Connect with us

പ്രണയം

ടാ എന്റെ മൂക്കിൽ നിന്നു വിടു ചെക്കാ….. നിനക്കു ഇനിയും ഒരു മൂക്കുത്തി വാങ്ങാൻ ആയില്ലെ പെണ്ണെ..

Published

on

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
ടാ എന്റെ മൂക്കിൽ നിന്നു വിടു ചെക്കാ…..

നിനക്കു ഇനിയും ഒരു മൂക്കുത്തി വാങ്ങാൻ ആയില്ലെ പെണ്ണെ..

നമുക്ക് നിന്നെ പോലെ സ്വർണ്ണം ഇട്ടു നടക്കാൻ മാത്രം ആയിട്ടില്ലാ മോനെ…

എങ്കിൽ ഞാൻ ഒരെണ്ണം വാങ്ങി തരട്ടെ അച്ചു..

നീ പോടാ കളി പറയാതെ ഇല്ലെങ്കിലെ നീ തന്ന് കൊലുസ് വാങ്ങിയതിനു കിട്ടിയതു ഇതുവരെ മാറിയില്ല…. അവൾ അടി കൊണ്ടാ കവിളിൽ തലോടി കൊണ്ട് പറയുന്നുണ്ടായിരുന്നു

നിനക്കു വേദനിക്കുന്നുണ്ടോ…? അച്ചു

ചെറുതായിട്ടു

എവിടെ നോക്കട്ടെ ….
പതിയെ കണ്ണുനീർ പൊഴിയാൻ തുടങ്ങുന്ന മിഴികളെ ചേർത്തു നെറ്റിയിൽ ഒന്നു ചുംബിച്ചു…

വിടുടാ ആരെങ്കിലും കാണും എന്നെ തള്ളി മാറ്റി
അവൾ ദൂരെ ഇരിന്നു

കാണട്ടെ അതിനു എന്താ എന്റെ പെണ്ണെ അല്ലെ നീ

അതു നീ മാത്രം തിരുമാനിച്ചാ മതിയോ..

പിന്നെ ആരു തിരുമാനിക്കണം

വീട്ടുകാർ സമ്മതിക്കണ്ടെ നിന്റെയും ‘ എന്റയും

ഇപ്പോ നടക്കും . നിനക്കു എന്റെ കൂടെ ഇറങ്ങി വരാൻ പറ്റുമോ പെണ്ണെ

മം ഇപ്പോഴോ നീ കാര്യം ആയിട്ടണോ…?

അതെ…

ഞാൻ നാളെ പറഞ്ഞാമതിയോ…
അമ്മ തിരക്കും ഞാൻ പേട്ടെ നേരം ഇരുട്ടിലെ…

പോവുവാ ഇത്തിരി കഴിഞ്ഞിട്ടു പേയാ പോരെ അച്ചു

ഇല്ലാ ഇനി വൈകിയാൽ വഴക്കു പറയും…..

ശരിയെന്നാ

പതിവ് തെറ്റാതെ നെറ്റിയിൽ ഒരു ഉമ്മ തന്നു നാണം കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു അവൾ

അച്ചു ഞാൻ ഒരു മൂക്കുത്തി പണിയാൻ കൊടുക്കുവട്ടോ……

നിന്റെ ഇഷ്ടം ചെറുത് മതിയെ ഇല്ലെങ്കിൽ ഞാൻ ഇടില്ലട്ടോ…

അന്നു തന്നെ രാത്രയിൽ എന്റെ ആദ്യത്തെ സമ്പാദ്യ കുടുക്ക തുറന്ന് നോക്കി… അതികം
ഒന്നും ഇല്ലെന്നു ഉറപ്പ് ഉണ്ട് എന്നാലും ഒന്നു നോക്കണം ചിലപ്പോ കിട്ടിയലോ…… രൂപ കണക്കാക്കി എടുത്തു രാവിലെ തന്നെ മൂക്കുത്തി
ഉണ്ടാക്കിക്കാൻ തട്ടാനെ കാണാൻ പോവണം..

എഴുന്നേറ്റ് കുളി കഴിഞ്ഞ്‌ രാവിലെ തന്നെ നടന്നു
തട്ടാനെ കാണാൻ…..

ഒടുവിൽ മൂക്കുത്തി പണിയാൻ കൊടുത്തു വീട്ടിലോട്ട് നടന്നു നേരം കുറെ വൈകി… അവൾ കാണാഞ്ഞ് പിണങ്ങി ഇരിപ്പായിരിക്കും ഉറപ്പാണ്
കേറി ചെന്ന് പാടെ അമ്മയ്ക്കു കൂട്ടായ് ഉമ്മറത്ത് ഇരിപ്പാണ് അവൾ…

അമ്മ പതിയെ ഉറങ്ങി തുടങ്ങിയിരുന്നു…

അമ്മ ഇതാ അവൻ വന്നു…

എവിടെ ആയിരുന്ന നീ ഇതുവരെ…

അമ്മേ ചിലപ്പോ പുതിയ കുടുക്ക വാങ്ങാൻ പേയതാവും….

അപ്പോ നിന്റെ കുടുക്ക് എന്തു പറ്റി…..

അമ്മയ്ക്കു പോലും കൊടുക്കാതെ വാശീ കാട്ടി
എടുത്ത് എടുത്തു വച്ചത് .. പൊട്ടിച്ചത് അറിഞ്ഞാൽ എന്നെ കൊല്ലും… അവൾ വൈകിയതിനു ഉള്ള ദേഷ്യം കാട്ടിതുടങ്ങി….

നീ കഴിക്കുന്നില്ലെ….

ഇല്ലാ അമ്മ വേണ്ടാ

നീ എന്നാ ഇവളെ ഒന്നു വീട്ടിൽ വിട്ടിട്ടു വാ എന്നാൽ

ഒന്നും മിണ്ടാതെ എന്നെക്കാൾ മുമ്പ് ഇറങ്ങി അവൾ

എന്താ അച്ചു ഒന്നും മിണ്ടാത്തെ…

ടീ നിന്നോട്

ഒന്നും മിണ്ടാതെ നടപ്പാണ് ആ തൊട്ടവാടി

എടീ അച്ചു ഇതെ പാമ്പ്

ഒന്നും മിണ്ടാതെ ഓടി എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന്… എവിടെ എവിടെ

നല്ല അസ്സൽ തൊട്ടവാടിയാണ് അവൾ പിന്നെ ഭയങ്കര പേടിയും…

അതു പോയി എന്നു തോന്നു എന്നെ വിടാതെ കെട്ടിപ്പിടിച്ചു നിൽപ്പാണ് ആ തൊട്ടവാടി…..

പതിയെ ടോർച്ചിന്റെ വെളിച്ചം ഒന്നു അണച്ചു
അവളെ ഒന്നു ചേർത്ത് നിർത്തി നെറ്റിയിൽ ഒന്നു ചുംബിച്ചു.

ടീ അച്ചു ഇപ്പോ പിണക്കം മാറിയോ നിന്റെ

ഇല്ലാ….

ചേർത്ത് പിടിച്ച് കൈകൾ തട്ടിമാറ്റി വേഗം അവളുടെ എന്റെ കവിളിൽ ഒന്നു ആഞ്ഞു തല്ലി.:…..

എത്ര നേരം ഞാൻ നിന്നെയും കാത്തു ഇരിന്നുന്നോ നിനക്കു ഇങ്ങനെ ഒന്നും പറയാതെ പേയാൽ പോരെ മനുഷ്യൻ ഇവിടെ തീ തിന്നുവായിരിന്നു……..

അടി കുറച്ച് വേദന എടുത്തു എങ്കിലും എനിക്കു അതു വേണ്ടത് ആയിരുന്നു. അവളുടെ കൈയിൽ നിന്നു ഇതു പതിവാ…. അപ്പോ കുഴപ്പം ഇല്ലാ

അല്ലാ നീ എന്നെ അല്ലെ തല്ലിയതു അതിനു
നീ എന്തിനാ കരയുന്നത്…

കരച്ചിലിന്റെ ആക്കം കൂടുന്നുണ്ടായിരുന്നു അവളുടെ

ടീ.. പതിയെ ആരെങ്കിലും കേട്ടാ അതും രാത്രിയിൽ
നിന്റെ തല്ലുകൊണ്ടതു പോരെ ഇനി നാട്ടുകാരുടെ കൂടി കൊള്ളിക്കണോ പെണ്ണെ….

ചുണ്ടിൽ ചെറിയ ചിരി പടർത്തി കൊണ്ട് എന്നെ ഒന്നു കൂടെ പുണർന്നു കൊണ്ട് നിന്നു ആ തൊട്ടാവാടി….

ടാ ചെക്കാ അടി കൊണ്ടത് അവിടെയാണെങ്കിലും
പിടഞ്ഞത് ഈ നെഞ്ചടാ.

അച്ചു നിയെന്താ ഞാൻ അറിയാതെ വല്ലാ സിനിമയ്ക്കും പോയോ……?

കണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ടായിരുന്നു പതിയെ…. ചിരിച്ചു കൊണ്ട് എന്റെ കൈ കോർത്ത് തോൾ ചേർന്ന് നടപ്പാണ് അവൾ…..

അതു എന്താട ചെക്കാ അങ്ങനെ ചോദിച്ചത്..

അല്ലെ ഇങ്ങനെ ഉള്ള വാക്കുകൾ ഒന്നും നിന്റെ സ്വയം കൃതി അവില്ലലോ…..

ഓഹോ നീയൊരു വലിയൊരു കഥകാരൻ….

മുഖം ചുളിച്ചു നടപ്പാണ് എന്നെ മുറക്കെ പിടിച്ചു കൊണ്ട്.

വീട് എത്താറായിരുന്നു ചെറിയൊരു പരിഭവം കാണമം എനിക്കാ കണ്ണകളിൽ ……..
കൈകൾ വിട്ടു കൊണ്ട് എന്നെ ഒന്നു നേരെ നോക്കി. നെറ്റിയിൽ പതിവ് ചുംബനം നിറച്ച്…..

എന്നോട് ദേഷ്യം ഉണ്ടോടാ..?

ഉണ്ട്

എന്തിനാടാ ഈ കാന്താരിയോട് നിനക്കു പിണക്കം…?

ഒന്നും ഇല്ലാടീ വെറുതെ പറഞ്ഞതാ..

ഞാൻ പോവട്ടോ നാളെ നേരത്തെ വന്നോണം അമ്പലത്തിൽ അല്ലെങ്കിൽ ഞാൻ അങ്ങു വരും കേട്ടോ…

വരാടീ പെണ്ണെ നീ പോയി വീട് എത്തിയിട്ടെ ഞാൻ പോവുന്നുള്ളു

പതിയെ കൈവിട്ടു ഒന്നും പറയാതെ നടന്നു.
എന്തോ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ട് അവൾ
അത് എനിക്കു ഉറപ്പാണ്.. ദൂരെ നിന്നു ഒരു ചിരി തന്നു….

ടാ പോവുന്നില്ലെ ഇനി നിന്നെ വിടാൻ ഞാൻ വരണോ….

ഇല്ലാടീ നീ പേയ്ക്കോ ഞാൻ പോവാ നാളെ എന്നെ കണ്ടില്ല എങ്കിൽ വീട്ടിലോട്ട് വന്നോട്ടോ…..

നിന്നെ കൊല്ലും ഞാൻ ട്ടോ…….

ശരി ഞാൻ പോവാ അമ്മ കാത്തിരിപ്പ് ആയിരിക്കും…..

ശരി നീ പോയ്ക്കോ…..

തിരിച്ചു നടക്കുന്ന വഴികളിൽ എന്തോ മറന്ന്
വച്ച് പോലെ എന്നെ അലട്ടുന്നുണ്ടായിരുന്നു.
അവൾ മറച്ച് വച്ചതു എന്താണ് എന്നു അറിയാതെ
മനസ്സ്.

അമ്മയോട് ഒന്നും മറയ്ക്കില്ലാ അവൾ… ചിലപ്പോ അമ്മയ്ക്കു അറിയാം ആയിരിക്കും. കാലുകൾക്ക് വേഗം കൂടി…..

ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട് അവൾ…
ഞാനും അമ്മയും ഒക്കെയാണ് ഒരു ആശ്വാസം ഉളളത് എന്നോട് അതികം ഒന്നും പറയില്ലാ…കാരണം എന്തു കഷ്ട്ടപ്പെട്ടും അവളുടെ ആവശ്യങ്ങൾ നേടികൊടുക്കും… ഒരു മകളായി അമ്മ അവളെ ചെറുപ്പമുതലെ നോക്കിയതാണ്.പിന്നെ എനിക്കും സ്നേഹിക്കാൻ അവൾ അല്ലാതെ വേറെ ആരും ഇല്ലലോ…

അമ്മാ അച്ചു വല്ലതും പറഞ്ഞോ അമ്മയോട്

നിന്നോട് എന്താ പറഞ്ഞത്

ഒന്നും മിണ്ടില്ല പക്ഷെ എന്തോ ഉണ്ട് അമ്മേ അവൾക്ക് വിഷമം

അതു ഒന്നും അല്ലാടാ അവൾക്കു പഠിക്കാൻ ഇനിയും കാശ് കുറെ വേണം എന്തു ചെയ്യും എന്നു അറിയില്ലാ…. അവളുടെ വീട്ടിലെ കാര്യം അറിയലോ നിനക്കു അതാ അവളുടെ വിഷമം പാവം കുട്ടിയാ ഒരു തൊട്ടാവാടി…..

അമ്മാ നമ്മുക്ക് അവളുടെ പഠിത്തം നോക്കിയ ലോ

അതു വേണോ എത്ര വേണം എന്നുവല്ലതും അറിയുമോ …

നമ്മുക്ക് നോക്കാം എന്നു…

അവളോട് ചോദിച്ചിട്ടുമതിട്ടോ നി പോയി കിടന്നോ സമയം ഒരുപാട് ആയി…

ശരി അമ്മ കിടന്നോ

പീന്നീട് എന്റെ ചിന്തകളിൽ മുഴുവൻ അതായിരുന്നു എങ്ങനെ എങ്കിലും അത് നടത്തണം. നാട്ടുകാരുടെ കാര്യം നോക്കി എല്ലാം വീറ്റു അപ്പൻ മരിച്ചപ്പോൾ ആരും ഇല്ലാതയ് എന്ന് എപ്പോഴും പറയാറുണ്ട് അമ്മ.. അതു കൊണ്ട് അതികം ഒന്നും പ്രതിക്ഷിക്കണ്ടാ അവിടന്നു…

അപ്പോ ഞാൻ അതു അങ്ങു വിക്കുവട്ടോ
അവൾക്കു വേണ്ടി വേറെ ഒരു മാർഗം ഇല്ലാഞ്ഞിട്ടാ…..

അപ്പനോട് കാര്യം പറഞ്ഞ് ഉറങ്ങാൻ കിടന്നു

രാവിലെ എഴുന്നേറ്റ് അമ്പലത്തിലോട്ട് നടന്നു കാന്താരി കാത്തു ഇരിപ്പുണ്ടാവം അവിടെ………

വിച്ചരിച്ചതിലും നേരത്തെ എത്തി ഞാൻ കാത്തിരിപ്പാണ് ആ തൊട്ടാവാടിയെ…. അങ്ങ് ദൂരെ കണാം അവളുടെ പട്ടുപ്പുടവ ഉടുത്ത് വരുന്നത്…….. അടുത്ത് എത്തിയപ്പാടെ തുടങ്ങി.

ഇന്നു നേരത്തെ എത്തിയല്ലോ… എന്തു പറ്റി ചെക്കാ…..?

ഒന്നും ഇല്ലാ ടീ രാവിലെ തന്നെ നിന്റെ നാവിലെ തെറി കേൾക്കാൻ വയ്യ അതാ….

അയ്യോ അതു നന്നായി… വാ പോവാം…

ചില നേരത്തു കണ്ണിനു കുളിര് പകരുന്നാ കാഴ്ച്ച പറഞ്ഞു അറിയ്ക്കാൻ പറ്റാത്തതാണ്…. മുടിയിൽ പിന്നിൽ നീട്ടി ഇട്ട്, ചന്ദന തണുപ്പ് മറാത്ത നെറ്റിയും ,പരൽമീൻ പോലെ തുടിക്കുന്നാ കരിമഷി ഇണകളും… ഒരു ദേവതയെ പോലെ എന്റെ തോൾ ചേർന്ന് നടപ്പാണ് പെണ്ണ്….
തോഴുത് ഞാൻ നേരത്തെ ഇറങ്ങി….. പിന്നലെ വരുന്നുണ്ട് തിരിഞ്ഞു നോക്കാതെ നടപ്പാണ്….

ടാ ചെക്കാ ഒന്നു നിന്നെടാ… എന്താ ഇത്ര ദൃതി…

ഓടി വന്നു എന്നെ പിടിച്ചു മുഖം തിരിച്ചു നിർത്തി
എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി…..

എടീ അച്ചു ഇതു പോലെ ഞാനും ചാർത്തി തരുന്നുണ്ട് ഒരു നുള്ള് കുങ്കുമം നിന്റെ നെറ്റിയിൽ……

അയ്യോ ടാ ചെക്കന്റെ മനസ്സിൽ ഇരിപ്പ് കൊള്ളാം
സമയം അവിട്ടെന്ന്

ശരി പെണ്ണെ കാത്തിരിക്കാം…

എന്താടാ ഒരു വിഷമം പോലെ നിനക്ക്.. അമ്മ വലതും പറഞ്ഞോ…?

പറഞ്ഞു നിന്റെ കാര്യം ഓക്കെ ഞാൻ അമ്മ പറഞ്ഞ് വേണോ അറിയാൻ അച്ചു.

എല്ലാം അങ്ങനെ അല്ലാടാ ചിലത് ഓക്കെ അമ്മ അറിയണം ഇല്ലെങ്കിൽ നാളെ അതു ഒരു പ്രശ്നമാവും….

എന്തു പ്രശ്നം….?

നീ എന്തു പറഞ്ഞാലും അതു നേടിതരും അതാ ഞാൻ നാളെ വിട്ടു പോയാലും അമ്മ പറയരുത്.. അവൾ എല്ലാം കഴിഞ്ഞ് എന്റെ മകനെ പറ്റിച്ചു പോയി എന്നു……

അച്ചു നീ ഈയടെ ആയിട്ടു കൊച്ചു വായിൽ കുറെ വാർത്തനം പറയുന്നുണ്ടട്ടോ…..

ഞാൻ ചുമ്മ പറഞ്ഞതാ ചെക്കാ നീ അതു കാര്യമായി എടുത്തോ അപ്പോഴെക്കും…..

എന്റെ കൈകൾ കോർത്ത് പിടിച്ച് അവൾ പറഞ്ഞു…..

ഇല്ലാടീ പെണ്ണെ…

ഇന്നലെ പോയ കാര്യം എന്തായി….

ഒന്നു മുഖം താഴ്ത്തി അവൾ ചോദിച്ചു.. കാതുകൾ കൂർപ്പിച്ചു ഇരിപ്പാണ് ആ തൊട്ടാവാടി…

അച്ചു അതു നിന്റെ വെക്കേഷൻ തീരും മുമ്പ് കിട്ടും നന്നായിട്ടു ചെറുതാട്ടോ … ഒരു കുഞ്ഞ് നക്ഷത്രം പോലെ നിന്റെ മൂക്കിൻ തുമ്പിൽ ഇരുന്ന് മിന്നുത് എനിക്കു കാണാണം….

നാണം കൊണ്ട്‌ ഒന്നു മൂളി പെണ്ണെ…

ടീ എന്തായി നിന്റെ പഠിത്തിന്റെ കാര്യം വീട്ടിൽ എന്തു പറഞ്ഞു….

അതു ഒന്നും നടക്കില്ലാ ചെക്കാ നിനക്കു അറിയാവുന്നത് അല്ലെ…….

അറിയാം പക്ഷെ നടക്കും പെണ്ണെ നീ ദൈര്യം ആയി പോയ്ക്കോ പെണ്ണെ…

ടാ നീ എന്താ എന്നെ കൊല്ലാൻ ഉള്ള പരിപാടിയണോ സഹായിച്ചു സഹായിച്ചു….

അതെന്നു കൂട്ടിക്കോ അച്ചു ഞാൻ തന്നാൽ അല്ലെ നിന്റെ വീട്ടിൽ പ്രശനം എന്റെ അമ്മ താന്നലോ…?

അതിനു അമ്മ സമ്മതിക്കണ്ടെ നിന്റെ

എന്റെ അല്ലെ അമ്മ പറഞ്ഞാൽ മനസ്സിലാവും…

ഇത്രയും ചെയ്തു തന്നതിന്റെ ഒക്കെ കടം ഞാൻ ‘
എങ്ങനെ വിട്ടും ചെക്കാ…..

അതു നീ എന്നെ കെട്ടിയാൽ തീർന്നോളം കാന്താരി…

മിഴികൾ നിറച്ച് ചുണ്ടിൽ ചെറിയ ചിരി ചിരിച്ചു ഒന്നു കൂടെ കൈയിൽ മുറുക്കെ പിടിച്ചു തോളിൽ
തല ചയിച്ചു നടപ്പാണ് എന്റെ പെണ്ണെ….

നീ എന്തിനാ ചെക്കാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…..

നീ അല്ലാതെ എനിക്കു ആരുണ്ട് പെണ്ണെ വഴക്ക് കൂടി പിണങ്ങാനും….. തെറ്റ് കാണുമ്പോൾ കവിളിൽ ഇങ്ങനെ തല്ലുതരാനും… സ്നേഹം കൂടുമ്പോൾ നെറ്റിയിൽ ഉമ്മകൾ താരനും
പറഞ്ഞു തീരുന്നതിനു മുമ്പ് ഒരു ഉമ്മ എന്റെ കവിളിൽ തന്നു..
നടന്നു നടന്നുവീടു എത്തി…

ടീ പോരുന്നോ നല്ല ചൂട് ദോശയും തേങ്ങാ ചമ്മന്തിയും കാണും അമ്മയുടെ സെ‌പ്ഷ്യൽ

അതിനു ഇപ്പോ നീ പറയണോ അമ്മ
ഇന്നലെയേ പറഞ്ഞിരുന്നതാ…

എന്റെ കൈയും വിട്ടു ഒരു പച്ചലാ അവൾ…..

അമ്മേ ദോശ ഉണ്ടാക്കി കഴിഞ്ഞോ….?

ഇല്ലാട്ടോ ഉണ്ടാക്കി കൊണ്ടിരിക്കുവാ നീ കഴിച്ചോ
നിനക്കുള്ളത് ഞാൻ മാറ്റി വച്ചിട്ടുണ്ട്…

വേണ്ട നമ്മുക്ക് ഒരുമ്മിച്ചു കഴിക്കാം അമ്മ മാറിയെ ഞാൻ ഉണ്ടാക്കാം ഇനി…

പെണ്ണെ കൊള്ളലോ അമ്മ വന്നപാടെ അടുക്കളയിൽ കയറി അല്ലോ…..

മം അതു അല്ലെ വേണ്ടതു കെട്ടിച്ചുവിടാർ ആയില്ലെ…..

അമ്മ ഇവനെ കെട്ടിക്കുന്നില്ലെ അപ്പോ….?

ആദ്യം ജോലി റെഡിയാവട്ടെ എന്നിട്ടു കെട്ടുന്നവൾ കഷ്ടപ്പെടുരുത് അല്ലോ…

മം പക്ഷെ ഇന്നലെ മുതൽ എന്തോ ഒരു മാറ്റം പോലെ ഒരു പ്രേമം മണക്കുന്നില്ലെ അമ്മേ…

അവൾ അമ്മയുടെ അഭിപ്രയം അറിയാൻ ഉള്ള ഒരു തിടുക്കത്തിലാണ് ഞങ്ങളുടെ കാര്യത്തിൽ… പക്ഷെ അതിനിടയിൽ എനിക്കൊരു പണിയും…
ഒന്നു തറപ്പിച്ചു നോക്കി അമ്മ….

അമ്മ ഇവൾക്ക് വട്ടാ

നിനക്കാട വട്ട്

നീ പോടീ കാന്താരി

ഒന്നു നിർത്തടാ രണ്ടു പേരും പോത്തുപോലെ ആയി ഇനിയും നിർത്തറായില്ലെ ഈ വഴക്ക്
മൂന്ന് പേരും കൂടി കഴിക്കാൻ ഇരുന്നു……

ഞാൻ എന്നാ പോട്ടെ അമ്മേ….

നീ ഇന്നലെ പറഞ്ഞ് കാര്യം നോക്കിട്ടോ രൂപ ഒക്കെ റെഡിയാക്കാം ട്ടോ അമ്മയോട് ഞാൻ പറയാം…..

മം ശരി അമ്മ അവനോ

മുറിയിൽ ഉണ്ട്

ടാ ചെക്കാ നീ എവിടെ……

എന്താടീ ഇങ്ങനെ തൊണ്ടാ കീറുന്നത്…

ഓടി വന്നു കെട്ടിപ്പിടിച്ച് കരച്ചിലാണ് അവൾ അച്ചു
എന്താ പെണ്ണെ വിട്ടെ അമ്മ കാണും… നീ കരച്ചിൽ നിർത്തു എന്നിട്ട് കാര്യം പറ പെണ്ണെ…..

അവൾ നിർത്താതെ കരഞ്ഞു കൊണ്ട് നിൽപ്പാണ്
പതിയെ അവളുടെ തലമുടിയിൽ തലോടി നീ എന്നെ കൂടിക്കരയിക്കല്ലെ പെണ്ണെ…… എനിക്ക് കേൾക്കാം അവളുടെ നെഞ്ചിടിപ്പിന്റെ താളം നീ ഒന്നു കരച്ചിൽ നിർത്ത് പെണ്ണെ..

ഞാൻ എന്തു ചെയിതിട്ടാ ഈ അമ്മയും മോനും ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്
ടാ ഞാൻ അമ്മയോട് നമ്മുടെ കാര്യം പറയട്ടെ……?

നീ ഒന്നു മിണ്ടാതെ പോയെ അച്ചു…

എന്താ പേടിയണോ.. നിനക്കു

എനിക്കോ അതും എന്റെ അമ്മയോടോ…. ഓരിക്കല്ലും ഇല്ലാ…

പിന്നെ എന്താ….?

അത് ഞാൻ സമയം പോലെ പറഞ്ഞ് റെഡിയാക്കാം… നീ ആദ്യം ആ കണ്ണു തുടച്ചെ പെണ്ണെ…….

പതിയെ ഞാൻ ആ കണ്ണുകൾ തുടച്ച് രണ്ടു തോളിലും കൈവച്ചു.

ടീ നീ ഇപ്പോ അത് ഒന്നും ചിന്തിക്കണ്ടെ ഇപ്പോ പഠിത്തം മാത്രം.. കുറച്ച് കാലം കൂടി ഇതുപോലെ പോട്ടെ കാന്താരി….

മം ഞാൻ പോവാ വൈകുന്നേരം വിരില്ലെ അമ്പലത്തിൽ….

പിന്നെയെ നിന്നെ പഠിക്കാൻ വിടുന്നതെ എനിക്കു ജോലി കിട്ടിയില്ലെങ്കിലും ‘ അപ്പോ കുഴപ്പം ഇല്ലല്ലോ….

എങ്ങനെ മോൻ ആദ്യം ജോലി റെഡിയ്ക്കാൻ നോക്കട്ടോ അല്ലെങ്കിൽ ഞാൻ വല്ലാ ഡോകടർയും കെട്ടും ഇട്ടോ……

അല്ലെങ്കിലും ഈ പെണ്ണുകൾ എല്ലാം ഇങ്ങനെയാ പണത്തിന്റെ കാമുകിമാരാ……

വെറുതെ കളിയായ് പറഞ്ഞതാണ് എങ്കിലും അത് ഒന്നു ഉള്ളിൽ കൊണ്ടു.. എന്നാ കണ്ണിൽ നോക്കിയാൽ മനസ്സിലാവും വാതലിൽ ചാരി ജയനെ പോലെ നിന്നതു കൊണ്ട് അവൾ എടുത്ത് എറിഞ്ഞ് ഗ്ലാസ് അതികം കൊണ്ടില്ലാ…. എങ്കിലും ഒന്നു നെയ്സ്സ് ആയിട്ടു അഭിനയിച്ചു കാണിച്ചു….

ഓടി വന്നു അടുത്തിരുന്ന് തലയിൽ തലോടൻ തുടങ്ങി….

ടാ ടാ സോറി നന്നായി വേദനിച്ചോ …..

പിന്നെ നല്ല സുഖമാ ഗ്ല്സ്സ് വച്ച് എറിഞ്ഞാൽ..
നീ പോയ്ക്കോ സമയും ഒരു പാട് അയില്ലെ…?

വൈകുന്നോരം വരില്ലെ… അതോ ഞാൻ ഇങ്ങോട്ട് വരണോ….

ദൈവമേ ഞാൻ അങ്ങോട്ട് വന്നോളം പോരെ…

ഓടി വരുന്നുണ്ട് അടുത്തേക്ക് ചിലപ്പോ അടുത്ത അടി തരാൻ ആയിരിക്കും. പറഞ്ഞത് ഇഷ്ടപ്പെട്ടു കാണില്ല ചിലപ്പോൾ ഒന്നു കണ്ണടച്ചു നിന്നു…
വന്ന് എന്റെ നെറ്റിയിൽ ചുoബിച്ചു പതിയെ ഒരു മിഴി തുറന്ന് ഞാൻ നോക്കി… ആ ചുണ്ടുകൾ മിടിക്കുന്നുണ്ട് എന്റെയാണു എന്നാ അഹങ്കാരത്തിൽ… ഒന്നു കവിളിൽ ‘ തലോടി നാണം കൊണ്ട് പതിയെ ഓടി…..

അമ്മേ ഞാൻ പോവാട്ടോ….

അമ്മയോട് ഞാൻ പറഞ്ഞ് കാര്യം പറട്ടോ …

ആ പറയാം അവനെ വൈകുന്നേരം അമ്പലത്തിൽ വരാൻ പറയാൻ മറക്കരുത് ട്ടോ അമ്മേ…

വേറെ എന്തു മറന്നാലും ഇതു മറക്കില്ലാ അല്ലെ മോനെ…..

പോകുന്ന പേക്കിൽ എനിക്ക് ഒരെണ്ണം തന്നിട്ടു പോവാ കുറെ ദൂരം ചെന്നിട്ടു ഒരു നോട്ടം തന്ന് പിന്നെയും നടന്നു പെണ്ണ്…..

ഇനിപ്പോ രൂപ ഉണ്ടാക്കണം.. വേറെ ഒരു വഴിയും ഇല്ലാ അപ്പൻ ആരും കാണാതെ എനിക്കു തന്ന് കുറച്ച് വസ്തു ഉണ്ട് അതു വിൽക്കണം…. അപ്പന്റെ ഒരു കൂട്ടുകാരാൻ വഴി അതു വിട്ടു…. കുറച്ച് വിഷമം ഉണ്ടെങ്കിലും സാരമില്ല നല്ലൊരു കാര്യത്തിനു അല്ലെ…..
എല്ലാം കഴിഞ്ഞ് കുറച്ച് രൂപ കൂടി ബാക്കി ഉണ്ട്.’.. അപ്പേഴാ അവളുടെ കഴുത്തിലെ അറ്റു വീഴാൻ തുടങ്ങിയാ ചരട് ഓർത്തതു…. ഒരു നല്ല കരിമണി മാലയും വാങ്ങി നടന്നു… തിരികെ വീട്ടിലോട്ട്..

ഉമ്മറത്ത് പണിയും കഴിഞ്ഞ് ചാരു കസേരയിൽ ബുക്കും വായിച്ച് ഇരിപ്പാണ്….

വന്നോ എന്തായ് ടാ പേയ് കാര്യം

അത് കിട്ടി അമ്മ പിന്നെ വഴ്ക്ക് പറയില്ല എങ്കിൽ
ഞാനൊരു കാര്യം പറയട്ടെ

ആദ്യം നീ പറ എന്നിട്ട് തീരുമാനിക്കാം

അടുത്ത് ചെന്ന് അമ്മയുടെ മടയിൽ തല വച്ച് ഇരിരുന്നു

അമ്മ ഞാൻ ബാക്കി ഉണ്ടായിരുന്നു രൂപയക്ക് ഒരു
മാല വാങ്ങി…

അതു നല്ലാത പിന്നെ കൊടുക്കുന്ന നിന്റെ ഉള്ളിലും വാങ്ങുന്ന അവളുടെ ഉള്ളിലും എന്താണ്.
എന്ന് അറിയണം ഇല്ലെങ്കിൽ പിന്നിട് കരയെണ്ടി വരും……

ഒരു മിനിറ്റ് ഒന്നു തരിച്ചു ഇരിരുന്നു ഇനി അവൾ വല്ലാതും പറഞ്ഞു കാണുമോ….

അമ്മേ എന്താ ഈ പറയുന്നത്…..?

എല്ലാവരെയും വെറുപ്പിച്ച് നടന്നാ നിന്റെ അപ്പൻ എവിടെയോ ഇരിരുന്ന എന്നെ പ്രണയിച്ചു. നേരം വെളുക്കും മുമ്പ് താലികെട്ടി എല്ലാവരെയും എതിർത്ത് നടന്ന് ആ അളുടെ മകനും കണില്ലെ കുറച്ചെങ്കിലും…. ഒന്നും ഇല്ലെങ്കിലും എന്റെ പകുതി ജീവൻ അല്ലെ…..

ചിരിച്ചു കൊണ്ട് താഴെക്ക് ഇറങ്ങിയ കണ്ണാടി ഒന്നു പതുക്കെ മേലോട്ട് അക്കി കൊണ്ട് അപ്പന്റെ ഫോട്ടോ നോക്കി കൊണ്ട്…..

ഇപ്പോ എന്തായി ഞാൻ പറഞ്ഞില്ലെ അന്നെ

അമ്മേ……

എന്താടാ ചെക്കാ …..

ഞാൻ അവളെ ഒന്നു കെട്ടിയലോ…..

ചിരിച്ചു കൊണ്ട്

എന്താ ചോദിക്കാൻ വൈകിയെന്ന് വിചാരിക്കുവായിരുന്നു……

ചിരി നിർത്താതെ അമ്മ…..

അമ്മ വെറുതെ കളിയാക്കാതെ കാര്യം പറ ഞാൻ
കാര്യം ആയിട്ടാ പറഞ്ഞത്…..

നീ കെട്ടിക്കോ നിങ്ങളെ എനിക്കു എന്നും ഇങ്ങനെ
ഇവിടെ കാണാം……

എഴുന്നേറ്റ് അമ്മയുടെ കവിളിൽ . ഉമ്മ വച്ചു കൊണ്ടിരിന്നു….

പക്ഷെ അവളോട് ഇപ്പോ പറയരുത് അവൾ ഇപ്പോൾ പഠിത്തം നോക്കട്ടെ എന്നിട്ടു.. മതി അല്ലെങ്കിൽ എല്ലാം സ്വന്തമായി എന്നു തോന്നിയാൽ ഉഴപ്പാൻ തുടങ്ങും……

പിന്നെ അവൾക്ക് വാക്കു കൊടുത്തിട്ടുണ്ട് എങ്കിൽ കെട്ടിക്കോണം…. ഒരു പെണ്ണെ ശപിച്ചാൽ നീ നശീച്ചു പോവും…. അതെ സമയം ഒരു ആൺ ശപിച്ചാൽ അവൾ കേറിച്ചെന്ന് കുടുംബം നശീക്കും….

ശരി അമ്മ ചോറ് വിളമ്പു എനിക്കു നല്ല വിശപ്പുണ്ട്….

എന്റെ മോൻ ഒന്നു ഇങ്ങു വന്നെ……

എന്താ അമ്മ എല്ലാം വിറ്റോ…. അപ്പൻ തന്നത്…?

ഇല്ലാ അമ്മ ….. ങേ….

എന്താ അമ്മ പറയുന്നത് അപ്പൻ തന്നതോ….?

അമ്മ എങ്ങനെ അറിഞ്ഞു എന്നാണ് ഞാൻ ചിന്തിക്കുന്നത്….?

നീ ആലോചിച്ചു തല പുണക്കാണ്ടാ എന്നോട് പറഞ്ഞിട്ടാ നിനക്കു അതു തന്നത്…..

എന്നാലും എന്റെ അപ്പാ… എന്നോട് വേണായിരി രുന്നോ ഈ ചതി…..

അപ്പനെ പറയല്ലെടാ…..

മം വാ ചേറ് കഴിക്കാം എനിക്കു വിശപ്പ് തുടങ്ങി…

കഴിച്ചു കഴിഞ്ഞ് ഒന്നു ഉറങ്ങാൻ കിടുന്നു ഇന്നു പതിവിലും കൂടുതൽ സ്ന്തോഷം ഉള്ളതു കൊണ്ട് ഒരു തരി പോലും കണ്ണ് അടഞ്ഞില്ലാ…..

കുളി കഴിഞ്ഞ് നടന്നു അമ്പലത്തിലോട്ട് ഇന്നും ഞാൻ നേരത്തെ എത്തി മാല വാങ്ങിയത് പറയതെ കഴുത്തിൽ ഇട്ടു കൊടുക്കണം.. ഒന്നു മാറി നിന്നു അവളെ കാണാതെ…..

വരമ്പിലൂടെ ഓടി വരുന്നത് എനിക്കു കാണാം… വന്നു എത്തി തിരയുന്നുണ്ട് ആ മിഴികൾ കാണാൻ കൊതിച്ച് മുഖം കാണാതെ ആയപ്പോ…… പരിഭവിച്ച് ആൽത്തറയിൽ ഇരിപ്പുണ്ട് ആ തൊട്ടാവാടി….

പതിയെ പിറകിലൂടെ ചെന്ന് മാല പതിയെ കഴുത്തിൽ ഇട്ടു കൊടുത്തു..

ഒന്ന് ഞട്ടി തിരിഞ്ഞു വെങ്കിലും എന്റെ മുഖം കണ്ടപ്പോൾ പതിയെ ആ മിഴികൾ ചിരിച്ചു തുടങ്ങി……

എങ്ങനെ മാല കൊള്ളമോ…..

അവൾ എന്നെ എന്തോ സഹതാപത്തോടെയാണ്
നോക്കിയത്…..

മോൻ അടുത്ത് തല്ലിനുള്ളത് തന്നത് ആണോ..?

എടീ പെണ്ണെ എന്റെ അമ്മ തരാൻ പറഞ്ഞതാ

മം അമ്മയോ…. എന്തയാലും കൊള്ളാം

വാ നമ്മുക്ക് തൊഴുതിട്ടു വരാം….

എന്റെ കൈയും പിടിച്ചു നടന്നു അവൾ……

തൊഴുത് നിൽക്കുമ്പോൾ ഒരു കണ്ണ് ഇട്ടു നോക്കുന്നത് പണ്ടു മുതലെ എനിക്കുള്ളതാ…. പതിയെ ആ മിഴികൾ നിറഞ്ഞു ഒഴുക്കുന്നത് ഞാൻ കാണുണ്ടായിരുന്നു….

ഭാഗവനെ അവൾ എന്താണ് ആഗ്രഹിച്ചത് അതു പോലെ നടത്തി കൊടുക്കണെ….

നീയന്താ ഇന്നു പതിവ് ഇല്ലാതെ കരച്ചിൽ ഒക്കെ ആയിട്ടു…….

ഒന്നും ഇല്ലാ..

എന്തോ ഉണ്ട് അല്ലോ അച്ചു….

ഒന്നും ഇല്ലാ ഒരു പാട് സന്തേഷിച്ചാൽ പിന്നെ വിഷമിക്കും അത്ര.. അതാ..

ഓഹോ അതു ഒരു പുതിയ അറിവാണ് ട്ടോ…

അതെ രാവിലെ എറിഞ്ഞത് വേദനിച്ചോ…?

പതിയെ എന്റെ കൈകൾ തലോടി തുടങ്ങി അവൾ……

ഇല്ലാടീ കുറച്ച് കുഴപ്പ ഇല്ലാ….

എപ്പേഴാ നിനക്കു ഫീസ് അടക്കേണ്ടത് അച്ചു…?

നാലു ദിവസം കഴിഞ്ഞാൽ പോയി അടയ്ക്കാം
നമ്മുക്ക് ഒരുമിച്ചു പോവന്നെ….

കുറച്ച് കൂടി കഴിഞ്ഞാൽ ക്ലാസ്സ് തുടങ്ങും അല്ലെ….

തോളിൽ ചാരി കിടന്നു കൊണ്ട് അവൾ പറഞ്ഞു

അതാ വിഷമം നീ ,അമ്മ , എല്ലവരെയും കാണാതെ…..

അതിനു എന്താ നീ ലണ്ടൻ ആണോ പോവുന്നത്
ഒന്നു വിളിച്ചാമതി ഓടി വരില്ലെ ഞാൻ…..

വരണല്ലോ ഇല്ലെങ്കിൽ ഞാൻ ഒരു വരവു വരും ട്ടോ

മം

ഒരു കാര്യം ചോദ്യക്കട്ടെ ഞാൻ എങ്ങനും മരിച്ചാൽ നീയെന്തു ചെയ്യും…?

ഞാൻ നല്ലൊരു കാന്താരിയെ കെട്ടും എന്താ പേരെ….

നിനക്കു ഇതു എന്തു പറ്റി രണ്ടു ദിവസമായി എന്തൊക്കയോ മറയ്ക്കുന്നുണ്ടല്ലോ…. അച്ചു

വേഗം എന്റെ നെഞ്ചിൽ പറ്റിച്ചെർന്ന് കരച്ചാൽ തുടങ്ങി…. എന്താ ടീ പറ അച്ചു നിനക്കു

അവളുടെ കൈകൾ മരവിച്ചു തുടങ്ങിയിരുന്നു… നെഞ്ചിടിപ്പ് എനിക്കു ഉച്ചത്തിൽ കേൾക്കാം…
പതിയെ എന്നിൽ നിന്ന് മാറി…

ഒന്നും ഇല്ലാട എനിക്കു ഈയിടെ ആയിട്ടു നല്ല തലകറക്കവും… ചെറുതായി മുക്കിൽ’ നിന്നും ചോര വരുന്നതും കണ്ടു…..

ഒട്ടും പ്രതീക്കാത്ത സമയത്ത് കിട്ടിയ ഇലട്രിക് ഷേക്ക് ഏറ്റ പോലെ നിൽപ്പാണ് ഞാൻ……

ടാ നീയന്താ എന്നെ ഇങ്ങനെ നോക്കുന്നുത്..?

ഇത്രയും ഉണ്ടായിട്ടും ഒരു വാക്ക് പോലും പറയാതെ എന്നിൽ നിന്ന് ഒളിപ്പിച്ചു ഉള്ളിൽ സ്വയം
നീറിയതു എന്താണ് പെണ്ണെ നീ……

എന്നിട്ട് എന്തു പറഞ്ഞു ഡോക്ടർ……

പരമ്പര്യം ആയി കിട്ടിയാ ആകെ ഉള്ള ഒരു മുതലെ
ഉള്ളു…. കാൻസർ………

ഒരു അക്ഷരം മിണ്ടാൻ പറ്റാതെ….. നിൽപ്പാണ് ഞാൻ മിഴികൾ നിറച്ച്…. അപ്പോഴും ചിരിച്ചു കൊണ്ട് കൊച്ചു കുട്ടിയെപ്പോലെ അവൾ നിൽപ്പാണ്…..

നീയന്താട് ഈ കൊച്ചു കുട്ടികളെ പോലെ… കരയുന്നത്

അടുത്ത് വന്ന് എന്റെ മിഴികൾ തുടച്ചു

മരുന്ന് കഴിച്ചാൽ അതു മറിക്കോളം നീ പേടിക്കണ്ട ട്ടോ
നമ്മൾ രണ്ടും മാത്രം അറിഞ്ഞാമതി ട്ടോ

എന്റെ നെറ്റിയിൽ മുത്തം തന്നു….

നീ ഒന്നു ചിരിക്കു മാഷേ വെറുതേ എന്നെ വിഷമിപ്പിക്കല്ലെ ട്ടോ വയ്യാത്ത കുട്ടിയാ…..

മം ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ഉമ്മ നൽകി
ഒന്നിന്നും വിട്ടു കൊടുക്കില്ലാ അച്ചു നിന്നെ ഞാൻ…… ഒരിക്കലും തനിച്ചക്കി പോവരുത് ട്ടോ എന്നെ നീ…..

നീ വിട്ടെടാ ഇതു ഒരു മാതിരി അവാർഡ്‌ പടം പോലെ……..

എത്ര കിട്ടിയാലും ഇതിനൊരു മാറ്റവും ഇല്ലാ അല്ലെ….

ഇനിപ്പോ എന്തുവന്നാലും ഞാൻ ഇങ്ങനെ തന്നെ ഉണ്ടാവം ചെക്കാ…….

നമ്മുക്ക് നാളെ ഒരു സ്ഥലം വരെ പോകണം

എവിടാ ….. പെണ്ണെ

അതു നാളെ പറയാം ……പോവാ

ഇത്ര വേഗമോ ……?

മാഷേ നേരം ഒരുപാട്‌ ആയി…. എന്റെ കണ്ണിര് സി രീയലിൽ പെട്ടു സമയം പേയത് അറിഞ്ഞില്ലാ അല്ലെ………

ഇപ്പോ നിനക്കു എങ്ങനെ ഉണ്ട്..

കുഴപ്പം ഇല്ലാ…… ഓക്കെ റെഡിയാവും നീ ഇല്ലെ കൂടെ….

പതിവ് വേണോ പേടിയുണ്ടോ നിനക്കു പകരും എന്നു……

പറഞ്ഞു തീരും മുമ്പ് അവളുടെ ചുണ്ടുകളെ ചുംബനം കൊണ്ട് മൂടിയിരുന്നു……

നാണം കുണുങ്ങി അവൾ നടപ്പ് തുടങ്ങി രാവിലെ ഞാൻ വീട്ടിലോട്ട് വരട്ടോ കുളിച്ച് റെഡിയായ് നിന്നോള്ളണം…….. ഇല്ലെങ്കിൽ വെള്ളം കോരി ഒഴിക്കുവെ

ശരിയാടി തൊട്ടാവാടി……

അവളുടെ ആത്മാവിശ്വസത്തെ തളർത്താതെ… കൂടെ നിൽക്കണം. എന്നു മനസ്സ് പറഞ്ഞു തുടങ്ങി… എന്നിലെ സഹതാപം ചിലപ്പോ അവളെ തളർത്തിയേക്കാം..

രാത്രി മുഴുവൻ അവളെ ആലോചിച്ചു കിടന്നു…. ആ കുറുമ്പകളും മിന്നി മറയുന്നാ പരിഭവങ്ങളും…മൂക്കിന്റെ തുമ്പിൽ വിരിയാൻ കൊതിച്ചു നിൽക്കും എന്റെ മൂക്കുത്തിയും. നേരം വെളുത്തത് അറിയാതെ കിടന്നു ഉറങ്ങി പോയി…

പുറത്ത് കലപില കേട്ടു എണീറ്റു നോക്കിയപ്പോൾ
മുറ്റത്ത് നിൽപ്പുണ്ട് അമ്മയോട് വർത്തനം പറഞ്ഞു കൊണ്ട് ആ തൊട്ടാവാടി…അല്ലാ കാന്താരി….. ഇനിയും കിടന്നാൽ ചിലപ്പോ വെള്ളം ഒഴിച്ചു എന്നു വരും… പതിയെ എഴുന്നേറ്റു വാതിൽ തുറന്ന് കുളിക്കാൻ പോവൻ തുടങ്ങുമ്പോൾ…. മിന്നൽ പോലെ മുന്നിൽ വന്നു നിൽപ്പാണ്… ചായയുമായി…

എന്തായ്…

ഒന്നും ഇല്ലാ ഗുഡ്മോർണിഗ്…

ആഹാ ആയിക്കേട്ടെ….

എവിടെക്കാ സാർ ഇത്ര നേരത്തെ തന്നെ…

അച്ചു നീ മാറി നിന്നെ ഞാൻ പോയി കുളിക്കാട്ടെ.

മംമം വേഗം വാടാ ഒന്നു…

പതിവിലും സുന്ദരിയാണ് അവൾ കസവ് സാരി ഉടുത്ത്.. മുടി പിന്നി കെട്ടി ഒരു കുഞ്ഞ് തുളസിക്കതിരും… ചെറിയ ചന്ദനപെട്ടും…. കരിമണി മലയും… ഒരു കുറവുണ്ട് മൂക്കുത്തി…മൊത്തിൽ ഒരു നിലാവ് പോലെ….

ഇതാ ഒരു പത്തു മിനിറ്റ്……

ടീ നല്ല സുന്ദരിയാട്ടോ ഇന്നു…..

ശരിക്കും അയ്യോ എന്റെ മോൻ പോയി കുളിച്ചു വന്നെ വേഗം പോകണം….

അവളുടെ ഉള്ളിൽ ഒന്നു കുളിര് പെയ്തുവെങ്കിലും അതു പുറത്ത് കാണിക്കാതെ ഇരിപ്പാണ്‌… എവിടേക്ക് എന്തിനു ഒന്നും അറിയാത്തത് കൊണ്ട് ഉള്ളിൽ ഒരു പേടിയുണ്ട് വേഗം കുളി കഴിഞ്ഞ് ഇറങ്ങി…. അപ്പോഴെക്കും ഷർട്ടും മുണ്ടും എടുത്ത് വച്ച് കാത്തിരിപ്പാണ്…..

എവിടെയാക്കാ പോവുന്നത്… ഇതു വരെ പറഞ്ഞില്ലട്ടോ….

ഒന്നു അടങ്ങു നിന്നെ കൊല്ലാൻ അല്ലപോരെ..

തോളിലൂടെ വീണാ മുടി പിറകിലോട്ട് ഇട്ടവൾ പറഞ്ഞു….

അമ്മ ഉമ്മറത്ത് ഇരിപ്പുണ്ട്

എവിടാക്കടാ…. ചെക്കാ…

ഓടി ചെന്ന് കവിളിൽ ഒന്നു മുത്തം കൊടുത്തു സന്തോഷത്തിൽ…

അതു വന്നിട്ടു പറയട്ടോ അമ്മേ….

അച്ചു നീ വരുന്നില്ലെടീ…..

നിക്കാടാ ഇതാ വരുന്നു….

അമ്മ പേയിട്ടു വരട്ടോ…..?

മം വൈകുകയായാണ് എങ്കിൽ ഒന്നു വിളിച്ചു പറയണേ അച്ചു നീ…. ഞാൻ നിന്റെ അമ്മയോട് പറയട്ടോ……

തോളിൽ കൈ ഇട്ടു എന്നെ പറ്റിച്ചേർന്ന് ഇരിപ്പാണ് പെണ്ണ്….

ടീ അമ്മയ്ക്കു അറിയമോ നമ്മൾ എവിടെ പോവുന്നു എന്നു..

അതു നിനക്കു എങ്ങനെ മനസ്സിലായ്….. അമ്മയ്ക്കു അറിയാം എന്നു….

അമ്മ എന്നെ എന്തോ സഹതാപത്തോടെ നോക്കി ഇരുന്നു…. ഈ അറുക്കാൻ കൊണ്ടു പോവുന്ന പോത്തിനെ പോലെ….

അമ്മയും നീയും കൂടി വല്ലാ പണി ഒപ്പിച്ചു വച്ചിട്ടുണ്ടോ അച്ചു….

ഇല്ലെന്ന് എല്ലാം നിന്റെയും എന്റെയും നല്ലതിനാ..

മം മം ആയികേട്ടെ

ആൾക്കാർ നോക്കുന്ന നീ ഒന്നു നേരെ ഇരുന്നെ… അച്ചു…..

തോളിൽ നിന്നു കൈ എടുത്ത് മാറ്റി എന്റെ വയറിനു മുകളിലൂടെ ഇട്ടു തോളിൽ തല ചാരി കിടപ്പാ ആ കാന്താരി….

ടീ നീ എന്താ ഈ ചെയ്യുന്നത്…

നിനക്കു പേടിയുണ്ടോ…?

എന്തിനു…..

അപ്പോ പിന്നെ എന്താ അവരു നേക്കട്ടെ എന്ന്..

മം നീയാന്താടി ഫെമിനിസ്റ്റ അയോ…?

നീ ഒന്നു മിണ്ടാതെ വണ്ടി ഓടിക്കാടാ…..

എവിടേക്ക് കാന്താരി…….. പോവണ്ടത്….?

നീ അന്നു ഉരുണ്ട് ഇരിന്നാ അമ്പലം ഇല്ലെ…

ആ അവിടേക്ക് ഇപ്പോ എന്തിനാ…..?

ഉരുളാൻ ആരു നീയോ……? ഓ വല്ലാ നേർച്ചയും കാണും അല്ലെ….

നേർച്ച ഉണ്ട് പക്ഷെ ഉരുളുന്നത് ഞാൻ അല്ലാ….

പിന്നെ ഞാനോ

അതെ നിന്നോട് പറഞ്ഞാൽ വരില്ലാ എന്നു അറിയാം… അതാ പറയാതെ കൊണ്ടു പോകാൻ അമ്മ പറഞ്ഞത്….

മം എനിക്കു അപ്പേഴെ മനസ്സിൽ ഉണ്ടായിരുന്നു എന്തോ ഒരു പണി ആണു ഇത് എന്ന്

മം സോറി സോറി എനിക്കു വേണ്ടി അല്ലെ വാ പോവാം

നീ ഇനി കണ്ണു നിറയ്ക്കല്ലേ ഞാൻ വരാം …..

കണ്ണു നിറയ്ക്കാനോ ഞാനോ നിന്നെ ഉരുളിച്ചിട്ടെ
വിടു മേനെ……. പിന്നെ പോകുമ്പോൾ ഐസ്ക്രീം
വാങ്ങി തരാം ട്ടോ….

ഇതു ഇനിയെന്നും ഉണ്ടാവുമോ കാന്താരി….

ഇടയ്ക്ക ഇടയ്ക്ക….

കൊല്ലൻ വേണ്ടി ഇറങ്ങി ഇരിക്കുവല്ലെ അമ്മയും മോളും….

ഒന്നു മിണ്ടാതെ വന്നെ നീ ….

എന്റെ കൈയിൽ പിടിച്ചു നടപ്പാണ് അമ്പലനടയിലോട്ട്….. പതിയെ ഉരുളാൻ തുടങ്ങി ഞാൻ എന്റെ ഷർട്ടും പിടിച്ച് കൂടെ നടപ്പാണ് മിഴികൾ നിറച്ച്… മിഴികൾ തല്ലും അടയാതെ.. വഴിപാട് കഴിഞ്ഞ് കുളിക്കാൻ ഇറങ്ങി … തോർത്തും പിടിച്ച് ആ പടകളിൽ എന്നെയും നോക്കി ഇരുപ്പാണ്……. ഒന്നു വെള്ളം കൈയിൽ കേരി ആഞ്ഞു വീശി…..

ടാ നീ കളിക്കാതെ ഒന്നു കേറി വാടാ കൊച്ചു കുട്ടികളെ പോലെ

വാരി എറിഞ്ഞ തുള്ളികൾക്ക് തിളക്കം കൂടുന്നുണ്ട്.. അവളുടെ കുറുമ്പ് കൊണ്ട്… ഇന്നു തന്നെ ആ മൂക്കുത്തി ഒന്നു റെഡിയാക്കി കൊടുക്കണം…… അവൾക്ക് ……

പതിയെ കേറി ചെന്നു ഈറൻ അണിഞ്ഞ്… തേർത്ത് നിവർത്തി കൊണ്ട് എഴുന്നേറ്റു പെണ്ണ്…

നീ തോർത്ത് താ ഞാൻ തോർത്താം…..

ഓ പിന്നെ ഇങ്ങു നാണിക്കാതെ കേറി വാ ചെക്കാ ഞാൻതോർത്തി തരാം…

ഉള്ളിൽ നാണം കൊണ്ട് മനസ്സ് ഒന്നു കുളിരയായ്…. തോർത്തുന്നതിനിടയിൽ.. കണ്ടു ഞാൻ അസൂയയോട് നോക്കുന്ന് കുറെ കണ്ണുകൾ…. ചിലപ്പോ ഇതുപോലെ സ്നേഹം കൊതിച്ചു നടക്കുന്ന മനസ്സ്കൾ ആവാം…..
പിന്നെയും കേട്ടു കാതുകളിൽ … ചേട്ടനും അനിയത്തിയും അവാം..അല്ലാ ഭാര്യയും ഭാർത്തവും ആണ്… എന്നി ഇങ്ങനെ…. എനിക്കു തന്നെ അറിയില്ലാ ആരാണ് അവൾ എന്നു… ചില നേരങ്ങളിൽ അമ്മയുടെ കരുതൽതാവും.. പിന്നെ വാശീ കാട്ടി ചിണുങ്ങുന്നാ അനിയത്തിയായി…. സ്നേഹിച്ചു കൊല്ലുന്നാ കാമുകിയായി…..
ഇതിനിടയിലാണ് കണ്ണ് ഒന്നു തെറ്റി ആ കൊച്ചു കാന്താരിയുടെ മൂക്കുത്തിയിൽ പതിഞ്ഞത്…

അച്ചു നീ നോക്കിയാടീ… ആ കൊച്ചു കാന്താരിയെ…

നല്ലാ സുന്ദരി ആയിട്ടുണ്ട് അല്ലെ…

അതു ഉണ്ട് പക്ഷെ ആ മൂക്കുത്തി ഇല്ലാത്ത ആ കാന്താരിയുടെ മുഖം ഒന്നു നീ വെറുതെ ആലോച്ചിച്ചു നോക്കിയെ…..

ശെ ശരിക്കും ബോറല്ലെ….

ഇപ്പോ എങ്ങാനെയുണ്ട് ഞാൻ പറഞ്ഞില്ലെ
മൂക്കുത്തി ശരിക്കും ഒരു ഭംഗി കൂട്ടുന്നാ ഒന്നാണ്…
എല്ലാവരെയും പെട്ടെന്ന് ആകർഷിക്കാൻ ഉള്ള കഴിവുണ്ട് പെണ്ണെ അതിനു……

എന്റെ തോളിൽ കൈ വച്ചു തരിച്ചുനിൽക്കുവാ
അവൾ

ടീ നീ ഉറങ്ങിയോ….

അല്ലാ ഇത്രയും ആഴത്തിൽ എല്ലാത്തിനെയും പഠിക്കുന്നാ ആൾക്ക് എന്താ ജോലി കിട്ടാത്തത് എന്നു ആലോചിക്കുവാ…..

നീ കളിയാക്കിക്കോ… ട്ടോ…

കാര്യമായിട്ടാ….. നീ വാ പോവാം……

പിന്നെയും പറ്റിച്ചെർന്ന് ഇരുപ്പ് തുടങ്ങി

ഇനി എണ്ടോ ട്ടാ ടാ

ഒരു സ്ഥലം വരെ പോകാം നിനക്കൊരു സമ്മാനം
വാങ്ങാന……

എന്തിനു എന്നെ കൊണ്ട് ഇത്രയും ചെയ്തിനു……

ആഹാ എന്നാൽ പോവാം…

തോളിൽ ചാരി കിടന്നു ഉറക്കം തുടങ്ങി പെണ്ണ്……
ദൈവമേ ഒരിക്കലും പിരിക്കല്ലെ എന്നിൽ നിന്നു ഈ തൊട്ടാവാടിയെ… എത്ര എൻ മിഴികൾ നിറച്ചാലും എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നാവളെ ….വിട്ടുതരില്ലാട്ടോ ഞാൻ ……..

ടീ കാന്താരി സ്ഥലം എത്തി…..

എത്തിയോ ഇവിടെ എന്തിനാ

വാ പറയാം…..

മൂക്കുത്തി റെഡിയായ് ഇരിപ്പുണ്ട്…. ഒരു കുഞ്ഞ് നിലാവ് പോലെ രാത്രിയിലും പകലിലും തിളങ്ങുന്നാ ഒരു കുഞ്ഞ് നക്ഷത്രം…. ഇട്ടു നോക്കാൻ വാങ്ങി കൈയിൽ കൊടുത്തു…..

ടാ നീ തന്നെ ഇട്ടു തന്നാ മതി… എന്റെ മൂക്കിൽ…..

അതു വേണോ…

മം നീ തന്നെ ഇടണം….

പതിയെ ആ മൂക്കിൽ ഇടാൻ തുടങ്ങി എങ്കിലും കയറുന്നില്ല….. മൂക്കിന്റെ തുള്ള അടഞ്ഞ് പേയാതാണ്.. എന്നു തോന്നുന്നു…..

ടീ ഇതു കയറുന്നില്ലാ….

അതു അടഞ്ഞു എന്നു തോന്നുന്നു…..

വാ നമ്മുക്ക് ശരിയാക്കാം….

വേണ്ടെ ഞാൻ വീട്ടിൽ ചെന്ന് ഇട്ടളോം…

അവളുടെ കണ്ണിലെ പേടി’ എനിക്കു അറിയാം… ആ കൈയും പിടിച്ച് അടഞ്ഞ് മൂക്കുത്താൻ കയറി….അവിടെത്ത കാഴ്ച്ച് കണ്ടു പെണ്ണിന് പേടി കൂടി…. വരുന്നുണ്ട്…..

എന്റെ കൈ മുറുക്കെ പിടിച്ചു ……പതിയെ കാതിൽ പറഞ്ഞു…

കൂടെ വന്നോളണം ട്ടോ….. ഒറ്റയ്ക്ക് ആക്കി പോവല്ലെ ട്ടോ….

ഇല്ലാടി……

കണ്ണ് നിറച്ച് ഇരിപ്പാണ് കാന്താരി അല്ലാ തൊട്ടാവാടി…… പതിയെ ആ തലയിൽ ഒന്നു തലോടി…. ഒരു കൊച്ചു കുഞ്ഞിന്റെ ഭാവങ്ങൾ കാണാം എനിക്കാ മിഴികളിൽ……. കുത്താൻ തുടങ്ങിയാപടെ എന്റെ കൈയിൽ തിരഞ്ഞ് പിടിച്ചു….. അവളെക്കാൾ എനിക്കു വേദനിച്ചു തുടങ്ങി…. സഹിക്കാൻ വയ്യാതെ എൻ മിഴികൾ… എന്റെ കണ്ണ് നിറഞ്ഞത് എന്തിനാണ് എന്നു അറിയാൻ കാത്തിരിപ്പാണ് ആ തൊട്ടാവാടി..”…….

വേറെ ഒന്നും അല്ലാ ആ കാന്താരി അവളുടെ വേദനയുടെ അളവ് അവൾ മുറുകെ പിടിച്ച് എന്റെ കൈകളിൽ തരുവായിരുന്നു……
അവൾ അറിയാതെ…. ഇത്തിരി വേദനിച്ചാൽ എന്താ അവൾ മൂക്കുത്തി ഇട്ടല്ലോ ആ സന്തോഷത്തിൽ ഞാൻ എല്ലാം മറന്നു.. അല്ലാതെ വേറെ വഴി ഇല്ലാല്ലോ… നല്ല വേദനയുണ്ട്… എന്നിട്ടും ഒരു തുള്ളി കണ്ണീരു പോലും വന്നില്ലാ ആ കാന്താരിയുടെ മിഴികളിൽ നിന്നു.. മൂക്കുത്തി ഇട്ടു എഴുന്നേറ്റ് പാടെ എന്റെ മിഴികളിൽ മിന്നി നിൽപ്പാണ്.. ആ കൊച്ചു തൊട്ടാവാടി… ആളു ആകെ മാറി ഒരു സുന്ദരി പെണ്ണ്..

ടാ എങ്ങനെ കെള്ളമോ…

പിന്നെ കിടുവായിട്ടുണ്ട്… എനിക്കു പോലും വിശ്വാസിക്കാൻ പറ്റുന്നില്ലാ ഇതു എന്റെ കൂടെ വന്നാ കാന്താരി ആണു എന്ന്…

ഓഹോ അങ്ങു സുഖിച്ചെ നുണ പറയല്ലെടാ….

ഒന്നു നാണം കുണുങ്ങി കൊണ്ട് അവൾ നടപ്പാണ്.. ഇപ്പോ അവളുടെ ഓരോ ചലനങ്ങൾക്കവരെ ഭംഗി കൂടുന്നുണ്ട്…

നിനക്കു വേദനിച്ചില്ലെ അച്ചു…?

പിന്നെ നല്ലാ വേദന ഉണ്ടായിരിരുന്നു. നിനക്കു വേണ്ടി അല്ലെ കുഴപ്പം ഇല്ലാ… നിനക്കും കുറച്ച് തന്നായിരുന്നു… കിട്ടില്ലെ….

അവൾ പതിയെ തല താഴ്ത്തി മൂക്കിൽ കൈവച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..

പിന്നെ കിട്ടി കിട്ടി…
പതിയെ അവളെ എന്റെ തോളോട് ചേർത്തു പിടിച്ചു….

ഇനി പോവാം വീട്ടിലോട്ട്…….

നീ ഐസ്ക്രീം വാങ്ങി തരാം എന്നു പറഞ്ഞിട്ട്…

അയ്യോടാ പാപം വാ പോവാം…. എന്നാ കഴിച്ചിട്ടു പോകാം… പക്ഷെ അഞ്ച് എണ്ണം അതിൽ കൂടിയാൽ നീ കൊടുക്കണം….

ശരി ഞാൻ കൊടുത്തോളം…..

ഐസ്ക്രീം കഴിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ലാ…. മഴ കൂടെ വേണം നല്ല കിടു ഫീൽ’….. അവളും മോശം അല്ലെ ട്ടോ……

രാത്രി ഒരു മണിക്കു….സൈലന്റ മുടിൽ തണുത്ത് ഇള്ളം കാറ്റം കൊണ്ട്…. അവളുടെ കൈയും പിടിച്ചു ഐസ്ക്രീം കഴിച്ചു നടന്ന് ദിവസങ്ങൾ ഇപ്പോഴും ഉണ്ട് എന്റെ മിഴികളിൽ…. ഒരു മറവിക്കും വിട്ടുകൊടുക്കാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്….

അവൾ പിന്നിൽ ഇരിരുന്ന പാട്ടു പാടാൻ തുടങ്ങി…
എന്റെ ചെവിയിൽ ചേർന്ന് ഇരിരുന്ന്….

ടീ നീ പോയി ഐസക്രീം വാങ്ങിവാ….?

നമ്മുക്ക് ഒരുമ്മിച്ചു അവിടെ പോയി…കഴിക്കാം…

എന്റെ കൈയും പിടിച്ച് നടന്നു….

ഓടർ ചെയ്തു തുടങ്ങി….. നിമിഷം നേരം കൊണ്ട് മത്സരം എന്നാ പോലെ 8 എണ്ണം ഓക്കെ അകാത്താക്കി… അവിടെ ഇരിന്നവർ വരെ ഞട്ടി പോയി എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ .. അവൾ പതിയെ എഴുന്നേറ്റു…വാ പോകം വാഷ് ചെയ്യാൻ പോയ് നേരം നോക്കി ഞാൻ ബില്ല് അടച്ചു പുറത്ത് കാത്തുനിൽപ്പാണ്…..?

ആകെ ഉള്ളത് എന്റെ ഒരു ഫോട്ടോ മാത്രം ഉള്ള
പെഴ്സ് എടുത്ത് ഇല്ലാത്ത രൂപ നോക്കി നിൽക്കുവാണ് കാന്താരി…. എന്നെ തിരയാൻ തുടങ്ങി…

ചേട്ടാ ഇവിടെ ഇരുന്ന ആൾ എവിടെ പോയി..?

അവിടെ നിൽപ്പുണ്ട്….

ബീൽ ആളു തന്നിരിരുന്നു പറഞ്ഞില്ലായിരുന്നോ….

ഇല്ല താങ്ക്സ് ചേട്ടാ ….

ഓടി വരുന്നുണ്ട് എന്തിനാണ് എന്നു അറിയില്ലാ… എന്തായലും എനിക്കുള്ളതാണ്…. പതിയെ വന്നു എന്റെ തല താഴ്ത്തി കവിളിൽ ഒന്നു ചുംബിച്ചു… നോക്കി നിന്നവർ കഥ അറിയാതെ ആട്ടം കണ്ടു നിൽക്കുവായിരുന്നു… ചിലർ നാണം കൊണ്ട് കൈവച്ചു കണ്ണുകൾ മൂടി നിൽപ്പാണ്…..

അച്ചു നീ കേറ്……

വേഗം കേറി ഇരിരുന്നു അവൾ ആകെ ചമ്മി ഇരിക്കുവാണ് ആ സീൻ ഓർത്ത്

നീ എന്താടി ഒന്നും മിണ്ടാത്ത്….

ഒന്നും ഇല്ലാ…. ഞാൻ ആലോചിക്കുവായിരുന്നു എന്തു ഭാഗ്യം ചെയിതിട്ടാണ് നിന്നെയും അമ്മയും എനിക്ക് കിട്ടിയത് എന്നു… അത്രയ്ക്കു സ്നേഹിക്കുന്നുണ്ട് നിങ്ങൾ എന്നെ….

മം ഞാനും ചിന്തിക്കാറുണ്ട്…

എന്നിട്ട് ‘…..?

ഉത്തരം കിട്ടാതെ വരുമ്പോൾ നിന്നോട് ഉള്ള സ്നേഹം കൂടി കൂടി വരുവാ അച്ചു….

തോളിൽ തട്ടി…. ഒന്നു ചേർത്ത് പിടിച്ചു അവൾ…..

ടാ നല്ല തണുപ്പിലെ നിനക്കു തണുക്കുന്നുണ്ടോ….?

ഇരുട്ടിനെ ഭംഗി കൂടി വരുന്നുണ്ട്…നല്ല റൊമാന്റിക് ഫീൽ…. നിലാവ് തെളിഞ്ഞ് നിൽപ്പാണ്…നല്ലാമുല്ല പുത്ത മണവും…കുയിലിന്റ സംഗീതവും…..

പതിയെ എന്റെ കൈകളിൽ തലോടി പെട്ടന്ന് …. നിലവിളി കൂട്ടി ഞാൻ പേടിച്ചു വണ്ടി നിർത്തി വീടു എത്താൻ ഇനി കുറച്ച് ദൂരം മാത്രമേ ഉള്ളു ഇവൾക്കു ഇതു എന്തു പറ്റി….

അച്ചു…. അച്ചു എന്താടീ…

ഓടി എന്റെ നെഞ്ചിൽ കയറി….. ഞാൻ ചേർത്ത് പിടിച്ചു അവളെ

എന്താ…..

ചോരാ….. ചോരാ…

അവൾ കാണാതെ അവൾ തന്ന് സമ്മാനം ഒളിപ്പിച്ചു വച്ചത് അവൾ കണ്ടാതാ…. ഹാൻഡിൽ പിടിക്കുമ്പോൾ… ചോര വാർന്നിറങ്ങിയതാ….

അതോ നീ തന്നതാ…. നീ മൂക്കുത്തി ഇട്ടപ്പോൾ കിട്ടിയത്….

വേദനിക്കുന്നുണ്ടോ ടാ….

കുറച്ച് കുഴപ്പം ഇല്ലാ……

കൈ തലോടി നോക്കി നെറ്റിയിൽ ഒരു ഉമ്മ തന്നു

ഇനി ഞാൻ ഓടിക്കാം കുറച്ച് അല്ലെ ഉള്ളു…

നീയോ….. അതു വേണ്ടാ….

കുറ്റം പറയാൻ പറ്റില്ലാ നല്ലൊരു റെയിഡർ ആണ്…പിന്നെ എന്റെ ഡ്രൈവിംഗ് മാഷും….. അവൾക്കു ഇഷ്ടം ബുള്ളറ്റാ…. അതു വാങ്ങി കൊടുക്കാൻ വാക്ക് കൊടുത്താ.. അച്ഛൻ പെട്ടന്നു മരിച്ചത് കൊണ്ട് ആ മോഹം ഉപേക്ഷിച്ചിരിക്കുവാ ആണ് പെണ്ണെ…. ഒരു താലി കൊണ്ട് സ്വന്തംമാക്കിയിട്ടു വേണം…. അവളുടെ പിറകിലിരുന്നു ലോകം ചുറ്റാൻ…. കൂട്ടിന് അവളുടെ ആ രാജാവും…. ബുള്ളറ്റ്…..

അതു എന്താ…..

നമ്മുക്ക് നടക്കാം…. നീ സാരീ ഉടത്തിട്ട് അത് വേണ്ടാ ….

ശരി എന്നാ നടക്കാം..

നീയന്താടാ കണ്ണടുക്കാതെ എന്നെ നോക്കുന്നത്…..

അല്ലെ പെണ്ണെ മൂക്കുത്തിയ്ക്ക് തിളക്കം കൂടി വരുന്നുണ്ടോ എന്ന് ഒരു സംശയം…… കണ്ണ് എടുക്കാതെ നോക്കി ഇരിക്കാൻ തോന്നുവാ….

റോഡ് നോക്കി നടക്കടാ ഇല്ലെങ്കിൽ പിന്നെ നോക്കാൻ ….. ആളു ഉണ്ടാവില്ല…

എന്താണ് എന്നു അറിയില്ലാ അത്ര മനോഹരമായിരിരുന്നു ആ രാത്രി…… നിലാവും ,നക്ഷത്രവും, വിരിയാൻ കൊതിക്കുന്ന മുല്ലയും, സുഗധം വീശി പോവുന്നാ കാറ്റും…. അവളെ മിഴി ചിമാതെ അസൂയയോട് നോക്കി നിൽപ്പാണ് എന്റെ മൂക്കുത്തിയെ……

ടാ ഞാൻ ഒരു കാര്യം പറയട്ടെ….?
നീ കേൾക്കുമോ

നീ പറ അച്ചു എന്നിട്ട് നോക്കാം… വല്ലാ കൊസാറ കൊള്ളി ചോദ്യം ഒന്നും വേണ്ടാട്ടോ..

പതിയെ സാരി തുമ്പിനാൽ മുഖം നാണം കൊണ്ട് മറച്ച് ചിരിക്കുകയാണ് അവൾ…..
എന്റെ കൈ മെല്ലെ കോർത്ത്…… മുഖത്തേക്ക് ഒന്നു നന്നായി നോക്കിട്ടു തുടർന്നു…

ഞാൻ ഇന്നു നിന്റെ പഴയ ഫോട്ടോ കണ്ടപ്പോഴാ ഓർത്തത്….. നീ ഒടുക്കത്തെ ഗ്ലാമർടാ താടിയിൽ……

ഒന്നു മെല്ലെ ചിരിച്ചു ഞാൻ…. ഒന്നു കുളിര് വന്ന് എങ്കിലും പിടികൊടുക്കാതെ….

ഒന്നു പോടി അതു വേണ്ടാ…… ഒരു ബോറാ…

ഒന്നും ഇല്ലാ നല്ല ലുക്ക് ആയിരിക്കും….. വേണം ഞാൻ മൂക്കുത്തി ഇട്ടില്ലെ നീ താടിയും വെയ്ക്കണം…

മം ശരി നോക്കാം…..

വണ്ടി തള്ളി തള്ളി തളർന്നു എങ്ങനെ എങ്കിലും… വേഗം വീടു എത്തണം… അവൾ ആണ് എങ്കിൽ ഒരു പൊടിക്കു സമ്മതിക്കുന്നില്ലാ… വേറെ വഴിയില്ലാ….. ഇത്തിരി കൂടിയാ കൈയാ….

അച്ചു നിന്റെ ബാക്കിൽ ആര് എങ്കിലും ഉണ്ടോ….?

ആര് …… നിനക്കു വട്ടാ…..

അല്ലാടി ഞാൻ ഒരു നിഴൽ കണ്ടു കണ്ണാടിയിൽ..
അതാ…..

പറഞ്ഞു വായിഎടുക്കാത്ത മുമ്പ് ഓടി മുന്നിൽ എത്തി…. ഇടവും വലവും തല്ലാൻ തുടങ്ങി….

നല്ല അസ്സൽ പേടിക്കാരിയായ് അവൾ……

ടാ നീ വേഗം വണ്ടി എടുക്കു നമുക്ക് പോവം അമ്മ തിരക്കും…..

ഇല്ലാ ടീ ഞാൻ നേരത്തെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

അവൾക്ക് പേടി കൂടുന്നുണ്ട്…..മൂക്കുത്തി പരിഭവം
ചൂടി നിൽപ്പാണ്, കണ്ണുകൾ ഇരുള്ളിൽ ആരെയോ തിരയുന്നണ്ട്…….

ടാ വാ വേഗം പോവം എനിക്കു പേടിയാവുന്ന….

എന്റെ കൈകൾ ചേർത്ത് പിടിച്ച്…. നെറ്റിയിൽ ഒരു ചുംബനം കടമായി നൽകി….. വേഗം പോകാൻ ഉള്ള….. ഒരു സമ്മാനം…….
തിരികെ ഞാനും നൽകി ആ കൊച്ചു മൂക്കുത്തിയിൽ ഒരു ചുംബനം …..

നാണം കൊണ്ട് മിഴികൾക്ക് തിളക്കം കൂടുന്നുണ്ട്….

വണ്ടി എടുത്ത് പറ്റിച്ചേർന്ന് ഇരിപ്പാണ് പിറകിലേക്ക് നോക്കാതെ…… എന്നെ ഇറുക്കി പിടിച്ച്…… ആ കൊച്ചു കാന്താരി….

വീടു എത്തി… ഉമറത്ത് കഥ പറഞ്ഞ് ഇരിപ്പാണ്… അവളുടെ അമ്മയും എന്റെ അമ്മയും…. ഞങ്ങളെ കണ്ടാപാടെ… എന്തോ കണ്ടു അതിശയിച്ച പോലെ…. എന്താണ് എന്ന് അറിയാതെ പേടിച്ച് ഇരിപ്പാണ്….അവൾ പിന്നിൽ….

ടീ നീ ഒന്നു പിന്നിലേക്ക് നോക്കിയെ…. അവരു എന്താ ഇങ്ങനെ നോക്കുന്നത്….

എന്റെ പുറത്ത് ഒന്നു അമറത്തി നുള്ളി അവൾ

നീ നോക്കിയെ…… ടാ

എനിക്കു പേടിയായ് അവരുടെ നോട്ടം കണ്ട്……

അവൾ ഇറങ്ങിയാ പാടെ… ഓടി അമ്മയുടെ പിറകിൽ ചെന്ന് നിൽപ്പാണ്….. ഞാൻ പതിയെ ഇറങ്ങി പിറകകോട്ട് നോക്കി…. ആരും ഇല്ലാലോ പിന്നെ എന്തിനാ ഇവർ ഇങ്ങനെ നോക്കിയത്….

അമ്മ എന്തിനാ നിങ്ങൾ ഞങ്ങളെ ഇങ്ങനെ നോക്കിയത്….?

മറുപടി ഒന്നും കാണാൻ ഇല്ലാ .ഇനി എന്നെ ഒറ്റയ്ക്ക് ആക്കി എങ്ങാനും വാതിൽ അടച്ചോ….
പതിയെ തിരിഞ്ഞു… മൂന്ന് പേരും മുഖത്തോട് മുഖം നോക്കി നിൽപ്പാണ്… അവൾ എന്താണ് എന്നു അറിയാതെ മൗനത്തിലും..

അമ്മോ….. എന്താ ഇങ്ങനെ നോക്കുന്നത്..

അല്ലടാ മൂക്കുത്തി ഇട്ടപ്പോൾ പെണ്ണ് ആകെ മാറിയലോ….

മം ഞാനും പറഞ്ഞു വിശ്വസിക്കണ്ടെ അവൾ….

ഇപ്പോ എങ്ങനെ വിശ്വാസാമായില്ലെ അച്ചു….

അവളുടെ അമ്മയുടെ മുഖത്ത് നോക്കി… ഒരു ചെറിയ സന്തോഷം ഉണ്ടെങ്കിലും കുഞ്ഞ് പിണക്കവും കാണാം ആ മുഖത്ത്….

എങ്ങനെ അമ്മ കൊള്ളമോ….?

പക്ഷെ ഇതു വാങ്ങാൻ നിനക്കു എവിടാന്നാ രൂപ കിട്ടിയത്….?

മറുപടി പറയാൻ നുണകൾ തേടുന്നുണ്ടായിരുന്നു ആ ചുണ്ടുകൾ…..

അതു അമ്മാ പറഞ്ഞിട്ടു ഞാൻ വാങ്ങി കൊടുത്തതാ… അല്ലെ അമ്മാ…?

ഒന്നും അറിഞ്ഞിട്ടില്ലാ എങ്കിൽ പോലും അമ്മ അതിൽ നിന്നു രക്ഷപ്പെടുത്തി….

ഇനിപ്പോ എന്റെ മകൾക്ക് വാങ്ങി കൊടുക്കാൻ നിന്റെ അനുവാദം വാങ്ങാൻ ഞാൻ അങ്ങോട്ടു വരണോ….?

അതിൽ അവളുടെ അമ്മ ഫ്ലറ്റ്…

നീ വന്നെടീ ചേറ് കഴിക്കാം അവർക്ക് വിശക്കുന്നുണ്ടാവും…. വാ മോളെ…..

അമ്മയുടെ തോളിൽ കൈയിട്ടു മൂക്കുത്തി ഒന്നു … മിനിക്കി കൊണ്ട് പതിയെ നടന്നു….

അവളുടെ അമ്മ അപ്പോഴും എന്തോ ആലോചിച്ചു നിൽപ്പാണ്….

എന്താ അമ്മ ഇത്ര ആലോചിക്കുന്നത്…..?

അല്ലാ മോനെ ഞങ്ങൾക്കു ആരും ഇല്ലാ…. നിങ്ങൾ അല്ലാതെ… അവൾ ഒരു പൊട്ടി പെണ്ണ് ആണു… പീന്നിട് ഓരിക്കലും അമ്മയും നീയും അവളെ ഓർത്തു വിഷമിക്കരുത്….. അതാ…

കണ്ണു നിറച്ച് നിൽപ്പാണ് അമ്മ….. തോളിൽ തല വച്ചു….. ആ കണ്ണ് തുടച്ച്…. പതിയെ

അമ്മ ഇങ്ങോട്ട് നോക്കിയെ… ഞങ്ങൾ ഇല്ലെ. അവളുടെ ഇഷ്ടങ്ങൾ ആണ് ഞങ്ങളുടെയും….

അമ്മ വേറെ ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കരുത്… ട്ടോ…

വാ നമ്മുക്ക് കഴിക്കാം…..

ടാ എന്താ അവിടെ ഒരു സ്വകാര്യം പറച്ചൽ അമ്മയും മോനും കൂടി…..

അവൾ തൊണ്ടാ കീറി കൊണ്ട് …. നിൽക്കുന്നുണ്ട്

ടീ ഇതാ വരുന്നു ഒന്നു മിണ്ടാതെ നിന്നെ നീ അച്ചു..

കഴിച്ചു കഴിഞ്ഞ് രാവിലെ പോയമതി എന്നു പറഞ്ഞു അമ്മ പിടിച്ചു നിർത്തി അവരെ അമ്മ…

അവരു കിടക്കാൻ തുടങ്ങി… അവൾ ഉമ്മറത്ത് ജനലിൽ മിഴികൾ ചേർത്ത് നിലാവിനെ നോക്കി ഇരിപ്പാണ്…… ഒരു കുഞ്ഞ് പ്രാവിനെ പോലെ…..

പതിയെ അടുത്ത് ചെന്ന് ഒന്നു തൊട്ടാപാടെ ….. നിലവിളിക്കും … എന്നു വിജാരിച്ചു… പക്ഷെ ഒന്നും മിണ്ടാതെ എന്റെ കൈകൾ മെല്ലെ തലോടി…. അച്ചു എന്താ നീ ഇങ്ങനെ നിലാവ്ത്ത് ആഴിച്ചുവിട്ടാ കോഴിയെ പോലെ…….

നീ എന്റെ അമ്മയുടെ കണ്ണിലെ സന്തോഷം ശ്രദ്ധിച്ചോ….. ഇന്നു നീ ചേർത്ത് പിടിച്ച് കണ്ണീര് തുടച്ചപ്പോൾ…..

മം കണ്ടു ഞാൻ…. വയ്യ പാവത്തിനു നിന്നെ കെട്ടു വേണം ഇവിടെ കൊണ്ട് വന്നു പൊന്നുപോലെ നോക്കാൻ……

അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകിയ ഒരു തുള്ളി ആ മൂക്കിൻതുമ്പിലെ കല്ലിൽ വീണു നിലാവ്….. ചുംബിച്ചാ നേരം എന്റെ മിഴികളിൽ മിന്നാലായി മാറുന്നുണ്ടായിരുന്നു….

അച്ചു നീയാന്തനാ ടി ആ മൂക്കുത്തിയെ.. ഇങ്ങനെ നനഞ്ഞ്ക്കുന്നത്…..

മെല്ലെ ഒന്നു മൂക്കുത്തിയെ തുടച്ച് ഒരു ചിരിതന്ന്…

നിനക്ക് ഇത്രയ്ക്ക് ഇഷ്ടം ആണോ മൂക്കുത്തിയെ

ഒരു പാട്.. ഒരു പാട്…..

എന്നെക്കാൾ……?

അല്ലാ അതു നീ അണിയുമ്പോൾ…മാത്രം………

പതിയെ എന്റെ നെഞ്ചിൽ ചേർന്ന് നിന്നു

ടാ നമ്മുക്ക് ഇത് നിർത്താം അവരെ എത്ര നാൾ പറയാതെ കൊണ്ടു നടക്കും …… അമ്മ സമ്മതിക്കും നീ അമ്മയോട് ചോദിക്കാൻ പറ……..

മം എന്താടീ ഇപ്പോ അങ്ങനെ തോന്നാൻ……?

അല്ലാടാ സ്വന്തം അല്ലാത്ത ഒന്നിനെ മോഹിച്ചു കഴിഞ്ഞ് അതു കിട്ടാതെ പോയാൽ വെറും മണ്ണായ് പോവും മനസ്സ്…….. ഒരിക്കലും ഇനി ഒന്നും വേര് ഉറപ്പിക്കാൻ പറ്റാത്ത അത്രയും……

എനിക്കു അറിയാം പെണ്ണെ… നിനക്കു അങ്ങനെ ഒരു തോന്നൽ ഉണ്ടങ്കിൽ നാളെ തന്നെ പറയാം……

ചേർത്ത് പിടിച്ച്… ആ മുടിയിൽ ഒന്നു തലോടി….

നിനക്കു ഇപ്പോ എങ്ങനെ കുറവുണ്ടോ… മം കുറവ് ഉണ്ട്…

നമ്മുക്ക് ഇങ്ങനെ കളിയും ചിരിയും നിറച്ച് ഈ വീട്ടിൽ ……. രണ്ട് അമ്മാമരും പിന്നെ നമ്മുടെ മോനും ഒക്കെയായ്….. ഇങ്ങനെ പോവണം ……

മോനോ ….. മോളു മതിട്ടോ നിന്നെ പോലെ നല്ലാ കാന്താരി…

നാണം കൊണ്ട് അവൾ പതിയെ വിരിച്ചാ കിടക്കയിൽ ഇരിന്നു ആ മിഴികളിൽ കാണാം ഉറക്കം വരുന്നുണ്ട്…. മൂക്കിൻ തുമ്പിലെ മിന്നൽ പതിയെ തിരിതാഴത്തി.

ടീ ഉറക്കം വരുന്നുണ്ടോ……?

നീ ഇവിടെ ഇരുന്നെ ഞാൻ ഉറങ്ങിയിട്ടു പേയാ മതിട്ടോ…

എന്റെ മടയിൽ മെല്ലെ തല വച്ച് എന്റെ കൈകൾ എടുത്ത് അവളുടെ കവളിൽ മെല്ലെ തലോടി..

ടാ ചെക്കാ എനിക്ക് നല്ലാ സുഖം ഇല്ലടാ മനസ്സിന്

നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടിട്ടാ….

അറിയാതെ ഒരു തുള്ളി കണ്ണുനീര് അവളുടെ കവിളിൽ വീണു….

നീ കരയുവാണോ ഇന്നു കുറെ നടന്നത് അല്ലെ അതാവും

നീ വെറുതെ എന്നെ കൂടി കരയിക്കലെ…

പതിയെ അവളെ ചേർത്ത് ഒന്നു അമർത്തി ചുംബിച്ചു ……

നീ പോയി കിടന്നോ ഞാൻ ഒന്നു ഉറങ്ങട്ടെ…

എന്തുണ്ടെങ്കിലും വിളിക്കണം ട്ടോ ഞാൻ പുറത്ത് ഉണ്ട് വാതി അടയ്ക്കണ്ടാട്ടോ

പതിയെ അവളെ കിടക്കയിൽ കിടത്തി … പുതപ്പ് പുതച്ച് കൊടുത്ത് പോവൻ നിൽക്കുമ്പോൾ അവളുടെ കൈകൾ എന്റെ വിരലുകളെ പുണരുണ്ടായിരുന്നു…… എന്റെ മുഖം താഴ്ത്തി കവിളിൽ ഒരു ഉമ്മ തന്നു…..

ഞാൻ പതിയെ റൂമിൽ നിന്ന് ഇറങ്ങി…. ഇനി വൈകിച്ചിട്ടു കാര്യം ഇല്ലാ നാളെ തന്നെ എല്ലാം പറയണം….. എന്നിട്ട് എന്റെ കാന്താരിയെ നല്ല ഡോക്ടർകാണിക്കണം……..

റൂമിൽ കിടന്നാൽ ഉറക്കം ഇല്ലാത്തു കെണ്ട് പുറത്ത് വരാന്തയിൽ ഇരിപ്പാണ്…. നിലാവിനോട് കഥ പറഞ്ഞ് … ദൈവങ്ങളെ പഴിച്ചു കൊണ്ട്….. എന്തിനാ ആ പാവത്തിനു ഇങ്ങനെ കൊടുത്തത്…..

ടാ ഇവിടെ ഇരിപ്പണോ…

അതെ ഉറക്കം വരുന്നില്ലാ പെണ്ണെ…..

എന്റെ അടുത്ത് വന്ന് മടയിൽ തലവച്ചു കിടന്നു…… അവൾ

ടീ നിനക്ക് മരിക്കാൻ പേടിയുണ്ടോ…..

എനിക്കോ ഇല്ലാ പക്ഷെ ഇപ്പോ പേടിയുണ്ട്.. നിന്നെ ഒരു നിമിഷം പോലും പിരിയാൻ വയ്യ……
നീ കെട്ടിയ താലിയും ചേർത്ത് നിന്റെ റെഞ്ചിന് ചൂട് എറ്റു ഉറങ്ങുമ്പോൾ മരിക്കണം…… എനിക്കു
പക്ഷെ അങ്ങനെ ഒന്നും പോവില്ലാട്ടോ ഞാൻ നിന്നെയും കൊണ്ടെ പോവു……

ഇത് എല്ലാം കേട്ട് മൗനമായി മിഴി നിറച്ച് അവളെ തലോടി കൊണ്ട് ഇരിന്നു … അവൾ എൻ
കൈകൾ ചുംബിച്ചു ഉറങ്ങാൻ തുടങ്ങി…

ഉറങ്ങി അവൾ എന്റെ മടിയിൽ കിടന്നു… രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ തന്നെ ചായും കൊണ്ട് അടുത്ത് ഇരിപ്പാണ് ആ കാന്താരി കുളിച്ച് സുന്ദരിയായി…. ഇന്നു കണ്ണ് എഴുതിയത് നിറഞ്ഞ് കാണം എനിക്ക് മഴവില്ല് പോലെ….

നീയാന്തടാ രാവിലെ തന്നെ ആലോചിച്ചിരിക്കുന്നത്……

അല്ലാടീ നമ്മൾ ഒരുമിച്ച് അവിടെ കിടന്നു പിന്നെ എങ്ങനെ ഇവിടെയെത്തി…..?

അതോ ഞാൻ ഇങ്ങു എടുതോണ്ട് പോന്നു….

നീയോ ഒറ്റയ്ക്ക് എന്നെ… നുണ പറയല്ലാടീ

അല്ലാടാ രണ്ടു ലോഡിംഗ് കാരും ഉണ്ടായിരുന്നു…
കാണുന്നാ പോലെ അല്ലാ നല്ല വെയിറ്റ് ഉണ്ടട്ടോ നിനക്കു…..

കണ്ണു വയ്ക്കല്ലടീ….

എഴുന്നേറ്റ് അമ്പലത്തിൽ പോവണ്ടെ…. പോയി കുളിക്ക് ചെക്കാ….

അമ്മ എഴുന്നേറ്റോ….

അമ്മ വീട്ടിലോട്ട് പോയി…..

ടി ഞാൻ എഴുന്നേറ്റിട്ടു പോയമതി എന്നു പറയാർന്നില്ലെ….

വൈകുന്നോരം വരും അപ്പോ പറയാം ഇപ്പോ മോൻ പോയി കുളിക്ക്……

എന്റെ പുതപ്പ് വിലച്ച് മാറ്റി…. കൈ പിടിച്ച് എഴുന്നേൽപ്പിച്ച് …. തള്ളി നടക്കുവാ എന്നെ അമ്മ
കണ്ടാപടെ എന്റെ പിറകേ ഒളിച്ചു നിൽപ്പാണ്…..

ടാ അമ്മ പോയോ….

പോയി ഇതിന്റെ വല്ല ആവിശ്യമുണ്ടായിരുന്നോ….?

നീ പോയി കുളിച്ച് വാടാ ഒരു സമ്മാനം എടുത്ത് വച്ചിട്ടുണ്ട് നിനക്കു…..

എന്താടീ വല്ല പണിയും ആണോ….?

അതല്ലോ ജീവിതകാലം മുഴുവൻ ചുമ്മക്കാൻ ഉള്ള ഒരു പണി…..

അതു എന്താ….

വാ വന്നിട്ട് പറയാം…..

വേഗം കുളിക്കാൻ കയറി…. അമ്മയ്ക്കു ഇന്നു രാവിലെ തന്നെ നല്ല സന്തോഷം ഉണ്ട് ദൈവമേ….. അന്നത്തെ പോലെ ഉള്ള പണി ഒന്നും അവരുത്…. വേറെ ഒന്നും കൊണ്ടല്ലാ അവരുടെ സന്തോഷം കണ്ടാപ്പോ പറഞ്ഞതാ…

നീ കഴിക്കുന്നില്ലെ…..

ഇല്ലാ അമ്മ വന്നിട്ട് കഴിക്കാം…

വേഗം പോയി ട്രസ്സ്മാറി റെഡിയായി പോന്നു.. ഉമ്മറത്ത് അമ്മയോട് വാർത്താനം പറഞ്ഞ് ഇരിപ്പാണ് കാന്താരി…..

നിനക്കു ആ മുടിയും താടിയും വെട്ടി നേരെ നടന്നു ടാടാ…. നിനക്കു എങ്കിലും ഒന്നു പറഞ്ഞുടെ അച്ചു….

ഞാൻ എപ്പോഴും പറയും കേൾക്കണ്ടാ അവൻ…

ഒന്നു തറപ്പിച്ചു നോക്കി അവളെ…. ഒരു കുഞ്ഞനെ പോലെ കണ്ണ് ഇറുക്കി കാണിച്ച് കൊണ്ട് നിൽക്കുകയാണ് അമ്മയുടെ തേളിൽ ചാരി….

അമ്മേ ഞങ്ങൾ ഇറങ്ങുവാ…..

പോയിട്ടാ വാ……

എന്റെ കൈയും പിടിച്ച് തോൾ ചേർന്ന് നടപ്പാണ്…. സൂര്യന്റെ തിളക്കം മൂക്കിൻ തുമ്പിലെ
മിന്നലിൽ കേർത്ത് എൻ മിഴികളിൽ മഴവില്ലു. വിരിയുന്നുണ്ടായിരിരുന്നു…..

ടാ സോറി അമ്മയുടെ വഴക്ക് കേട്ടതിന്….. ഞാൻ കാരണം അല്ലെ…

അതോയോ…? എന്നാൽ ഞാൻ ഒരു ചെറിയ പ്രതികാരം ചെയ്തേട്ടെ……

പക്ഷെ അതികം വേദനിക്കരുത്……

നീ കണ്ണടച്ചോട്ടോ’…..

വഴകളിൽ ഇരുവശവും നേക്കി… പതിയെ ആ മൂക്കുത്തിയിൽ ഒന്നു ചുംബനം കൊണ്ട് കുളിര് പകർന്നു……. പൂവ് ഇദൾ വിരിയും പോലെ ആ മിഴികളിൽ നാണം തുളുമ്പി നിൽപ്പാണ്……..

ടാ ചെക്കാ ആരെങ്കിലും കാണും… രാവിലെ തന്നെ….

നാണം കൊണ്ട് എന്റെ തോളിൽ തട്ടി…..

ഓ വലിയ നാണക്കാരി… വന്നിരിക്കുന്നു..

എന്താടി സമ്മാനം ഉണ്ട് എന്നു പറഞ്ഞിട്ട് …..

അമ്പലത്തിൽ ഒന്നു എത്തിക്കോട്ടെത്തരാം…

എന്താണ് എന്നു അറിയാൻ മനസ്സ് കൊതിച്ചു തുടങ്ങി…. അമ്പലത്തിൽ എത്തി തോഴുത് പതിവ് പോലെ നേരത്തെ ഇറങ്ങി …… ആൽത്തറയിൽ അവളെയും കാത്തു ഇരിപ്പാണ്….. പതിയെ കുണുങ്ങി വരുന്നുണ്ട്… മൂക്കുത്തി ഇട്ടപ്പോൾ ഇത്തിരി നാണം കൂടിയോ എന്ന് ഒരു സംശയം… വന്ന് നെറ്റിയിൽ ചന്ദനം ചാർത്തി… അരികിൽ ഇരുന്നു….

ടാ നമ്മുക്ക് നമ്മുടെ വിവാഹം ആർഭാടമായിട്ടുണ്ട് ഒന്നും വേണ്ടാ ട്ടോ

അതു ഞാൻ അന്നെ മനസ്സിൽ വിച്ചാരിതാ…..
രണ്ട് അമ്മമാരും മാത്രമതി ….. ചെറിയ ഒരു താലികെട്ട് അത്ര പോരെ…….

അവൾ പതിയെ തോളിൽ ചാരി കടന്ന് …….

അത് മതി……

നിന്റെ അമ്മ സമ്മതിക്കില്ലെടീ….

സമ്മതിച്ചില്ല എങ്കിൽ കെട്ടില്ലെ നീ….

ഇനിയിപ്പോ ആരുടെയും സമ്മതം ഇല്ലെങ്കിലും നിന്നെ ഞാൻ കെട്ടും….

ഉറപ്പാ……

ഉറപ്പ്…..

കേട്ടപാതി ചാടി എഴുന്നേറ്റ് കൈയിൽ നിന്ന് ഒരു പൊതി തുറന്ന് ……. ഒരു കുഞ്ഞ് താലിയെടുത്ത് എന്റെ കൈയിൽ തന്നു…. ഈശ്വരാ ചതിച്ചോ… ഇത്ര വേഗം ഒട്ടും പ്രതീക്ഷിച്ചിലാ….. ഞാൻ ആ താലി വാങ്ങി പതിയെ അവളുടെ കൈയും പിടിച്ച് അമ്പലനടയിൽ ചെന്ന് താലി പൂജാരിയുടെ കൈയിൽ കൊടുത്തു……

അവളും പ്രതീക്ഷിച്ചില്ലാ ഞാൻ ഇങ്ങനെ ചെയ്യും എന്ന്…..

ടാ നീയാന്താ ചെയ്യുന്നത്… ഇതു പിള്ളേരു കളി അല്ലാട്ടോ….

പീന്നെ നീയെന്തിനാ താലി തന്നതു…..

അവളുടെ മിഴികൾ നിറയാൻ തുടങ്ങി….

നീ കരയല്ലടീ പെണ്ണെ ഇനിയെല്ലാം വരുന്നടത്ത് വച്ച് കണാണം

എന്നാലും അമ്മയില്ലാതെ ഒന്നും ഇല്ലെങ്കിലും എന്നെ ഞാൻ ആക്കിയത് അല്ലെ….. അവരെ കരയിച്ചിട്ടു വേണോ….

അവരു സമ്മതിക്കും….. നീ നോക്കിക്കോ അവർക്ക് സന്തോഷം അവും….

അവളുടെ സമ്മാനം ദൈവത്തിനെ സാക്ഷിയാക്കി …. ആ കഴുത്തിൽ അണിയിച്ചു…. അവളുടെ കൈയും പിടിച്ച് വലം വച്ച് ഇറങ്ങി…. അവൾ കൈ ഒന്നൂ കൂടെ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു…. എന്റെ സ്വന്തം എന്ന് ഉറപ്പേടെ….
ഉള്ളിൽ ഒരു ചെറിയ് പേടിയുണ്ട്…. എനിക്കു അവർ രണ്ടു പേരും സമ്മതിച്ചെങ്കിലും ഇതു പ്രതീക്ഷിച്ചിട്ടുണ്ട് ആവില്ലാ..

ടാ നിന്റെ കൈ എന്താ വിറയ്ക്കുന്നേ….

അറിയില്ല കുറെ നേരം ആയല്ലോ… ഇനി അമ്മയെ കാണുമ്പോൾ എന്നെ ഒറ്റയ്ക്ക ആക്കി പോവോ നീ…..

അവളുടെ കൈ ഒന്നു കൂടി മുറക്കെ പിടിച്ചു നെറ്റിയിൽ ഒന്നു ചുംബിച്ചു….

ഒറ്റയ്ക്ക ആക്കി പോവൻ എങ്കിൽ ഈ താലി നിന്റെ കഴുത്തിൽ ഞാൻ കെട്ടുവായിരുന്നോ….

മം അതു വീട്ടിൽ ചെല്ലുമ്പോൾ കാണാം..

വീട്ടിൽ എത്തി അമ്മ കണ്ടാപാടെ തരിച്ചു നിൽപ്പാണ്… അവളുടെ അമ്മ കരഞ്ഞ് കൊണ്ട് അടുത്ത് വന്ന് ഇടവും വലവും തല്ലി…. അവൾ ഓടി എന്റെ പിറകിൽ ഒളിച്ചു….. അപ്പോഴക്കും വിളിക്കുമായി വന്നു….

വാ മേളെ വലതു കാല് വച്ച് കയറിവാ……

അവൾ സന്തോഷത്തോടെ കയറി ചെന്ന് പിറകിൽ ഞാനും അപ്പോഴും ആർക്കും വിട്ടുകൊടുക്കാത്ത കാലരൂപങ്ങൾ…. സ്വന്തം പുരയുടെ ഉത്തരം ഇളക്കി മറ്റു ഉള്ളവന്റെ മുറിയിൽ എത്തി നോക്കുന്ന കാഴ്ചകൾ… വീട്ടിന്റെ മതിലിനു ചുറ്റം ഉണ്ടായിരുന്നു….
അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ…. ഞങ്ങളുടെ ബന്ധം കണ്ടാൽ ആരായാലും ഒന്നു കൊതിച്ച് പോവും…. അമ്മയുടെ പിണക്കം മാറിയ് എന്നു തോന്നു…..അവളുടെ പിറകേ ഞാനും കയറി ചെന്നു…..

കയറിയ പാടെ അമ്മയുടെ കൈ എന്റെ കവിളിൽ ആഞ്ഞു പതിച്ചു….

തോന്നിയവാസത്തിനു ഒക്കെ ഒരു അതിര് ഉണ്ട്…..

കുറെ തല്ലി…..

പിന്നീട് അങ്ങോട്ടു പിണക്കം ആയിരുന്നു…. കുറെ കാലം…. ഞങ്ങളോട്…. അമ്മ…

ടാ ഞാൻ വന്നു കയറി പ്രശ്നങ്ങൾ തുടങ്ങി അല്ല ടാ…

നീ ഇപ്പോ അങ്ങനെ ഒന്നും ചിന്തിക്കണ്ടാ… കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാവും……

കവിളിൽ തലോടി കരഞ്ഞു കൊണ്ട്….

നിനക്കു വേദനിച്ചോടാ നന്നായിട്ടു….

നെറ്റിയിൽ ഒന്നു അമർത്തി ചുംബിച്ചു കൊണ്ട്….

ഇല്ലാടീ കാന്താരി….

പ്രണയം സ്വന്തമാക്കിയിതിന്റെ സന്തോഷം ഉണ്ട് ആ മിഴികളിൽ….. നിലാവിനെ ഇന്നു പതിവിലും ഭംഗിയുണ്ട്.. മാവിൻ ചില്ലയിലെ രാപ്പാടി ആശംസകൾ നേരിന്നുണ്ടായിരുന്നു…. അവളെ ചേർത്ത് പിടിച്ച്… ടാ നീ നമ്മൾ രണ്ട് അല്ലാ ഒന്നായി ജീവിതം തുടങ്ങുവാണ്…..

മം ഇത് ഇപ്പോഴണോ നിനക്കു മനസ്സിലായത്….
അമ്മയുടെ കൈയിൽ നിന്ന് കിട്ടിയത് ഒന്നും പോരാ.. നിനക്ക്……

ടീ

അവളെ ചുംബനങ്ങൾ കൊണ്ട് മൂടി……

വർഷങ്ങൾ പലതും കഴിഞ്ഞു അവളുടെ കുറുമ്പ്കൾ കൂടി വന്നു…. അമ്മയുടെ പിണക്കം പതിയെ ഉരുകി ഇല്ലാതെയായ്……. രോഗം അവളുടെ ശരീരത്തിൽ നിന്നും അകലയാണ് ഇന്നു…. മനകരുത്തും ദെര്യവും കൊണ്ട് അവൾ എല്ലാം നേടി….. ഇന്നു മുതൽ കൂടുതൽ സന്തേഷം ഉള്ള നാളുകൾ ആണ്…. ഞങ്ങൾക്ക് ഇടയിലേക്ക്… ഒരു മൂക്കുത്തി കൂടി വരാൻ പോകുന്നു…….. ഒരു കൊച്ചു കാന്താരി…’

അല്ലാ മോനാ

ഇല്ലാടീ ഉറപ്പാ ഇതു കാന്താരിയ…….

ഇല്ലാ ഇല്ലാ മോൻ മതി…..

നാണം ഇല്ലാടാ ഇനിയും ഇങ്ങനെ തല്ലുകൂടാൻ നിർത്താറിയില്ലെ…

ഇതോ നിർത്താനോ….. ഇതു നിർത്തിയാൽ പിന്നെ ഞങ്ങൾ ഇല്ലാ….. കുറെ കുരത്ത് കെടും… കൊച്ചു കൊച്ചു വാശകളും…. മൂക്കുത്തിയോളം പരിഭവങ്ങളുമായി ഞങ്ങൾ യാത്ര തുടരുന്നു…..

“ചുറ്റിലും ആയിരം കണ്ണുകൾ കാത്തിരിപ്പുണ്ടാവും… നിങ്ങളുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ… നിങ്ങൾ അവരെ നോക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിക്കു നിങ്ങൾ… എന്നിട്ടു നോക്കു അപ്പോഴും കാണാം അവരെ അവിടെ തന്നെ ഒന്നും നേടാൻ ആവാതെ മറ്റുള്ളവന്റെ സന്തോഷത്തിൽ അസൂയമുത്ത് വേര് ഇറങ്ങിയ കുറെ ജന്മാങ്ങളെ… ”

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular