Connect with us

Love

അഭിയുടെ വാക്കു കേട്ടതും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു….

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ഡാ അഭീ ആ ആമ്പലിനെ വളയ്ക്കാനുള്ള ഫിഗർ നിനക്കേയുള്ളൂ… അതു കൊണ്ടാ…. അതു കൊണ്ട് മാത്രമാ പറയുന്നത് ഒരൊറ്റ ദിവസം മാത്രം… ഒരൊറ്റ ദിവസം കൊണ്ട് അവൾ ഫ്ലാറ്റ് ആവും… പ്ലീസ്” കഞ്ചാവിൻ്റെ നേർത്ത പുക അന്തരീക്ഷത്തിലേക്ക് ഊതിവിട്ട് റെജി, അഭിയോടത് പറയുമ്പോൾ ഇറച്ചികഷ്ണം കണ്ട നായയുടെ ഭാവമായിരുന്നു അവൻ്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നത്….. “എനിക്ക് പറ്റില്ല റെജി…. ഒന്നാമത് എനിക്ക് സ്ത്രീകളോട് കമ്പമില്ല… മറിച്ച് അങ്ങേയറ്റം വെറുപ്പാണ് താനും” അത്രയും പറഞ്ഞ് അഭി,ബിയർ കുടിച്ചു തീർത്ത് ബോട്ടിൽ അകലേക്ക് എറിഞ്ഞ് പാറ പുറത്ത് മലർന്നുകിടന്നു…… “നീ അവളെ പ്രേമിക്കണമെന്നോ, വിവാഹം ചെയ്യണമോയെന്നല്ല റെജി പറഞ്ഞതിൻ്റെ അർത്ഥം?” ആദിലിൻ്റെ സംസാരം കേട്ടതും അഭി അവനെ നോക്കി. “നീ പറയുന്ന സ്ഥലത്തേക്ക് ഏതു സമയത്തും വരാൻ അവൾ തയ്യാറാകുന്നത് വരെയുള്ള പ്രണയം…. അത്രയ്ക്കേ അവൻ ഉദ്യേശിച്ചിട്ടുള്ളൂ” റെജിയുടെയും ആദിലിൻ്റെയും സംസാരം കേട്ട് അവൻ പതിയെ തലകുലുക്കി. “നിങ്ങളുടെ ഉദ്യേശം എനിക്കു മനസ്സിലായി…. സോറി….എനിക്കു അതിനു കഴിയില്ല” ഒരൊറ്റ വാക്കിൽ ഉത്തരം പറഞ്ഞ് അവൻ നരച്ച ആകാശത്തേക്കു നോക്കി കിടന്നു. നിറഞ്ഞു തൂവുന്ന മഞ്ഞലകൾക്കു മീതെ, ആകാശമൊരു ഛായാചിത്രം പോലെ തെളിഞ്ഞു നിൽക്കുന്നു. നിറം മങ്ങിയ തൻ്റെ ബാല്യകാലജീവിതം പോലെ നരച്ചു നിൽക്കുന്ന ആകാശത്തിനെ നോക്കി അവൻ ഒരു വരണ്ട ചിരിയുതിർത്തു. നെഞ്ചെരിക്കുന്ന ഓർമകളിൽ കണ്ണുകൾ ചുട്ടുപൊള്ളി തുടങ്ങിയപ്പോൾ, അതിനെ തണുപ്പിക്കാനെന്നവണ്ണം ഇടറിയെത്തുന്ന തണുത്ത കാറ്റിനു നേർക്ക് അവൻ മുഖം തിരിച്ചു….. കരഞ്ഞു കൊണ്ടു നിൽക്കുന്ന അച്ഛൻ്റെ കണ്ണുനീർ പോലെ, മഞ്ഞു തുളളികൾ അവൻ്റെ മുഖത്തേക്ക് അപ്പോഴും വിണു കൊണ്ടിരുന്നു. “നമ്മുടെ ജീവിതത്തിൽ ഇനി ഒരു സ്ത്രീയും വേണ്ട മോനെ….. അച്ഛനു നീയും, നിനക്ക് അച്ഛനും മാത്രം മതി….. ” സ്കൂളിൽ നിന്ന് വന്ന് വീട്ടിലേക്ക് കയറിയതും, തൊട്ടു മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന അച്ഛനെ കഥയറിയാതെ നോക്കി നിൽക്കുമ്പോൾ നോട്ടമെത്തിയത് വിറയ്ക്കുന്ന കൈകൾക്കിടയിൽ ബലമായി പിടിച്ചിരുന്ന കടലാസ് കഷ്ണത്തിലേക്കായിരുന്നു. സ്കൂൾ ബാഗ് ടേബിളിലേക്കിട്ട്, അച്ഛൻ്റെ കൈയ്യിൽ നിന്ന് കടലാസ് കഷ്ണം പതിയെ വലിച്ചെടുത്തു….. അച്ഛൻ്റെ ഹൃദ്,രക്തം പോലെ കണ്ണുനീർ വീണ് നനഞ്ഞ ആ കടലാസിലൂടെ പതിയെ കണ്ണോടിക്കുമ്പോൾ, ഉള്ളിൽ നിന്നുയർന്ന് വന്ന തേങ്ങൽ തൊണ്ടക്കുഴിയിൽ ശബ്ദമില്ലാതെ പിടയുമ്പോൾ, ആശ്വാസത്തിനായ് അച്ഛനെ കെട്ടിപ്പിടിച്ചു അവനും നിശബ്ദമായി കരയുകയായിരുന്നു. “പോട്ടെ അച്ഛാ….. പോകുന്നവർ പോകട്ടെ…. അച്ഛന് ഞാനുണ്ടല്ലോ?” എവിടെ നിന്നോ കിട്ടിയ ആത്മധൈര്യത്തിൽ അത്രയും പറഞ്ഞ് അച്ഛനെ ആശ്വസിക്കുമ്പോൾ, കണ്ണുനീർ വീണ് നനഞ്ഞ കടലാസിൽ ,അവ്യക്തമായി കൊണ്ടിരിക്കുന്ന അക്ഷരങ്ങളിലേക്ക് നോക്കി അവൻ ശബ്ദമില്ലാതെ കരഞ്ഞു. “ഞാൻ ആഗ്രഹിച്ച ജീവിതമല്ല എനിക്കു കിട്ടിയത്….. എല്ലാവരും കൂടി നിങ്ങളെ എൻ്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു…..” കണ്ണുകളെ മൂടുന്ന നീരിനെ കൈപുറം കൊണ്ട് തുടച്ചു നീക്കി വീണ്ടുമവൻ വിഷം പുരട്ടിയെ അക്ഷരങ്ങളിലേക്ക് നോക്കി. “ഇത്രയും നാൾ ഞാൻ അഡ്ജസ്റ്റ് ചെയ്തു… ഇനി എനിക്കതിന് കഴിയില്ല…. വിവാഹത്തിനു മുൻപെ എനിക്കൊരു പ്രണയമുണ്ടായിരുന്നു….

ഇപ്പോഴും അവൻ എന്നെ കാത്തിരിക്കുന്നുണ്ട്… ഞാൻ അവൻ്റെ കൂടെ പോകുകയാണ്… ബൈ” വായിച്ചു തീർന്നതും അവൻ ഒരു പൊട്ടികരച്ചിലോടെ ആ കത്ത് ഒരു ആവർത്തി കൂടി വായിച്ചു….. ഇല്ല…… അവൻ തേടിയ ഒരു വാചകം അതിലില്ല….. പത്തു മാസം ചുമന്ന്, നൊന്തു പ്രസവിച്ച മകനോടായി ഒരു വരി പോലും അതിൽ ഇല്ല…… പഴയ കാമുകൻ വിളിച്ചപ്പോൾ, പോകാനുള്ള ധൃതി കൊണ്ട് എഴുതാൻ മറന്നതായിരിക്കണം….. അങ്ങിനെ ആശ്വസിച്ച്, കരയുന്ന അച്ഛനെയും കെട്ടിപിടിച്ചു നിന്നു അവൻ:… അച്ഛൻ കരയുന്നത് ആദ്യമായി കണ്ടതുകൊണ്ടാകണം, ഒടുവിൽ അവനും വാവിട്ടു കരഞ്ഞത്. ഒരു ബിസിനസ്മാനായ അച്ഛൻ, അമ്മയുമായുള്ള ദാമ്പത്യത്തിൽ എങ്ങിനെയാണ് പരാജയമായി തീർന്നത്…. പലരാത്രികളിലും ഓർത്തിട്ട് അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി തീർന്നപ്പോൾ, ആരുടെ തെറ്റാണെന്നും, അത് എന്തുകൊണ്ടാണെന്നും പകൽ പോലെ വ്യക്തമായിരുന്നു…… അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിലേക്കി രച്ചു കയറിയപ്പോൾ, അവൻ പാറപുറത്ത് എഴുന്നേറ്റിരുന്നു……. ആകാശത്തേക്ക് നോക്കി നിറം മങ്ങിയ നക്ഷത്രങ്ങളിലൊന്നിൽ അച്ഛനെ കാണാനുള്ള ശ്രമത്തിലായിരുന്നവനപ്പോൾ…… അമ്മ പോയതിൽ പിന്നെ അച്ഛനായിരുന്നു എല്ലാം…. ഉറക്കമെഴുന്നേൽപ്പിക്കുന്നതും… തലയിൽ എണ്ണ തേച്ചു തരുന്നതും… കുളിമുറിയിലേക്ക് തള്ളിവിടുന്നതും…. എല്ലാം ….. വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ ഉമ്മറപടിയിൽ അവനെയും കാത്ത് അച്ഛനുണ്ടാവും…… കഴിഞ്ഞതൊക്കെ മറന്ന്, പതിയെ പതിയെ ആ വീട്ടിൽ അവനും, അച്ഛനും ഒരു കൊച്ചു സ്വർഗം പണിയുകയായിരുന്നു…. ആരോടും വലിയ സമ്പർക്കമില്ലാതെ, ആരെയും വല്ലാതെ അടുപ്പിക്കാതെ അദൃശ്യമായ ഒരു വേലി മനസ്സിൽ കെട്ടി അച്ഛൻ അവനു വേണ്ടി ജീവിക്കുകയായിരുന്നു….. എല്ലാ ക്ലാസിലും ഫസ്റ്റ് ആയി ജയിക്കുമ്പോൾ ഒരൊറ്റ ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു…… പ്രായമെത്തും മുൻപേ, പാതി നരച്ച താടിരോമങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ മുഖത്തെ സന്തോഷം….. വരണ്ടുണങ്ങിയ ആ ചുണ്ടിൽ കുളിർമ്മയായി വിടരുന്ന പുഞ്ചിരി…. പക്ഷേ എല്ലാ പ്രതീക്ഷകളെയും പാതിവഴിയിൽ നിർത്തി, അറ്റാക്കിൻ്റെ രൂപത്തിൽ അച്ഛൻ പോയപ്പോൾ, അന്നാദ്യമായി അവൻ ഒറ്റപ്പെടൽ എന്താണെന്നറിഞ്ഞു….. ഡിഗ്രിയ്ക്ക് ചേർന്നിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു അപ്പോൾ… മകനെ പറ്റിയുള്ള സ്വപ്നങ്ങൾ പൂർത്തീകരിക്കും മുൻപെ അച്ഛൻ ഒഴിഞ്ഞു പോയപ്പോൾ നിറഞ്ഞു നിന്ന ശൂന്യത നികത്താൻ ബന്ധുമിത്രാദികൾ ഒറ്റയടി വെച്ച് നടന്നടുത്തുവെങ്കിലും, മുഖത്തെ ഭാവങ്ങൾ കൊണ്ട് മതിൽ കെട്ടി അവരെ തടഞ്ഞു….. അവൻ്റെ അച്ഛനെ പോലെ തന്നെ അവനും അനുകമ്പ യെ വെറുത്തിരുന്നു….. സ്നേഹം പുരട്ടിയ അനുകമ്പ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് അവൻ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു…… ബന്ധുമിത്രാദികൾക്കു പകരം അവനിഷ്ടപ്പെട്ടവരെ ആ വലിയ വീട്ടിലേക്കു കയറ്റി…. കള്ളുകുടിക്കാനും, ചീട്ടുകളിക്കാനും, കഞ്ചാവടിക്കാനുമായൊക്കെ പലരും അവിടെ ഒത്തുചേർന്നു…… പാതിരാത്രിയിലെ പാട്ടും,കൂത്തും നാട്ടുകാർക്ക് ശല്യമായി തീർന്നപ്പോൾ പലരും പരാതി കൊടുത്തിരുന്നെങ്കിലും അതൊക്കെ മുളയിലേ തന്നെ അഭി പൈസയെറിഞ്ഞു അവസാനിപ്പിച്ചു….. “നീയെന്താണ് അഭീ ഇത്രയ്ക്കും ആലോചിക്കുന്നത്…. ഈ ഒരു പുക അങ്ങോട്ട് പിടിപ്പിക്ക്” റെജി നീട്ടിയ കഞ്ചാവ് ബീഡിയിലേക്കും, അവനെയും രൂക്ഷതയോടെ നോക്കി അഭി.

“ഇതൊന്നും എൻ്റെ നേരെ നീട്ടരുതെന്ന് ഒരുപാട് ഞാൻ പറഞ്ഞിട്ടുണ്ട് റെജീ…. ഈ ബിയറിനപ്പുറത്തേക്കുള്ള മറ്റൊരു ലഹരിയും എനിക്കു വേണ്ട” “അതൊന്നും വേണ്ട റെജി…. ഇല്ലാത്ത ശീലം നമ്മളായി പഠിപ്പിക്കണ്ട…” ആദിൽ മധ്യസ്ഥതയോടെ അവർക്കിടയിൽ കയറി. “ഒരു സത്യശീലൻ വന്നിരിക്കുണു…. നിൻ്റെ പണത്തിലാണ് ഞങ്ങൾ അർമാദിക്കുന്നതെങ്കിലും, ആ അധികാരം ഇങ്ങോട്ട് കാണിക്കണ്ട…. പൂളി കളയും ഞാൻ” പുക ഉള്ളിലേക്ക് എടുത്ത് ചുട്ട് പഴുക്കുന്ന കണ്ണുകളോടെ റെജിൽ അഭിയെ നോക്കി മുരണ്ടപ്പോൾ അവൻ ഒന്നു വിറച്ചു….. “അമ്മ ഒളിച്ചോടി, അച്ഛൻ മരിച്ചപ്പോൾ ആരും ഇല്ലാതെ, തലയും വാലും ഏതെന്ന് തിരിച്ചായൻ കഴിയാത്ത നിന്നെ കൂടെ കൂട്ടി ഒരു ആണാക്കി എടുത്തപ്പോൾ, ഇപ്പോൾ അവന് മുറ്റ്…. റെജീന് പേര് എടുത്ത് വിളിക്കുന്നു … ആശാനെന്ന് വിളിക്കടാ നായി…..” റെജിയുടെ സ്വരം വല്ലാതെ ഉയർന്നപ്പോൾ, അഭി ഭീതിയോടെ ആദിലിനെ നോക്കി.. “നീ കാര്യാക്കണ്ട അഭീ…. കഞ്ചാവ് അവന് തലക്കു പിടിച്ചതാണ്….. നീ ടെൻഷനൊക്കെ മാറ്റി ഇതങ്ങട് പിടിപ്പിക്ക്” ആദിൽ നീട്ടിയ ബീയർ വലിച്ചു കുടിക്കുമ്പോഴും അഭിയുടെ കണ്ണുകൾ റെജിയുടെ മുഖത്തു തന്നെയായിരുന്നു…. “ആ ആമ്പലിനെ നന്നായി മുട്ടിയാൽ കിട്ടുമെടാ അഭീ… …. അവൾ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ പയ്യൻ അവളെ നോട്ടമിട്ടുണ്ട്…. അതിനു മുൻപ് എങ്ങിനെയും ഞങ്ങൾക്ക് അവളെ” ആദിൽ, അഭിയുടെ കൈ പിടിച്ചു കൊണ്ട് കെഞ്ചി. “നീ അവളെ ലൈനാക്കി ഒരിടത്തേക്കു വിളിച്ചാൽ മാത്രം മതി… ബാക്കി കാര്യങ്ങൾ ഞങ്ങളേറ്റു .ഞങ്ങളുടെ രൂപവും, ഭാവവും കണ്ടാൽ തന്നെ അവൾ ഓടിയൊളിക്കും… അല്ലെങ്കീ ഞങ്ങൾ തന്നെ അവളെ ലൈനാക്കി കാര്യം സാധിച്ചേനെ” ആദിലിൻ്റെ സംസാരം കേട്ടതും അഭി അവനെ ഒരു നിമിഷം തറച്ചു നോക്കി. “ഞാൻ പറഞ്ഞത് സത്യമാണെടാ…. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത അവളെന്തിന് ഒറ്റയ്ക്ക് പേയിങ് ഗസ്റ്റായി അവിടെ താമസിക്കുന്നത്…. അതിനു പിന്നിൽ എന്തൊക്കെയോ ദുരുദേശ്യങ്ങളുണ്ട്…..” “അത് ഉറപ്പല്ലേ” ആദിലിൻ്റെ സംസാരം കേട്ടതും റെജിൻ ഇടയിൽ കയറി. “പെണ്ണല്ലേ സാധനം…. അവരുടെ സ്വഭാവമെന്തെന്ന് തിരിച്ചറിയാൻ പറ്റില്ല നമ്മൾക്ക്…. അതിനു വലിയ ഉദാഹരണമായി നിൻ്റെ അമ്മ തന്നെ മുന്നിലുണ്ടല്ലോ? റെജിൻ്റെ സംസാരം കേട്ടതും ഹൃദയത്തിലൂടെ ഒരു ഈർച്ചവാൾ കയറിയിറങ്ങിയതു പോലെ തോന്നി അഭിയ്ക്ക്. മറവിയിലേക്ക് ഒതുക്കി കഴിയുമ്പോഴായിരിക്കും മനസ്സിനെ കീറി മുറിക്കാൻ ചിലരിങ്ങനെ “അമ്മ” യെന്ന ആ പദം ഇടയ്ക്കിടെ എടുത്തിടുന്നത്…. അമ്മയെന്ന ആ സ്ത്രീ ഏതോ നാട്ടിൽ പുതിയ ഭർത്താവുമായി സസുഖം വാഴുന്നുണ്ടെന്നാണ് കേട്ടത്….. കാണാൻ ഒരിക്കലും ആഗ്രഹമില്ലാത്ത, ഒരിക്കലും കൺമുന്നിൽ വന്നു പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീരൂപം…. അത്രയ്ക്ക് മാത്രമേ ആ രൂപത്തെ വിശേഷിപ്പിക്കാനാകൂ….. “ഈ ഒരു ഉപകാരം നീ ചെയ്തു തന്നാൽ…. നീ ഒരിക്കൽ പറഞ്ഞില്ലേ…. നിൻ്റെ അമ്മയുടെ മുന്നിൽ വെച്ച് പുതിയ ഭർത്താവിനെ കൊല്ലണം എന്ന്… അത് കൈവിറക്കാതെ ചെയ്തു തരും ഈ റെജി” റെജിയുടെ വാക്കുകൾ കേട്ടതും, അഭി ഒരു നിമിഷം എന്തോ ഓർത്തതുപോലെ അവനെ നോക്കി. “പണ്ടെങ്ങോ നീ പറഞ്ഞതാണ് ഈ കാര്യം. നിനക്ക് ആ പക ഇപ്പോഴും ഉള്ളിൽ കത്തിയെരിയുന്നുണ്ടെങ്കിൽ, എവിടെയായിരുന്നാലും അവരെ തേടിപ്പിടിക്കും ഞങ്ങൾ….. നീ പറഞ്ഞത് പോലെ കൊത്തിയരിയും….” കഞ്ചാവിൻ്റെ പുക ഒന്നു ഉള്ളിലേക്കെടുത്ത് വികൃതമായി ചിരിച്ചു റെജി. “പ്രതിഫലമായിട്ട് ആമ്പലിനെ അഡ്വാൻസായി ഞങ്ങൾക്ക് എത്തിച്ച് തരുമെങ്കിൽ മാത്രം…. നിനക്ക് ഈ കൈയിൽ നിൻ്റെ കൈ വെക്കാം” റെജിയുടെ നീട്ടിയ കൈപ്പത്തിയിലേക്ക് അഭി നോക്കിയിരുന്നു…..

ഇന്നോളം നേരിട്ട അപമാനങ്ങൾക്ക് ഇത്തിരി ആശ്വാസം പകരുന്ന കാര്യമാണ് റെജി പറഞ്ഞത് …. തോരാത്ത കണ്ണീർ സമ്മാനിച്ച്, ചെറുപ്പത്തിലേ മരണത്തിലേക്ക് അച്ഛനെ നയിക്കാൻ അമ്മയെ പ്രാപ്തയാക്കിയത് അയാളാണ് …. ഓരോന്നും ഓർത്തപ്പോൾ അറിയാതെ അഭിയുടെ കൈപ്പത്തി റെജിയുടെ കൈപ്പത്തിയിലേക്ക് അമർന്നു. “എല്ലാം നടന്നിരിക്കും അഭി…. ആമ്പലിനെ നിൻ്റെ വീട്ടിലെത്തിച്ച് ഞങ്ങളെ വിളിച്ചാൽ…..” “എൻ്റെ വീട്ടിലൊന്നും അങ്ങിനെയുള്ള കാര്യങ്ങൾ നടത്താൻ പറ്റില്ല…..” “വേണ്ട…. അവിടെ വേണ്ട… നിനക്ക് പറ്റുന്ന സ്ഥലത്ത് എത്തിച്ചാൽ മതി… എന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതി” “ഈ പാറമുകളിൽ തന്നെ ഞാൻ ആമ്പലിനെ എത്തിക്കാം…. രണ്ടാഴ്ചക്കുള്ളിൽ” ബിയർ വലിച്ചു കുടിച്ചു കൊണ്ട് അഭിയത് പറയുമ്പോൾ, നെഞ്ചുരുകി കരയുന്ന അച്ഛൻ്റെ രൂപമായിരുന്നു കൺമുന്നിൽ….. പൊടുന്നനെ മഞ്ഞിനെ വകഞ്ഞു മാറ്റി മഴതുള്ളികൾ അവർക്കു മീതേ വീണപ്പോൾ, ഒരിക്കൽ കൂടി ആ പാറയിലേക്ക് മലർന്നുകിടന്നു അവൻ ആകാശത്തെ നരച്ച നക്ഷത്രത്തെ നോക്കി ചിരിച്ചു…… “കാലം തെറ്റി പെയ്യുന്ന മഴയ്ക്കും…… കാലം കഴിഞ്ഞ് വീട്ടുന്ന പകയ്ക്കും ഓരേ ലഹരിയാണല്ലോ അച്ഛാ?” അവൻ ചോദിച്ചു തീർന്നതും ആകാശത്ത് നിന്ന് മഴ, തുള്ളിക്കൊരു കുടമായി പെയ്തിറങ്ങിയിരുന്നപ്പോൾ……. ”അഭിയ്ക്ക് ഭ്രാന്തുണ്ടോ? ഈ മഴയും കൊണ്ടിരിയ്ക്കാനാണോ എന്നെ ഈ പാതിരാത്രി പാറപ്പുറത്തേക്ക് വിളിച്ചു വരുത്തിയത്?” ആമ്പലിൻ്റെ ചോദ്യം കേട്ടതും നീണ്ട ഓർമകളിൽ നിന്ന് ഞെട്ടിയുണർന്ന അഭി, അവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. “നീ വല്ലതും ചോദിച്ചായിരുന്നോ?” “കുന്തം….. ഞാൻ പോണു.,, ഇങ്ങിനെയൊരു വട്ടുകേസ്” “ഇവിടെയിരിക്കടീ… അവിടെ പോയിട്ടിപ്പോ എന്ത് ചെയ്യാനാ-…. ആരെങ്കിലും വരുമെന്ന് പറഞ്ഞിട്ടുണ്ടോ?” അഭിയുടെ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടിവിറച്ചു. “എന്താ അഭി-ചോദിച്ചത്?” തൻ്റെ മടിയിൽ കിടക്കുന്ന അഭിയുടെ തലയിൽ തൊട്ടു ചോദിക്കുമ്പോൾ അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു….. അവൻ പതിയെ അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് ചുറ്റും നോക്കി….. “നീ ഏത് ബിസിനസ് നടത്താൻ വേണ്ടിയാണോ പേയിങ്ങ് ഗസ്റ്റായി താമസിക്കുന്നത്… ആ ബിസിനസ്സിനുള്ള കസ്റ്റമർ വരാൻ നേരമായോ എന്നാ ചോദിച്ചത്….” അകലെ കുമിഞ്ഞുകൂടിയ ഇരുട്ടിലേക്ക് നോക്കി പരിഹാസത്തോടെ അഭിയത് ചോദിച്ചപ്പോൾ അവൾ പല്ലുകടിച്ച് പതിയെ എഴുന്നേറ്റു. “അഭിയുടെ അമ്മ ചെയ്തതുപോലെ എല്ലാ സ്ത്രീകളും അങ്ങിനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?” പിന്നിൽ നിന്ന് ചെവിയോരം ചേർന്ന് അവളത് ചോദിച്ചപ്പോൾ അഭിയുടെ നട്ടെല്ലിലൂടെ ഒരു മരവിപ്പ് കടന്നു പോയി….. “പറയ് അഭീ…. അങ്ങിനെ തോന്നുന്നുണ്ടെങ്കിൽ നനഞ്ഞു കുതിർന്ന ഈ ഡ്രസ് അഴിച്ച്, പരിപൂർണ നഗ്നയായി ഈ പാറയിൽ ഞാൻ കിടക്കാം…. ഞാൻ അങ്ങിനെയൊരു പെണ്ണാണെന്ന് തോന്നുന്നുവെങ്കിൽ എന്തും ചെയ്യാം എന്നെ” ഉഷ്ണം നിറഞ്ഞ അവളുടെ വാക്കുകൾ അവനെ അടിമുടി പൊള്ളിച്ചു….. പൊടുന്നനെ അഭിയുടെ സൈലൻ്റിൽ കിടന്നിരുന്ന മൊബൈലിൻ്റെ ഡിസ്പ്ലേയിൽ ലൈറ്റ് തെളിഞ്ഞു….. അവൻ ഡിസ്പ്ലേയിൽ ഒന്നു നോക്കിയ ശേഷം ഒരു പുഞ്ചിരിയോടെ ഡിസ്കണക്ട് ചെയ്തു…. “അഭിയുടെ അമ്മ വഴി പിഴച്ചു പോയതിന് എന്നെ ആ കണ്ണിൽ കൂടി കണ്ട്, ആ ഉദ്യേശത്തോടെ ഇങ്ങോട്ട് എത്തിച്ച് മാനം കവരാനാണ് പരിപാടിയായിരുന്നുവെങ്കിൽ, ആ തിയറിവെച്ച് അഭി ഇപ്പോൾ കുടിച്ചു കൊണ്ടിരിക്കുന്ന ബിയറിൽ വിഷം ചേർത്ത് ഞാൻ നിന്നെ കൊല്ലണമായിരുന്നു” ആമ്പലിൻ്റെ മുരൾച്ചയേറിയ വാക്കുകൾ കേട്ടതും അർത്ഥമറിയാതെ അഭി അവളെ നോക്കി നിന്നു. “നീ പറഞ്ഞത് എനിക്ക് മനസ്സിലായില്ല” അഭിയുടെ ചോദ്യം കേട്ടതും ആ ശരീരത്തിലേക്ക് അവൾ ചാരി നിന്നു…..

“അഭിയെന്നല്ല… ആർക്കും മനസ്സിലാകില്ല… കാരണം അനുഭവിച്ച എനിക്ക് പോലും ഇപ്പോഴും അതെന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല…. കേൾക്കുന്നവരോ ഇങ്ങിനെ നടക്കുമോയെന്ന് അത്ഭുതം കൂറുകയും ചെയ്യും….” മഴതണുപ്പിൽ വിറച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്നു മനസ്സിലാക്കാൻ തിങ്ങിനിറഞ്ഞ ഇരുട്ട് അവനെ സമ്മതിച്ചില്ല:.. “നീ കാര്യം പറ” ബിയർ കുടിച്ചു തീർന്നു, കാലിയായ കുപ്പി അകലേക്കു വലിച്ചെറിഞ്ഞു അവൻ മുരൾച്ചയോടെ പറഞ്ഞു. “പറയാം അഭീ…” ആമ്പൽ ഒരു നിമിഷം നിർത്തി, അതുവരെ അടക്കി പിടിച്ചിരുന്ന വിഷമം കണ്ണുനീരായി അഭിയുടെ നെഞ്ചിലേക്ക് ഒഴുക്കുമ്പോൾ, അവൻ്റെ മനസ്സ് അറിയാതെ ഒന്നു പിടഞ്ഞു. അവൻ്റെ കൈ പതിയെ അവളുടെ നനഞ്ഞ മുടിയിഴകളിലൂടെ ചലിച്ചപ്പോൾ, അവൾ ആ നെഞ്ചിൽ മുഖമിട്ടുരസി. “കുടിച്ചു ലക്കുകെട്ടു വരുന്ന അച്ഛൻ, കാമശമനത്തിനായ് ദേഹത്ത് പരതുമ്പോൾ, മണ്ണടിഞ്ഞു പോയ അമ്മയെ സങ്കടത്തോടെ അലറി വിളിച്ച് കരഞ്ഞുകൊണ്ട് എല്ലാ രാത്രികളിലും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു പെൺകുട്ടിയായിരുന്നു ഞാൻ” ആമ്പലിൻ്റെ വിങ്ങിപൊട്ടിയ പറച്ചിൽ കേട്ടതും ഒരു അമ്പരപ്പോടെ അവളെ മാറോട് ചേർത്തു അഭി… ആ കരവലയത്തിൽ നിൽക്കുമ്പോൾ, കൂരമ്പ് ഏറ്റ ഒരു പ്രാവിൻ്റെ കുറുകൽ പോലെ അവളുടെ മാറിടം തൻ്റെ നെഞ്ചിൽ പതിയുന്നത് അവനറിഞ്ഞു….. കൈ എത്തിച്ച് അവൻ്റെ മുഖം തൻ്റെ മുഖത്തോടടുപ്പിക്കുമ്പോൾ, അവളുടെ പ്രണയത്തിൻ്റെ സ്വേദഗ്രന്ഥികൾ നിറഞ്ഞു തൂവുന്നതു പോലെ അവനു തോന്നി…. ആ മാദക ഗന്ധത്തിൽ മനസ്സ് അടിപതറുമെന്ന് തോന്നിയ അവൻ, എല്ലാ വികാരങ്ങളെയും ചുണ്ടിലേക്കാവാഹിച്ച്, മഴ കുതിർത്ത അവളുടെ നെറ്റിയിലേക്ക് ചുണ്ടമർത്തി. “അഭിയുടെ തിയറി വെച്ചു നോക്കുമ്പോൾ, എൻ്റെ അച്ഛൻ ചെയ്ത മാപ്പില്ലാത്ത തെറ്റിന് ഞാൻ എല്ലാ പുരുഷൻമാരെയും വെറുക്കേണ്ടതല്ലേ…. അവരെയൊക്കെ വശീകരിച്ച് കൊണ്ടുവന്ന് കൊല്ലേണ്ടതല്ലേ? ഈ അഭിയെ പോലും എനിക്ക് സ്നേഹിക്കാൻ കഴിയുമായിരുന്നോ?” ആമ്പലിൻ്റെ തുടർച്ചയായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിന്ന അഭി… അവളെ നെഞ്ചോട് ചേർത്തു പിടിച്ചു. “അമ്മ പോയി…. രണ്ടാനമ്മ വന്നു… എന്നിട്ടും ശല്യം നിൽക്കുന്നില്ലായെന്ന് കണ്ടപ്പോഴാ ഞാൻ വീട്ടിൽ നിന്നിറങ്ങിയത്…. ഒരു ജോലി അന്വേഷിച്ച് ആണ് ഞാൻ ഇവിടെ വന്നത്…. അതിനു വേണ്ടിയാണ് പേയിങ് ഗസ്റ്റായി ഞാൻ അവിടെ താമസമാക്കിയത്…. അല്ലാതെ അഭി കരുതിയതു പോലെ……….” ആമ്പൽ വാചകം പൂർത്തിയാക്കും മുൻപെ അഭി അവളുടെ വായ് പൊത്തി, ചുണ്ടുകൾ ചെവിയോരം ചേർത്തു. “സോറി….. എല്ലാറ്റിനും” അഭിയുടെ വാക്കു കേട്ടതും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. “രണ്ടാനമ്മയ്ക്കും അയാളിൽ നിന്ന് നിന്നെ തടയാൻ കഴിഞ്ഞില്ലേ?” അഭിയുടെ പതിഞ്ഞ ചോദ്യം കേട്ടതും, അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു . “എനിക്കൊരു തടയായിരുന്നു രണ്ടാനമ്മ’..പാവാ… അത്…. പക്ഷേ എന്തോ കാരണം പറഞ്ഞ് -അതിൻ്റ രണ്ട് കൈയും ഒടിച്ചു ആ ദുഷ്ടൻ….” മറുത്തൊന്നും പറയാതെ അവളെ തഴുകി കൊണ്ടു നിൽക്കുമ്പോൾ, ദൂരെ ഇരുട്ടിൽ മൊബൈലിൻ്റെ ടോർച്ച് വെട്ടം മിന്നിയതും.അഭി അപകടം മണത്തു. “അതിനു പകരമായി ഇത്തിരി പൈസ കൊടുത്തു ഒരു കൂലിതല്ലു കാരനെ കൊണ്ട് അയാൾടെ രണ്ടു കൈയും ഒടിപ്പിച്ചു ഞാൻ…..” ആമ്പൽ പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല…… അവൻ്റെ കണ്ണുകൾ അപ്പോഴും തങ്ങൾക്കുനേരെ അടുത്തു കൊണ്ടിരിക്കുന്ന മൊബൈൽടോർച്ചു വെട്ടത്തിലായിരുന്നു…. “എന്താ അഭീ ?എന്തു പറ്റി?” അഭി ദൂരേക്ക് നോക്കി നിൽക്കുന്നതോടൊപ്പം, പതിയെ വിറയ്ക്കുന്നതും കണ്ട ആമ്പൽ, അവൻ നോട്ടമയച്ച ഭാഗത്തേക്കു നോക്കി. ടോർച്ച് വെട്ടത്തിൽ കുറ്റിചെടികളെ വകഞ്ഞു മാറ്റി, തങ്ങളിരിക്കുന്ന ഭാഗത്തേക്ക് വരുന്നവരെ കണ്ട് അവൾ പകച്ചു. “ആരാ അഭീ ഇങ്ങോട്ട് വരുന്നത്? എന്തിനാ അഭി വിറയ്ക്കുന്നത്?” വിറയാർന്ന ചോദ്യം ആമ്പലിൽ നിന്നുയർന്നപ്പോൾ അവൻ അവളുടെ വായ് പൊത്തി. പതിയെ, നിറഞ്ഞു വരുന്ന കണ്ണീരോടെ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞപ്പോൾ അവൾ ഞെട്ടിവിറച്ചു.

“കുറേ നാളായി ദ്വയാർത്ഥ വാക്കുകളും അശ്ളീല നോട്ടവുമായി അവർ എൻ്റെ പിന്നാലെ ഉണ്ടായിരുന്നു….. അതിലൊരുത്തൻ്റെ മുഖത്ത് ഞാൻ അടിക്കുകയും ചെയ്തിരുന്നു….” ആമ്പൽ വിറച്ചു കൊണ്ടത് പറഞ്ഞപ്പോൾ, അവരുടെ ഉള്ളിലിരിപ്പ് അവന് പിടികിട്ടി….. ഇവിടെ വെച്ചു ആമ്പലിനെ അവർക്കു കിട്ടിയാൽ, പിന്നെ അവൾ മരിക്കുന്നതാണ് ഭേദം…. തടയാൻ ചെന്നാൽ തന്നെയും അവർ കൊന്നു തള്ളുമെന്ന് അവനുറപ്പായിരുന്നു…. പാറപ്പുറത്ത് നിന്ന് താഴോട്ടേക്കുള്ള നിറയെ പുല്ല് നിറഞ്ഞ ചെറിയ വഴിയിലൂടെ അവൻ ആമ്പലിനെയും പിടിച്ച് ഇറങ്ങി…… മുകളിൽ നിന്നു കുത്തിയൊലിക്കുന്ന മഴവെള്ളം നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ ആമ്പലിൻ്റെ കാൽപാദം നിറയെ മുള്ള് തറക്കുന്നുണ്ടായിരുന്നു. കുറച്ച് താഴെ ചെന്ന് അവർ കുറ്റിചെടിക്കുള്ളിൽ മറഞ്ഞിരിക്കുമ്പോഴെക്കും അന്വേഷിച്ചു വന്നവർ, അവർ ഇരുന്നിരുന്ന പാറയുടെ മുകളിൽ എത്തിയിരുന്നു. “നമ്മളെ മണ്ടൻമാരാക്കി അവൻ ഒറ്റയ്ക്ക് കൊണ്ടുപോയി അനുഭവിക്കുന്നുണ്ടാകും.. ആ തെണ്ടീടെ മൊബൈലിലേക്ക് ഒന്നു വിളിച്ചു നോക്ക് ആദീ..” മൊബൈൽ ടോർച്ച് തെളിച്ച് ചുറ്റും നോക്കി നിരാശയോടെ റെജിൻ പറയുന്നത് കേട്ടപ്പോൾ അഭി പെട്ടെന്ന് തന്നെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്തു. “സ്വിച്ച്ഡ് ഓഫ് ആണ് അവൻ്റെ മൊബൈൽ… ഞാൻ വിളിച്ചിട്ടു അവൻ എടുക്കാതിരുന്നപ്പോൾ എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു റെജീ….” “ഈ റെജിനെ പറ്റിച്ച് പോയതാണെങ്കിൻ അവനെയും, അവളെയും വെറുതെ വിടില്ല ഞാൻ…” ആദിലിൻ്റെ സംസാരം കേട്ടതും, വലിയ ശബ്ദത്തിലങ്ങിനെ പറഞ്ഞ് റെജിൻ അമർഷത്തോടെ ഒഴിഞ്ഞ ബിയർ കുപ്പി കാൽ കൊണ്ട് തെട്ടി തെറിപ്പിച്ചത് വന്നു വീണത് അവർ ഇരിക്കുന്ന സ്ഥലത്തായിരുന്നു…. പേടിയോടെ നിലവിളിക്കാൻ തുടങ്ങിയ ആമ്പലിൻ്റെ വായ പൊത്തി അവളുടെ ചെവിയോരം അവൻ ചുണ്ടു ചേർത്തു. “പേടിക്കണ്ട…. ഇനി മുതൽ ഞാനുണ്ട് നിനക്കൊപ്പം…. ജീവിക്കാനായാലും, മരിക്കാനായാലും” അത്രയും പറഞ്ഞ് അഭി,തൻ്റെ മടിയിലേക്ക് ആമ്പലിനെ അഭിമുഖമായി ഇരുത്തി, ഒരു സംരക്ഷണം എന്ന പോൽ അവളെ കെട്ടിപീടിച്ചു…. അവളുടെ ചൂട് നിശ്വാസം മുഖത്തേക്ക് അടിച്ചു തുടങ്ങിയപ്പോൾ, അവൻ പൊടുന്നനെ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു. “ഡെമോക്ലീസിൻ്റെ വാൾപോലെ മരണം മുകളിൽ ചുറ്റികറങ്ങാണ്… ആ സമയത്താണ് ഒടുക്കത്തെ റൊമാൻസ്….” അഭിയുടെ ചുണ്ടുകൾക്കിടയിൽ നിന്ന് തൻ്റെ ചുണ്ടുകൾ വലിച്ചെടുത്ത് ഭീതിയോടെ ആമ്പൽ അത് പറയുമ്പോൾ, അവൻ്റെ നാവിൽ അവളുടെ രക്തത്തിൻ്റെ ചവർപ്പ് പടരുന്നതറിഞ്ഞ് അവൻ പതിയെ പുഞ്ചിരിച്ചു…. “നമ്മൾ നേരിട്ട് ചെയ്താൽ മതിയായിരുന്നു ആദീ… ഇതിപ്പോ അവളെ കിട്ടിയില്ലെന്നു മാത്രമല്ല… അവനും കൈവിട്ടു പോകുന്ന ലക്ഷണാ…. ചില എലിപോലെയുള്ള ആണുങ്ങൾക്ക് പെണ്ണിൻ്റെ മണമടിച്ചാൽ പിന്നെ പുലിയുടെ സ്വഭാവാ…. എല്ലാം ഇനി കണ്ടറിയണം” നിരാശയോടെ പറഞ്ഞ് തിരിഞ്ഞു നടക്കുന്ന റെജിയെയും, അവനു പിന്നാലെ നടക്കുന്ന ആദി ലിനെയും കണ്ടപ്പോൾ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പുയർന്നു അഭിയിൽ നിന്ന്. “എന്നെ എത്രയും പെട്ടെന്ന് താമസ സ്ഥലത്തേക്ക് എത്തിച്ചു തരണം” വിറയാർന്ന ചുണ്ടുകളോടെ അവളത് പറഞ്ഞപ്പോൾ അവൻ അവളുടെ ചുണ്ടിൽ കൈവെച്ചു. “ഈ രാത്രി നമ്മൾ ഒരിടത്തേക്കും പോകുന്നില്ല…. മഞ്ഞും, ഇടയ്ക്കിടെ മഴയും പെയ്തിറങ്ങി ഭൂമിയും, ആകാശവും ഒന്നാകുന്ന ഈ സുന്ദര നിമിഷങ്ങളെയും നോക്കി നമ്മളിലിരിക്കുന്നു …. നമ്മൾക്കു കാവലായി, ആകാശത്ത് ഉറങ്ങാതെയിരുന്നു പ്രണയത്തോടെ ഭൂമിയിലേക്ക് എത്തി നോക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളും…..” “പിന്നെ…..?” ഒരു കുസൃതിയോടെ ആമ്പൽ ചോദിച്ചപ്പോൾ അവൻ അവളുടെ നാസികയിൽ പിടിച്ചുലച്ചു. “പ്രകൃതിയോടൊപ്പം നമ്മൾക്കും ഒന്നുചേർന്നൂടെ?”

“ആഗ്രഹം കൊള്ളാം… എൽ.കെ.ജി യിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളൂ….. അപ്പോഴേക്കും ബോർഡ് എക്സാമിനേഷൻ എഴുതാനുള്ള ചെക്കൻ്റെ ഒരു പൂതിയേ” അവൾ അതും പറഞ്ഞ് ചിരിയോടെ എഴുന്നേറ്റതും അവൻ ആ കൈ പിടിച്ചു. “എഴുതി നോക്കാമന്നേ…. തോറ്റാലും, ജയിച്ചാലും നമ്മൾ അല്ലേ അറിയുകയുള്ളൂ?” അതും പറഞ്ഞ് അവൻ്റെ ദേഹത്തേക്ക് അവളെ വലിച്ചിട്ട് ആലിംഗനം ചെയ്യുമ്പോൾ അവൾ ദുർബലമായി കുതറി. “തമാശ കളിക്കല്ലേ അഭീ… ഗേറ്റ് അടയ്ക്കും മുൻപ് എനിയ്ക്ക് അവിടേയ്ക്ക് എത്തണം” “ഈ നിമിഷം മുതൽ അവിടുത്തെ പേയിങ് ഗസ്റ്റ് അല്ല നീ… എൻ്റെ ചീഫ് ഗസ്റ്റാണ്…. നമ്മുടെ വീട്ടിൽ …” തന്നെ ആലിംഗനം ചെയ്ത് അഭിയത് പറഞ്ഞപ്പോൾ അത്ഭുതം കൂറുന്ന മിഴികളോടെ ആമ്പൽ, അവനെ നോക്കിയതും, അവൻ്റെ ആലിംഗനത്തിന് പതിയെ ശക്തിയേറുകയായിരുന്നു. “വർഷങ്ങളായി, സ്നേഹമൂറുന്ന ഒരു പെണ്ണിൻ്റെ പാദസ്പർശനം ഏൽക്കാതെ മരവിച്ചു കിടക്കുകയാണ് എൻ്റെ വീട്….. നീയാണ് അവിടേക്ക് വലതുകാലെടുത്ത് വെക്കാൻ ഏറ്റവും യോഗ്യതയുള്ളവൾ” അഭിയുടെ വാക്കുകൾ കേട്ടതും, നിറഞ്ഞ സന്തോഷത്തോടെ ആമ്പൽ അവൻ്റെ നെറ്റിയിൽ ചുണ്ടമർത്തി….. അവളെയും കൊണ്ട് അവൻ ആ പുൽപടർപ്പിലേക്ക് ചായുമ്പോൾ, മാറി നിന്ന മഴ വീണ്ടുംകുളിരുമായ് നിറഞ്ഞു പെയ്തു തുടങ്ങിയിരുന്നു..,,,,, വെളുപ്പിന് ഗേറ്റിൻമേൽ ആരോ തട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടാണ് ആമ്പൽ ഉണർന്നത്….. ഗാഢനിദ്രയിലായിരുന്ന അഭിയെ ഒന്നു നോക്കി ലജ്ജയോടെ ചിരിച്ച ശേഷം അവൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും, ഗേറ്റിനു പിന്നിൽ നിൽക്കുന്ന ആൾകൂട്ടത്തെ കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി…. രാവിലെ തന്നെ കമ്പനിയ ടിക്കാൻ എത്തിയിരിക്കുകയാണ് ജോലിയും, കൂലിയും ഇല്ലാത്തവർ….. അവൾ മനസ്സിൽ അമർഷത്തോടെ മന്ത്രിച്ചു കൊണ്ട്, നേതാക്കളെ പോലെ മുന്നിൽ നിൽക്കുന്ന റെജിനെയും, ആദിലിനെയും നോക്കി. “തോന്നുമ്പോൾ ഓടിവരാൻ ഇത് പഴയതുപോലെ സത്രമൊന്നും അല്ല….. ഇതിപ്പോൾ ഒരു കുടുംബമാണ്…. ഇവിടം ഇപ്പോൾ ഒരു പെണ്ണുണ്ട്……അഭിയുടെ ഭാര്യയായ ഈ ഞാൻ….. പിന്നെ കണ്ട ഗുണ്ടകൾക്കൊന്നും ഈ വീട്ടിൽ സ്ഥാനമില്ല…. അവർക്കൊക്കെ സ്ഥാനം, ഗേറ്റിനപ്പുറത്ത് നിങ്ങൾ നിൽക്കുന്നിടം വരെയുള്ളൂ….” ആമ്പലിൻ്റെ വാക്ക് കേട്ടതും, അണ്ണാക്കിൽ പിരിവെട്ടിയ അവസ്ഥയിലായി റെജിനും,ആദിലും…. “എന്നാലും നിങ്ങളോട് എനിക്ക് നന്ദിയുണ്ട്…. എന്നെയും, അഭിയെയും ഒന്നു ചേർത്തതിന്… ദൈവം നിങ്ങളെ ഇനിയും ഇതുപോലെയുള്ള സൽപ്രവ്യത്തികൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ” അത്രയും പറഞ്ഞ് കൈ ഉയർത്തി പിടിച്ച് അനുഗ്രഹിക്കുന്നതു പോലെ കാണിച്ച് അവൾ അകത്തേക്ക് പോയപ്പോൾ, അപ്രതീക്ഷിതമായി കവിളത്ത് അടികൊണ്ട പോലെ തടവുകയായിരുന്നു രണ്ടു പേരും….. കുറച്ച് ദൂരം നടന്ന അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു ആദിലിനെയും, റെജിനെയും നോക്കി കണ്ണ് പാതിയടച്ച് പതിയെ തലയാട്ടികൊണ്ട് മൂളി …. “……..ആമ്പൽ….. ആമ്പൽ…” അവസാന ആണിയും അടിച്ച് നടന്നു പോകുന്ന അവളെ നോക്കി മുഷ്ടി ചുരുട്ടി പിടിക്കാനല്ലാതെ, മറ്റൊന്നും ചെയ്യാൻ കഴിയാതെ നിസഹയരായിരുന്ന അവരുടെ കർണപുടത്തിലേക്ക് അവൾ പാടിയ ഒറ്റവരിപാട്ട് തീ തൈലമായി ഒഴുകിയിറങ്ങുകയായിരുന്നപ്പോൾ……!ശുഭം. ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular