Connect with us

ബന്ധങ്ങൾ

പവർ ഓഫ് സിബ്ലിങ്ങ്സ്

Published

on

രചന: Vijay Lalitwilloli Sathya

“സച്ചുവേട്ട അമ്മൂസ്അമ്മു എന്ന ഫേക്ക് ഐഡി നിങ്ങളുടേതാണോ ?”റീജയുടെ മുനവെച്ചx ചോദ്യത്തിന് മുന്നിൽ സച്ചിൻ ഒന്ന് പരുങ്ങി ,എങ്കിലും അത് പുറത്തു കാട്ടാതെ”നിനക്കെന്താടി.. വട്ടാ ?”ഒരു മറുചോദ്യം ചോദിച്ചു അതിന്റെ മുന ഓടിച്ചു.”അല്ല ഞാൻ ചുമ്മാ ചോയ്ച്ചെന്നെ ഉള്ളൂ””അതെന്താ ഇപ്പൊ അങ്ങനെ ഒരു ചുമ്മാ ചോദ്യം ?””അതെയ് എനിക്ക് മാത്രം ഈ അമ്മുസ് അമ്മൂനെ എഫ്ബിയിൽ സെർച്ച് ചെയ്താൽ കിട്ടണില്ല .എന്നെ മാത്രം ബ്ലോക്കാക്കിയിട്ടേക്കന്നു തോന്നി.എന്റെ കൂട്ടുകാരികളുടെ എല്ലാം ഫേസ് ബുക്ക്‌ ഫ്രണ്ടാണ് ഈ അമ്മൂസ് അമ്മു..! അവർക്കൊക്കെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതാത്രേ ‘നല്ലവളാണ് എന്നു തോന്നി അവരൊക്കെ ഈ അമ്മൂസ് അമ്മുനെ അക്സെപ്റ്റ്ചെയ്തു .പക്ഷെ എന്നെ മാത്രം ഒഴിവാക്കികളഞ്ഞു .എനിക്ക് റിക്വസ്റ്റ് വന്നതുമില്ല ഞാൻ അങ്ങോട്ട്‌ തപ്പിയിട്ട് കിട്ടുന്നതുമില്ല.ഈ ലോകത്തു ഒരു ഉപദ്രവവും ചെയ്യാതെ എന്നെ മാത്രം വെറുക്കണത് ആരാ ..? “ഇത്രയും പറഞ്ഞു അവൾ ഗജപോക്കിരിയായ പുന്നാര സഹോദരനെ ഒന്ന്‌ പാളി നോക്കി .”ആവോ ആരാ ?”അവൻ കൈമലർത്തി .പിടി തരുന്നില്ലല്ലോ അവൾ മനസ്സിൽ കരുതി.എന്നിട്ട് തുടർന്നു..”അങ്ങനെ ഞാൻ അന്വേഷണം തുടങ്ങി. ഞാൻ ആരാ മോള് ഏട്ടന് അറിയാലോ… ഞാൻ വിടുമോ എന്നെ വെറുക്കാൻ ആളില്ലെന്നിരിക്കെ ഞാൻ ആർക്കൊക്കെ ഉപദ്രവമാകും എന്നു ചിന്തിച്ചു… ഒരാൾക്ക് തന്റെ സ്വന്തം ഐഡിയിൽ കയറി അവർ ഉദ്ദേശിച്ച ആൾക്കാരുടെ അടുത്തെത്തുമ്പോൾ അയാളെ വ്യക്തിപരമായി അറിയുന്ന ബന്ധുക്കൾ ഉണ്ടെങ്കിൽ അവളുടെ പദ്ധതി വിജയിക്കുമോ?ഇല്ല…!അപ്പോൾ ആ ബന്ധുക്കളെ അവർ ആദ്യം ബ്ലോക്ക് ചെയ്യും.. അപ്പോൾഞാൻ ആർക്കോ ജന്തു (ബന്ധു)ആയിട്ടുണ്ട്.എന്റെ കൂട്ടുകാരികളോട് കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന എന്റെ ബന്ധു ആരാണ് …പറ ആരാ ?”വീണ്ടും അവൾ സച്ചിനെ നോക്കി ചോദിച്ചു .” ആവോ ആരാ ?”ഇപ്രാവശ്യം സച്ചിന് ചുണ്ടിൽ ഇത്തിരി ചിരി ഉണ്ടായിരുന്നു.” അതൊക്കെയുണ്ട്””നീ ആള് കൊള്ളാലോ ഇത്രയും ബുദ്ധി നിനക്ക് ഉണ്ടോ?””ഉണ്ടല്ലോ…ബുദ്ധിപൂർവ്വം ഞാൻ ആളെ കണ്ടെത്തിയിട്ടുണ്ട്.””എങ്ങനെ?…. ഒന്ന് പോടീ”” പോവാൻ ഒക്കെ വരട്ടെ ഞാൻ ഇതൊന്നു പറഞ്ഞു തീർക്കട്ടെ ഞങ്ങൾ കൂട്ടുകാരികൾ ഒറ്റക്കെട്ടാണ്.കാരണം ഞങ്ങളുടെ എഫ്ബിയിൽ ഉള്ള കൂട്ടുകാരികൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും സുഹൃദ്‌വലയം ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ആരെങ്കിലും ഒരാൾ ന്യൂ ഫ്രണ്ടിനെ ആഡ് ചെയ്താൽ എല്ലാരും അറിയും, തുടർന്നു എല്ലാവരും ആഡ് ചെയ്യുകയോ റിക്വസ്റ്റ് അയക്കുകയോ ചെയ്തു ഫ്രണ്ട് ആക്കും .

ഇവിടെ എന്നെ മാത്രം അഡ്വാൻസ് ആയി ബ്ലോക്ക്‌ ചെയ്യാൻ ആരാ ഉള്ളത് .?””നിർത്തിയേ നിന്റെ ഒരു സി ബി ഐ അന്വേഷണം “സച്ചിൻ അല്പം ചൂടായി .” സച്ചുവേട്ടൻ ചൂടാണ്ടാട്ടോ ,തെളിവ് ഉണ്ടു….നോക്ക് ഈ പൂർണ ചന്ദ്രന്റെ പിക്ചർ ഈ തിരുവോണത്തിന് ഞാൻ ഏട്ടന് ഇട്ടു തന്നതല്ലേ .പിന്നെ ഈ റെഡ് റോസ് ഞാൻ അയച്ചു തന്നത് ,പിന്നെ ഈ ലൗ വിനെ കുറിച്ചുള്ള ഡയലോഗ് ബ്ലോഗ് ഇത് ഞാൻ നെറ്റിൽ നിന്നു ഡൌൺലോഡ് ചെയ്തത് ഇത് ആരും ഫേസ് ബുക്കിൽ കണ്ടിട്ടുണ്ടാവില്ല .ഇത് ഞാൻ ഏട്ടന് വാട്സ്ആപ്പ് ഇൽ മാത്രം അയച്ചു തന്നതല്ലേ .”ഇവിടെ സച്ചിൻ ശരിക്കും കുടുങ്ങി.തെളിവുകളെല്ലാം അവന് എതിരായിരുന്നു.ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല. അവൻ ഇത്തിരി ദേഷ്യം കലർന്ന സ്വരത്തിൽ”ആണ് സമ്മതിച്ചു .ഞാൻ ആ അക്കൗണ്ടിൽ കേറി ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ലല്ലോ “”അങ്ങനെ വഴിക്ക് വാ .ഇൻബോക്സിൽ കയറുന്നുണ്ടല്ലോ ,ചാറ്റുന്നുണ്ടല്ലോ കൂട്ടുകാരികളുടെ കൂടെ കൂടി പെണ്ണായി നിന്ന് രഹസ്യങ്ങൾ അറിയുന്നുണ്ടല്ലോ ?”” ഛെ… അങ്ങനെ ഒന്നുമില്ല …”സച്ചിൻ സമ്മതിച്ചില്ല .” അതു പോട്ടെന്നു വെയ്ക്കാം “റീജ പറഞ്ഞു.” ങേ പിന്നെന്താ കാര്യം ?””എന്തിനാ സച്ചു ഏട്ടാ കണ്ട പെമ്പിള്ളേരോട് പിക്ചർ ആവശ്യപെടുന്നേ”അവന്റെ തൊലിയുരിഞ്ഞപോലെയായി.അതൊക്കെ ദേഷ്യം ആയി മാറുമോ എന്ന് അവൻ ഭയന്നു. മൂതിർന്നതിനുശേഷം അവളെ താൻ തല്ലിയിട്ട് ഒന്നുമില്ല. താൻ വളരെ രഹസ്യമാക്കി വെച്ച് പലകാര്യങ്ങളും അവൾ തുറന്നു പറയുന്നുണ്ട്. എങ്ങനെയെങ്കിലും തടി കഴിച്ചാൽ ആക്കണം. ഈ കുരിപ്പിന്റെ ഫ്രണ്ട്സും ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. അവൻ തീരുമാനിച്ചു എന്നിട്ട് അവളോട് പറഞ്ഞു”ശോ കഷ്ടം നീയൊന്നു പോയെ ..നിന്റെ നാലു ഒണക്ക കൂട്ടുകാരികളെ കണ്ടല്ല സച്ചിൻ ആ അക്കൗണ്ട് ഉണ്ടാക്കിയത് അവരെ ഞാൻ ഇപ്പത്തന്നെ ബ്ലോക്ക് ചെയ്യുന്നുണ്ട് ..”” അതും അറിയാം സോഷ്യൽ മീഡിയയിൽ വരുന്ന നെറികേടുകൾ ചോദ്യം ചെയ്തു ആളാവാൻ.””അതിന് എനിക്ക് എന്റെ അക്കൗണ്ടിൽനിന്ന് ചെയ്താൽ പോരെ? “”പോരല്ലോ..തിരിച്ചുവരുന്ന നാറിയ അവിഞ്ഞ വൃത്തികേടുകൾ നിറഞ്ഞ മറുപടി സ്വന്തം അക്കൗണ്ടിലെ നല്ലവരായ സുഹൃത്തുക്കൾ കാണുമല്ലോ അതല്ലേ പേടി..ഫേക്ക് ഐഡി ആകുമ്പോൾ കണ്ണിൽ കണ്ടവൻമാരെയൊക്കെ തെറി പറഞ്ഞു തിരിച്ചു കിട്ടിയാലും ആരും അറിയില്ലല്ലോ ?”അവൾ വിട്ടില്ല” നീ പോടീ ഞാഞ്ഞൂലെ “” നീ പോടാ മരത്തലയ “അപ്പോൾ അകത്തു നിന്നു അച്ഛന്റെ ശബ്‌ദം മുഴങ്ങി” കീരിയും പാമ്പും പോലെ തുടങ്ങിയല്ലോ രണ്ടും എന്തൊരു കലപില.. പോകിനെടാ അപ്പുറം “പെട്ടെന്നു രണ്ടുപേരും കണ്ടംവഴി ഓടി ,അവരവരുടെ റൂമിൽ പോയി .സച്ചിൻ മൊബൈൽ എടുത്തു fb എടുത്തു റീജയുടെ കൂട്ടുകാരികളെ മുഴുവൻ ബ്ലോക്ക്‌ ചെയ്തു .

” ശവങ്ങള്…ഒരെണ്ണം പോലും വേണ്ട .എനിക്ക് എന്റെ അശ്വതി അച്ചൂസ് മതി “സച്ചിൻ പിറുപിറുത്തു കൊണ്ട് ,അമ്മൂസ് എന്ന അമ്മുവായ അവന്റെ ഐഡിയിൽ കയറി അശ്വതി അച്ചൂസ് എന്ന പ്രിയ കൂട്ടുകാരിയുടെ ഇൻബോക്സിൽ കയറി ചാറ്റാൻ തുടങ്ങി.” മോളെ ഗുഡ്‌ ഈവെനിംഗ് “മിന്നൽവേഗത്തിൽ ആരോടോ ചാറ്റി കൊണ്ട് ഉണ്ടായിരുന്ന അച്ചുസിന്റെ മറുപടി വന്നു”ഗുഡ്‌ ഈവെനിംഗ് “”പറ മോളെ എന്തൊക്കെയുണ്ട് വിശേഷം””ഏട്ടന് സുഖം തന്നെയല്ലേ”സുഖം ഒക്കെ തന്നെയാണ്… അച്ചൂസേ ഞാൻ ബോയ് ആണെന്നു അറിഞ്ഞിട്ടും എന്നെ സ്നേഹിക്കാൻ വന്ന ചക്കരയല്ലേ? “”അതിനിപ്പോ എന്താ സംശയം”” എന്റെ മുത്തിന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞ ആ രാത്രിയിൽ ഞാൻ എഴുതിയ കവിത മോൾക്ക്‌ അയച്ചു തന്നില്ലേ? “”ഉവ് തന്നിരുന്നു””ഏറെ ഇഷ്ടം എന്നല്ലേ പറഞ്ഞത് .””ആണെന്നേ”അപ്പോൾ അവൾ എഴുതി”ഹൃദയതിൻ തേരിൽ നീ വന്ന നേരം …എന്നു തുടങ്ങുന്ന വാരിയല്ലേ? “”യെസ് അതെ “”ഏട്ടാ ഞാൻ അതു പഠിച്ചു വരുന്നതേ ഉള്ളു .മുഴുവൻ പഠിച്ചിട്ടു ചൊല്ലവേ””ഉം ” അവൻ കുറിച്ചു”ഏട്ടാ ഒരു കാര്യം ഉണ്ടു .ഇന്നു ഒരുകൂട്ടർ ഇവിടെ പെണ്ണുകാണാൻ വന്നു എന്നെ .””ങേ “അവൻ ഞെട്ടി”സത്യം.. അവർക്ക് വിവാഹം പെട്ടെന്ന് വേണമെന്ന് പറഞ്ഞു .എന്നെ ചെറുക്കനും വീട്ടുകാർക്കും ഇഷ്ടപ്പെട്ടു . ഇപ്പോൾ ഞങ്ങളുടെ വീട്ടുകാരും എല്ലാവിധ ഒരുക്കങ്ങളും തുടങ്ങി ..””ഇത്രേം പെട്ടെന്ന് …”സച്ചിൻ അന്തം വിട്ടു ചോദിച്ചു.അവളോട്‌ അവനു വല്ലാത്ത പ്രണയമായിരുന്നു .അവൾക്കു അവനോടും .പെട്ടെന്ന് ഇങ്ങനെ ഒരു ആലോചന ഇടിത്തീ പോലെ വരുമെന്നു ആരുകണ്ടു .”ഞാൻ പോട്ടെ അമ്മ വിളിക്കുന്നു”അശ്വതി അച്ചൂസ് നെറ്റ് ഓഫ് ചെയ്തു.രാത്രി ഫുഡ്‌ കഴിക്കാൻ വിളിക്കാൻ പെങ്ങൾ റീജ റൂമിൽ വന്നു .” സച്ചുവേട്ടാ ചോറുവിളമ്പി വാ ഉണ്ണാം “” എനിക്ക് വേണ്ട…നീയും അമ്മയും കഴിച്ചോ എനിക്ക് വിശപ്പില്ല ..”അവന്റെ ശബ്‌ദം ഇടറുന്നതു റീജ ശ്രദ്ധിച്ചു .”ഞാൻ ഫേക്ക് ഐഡി കണ്ടുപിടിച്ച കലിപ്പാണോ ?””ഏയ്യ് അതല്ല “”പിന്നെ എന്റെ കൂട്ടുകാരികളെ ബ്ലോക്ക്‌ ചെയ്യേണ്ടി വന്ന വിഷമമാണോ ?””നീയൊന്നു പോയെ അതൊന്നുമല്ല”” പിന്നെ ?”എന്നു പറഞ്ഞു റീജ കമിഴ്ന്നു ബെഡിൽ കിടക്കുയായിരുന്ന സച്ചു ഏട്ടന്റെ മുഖത്തേക്ക് നോക്കി .തന്റെ ഗജപോക്കിരി ചേട്ടന്റെ കണ്ണിൽഒരു കടൽ വെള്ളം നിറഞ്ഞു നില്കുന്നത് അവൾ കണ്ടു .അതു കണ്ടു അവൾക്കു ആധിപേരുകി .സ്വന്തം റൂമിലേക്ക്‌ അവൾ യാന്ത്രികമായി എത്തി .മൊബൈൽ കയ്യിലെടുത്തു. നെറ്റ് ഓൺ ചെയ്തു അവൾ അശ്വതി അച്ചൂസ് എന്ന അവളുടെ ഫേക്ക് ഐഡിയുടെ ഇൻബോക്സിലെ ക്യാമറ ഓൺ ചെയ്തു അവളുടെ ഒരു സ്റ്റിൽ ഫോട്ടോ എടുത്തു അമ്മൂസ് അമ്മുവിനു ഇട്ടു കൊടുത്തു .എന്നിട്ട് നിസ്സംഗയായ അവൾക്കു ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങി…. പ്രത്യാഘാതം എന്താണെന്ന് നിശ്ചയവുമില്ലനോട്ടിഫിക്കേഷൻ ശബ്‌ദം കേട്ടു സച്ചിൻ മൊബൈൽ എടുത്തു ഇൻബോക്സിൽ നോക്കിയപ്പോൾഅശ്വതി അച്ചുസിന്റെ ഐഡിയിൽ തന്റെ പെങ്ങൾ റീജയുടെ കൊഞ്ഞനം കുത്തുന്ന ഫോട്ടോ കണ്ടു…. ദുഃഖം നിറഞ്ഞ ആ മുഖം പെട്ടെന്ന് ജാള്യതയാൽ നാറി….ഈ കുരിപ്പായിരുന്നോ…”എടി നിന്നെ ഞാൻ…..”.അവൻ വടിയെടുത്തു ഓടി….. അവൾ സുല്ലിട്ടു ഏട്ടനെ തണുപ്പിച്ചു.

❤❤ വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

—-ശുഭം—-

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular