Connect with us

പ്രണയം

ആകെപ്പാടെ നനഞ്ഞ് കുളിച്ചായിരുന്നു റൂമിലേക്ക് കയറി ചെന്നത്.. ഒരിക്കലും പ്രതീക്ഷിക്കാതെ പെയ്ത ഒരു വേനൽ മഴ

Published

on

രചന: Alfin Jose
ആകെപ്പാടെ നനഞ്ഞ് കുളിച്ചായിരുന്നു റൂമിലേക്ക് കയറി ചെന്നത്.. ഒരിക്കലും പ്രതീക്ഷിക്കാതെ പെയ്ത ഒരു വേനൽ മഴ , വെള്ള ഷർട്ടും കോട്ടും ദേഹത്ത് നിന്ന് ഊരി ഒന്ന് പിഴിഞ്ഞ് റൂമിന് വെളിയിലെ അയയിൽ വിരിച്ചിട്ടു …

പണ്ടാരം ,നനയാൻ ബാക്കി ഒന്നുമില്ലല്ലോ ഇനി. പാതി നനഞ്ഞ കുട്ടി നിക്കറുമിട്ട് ,ഫോണും പിടിച്ച് കട്ടിലിൽ നിവർന്നു കിടന്ന് പുതപ്പ് വലിച്ചു ദേഹത്തേക്ക് ഇട്ടു . ആ വലിയ ഇരുട്ടിന്റെ ഇടയിലും കൈയിലിരുന്നഫോണിലെ സ്ക്രീനിന്റെ വെട്ടം ആ റൂമിൽ ഒരരണ്ടവെട്ടം പോലെ തോന്നി. നെറ്റ് ഒന്നു ഓൺ ചെയ്തു . “ഇല്ല സീൻ ചെയ്തിട്ടില്ല”. ഒരാഴ്ച എങ്കിലും കഴിഞ്ഞു കാണും അവളൊന്ന് വിളിച്ചിട്ടും മെസേജ് അയച്ചിട്ടും, വിളിച്ചാലാണെ സ്വിച്ചിഡോഫ് ..

പുറത്ത് മഴക്ക് ശക്തി കൂടി വരുന്നു , ചുറ്റുപാട് കുലുക്കി ഒരുകൊള്ളിയാനും പിന്നെ ഒരു ഇടിയും , തൊട്ടടുത്തുള്ള ജനാല തുറന്നിട്ടിരിക്കുന്നത് കൊണ്ട് ഇടിവാളിൽ പുറത്തെ ദൃശ്യങ്ങൾ പകൽ പോലെ വെക്തമായിരുന്നു.. മഴത്തുള്ളിയുടെ കാഠിന്യം വലിയ ശബ്ദമായ് മേൽക്കൂരയിൽ പതിച്ചു തുടങ്ങി. എന്തോ തോന്നി ആ മഴയുടെ നനവ് നുകരാൻ പുതപ്പിനടിയിൽ നിന്നും ഞാൻ പതിയെ വെളിയിലേക്കിറങ്ങി , എന്നിട്ട് തുറന്ന ബാൽക്കണിയിൽ പോയി നിന്നു.. “മഴ അവളോടൊപ്പം നനയണം, ഒരു ചെറിയ കോടയും പിന്നെ, റോയൽ എൻഫീൽഡീൽ അവളോടൊപ്പമുള്ള ഒത്തിരി അടുത്തിരുന്നുള്ള യാത്രയും”.. വല്ലാണ്ട് മിസ്സ്‌ചെയ്യുന്നുണ്ട് അവളെ . റൂമിലേക്ക്‌ തിരികെ ചെന്ന് കട്ടിലിൽ കിടന്ന ഫോൺ എടുത്ത് വീണ്ടും ബാൽക്കണിയിലേക്ക് വന്ന് നിന്നു.

ഫോണിലെ ഗാലറിയിൽ അവളുടേത്‌ മാത്രമായി ക്രിയേറ്റ് ചെയ്തിരുന്ന ഫോൾഡർ തുറന്ന് അവളുടെ ചിത്രങ്ങൾ ഓരോന്നായി മാറ്റി മാറ്റി കണ്ടുകൊണ്ടേയിരുന്നു.. ആ മഴയൊന്നു പെയ്തൊഴിയുന്ന വരെ കാത്തിരുന്നു , വീണ്ടും കട്ടിലിൽ ആ പുതപ്പിനടിയിൽ ചുരുണ്ട് കൂടാൻ..

രാവിലെ ഫോണിലെ അലാറം മുഴങ്ങുന്നത് കേട്ടാണ്എഴുന്നേറ്റത്.. കണ്ണ്‌ തിരുമ്മി പുതപ്പ് ഒരു വശത്തേക്ക് ഒതുക്കി ഇട്ടു. പതിയെ കിടക്കപ്പായയിൽ നിന്നെഴുന്നേറ്റു. പുറം തിരിഞ്ഞു കട്ടിലിൽ അവിടോ കിടന്ന ഫോൺ തപ്പിഎടുത്ത്‌ നെറ്റ് ഓൺ ചെയ്ത് നോക്കി… കുറേ ഗുഡ്മോർണിംഗ് അതിൽ എവിടോ ഞെരിഞ്ഞമർന്ന അവളുടെ മറുപടിയും വേറൊന്നുംവായിക്കാതെ അതൊന്നു തുറന്ന് നോക്കി,

“ കണ്ണാ അതെ ഇതിനു മാത്രം എന്നെ സംശയിക്കേണ്ട, ഒരാളുടെ കൂടെയും പോവത്തൊന്നുമില്ല . ഇന്നലെഎനിക്ക് കൊറച്ച് നോട്ട് എഴുതാനുണ്ടായിരുന്നു..

ഇയാളുടെ ഉറക്കം കളയണ്ട എന്ന് കരുതി തന്നാ സീൻ ചെയ്യാതിരുന്നെ, അതിഷ്ട്ടമായില്ലയെങ്കിൽ സോറി,
ഞാൻ പോവാണ് ബൈ”.
കോൺടാക്ട് ലിസ്റ്റിൽ നിന്നും അവളുടെ നമ്പറിലേക്കു ഡയൽ ചെയ്തു.. സ്വിച്ചിഡോഫ്… വീണ്ടും വീണ്ടും ഡയൽ ചെയ്തു.. ഇല്ല കിട്ടണില്ല… വീണ്ടും ഫോണെടുത്തു ടെക്സ്റ്റ്‌ മെസ്സേ ജിൽ അവൾക്കായി മെസേജ് ടൈപ്പ് ചെയ്തു തുടങ്ങി . എന്തോ തോന്നി മെസ്സേജ് ക്ലിയർ ചെയ്തു , എന്നിട്ട് വാട്സ്ആപ്പിലെ ഇൻബോക്സിൽ അവളുടെ മെസ്സേജ് ഒന്നുകൂടി നോക്കി , ഒരാഴ്ച്ച മുന്നേ അയച്ചതായിരുന്നുഅവയെല്ലാം. ഓ… ഫോൺ കട്ടിലിൽ വലിച്ചെറിഞ്ഞ് വെള്ളക്കുപ്പി എടുത്ത് കുമുകുമാ കുടിച്ചു.. ക്ലോക്കിലെ സമയം കണ്ടപ്പോൾ പുറത്തേക്കു ദ്രിതിപ്പെട്ടിറങ്ങി.

ഫാർമസിയിലെ തിരക്കിനിടയിലും ഒന്ന് ഫോൺ എടുത്ത്നോക്കും അവൾ ഓൺലൈനിൽ ഉണ്ടോയെന്നു… ഇടക്കെപ്പഴോ ആ തിരക്കിനിടയിൽ ആ പരിഭവം പതിയെ ഇല്ലാണ്ട് ആയി പോയി.. ഡ്യൂട്ടി കഴിഞ്ഞു സ്ഥിരം ചായകുടിക്കുന്ന തട്ടുകടയിൽ ഒരു ചായക്ക്‌ പറഞ്ഞ് കാത്തുനിൽക്കുമ്പോൾ അജിത്തും കടന്നു വന്നു , “സുഹൃത്ത” എന്ന് പറഞ്ഞു അവനെ ചെറുതാക്കണില്ല ,കൂടെപിറപ്പിനെ പോലെ ഒരുത്തൻ , .. ഇതാ ചായ.. ചായക്കടക്കാരൻ ആ ഗ്ലാസ്‌ എന്റെ പക്കലേക്കുനീട്ടുമ്പോൾ ആവി പതിയെ ഒരു ഭംഗിയോടെ പൊങ്ങുന്നുണ്ടായിരുന്നു. അബി , നീ എനിക്ക് ചായപറഞ്ഞില്ലാല്ലേ .. എന്ത് മനുഷ്യനാടാ നീ..

ചേട്ടാ ഒരു ചായ.. അവൻ ബാക്കി പറഞ്ഞ് തീർക്കുംമുന്നേ ഞാൻ ചായക്ക്‌ പറഞ്ഞു.. അതെ ചേട്ടാ ഒരു മിനിഗോൾഡ് എടുക്കുവാട്ടോ.. അവൻ കൈ എത്തിപിടിച്ചു സിഗററ്റിന്റെ കൂടിൽ നിന്നും ഒരു സിഗരറ്റ് എടുത്ത്ചുണ്ടിൽ വെച്ചു.. ഒരു വള്ളിയിൽ തൂക്കിയിട്ടിരുന്ന ലൈറ്റെറിൽ നിന്ന് തീ പിടിപ്പിച്ചു എന്റെ അരികിലായ് വന്നു നിന്നു.. എന്നതാടാ അബി നിന്റെ മുഖം ഇങ്ങനെ ഇരിക്കണേ ?എന്തെ അവളിതു വരെ വിളിച്ചില്ലേ നിന്നെ ? ഇല്ല.. അതിങ്ങു തന്നെ , എന്നത് ? സിഗരറ്റ്.. അജിത്തിന്റെ കൈയിൽ ഇരുന്ന സിഗരറ്റ് വാങ്ങി നീട്ടി വലിച്ചപ്പോൾ വല്ലാതെ ചുമച്ചു… ഡാ കളിക്കല്ലേ ആവശ്യമില്ലാത്ത പരിപാടി പഠിക്കല്ലേ..

എന്നോട് അജിത്ത്‌ പറഞ്ഞ വാക്കുകൾ മുഴുവിപ്പിക്കുന്നതിനു മുന്നേ അവൻ എന്റെ കൈയിൽ നിന്നും സിഗരറ്റ് തട്ടി നിലത്തിട്ടു ചവിട്ടി.. “എന്നാ ചെയ്യണ്ടേ ഇപ്പൊ ? അവളെ ഒന്ന് കാണണം അല്ലെങ്കിൽ എന്തായി എന്ന് അന്വേഷിക്കണം ഇത്രേം മതീല്ലോ ? നീ വാ..” ഒരു മിനിറ്റ്ഇതിന്റെ പൈസ ഒന്ന് കൊടുക്കട്ടെ.. “ടാ ഇതാടാ പേഴ്സ് ഇതീന്ന് എടുത്ത് കൊടുത്തോ”… പറഞ്ഞു തീരണ മുന്നേ അജിത്ത്‌ പോയി കഴിഞ്ഞിരുന്നു. വാ കേറ്… എങ്ങോട്ടാടാ ? “എങ്ങോട്ടാന്ന് പറഞ്ഞാലേ നീ കേറുവുള്ളോ”…. അവന്റെ ഭാവം മാറി തുടങ്ങണമുന്നേ ഞാൻ ബൈക്കിന്റെ പുറകിൽ കയറിയിരുന്നു… ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പോയി തുടങ്ങി ,ഇടക്കെപ്പഴോ അവൻ തല തിരിച്ചു എന്നോട് വീണ്ടുംസംസാരിച്ചു.. ടാ അബി നാളെ ശനിയാഴ്ച അല്ലേ .. അതെ.. നാളെ കഴിഞ്ഞു ലീവ്.. നീ ഫോൺ എടുത്ത്സാറിന് വിളിച്ചേ.. എന്തിന് ? ഒരു മിനിറ്റ് ഞാൻ ഒന്ന് ഒതുക്കി നിറുത്തട്ടെ…

ഹൈവേയുടെ തിരക്കൊഴിഞ്ഞ ഒരിടത്തായി അവൻ ബൈക്ക് ഒതുക്കി നിർത്തി . ഫോൺ എടുത്തില്ലേ നീ ഇത് വരെ… “എന്ത് പറയണം, എന്നത് പറയണം, എന്ന് ഞാൻ അങ്ങോട്ട് ഉണ്ടാക്കണോ ഇറങ്ങി പോയി വിളിച്ചിട്ടു വാടാ” …ഇന്ന് വെല്ലോംനടക്കുവോ മാറി നിന്ന് ഫോൺ വിളിച്ചിരുന്ന എന്നോടായിഅവൻ ചോദിച്ചു .. ഒരു മിനിറ്റു എന്ന് ഞാനൊരു സിപൽ കാണിച്ചു .

കോൾ കട്ട് ചെയ്ത് അവന്റെ ബൈക്കിന്റെ പുറകിൽ ദ്രിതിപ്പെട്ടു വന്നു കേറി .. വണ്ടി വിട്ടോ മാനെ … നീ എന്തോന്ന് ഉടായിപ്പാ സാറിനോട് പറഞ്ഞേ ? ബൈക്ക്മുന്നോട്ടു എടുക്കുന്നതിനിടയിൽ അജിത്ത്‌ എന്നോട്ചോദിച്ചു .. “നിന്റെ അമ്മ ഐസിയു വിലാന്ന് ഒരു കാച്ച്കാച്ചി” … “സാമദ്രോഹി പാവം എന്റെ അമ്മ “… ബാക്കി അവനെന്താവും പറഞ്ഞിട്ടുണ്ടാവുവാ ?

“ആ ഭാക്ഷക്ക്‌ കൊറച്ചു കുത്തും കോമയും മതിയാവുംഅതായിരിക്കും നല്ലത്”.

ഒരാഴ്ച വിളിച്ചില്ല എന്നോർത്ത് നീ ഈ മോന്ത വീർപ്പിച്ചിരിക്കണതെന്തിനാടാ കോപ്പേ… അവള് നിനക്കുള്ളതാണെ അവള് നിന്നെ വിളിച്ചിരിക്കും. അജിത്തിന്റെ വാക്കുകൾ ഉള്ളിലുള്ള ടെൻഷൻ കുറേ കുറഞ്ഞു കിട്ടാനുള്ള ഒരു ചെറിയ പെയിൻ കില്ലറു പോലെ തോന്നി എനിക്ക്.. ഇടക്കെപ്പഴോ പെയ്ത ചെറിയ ചാറ്റൽ മഴ ഞാൻ കൈ വിടർത്തി പിടിച്ച് ആസ്വദിച്ചു.. ഒരു പഴയ കാലത്തെ ഒരു മഴക്കാലം ഓർമ്മയിലേക്ക് കടന്നു വന്നു.

“എന്തൊരു മഴയാ എന്റെ പൊന്നു… കോളേജ് ഡേ ഈ മഴ കൊളമാക്കുന്നാ തോന്നണേ”.ആ മഴയ നനഞ്ഞു കോളേജ് ഗ്രൗണ്ടിൽ താൽക്കാലികമായി നിർമിച്ച പന്തലിലേക്ക് ഓടിക്കേറുമ്പോൾ അരികിലൂടെ നടന്ന് പോയ രണ്ട് പേരുടെ സംസാരമായിരുന്നു അത്.

ഡാ അബി എവിടായിരുന്നു ഇത് വരെ ? “അജിത്തിന്റെ കൂടെ ഒന്ന് വെളിയിൽ വരെ പോയതാടാ”. ഞാൻ അവനോടു മറുപടി നൽകി .അളിയാ ഒരു കാര്യം പറയാനുണ്ട് , നീ വെറുതെ വിഷയമൊന്നും ഒണ്ടാക്കാൻ നിക്കണ്ട. “നീ കാര്യമെന്നാന്ന് പറ. എന്നിട്ട് തീരുമാനിക്കാം” , എന്ത് വേണോന്ന് !.. അളിയാ അവളോട് നീ സ്റ്റേജിൽ കേറണ്ടാന്ന് പറഞ്ഞില്ലാരുന്നോ ?. പറഞ്ഞാരുന്നു. അവള് ഡാൻസിന്റെ കോസ്റ്റ്യൂമിൽ നിക്കണത് കണ്ടു. അവന്റെ വാക്കുകൾക്ക് മൊത്തം ചെവി കൊടുക്കാതെ സ്റ്റേജിനടുത്തേക്ക് നടന്നു. ടാ അബി നീ എങ്ങോട്ട്പോവാ ?. അവളെ ഒന്ന് കാണാൻ . “എന്നിട്ടോ?”.. “കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ”. “പിന്നെ ഒന്ന് പോ നിന്റെഒരു കാര്യം”. നാണത്തോടെയുള്ള ചിരിയോടെ അവനെന്റെ തോളിലൊരു കൊട്ട് തന്നപ്പോൾ അവന്റെ കൈയിലേക്ക് തറപ്പിച്ചൊന്നു നോക്കി. എന്റെ നോട്ടം കണ്ടത് കൊണ്ടാണോ എന്നറിയില്ല, സോറി പറഞ്ഞായിരുന്നു അവൻ കൈ തിരികെ എടുത്തത്. സ്റ്റേജിന് തൊട്ട് മുന്നിൽ ,അവൾക്ക് എന്നെ കാണാനാവുന്ന പാകത്തിൽ കൈ കെട്ടി നിന്നു. ഗ്രീൻറൂമിൽ നിന്നും സ്റ്റേജിന് പുറകിലേക്ക് നടന്ന് പോവുന്നവരെ ഇടക്കെല്ലാം ഓട്ടക്കണ്ണിട്ട് നോക്കുന്നതിനിടയിൽ അവളും സുഹ്രുത്തുകളും കടന്നു പോവുന്നതെന്റെ കാഴ്ച്ചയിൽ പതിഞ്ഞു . കാണികൾക്കിടയിലേക്ക്അവളുടെ കണ്ണുകൾ പരതുന്നതിനിടയിൽ ഞാനുംഅവളുടെ കാഴ്ച്ചയിൽ പതിഞ്ഞു എന്നത് കൊണ്ടാവും അവൾ വല്ലാതെ വെപ്രാളപെടുന്നതെന്നെനിക്ക് തോന്നി.

കൈ കാണിച്ചെന്നെ അവളുടെ അരികിലേക്ക് ചെല്ലാൻ ഷണിച്ചപ്പോൾ ഒരപരിചിതനെപ്പോലെ അവളുടെമുന്നിൽ അഭിനയിച്ചു നിന്നു. ഒരു പക്ഷേ നിങ്ങൾകരുതുന്നുണ്ടാവും ഞാൻ എന്ത് ക്രൂരനാണെന്ന് , അവളുടെ ഇഷ്ടങ്ങൾക്കെല്ലാം എതിരാണെന്ന്. അവളിട്ടിരിക്കുന്ന ഈ തൊലിഞ്ഞ ഡ്രെസ്സ് തന്നാവില്ലൻ. സ്റ്റേജിലെ പെർഫോമിനിടയിലും അവളുടെകണ്ണുകൾ വല്ലാതെ ഭയന്ന് ഇമചിമ്മിയിരുന്നു. എന്നോടു പറഞ്ഞ വാക്കിന് അവൾക്കു വില നൽകാൻ കഴിയാതെ പോയതിന്റെആവുമാഭയം. പ്രോഗ്രാം കഴിഞ്ഞ് സ്റ്റേജിന് പുറകിലൂടെ വരുന്നതും കാത്ത് ഞാൻ അവിടെ നിന്നു. പരിപാടി കഴിഞ്ഞ പാടെ അവളെന്റെ അരികിൽ വന്ന് എന്റെകൈയിൽ പിടിച്ചു . ഞാനത് തട്ടിമാറ്റി

“കണ്ണാ എന്നെ ഒന്ന് മനസ്സിലാക്ക്” , “മനസ്സിലാക്കിയതോളം മതി. ഇങ്ങ് വന്നേ നീ”.. അവളുടെകൈയ്യിൽ ബലമായി പിടിച്ച് സ്റ്റേജിന് പുറകിലേക്ക് നടന്നു .നിന്നോട് പരിപാടിക്ക് കേറണമെന്ന് ആരാ പറഞ്ഞേ ? .. എന്തിനാ ? ചോദ്യം വേണ്ടാ … അവളെ വിളിച്ചോണ്ട് വാ .. ഒച്ച കനത്ത് സംസാരിച്ചുതുടങ്ങിയപ്പോൾ , അവൾ നിന്നയിടം കാലിയായിരുന്നു . അധികം താമസമില്ലാതെ അവളുന്മാര് രണ്ടു പേരും എന്റെ ഇടതു വശത്തു വന്നു നിന്നു … ജീനു ഇങ്ങു മാറി നിന്നെ ? ഞാൻ അവളോട് പറഞ്ഞു .. എനിക്ക് സമാന്തരമായി നിക്കാൻ മടിച്ചു നിന്ന ജീനയെ പിടിച്ചു നിർത്തി കരണ കുറ്റി നോക്കി ഒരെണ്ണം വീക്കി .. എന്തേലും പറയാനുണ്ടോ നിനക്ക് ഇല്ലല്ലോ ? … ഇല്ലാ കൈ കൊണ്ട് മുഖമൊന്നു തടവിക്കൊണ്ട് അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു …. നീ ആരാടാ ഇവളെ തല്ലാൻ .. നീ ഇവളെ തല്ലും … “ഇവനെന്റെ ഇച്ചായനാ ഇവനെന്നെ തല്ലിയാൽ ഞാനതങ്ങു സഹിച്ചോളാം” .. അവളുടെ മറുപടിയിൽ എന്റെ ഉള്ളിലൊരു ചിരിയും അവളുടെ മുഖത്തു പന്തം കണ്ട പെരുച്ചാഴിയുമായിരുന്നു ഭാവങ്ങൾ .. ഡാ അബി എത്ര തവണ നിന്നെ വിളിക്കണം നീ എന്നാ പൊറകിലിരുന്നു ഒറങ്ങുവാണോ ? …. ഒരു സ്വപ്‍നത്തിലെന്നപോലെ ഞെട്ടി.. ഹേയ് അല്ല പഴയ കാര്യങ്ങൾ … എന്തോന്നാ ? , ഒന്നും ഇല്ല എന്റെ പൊന്നു … യാത്ര അവസാനിച്ചത് അവളുടെ ഹോസ്റ്റലിന് മുന്നിലായിരുന്നു , അവളുടെ ഒരു സുഹൃത്ത് ഉണ്ട് അവളെ വിളിച്ചു വരുത്തി അവളുടെ വിശേഷം തിരക്കിയപ്പോൾ .. അവൾ കോളജിൽ വന്നിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞെന്നും, ചൂട് പനിയാണ് റെസ്റ്റിലാണ് എന്നു മായിരുന്നു വിവരം.. അവളോട് താങ്ക്സ് പറഞ്ഞു അവിടെ നിന്നും മടങ്ങി … “അബി ഇതു സീൻ വേറെയാണോ എന്നൊരു സംശയം .നമുക്കൊന്ന് അവളുടെ വീട്ടിൽ പോയി അനേഷിച്ചാലോ?” .”അജിത്തേ ഞാനും അവളും തമ്മിലുള്ള ബന്ധം അവർക്കറിയാം അവളുടെ പഠിത്തം കഴിഞ്ഞു നടത്തി തരാമെന്നും പറഞ്ഞിട്ടുള്ളതാടാ .. നമ്മളെന്നാ പറഞ്ഞോണ്ടാ അങ്ങോട്ടു ചെല്ലണ്ടേ ? വിളിച്ചിട്ടു എടുക്കാണില്ല ,വിവരം ഇല്ലല്ലോ എന്നും പറഞ്ഞോ ?”

.. ശെരിയാണ് അബി .. ഡാ അജിത്തേ ദാ ആ തട്ടുകടയിൽ കേറി എന്തേലും കഴിച്ചിട്ട് മതി നിന്റെ വീട്ടിൽ കേറുന്നത് .. ബൈക്ക് അതിനരികിലായ് ഒതുക്കി നിറുത്തി രണ്ടു സെറ്റ് ദോശക്കു ഓഡർ കൊടുത്തിട്ടു വീണ്ടും സംസാരം തുടങ്ങി … ഡാ അബി ഫോൺ ലോക്ക് അല്ലെ ഇതേ സ്‌ക്രീൻ തെളിഞ്ഞു കിടക്കണുണ്ടല്ലോ. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ 16 മിസ് കോൾ .. പണ്ടാരം അടങ്ങാൻ സൈലന്റ് ആരുന്നുല്ലോ .. നിന്നെ എന്തേലും ആവശ്യത്തിന് വിളിച്ചാ കിട്ടുവോ ? … വിളിച്ചു നോക്ക് .. പരിചയമില്ലാത്ത നമ്പർ ആണല്ലോ .. വിളിച്ചു നോക്കെടാ .. കോൾ ഡയൽ ചെയ്തു .. ഒരു ബെൽ കംപ്ലീറ്റ് അവണ മുന്നേ .. “അബി എവിടാടാ .. കണ്ണാ എന്നെ വിളിച്ചോണ്ട് പോ എനിക്ക് വയ്യാ എന്നെ ഒരു റൂമിൽ പൂട്ടി ഇട്ടേക്കുവാ അമ്മേടെ അനിയന്റെ വീട്ടിൽ “.. ഒന്ന് വരുവോ .. ജീനു…. എന്റെ സ്വരം വല്ലാണ്ട് ഇടറി … “നിന്റെ ഫോൺ എന്തിയെ ? “അമ്മ പിടിച്ചു വെച്ചൂടാ എനിക്കൊരു ആലോചന വന്നു അത് നടത്താനുള്ള കളിയാ അതാ എന്നെ ഇവിടെ കൊണ്ടിട്ടേക്കണേ “. ഇതു ആരുടെ നമ്പറാ ? “ഇവിടെ വീട്ടിലിരുന്ന ഫോണാ” . എവിടാ ഇപ്പൊ ? അത് പറ .. “പേരൂർക്കട സെയിന്റ് ജൂഡ് ചർച്ചിന് മുന്നിൽ ഒരു എംജി ലൈൻ റോഡിൽ ആദ്യം കാണുന്ന വീടാ” .. നാളെ എട്ടരയ്ക്ക് ഞാൻ അവിടുണ്ടാവും പോരെ … മതി .

അവരിപ്പോ അവിടുണ്ടോ ? ഇല്ല പൊറത്തു പോയതാ 10 ആവുമ്പൊ വരും ..”അബി ഇന്ന് വരാൻ നിക്കണ്ട .. നീ വരുമ്പോളേക്കും അവര് വരുടാ” .. ഓക്കേ ഞാൻ വരുന്നില്ല ,നാളെ വരും .. എന്നാ ഉണ്ടായാലും .. നീ പോയി കെടന്നോ .. സമാധാനം ആയോ ? ആയെടാ കണ്ണാ .. ചെല്ലെന്നാല് ..

കോൾ കട്ട് ചെയ്ത് അജിത്തിനെ കേറി കെട്ടി ഒന്ന് പിടിച്ചു അവന്റെ കവിളിയൊരു ഉമ്മ അങ്ങ് കൊടുത്തു .. അളിയാ അവളാടാ വിളിച്ചേ .. നാളെ വന്നെന്നെ വിളിച്ചിറക്കിക്കൊണ്ടു വരണൊന്നു .. അപ്പൊ ദോശ ക്യാൻസൽ ചെയ്യട്ടെ .. ചെല്ല് ക്യാൻസൽ ചെയ്യു .. പിറ്റേ ദിവസം വരെ കാത്തിരുന്ന ഒരിരിപ്പു എന്റെ ജീവിതകാലത്തു ഇതു പോലെ ഇരുന്നിട്ടില്ല .. ഏതാണ്ട് പണ്ട് കോളേജ് ടൂറിനു പോവാൻ ഒറക്കമിളച്ചിരുന്ന പോലെ … ഒറ്റക്കായിരുന്നില്ല ആ യാത്രയും അവനും ഒപ്പമുണ്ടായിരുന്നു വേറൊരു ബൈക്കിൽ ..

പറഞ്ഞതിന് മുന്നേ സ്ഥലം കണ്ടു പിടിച്ചു .. “ചെല്ലു പോയി വിളിച്ചെറക്കികൊണ്ട് വാടാ അവളെ “… അജിത്തിന്റെ ഡയലോഗും എവിടുന്നോ കിട്ടിയ ധൈര്യവും സംഭരിച്ചു ആ വലിയ ഗേറ്റ് തള്ളി തുറന്ന് ആ വലിയ മുറ്റത്തേക്ക് കയറി ചെന്നു .. കോളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തണ സമയം ധൈര്യമൊക്കെ എവിടോ ചോർന്നു പോയി … വിരലൊക്കെ വല്ലാണ്ട് വിറക്കണുണ്ടോ ? ഹേയ് തോന്നലാവും .. അല്ല തോന്നലല്ല വിറക്കനണുണ്ട്‌..ധൈര്യം സംഭരിച്ചു വിരലമർത്തി പിടിച്ചു … വലിയ രണ്ടു തടിമാടന്മാരായ രണ്ടു ചേട്ടൻന്മാർ ആരായിരിക്കും വന്നു വാതിൽ തുറക്കുവ ? .. നെഞ്ചിടിപ്പ് കൂടി കൂടി വന്നു .. പതിയെ വാതിൽ തുറന്നു ഒരു ചെറിയ ചെറുക്കൻ , “ആരാ എന്നാ വേണം” .. ജീന എവിടാ .. ജീന ചേച്ചിയോ ചേച്ചി ഇവിടില്ലാന്നു പപ്പ പറയാൻ പറഞ്ഞുന്നു എന്റെ ചേട്ടായി പറഞ്ഞു .. ചേട്ടായി എത്രയിലാ പടിക്കണേ ? ആറാം ക്ലാസ്സിലാണല്ലോ .. പതിയെ അവനെ എടുത്തു വാതിക്കൽ നിന്ന് ഒരു സൈഡിലേക്ക് എടുത്തു വെച്ചു .. എന്നിട്ടു ആ വീടിനുള്ളിലെക്ക് കയറി ചെന്നു അകത്തു എവിടോ. വാതിലിൽ ബലമായി തട്ടുന്നത് കേട്ട് അതെവിടാണെന്നു പരതി …

ചേട്ടായി എങ്ങോട്ടു പോവാ .. ജീന ചേച്ചീനെ കാണാൻ .. വേണ്ട അങ്ങോട്ട് ആര് വന്നാലും കേറ്റണ്ടാന്ന് ചേട്ടൻ പറഞ്ഞു .. മാറി നിക്ക് കുരിപ്പെ .. ഒരു കൈ കൊണ്ട് തള്ളിമാറ്റി നിറുത്തി ഞാൻ അവിടിവിടെല്ലാം നോക്കി നടന്നു .. തൊട്ടു മുന്നിലെ പുറത്തു നിന്ന് ഓടാമൽ ഇട്ട വാതിൽ തുറന്നു നോക്കിയപ്പോൾ ഉള്ളിൽ അവളുണ്ടായിരുന്നു .. ആരും ഇല്ലേ ഇവിടെ ? അവരൊക്കെ പള്ളി പോയി .. കുട്ടു അവിടെ നിന്നെ ,നീ എങ്ങോട്ടാ ഓടണെ .. ചേട്ടായിനെ വിളിക്കാൻ … ആ കുറിപ്പ് തൊട്ടിടത് വശത്തുണ്ടായിരുന്ന സ്റ്റെപ്പിലൂടെ മുകളിലേക്ക് ഓടി കയറി .. എങ്ങനാ അപ്പൊ ഇറങ്ങുവല്ലേ .. ചേട്ടായി ഇതേ ഇവൻ ജീനു ചേച്ചീനെ കാണാൻ വന്നതാ .. സ്റ്റെപ്പിറങ്ങി അവർ രണ്ടു പേരും എന്റെ അരികിൽ വന്നു നിന്നു .. ചേച്ചി റൂമിൽ കേറിക്കെ … ഞാൻ അപ്പേനെ വിളിക്കട്ടെ .. ടാ വീടിനു വെളീൽ പോടാ … നീ ആരാടാ നത്തോലി എന്നോട് ഒണ്ടാക്കാൻ ? … കുരിപ്പിന്റെ ചേട്ടനോട് ഞാൻ മറുപടി പറഞ്ഞു … നീ എന്നാ ചെയ്യും എന്നെ വലിച്ചു മൂക്കിൽ കേറ്റുവോ … ഡാ നത്തോലി ആ ചെറിയ ചെറുക്കനെ ഭിത്തിയോട് ചേർത്ത് പിടിച്ചു നിർത്തി .. മരിയാതക്കിരുന്നോ ഇല്ലേ ഞാനിവിടെ തേച്ചു ഒട്ടിക്കും .. അബി അവരെ വിട്ടെ .. ഇവൻ പറഞ്ഞത് നീ കേട്ടതല്ലേ .. അവരെ വിടാനാ പറഞ്ഞെ ..

ആദ്യമായിട്ടാവും അവളിത്രത്തോളം കടുപ്പിച്ചെന്നോടു സംസാരിക്കണേ … അവളുടെ മുഖത്തു നോക്കി ആ ചെറുക്കന്റെ കൈയിൽ നിന്നും ഞാൻ പിടി വിട്ടു .. “ഇറങ്ങ് ,വീടിനു വെളിയിൽ ഇറങ്ങാൻ” .. ജീനു .. “മിണ്ടാതെ ഇറങ്ങിക്കൊണം .. നീ എന്റെ ആരുമല്ല” .. അല്ല ? .. “അല്ലാന്നു പറഞ്ഞാ അല്ലാ” … “ഞാൻ എന്റെ വീട്ടുകാരുടെയാ” .. അതിനൊരു മറുപടിയും കൊടുക്കാതെ ഞാൻ വെളിയിലേക്കു ഇറങ്ങി … നീ എന്തിനാ വരാൻ പറഞ്ഞേ ?.ഒന്ന് തിരിഞ്ഞു നിന്ന് അവളോട് ചോദിച്ചു .. “മിണ്ടരുത് “…ഞാൻ മറിച്ചൊന്നും പറഞ്ഞില്ല ആ തുറന്ന വാതിൽ വലിച്ചടച്ചു വീടിനു വെളിയിലേക്കു ഇറങ്ങി .. “അവളെന്തിയെ അബി” ?.ഞാനൊന്നും മിണ്ടാതെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്‌തു, എന്നിട്ടു ആ ഗേറ്റിനു മുന്നിൽ ചെന്ന് നിന്നു .. അങ്ങോട്ട് കണ്ണുംനട്ട് കുറച്ചുനേരം നോക്കി നിന്നു .. ഉള്ളിൽ വാതിൽ വലിച്ചടക്കുന്ന അടക്കുന്ന ശബ്‌ദം പുറത്തു വെളിയിൽ കേക്കാം .. നിരാശയോടെ ചാവി തിരിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു … കണ്ണാ .. ഉറക്കെ ഉള്ള വിളിയിൽ ഞാൻ ആ മുറ്റത്തേക്ക് വീണ്ടും നോക്കി എങ്ങോട്ടാ പോവണ്ടേ ? നിന്റെ വീട്ടിലേക്കാണോ ? ഒന്നും മിണ്ടാതെ അവളുടെ മുഖത്തു ഞാനേതോ ദിവാസ്വപ്നം കണ്ട പോലെ നോക്കി നിന്നു …

“ദേ എനിക്കാകെ ഈ ഇട്ടതും കൂട്ടി രണ്ടു ജോഡിയെ ഉള്ളു .. നീ എന്നെ താങ്ങുവോ ? എനിക്ക് തോന്നണില്ലാട്ടോ” .. “നിന്റെ വായിൽ എന്നതാ കണ്ണാ കൊഴുക്കട്ടയാണോ” .. വണ്ടി എടുത്തേ .. ഇല്ലേ നിന്നെ പെറുക്കി എടുത്തോണ്ട് പോണ്ട വരുട്ടോ … അവൾ വന്നു ബൈക്കിന്റെ പുറകിൽ കയറി ഇരുന്നതൊന്നും എനിക്ക് മനസിലായതേ ഇല്ല … ബൈക്ക് സ്റ്റാർട്ട് ചെയ്‌തു മുന്നോട്ടു എടുക്കണതിനിടയിൽ .. അവൾ വീണ്ടും സംസാരിച്ചു .. കണ്ണാ എന്നതാ ഒന്നുംമിണ്ടാത്തെ ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ ? … പുന്നാര മോളെ … എന്തോ .. അവളൊന്നു കൂടി ചേർന്നിരുന്നു എന്റെ ഇടുപ്പിലൊരു കുത്തു വെച്ച് തന്നു … ദേ പെണ്ണെ അടങ്ങി ഇരിക്കുട്ടോ .. ഇല്ലേ എന്തോ ചെയ്യും ? .. പിന്നെ പറഞ്ഞു തരാം … അതെ ആ എരണം കെട്ട പിള്ളേര് നിന്നെ അതിനാത്തു ഇട്ടു പൂട്ടീന്നാ ഞാൻ കരുതിയെ .. പിന്നെ ഒന്ന് പോ ചെറുക്കാ .. ഇനി അവന്മാരെ അങ്കിൾ വന്നിട്ടേ തുറന്നു വിടുല്ലോന്നോർക്കുമ്പളാ വിഷമം … നീ അതിനാത്തിട്ടു പൂട്ടിയോ അതുങ്ങളെ .. പിന്നല്ലാതെ .. കെടക്കട്ടെ കൊറച്ചു നേരം നശൂലങ്ങള് ….. എവിടുന്നോ ഒരു അനുഗ്രഹം പോലെ ഞങ്ങൾക്ക് ഒരനുഗ്രഹമായി ഒരു മഴ ഓടി എത്തി , വണ്ടിയുടെ വേഗതയും മഴത്തുള്ളിയുടെ കാഠിന്യവും അവളെ എന്റെ അടുത്തേക്ക് കൂടുതൽ അടുത്തിരുത്തി .ഈ യാത്രയുടെ അവസാനം ഇവൾക്ക് കൊടുത്ത വാക്കുകൾക്കുള്ള ഒരു പൂർത്തികരണവും, കുറേ ഉത്തരവാദിത്തത്തിന്റെ ആരംഭവുമാണ്…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular