Connect with us

Relationship

ഞാൻ അവിവാഹിതനായിരുന്നപ്പോൾ എന്റെ ഫ്രണ്ട്‌സ് പറയുമായിരുന്നു കല്യാണം കഴിച്ചാൽ ഞാൻ നന്നാവൂമെന്ന്…

Published

on

രചന: എസ്. സുർജിത്

“ഡാ… അരുണേ എങ്ങോട്ടാടാ ഇത്ര ദൃതിയിൽ ??? നീ എന്താ നാളത്തെ പാർട്ടിയിൽ വരുന്നില്ലന്ന് ബാബുവിനോട്  പറഞ്ഞെ?? എന്താ എന്ത് പറ്റിയെ????  നിന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുന്നേ ഭാര്യ ക്ലിപ് ഇട്ടോ  ??” “ഒന്ന് പോടാ … എന്ന ആരും ക്ലിപ്പുമിട്ടില്ല ലോക്കുമിട്ടില്ല … പിന്നെ നാളത്തെ പാർട്ടി അറ്റൻഡ് ചെയ്യാൻ പറ്റാത്ത .. കാരണം നാളെ എന്റെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നതിന്റെ ഒന്നാം വാർഷികമാ നിർഭാഗ്യവശാൽ  എനിക്ക് അതൊന്ന് എന്റെ ഭാര്യയുമൊത്തു ആഘോഷിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് മറ്റെല്ലാ ആഘോഷത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു അത്രേയുള്ളൂ….” “ആശംസകൾ അളിയാ… അങ്ങനെ നിന്റെ കല്യാണത്തിന്റെ ഒന്നാം വാർഷികാവുമായി .. ഇന്നലെ കഴിഞ്ഞ പോലുണ്ട്… ആട്ടെ അതിന്റെ പാർട്ടി  എപ്പോളാ” _ “അതെല്ലാം ഉടനെ നടത്തിയേക്കാം  എന്റെ ജോസേ…  അതിന് മുൻപ് എനിക്കൊരു  ഒരു ടൈം ബോംബ് ഡിഫ്യൂസ് ചെയ്യണം” “ടൈം ബോംബാ!!!!! എവിടെ??? നീ എന്തൊക്കെടാ പറയുന്നേ???” “നിനക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കിത്തരാം.. തൽക്കാലം ഞാൻ ഒന്ന് റൂമിലേൽക് പൊയ്ക്കോട്ടേ” ആർക്കും ഒന്നും മനസ്സിലായില്ല അല്ലേ???   പേടിക്കണ്ട എല്ലാം ഞാൻ മനസിലാക്കി തരാട്ടോ. ഞാൻ അരുൺ.ബോംബ് സ്കോഡിൽ  ഒന്നുമല്ല എനിക്ക് ജോലി..  ദുബയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പർച്ചെസിങ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു.ഒട്ടുമിക്ക പ്രവാസിയെ പോലെ  കല്യാണം കഴിക്കാൻ പെണ്ണുകിട്ടാതിരുന്ന സമയത്തു കല്യാണം കഴിച്ച പല വ്യക്തികളെയും കല്യാണത്തിനെയും  പുച്ഛിച്ചു തള്ളിയ ഒരു വ്യക്തിയാണ് ഞാൻ . ഞാൻ പുച്ഛിച്ചത്തിന് പണിയായിട്ടോ  അമ്മച്ചിയുടെ നേർച്ചകൾ കൊണ്ടോ അവസാനം  എനിക്കും ഒരു വിവാഹ യോഗമുണ്ടായി അന്ന് വരെ ഞാൻ കാലിയാക്കി കൊണ്ട് നടന്ന എല്ലാ മാന്യ വിവാഹിതരും ആശംസകൾക്ക് പകരം ഒരു ആക്കിയോ ചിരിയാ നൽകിയെ … അണ്ടിയോടു അടുക്കുബോൾ മാങ്ങയുടെ പുളിപ്പറിയും എന്ന് പണ്ടാരോ പറഞ്ഞത് പോലെ വിവാഹ ജീവിതത്തിന്റെ മധുവിധു മധുരങ്ങൾക്കപ്പുറം  പുളിപ്പ് അറിഞ്ഞു കൊണ്ടിരിക്കുന്നു…..ചില മെഗാ സീരിയലിലും ചില സിനിമകളിലും കണ്ടിട്ടുള്ള അമ്മായി മരുമകൾ ലഹള കുറച്ചു താമസിച്ചാണെങ്കിലും എന്റെ വീട്ടിലും അരങ്ങേരി ..  ഇപ്പോളത്തെ എന്റെ അവസ്ഥ  ചെണ്ടയിൽ  നിന്നും മൃതങ്ങത്തിലേക്ക് ഉദ്യോഗ കയറ്റം കിട്ടിയ പോലായി….ഞാൻ അവിവാഹിതനായിരുന്നപ്പോൾ എന്റെ ഫ്രണ്ട്‌സ് പറയുമായിരുന്നു കല്യാണം കഴിച്ചാൽ ഞാൻ നന്നാവൂമെന്ന് എന്നാലും ഞാൻ ഇത്രയും പ്രദീക്ഷിച്ചില്ല…..

“ഡ്യൂട്ടി കഴിഞ്ഞു ഉടനെ എന്നെ  വിളിക്കണം” …… യെന്ന അമ്മയുടെ മെസേജ് കണ്ടു ഒന്ന് വിളിച്ചു പക്ഷെ അമ്മ എന്റെ ഫോൺ അറ്റൻഡ് ചെയ്തു…. “ഹലോ മോനെ” എന്ന്  പറയുന്നതിന് പകരം “എടാ പെണ്ണാള വായിനോക്കി” …… യെന്ന് പറഞ്ഞപ്പോൾ തന്നെ കാര്യം അത്ര  പന്തി അല്ലെന്നു മനസിലായി. അത്‌ കൊണ്ട്  മുറിയിലേക്ക് പോയി വിശദമായി സംസാരിക്കാമെന്ന് കരുതി പോകുന്ന വഴിയിലായിരുന്നു എന്റെ സുഹൃത്തു ജോസിന്റെ വക കിന്നാരം…. അമ്മായി മരുമകൾ ലഹള എന്ന് പറയുന്നതിനേക്കാൾ നല്ലതല്ലേ ഒരു ടൈം ബോംബ് എന്ന് പറഞ്ഞു തടിയൂരുന്നേ…. അവസാനം  അവിടെന്നു ഓടിപിടിച്ചു ദാ  റൂമിലുമെത്തി… ഇനി സമാധാനമായി എന്റെ ഭാര്യ ഒന്ന് വിളിച്ചു നോക്കാം… എന്റെ മാതാവ്  ചീത്ത വിളിച്ച കാരണകാര്യങ്ങളെ കുറിച്ചു എന്തെങ്കിലും  ഒരു ധാരണയെങ്കിലും കിട്ടാതിരിക്കില്ല ???? പേരിൽ മാത്രം സൗമ്യ യുള്ള സൗമ്യയെ (എന്റെ  ഭാര്യ ) വിളിച്ചു.. രണ്ടു മൂന്നു റിങ്ങിനു ശേഷം അവൾ ഫോൺ അറ്റൻഡ് ചെയ്തു…. “ഹലോ ചേട്ടാ…..” ഭാഗ്യം എന്തായാലും അവൾ ചീത്ത ഒന്നും വിളിക്കാതെ ചേട്ടാ….. ന്ന്  വിളിച്ചല്ലോ ദൈവത്തിന്  സ്തുതി സാധരണ ഒലിപ്പീര്മായി ഞാൻ തുടർന്നു…. “ഹായ് മോളു  …. എന്ത് ചെയ്യുന്നു???” “ഞാൻ ഇവിടെ തലേകുത്തി നില്കുന്നു” അയ്യോ.. ആദ്യം കിട്ടിയില്ലെങ്കിൽ എന്ത് ഇപ്പോൾ കിട്ടിയല്ലോ സമാദാനമായി…… തികച്ചും സാമ്യവനം  പാലിച്ചു ഒരു തമാശ രൂപത്തിൽ ഞാൻ പറഞ്ഞു… “അയ്യേ മോളു ഡോർ അടച്ചിട്ടാണോ നീ തലേകുത്തി നിൽക്കുന്ന??  ആരെങ്കിലും കണ്ടാൽ എന്ത് കരുതും” എന്റെ തമാശ അവൾക്കു അത്ര രസിച്ചില്ല.. അതിന് ഉരുളക്ക് ഉപ്പേരി പോലെ  മറുപടിയും തന്നു “ദേ ചേട്ടാ ഞാനിപ്പോൾ ഒരു തമാശ കേൾക്കുന്ന മൂടിലല്ല.. നിങ്ങൾക്ക് എന്ന ഇപ്പോളൊന്നും അങ്ങോട്ട്‌ കൊണ്ട് പോകാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിന്നോളം.. എനിക്ക് ആരുടേയും മൂഞ്ഞിയും മോന്തയും കാണാൻ പറ്റില്ല” ഇന്ന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് അല്ലങ്കിൽ അവൾ ഇങ്ങനെ സംസാരിക്കില്ല.. എന്തായാലും ഒരു മയത്തിൽ ചോദിച്ചു അറിയാം “എന്ത് പറ്റിയെടാ???? നിന്നോട് ആര് മോന്ത കാട്ടീന്നാ…..” “ഈ വീട്ടിൽ പിന്നെ ആയിരം മുഖങ്ങൾ ഉണ്ടല്ലോ ആരാന്ന് ചോദിക്കാൻ???” അപ്പോൾ ആളെ പിടികിട്ടി… എന്റെ വീട്ടിൽ എന്റെ അമ്മയും സൗമ്യയും മാത്രമേയുള്ളൂ.. ഇനി ഞാൻ സൗമ്യ മായി സംസാരിച്ചാൽ കാര്യമില്ലന്ന് അറിയാവുന്നതു കൊണ്ട് കുറച്ചു കടുപ്പത്തിൽ ചോദിച്ചു???? “സൗമ്യേ നീ കാര്യം എന്താന്ന് വെച്ചാൽ തെളിച്ചു പറയാൻ പറ്റുമെങ്കിൽ പറ???” കുറച്ചു നിമിഷങ്ങൾ നിശബ്ദത ആയിരുന്നു… എന്തായാലും ആവസാനത്തെ  ചോദ്യം ഏറ്റുവെന്ന് തോന്നുന്നു….. ഉടനെ ഉത്തരം പ്രദീക്ഷിക്കാം, എനിക്ക് തെറ്റിയില്ല അവൾ ചെറിയൊരു വിങ്ങലോടെ  പറഞ്ഞു… “അതേ ഇന്ന് നിങ്ങളുടെ ആ ഇംഗ്ലീഷ് മാമൻ വന്നിരുന്നു” പേടിക്കണ്ട ഇംഗ്ലീഷ് മാമൻ എന്ന് പറഞ്ഞത് എന്റെ മാമൻ ലണ്ടനിലോ അമേരിക്കയിലോ ഉള്ളത് കൊണ്ടല്ല കേട്ടോ പുള്ളിക്കാരൻ കോവളം ബീച്ചിൽ പുള്ളി ഉടുപ്പും പുള്ളി പാന്റ്സ്മിട്ടു  വെള്ളക്കാരെയും പറ്റിച്ചു ഒരു കൂളിംഗ് ഗ്ലാസ്‌ വെച്ചു നടക്കുന്നത് കൊണ്ടാ അങ്ങനെ വിളിക്കുന്നെ.. മാമന്റെ ഡ്രസിങ് പോലെ ആളു ഒരു ഉഡായിപ്പിന്റ പുള്ളി പുലിയാണ്  ..അമ്മ ഉൾപ്പടെ അഞ്ചു സഹോദരി മാർക്ക് ആകെ കൂടി ഉള്ള മൊതലാ… അതുകൊണ്ട് തലയിൽ വെച്ചാൽ പ്ലെയിൻ ഇടിക്കും താഴെ വെച്ചാൽ വണ്ടിയിടിക്കുമെന്ന് കരുതി അഞ്ചു സഹോദരിമാരും കൂടി വളർത്തി പാഴി കളഞ്ഞു. എന്റെ അച്ഛൻ ജീവിച്ചിരിന്നാ കലാമത്രയും ഈ മാമന് എന്റെ വീട്ടിലേക്കു വിസാ ബാൻ ആയിരുന്നു അത്‌ മാറിക്കിട്ടിയത് അച്ഛന്റെ മരണ ശേഷമാ. ഇപ്പോൾ വല്ലപ്പോഴും വരും ചേച്ചിയെ കണ്ടു സങ്കടം പറഞ്ഞു മാമന്റെ ഭാഷയിൽ ടിപ്സ് വാങ്ങി പോകാറാ പതിവ്.. ഇന്ന് എന്ത് പറ്റിയോ ആവോ വല്ല കന്നതിരിവും കാണിച്ചോ എന്തായാലും ഒന്ന് ചോദിച്ചു കളയാം… “എന്താ മാമൻ വന്നിട്ടു നിന്നെ എന്തെകിലും പറഞ്ഞോ??”

“അയ്യാ…. പിന്നെ കൊള്ളാം.. അങ്ങേരെ എന്ന എന്തെകിലും പറഞ്ഞാലേ അയാളുടെ തല അടിച്ചു ഞാൻ പൊട്ടിക്കും പിന്നെ ഒരിക്കലും ആരോടും അയാൾ ഒന്നും പറയൂല സേട്ടാ…” ഈ പറഞ്ഞത്  കറക്റ്റ് ഇവൾ തല്ലും എന്നതിൽ ഒരു സംശയവും വേണ്ട…. ഓഹ് സമാദാനം….എന്തായാലും മാമനെ തല്ലി എന്ന പേരുദോഷം ഒഴിഞ്ഞു കിട്ടി. വെറുതെ ആ പാവത്തിനെ തെറ്റിദ്ധരിച്ചു.. അയ്യോ ഇനി വീട്ടിന്നു വല്ലതും അടിച്ചോണ്ടു പോയോ .. ചിലപ്പോൾ അതാവണം കാരണം എന്റെ ഭാര്യ അറുത്ത കൈക്കു ഉപ്പ് തേക്കാതെ സധനമാ.. ദൈവമേ ഇങ്ങരു എന്റെ ബൈക്കോ വല്ലതും കൊണ്ട് പോയോ?? എന്തായാലും ഒന്ന് ചോദിച്ചു കളയാം… “ഏട മാമൻ  എന്റെ ബൈക്കെങ്ങണം കൊണ്ട് പോയോ? അതോ മറ്റെന്തെങ്കിലും വല്ലതും അടിച്ചു മാറ്റിയോ?????” ഒരു നീണ്ട മൂലലോടെ അവൾ പറഞ്ഞു…… “മ്മ്മ്മ്മ്മ്മ്……..എന്തിന് അടിച്ചു മാറ്റണം… ചേച്ചി ഉണ്ടല്ലോ സോദരന് ചങ്ക് ചോദിച്ചാലും കൊടുക്കാൻ. ചേട്ടാ വീട്ടിൽ സാധനങ്ങൾ എല്ലാം തീർന്നിരിക്കുവായിരുന്നു രണ്ടു മൂന്നു ദിവസമായി അമ്മ പറയുന്നു കടയിൽ പോകണം പോകണമെന്ന് പക്ഷെ പോകാൻ പറ്റിയില്ല.വിനു ( എന്റെ ഭാര്യ സഹോദരൻ ) ക്ലാസ്സ്‌ ഉള്ളതുകൊണ്ട് വരാൻ പറ്റിയില്ല.. ഇന്ന് നിങ്ങളുടെ മ്യാമൻ വന്നപ്പോൾ എന്നോട് പറഞ്ഞു സാധനങ്ങൾ വാങ്ങാൻ പോകണം ലസ്റ്റ് ഉണ്ടാക്കാൻ. അമ്മ പറഞ്ഞ എല്ലാം ഞാൻ എഴുത്തി അവരുടെ കൈയിൽ കൊടുത്തു. ഉപ്പ് മുതൽ കർപ്പൂരം വരെ ഉണ്ടായിരുന്നു. കടയിൽ പോയി തിരിച്ചു പത്തു കപ്പൽ മോന്തയുമായി അമ്മ  വന്നു. നിങ്ങളുടെ മാമനും വീടിനകത്തു കയറിയില്ല പുറത്തു നിന്നു ഒരു കോമാളി ചിരിയും ചിരിച്ചു  തിരിച്ചും പോയി. ഉച്ചക്ക് ഊണ് കഴിക്കാൻ അമ്മയെ ഞാൻ വിളിച്ചു പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ഞാൻ കരുതി വിശപ്പില്ലായിരിക്കുമെന്ന്. കുറച്ചു കഴിഞപ്പോൾ എനിക്ക് മനസ്സിലായി നിങ്ങളുടെ അമ്മ എന്തോ മനസ്സിൽ വെച്ചിരിക്കുവാന്ന്.. ഞാൻ പട്ടിയെ പോലെ പിന്നെയും പിന്നെയും മിണ്ടാൻ ചെന്നു ഒന്ന് മൈൻഡ് ചെയ്യുന്നില്ല ചേട്ടാ.. ഞാൻ എന്ത് ചെയ്തോ ആവോ?? നിങ്ങളുടെ മാമൻ വല്ല കുത്തി തിരിപ്പും  ഉണ്ടാക്കിയതാകും എന്റെ വിധി അല്ലാതെ എന്ത് പറയാൻ നമ്മൾ എന്തൊക്ക ചെയ്താലും ഒരു നന്ദിയുമില്ല… ആഹ്  മരുമോൾ ഒരിക്കലും മകളാവില്ലല്ലോ???” “നീ  ഒന്ന് സമാധാനിക്ക് എന്റെ സൗമ്യേ…. ഞാൻ അമ്മയോട് ചോദിക്കാം?? അല്ലേലും മാമൻ എന്ത് കലക്കുടക്കാൻ…എന്തായാലും ഞാൻ ഇതിന്റെ കല്ലും നെല്ലും അറിഞ്ഞിട്ടു  നിന്നെ വിളിക്കാം” അത്രയും പറഞ്ഞു ഞാൻ ആ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു….സൗമ്യ പറഞ്ഞത് പോലെ  ഇനി മാമൻ എന്തെകിലും നുണ പറഞ്ഞതാകു….. ഈ കല്യാണവും കോപ്പും വേണ്ടായിരുന്നു.. മനുഷ്യന്റെ സമാധാനം കളയാൻ.. എന്നും കുറെ അനാവശ്യ പ്രശ്നങ്ങൾ എന്തായാലും അമ്മയെ ഒന്ന് വിളിച്ചു നോക്കാം.ഫോൺ റിങ് ചെയ്യുന്നു…. പക്ഷെ അറ്റൻഡ് ചെയ്തില്ല.. ഒന്നും കൂടി ട്രൈ ചെയ്യാം…. രണ്ടാം തവണ വിളിച്ചപ്പോൾ കുറെ റിങ്കൾക്ക് ശേഷം അമ്മ ഫോൺ അറ്റൻഡ് ചെയ്തു “ഹലോ അമ്മേ…. എവിടെ ആയിരുന്നു എന്തേ മുന്നേ വിളിച്ചപ്പോൾ എടുകാത്തിരുന്നേ????” “എനിക്ക് മനദില്ലായിരുന്നു…. നിന്റെ ഫോൺ എടുക്കാൻ.. അകത്തമ്മേയെ  വിളിച്ചു കഴിഞ്ഞോ ?? അവളെ അനുവാദം കിട്ടിയോ എന്ന വിളിക്കാൻ” എന്ത് പറയാനാ രാവിലെ ഏഴു മണിക്ക് ഈ മുറിയിൽ നിന്നും ജോലിക്ക് പോയ ഞാൻ തിരിച്ചു എത്തിയത് വൈകുന്നേരം ഏഴു മണി……കൃത്യം പന്ത്രണ്ടു മണിക്കൂർ കണ്ണിക്കണ്ട വെള്ളക്കാരെയും അറബികളുടെയും ചീത്ത കേട്ട് വന്നിട്ടു  ഭാര്യയുടെ വക പ്രഹരം പരാധി  ദാ ഇപ്പോൾ  അമ്മയുടെ വായിൽ നിന്നും കേൾക്കുന്നു..  ആഹാ…എത്ര മനോഹരമായ ജീവിതം. എന്റെ വികാരങ്ങൾ എല്ലാം കടിച്ചു പിടിച്ചുകൊണ്ടു മഹാനാടൻ സത്യൻ സാറിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഞാൻ പറഞ്ഞു…… “അമ്മേ…….. അമ്മ എന്താ ഇങ്ങനെയൊക്കെ  പറയുന്നേ അമ്മയെ വിളിക്കാൻ എനിക്ക് ഒരിത്തിയുടെയും അനുവാദം വേണ്ട അമ്മേ….. അവളക്കെ ഇന്നലെ വന്നതാ അവൾ അമ്മയോട് എന്തെകിലും  അനാവശ്യം പറഞ്ഞോ?????” “പിന്നെ കോണ്ണം…. അവള് എന്നോട്…അപ്പോൾ .. ഇതാണ് എന്റെ മോന് അവന്റെ അമ്മയെ കുറിച്ചുള്ള ധാരണ……  ഡാ നിന്റെ ഭാര്യ ആ ചൗമ്യാ അവളെ എന്നോട് എന്തെകിലും അനാവശ്യം പറഞ്ഞാൽ അന്ന് അവളുടെ പല്ല് തറെ കിടക്കും.. പിന്നെ അവൾ ആരോടും ഒന്നും പറയുല.

” എന്തുവാടെ…. അമ്മയും ഭാര്യയും ഒരേ സീരിയിൽ കാണുന്നത് കൊണ്ടാണോ ഒരേ ഡയലോഗ് എന്ന് ഞാൻ ചോദിച്ചു പോയി… സത്യൻസറിന്റ അമ്മ വിളിയിൽ വീഴാത്തതിനാൽ നസീർ സാർ സ്റ്റൈലിൽ ഞാൻ തുടർന്നു……. “അമ്മേ… അമ്മയുടെ വേദനിപ്പിച്ചു ഒരു വാക്ക് അവൾ അല്ല ആരെങ്കിലും  പറഞ്ഞാൽ അന്ന് അവരുടെ  അവസാനമായിരിക്കും… ഇത്‌ സത്യം സത്യം സത്യം.” “നീർത്തട നിന്റെ അഭിനയം…. എല്ലാവരെയും എനിക്ക് അറിയാം…. ഒരു ഭർത്താവ് ഉള്ളത് നേരത്തെ മരിച്ചു പോയിട്ടാണ് നിന്റെയൊക്കെ വായിൽ നിന്നും  ഇതെല്ലാം ഞാൻ അനുഭവിക്കുന്നെ” എന്റെ രണ്ടാമത്തെ അടവും പിഴച്ചു.. ഇനി ഒരു സാറിനെയും അനുകരിക്കാനുള്ള ക്ഷേമ ഇല്ലാത്തതു കൊണ്ട് എന്റെ തനി രൂപത്തിൽ. “ദേ അമ്മ… എന്താണ് അവിടെ നിങ്ങൾ രണ്ടാളും കൂടിയുള്ള പ്രശ്നം….എനിക്ക് മനഃസമാദാനം തരൂല.. നാളി നാളി കൊച്ചുങ്ങളെ പോലെ എന്താണ്  …. ഞാൻ  വിചാരിക്കുന്നു ഈ കോപ്പിലെ ജോലി കളഞ്ഞു നാട്ടിൽ വന്നു വല്ല കൂലി പണിക്കെങ്കിലും പോയി ജീവിക്കാം ഒന്നുമല്ലങ്കിലും മനസമാധാനം കാണുമല്ലോ” ഇത്രയും ഒരു കടുത്ത സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോൾ.. അമ്മ ഒരു ദീർഘശ്വാസമെടുത്തു.. അപ്പോൾ ഡയലോഗ് ഏറ്റു ഒരു മയം വന്നു എന്ന് കരുതുന്നു….അല്പം നിമിഷങ്ങക്ക് ശേഷം അമ്മ പറഞ്ഞു….. “മക്കളെ നീ എടുത്തു ചാടി ജോലിയൊന്നും കളയല്ലേ.. എനിക്ക് അത്രക്കും വിഷമം വന്നാടാ എന്നെയും നിന്റെ മാമനെയും നിന്റെ ഭാര്യ ഇന്ന് നാണം കെടുത്തി”  ഇത് അവിടെന്നും പോയി…. അവൾ ഇവരെ എങ്ങനെ നാണം കെടുത്തിയെന്ന പറഞ്ഞെ .. ഇനി സൗമ്യ യെങ്ങണം ഇവരരെയെങ്കിലും പറ്റി  ആരോടെങ്കിലും എന്തെകിലും പറഞ്ഞോ?? എന്തായാലും ഒന്ന് ചോദിച്ചു കളയാം. എന്ത് പറ്റി അമ്മേ നിങ്ങളെ അവൾ  എങ്ങനെ നാണം കെടുത്തി എന്ന് കൂടി പറേ….. “അതോ രണ്ടു ദിവസമായി അവളുടെ സഹോദരൻ ഒന്ന് കടയിലൊക്കെ കൊണ്ട് പോകാൻ വരും വരുമെന്ന് പറയുന്നു അവൻ വന്നില്ല. ഇന്ന് നിന്റെ മാമൻ വന്നിരുന്നു എന്റെ കഷ്ടകാലത്തിനു അവളോട് സാധനത്തിന്റെ ലിസ്റ്റ് ഉണ്ടാക്കാൻ പറഞ്ഞു.. എന്റെ ഗതികേട് അത്‌ ഞാൻ വീട്ടിൽ വെച്ചു നോക്കിയില്ല. ഞാൻ അതും കൊണ്ട് കടയിലേക്ക് പോയി വണ്ടിയിലിരുന്നുകൊണ്ട് കടയിലെ സാധനമെടുക്കുന്ന പയ്യന്റെ കൈയിൽ കൊടുത്തു.. ആ ചെറുക്കൻ ആ കടലാസ്സിൽ നോക്കും പിന്നെ എന്റെ മുഖത്തു നോക്കും ഒരു പത്തു മിനിറ്റ് അങ്ങനെ തുടർന്നു  കൊണ്ടിരുന്നു അവസാനം അവൻ അത്‌ അവിടെ കണക്കു എഴുതുന്ന പയ്യന്റെ കൈയിൽ കൊടുത്തു. അവനും നമ്മളെ നോക്കി കുറച്ചു കഴിഞ്ഞു ആ കണക്കു എഴുതുന്ന പയ്യൻ പുറത്തു വന്നു പറഞ്ഞു. ആ സാധനം തൂക്കി എടുക്കുന്ന ചെറുക്കൻ ബംഗാളി ആയതു കൊണ്ട് ആ ലിസ്റ്റിൽ ഉള്ള സാധനത്തിന്റെ പേര് ഒന്ന് വായിച്ചു കൊടുക്കാൻ.അങ്ങനെ ഞാൻ നിന്റെ മാമനോട് പറഞ്ഞു ഒന്ന് വായിച്ചു കൊടുക്കാൻ. അവൻ ആ തുണ്ടും വാങ്ങി ഇംഗ്ലീഷിൽ ചീത്തയും വിളിച്ചു കൊണ്ട്  ആ കടയുടെ മുന്നിലേക്ക്‌ പോയി.പക്ഷെ അവനും കടയുടെ മുന്നിൽ നിന്നും കഥകളി നടത്തുന്നതല്ലാതെ ഒന്നും പറയുന്നില്ല.. അവൻ അവന്റെ കൂളിംഗ് ഗ്ലാസ്‌ ഊരി അതിലേക്കു നോക്കികൊണ്ടിരിന്നു. അവസാനം  എന്നെ കൈകാട്ടി വിളിച്ചു ആ തുണ്ട് എന്റെ കൈയിൽ തന്നു.

ആ പൊരി വെയിലത് ഞാൻ ഇറങ്ങി ചെന്നു തുണ്ട് വാങ്ങിച്ചു നോക്കി.. എന്റെ കണ്ണുതള്ളിപ്പോയി. മോനെ…..” ദൈവമെ തുണ്ടിനു പകരം വല്ല ലൗ ലെറ്റരുമാണോ അവൾ  കൊടുത്തേ.????? ഇവൾ എന്നെ നാണം കെടുത്തു ദൈവമേ …. അമ്മയോട് തന്നെ ചോദിക്കാം??? “അമ്മ കണ്ണു  ഇത്രക്ക് തള്ളാൻ ആ തണ്ടിൽ എന്തായിരുന്നു?????” “എന്തിന് പറയുന്നു…. അവളുടെ സഹോദരൻ വരുന്ന വരെ കാത്തിരിക്കാത്തത് കൊണ്ട് അവൾ ആ ദേഷ്യം തീർക്കാൻ മനഃപൂർവം  ലിസ്റ്റ് മൊത്തം ഇംഗ്ലീഷിൽ എഴുതി തന്നു…..പാവം നിന്റെ മാമൻ നാണം കേട്ട് പോയി, അവനിന്ന് ഒരുപാട് വിഷമം ആയിപ്പോയി. പിന്നെ ഞാൻ ഒരു ഊഹം വെച്ചു സാധനങ്ങൾ വാങ്ങിച്ചു വന്നു….എന്ത് ചെയ്യാൻ തലതെറിച്ച മരുമക്കളെ കിട്ടിയാൽ ഇതും ഇതിന്റ അപ്പുറവും അനുഭവിക്കും.” ചിരിക്കണോ കരയണോ എന്ന് എനിക്കറിയില്ല…. ഇതോട് കൂടി ഒരു കാര്യം മനസിലായി ഒരു അമ്മായി മരുമകൾ ലഹള ഉണ്ടാകാൻ പ്രത്യേകിച്ച് ഒരു കാര്യം വേണമെന്നില്ല….. എന്തായാലും ഇന്നത്തെ ടൈം ബോംബ് പൊട്ടിയാലും ആളപായം ഒന്നും ഉണ്ടാകാൻ ഇടയില്ലാത്തതു കൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഒരു കടുത്ത സ്വരത്തിൽ “അമ്മ തൽക്കാലം ഫോൺ ഒന്ന് വെച്ചേ ഞാൻ അവൾക്കിട്ട് രണ്ടു കൊടുത്തിട്ടു വരാം” മെന്ന് പറഞ്ഞു ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു ഡ്രസ്സ്‌ മാറി കുളിച്ചു ജോസിനെ വിളിച്ചു എന്റെ വിവാഹ വാർഷിക പാർട്ടി ഈ വീക്കെൻഡ് നടത്തേമെന്ന്  വലിയ സന്തോഷത്തോടെ  പറഞ്ഞു.. അതിന് ശേഷം ഞാൻ എന്റെ ഭാര്യയെ വിളിച്ചു ഇന്നത്തെ ടൈം ബോംബിനെയും കുറിച്ചു ചോദിച്ചു????? “സൗമ്യേ നീ എന്തിനാടി ഇന്ന് ആ ലിസ്റ്റ് ഇംഗ്ലീഷിൽ  ഉണ്ടാക്കിയെ?????” “അയ്യോ ചേട്ടാ മനഃപൂർവമല്ല കേട്ടോ .. സത്യത്തിൽ നിങ്ങളോടെക്കെ മംഗ്ലീഷിൽ ചാറ്റ് ചെയ്തു ശീലമായതുകൊണ്ട് അബദ്ധത്തിൽ അമ്മ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് മംഗ്ലീഷിൽ എഴുതിപോയതാ… അല്ല എന്നാലും നിങ്ങളുടെ ഇംഗ്ലീഷ് മാമനും അത്‌ വായിക്കാൻ അറിയില്ലായിരുന്നോ?????” “അങ്ങേർക്ക് അത്രക്കും വായിക്കാൻ അറിയുമായിരുന്നെങ്കിൽ വല്ല ജോലിക്ക് പോയി ജീവിക്കുമായിരുന്നു.. ഇങ്ങനെ സായിപ്പിനെ പറ്റിച്ചു നടക്കുമായിരുന്നോ??” “അയാളുടെ വേഷത്തിലും ഭാവത്തിലും ആ കുറവ് കാണുന്നില്ല കേട്ടോ  സേട്ടാ…” “ഹഹഹ നീ പറയുന്ന കേട്ടാൽ തോന്നും എന്റെ അമ്മായിയപ്പൻ  പഴയ ജില്ല കളക്ടർ ആയിരുന്നെന്നു” “എന്റെ അച്ഛൻ കളക്ടർ അല്ലെങ്കിലും എന്റെ അമ്മായി IAS കാരിയാണെന്നു ( ഇന്ത്യൻ അടുക്കള സർവീസ് ) ആണെന്ന് ഇന്നൊത്തോടെ മനസ്സിലായി… എന്താ ജാഡ…” ഇന്നത്തെ ബോംബ് കഥ ഓർത്തു ഓർത്തു ചിരിച്ചു കൊണ്ട് എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി……ശുഭം…… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular