Connect with us

പ്രണയം

അവളുടെ ജീവിതത്തിൽ വെറുക്കപെട്ടവനെ പോലെ അവൾ എന്നെ ഒഴിവാക്കിയപ്പോൾ ശരിക്കും ഞാൻ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു

Published

on

രചന: ഫാത്തിമ സന
അവളുടെ ജീവിതത്തിൽ വെറുക്കപെട്ടവനെ പോലെ അവൾ എന്നെ ഒഴിവാക്കിയപ്പോൾ ശരിക്കും ഞാൻ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു

കാരണങ്ങൾ എന്താന് എന്ന് പലവട്ടം പലരും ചോദിച്ചു അവളോട്
ഒന്ന് മാത്രമാ അവൾ പറഞ്ഞൊള്ളു
എനിക്ക് ഇക്കാനെ ഇഷ്ടമില്ല…വേറെ ഒന്നും എന്നോട് ചോദിക്കരുത്….

അവൾ പോയതിനു ശേഷം ഞാൻ ശരിക്കും തനിച്ചായി….
ഇങ്ങനെ അവൾക്ക് എന്നെ വിട്ടുപോകാൻ കഴിയുന്നു….
മനസ്സിൽ നിറയെ അവൾ മാത്രം….
രാത്രി ഉറങ്ങാൻ ഞാൻ നന്നേ പാടുപെട്ടു…..

ഞാൻ ഇല്ലാതേ അവൾക്ക് ഉറക്കം വരില്ലായിരുന്നു….എന്‍റെ നെഞ്ചിൽ തല വെച്ചു അവൾ പറയാറുണ്ടായിരുന്നു
എന്‍റെ ഇക്കാനെ വിട്ടു ഇക്കാന്റെ പെണ്ണ് എങ്ങോട്ടും പോവില്ല ട്ടോ എന്ന്…..

ആ പറഞ്ഞവളാന് എന്നന്നേക്കുമായി എന്നെ വിട്ടു അവളുടെ ലോകം തേടി പോയത്….

ഇപ്പോളും പൊരുത്തപെടാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നില്ല….
എങ്കിലും ജീവിക്കണമല്ലോ…റൂഹ് വരുന്ന വരേയ്ക്കും..

രാത്രി വൈകി കിടന്നതിനാൽ സുബിഹിക്കു ഉപ്പ വന്നു വിളിച്ചപ്പോൾ ആണ് ഉണർന്നതു തന്നെ

പള്ളിയിലേക്ക് കുറച്ചു നടക്കണം…
ചെറുപ്പം മുതലേ ഉപ്പാന്റെ കൂടെ പോയതിനാൽ അത് ഒരു ദൂരം ആയി തോന്നിയിട്ടില്ലായിരുന്നു….

ആ നടത്തം ഞങളുടെ ഇടയിൽ വല്ലാത്ത ഒരു നിശബ്ദത താളം കെട്ടിയ പോലെ ആയിരുന്നു….
അല്ലകിൽ ഉപ്പാക്ക് പള്ളിയിൽ എത്തുവോളം പലതും പറയാൻ ഉണ്ടാകുമായിരുന്നു

പള്ളിയിൽ നിന്നു തിരിച്ചു വന്നപ്പോൾ
ഉപ്പ പറഞ്ഞു….എന്‍റെ മോൻ ജെസി യെ മറക്കണം

മനസ്സിനെ കീറി മുറിച്ച പോലെ ആയിരുന്നു എനിക്ക് ആ വാക്കുകൾ.
എന്‍റെ കുട്ടിയെ വേണ്ടാാത്തവർക്കു വേണ്ടാി എന്തിനാ എന്‍റെ മോൻ ഇങ്ങനെ വേദന തിന്നുന്നത്

ഉപ്പാ…..ഞാൻ തേങ്ങലോടെ വിളിച്ചു…
പിന്നെ എന്‍റെ ഉപ്പ ഒന്നും മിണ്ടിയില്ല

രാവിലെ നേരത്തെ വീട്ടിൽ നിന്നു ചിലത് ഒക്കെ തീരുമാനിച്ചു ഞാൻ ഇറങ്ങി….
ഇപ്പൊ എന്നെ കാണുമ്പോൾ ഉമ്മാന്റെ മുഖത്തും പെങ്ങളുടെ മുഖത്തും വല്ലാത്ത ഒരു സങ്കടമാണ്

ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നു ഇറങ്ങി…..
ആ യാത്ര അവസാനിച്ചത്. ജെസിയുടെ വീട്ടിൽ ആയിരുന്നു…
വിവാഹം കഴിഞ്ഞു ഒരു കൊല്ലം ആവുന്നേ ഉള്ളു….
ഇതുവരെ ഞങൾ രണ്ട്പേരും ഒരുമിച്ചല്ലാതെ ഇങ്ങോട്ട് വന്നിട്ടേയില്ല….
ഇപ്പോ താൻ ഒറ്റയ്ക്ക് വരേണ്ടി വന്നു…

മുൻവശത്തെ വാതിൽ തുറന്നു കിടപ്പാണ്…
ഞാൻ കാളിങ് ബെൽ അടിച്ചു…
കുറച്ചു കഴിഞ്ഞിട്ടാന് അകത്തു നിന്നു അവളുടെ ഉമ്മ വന്നത്….
മോനേ എന്ന വിളിയിൽ വല്ലാത്ത കുറ്റബോധം ഉള്ള പോലെ…
സലാം ചെല്ലി അകത്തേക്ക് കയറിയപ്പോൾ ഉപ്പയും വന്നു….

മോൻ ഇരിക്ക്….
ഉപ്പ എനിക്ക് ജെസിയെ കാണണം…
അവൾ….
ഞാൻ വിളിക്കാം….
വേണ്ടാ ഉപ്പ…ഞാൻ അകത്തു ചെന്നു കണ്ടോളാം
എന്തോ വല്ലാത്ത ഒരു നെഞ്ചിടിപ്പ്…
കാലുകൾ നിലത്തു ഉറച്ച പോലെ….
അവൻ പതുക്കെ അവളുടെ മുറിയിലേക്ക് ചെന്നു…
പകുതി ചാരിയ വാതിൽ മെല്ലെ അവൻ തുറന്നു….
എന്നെ കണ്ടതും അവൾ തട്ടം വേഗം തലയിൽ നിന്നു നേരെയാക്കി ഇട്ടു…

ജെസി……
ഞാൻ ഒരു കാര്യം അറിയാനായി വന്നതാന്….
ഇക്കക്ക് ഇനി എന്താ അറിയാനുള്ളത്.
എനിക്ക് ഇതുവരെ അറിയാത്ത പലതും ഉണ്ട്
നിനക്ക് എന്താ എന്നെ വേണ്ടാേ.
ഞാൻ പറഞ്ഞല്ലോ വേണ്ടാ എന്ന്…
അതിന്റെ കാരണം….??
ഒന്നുമില്ല….
നീ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ ജെസി…
എന്നിൽ നിന്നു നിനക്ക് എന്ത് കുറവുകൾ ഉണ്ടായാലും അത് തുറന്നു പറയാ…അതിനുള്ള ഫ്രീഡം നിനക്ക് ഞാൻ തന്നതാണ്…..
ഒന്നും പറയാതെ എന്നെ വിട്ടു വരാൻ നിനക്ക് കഴിയില്ല എന്ന് എനിക്ക് അറിയാം….

ഓഹോ അങ്ങനെ കാരണം ഒന്നുമില്ല….എനിക്ക് നിങളെ ഇഷ്ടമില്ല….ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു…

അത് കേട്ടപാടെ വിശ്വസിക്കാൻ ഞാൻ പൊട്ടനല്ല
നിങൾ വിശ്വസിച്ചാലും ഇല്ലങ്കിലും എനിക്ക് നിങളെ വേണ്ടാ അത്ര തന്നെ..
അവൾക്ക് വാക്കുകളിൽ വല്ലാത്ത പതർച്ച ഉള്ള പോലെ തോന്നി തുടങ്ങി….

ജെസി….നീ മുഖത്തേക്ക് നോക്കി പറ..

ഇങ്ങനെ പറഞ്ഞാലും കാര്യം അറിഞ്ഞാൽ പോരെ…..

ലോകത്തു വേറെ പെണ്ണ് ഇല്ലാത്തതു കൊണ്ടാണ് ഞാൻ നിന്‍റെ പിറകെ നടക്കുന്നത് എന്ന് കരുതിയോ നീ…

എന്‍റെ മനസ്സ് നിനക്ക് മനസ്സിലാക്കാൻ
കഴിഞ്ഞില്ലല്ലോ…വീട്ടുകാർ വേറെ വിവാഹത്തിന് നിർബന്ധിക്കുന്നു….
പക്ഷെ നീ വിചാരിക്കണ്ട ഞാൻ വേറെ ഒരു പെണ്ണിന്റെ കൂടെ ജീവിക്കും എന്ന്…
റിയാസിന്റെ പെണ്ണ് ജെസി മാത്രമാ..
പടച്ചോൻ എന്‍റെ കൈകളിൽ നിന്നെ തന്നതാണ് അത് എന്‍റെ മരണം വരേ അങ്ങനെ തന്നെ ആകും…..

അതും പറഞ്ഞു റിയാസ് പുറത്തേക്ക് പോയി…

ആരോടും ഒന്നും പറഞ്ഞില്ല….മുന്നിൽ അവളുടെ ഉപ്പയും ഉമ്മയും ഉണ്ടായിട്ടു പോലും തനിക്ക് ഒന്നും പറയാനില്ല…

ബൈക്ക് എടുത്ത് അവിടെന്നു പോരുമ്പോൾ മനസ്സിൽ കരുതി…
ജെസി തന്നെ ഒരുപാട് വെറുക്കുന്നു

ഇനി അവൾ തന്റെ ജീവിതത്തിലേക്ക് വരില്ല എന്ന ബോധം അവനു ഉണ്ടായി.. എന്തിനാ അവളെ ഇത്രക്കും സ്നേഹിക്കുന്നത്…
അവൾ എന്നെ വെറുത്തിട്ടു പോലും…..

ദിവസങ്ങൾ എത്ര പെട്ടന്നാ കടന്നു പോകുന്നത്….

ഗൾഫിലോട്ടു പോകാൻ കുറച്ചു ദിവസങ്ങൾ ഭാക്കി നിൽക്കെ ആണ് അവളുടെ ഉപ്പ എന്നെ കാണാൻ വന്നത്…
എനിക്ക് മോനോട് ഒരു കാര്യം പറയാതെ വയ്യ…
ഇനിയും ഞാൻ നിന്നോട് പറഞ്ഞില്ലകിൽ പടച്ച തമ്പുരാൻ എന്നോട് പൊറുക്കില്ല…..
എന്താ ഉപ്പ…..
വാ നമുക്ക് പുറത്തു എവിടെങ്കിലും പോയി സംസാരിക്കാം ഉപ്പയാന് അതു പറഞ്ഞത്…

ഞങൾ പുറത്തേക്ക് പോയി..

മോനേ എന്‍റെ മോളോട് എന്‍റെ മോൻ ക്ഷമിക്കില്ലേ….രാവും പകലും നിന്നെ ഓർത്തിട്ടാ അവൾ ദിവസങ്ങൾ തള്ളി നീക്കുന്നത്….അവൾ….
എന്താ ഉപ്പ നിങൾ പറയുന്നത്….???
മോനേ…ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം…..
അവൾ ക്ക് നിന്‍റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല….പക്ഷെ പടച്ചോൻ വല്ലാത്ത ഒരു പരീക്ഷണമാന് എന്‍റെ കുട്ടിക് കൊടുത്തത്. അവൾക്ക് കാൻസർ ആണ് മോനേ…
ഉപ്പാ….. എന്താ ???അവൻ ഞെട്ടലോടെ ഉപ്പാന്റെ മുഖത്തേക്ക് നോക്കി…
പടച്ചോൻ എന്തിനാ എന്‍റെ ജെസിയെ… അവൻ കരച്ചിലോടെ പറഞ്ഞു..

നീ ഇത് അറിയരുത് എന്ന് അവൾക്ക് നിർബന്ധം ഉന്ടായിരുന്നു….അതാ അവൾ നിന്നോട് ഇത് ഒന്നും പറയാതെ…..പക്ഷെ എന്‍റെ കുട്ടിക്ക് എന്നും നിന്നെ കുറിച്ചു പറയാൻ നേരമുള്ളൂ…..

നിന്നെ വെറുപ്പിച്ചു അവൾ കാരണം പറയാതെ ഒഴിഞ്ഞു മാറിയത് നിനക്ക് ഇത് താങ്ങാനുള്ള കരുത്തു ഉണ്ടാവില്ല എന്ന് പാവം കരുതി….
നിന്നെ വെറുപ്പിച്ചു നിന്നെ ഒഴിവാക്കാൻ അവൾ കാണിച്ച വഴി ആണ് നിന്നിൽ നിന്നു അകന്നു നിൽക്കൽ…
എന്‍റെ കുട്ടിയോട് ഞാൻ പലവട്ടം പറഞ്ഞതാന്….
പക്ഷെ അവൾ എന്നോട് പറയും എന്‍റെ ഇക്കാ എന്നെ ജീവന് തുല്യം സ്നേഹിക്കുന്നു…ഒരു കുറവ് പോലും വരുത്താതെ എന്നെ നോക്കുന്നുണ്ട്…പക്ഷെ ഇങ്ങനെ എന്‍റെ അവസ്ഥ അറിഞ്ഞാൽ എന്നെക്കാൾ അതികം വേദനിക്കുന്നതു ഇക്കയാകും….
അത് കാണാനുള്ള ശക്തി എനിക്ക് ഇല്ല ഉപ്പ എന്നാന് അവൾ പറഞ്ഞത്…
പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…

എന്‍റെ കുട്ടി എന്നോട് പറഞ്ഞത് ഒരിക്കലും നീ ഇത് അറിയരുത് എന്നായിരുന്നു

പക്ഷെ മോനേ…ഇനി എനിക്ക് പറ്റില്ല…അതാ ഞാൻ…..ഡോക്ടർ പറഞ്ഞത് ഇനി വല്ലാതെ സ്കോപ്പ് ഇല്ല എന്നാണ്.

അത് കേട്ടപ്പോൾ എനിക്ക് പിന്നെ മോനോട് പറയണം എന്ന് തോന്നി ഇനിയും വൈകിയാൽ എന്‍റെ മോൾ…..അതാ ഞാൻ….

ഭാക്കി കേൾക്കാൻ നിൽക്കാതെ ബൈക്ക് എടുത്ത് അവൻ അവളുടെ അടുത്തേക്ക് പോയി…
തന്റെ ജീവനെ ഒരാൾക്കും ഇനി വിട്ടു കൊടുക്കില്ല….റബ്ബേ എന്‍റെ ജെസിയെ എനിക്ക് തിരിച്ചു തന്നുടെ…..അവൻ മനഉരുകി പറഞ്ഞു….

മനസ്സ് പതറിപോകുമോ….എന്ന ഭയം വല്ലാതെ അവനെ തളർത്തി……
വീട്ടിൽ എത്തി അകത്തേക്ക് കയറുമ്പോൾ എന്തോ ഒരു ശക്തി മനസ്സിന് കിട്ടിയ പോലെ…..

അവളുടെ മുറിയിലേക്ക് കയറുന്നതിനു മുമ്പ് ഞാൻ ഉമ്മാനെ ഉറക്കെ വിളിച്ചു…..
എന്‍റെ ശബ്ദം കേട്ടു കൊണ്ട് ജെസി ഓടി വന്നു
ഞാൻ അവളെ ശ്രദിക്കാതെ ഉമ്മാനെ വിളിച്ചു….
അപ്പോൾ തന്നെ ഉമ്മ വന്നു…
ഉമ്മ എനിക്ക് നല്ല വിശപ്പുന്ട്….ചോർ എടുത്തു വെക്ക് ട്ടോ…..
ഞാൻ ഒരു ചെറു ചിരി വരുത്തി കൊണ്ട് പറഞ്ഞു….
ഉമ്മ ആകാംഷയോടെ എന്നെ തന്നെ നോക്കി….
എന്താന് നടക്കുന്നത് എന്ന് അറിയാതെ അവൾ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു

അവൾക്കു അടുത്തത് പറയാൻ ഉള്ള ഒരു ചാൻസ് കൊടുക്കാതെ
മുറിയിലേക്ക് അവളുടെ കൈ പിടിച്ചു ഞാൻ കൊണ്ട് പോയി…

റൂമിൽ എത്തിയതും അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞു….. ജെസി നിന്‍റെ ഇ കഴുത്തിൽ കിടക്കുന്ന ഇ മെഹർ വെറും മെഹർ മാത്രം അല്ല പെണ്ണേ…
ഒരു ആയുസ്സിന്റെ അവസാനം വരേയ്ക്കും കൂടെ ചേർത്തു നിർത്തും എന്നതിന്റെ ഒരു തെളിവും കൂടി ആണ്….അതു സങ്കടം ആയാലും സന്തോഷം ആയാലും….
നി പറയാതെ ഞാൻ ഒക്കെ അറിഞ്ഞു…ഇതിനായിരുന്നോ എന്നെ വെറുപ്പിച്ചു നി ഓടി പോയത്…

ഇക്കാ…….അവൾ ഒരു നിലവിളിയോടെ അവന്‍റെ നെഞ്ചിലേക്ക ചാഞ്ഞു..

എന്‍റെ പൊന്നു മോളേ നിനക്ക് ഒരു വാക്ക് ഇക്കനോട് പറഞ്ഞൂടെ…
പടച്ചോന് എന്‍റെ പെണ്ണിനെ അത്ര പെട്ടന്ന് ഒന്നും എന്നിൽ നിന്നും കൊണ്ട് പോകില്ല…

ഒരു പ്രതീക്ഷയും ഇല്ല ഇക്കാ ഇനി….
പടച്ചോനോട് നമുക്ക് പറയാ…
എന്‍റെ ബീവിയെ ഞാൻ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല എന്ന്….
പടച്ചോൻ ക്കേൾക്കോ ഇക്കാ…
പിന്നെ കേൾക്കാതെ പൊന്നേ കേൾക്കും…ഉറപ്പായും
അവൻ കരച്ചിലോടെ പറഞ്ഞു……

ദുനിയാവിൽ റബ്ബ് തരുന്ന ഒരു പരീക്ഷണം മാത്രം ആണ് ഇത്…
ജീവിതം നമ്മൾ കരുതുന്ന പോലെ അല്ല….നമ്മുക്ക് പ്രതീക്ഷിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വന്നു കൊണ്ടിരിക്കും..
എപ്പോളെങ്കിലും നമ്മൾ അവിടെ തകർന്നു പോയാൽ പിന്നെ നമുക്ക് അതിൽ നിന്നും ഉയർന്നു വരാൻ കഴിയണം എന്നില്ല…..എല്ലാം വരുന്നിടത്തു വെച്ചു കാണുന്ന രീതിയിൽ മുമ്പോട്ടു പോയാൽ നമ്മൾ എവിടെയും തളരില്ല…..

അത്ര മാത്രം കരുതി എന്‍റെ മോൾ എന്‍റെ കൂടെ നമ്മുടെ വീട്ടിലേക്ക് പോരണം….

ഇക്കാ….ഇങ്ങോട്ട് നോക്ക്….
അവൾ തലയിൽ ചുറ്റിയ തട്ടം പതുക്കെ മാറ്റി….
കണ്ടോ ഇക്കാ…..ഇതു…
എന്‍റെ ഇക്കാക്കു എപ്പോളും പരാതിയല്ലേ ഇക്കാന്റെ മോള്ക്ക് മുടി ഇല്ല എന്ന് പറഞ്ഞു….
ഇപ്പോൾ ഉള്ളതും പോയല്ലോ ഇക്കാ….

അവൻ ഒന്ന് നോക്കി…ഒരു തുള്ളി മുടി പോലും ആ തലയിൽ ഭാക്കി വെക്കാതെ എല്ലാം കൊഴിഞ്ഞു പോയിട്ടുന്ടായിരുന്നു….
അതു കന്ടതും മനസ്സിൽ പറഞ്ഞു
പടച്ചോൻ എനിക്ക് ഇത് ഒക്കെ സഹിക്കാനുള്ള ക്ഷമ തരണേ ഇലാഹേ….
നിയന്ത്രണം നഷ്ടപ്പെട്ട് പോവാതിരിക്കാൻ റിയാസ് ശ്രമിച്ചു കൊണ്ടിരുന്നു
എന്‍റെ പെണ്ണേ ഇതിൽ ഒന്നും ഒരു കാര്യമില്ല ഡി…ഞാൻ അന്ന് ചുമ്മാ ചൂടാക്കുവാൻ വേണ്ടി പറഞ്ഞത് ഒക്കെ നി കാര്യമാക്കി അല്ലേ…നി ഒരു പൊട്ടി പെണ്ണാണ്…
അതും പറഞ്ഞു അവളെ അവന്‍റെ മാറിൽ കൂടുതൽ ശക്തിയോടെ ചേർത്തു നിർത്തി…..

അതുവരെ ഉള്ള വേദന എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായ പോലെ ജെസിക്ക് തോന്നി….

തന്റെ ജീവനായി കരുതിയ ഇക്കാനെ കുറച്ചു നാൾ മാറ്റി നിർത്തിയ കുറ്റബോധം അവളെ ശരിക്കും സങ്കടത്തിലാക്കി…..

താൻ തന്നെ നഷ്ടപ്പെടുത്തിയ ജീവിതം തന്റെ മുന്നിലേക്ക് വീണ്ടും പടച്ചോൻ തിരികെ തന്നിരിക്കുന്നു….
ഇനി കുറച്ചു നാൾ കൂടിയും പടച്ചോൻ ഇക്കാന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യവും തന്നിരുന്നെകിൽ എന്ന് അവൾ വല്ലാതെ ആഗ്രഹിച്ചു പോയി…..

***
നമുക്കും പ്രാർത്ഥിക്കാം ഇങ്ങനെ രോഗം മൂലം മനസ്സ് ഉം ശരീരവും തകർന്നു ജീവിക്കുന്ന ഒത്തിരി ആളുകൾക്കു അവരുടെ ജീവന് തുല്യം സ്നേഹിക്കുന്നവുരുടെ കൂടെ ഒരുപാട് നാൾ ജീവിക്കുവാനും ആ വേദനയിൽ നിന്നു സുഖം പ്രാപിച്ചു പൂർവദിനം ശക്തിയോടെ ജീവിതത്തിലേക്ക്
തിരിച്ചു വരാനും കഴിയട്ടെ എന്ന്…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular