Connect with us

Love

സ്വന്തം ഭാര്യയെ ഒന്നു കെട്ടി പിടിക്കാനോ ഉമ്മ വെക്കാനോ പറ്റാതെ എന്നിലെ ഭർത്താവ് പൊറുതി മുട്ടി

Published

on

രചന: മനു പി എം

ഫെബ്രുവരി ലാസ്റ്റ്… ആയിരുന്നു എന്റെ കല്ല്യാണം… നാലഞ്ച് കൊല്ലത്തോളം ജോലി കൂലിയും ഇല്ലാതെ പ്രേമിച്ചു നടന്നു…കുടുംബം കുളം തോണ്ടി .. ഒടുവിൽ സ്വൈര്യം കെട്ട് വീട്ടുകാർ എല്ലാവരും പിടിച്ച പിടിയാലെ ഗൾഫിലേക്ക് നാട് കടത്തി.. എനിക്കാണെ അവളെ വീട്ടു ഒരു നിമിഷം നിൽക്കാൻ പറ്റില്ല… അതിനാൽ ഏത് സമയവും വീഡിയോ കാളും.. ചാറ്റിങ്ങും ഫോൺവിളിയും തന്നെയായിരുന്നു.. അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്… ഈ സോഷ്യൽ മീഡിയ ഒന്നും ഇല്ലാരുന്നുവെങ്കിൽ തെണ്ടി പോയേനെ എന്ന്.. അപ്പോൾ ഇതൊന്നും ഇല്ലാത്ത കാലത്ത് ഇവിടെയെത്തിപ്പെട്ടവരെ ഒന്ന് സമ്മതിക്കണം.. നാടു കടത്തിയ വീട്ടുക്കാരോടുള്ള വാശിയിൽ അവരുടെ കോളുകൾക്ക് ഓക്കെ തിരക്കാണെന്ന് പറഞ്ഞു ഒഴിവാക്കി.. ഞാനവളുടെ സ്വരത്തിനു മാത്രമായി കാതോർത്തിരിക്കും.. എങ്ങനെയൊക്കയോ മൂന്ന് കൊല്ലം തള്ളി നീക്കി… ഒടുവിൽ സഹിക്കെട്ട് നാട്ടിലെത്തിയിട്ട് അമ്മയോട് പറഞ്ഞു… എനിക്കവളെ കെട്ടിച്ചു തന്നില്ലേ നിങ്ങൾ പിന്നെ എന്നെ ജീവനോടെ കാണില്ലയെന്ന്… എന്തായാലും ആ വിരട്ടലിൽ പേടിച്ചിട്ടാണോ.. അതോ ഞാനൊരു പാഠം പഠിക്കാട്ടെയെന്ന് വെച്ചിട്ടാണോ അറിയില്ല…. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായി.. അങ്ങനെ ഏറ്റവുമടുത്ത ശുഭ മുഹൂർത്തത്തിൽ.. ഞാൻ എന്റെ പ്രണയിനിയെ സ്വന്തമാക്കി.. യുദ്ധം ചെയ്തു ഏതോ രാജ്യം സ്വന്തമാക്കിയ രാജാവിന്റെ ഭാവമായിരുന്നു അപ്പോൾ.. അപ്പോഴൊക്കെ അമ്മയുടെയും അച്ഛന്റെയും മുഖത്ത് ഞങ്ങൾ ഇത് എത്ര കണ്ടതാ..എന്നൊരു ഭാവം പക്ഷെ രാജ്യം കീഴ്ടക്കിയവന് ഇനി എന്തോന്ന്… പേടിക്കാൻ… എന്റെ ആ അഹങ്കാരമൊക്കെ പിറ്റേ ദിവസം തന്നെ പൊയി കിട്ടി കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയപ്പോൾ പാത്രങ്ങൾ നിലത്തു വീഴുന്ന ശബ്ദം കേട്ടാണ് അന്ന് രാവിലെ കണ്ണു തുറന്നതു…

കട്ടിലിൽ അവൾ കിടന്നിടം ശൂന്യമായിരുന്നു… ഓ രാവിലെ തന്നെ അവൾ നല്ല മാരുമകളായി.. അമ്മയെ സോപ്പിട്ട് കൈയിലെടുക്കാനാകും ശ്രമം … അതു അങ്ങനെയൊന്നും പതയൂലെന്ന് എനിക്കല്ലേ അറിയൂ… ആദ്യമെ തന്നെ അവളെ പറഞ്ഞു പേടിപ്പിക്കണ്ടാലോ വെച്ചു… ഇനിയും സമയമുണ്ടല്ലോ.. പതിയെ പറഞ്ഞു മനസ്സിലാക്കാം… ചിലപ്പോൾ എന്റെ പ്രിയതമ എനിക്കുള്ള ചായയുമായി ഇപ്പോൾ വരുമായിരിക്കും.. എന്റെ ചിന്തയെ ഭേദിച്ചു കൊണ്ട് വീണ്ടും പാത്രം താഴെ വീഴുന്ന ശബ്ദം… ഇതെന്താ ഇന്നിവിടെ വല്ല പൂച്ചയും കയറിയോ… എന്തായാലും ഇനിയും കിടക്കുന്നത് ശെരിയല്ലെന്നു എന്റെ സിക്സ്തു സെൻസ് പറഞ്ഞു… ഞാൻ മെല്ലെ അടുക്കളയിലേക്ക് ചെന്നു അവിടെയതാ പൂച്ചയുടെ മുൻപിൽ അകപ്പെട്ട എലിയുടെ ഭാവത്തിൽ എന്റെ അമ്മയുടെ മുമ്പിൽ എൻ്റെ ഭാര്യ ഭയന്ന് നിൽക്കുന്നു.. എന്താ അമ്മേ എന്താ ഇവിടെ ഉണ്ടായത്… അതു നീ നിന്റെ ഭാര്യയോടെ തന്നെ ചോദിച്ചോളൂ എന്ന് പറഞ്ഞ് അമ്മ ചായ ഇടാൻ തുടങ്ങി വിളറി വെളുത്തു എന്നെ നോക്കി നിൽക്കുന്ന നന്ദനയുടെ മുഖത്ത് ഞാൻ ചോദ്യഭാവത്തിൽ നോക്കി…. അവളാണെങ്കിൽ ഇപ്പോൾ കരയും എന്ന മട്ടിലാണ്.. നന്ദന ഇവിടെ വാ..ചായ ഇടുന്നതു എങ്ങനെയാണെന്ന് നോക്കിക്കോളൂ അമ്മ അത് പറഞ്ഞാപ്പോൾ ഞാൻ പകച്ചു പണ്ടാരടങ്ങി പോയി… അപ്പോൾ പേരിനു പോലും ഒരു ചായയിടാൻ അറിയാത്തവളാണോ എന്റെ ഭാര്യ… അപ്പോൾ ഇവൾക്ക് ഒരു ചായ ഇടാനും അറിയില്ലേ… ഉപ്പും പഞ്ചാസാരയും അറിയാത്ത ഇവളാണോടാ ചായ ഇടുന്നു.. അന്തം വിട്ടു നിന്ന എന്റെ കൈയിലേക്ക് അമ്മ ഒരു കപ്പ്‌ വെച്ചു തന്നു.. ഇന്നാ നിന്റെ ഭാര്യ ആദ്യമായിട്ടുണ്ടാക്കിയ ചായയാ… എന്റെ മോൻ കുടിച്ചു നോക്കിട് അഭിപ്രായം പറ.. ഞാനതു ചുണ്ടോടടുപ്പിച്ചു ഒരു കവിൾ കുടിച്ചു.. അകത്തേക്ക് പോയ സ്പീഡിൽ അത് പുറത്തേക്ക് തന്നെ തെറിച്ചു.. ഇറക്കാനും വയ്യ തുപ്പാനും വയ്യാത്ത അവസ്ഥയിൽ… ഞാൻ ദയനീയമായി എന്റെ ഭാര്യയെ നോക്കി..

അവിടെയതാ തീപ്പന്തം പോലെ ജോലിക്കുന്ന രണ്ടു കണ്ണുകൾ ആ, തീയിൽ ഞാനിപ്പോൾ കത്തിച്ചാമ്പലായി പോവുമെന്നു തോന്നി.. ഞാൻ തിരിഞ്ഞു എന്റെ മുറിയിലേക്കോടി നേരെ ബാത്‌റൂമിലേയ്ക്കോടികയറി .. വായിൽ നിറഞ്ഞ ബാക്കി ചായ പുറത്തേയ്ക്കു തുപ്പി… വായിൽ വെള്ളം കൊണ്ട് നന്നായി കഴുകി… രാവിലെ തന്നെ വാ ചീത്തയാക്കിയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബ്രെഷ് ചെയ്തു പുറത്തു വരുമ്പോൾ അടുക്കളയിൽ കണ്ട അതെ ഭാവത്തിൽ അതാ എന്റെ പ്രിയതമ മുറിയിൽ… ദൈവമെ കൈയിൽ ഒരു കപ്പും ഉണ്ടാലോ.. ഇനി ഇതെന്താകുവോ ആവോ… ഇനി വല്ല vim കലക്കിയതാകുവോ.. ഇന്നലെവരെ പ്രണയത്തോടെ മാത്രം ഓർത്തിരുന്നവളെ ഇന്നു ഒരു പേടിയോടെ കാണെണ്ടി വരുമെന്ന് ആരറിഞ്ഞു… . ഹോ മനുഷ്യന്റെ മനസ്സ് എത്ര പെട്ടെന്ന മാറി മറിയുന്നതു… ഇനി ഇവക്കു എന്നോട് വല്ല കലിപ്പും ഉണ്ടാകോ എന്താ മനുഷ്യ ഇത്രയും മിഴിച്ചു നോക്കാൻ… ഇതാ ചായ ഹമ്മോ… എന്താ ഒരു കലിപ്പ്.. ഇനി ഇതിലെന്താ കലക്കിയത് . ഇത് നിങ്ങളുടെ അമ്മ ഉണ്ടാക്കിയതാ.. അത് കേട്ടതും ഒരു ആശ്വാസമായി.. ഇനിയും എന്തായാലും ഒരു പരീക്ഷണം നേരിടാണ്ടാലോ ചായ വാങ്ങിച്ചു കുടിച്ചോണ്ട് നിൽക്കുമ്പോൾ ഞാനവളോട് ചോദിച്ചു.. ഏടി നിനക്ക് വീട്ടു പണികൾ ഒന്നുമറിയില്ലെ… എവിടെന്ന് നന്ദന കൈമലർത്തി .. കല്യാണമായപ്പോഴെങ്കിലും വല്ലതും ഉണ്ടാകാൻ പഡിക്കാണ്ടെ ..കോപ്പെ. കുറഞ്ഞ പക്ഷം ഒരു ചായ ഉണ്ടാകാനെങ്കിലും… ഇനി എൻെറ അമ്മയ്ക്ക് വയ്യാതെയായ ആര് എനിക്ക് വല്ലതും വച്ചുണ്ടാക്കി തരും.. എല്ലാരോടും ഫൈറ്റ് ചെയ്തു സ്വന്തമാക്കിയവൾ.. ആദ്യ ദിവസം തന്നെ മാനംകെടുത്തിയല്ലോ ടി .. നിങ്ങ്ള് കാരണമല്ലെ മനുഷ്യ ഞാനിങ്ങനെ ആയേ.. ഇനി ഞാനെന്ത് ചെയ്തൂന്ന നീ ഈ പറയണ്.. ഇതുപ്പോൾ നീനക്കു ജോലി ചെയ്യാൻ അറിയാതതിന്…ഞാനെന്തു പിഴച്ചെ ടീ… പ്രേമിച്ചു നടക്കുമ്പോഴേ മണിക്കൂർകളോളം ഫോൺ വിളിക്കുമ്പോൾ ഞാനെത്ര തവണ പറഞ്ഞു… എനിക്ക് വീട്ടിൽ ജോലിയുണ്ട് ഫോൺ വെക്കുവാന്ന് എന്നൊക്കെ അപ്പോഴെന്താ പറയാറ് നിൻെറ തള്ളയില്ലേ എവിടെ അവരോട് ചെയ്യാൻ പറ എന്നൊക്കെ.. എന്നിട്ടും എന്തിന് കല്യാണത്തിനു രണ്ടു ദിവസം മുൻപ് ബ്യൂട്ടിപാർലറി പോകാൻ വരെ ഞാൻ എത്ര വഴക്കിട്ടാ നിങ്ങള് വിട്ടേ.. പിന്നെ ഞാനെങ്ങനെ പഠിക്കാനാ.. ഇനിപ്പൊ എല്ലാം സഹിച്ചേരെ ..എന്ന് വച്ച് എന്റെ മെക്കിട്ടു കേറാൻ നോക്കിയ വിവരം അറിയൂട്ട..പറഞ്ഞില്ലെന്ന് വേണ്ട..

ഇതും പറഞ്ഞു എന്റെ കൈയിൽ നിന്നും ചായ കപ്പും വാങ്ങി അവൾ വെട്ടിത്തിരിഞ്ഞു ഒറ്റ പോക്ക്.. ഇന്നലെ വരെയും ഏട്ടാ എന്ന് കൊഞ്ചി സ്നേഹം ഒലിപ്പീച്ചിരുന്ന അവൾക്കു ഇന്നു ഞാൻ നിങ്ങളായി.. നോക്കണേ താലിയുടെ ഒരു അഹങ്കാരം.. അങ്ങനെ പകൽ മുഴുവൻ പാചകം ചെയ്യലും, പഠിക്കലുമായി അവളെ ഒന്ന് മിണ്ടാനോ, തൊടാനോ കിട്ടിയില്ല… എങ്ങനെയെങ്കിലും ഒന്നു രാത്രിയായ മതിയാരുന്നു.. അങ്ങനെ കാത്തു കാത്തിരുന്ന ആ നിമിഷം വന്നു അടങ്ങാത്ത സ്നേഹത്തോടെ അവളെ വാരിപുണരാൻ ചെന്ന് എന്റെ നേരെ അവൾ പൊട്ടിത്തെറിച്ചു… അങ്ങോട്ട്‌ മാറി കിടക്കു മനുഷ്യ രാവിലെ മുതൽ അടുക്കളയിൽ നിന്നു നടുവൊടിഞ്ഞു വന്നതാ… ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലേ.. പിന്നെ ഒരു കാര്യം… ഇനി ഞാൻ എന്ന് തനിയെ ഞാൻ പാചകം ചെയ്യാൻ തുടങ്ങുന്നു അന്നേയുള്ളൂ ഇനി നമ്മൾ തമ്മിൽ ഒരു ദാമ്പത്യം അതും പറഞ്ഞു അവൾ കട്ടിലിന്റെ മറുവശത്തേയ്ക്ക് ചരിഞ്ഞു കിടന്നു.. ഇതിലും ഭേദം കെട്ടാതെ ഇരിക്കുന്നതായിരുന്നു … ഞാനെന്റെ വിധിയെ പഴിച്ചു കൊണ്ട് ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു പിനീടുള്ള ദിവസങ്ങളിലും ഇത് തന്നെ ആവർത്തിച്ചു.. അതിന് ഇടയിലേക്ക് ആണ് ചേച്ചിയും മക്കളും കയറി വന്നത്. അവളെ ഒന്നു അടുത്തു കിട്ടാൻ പറ്റാത്ത സങ്കടം എനിക്കും … അമ്മയുടെ വഴക്ക് കേട്ട് വീട്ടു ജോലി പഠിക്കാനുള്ള തിരക്കിൽ അവളും.. എന്നോട് ഉള്ള വാശിക്ക് അവൾ കൂടുതൽ സമയവും അമ്മയ്യ്ക്കൊപ്പം അടുക്കളയിൽ തന്നെ കൂടി . വല്ലപ്പോഴും മൊന്നടുത്ത് കിട്ടിയാലോ ഇടയിലൊരു കരിങ്കല്ല് പോലെ പെങ്ങളുടെ കുരിപ്പുകളുമുണ്ടാവും.. സ്വന്തം ഭാര്യയെ ഒന്നു കെട്ടി പിടിക്കാനോ ഉമ്മ വെക്കാനോ പറ്റാതെ എന്നിലെ ഭർത്താവ് പൊറുതി മുട്ടി.. അതിനിടയിൽ കൂനിൻ മേൽ കുരുപോലെ .അപ്രതീക്ഷിതമായി ലോക്ക്ഡൗൺ വന്നതും ഒക്കെ വീടനു ഉള്ളിൽ അടിഞ്ഞു കൂടിയതും.. അളിയൻ ഗൾഫിൽ ആയത് കൊണ്ട് പെങ്ങളുടെ നിരാന്തരമുള്ള ഫോൺ വിളിയും അന്വേഷണം കൂടെ ആയപ്പോൾ എനിക്ക് വീട് വിട്ട് വരെ ഓടാൻ തോന്നി.. പക്ഷെ പുറത്തിറങ്ങിയ കൊറോണ പിടിച്ചാലോ ഓർത്തു റൂമിൽ ഒതുങ്ങികൂടി എങ്ങനെയെങ്കിലും ഒന്നുറങ്ങാ വെച്ചാലോ . തലയിലും നെഞ്ചത്തും കുട്ടികൾ കുതിര കേറി കിടപ്പാണ് ആകെ പെട്ടു പോയ അവസ്ഥ .. തൻെറ പെണ്ണിനെ ഒന്നു ആരും കാണാതെ ഒരു ഉമ്മയെങ്കിലും കൊടുക്കാൻ തല ചൊറിഞ്ഞ് തക്ക നേരം നോക്കി അടുക്കളയിൽ വട്ടം ചുറ്റി അവൾ മാത്രം ഉള്ളപ്പോൾ ചെന്ന് പറയും.. എടീ എത്ര നാളയാടി ഒന്ന് കണ്ടിട്ടു…. അയ്യോട പാവം ഇത് നേരത്തെ ഓർക്കണമായിരുന്നു ഇന്നുപ്പോൾ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യണ് .ഓർമ്മ ഉണ്ടല്ലോ… നിങ്ങൾ ഒരൊറ്റൊരുത്തൻ കാരണമാ …ഞാൻ ഇങ്ങനെ ആയി.. ഇപ്പോൾ തോന്നുവാ പ്രേമവും,കല്യാണവും മണ്ണാക്കട്ടയുമൊന്നും വേണ്ടായിരുന്നുവെന്ന്… എടി ഇതൊക്കെ നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലെ.. ആ… ആയിരിക്കാം ഞാനൊന്നും പറഞ്ഞില്ലോ..നിങ്ങളുടെ അമ്മ ഒരു പാവം ആയോണ്ട് എന്റെ പൊട്ടത്തരം സഹിക്കുന്നു അല്ലേൽ കാണായിരുന്നു.. ഇനിപ്പൊ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ..ഹരിയേട്ട ഉം.. ഉണ്ട് കരളെ.. അയ്യോ എന്താ സ്നേഹം എന്തോ കാര്യം നടക്കണമല്ലോ മോനെ എന്താ അത്.. ഒന്നു കെട്ടിപ്പിടിച്ചു ഒരുമ്മ തരട്ടെ.. ഇവിടെ ഇപ്പോൾ ആരുമില്ലല്ലോ .ഏടി കുറെ ആയില്ലെ ഞാനിങ്ങനെ മുരടിച്ചു നടക്കണ്.. കെട്ടിയ നാളു തൊട്ട് അൻെറ ജോലിയും ഇപ്പോൾ ലോക്ക്ഡൗണും..

പ്രേമിച്ചു നടക്കുമ്പോൾ പറഞ്ഞു കല്ല്യാണം കഴിയട്ടെ എന്നിട്ട് ഇപ്പോൾ എന്തായ് നാട്ടിലും വീട്ടിലും ലിപ്പ് ലോക്ക് ആയി കിടക്ക . അയ്യോ മോനെ സാരമില്ല അങ്ങ് സഹിച്ചോ ഇവിടെ വന്നപ്പോൾ തൊട്ടു ഞാനും കുറെ സഹിക്കുന്നുണ്ട്….. അതുപോലെ എന്റെ മോനും അങ്ങ്ട് സഹിച്ചോ.. പറ്റില്ല ഞാൻ കേറി പിടിക്കും പെണ്ണെ.. ഞാനമ്മയെ വിളിക്കുമെ പൊന്നെ ചതിക്കെരുത് ഒരുമ്മ മാത്രം മതിയെടി പറ്റില്ല പറഞ്ഞ പറ്റില്ല ചേച്ചിയെങ്ങനും കണ്ടോണ്ടു വന്ന നാണേക്കേടല്ലെ.. ചേച്ചി ഒന്നും വരില്ല കുട്ടികൾ ചോറു ഉണ്ണുവല്ലെ.. അല്ലേലും ഇങ്ങൾക്ക് നാണമില്ലല്ലോ പറഞ്ഞു ..അവളൊരു പാത്രം മനപ്പൂർവ്വം താഴെ ഇട്ടു.. ഒച്ച ഉണ്ടായതും പുറത്ത് നിന്നും ശബ്ദം ഉയർന്നു.. എന്താട അവിടെ .. അത് അമ്മേ ഈ ഹരിയേട്ടൻ അടുക്കളയിൽ ശല്ല്യം ജോലി ചെയ്യാൻ സമ്മതിക്കണില്ല.. ദേ ഇപ്പോൾ ഒരു പാത്രം എടുത്ത് താഴേ ഇട്ടേക്കുന്നു.. നിനക്കെന്താട അടുക്കളയിൽ കാര്യം അത് അമ്മെ ഞാൻ കുറിച്ച് പഞ്ചാര എടുക്കാൻ ..വന്നതാ ആ മതി മതി ..നിൻെറ പഞ്ചാര .. അത് ഇത്തിരി കൂടുന്നുണ്ട് .. മോളെ നീ ആ തുണിയൊന്നു മുക്കി വച്ചേക്ക്കുറച്ചു കഴിഞ്ഞു അമ്മ കഴുകി ഉണക്ക.. ശരിയമ്മെ.. പറഞ്ഞു അവൾ പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്ന്.. ചെല്ലുമ്പോൾ അമ്മ തുണി ഉണക്കുവാണ്. .. ഞാൻ പെട്ടെന്ന് നന്ദനയെ പിടിച്ച് വലീച്ചു ഒരു മറവിലേക്ക് മാറി.. പെണ്ണേ. ഞാനിപ്പോൾ ആണ് നിൻറെ മോഹി പ്പിക്കുന്ന ഭംഗി ആസ്വദിക്കുന്നത്. കുളി കഴിഞ്ഞ് ഈറമുടിയിൽ ഇങ്ങനെ ഒരു തോർത്തു ചുറ്റി ഞാനണിയിച്ച സിന്ദൂരവും നറുകയിൽ അണിഞ്ഞു നിൽക്കുന്ന നിന്നെ കാണാൻ നല്ല ചേല പെണ്ണെ.. അവൻെറ കരങ്ങളിൽ ആകപ്പെട്ട അവൾ അവൻെറ മിഴികളിൽ നോക്കി.. ആണോ .. ഞാനറിഞ്ഞില്ല. മതി എന്നെ വിടുന്നുണ്ടോ ഏട്ടാ.. എനിക്ക് ജോലിയുള്ളതാ.. എൻറെ ദേവിയെ ഇത് എന്ന് തീരുവോ എന്തോ.. വിട് ചെക്കാ.. വിടാ പക്ഷെ ഒരു കാര്യം അനുസരിക്കോ.. എന്താ. പറ..കേൾക്കട്ടെ.. ഇന്ന് രാത്രി നമ്മുക്ക് മുകളിൽ കിടക്കാടീ.. അവിടെയാകുംമ്പോൾ ചേച്ചിയുടെയും കുട്ടികളുടെയും ശല്യം ഉണ്ടാകില്ല അയ്യോട പാവം എൻറെ ഭർത്താവ്.. അവൾക്ക് ചിരി പൊട്ടി എന്റെ ചക്കരയല്ലേ ഒന്നും സമ്മതിക്കെടാ… എത്ര ദിവസമായി ഞാൻ എന്റെ പൊന്നിനോടൊന്ന് മനസു തുറന്നു സംസാരിച്ചിട്ടു… അവന്റെ ആ കൊഞ്ചലിൽ അവൾ വീണു… സമ്മതിക്കടി മുത്തേ… ഉം… അവളൊന്നും മൂളി…. ഇനി എന്റെ മോനോന്നു വിട്ടേ എന്നെ… എന്റെ ജോലി ചെയ്തു തീർക്കട്ടെ…

തിരിഞ്ഞു നടക്കാൻ പോയ അവളെ അവൻ പിടിച്ചു തന്നിലെയ്ക്കടുപിച്ചു അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു… രാത്രിയിൽ നേരത്തെ മുകളിലെത്തി അവൾക്കായി കാത്തിരിക്കുമ്പോൾ മനസ്സിലോർത്തു പോയി ഒരോ ലോക്ക്ഡൗൺ കൊറോണയും പാവപ്പെട്ട എന്നെ പോലുള്ള ഭർത്താക്കൻ മാർക്കുണ്ടാക്കിയ നഷ്ടങ്ങളെ.. എങ്കിലും എന്റെ കൊറോണ എന്നോടി ചതി വേണ്ടായിരുന്നു ലൈക്ക് കമൻറ് ചെയ്യണേ… ശുഭം..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular