Connect with us

Love

പ്രേമം കൊണ്ട് ചികിത്സിച്ചാൽ മാറുന്നതാണ് ഇത്തരം ചില അസുഖങ്ങൾ…

Published

on

രചന: Indu Rejith

“ടി..നീ എന്തുവാ ഈ എഴുതി കൂട്ടുന്നെ…. ആത്മഹത്യാ കുറിപ്പ് വല്ലതും ആണോ….” “ഞാൻ ചത്താൽ നിങ്ങളെ ആരാ കൊല്ലുന്നേ…” “ആഹ് ആ ബോധം നിനക്ക് ഉണ്ടല്ലേ….അഹങ്കാരി….” “ഞാൻ കഥ എഴുതുവാ…” “ആരേ കുറിച്ചാ…സ്നേഹനിധിയായ കെട്ടിയോനെ കുറിച്ചാ…” “ഒരു കഥയുമില്ലാത്ത നിങ്ങളെ പറ്റി എന്ത് എഴുതാനാ…” “കൊച്ചിനെ ഉണർത്തണ്ടാല്ലോന്ന് കരുതിയാ ഞാൻ തെറി വിളിക്കാത്തത് കേട്ടോടി പോത്തേ….” ഇത്രയും പറഞ്ഞ് എനിക്കൊരു നുള്ളും തന്ന് ഏട്ടൻ പുറത്തേക്ക് പോയി…. ആളിങ്ങനെ ഒന്നും അല്ലായിരുന്നു….. എഴുതാനെടുത്ത കടലാസ്സ് മടക്കി ടേബിളിൽ വെച്ചു… കഴുത്തിലെ താലി ഒന്ന് ചുണ്ടോടടുപ്പിച്ച് ചുംബിച്ചു.. ഒരു പ്രേമത്തിന്റെ പേരിൽ ഒരാളിങ്ങനെയൊക്കെ മാറുമോ… മാറും… കണ്ണേട്ടൻ മാറിയില്ലേ….ഒരുകാലത്ത്‌ നാട്ടിലെ സർവ്വ തിണ്ണ പരിപാടികളുടെയും മാസ്റ്റർ ബ്രെയിൻ കണ്ണേട്ടൻ ആയിരുന്നു…. കള്ളും കഞ്ചാവും ആയിരുന്നു ആളിന്റെ ധർമ്മദൈവങ്ങൾ… ചെറുപ്രായത്തിലെ വടിക്കേലെ കുട്ടി പിഴച്ചുപോയല്ലോ എന്ന് അമ്മ പലപ്പോഴും പറയുന്നത് കേട്ടാണ് ഞാൻ ഉറക്കം ഉണരാറ്…. അയൽവക്കകാരാണ് എങ്കിലും ഞാനും കണ്ണേട്ടനും കീരിയും പാമ്പും പോലെ ആയിരുന്നു…. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത വടിക്കേലമ്മയ്ക്ക് ഈ കാലുപിറപ്പിനെ എവിടുന്നു കിട്ടീന്ന്.. ഞാൻ കണ്ണേട്ടന്റെ അമ്മയോട് ചോദിക്കുന്നത് കേട്ടാണ് ഒരിക്കൽ പുള്ളിക്കാരൻ അങ്ങോട്ട് കയറി വന്നത്… കരണം പൊട്ടിക്കേ ഒരെണ്ണം തന്നിട്ട് ഇപ്പോ ഇറങ്ങണം ഇവിടുന്നെന്ന് പറഞ്ഞു… ഇയാൾടെ കോവിലകം അടച്ചങ്ങു വെച്ചോ…. അല്ലെങ്കിലും ഒരുത്തിയും ഇങ്ങോട്ട് കയറാൻ പോകുന്നില്ല… കണ്ണേട്ടന്റെ മുഖത്ത് നോക്കി ഇത്രയും പറഞ്ഞ് ഞാൻ അവിടുന്നു പറന്ന്‌ കളഞ്ഞു…. വീടിനു കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത്…. കണ്ണേട്ടൻ അവിടെ ആയിരുന്നു പഠിച്ചിരുന്നത്… വിദ്യാർത്ഥി സമരത്തിന്റെ പേരിൽ വെട്ടും കുത്തും നടന്ന് കേസ് ആയി… അതോടെ മോനേ ഗൾഫിൽ വിട്ട് കുടുംബം നന്നാക്കാനുള്ള വടിക്കേലമ്മയുടെ മോഹത്തിനും കണ്ണേട്ടൻ സീൽ ഒട്ടിച്ചു…. കോളേജ് ബസിൽ നിന്നും ഇറങ്ങി കുറച്ചു നടന്നാലേ വീട്ടിലെത്തു കൂട്ടിന് ഒന്ന് രണ്ടു സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ട് അതെനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല…..അങ്ങനെയിരിക്കെ ഒരു പരീക്ഷ ദിവസം ഏറെ വൈകിയാണ് ഞാൻ വൈകിട്ട് കവലയിൽ എത്തിയത്… സന്ധ്യ മയങ്ങിയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും ഒരു മടി … മഴ ചാറ്റലുകൂടി ആയതോടെ ഞാൻ പേടിച്ച് നിൽപ്പായി… ഫോണിൽ ആണെങ്കിൽ ചാർജുമില്ല…. അറിയാവുന്ന ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ…. ചുറ്റും നോക്കിയപ്പോൾ കടതിണ്ണയിൽ എന്നേ തന്നെ നോക്കി ഒരാൾ നിക്കുന്നത് കണ്ടു… കണ്ണേട്ടൻ… കണ്ടപ്പോൾ ഒരു ആശ്വാസം…

ആളിന്റെ പേരിൽ നിലവിൽ പെൺവിഷയം ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രംഞാൻ അങ്ങോട്ട് നടന്നു…. “എന്നേ ഒന്ന് കൊണ്ടാക്കോ….” “നിന്റെ നീളമുള്ള നാക്കില്ലേ അതിൽ കേറി യിരുന്നങ്ങു പോ….” “ഇയാക്ക് ഒന്ന് കൊണ്ടാക്കാൻ പറ്റുമോ… ഇല്ല… ഞാൻ ഒരു കുപ്പി ബിയർ വാങ്ങി തന്നാൽ കൊണ്ടാക്കുമോ….” “നീ എന്നേ പറ്റിക്കും… മോള് ഒറ്റയ്ക്ക് അങ്ങ് പോയാമതി….” മറ്റുമാർഗം ഇല്ലാതെ വന്നപ്പോൾ കുടയും പിടിച്ചു ഞാൻ പതിയെ നടക്കാൻ തീരുമാനിച്ചു… പെട്ടന്നൊരു കൈ വന്നെന്നെ ചുറ്റിപിടിച്ചെന്റെ കുടയിൽ കേറി… “ഒരു കുപ്പി ബിയർ വെറുതെ കളയണ്ടല്ലോ….” എന്റെ ദേവിയെ ഇയാക്ക് ഈ സൂക്കേടുമുണ്ടാർന്നോ…. “ഇയാൾ കൈ എടുത്തേ…ബിയറൊക്കെ ഞാൻ വാങ്ങി തരാം…” “നീ നനയാതിരിക്കാൻ അല്ലേ….” “അയ്യടാ ഞാൻ നനയില്ല….” “കള്ളു നാറീട്ട് വയ്യ…കുടയിൽ നിന്ന് ഇറങ്ങിക്കെ മഴ നനഞ്ഞു വന്നാമതി… എനിക്ക് വിശ്വാസം തീരെ ഇല്ല….” “എന്റെ കൂടെ നടന്നാൽ നിനക്ക് ചീത്ത പേരാണല്ലേ…. ഏതെങ്കിലും നല്ല വീട്ടിൽ പിറന്നവൻ കെട്ടേണ്ട പെണ്ണിന്റെ ഭാവി ഞാനായിട്ട് കളയുന്നില്ല….” കണ്ണേട്ടൻ മഴയും നനഞ്ഞു കൂടെ നടന്നു…. “കാല് നിലത്ത് ഉറയ്ക്കുന്നില്ലല്ലോ….” “എങ്കിൽ ഉറപ്പുള്ളവനെ കൊണ്ട് വന്ന് നടത്തിക്കെടി….” കൂടുതൽ സംസാരിച്ചാൽ ഞങ്ങൾ തമ്മിൽ തെറ്റുമെന്നായതോടെ ഞാൻ മിണ്ടാതെയായി…. ടി വായാടി നിനക്ക് സ്വയം തൊഴിലിനോട് താൽപ്പര്യം ഉണ്ടോ… വഷളത്തരം പറയനാണ് ഭാവമെങ്കിൽ ചെരുപ്പൂരി അടിക്കും ഞാൻ…. “ഹേയ് അതൊന്നുമല്ല നീ ഒന്ന് കേൾക്ക് ആദ്യം കോളേജ് പുള്ളേരുടെ ഇടയിൽ കഞ്ചാവിനൊക്കെ നല്ല മാർക്കറ്റ് ആണ് ഞാൻ സാധനം എത്തിക്കാം… നീ സെയിൽസ് ഓഫീസർ ആയി ഒന്ന് ഇരുന്നാ മതി പഠിത്തത്തിനൊപ്പം പാർട്ട്‌ ടൈമ് ജോലി… എന്താ നിന്റെ അഭിപ്രായം…” “പോടോ പ്രാന്താ…” ആദ്യമായാണ് കണ്ണേട്ടൻ പൊട്ടിച്ചിരിക്കുന്നത് ഞാൻ കാണുന്നത്…. ആ ചിരിയിൽ എന്നേ വീഴ്ത്തുന്ന എന്തോ ഉള്ളത് പോലെ തോന്നി… പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല…. വീടിന്റെ പടിക്കൽ വരെ കൊണ്ടാക്കിട്ട് ആള് തിരിച്ചു നടന്നു… “കണ്ണേട്ടാ ബിയറിന്റെ കാശ് വേണ്ടേ….” വേണ്ടാ എന്ന് പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു…. “അത് ഞാൻ മറന്നു കാശ് എട്….” “വഷളൻ ഇയാൾ നന്നാവില്ല…..” ദിവസങ്ങൾ കടന്നു പോയി അങ്ങനെ തമ്മിൽ തമ്മിൽ കാണുമ്പോഴുള്ള മുഖം ചുളിക്കലൊക്കെ പുഞ്ചിരിക്ക് വഴി മാറി… വൈകുന്നേരങ്ങളിലുള്ള കൂടി കാഴ്ചകളും പതിവായി…. കുടിക്കാതെ പച്ചയ്ക്ക് ആളിനെ ഒന്ന് കാണണമെന്ന മോഹം ഒഴികെ എന്റെ കുഞ്ഞ് കുഞ്ഞ് പിടി വാശികൾക്ക് മുന്നിൽ കണ്ണേട്ടൻ തോറ്റു തരാൻ തുടങ്ങിരുന്നു… പറയാതെ പ്രണയം പറഞ്ഞ ദിനങ്ങൾ… പക്ഷേ വീട്ടിൽ കല്യാണ ആലോചന ആയതോടെ കാര്യങ്ങൾക്ക് പഴയ രസമില്ലാതെ ആയി…. എങ്ങനെയും എന്നേ സർക്കാർ ജോലിക്കാരനെ കൊണ്ടേ കെട്ടിക്കു എന്ന് അച്ഛൻ ശപഥം ചെയ്ത മട്ടായിരുന്നു…. പിന്നെ പെണ്ണുകാണലിന്റെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു… ചൊറിയും കുത്തി നടന്ന കണ്ണേട്ടന് അങ്ങനെ കല്യാണം മുടക്കൽ ഒരുജോലി ആയി…. തമാശ കളഞ്ഞ് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം അല്ലെങ്കിൽ കണ്ടവന്റെ താലി ജീവിതകാലം മുഴുവൻ ഞാൻ ചുമക്കേണ്ടി വരും….

ഇനി അധികകാലം എനിക്ക് പിടിച്ചു നിക്കാനാവില്ല…. കരഞ്ഞു കൊണ്ടാണ് ഒരിക്കൽ ഞാനിത് പറഞ്ഞത്…. “കുടിച്ചു നടക്കാനാണ് ഭാവമെങ്കിൽ എനിക്കിനിയൊന്നും പറയാനില്ല…” വൈകുന്നേരം വീട്ടിൽവന്ന് സംസാരിക്കാമെന്ന് ഏട്ടൻ സമ്മതിച്ചു… പക്ഷേ അച്ഛൻ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു…. വൈകുന്നേരം പറഞ്ഞസമയത്ത് ഏട്ടൻ വന്നു…. ഭാഗ്യം ആള് ഫിറ്റല്ല…. “മീനാക്ഷിയേ എനിക്ക് കെട്ടിച്ചു തരണം…” വന്നയുടനെ കണ്ണേട്ടൻ അച്ഛനോടിങ്ങനെ പറയുന്നത് കേട്ട് അച്ഛൻ നിന്ന് വിറച്ചു…. “സർക്കാർ ജോലിക്കാർ ക്യു നിക്കുവാ ഇവൾക്ക് വേണ്ടി… അപ്പോഴാ പിഴച്ചു നടക്കുന്ന നിനക്ക്….” ഉടനെ ഏട്ടൻ പോക്കറ്റിൽ നിന്ന് ഒരു കത്തെടുത്ത് അച്ഛന് നേരെ നീട്ടി… വല്ല തെറി കത്ത് വല്ലോം ആണോ പറയാൻ പറ്റില്ലേ കണ്ണേട്ടൻ അതാ മുതല്…. അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നപ്പോൾ എനിക്ക് എന്തോ ഒരാശ്വാസം അനുഭവപ്പെട്ടു…. ഇതിനിടയ്ക്ക് നീ ടെസ്റ്റൊക്കെ എഴുതിയോ… എഴുതി…കുടിയും നിർത്തി ഇനി എനിക്ക് തന്നുടെ അവളെ… ദേ ഇവിടെ നിന്ന് നീട്ടി വിളിച്ചാൽ നിങ്ങൾക്ക് അവളെ കാണാം… വയസാം കാലത്ത് മരുമോന്റെ വീട് തേടി അലയുകയും വേണ്ടാ… നല്ല മനസ്സുണ്ടെങ്കിൽ എനിക്ക് കെട്ടിച്ച് തന്നേക്ക്…. ഉള്ള പറമ്പും വിൽക്കണ്ട സർക്കാർ ജോലിക്കാരനെയും കിട്ടി…. എന്നാൽ ഇതങ്ങു ഉറപ്പിക്കുവല്ലേ…അച്ഛൻ ഒട്ടും പിശുക്കൻ അല്ലാത്തത് കൊണ്ട് സംഗതി ആൾക്ക് ബോധിച്ചു…. നിങ്ങളൊന്നു നിന്നേ ജോലി കിട്ടിയകാര്യം പറഞ്ഞില്ലാലോ എന്നോട്… അതൊരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി…. ഇനി എന്തെങ്കിലും ഉണ്ടോ ഇത്‌ പോലെ… അത് പിന്നെ ഞാൻ കുടി നിർത്തിയെന്നു വെറുതെ പറഞ്ഞതാ…. പൊയ്ക്കോണം…. പ്രേമം കൊണ്ട് ചികിത്സിച്ചാൽ മാറുന്നതാണ് ഇത്തരം ചില അസുഖങ്ങൾ… പലരും തോറ്റു പോകുന്നതും ഇവിടെയാണ്….കള്ളും കഞ്ചാവും തൊട്ടുപോകുന്ന ഇങ്ങനെയും ചില ലഹരികൾ ഉണ്ടന്നേ…. “ടി കഴിഞ്ഞില്ലേ ഇത്‌ വരെ….” കഴിഞ്ഞേട്ടാ കഥയ്ക്ക് പേര് കിട്ടിയില്ല നമ്മളെ പറ്റിയ കഥ… എങ്കിൽ കുടിയന്റെ പെണ്ണ് എന്ന് മതി പേര്… വന്ന വഴി മറക്കുന്നവനല്ല ഞാൻ… ഓഹോ…. എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ.. എന്റെ കർത്താവേ എന്റെ വിധി….ശുഭം ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular