന്നു.. “ഇതിപ്പോ എന്നാ… അവള് രണ്ട് മസ്സോന്നു ഇട്ടൂന്നല്ലേ ഉളളൂ.. ഒന്നുല്ലാണ്ട് ഇറങ്ങി പൊനേക്കാൾ ഭേദല്ലേ?” ഇളയമ്മ… ഇളയമ്മക്ക് ഞാൻ ഒരു കളിപ്പാവ ആണ്.. സ്വന്തമായൊരു ജോലി ഒരു സ്വപ്നമായിരുന്നു.. നഴ്സിങ്ങു് പോണം.. പുറത്തേക്കു പോണം സമ്പാദിക്കണം… അന്ന് ഇളയമ്മ പറഞ്ഞു, ദൂരെ വിട്ടു പഠിപ്പിച്ചാൽ പെൺകുട്ടികൾ പിഴച്ചു പോവുമെന്ന്… പേരിനൊരു ഡിഗ്രി.. അത് മതി… എല്ലാവരും അത് കേട്ടു… ഇന്ന് പഠിത്തം പൂർത്തിയാക്കും മുന്നേ എന്നെ കെട്ടിച്ചു ഭാരം ഒഴിവാക്കുമ്പോൾ ഇളയമ്മയുടെ മകൾ പടിക്കുന്നതോ ഹൈദരാബാദിൽ.. എത്ര വിചിത്രം… ഒരു തരി പൊന്നും എനിക്ക് വേണ്ടെന്റെ ഇളയമ്മേ… അയ്യാളെ നിനക്ക് ഇഷ്ടായോ എന്നൊരു വാക്ക്.. ! അത് പോലും ഈ പെണ്ണായി പിറന്നവൾ അർഹിക്കുന്നില്ലേ ? മനസ്സിന് ഇഷ്ടമില്ലാത്ത ഒരാണിനൊപ്പം ഒരു ജോലിയും വേലയും ഇല്ലാത്ത പെണ്ണ് അവന്റെ അടുക്കള പണിക്കാരിയും കിടന്നു കൊടുക്കുന്നവളുമായി ഒരു ജീവിതം മുഴുവൻ..

ആരുടേയും മുന്നിൽ കരയില്ല…. വിശന്നു കരഞ്ഞ രാത്രികൾ തന്നെ അതിനു പാകപ്പെടുത്തിയിരുന്നു… വിശപ്പ് സഹിക്കാൻ കഴിവുള്ളവർക്ക് എന്തും സഹിക്കാം എന്ന് തോന്നാറുണ്ട്… കല്യാണ മണ്ഡപത്തിൽ ഇരുന്നപ്പോൾ ഒരു ചിരി എങ്കിലും അയാളിൽ നിന്നും പ്രതീക്ഷിച്ചു.. ഉണ്ടായില്ല.. അയ്യാളുടെ മുഖം കാണുമ്പോൾ ഉള്ളം ഭയന്നിരുന്നു.. ഇവിടേയും താൻ രണ്ടാമതാവാൻ പോവുന്നോ എന്ന്… അയാൾക്ക്‌ സ്നേഹിക്കാൻ മറ്റാരോ ഉള്ള പോലെ ആ മുഖം പറയുന്നുണ്ടായിരുന്നു… ആദ്യരാത്രി… കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുള്ള കഥകളിൽ മാത്രമല്ല… വായിച്ച പുസ്തകങ്ങളിൽ കണ്ട പ്രണയങ്ങളിൽ നിന്നുമെല്ലാം ഒരുപാട് സ്വപ്‌നങ്ങൾ നൽകിയ പ്രതീക്ഷയുടെ ദിനം… ആ സ്വപ്‌നങ്ങൾ എല്ലാം വീണുടയാൻ പോവുന്നു എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ… ആളും അനക്കവും ഇല്ല.. അയ്യാളുടെ അമ്മ ആദ്യം കിടന്നു… ബന്ധുക്കൾ നേരത്തെ പോയി.. മൊത്തത്തിൽ ഒരു ശ്മാശാന മൂകത… “നമുക്കൊന്ന് പുറത്തു പോയാലോ?” ഞെട്ടലോടെ ഞാനെന്റെ വാച്ചിലേക്ക് നോക്കി.. സമയം രാത്രി പതിനൊന്നു മണി കഴിയുന്നു… തനിക്കെന്താ ഭ്രാന്തുണ്ടോ മനുഷ്യ എന്ന് ചോദിക്കണം എന്ന് തോന്നി.. അല്ലെങ്കിലും ജനലിലൂടെ മാത്രം രാത്രി കണ്ടിട്ടുള്ളവൾക്കു അങ്ങനെ തോന്നിയില്ലെങ്കിലും അത്ഭുതം ഇല്ലായിരുന്നു. “ഇപ്പോഴോ?” “എന്തെ പേടി ഉണ്ടോ ?” നിങ്ങളുള്ളപ്പോൾ ഞാൻ പേടിക്കണോ? എന്ത് ചോദ്യമാണ് ! “ഇല്ല.. പേടി ഇല്ല” പേടി ! ഹും.. അതെന്താണെന്നു അറിയാമെങ്കിൽ അല്ലേ പേടിക്കേണ്ടതുള്ളൂ… “കയറ്” ബൈക്ക് സ്റ്റാർട്ട് ചെയ്തു അയാളത് പറയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. “ഏട്ടാ.. ഞാനിതുവരെ ബൈക്കിൽ കയറിയിട്ടില്ല” ഒന്നും മിണ്ടാതെ അയ്യാൾ ബൈക്കിൽ നിന്നും ഇറങ്ങി… “വാ നമുക്കു നടക്കാം” അയ്യാൾ കൈകളിൽ കടന്നു പിടിക്കുമ്പോൾ ശരീരമാകെ നടുങ്ങുന്നതു പോലെ തോന്നി.. അയാൾക്കൊപ്പം ഞാനും ചുവടുകൾ വെച്ചു.. ആ നടത്തം പുഴയോരത്തെ പാറക്കല്ലുകളിൽ അവസാനിക്കും വരെ ഇരുവരും ഒന്നും മിണ്ടിയില്ല. “ഇരിക്ക്” മുണ്ടു മടക്കി മൊബൈലിന്റെ ടോർച് ഓഫാക്കി വെച്ചു കൊണ്ടു അയ്യാൾ ഇരുന്നു.. “നീയെന്താ ഈ നോക്കുന്നെ ?” “ഈ കല്ലുകളിൽ ഇരുന്നാൽ ഏട്ടന്റെ മുകളിൽ ആവില്ലേ?” അയ്യാൾ ഒരു നോട്ടം നോക്കി.. സത്യത്തിൽ ഞാൻ ദഹിച്ചു പോവുന്നത് പോലെ എനിക്ക് തോന്നി.. “നട്ട പാതിരായ്ക്ക് നീ പുഴേന്നു എണീറ്റു വന്നിട്ടുണ്ടോ?” “ഏഹ്?” “ഇരിക്ക് പെണ്ണെ തത്വം പറയണ്ട്.. ഇല്ലങ്കിൽ എടുത്തി വെള്ളത്തിലേക്ക് ഇടും ഞാൻ !” ഈശ്വരാ ഇതെന്തൊരു മനുഷ്യൻ “അല്ല.. ഈ ഭർത്താവിന്റെ മുകളിൽ ഭാര്യ…” അദ്ദേഹം ഒന്ന് കൂടി എന്നെ നോക്കി.. ഒന്നും മിണ്ടാത ഞാൻ ഇരുന്നു… “എനിക്കൊരു കാര്യം പറയാനുണ്ട്” അതെ.. താൻ പ്രതീക്ഷിച്ചതു തന്നെ സംഭവിക്കാൻ പോവുന്നു.. അയ്യാൾ ആരെയോ ഇഷ്ട്ടപെടുന്നു… താനിപ്പോൾ അയ്യാളുടെ സ്നേഹം രണ്ടാമത് കിട്ടുവാൻ വിധിക്കപ്പെട്ടവൾ ആവും.. അതും കിട്ടാൻ വിധി ഉണ്ടാവുമോ അറിയില്ല.. “എന്നെ ഇഷ്ട്ടപെട്ടിട്ടാണോ കല്യാണത്തിന് സമ്മതിച്ചത് ?” നല്ല ചോദ്യം.. രണ്ട് കുഞ്ഞുങ്ങളെയും പ്രസവിച്ച ശേഷമാണ് ഈ ചോദ്യം ചോദിക്കേണ്ടി ഇരുന്നത്… “അങ്ങനെ ചോദിച്ച ഇഷ്ടക്കുറവില്ല ഏട്ടാ.. സ്നേഹിക്കാൻ കഴിയുമായിരിക്കും..” അയ്യാൾ എന്തോ ആലോചനയിൽ ആയി… അതെ അയ്യാൾ തന്റെ പ്രണയത്തെ പറ്റി പറയാൻ തയ്യാറെടുക്കുവാണ്.. മറ്റൊരു പെണ്ണ് അയ്യാളുടെ സ്നേഹം അനുഭവിച്ചത്‌ മുഴുവൻ താനിനി കേൾക്കേണ്ടി വരും… “അപ്പോ കുറച്ചു ദിവസം കഴിഞ്ഞിട്ടായാലും കുഴപ്പം ഇല്ലല്ലോ?” “എന്ത്?” “ഈ ഫസ്റ്റ് നൈറ്റ്?” ഇയ്യാളെന്തൊക്കെയാ ഈ പറയുന്നേ… അപ്പൊ വേറെ പ്രണയം ഒന്നും ഇല്ലേ… “ഏട്ടന്റെ ഇഷ്ടം” “അതെന്താ നിങ്ങള് പെണ്ണുങ്ങൾക്ക് ഇഷ്ടങ്ങൾ ഒന്നും ഇല്ലേ?” ഇയ്യാള് പാതി രാത്രി ആളെ കളിയാക്കുവാണോ ? കെട്ടാൻ നേരത്തു പോലും മുഖത്ത് നോക്കാത്തവൻ ഒന്നിഷ്ടമാണോ എന്ന് ഒരിക്കൽ പോലും ചോദിക്കാത്തവൻ എന്താ ഇപ്പോ ഇങ്ങനെ? “അങ്ങനൊരു സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടെന്നു ഏട്ടന് തോന്നുന്നുണ്ടോ?!” “എനിക്ക് ഈ പെൺപിള്ളേരെ കുറിച്ചങ്ങനെ അറിയില്ല.. ഞാൻ നല്ല അലമ്പായിരുന്നു.. ഈ കള്ള് കുടിയും രാഷ്ട്രീയവും അങ്ങനെ ഇങ്ങനെ.. അതൊന്നു ഒതുങ്ങിയത് ഈ ബാങ്കിൽ ജോലിക്കു കയറിയെ പിന്നെയാ.. ഇതിനിടയിൽ ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ പോലും സമയം കിട്ടിയിട്ടില്ല.. ഒള്ളത് പറഞ്ഞാൽ എനിക്ക് ഫസ്റ്റ് നൈറ്റിനെ പറ്റി ഒക്കെ കൂട്ടുകാരു പറഞ്ഞു തന്നുള്ള അറിവേ ഉളളൂ.. ഈ സ്ലീവാചൻ, മറ്റേ മാലാഖ പടം.. അത് കണ്ടെ പിന്നെ ആകെ ഒരു വിറവലാണ്” എനിക്ക് ചിരി വന്നു.. എങ്കിലും പുറത്തു കാണിക്കരുതല്ലോ… “ഏട്ടാ, ഇത് എന്റേം ആദ്യരാത്രി ആണ്.. ഞാനും ട്രയാലൊന്നും നോക്കിയിട്ടില്ല” ദൈവമേ ഞാനെന്താണ് ഇപ്പൊ പറഞ്ഞത് ! നാവു ഒരു മുഴം മുന്നേ സഞ്ചരിച്ചു..

“അപ്പൊ കുഴപ്പിലല്ലേ.. ?” “ഇല്ല” ഈ മനുഷ്യൻ ഇത്രക്കും പാവം ആയിരുന്നോ.. “ശരിക്കും ഇതുവരെ ഒരു പെൺകുട്ടിയെയും തൊട്ടിട്ടില്ല?” “ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു… പക്ഷെ ഉള്ളിലൊരു പേടിയാ…” ആദ്യമായി ഒരാളുടെ ആദ്യ സ്നേഹം കിട്ടാൻ പോവുന്നു.. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. “അയ്യോ.. എന്തിനാ കരായണേ? എനിക്കൊന്നും അറിയില്ലെന്ന് ഓർത്താണോ ഈശ്വരാ. ഇതെന്തൊരു മനുഷ്യൻ.. കരയും മുന്നേ ചിരിപ്പിച്ചു.. “അതൊന്നും അല്ല” “പിന്നെ?” “എന്റെ കൂടെ ഇങ്ങോട് കയറി ഇരിക്കാമോ ?” അദ്ദേഹം മുകളിലേക്ക് കയറി ഇരുന്നു… “എനിക്ക് ഇതാ ഇഷ്ടം” എനിക്കെന്തോ മനസ്സിന്റെ ഭാരം ഇറങ്ങിയ പോലെ തോന്നി.. ഇങ്ങനൊരു വഴിത്തിരിവ് പ്രതീക്ഷിച്ചിരുന്നില്ല. “എപ്പോഴെങ്കിലും താൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടോ ?” “എങ്ങനെ?” “കല്ല്യാണം കഴിഞ്ഞു പെണ്ണ് ഒന്നും അറിയാത്ത പോലെ കിടക്കണം.. അവൾ എന്തെങ്കിലും അറിയുന്നതായി ഭാവിച്ചാൽ മുന്നേ അവൾക്കു അനുഭവം ഉണ്ടെന്നു വേണം കരുതാൻ അത്രേ !” ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചൊന്നു നോക്കി “ഞാനല്ല.. എന്റെ കൂട്ടുകാർ പറഞ്ഞതാ.. ശരിക്കും അങ്ങനാണോ.. ? അപ്പൊ ഈ പെൺകുട്ടികൾ അനങ്ങാതെ കിടന്നു കൊടുക്കുമ്പോൾ അവരെ എല്ലാം ചെയ്തു കൊടുക്കുന്ന ആണിന് മുന്നേ എക്സ്പീരിയൻസ് ഉണ്ടെന്നു പെൺകുട്ടികളും തെറ്റിദ്ധരിക്കൂലേ?” “ഏട്ടാ…. ? സത്യം പറ, എത്രണ്ണത്തിനെ വളച്ചിട്ടുണ്ട്?” “ഞാനോ.. ഇല്ലെടോ !” “ഉവ്വ.. പെണ്പിള്ളേരുടെ സൈക്കോളജി മൊത്തം പഠിച്ചു വന്നിട്ട് ഒന്നും അറിയാത്ത ഉണ്ണാ പിള്ളയെ പോലെ പെരുമാറി നൈസായിട്ടു എന്നെ വീഴ്ത്തണം എങ്കി നിങ്ങള് ശരിക്കും ഒരു കൃഷ്ണൻ തന്നെ ആണ് !” അദ്ദേഹം പൊട്ടി ചിരിച്ചു… എന്റെ തോളിൽ കൈ ചേർത്തു എന്നെ ചേർത്തു പിടിച്ചു… “ഒരു പ്രണയം ഉണ്ടായിരുന്നു.. എട്ടു വര്ഷം.. അവക്ക് വല്യ പൈസ ഒന്നും ഇല്ലാത്ത വീട്ടിലെ ആയിരുന്നു.. ഞാനാ പഠിപ്പിച്ചതൊക്കെ?” “ഈ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ സെറ്റപ്പാ?” ഈശ്വര.. ഞാനെന്താ അങ്ങനെ പറഞ്ഞത്.. ഈ ഞാനല്ലേ കുറച്ചു മുൻപ് വിഷമിച്ചിരുന്നതു.. “അതിൽ അമ്പിളി അപ്പൂട്ടനോട് ഇഷ്ടാണെന്നു പറഞ്ഞിട്ടൊന്നും അല്ലല്ലോ എല്ലാം ചെയ്തു കൊടുക്കുന്നത്.. ഇത് ഞാനായിട്ട് കണ്ടറിഞ്ഞു എല്ലാം ചെയ്തു, പഠിപ്പിച്ചു, പേടി മാറ്റി തന്റേടി ആക്കി,എഞ്ചിനീയർ ആയി, ജോലി ആയി..അങ്ങനെ അവൾ മൊത്തത്തിൽ മാറി ” “എന്നിട്ടോ ?” “എന്നിട്ടെന്താ… മൊത്തത്തിൽ മാറിയപ്പോ അവക്ക് തോന്നി ഞാൻ അവൾക്കു മാച്ചല്ലെന്നു… അപ്പൊ അവൾ എന്നെയും മാറ്റി” “തേച്ചല്ലേ ?” “അങ്ങനെ ഞാൻ പറയില്ല… അങ്ങനെ പറഞ്ഞാൽ എന്റെ സ്നേഹവും അവളുടേത്‌ പോലെ വിലയില്ലാത്തതായി പോവും..” “പിന്നെന്തിനാ ഇത്രേം കള്ളങ്ങൾ എന്നോട് പറഞ്ഞെ ?” “ഏതൊരാണും അവളുടെ ലൈഫിലേക്കു വരുന്ന പെണ്ണ് ഫ്രഷ് ആയിരിക്കണം എന്ന് ആഗ്രഹിക്കും.. അതുപോലെ അവൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.. നടക്കാത്ത സ്വപ്നം ആണ്.. എന്നാലും… പോരാത്തേന് ആ വിഷമത്തിൽ തന്നോട് ഇഷ്ടമാണോ എന്ന് പോലും ഞാൻ ചോദിച്ചില്ല… മണ്ഡപത്തിൽ ഒരുപാടു പ്രതീക്ഷയോടെ ഇരിക്കുന്ന തന്നെ കണ്ടപ്പോൾ ഫെയ്‌സ് ചെയ്യാൻ എനിക്ക് വിഷമം തോന്നി..കുറെ ആലോചിച്ചു.. ഞാനീ കല്യാണത്തിന്നു പിന്മാറിയലും നിന്നെ അവരു ഏതേലും ഊളകളുടെ തലയിൽ കെട്ടി വെക്കും എന്ന് എനിക്ക് തോന്നി.. എന്നാ പിന്നെ ആ ഊള ഞാനാവട്ടെ എന്ന് കരുതി.. പറയാതിരിക്കാൻ തോന്നിയില്ല… പറഞ്ഞു… കാരണം എന്നെ ഞാൻ നിനക്ക് തരുമ്പോൾ ഞാൻ നിന്റെ മാത്രം ആയിരിക്കണം എന്ന് എനിക്ക് തോന്നി.. മറ്റൊരു ഓർമകളും നിന്നെ ശല്യപ്പെടുത്തില്ല.. എന്റെ ഫസ്റ്റ് പ്രയോറിറ്റി അതെന്നും നീ തന്നെ ആയിരിക്കും.. എന്നെ സ്നേഹിക്കാൻ നിനക്ക് കഴിയുന്ന നാൾ… അന്നായിരിക്കും നമ്മുടെ ആദ്യ രാത്രി. സമ്മതമാണോ ?” “അല്ല” “ഏഹ്” “അങ്ങനെ വല്യ ത്യാഗോന്നും ഇയ്യാള് ചെയ്യണ്ട..” അത് പറഞ്ഞതും ഏട്ടന്റെ മുഖം വാടിയതു ഞാൻ കണ്ടു… “എന്തെ ഞാൻ പറഞ്ഞത് ഏട്ടന് ഇഷ്ടപ്പെട്ടില്ലേ?” “എടി അത് ഞാൻ.. “ഇഷ്ട്ടപെട്ടില്ലേൽ എന്നെ കെട്ടിപ്പിടിക്ക്” “ഏഹ് എന്നാന്നു ?” ഏട്ടൻ ഞെട്ടലോടെ ചാടി എണീറ്റു… “കാത്തിരിക്കാനൊന്നും എനിക്ക് വയ്യ മനുഷ്യ ! ഈ രാത്രി ആദ്യാരാത്രി ആക്കാൻ നിങ്ങക്ക് പറ്റുവോ? ” “ആഹാ…” ഏട്ടൻ മുണ്ടു മടക്കി കുത്തി… “എണീക്കടി” “ഏഹ്” “എണീക്കാൻ” ഞാൻ എണീറ്റതും ഏട്ടൻ എന്നെ ഇരു കൈകളിലും പൊക്കി എടുത്തു…. “ഇന്ന് മഹാഭാരത യുദ്ധ നടക്കും” എനിക്ക് ചിരി വന്നു…. ഈ നിമിഷം.. പ്രിയ നിമിഷം… ആ കൈകളിൽ ഞാൻ ജീവിതത്തിൽ ആദ്യമായി സന്തോഷം അറിയുന്നു… സ്നേഹം അറിയുന്നു… ഒരാളുടെ എനിക്കായ് മാത്രമുള്ള സ്നേഹം…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular