Connect with us

സമൂഹം

നിങ്ങളെന്നെ ചതിച്ചല്ലേ മനുഷ്യാ, കല്യാണം കഴിഞ്ഞ് ഒരാഴ്ചയല്ലേ ഞാൻ നിങ്ങളുടെ കൂടെ നിന്നുള്ളൂ എന്നിട്ടും എന്നോടിത് ചെയ്തല്ലോ

Published

on

രചന: അനാമിക ആമി
നിങ്ങളെന്നെ ചതിച്ചല്ലേ മനുഷ്യാ, കല്യാണം കഴിഞ്ഞ് ഒരാഴ്ചയല്ലേ ഞാൻ നിങ്ങളുടെ കൂടെ നിന്നുള്ളൂ എന്നിട്ടും എന്നോടിത് ചെയ്തല്ലോ

ആമീ നീ എന്താണ് പറഞ്ഞ് വരുന്നത്

നിങ്ങൾക്കൊന്നും അറിയില്ലല്ലേ വഞ്ചകാ ,ഇതാണോ കല്യാണം കഴിഞ്ഞാലും പഠിക്കാമെന്ന് പറഞ്ഞ് കെട്ടിയിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഗർഭിണിയായി, ഞാനെന്റെ കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും.ഏട്ടനറിയാവോ ചർദ്ദി കൂടിയിട്ട് ഞാൻ ഹോസ്റ്റലിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞ് കോളേജ് ഡയറക്ടർക്ക് പരാതി വരെ കൊടുത്തു. പിന്നെയാണറിഞ്ഞത് ഫുഡിന്റെ അല്ല നിങ്ങളുടെ ആണ് കുഴപ്പമെന്ന് .

എന്നാലും എന്റെ ആമീ, ഇതെങ്ങനെ സംഭവിച്ചു നമുക്കെവിടെയാണ് പിഴച്ചത്

അമ്മയോട് വിളിച്ച് പറഞ്ഞപ്പോൾ അമ്മ പറയുവാ വിവരം കൂടിയവർക്കാ അബദ്ധം കൂടുതൽ പറ്റുന്നതെന്ന് .
ഏട്ടൻ അവിടുത്തെ അമ്മയോട് കാര്യം പറ പഠനം തീരാതെ ഗർഭിണി ആയത് കൊണ്ട് എന്റെ അമ്മ നമ്മളെ കയ്യൊഴിഞ്ഞു

അയ്യോ എനിക്കെന്റെ അമ്മയോട് പറയാൻ പേടിയാവുന്നു ഞാൻ നാട് വിടാൻ പോവാ

എന്നാൽ ഞാൻ നിങ്ങളെ കൊല്ലും, വേഗം പോയി കാര്യം പറ, ഞാൻ കോളേജിൽ ഈ കാര്യം എങ്ങനെ പറയുമെന്ന ടെൻഷനിലാ , അന്ന് കല്യാണം വിളിക്കാൻ ചെന്നപ്പോഴേ പ്രിൻസിപ്പൽ പറഞ്ഞതാ അടുത്ത മാസം റിസർച്ച് തുടങ്ങുവാ അതിനിടയിൽ പണിയൊന്നും ഒപ്പിച്ചേക്കരുതെന്ന്.

നിനക്ക് നാണമുണ്ടോടാ ഇങ്ങനെ എന്റെ മുന്നിൽ വന്ന് നിൽക്കാൻ, ഇത്രയും നാളും കോളേജിലൊക്കെയും ഫസ്റ്റ് വാങ്ങി പഠിച്ച കൊച്ചാണ് അതിനെ പെണ്ണ് കാണാൻ ചെന്നപ്പോൾ PG ഞങ്ങൾ പഠിപ്പിച്ചോളാം എന്ന് ഞാനാണവർക്ക് വാക്ക് കൊടുത്തത് ആ വാക്കാണ് നീ തെറ്റിച്ചത് ,എന്തായാലും ഡോക്ടറെ കാണാൻ പോകാൻ അവളോട് 2 ദിവസം ലീവ് എടുത്ത് ഇങ്ങോട്ട് വരാൻ പറ.

ഏട്ടാ ഹോസ്റ്റലിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് വന്നിട്ടാണോ എന്നറിയില്ല ചെറിയൊരു ബ്ലീഡിങ്ങ്
വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം

കാര്യമായ കുഴപ്പമില്ല.പക്ഷെ ഇങ്ങനെ ഒരു ചെറിയ ബ്ലീഡിങ്ങ് കണ്ടത് കൊണ്ട് നല്ല റസ്റ്റ് എടുക്കണം യാത്ര ചെയ്യാൻ പാടില്ല

അയ്യോ ഡോക്ടർ ഞാൻ പി ജി ചെയ്യുവാ എനിക്ക് ക്ലാസിൽ പോണം
ഇതിലും വലുതല്ലല്ലോ കോഴ്സ്
……………………………………….

ഒരുപാട് ഉറക്കം നിന്ന് പഠിച്ചാണ് എൻട്രൻസ് എഴുതി കിട്ടിയത്, എല്ലാം നഷ്ടമായി ഇനി ക്ലാസ്സിൽ പോവാൻ പറ്റില്ല, സങ്കടം ഉണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞിന് വേണ്ടിയല്ലേ എന്ന് ഓർത്ത് ആശ്വസിച്ചു.

മോളേ ഞാൻ ഒരു കാര്യം പറയട്ടെ, ഏട്ടന്റെ അമ്മ ഒരു പാട് ദീർഘനിശ്വാസങ്ങൾ ഒന്നിച്ച് വിട്ടുകൊണ്ട് എന്റെ അടുത്തെത്തി

ഇതൊക്കെ നാട്ടിൽ പതിവാണ് മോൾക്ക് പഠിക്കാൻ പോകുന്നതാണ് ഇഷ്ടമെങ്കിൽ നമുക്കിത് കളയാം ഒരു കുഞ്ഞ് എപ്പോൾ വേണമെങ്കിലും ഉണ്ടാകും പഠിച്ച് ജോലിയൊക്കെ വാങ്ങിച്ചിട്ട് മതി കുഞ്ഞ്, ഇത് തന്നെയാ നിന്റെ അമ്മയുടെയും അഭിപ്രായം

വേണ്ടമ്മേ ഒരു ജീവനല്ലേ അത് വളർന്നോട്ടെ, എനിക്ക് പഠിക്കണ്ട

ഹലോ ആമിയല്ലേ ഞാൻ രമ്യയാ നീ എന്താ ക്ലാസ്സിൽ വരുന്നില്ലേ നീ ഇല്ലാത്തത് കൊണ്ട് നമ്മുടെ ക്ലാസ്സിലെ വീണ ഫസ്റ്റ് റാങ്ക് ഉറപ്പിച്ച് കുത്തിയിരുന്ന് പഠിക്കുവാ

ഏട്ടാ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നു എനിക്ക് പഠിക്കണം
ആമീ അമ്മ പറഞ്ഞ പോലെ കുട്ടി എപ്പ വേണമെങ്കിലും ഉണ്ടാവും, നാലാഴ്ചയല്ലേ അയിട്ടുള്ളൂ ഹൃദയമിടിപ്പ് പോലും തുടങ്ങിയിട്ടില്ല നമുക്ക് ഇതങ്ങ് മറക്കാം

ഏട്ടാ എന്റെ പ്രൊഫസറുടെ ഫ്രണ്ട് ഒരു
Dr. ജലജയുണ്ട് നമുക്ക് ആ മാഡത്തിനെ നാളെ പോയി കാണാം, മാഡം ഇങ്ങനെയുള്ള ഒരു പാട് കേസ് അറ്റന്റ് ചെയ്യുന്ന ആളാണ്
…………………………………………………….
മാഡം, ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇങ്ങനെ സംഭവിച്ചത്, കല്യാണം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ, എനിക്ക് പഠിക്കാൻ വേണ്ടിയാ ഇത് വേണ്ടെന്ന് വെക്കുന്നത്

നിങ്ങൾ കല്യാണത്തിന് വേണ്ടി പിരീഡ്സിന്റെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ വല്ല ഗുളികയും കഴിച്ചായിരുന്നോ

കഴിച്ചു

അങ്ങനെയുള്ള ഗുളിക കഴിക്കുന്ന മാസങ്ങളിൽ ഓവുലേഷനിൽ മാറ്റം വരും അതാണ് നിങ്ങളുടെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ചത് ,അനാമികാ, ഞാൻ ഇപ്പോൾ ഇങ്ങനെയുള്ള കേസുകൾ എടുക്കാറില്ല.

മാഡം അങ്ങനെ പറയല്ലേ

താൻ പ്രൊഫസർ ലതയുടെ സ്റ്റുഡന്റ് ആയത് കൊണ്ട് തുറന്ന് പറയാം, എന്റെ മകൾ നാല് തവണ ഗർഭിണി ആയിട്ടും തനിയേ അബോർഷനായി പോയി .ഞാനീ പാപങ്ങളൊക്കെ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. തനിക്ക് അത്രക്ക് അത്യാവശ്യമാണെങ്കിൽ ഡോക്ടർ റീനയെ പോയി കാണൂ ഇതാ അഡ്രസ്സ്, റീന ഇങ്ങനെയുള്ള കേസ് മാത്രം അറ്റന്റ് ചെയ്യുന്ന ആളാണ് ,വീട്ടിൽ പോയി കണ്ടാൽ മതി.
……………………………………………
ഏട്ടാ ഇവിടെ എന്തോരം ആളാ, ഇവിടെ എല്ലാവരും നമ്മളെപ്പോലെ കൊലപാതകത്തിന് വന്നിരിക്കുന്നതാണോ

നീ ഒന്ന് മിണ്ടാതെ വാ ഞാനിവിടെ വിറക്കുവാ

ഡോക്ടർ, 5 മണിയാവും ആശുപത്രിയിൽ നിന്നെത്താൻ, കഴിഞ്ഞ നാല് തവണയും ഡോക്ടർ തന്നെയാ ഞങ്ങളെ സഹായിച്ചത് നല്ല ഡോക്ടറാ
എന്താ കേസ് അവിഹിതമാണോ
അക്കൂട്ടത്തിലൊരാൾ ഏട്ടനോട് ചോദിച്ചു

കല്യാണം കഴിക്കാത്തവർ മുതൽ വയസ്സാംകാലത്ത് അബദ്ധം പറ്റിയവർ വരെ ഡോക്ടറെ കാത്തിരിപ്പുണ്ട്

ഡോക്ടർ ,എനിക്ക് നാലാഴ്ചയായി

അപ്പോൾ പന്ത്രണ്ടായിരം രൂപ കൊണ്ട് വന്നാൽ ഗുളിക തരാം

അധികം സംസാരിക്കുന്നതിന് മുൻപേ അടുത്തയാൾ കയറി

ആറാഴ്ചയായി
അപ്പോൾ പതിനയ്യായിരം

മാഡം, രണ്ടാഴ്ച മുമ്പ് ഞങ്ങൾ വന്നപ്പോൾ പന്ത്രണ്ടായിരം എന്നല്ലേ പറഞ്ഞത്

അന്ന് നിങ്ങൾക്ക് മാനസാന്തരം വന്ന് വീട്ടിൽ പോയിട്ടല്ലേ, ഇനിയിപ്പോൾ പതിനഞ്ച് കിട്ടാതെ കാര്യം നടക്കില്ല

കൊലപാതകത്തിനായി പന്ത്രണ്ടായിരം രൂപ എണ്ണിക്കൊടുത്തപ്പോൾ ഒരു പൊതി ഗുളിക തന്നിട്ട് അവർ പറഞ്ഞു ഇത് നാലാഴ്ച മാത്രം ആയത് കൊണ്ട് ഈ ഗുളിക നാവിനടിയിൽ വെച്ചാൽ മാത്രം മതിയാവും ,പക്ഷെബ്ലീഡിങ്ങിന് ചാൻസുള്ളത് കൊണ്ട് വേണമെങ്കിൽ നാളെ രാവിലെ ഹോസ്പിറ്റലിൽ വന്നിട്ട് ഗുളിക കഴിച്ചാൽ മതി.

രാത്രി ഞങ്ങൾ രണ്ട് പേരും ഉറങ്ങിയില്ല, നാല് വർഷത്തെ പ്രണയത്തിനിടയിൽ പലപ്പോഴും ഞങ്ങൾ താലോലിച്ച ഒരു സ്വപ്നമായിരുന്നു ഈ ആദ്യത്തെകണ്മണി ,അഭിരാമിമോൾ. ഏട്ടൻ എന്റെ വയറ്റിൽ ചുംബിച്ച് അവളോട് മാപ്പ് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല

ഏട്ടാ നമുക്കിവളെ വളർത്താമെന്ന ചോദ്യത്തിന് രാത്രി എനിക്ക് കുടിക്കാനുള്ള പാലുമായി വന്ന അമ്മയാണ് മറുപടി പറഞ്ഞത്

രണ്ട് ദിവസം കഴിയുമ്പോൾ ഇതെല്ലാം മറക്കും ഈ സങ്കടവും മാറും നിങ്ങൾ കിടന്നുറങ്ങാൻ നോക്ക് രാവിലെ ആശുപത്രിയിൽ പോവേണ്ടതല്ലേ

വിറയ്ക്കുന്ന കാലുകളുമായി ഞങ്ങൾ കാഷ്വാലിറ്റിയിലേക്ക് നടന്നു , കുടുക്കിട്ട കയറുമായി ആരാച്ചാർ മുന്നിലേക്ക് വരുന്നത് പോലെ തോന്നി, ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു
അനാമിക ഗുളിക കഴിച്ചോ എന്ന സിസ്റ്ററുടെ ചോദ്യം കേട്ടാണ് കണ്ണ് തുറന്നത്

ഇല്ല, കഴിക്കാൻ പോകുന്നു

തൊട്ടപ്പുറത്തെ കട്ടിലിൽ പരിചയമുള്ള മുഖം, അതെ ഇതവൾ തന്നെ എന്റെ ക്ലാസ്സിലെ മെറിൻ, ഉടുപ്പിലാകെ ചോര കൈയ്യിലെ മുറിവ്, വച്ച് കെട്ടിയിട്ടുണ്ട്

എടീ എന്താ പറ്റിയേ

സ്വന്തം ഭർത്താവ് പോലും എന്നെ മച്ചിയെന്ന് വിളിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടീ, ഞാൻ ഞരമ്പ് മുറിച്ചു ,മരിക്കാൻ വേണ്ടി
ആദ്യം പറയാനൊന്ന് മടിച്ചെങ്കിലും പിന്നെ ആൾ കരഞ്ഞ് കൊണ്ട് പറഞ്ഞു

നിങ്ങൾക്കിടയിൽ ഇത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ

എടീ ആമീ ,ഫേസ് ബുക്കിലെ പ്രൊഫൈൽ ഫോട്ടോയിലും പരസ്പരം പൊക്കിയുള്ള പോസ്റ്റിലും കാണുന്നതല്ല ജീവിതം. ഒരു കുഞ്ഞില്ലാത്തതാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രശ്നം, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രശ്നം. നിങ്ങളൊക്കെ കരുതുംപോലെ ഗർഭിണി ആകുന്നത് ഒന്നിനും വേണ്ടി മാറ്റി വച്ചതല്ല ദൈവം തരാത്തതാണ്. നീയെന്താ ഇവിടെ

എനിക്ക് വിശേഷമുണ്ട് രാവിലെ മുതൽ ഒരു തലകറക്കം ഡോക്ടറെ കാണാൻ വന്നതാണ് .
കയ്യിലുണ്ടായിരുന്ന പന്ത്രാണ്ടായിരം രൂപയുടെ പൊതി ചവറ്റ് കൊട്ടിയലേക്കിറിഞ്ഞ് ഇറങ്ങുമ്പോൾ മനസ്സ് നിറയെ കുട്ടിയുടുപ്പകളും പൂമ്പാറ്റകളും അമ്മേ എന്ന കിളിക്കൊഞ്ചലും മാത്രമായിരുന്നു….

തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് ആ ഫോൺ കോൾ വരുന്നത് ,പ്രൊഫസർ ലത

എടോ അനാമിക ഞാൻ എല്ലാക്കാര്യവും പ്രിൻസിപ്പലുമായി സംസാരിച്ചു, തനിക്ക് കോളേജിനുത്ത് ഒരു വീടെടുത്ത് താമസിച്ച്കൂടേ പഠിക്കാനും റിസർച്ചിനുമുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾ ചെയ്ത് തരാം

എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.ഒന്നാം റാങ്കോടെ തന്നെ കോഴ്സ് പൂർത്തിയാക്കി.

ഈ ലോകത്ത് എന്റെ മകളുടെ പുഞ്ചിരിയേക്കാൾ വലുതല്ല ഒന്നും എന്ന സത്യം ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഇപ്പോഴും എന്റെ കുഞ്ഞിന്റെ കണ്ണിൽ നോക്കാൻ എനിക്ക് ഭയമാണ്, ഒരു നിമിഷമെങ്കിലും അവളെ കൊല്ലണമെന്ന് ചിന്തിച്ച് പോയതിന്, ഈ അമ്മക്ക് മാപ്പ് തരൂ…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

സമൂഹം

തന്റെ നിലനിൽപ്പിനു വേണ്ടി മറ്റൊരാൾക്ക് അവളെ വിൽക്കേണ്ടി വരുന്നു…

Published

on

രചന: മഹാ ദേവൻ

കാറിന്റെ പിൻസീറ്റിൽ ഇരിക്കുമ്പോൾ അവൾ മൗനമായിരുന്നു.മുംബയ് തെരുവിലൂടെ പായുന്ന കാറിന്റെ ഡ്രൈവിങ്സീറ്റിൽ മൂകനായി ഇരിക്കുന്ന അവന്റെ മുഖത്തും ഒരു വിഷാദം നിഴലിച്ചിരുന്നു.ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതല്ല,പക്ഷേ ഇന്നത്തെ അവസ്ഥയിൽ അവളെ വിൽക്കേണ്ടിവരുന്നതിന്റെ സങ്കടം മുഴുവൻ അവനിലുണ്ട്.ഓരോ തവണ പിന്തിരിഞ്ഞു നോക്കുമ്പോഴും അവളിൽ ഒരു ദയനീയഭാവമായിരുന്നു.ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇങ്ങനെ ഒരു മാറ്റം.തന്നിൽ നിന്ന് ഇങ്ങനെ ഒരു വിടപറയൽ.അത്രയേറെ സ്നേഹത്തോടെ കഴിഞ്ഞ നാളുകൾ !പക്ഷേ, ഇപ്പോൾ തന്റെ നിലനിൽപ്പിനു വേണ്ടി മറ്റൊരാൾക്ക് അവളെ വിൽക്കേണ്ടി വരുന്നു.ഇനി മുംബൈ തെരുവിന്റെ മറ്റൊരു കോണിൽ വേറെ ആരുടെയോ കൂടെ…..നിറഞ്ഞ് വന്ന കണ്ണുകൾ തുടക്കുമ്പോൾ അവന്റെ മനസ്സ് പോലും വല്ലാതെ വിതുമ്പിക്കരയുന്നുണ്ടായിരുന്നു.” ജീവിതത്തിലേക്ക് വന്ന നാൾ മുതൽ അത്രയേറെ സ്നേഹിച്ചതാണ്..അവൾക്ക് കൊടുത്തിട്ടേ എന്തെങ്കിലും കഴിക്കാറുള്ളൂ.താൻ കഴിക്കുന്നതിൽ നിന്നും കുറച്ചു കിട്ടാൻ വേണ്ടി മാത്രം അരികിൽ വന്നിരിക്കുന്നവൾ !പുറത്തേക്കുള്ള യാത്രകളിൽ തന്നോടൊപ്പം മുൻസീറ്റിൽ തന്നെ സ്ഥാനം പിടിക്കുന്നവൾ !എന്നാൽ ഇന്നിപ്പോൾ പിൻസീറ്റിൽ ആണ്.എന്നും വാ തോരാത്ത അവളിൽ ഇന്ന് മൗനമാണ്.

പതിയെ മുംബൈ തെരുവിന്റെ ഇടുങ്ങിയ ചേരിയിലേക്ക് വണ്ടി ഞ്ഞെരങ്ങി നീങ്ങുമ്പോൾഅവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ” ആവസ്ഥയാണ് തന്നെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എങ്കിലും അവൾക്ക് വില പറയണ്ടായിരുന്നു ” എന്ന്.പക്ഷേ, എന്ത് ചെയ്യാം…. ഇപ്പോൾ പിടിച്ച് നിൽക്കണമെങ്കിൽ ഇവളെ വിൽക്കണം.മോഹിപ്പിക്കുന്ന വിലക്കാണ് പറഞ്ഞ് ഉറപ്പിച്ചത്.ഇനി വാക്ക് മാറാൻ കഴിയില്ല.ഇത് മുംബൈ നഗരമാണ്.ഇവിടെ വാക്കിനാണ് വില.ആണ് ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്ത്‌ കാർ നിർത്തുമ്പോൾ അവനെ പ്രതീക്ഷിച്ച പോലെ ഒരാൾ കാത്ത് നിൽപ്പുണ്ടായിരുന്നു.കാർ നിർത്തി പുറത്തേക്കിറങ്ങി അയാളുമായി സംസാരിച്ച ശേഷം ക്യാഷ് വാങ്ങി പോക്കറ്റിലേക്ക് തിരുകുമ്പോൾ അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു.ഇന്ന് മുതൽ അവൾ ഈ തെരുവിന്റെ സ്വന്തം ആണെന്ന് ചിന്തിക്കുമ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നു.എല്ലാം ഉള്ളിലൊതുക്കി കാറിന്റെ അടുത്തെത്തി ബാക്ക്ഡോർ തുറക്കുമ്പോൾ ഇറങ്ങാൻ മടിച്ചു നിൽക്കുന്ന അവളെ ഒന്നുകൂടി നോക്കി അവൻ..പിന്നെ പിടിച്ച് വലിച്ചു പുറത്തേക്ക് ഇറക്കി ഒന്നും മിണ്ടാതെ പുതിയ ആളുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ തന്നെ മാത്രം നോക്കി നിൽക്കുന്ന അവളുടെ കണ്ണിലേക്ക് ഒന്ന് നോക്കി അവൻ.പിന്നെ അവളെ ഏറ്റെടുത്ത പുതിയ ആളോട് സങ്കടത്തോടെ തന്നെ പറഞ്ഞു,.

” ഇവളെ ഇങ്ങനെ വിട്ട് നൽകാൻ മനസ്സ് ഉണ്ടായിട്ടല്ല, പക്ഷേ……ഞാൻ ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല.നിങ്ങളും അവളെ നന്നായി നോക്കണം..കൂടുതൽ ആളുകളുമായി ഇടപഴക്കാതെ നോക്കണേ….പിന്നെ അവളുടെ ഭക്ഷണകാര്യം ഒക്കെ അറിയാലോ…ഞാൻ കഴിക്കുമ്പോൾ ഒരു പിടി കൊടുക്കാറുണ്ട്. അതൊരു സ്നേഹം ആണ്.. ഇനി മുതൽ നിങ്ങൾ വേണം അത് നൽകാൻ.ഞാൻ ഇപ്പോൾ അവളുടെ ആരും അല്ലല്ലോ.”അതും പറഞ്ഞയാൾ അവൾക്ക് മാത്രമായി കാത്തുവെച്ച അവസാന ചുംബനം നൽകുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി.അധിക നേരം അവിടെ നിന്നാൽ അവളെയും കൊണ്ടേ തിരികെ പോരൂ എന്നറിയാമായിരുന്ന അവൻ പെട്ടന്ന് കണ്ണുകൾ തുടച്ചു തിരികെ നടക്കുമ്പോൾ കൈവിട്ടു കളയാൻ തോന്നിയ ആ നിമിഷത്തെ ശപിച്ചുകൊണ്ട് അവൾക്ക് വില പറഞ്ഞുവാങ്ങിയവനോടായി ഒന്ന് കൂടി പറഞ്ഞു.” ചെറിയ പ്രായമാണ്.. സൂക്ഷിക്കണം…. ” എന്ന്അതും പറഞ്ഞവൻ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ കാറിൽ കേറുമ്പോൾ അവനെ തന്നെ നോക്കി നിൽപ്പായിരുന്നു അവൾ..അവന്റെ മാത്രം സ്വന്തമായിരുന്ന പ്രിയപ്പെട്ട പട്ടി. !

NB:
കഥയും ഫോട്ടോയും ആയി യാതൊരു ബന്ധവും ഇല്ല…

Continue Reading

സമൂഹം

വിവരം രഹസ്യമായി വച്ചിരിക്കുകയായിരുന്നു കുറെ നാളായി

Published

on

രചന: Vijay Lalitwilloli Sathya

“ചീ പോടാ….അവന്റെ ഒരു നോട്ടം കണ്ടില്ലേ…നാണമില്ലല്ലോഡേ….നിനക്ക്…..ഇതാണപ്പം തന്റെ സ്ഥിരം പരിപാടിഅല്ലെ.. പെമ്പിള്ളേർ ഡ്രസ്സ് മാറുന്നത് ഒളിഞ്ഞു നോക്കുകയെന്നത്… കഷ്ടം..!!.. എന്നാൽ ഇത് സെറ്റ് അപ്പ് വേറെയാ കേട്ടോ മോനെ… എന്നെ നോക്കിയനീ തീർന്നെടാ തീർന്നു.”ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കണേ….എന്ന ക്ഷമാപണത്തോടെ കൂടിയുള്ള കുറ്റവാളിയുടെനോട്ടം കണ്ടപ്പോൾ പൊതുവേ ആർദ്രതയുള്ള അവളുടെ മനസ് പെട്ടെന്ന് അലിഞ്ഞുപോയി…!അവളുടെ ഉള്ളിലുള്ള കോപമെല്ലാം അങ്ങനെ താനെ അടങ്ങി..!”ശരി… എന്നാൽ ഞാൻ വെറുതെ വിടാം..പക്ഷേ ഒന്നോർത്തോ എന്നെ ഈ കോലത്തിൽ കണ്ട നീ ഒരു നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ഒന്നുകിൽ നിന്നെ പിടിച്ച് ഞാൻ കെട്ടുമായിരുന്നു അല്ലേൽ തല്ലികൊന്നേനെ..”പുറത്തുപോകാൻ വഴിയൊന്നും കാണാതെതന്നെ പേടിച്ചു ഡ്രസിംഗ് ക്യാബിൻറെ മൂലയിൽ പതുങ്ങിയിരിക്കുന്നആ കുഞ്ഞൻ ചുണ്ടെലിയെ നോക്കിയാണ് പൂജ ദേഷ്യത്തോടെ ഇത്രയും പറഞ്ഞത്!!കഴിഞ്ഞ ഒരു നിമിഷം കൊണ്ട് ആ ചുണ്ടെലി കുഞ്ഞ് അവളുടെ ജീവിതം ‘കോഞ്ഞാട്ട’ ആക്കുമായിരുന്നു…!ലീവിന് നാട്ടിലേക്ക് തിരിക്കാൻ നേരംതാൻ പഠിക്കുന്ന ഹൈദരാബാദ് പട്ടണത്തിലെ ഒരു ടെക്സ്റ്റൈൽ കടയിൽ കൂടെ പഠിക്കുന്ന മലയാളികൂട്ടുകാരികളായ പ്രിയയും സുമയുമൊത്തു അവരവർക്കുള്ള ഡ്രസ്സ് എടുക്കാൻ വന്നതായിരുന്നു കഥാനായികയായ പൂജ”പൂജ ഇതു നിനക്ക് ചേരുന്നത് ആണോ എന്ന് നോക്കിക്കേ…”കൂട്ടുകാരി പ്രിയ ഒരു നല്ല ജീൻസ് എഴുത്ത് അവളെ കാണിച്ചു പറഞ്ഞു.”നോക്കട്ടെ “അവൾ അത് വാങ്ങിച്ചു”കൊള്ളാമെല്ലെടി ഇത് ടൈറ്റ് ഫിറ്റും കംഫർട്ടും ആണ്. കൂടാതെ എനിക്കിഷ്ടപ്പെട്ട കളറാ.. അപ്പോ പിന്നെഇത് എടുത്താലോ”പൂജയ്ക്ക് ഇഷ്ടപ്പെട്ടു”നന്നായിട്ടുണ്ട് ഈ സെലക്ഷൻ എടുത്തോ “കൂട്ടുകാരികൾക്ക് പറഞ്ഞു.പിന്നെയുംഅവർ പരസ്പരം ഡ്രസ്സ് ചൂസ് ചെയ്തുകൊണ്ടിരുന്നു.ഇതിനിടെ പൂജ എടുത്ത ഡ്രസ്സു ഇട്ടു നോക്കാൻ തീരുമാനിച്ചു”ഏതായാലും ഞാൻ ഇതൊന്നു ഇട്ടു നോക്കട്ടെ”സെലക്ട് ചെയ്ത ടീഷർട്ടും ജീൻസുമായി അവൾ ഡ്രസ്സിംഗ് ക്യാബിനിൽ കയറി.ഡോർ അടച്ചുആദ്യം തന്ന വല്ല ഒളിക്യാമറയും വച്ചിട്ടുണ്ടോ എന്ന് നന്നായി ചെക്ക് ചെയ്തു നോക്കി….ഇല്ല കുഴപ്പമില്ല.!ഇട്ടു വന്ന വസ്ത്രങ്ങൾ മാറി ആ ജീൻസും ടീ ഷർട്ടും ഇട്ട ശേഷം മിററിൽ നോക്കി…നന്നായി ചേരുന്നു രണ്ടും..അവൾക്ക് നല്ല കംഫർട്ട് ആയി തോന്നി.ചെറിയ ക്യാബിനിൽ നല്ല ചൂട് ഉണ്ടായിരുന്നു.കൊച്ചു ഫാൻ ഉണ്ട്.പക്ഷേ അവൾ ഓൺ ചെയ്തില്ല.നന്നായി വിയർക്കുന്നു.ചൂടും വിയർപ്പും സഹിക്കവയ്യാതായപ്പോൾ,പുതിയ ഡ്രസ്സ് ഊരി മാറിയപ്പോൾശരീരമൊന്നാറ്റാൻഅതിനകത്തുള്ള ആ ചെറിയ ഫാൻ ഒന്നു ഓൺ ചെയ്തു.ഫാൻ കറങ്ങി നല്ല കാറ്റ് കിട്ടി.പക്ഷേ അതിന്റെ ലിഫിലോ പിറകിലോ മറഞ്ഞു നിന്നിട്ടുണ്ടായിരുന്ന ഒരു കൊച്ചു ചുണ്ടെലി അവളുടെ ദേഹത്തോട്ട് ചാടിവീണു.

“അമ്മോ “പേടിച്ചരണ്ട അവൾക്ക് ഒരു നിമിഷം എന്തെന്നറിയാതെ ക്യാബിനിന്റെ വാതിൽ തുറന്നു പുറത്തു ചാടാൻ ഒരുങ്ങി.പെട്ടെന്നാണ് പിടിച്ചുവലിച്ചതുപോലെ ആ ചിന്ത ഉണ്ടായത്.അയ്യോ ഡ്രസ്സില്ല.പണ്ടാരം ഈ കാലമാടൻ കാരണംടൂ പീസിൽ താനിപ്പോൾപുറത്തുചാടി നാണം കെട്ടേനെ…ആ കാര്യം തലയിൽ കത്തിയപ്പോൾ.. ഉള്ളിൽഈ പീറ ചുണ്ടെലിയോടുള്ള ഭയം ദേഷ്യമായി മാറി…അതാണ് അവൾ കട്ട ഡയലോഗ് പറഞ്ഞു തീർത്തതു!!ശേഷംസാവധാനത്തിൽ വസ്ത്രങ്ങൾ ധരിച്ച്ക്യാബിനിൽ നിന്നും പുറത്തിറങ്ങി.വസ്ത്രങ്ങളുടെ ബില്ലുകളൊക്കെ പേ ചെയ്തു കൂട്ടുകാരികളുമായി ട്രെയിൻ കയറി അവൾ നാട്ടിലേക്ക് പുറപ്പെട്ടു…പൂജ നാട്ടിലെ കോളേജിലെ ബി എസ് സി ക്ക് ശേഷം എംഎൽടി എടുത്തു പ്രാഗല്ഭ്യം നേടി, ഇപ്പോൾ ഹൈദരാബാദിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎൻഎ ടെക്നോളജി പഠിക്കുകയാണ്.പിറ്റേന്ന് ഉച്ചയോടെടുത്തു പൂജയുടെ വീട്ടിൽ”എന്തിനാ പ്രസാദേട്ടാ നമ്മുടെ മോള് പൂജ ഇങ്ങനെ സൂക്ഷ്മാണുക്കളുടെ പിറകെ പോകുന്നത്. വല്ലേടത്തും ജോലിക്കു ശ്രമിക്കാൻ പറയണം ഇപ്രാവശ്യം ലീവിന് വന്നാൽ. അവൾ ഏതാണ്ട് ഉച്ചയോടെ എത്തും””അവൾ കൊച്ചല്ലേ പഠിക്കട്ടെ എന്നിട്ടാവാം ജോലിയൊക്കെ “”അല്ല പത്മിനി, നമ്മുടെ പൂജ മോളു ജോലിയെടുത്ത് വേണോ നമുക്ക് കഴിയാൻ?””ഞാൻ കാശു സമ്പാദിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതൊന്നും അല്ല.. സദാസമയം ലാബിൽ അല്ലേ ഇപ്പോ വൈറസും ബാക്ടീരിയയും നാടുഭരിക്കുന്ന കാലമല്ലേ? അതുകൊണ്ടുള്ള കളിയല്ലേ അവളുടേത്.. എപ്പോഴെങ്കിലും ഒരു അശ്രദ്ധകൊണ്ട്.. അതു കൊണ്ട് പറഞ്ഞു പോയതാ!””എന്റെ പൊന്നു പത്മിനി അതിനൊക്കെ പ്രൊട്ടക്ഷൻ പ്രോക്യൂഷൻസ് ഉണ്ട്. അതിന്റെ ഭാഗമായി പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റൊക്കെ ധരിച്ചല്ലേ ലാബിൽ കയറുന്നത് തന്നെ… നീ ചുമ്മാതിരി”നിന്നെ അവർ ഒന്നും മിണ്ടിയില്ലഭാര്യ പത്മിനിയുടെ മകളെക്കുറിച്ചുള്ള ആകുലത പൂജയുടെ അച്ഛൻ പ്രസാദ് കാര്യമാക്കിയില്ല.ഊണ് കാലമാകുമ്പോഴേക്കുംപൂജ വീട്ടിലെത്തി.പ്രസാദ് സിറ്റൗട്ടിൽ ഇരുന്നു ഫോൺ ചെയ്യുകയായിരുന്നു.”ആ മോൾ എത്തിയോഎങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ “”കുഴപ്പമില്ല അച്ഛാ”അവൾ അതും പറഞ്ഞ് അകത്തു കയറി.”മോളെ…ഇതെന്താ കോലം അപ്പടി ക്ഷീണിച്ചല്ലോ””എന്റെയീ പൊന്നമ്മച്ചിയുടെ കൈസ്വദുള്ള ഫുഡ് ഒന്നും അവിടെ കിട്ടില്ല… പൂരിയും തൈര് സാദവും… പിന്നെ ഗോതമ്പ് ചപ്പാത്തിയും ഇതൊക്കെയാണ് അവിടുത്തെ കാന്റീൻ മെസ്സിൽ”അവൾ അമ്മയുടെ രണ്ടു കവിളിലും പിടിച്ചുവലിച്ചു പറഞ്ഞു.”ദേ വീഴും”അവരുടെ ഇരുകൈയ്യിലും ഡൈനിങ് ടേബിളിൽ വെക്കാനുള്ള ഭക്ഷണം പാത്രമായിരുന്നുപൂജ കവിളിൽ നിന്നും കയ്യെടുത്തു.”സുഖമാണോ?”അവർ അവളോട് ഒരുനിമിഷം അവിടെനിന്ന് ചോദിച്ചു.”ആണ് അമ്മേ””മോളെ നീ കൈകഴുകി വാ…അച്ഛനോടു കഴിക്കാൻ ഇരിക്കാൻ പറ”അമ്മ ഡൈനിങ് ടേബിളിൽ ഭക്ഷണം കൊണ്ടു വയ്ക്കവേ പറഞ്ഞു.”എനിക്കു ഫ്രഷ് ആവണം അച്ഛനും അമ്മയും കഴിച്ചോളു”അവൾ തുള്ളിച്ചാടി സ്റ്റെപ്പ് കയറി മുകളിലെ റൂമിലേക്ക് പോയി.ദിവസങ്ങൾക്കുശേഷം പൂജ പഠനത്തിനായി ഹൈദരാബാദിലേക്ക് തിരിച്ചുപോയിഇപ്രാവശ്യം നാട്ടിൽ നിന്ന് വരുമ്പോൾ പഠനാർത്ഥം അച്ഛനും അമ്മയുടെയും അല്പം മുടികൾ ശേഖരിച്ച് സ്പേസ്മാനായി അവൾ കൊണ്ടുവന്നിരുന്നു.കമ്പയർ പ്രാക്ടിക്കൽ ടെസ്റ്റിനായി പഠനാർഥികളായ കുട്ടികൾ അവരവരുടെ ബന്ധക്കാരുടെ സ്പേസ്മാനാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.അങ്ങനെയാണ് പൂജയും അതു ശേഖരിച്ചു കൊണ്ടുവന്നത്.തന്റെ അച്ഛന്റെ ഡിഎൻഎ യുമായി തന്റെ ഡി എൻ എ ക്ക് ഒരു സാമ്യവുമില്ല. അവൾ ഞെട്ടി.അമ്മയുടേത് ഉണ്ടാവാൻ സാധ്യതയില്ല.കാരണം അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചപ്പോൾ എല്ലാവരുടെയും നിർബന്ധപ്രകാരം അച്ഛൻ പ്രസാദ് ഇപ്പോഴുള്ള അമ്മ പത്മിനിയെ കെട്ടിയതാണ്.അതുകൊണ്ട് പത്മിനി അമ്മയുടേതുമായി തന്റെ ഡി എൻ എ ക്ക് സാമ്യം ഉണ്ടാകണമെന്നില്ല.എന്നാലും അച്ഛൻ?അവൾക്ക് അത്ഭുതമായി.പലപ്രാവശ്യം അവൾ ടെസ്റ്റ് ചെയ്തു നോക്കി.

ഉറ്റ കൂട്ടുകാരി പ്രിയ യോട് മാത്രം പറഞ്ഞുഅവൾ ആദ്യം അത്ഭുതപ്പെട്ടു.”നിന്റെ അപ്പൻ വീഗ്ഗ് വെക്കുമോ അതിൽ നിന്നാണോ എടുത്തുകൊണ്ടു വന്നത്?”പ്രിയ ചിരിച്ചുകൊണ്ട് ചോദിച്ചു.”ഏയ് എന്റെ അച്ഛനു നന്നായി മുടി ഉണ്ട്.മാത്രവുമല്ല ഞാൻ നേരിട്ട് പറിച്ചെടുത്തതാണ്. “പൂജ സങ്കടത്തോടെ പറഞ്ഞു.”ഇടയ്ക്ക് നമ്മുടെ സീനിയർ റാണിക്ക് അങ്ങനെ ഒരു പറ്റു പറ്റിഅതുകൊണ്ട് പറഞ്ഞതാ”കൂട്ടുകാരിയെ എങ്ങനെ സമാധാനിപ്പിക്കും എന്ന് ആലോചിച്ചിട്ട് പ്രിയക്ക് ഒരു എത്തും പിടിയും കിട്ടിയില്ലപൂജക്ക്അത് താങ്ങാവുന്നതിനും അപ്പുറമാണ്…താൻ തന്റെ അച്ഛന്റെ മകൾ അല്ലേസംശയം തീർക്കാൻ പിന്നെയും പല പ്രാവശ്യം അവൾ ടെസ്റ്റ് ചെയ്തു നോക്കി. കഷ്ടംഒരു സാമ്യവുമില്ല.പൂജയ്ക്കു സമാധാനം നഷ്ടപ്പെട്ടു. ഒടുവിൽ പഠനം പൂർത്തിയാക്കാതെ അവൾ നാട്ടിലേക്ക് പോയി നിജസ്ഥിതി അറിയാൻ തീരുമാനിച്ചു….!കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരു മുന്നറിയിപ്പുമില്ലാതെ കടന്നു വന്ന മകളെ കണ്ടപ്പോൾ ആ മാതാപിതാക്കൾ അമ്പരന്നു..എന്താണ് കാര്യമെന്ന് അന്വേഷിച്ച അവരെ രണ്ടുപേരെയും നോക്കിപൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ഓടിപ്പോയി റൂമിൽ കയറി കതകടച്ചു ബെഡിൽ വീണ് കമിഴ്ന്നു കിടന്നു കരഞ്ഞു.കതക് ലോക്ക് ചെയ്തില്ലായിരുന്നു.പത്മിനിയും പ്രസാദും അകത്തു പ്രവേശിച്ചുമകളോട് കാര്യം തിരക്കി..അവൾ ഒരു കെട്ട് റിപ്പോർട്ടുകളുടെ പേപ്പേഴ്സ് അവരുടെ മുമ്പിലേക്ക് ഇട്ടുകൊടുത്തു.”അപ്പോൾ ഞാൻ നിങ്ങളുടെ മകൾ പോലും അല്ല അല്ലേ അച്ഛാ “തന്റെ നെഞ്ചിൽ മുഖം ചേർത്തു നിന്ന് കരഞ്ഞുകൊണ്ടുള്ള മകൾ പൂജയുടെചോദ്യം കേട്ട് പ്രസാദ് ഒന്നു നടുങ്ങി.ഇങ്ങനെ ഒരു രഹസ്യം ഭദ്രമായി പൂട്ടി വെച്ച് താൻ അതിന്റെ താക്കോൽ എന്നോണം ഉള്ള ഈ ഡിഎൻഎ ടെക്നോളജി പഠനത്തിന് മകളെ വിട്ടത് ആന മണ്ടത്തരം ആയെന്ന് പ്രസാദിനു തോന്നിപ്പോയി.പത്മിനിക്കും ആ അറിവ് പുതുമയുള്ളതാണ്. അവളും പൂജയുടെ വശം ചേർന്നു..രണ്ടുപേരുടെയും നിർബന്ധത്തിനു വഴങ്ങുക… അതാണ് മുഖം രക്ഷിക്കാൻ വഴി..! ആ രഹസ്യം ഇനി മറച്ചുവെക്കാൻ പ്രസാദിന് ആവില്ല…..അയാൾ പറഞ്ഞു തുടങ്ങിപ്രസാദിന്റെഅച്ഛന്റെ ഒരേ ഒരു പെങ്ങൾ. വസുമതി..! അവളുടെ അരുമയായ മകളും പ്രസാദിന്റെ മുറപ്പെണ്ണുമായ സാവിത്രിക്കുട്ടിയുടെ മകളാണ പൂജ !പൂജയെപ്പോലെ തന്നെഎംഎൽടി പഠിച്ച് അവൾ ഗൾഫിൽ ജോലിക്കായി പോയി.

അവിടെ വച്ച് ഒരു മലയാളി യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഒന്നുരണ്ടു വർഷം ആ പ്രണയം മുന്നോട്ടുപോയി.വിരസമായ ഹോസ്പിറ്റൽ ജീവിതത്തിനിടയിൽ യുവാവിന്റെ പ്രണയം അവളിൽ കുളിർമഴയായ് പെയ്തിറങ്ങി.. ഒടുവിൽവിവാഹം കഴിക്കണമെന്ന് ആവശ്യം അവൾ ഉന്നയിച്ചപ്പോൾഅവിടെയുള്ള ഒരു ബ്രാൻഡഡ് ഹോട്ടലിൽ വെച്ച് സുഹൃത്തുക്കളെ വിളിച്ചു കൂട്ടി രഹസ്യമായി താലിചാർത്തി.പിന്നെ ഒന്നിച്ച് ആയി ജീവിതംഅവളുടെ കൂടെ കഴിയുകയായിരുന്നു അവന്റെ ലക്ഷ്യം. ഒരു സ്ത്രീയുടെ വിലപ്പെട്ടതൊക്കെ കവർന്ന ശേഷം അവൻ ആളു മാറി.വിവാഹത്തിനുശേഷംഅവനിൽ കണ്ട മാറ്റം അവളിൽ അന്വേഷനോൽസുകത ജനിപ്പിച്ചു. അങ്ങനെ അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ നാട്ടിൽ ഭാര്യയും കുട്ടികളും ഉള്ളതായി മനസ്സിലാക്കി.ആ ബന്ധം ഉപേക്ഷിക്കുമ്പോഴേക്കും അവൾ വൈകിപ്പോയിരുന്നു. അപ്പോഴേക്കും അവളുടെ ഉദരത്തിൽ നീ ജന്മം കൊണ്ടിരുന്നു.കസിൻ ആയ ഞാൻ അവളുടെ നാട്ടിലുള്ള പഠനത്തിനും ഗൾഫിൽ പോകാനുള്ള സഹായത്തിനും അവളുടെ എല്ലാകാര്യത്തിനും മുന്നിലുണ്ടായിരുന്നു.അതുകൊണ്ടുതന്നെ അവൾക്ക് അവിടെ പ്രേമം മുളപൊട്ടിയ ഇപ്പോൾതന്നെ വിളിച്ചറിയിച്ചിരുന്നു. അവൾ ഒരു പയ്യനെസ്വന്തമായി കണ്ടെത്തിയ എന്നറിഞ്ഞപ്പോൾഇത്തിരി വിഷമം തോന്നിയെങ്കിലുംനമ്മുടെ സാവിത്രിക്കുട്ടി അല്ലേ അവളുടെ ജീവിത സ്റ്റാറ്റസ് മാറുമെങ്കിൽ മാറട്ടെ എന്ന് താനും കരുതി.വിവാഹിതയായിചതിയിൽ പെട്ടപ്പോൾ അതും എല്ലാം അവൾ കരഞ്ഞുകൊണ്ട് പറഞ്ഞത് ഈ ലോകത്ത് തന്നോട് മാത്രമാണ്.ആത്മഹത്യ ഭീഷണി മുഴക്കുന്നു അവളെ പരമാവധി ഞാൻ എന്റെ പോസിറ്റീവ് എനർജികൊണ്ട് ധൈര്യം നൽകി പിടിച്ചുനിർത്തി.ഒടുവിൽ അവള് പ്രസവിച്ചു.കൈക്കുഞ്ഞുമായി അവൾ നാട്ടിലേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അമ്പരന്നു.വളരെ രഹസ്യമായി കാറു പിടിച്ച് ഞാൻ എയർപോർട്ടിൽ അവളെ കൂട്ടാൻ പോവുകയായിരുന്നു.എയർ പോർട്ടിൽ നിന്നും അമ്മയെയും കുഞ്ഞിനെയും കൂട്ടി കാറിൽ വരവേ അവൾ പറഞ്ഞു” പ്രസാദേട്ടാ അവിടെ മരിക്കാൻ എനിക്ക് പേടിയാണ്. പിഴച്ചു പെറ്റ ഒരു സന്താനത്തെ കൊണ്ടുഇവിടെ ഈ അപമാനം പേറി ഞാൻ ജീവിക്കില്ല ഇവളെയും കൊല്ലും ഞാനും ചാവും”കടുത്തതായിരുന്നു ആ സ്വരം.

“ഞാൻ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ ഞാൻ നിനക്കൊരു ജീവിതം തന്നേനെനിനക്കറിയാലോ എന്റെ ഭാര്യ രോഗിണിയാണ്. ഞങ്ങൾക്ക് ആറു വർഷമായി കുട്ടികളില്ല. കുഞ്ഞിനെ കൊല്ലാൻ ഉള്ള ചിന്ത ശരിയല്ലഈ മോളെ വേണമെങ്കിൽ ഞങ്ങൾ വളർത്തി കൊള്ളാം നീ വീട്ടിലേക്ക് പൊയ്ക്കോളൂ”കുഞ്ഞിനെ താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞപ്പോൾ അവളിൽ ഒരു ആശ്വാസംവളരുന്നത് ഞാൻ കണ്ടു. അവൾ അപ്പോൾസന്തോഷത്തോടെ കുഞ്ഞിനെ തന്നു”കുഞ്ഞിന് കൊണ്ടുപോയിക്കൊള്ളൂ പ്രസാദേട്ടൻ ദത്തെടുത്താണെന്നു സരോജ ചേച്ചിയോട് പറഞ്ഞു വളർത്തിക്കോ. . പക്ഷേ വീട്ടിൽ പോയ ഞാൻ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല… “”നിർത്തൂ നിന്റെ ഈ ദൈവദോഷം പറച്ചിൽ. കൂടുതലും ചിന്തിക്കാതെവീട്ടിൽ പോയി സമാധാനമായി കഴിയൂ.”ഞാൻ ഒച്ച എടുത്തപ്പോൾഅവൾ മൗനം ഭജിച്ചു.ദൂരെ അനാഥാലയത്തിൽ നിന്നും ദത്ത് കിട്ടിയതാണ്. വിവരം രഹസ്യമായി വച്ചിരിക്കുകയായിരുന്നു കുറെ നാളായി ഞാൻ ഇതിന്റെ പിറകിൽ ആയിരുന്നു എന്നും അവർ വിളിച്ചപ്പോൾ ഞാൻ പോയതാണ് കുഞ്ഞിനെ കൂട്ടാൻ എന്ന് പറഞ്ഞു ഞാൻ എന്റെ ഭാര്യ സാരോജത്തെ വിശ്വസിപ്പിച്ചു കുഞ്ഞിനെ നൽകി.പാവം അത് വിശ്വസിച്ചു.നിന്നെ കിട്ടിയപ്പോൾ തന്നെ അവളുടെ രോഗം പാതി കുറഞ്ഞത് പോലെ തോന്നി.വീട്ടിലെത്തി ആദ്യ കുറച്ചു ദിവസങ്ങളിൽ സാവിത്രികുട്ടി നല്ല സന്തോഷത്തിൽ കഴിഞ്ഞുകൂടി. എല്ലാം മറന്ന് അവളും നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ഞാനും ആഗ്രഹിച്ചു.ഒരാഴ്ച കഴിഞ്ഞപ്പോൾ സാവിത്രികുട്ടിയുടെ നില പരുങ്ങലിലായി. വിഷാദ രോഗത്തിന് അടിമപ്പെട്ടു.ഒരു ദിവസം വസുമതി അപ്പച്ചി വിളിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു”നമ്മുടെസാവിത്രിക്കുട്ടി പോയി മോനെ പ്രസാദ് കുഞ്ഞെ…”കാമുകനാൽ ചതിക്കപ്പെട്ട ദുഃഖത്താൽ അവളൊരു സാരിത്തുമ്പിൽ അവസാന ആശ്രയം കണ്ടെത്തുകയായിരുന്നു.എല്ലാം കേട്ടുകഴിഞ്ഞപ്പോൾപൂജ യിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.കുറേ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷംഅവൾ ഗദ്ഗദത്തോടെ ചോദിച്ചുഅമ്മ ആരാണെന്ന് അറിഞ്ഞു…എങ്കിൽ പറ ആരാണ് എന്റെ അച്ഛൻ.. ആരാണയാൾ ഇപ്പോഴും വിദേശത്ത് ആണോ?

“”മോളെ അതു…”പ്രസാദ് പരുങ്ങി.”എന്താണച്ചാ പറയാൻ ഒരു വിഷമം പോലെ”മോളെ അവരൊക്കെ സമൂഹത്തിൽ വലിയ നിലയിലാണ് ഇപ്പോൾ. നിന്നെ അവർ മകളായി അംഗീകരിക്കുകയില്ല.””അംഗീകാരത്തിനു വേണ്ടിയല്ല അച്ഛാ എനിക്കറിയണം അതിനുവേണ്ടിയാണ്.””മോളെ നീ ഇപ്പോൾ ഞങ്ങളുടെ മകൾ അല്ലേ ഇനി എന്തിനാ അതൊക്കെ അറിഞ്ഞിട്ടു””എനിക്ക് എന്റെ ഈ ജന്മത്തിൽ മരണംവരെ അച്ഛനും അമ്മയും നിങ്ങൾ തന്നെയാണ്…. അതിനെ യാതൊരു മാറ്റവുമില്ല. എന്റെ അമ്മയെ പ്രേമിച്ചു ച-തിച്ചു ജീവിതത്തിന്റെ ദുരിതക്കയത്തിൽ ഒറ്റപ്പെടുത്തി നശിപ്പിച്ച ആ ദുഷ്ടനെ എനിക്ക് അച്ഛനായും വേണ്ട. അയാളുടെ ഒരു അംഗീകാരവും ഞാൻ ആഗ്രഹിക്കുന്നില്ല.ഞാനും അച്ഛനായി അയാളെ അംഗീകരിക്കുകയില്ല.മാത്രവുമല്ല ഒരു പ്രശ്നവും ഞാൻഇതേ ചൊല്ലി ഉണ്ടാക്കുകയില്ല.എന്നാലും അതാരാണെന്നറിഞ്ഞു ഒരു നിമിഷമെങ്കിലും ദൂരെ മാറി നിന്ന് കാണണമെന്ന് ഒരാഗ്രഹമുണ്ട്.”രണ്ടു ദിവസത്തിനു ശേഷം പഠനത്തിനായി ഹൈദരാബാദിലേക്ക് പോകുന്ന മകളെമൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളുടെ ഇടയിൽ ആരവത്തോടെ വേദിയിലേക്ക് കടന്നുവരുന്ന ജനക്കൂട്ടത്തിന് മുന്നിൽനേതാവായ ആ മനുഷ്യനെ ചൂണ്ടിക്കാട്ടി പ്രസാദ് പൂജയോട് പറഞ്ഞു”അതാണ് നിന്റെ സൃഷ്ടികർത്താവ്.”ജനങ്ങളെ തൊഴുതുകൊണ്ട് വേദിലേക്ക് കയറി മധ്യ സ്ഥാനത്തുള്ള ആ കസേരയിൽ അയാൾ കയറി ഇരുന്നു…..!!അയാളെ അവൾ വ്യക്തമായി കണ്ടു.പക്ഷെ അവളുടെ ചുണ്ട് ഒരു പുച്ഛം മാത്രം ആയിരുന്നു.ലൈക്ക് തന്നു രണ്ടു വാക്കു പറയാൻ മറക്കരുത്.

Continue Reading

സമൂഹം

പറക്കാൻ ആഗ്രഹിക്കുന്ന കിളിക്ക്സ്വർണകൂടിനേക്കാൾ പ്രിയം വിശാലമായ ആകാശത്തോടാണ്…

Published

on

രചന: Sreelakshmi MH

അടുക്കളയിലെ അങ്ങോട്ടുംമിങ്ങോട്ടുമുള്ള ഓട്ടത്തിനിടക്ക് തന്റെ കാലിൽ നനുത്ത എന്തോ ഒന്ന് ചുറ്റിപിടിക്കും പോലെ തോന്നി. ഒരു നിമിഷം എല്ലാം നിർത്തിവെച്ചു അവൾ തിരിഞ്ഞുനോക്കി ;”അച്ചോടാ…. അമ്മേടെ കുട്ടികുറുമ്പിയായിരുന്നോ….. വല്ലാതങ്ങു പേടിപ്പിച്ചു കളഞ്ഞാലോ..”തന്റെ കലിനെ കെട്ടിപിടിച്ചു ഒളിഞ്ഞും മറഞ്ഞും കളിക്കുന്ന വൃന്ദയെ കൈകളിൽ കോരിയെടുത്ത് കവിളിൽ തുരുത്തുരാ ഉമ്മ വെച്ചു.ആ മൂന്നു വയസുകാരിയുടെ മുഖം ചുവന്നുതുടുത്തു.നിഷ്കളങ്കമായ അവളുടെ ചിരിയും ഭാവങ്ങളും തിരക്ക് നിറഞ്ഞ ആ സന്ധ്യയിൽ ചിന്നി ചിതറി.കുറച്ചു നേരം അവളെ കളിപ്പിച്ചു. ഇക്കിളിയാക്കിയും കവിളുകളിൽ മെല്ലെ വിരലുകളോടിച്ചും രസിപ്പിച്ചപ്പോൾ അവളുടെ നിഷ്കളങ്കമായ ചിരിയിൽ അവൾ അവളെ തന്നെ മറന്നുപോയി….. അനുഭവിച്ചിരുന്ന വേദനകളും നിസ്സഹായതയും ശൂന്യമായ ആകാശത്തു പൊട്ടിച്ചിതറി ഇല്ലാതായി തീർന്നു.”അമ്മേ… ഇവളെ ഒന്ന് നോക്കണേ…..”എന്ന് പറഞ്ഞ് ഹാളിൽ ഇരിക്കുന്ന വിശാലിന്റെ അമ്മയുടെ കൈകളിലേക് വച്ചുകൊടുത്തു.”മോളെ…. കഴിയാറായോ…”എന്നവർ ചോദിച്ചു.” ആ അമ്മേ ഇപ്പോ കഴിയും ഒരു 10 മിനിറ്റ് “എന്ന് പറഞ്ഞവൾ അടുക്കളയിലേക് ധൃതിയിൽ നടന്നു.എല്ലാ പണികളും തീർത്തു അവൾ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി;മുറിയിലേക് നടന്നു… വൈലറ്റിൽ ചെറിയ പൂക്കൾ ഉള്ള നൈറ്റിയായിരുന്നു വേഷം. കണ്ണാടിയുടെ മുമ്പിൽ വന്നു സിന്ദൂരമണിഞ്ഞു,നിലകണ്ണാടിയുടെ മുമ്പിൽ നിന്ന് അവൾ അവളെ തന്നെ അടിമുടി നോക്കി ;ആ പഴയ ശ്രുതിയെ എവിടെയോ എപ്പോഴോ തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.തനിക്കു അറിയാത്ത വേറെ ഒരാൾ..വിശാലിന്റെ ഭാര്യയായ, വൃന്ദയുടെ അമ്മയായ, ഒരു കുടുംബത്തിന്റെ സ്പന്ദനമായ ഒരുവൾ ;എല്ലാം കൃത്യമായി നോക്കിയും കണ്ടും ചെയുന്ന നിറയെ ഉത്തരവാദിത്വമുള്ള ഗൗരവകാരിയായ ഒരുവൾ…..ആ പഴയ ശ്രുതി എവിടെ പോയി മറഞ്ഞു… നിറയെ കുസൃതികളുള്ള എപ്പോഴും പുഞ്ചിരിക്കുന്ന ഇടക്ക് മൂളിപാട്ടുകളും നൃത്തചുവടുകളും കൊണ്ട് താള -ലയ മായിരുന്നു അവളുടെ ജീവിതം.ഇന്നിതാ… താൻ വല്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു. തന്റെ സന്തോഷങ്ങളെ ഞാൻ തന്നെ പൂട്ടി.. അതിന്റ താക്കോൽ എവിടേക്കോ വലിച്ചെറിഞ്ഞിരിക്കുന്നു. നിരാശയും നിസ്സഹായതയും കണ്ണുകളിൽ തളം കെട്ടിനിന്നു… അതുമേലെ കവിളുകളിലേക് പടർന്നു…..” എന്താടാ താൻ ഈ ആലോചിച്ചു കിടക്കുന്നെ… “” ഒന്നുമില്ല ഏട്ടാ….. ചെറിയ ഒരു തലവേദന പോലെ…… “” എന്നാൽ കുറെ നേരം stress എടുക്കണ്ട നീ ഉറങ്ങിക്കോ….. അവൻ നെറ്റിയിൽ മെല്ലെ തഴുകി കൊണ്ടിരുന്നു… കുറച്ചു നേരം കഴിഞ്ഞപ്പോൾ ലൈറ്റ് അണച്ചു.മിഴികൾ അടച്ചപ്പോൾ ചിന്തകളുടെ കുത്തൊഴുക്കിലേക്കാണ് അവൾ വന്നു വീണത്…….”‘ ഒരാൾക്കു വിവാഹം കഴിച്ചു കൊടുക്കുക എന്നത് ഒരാളുടെ അടിമ യായിട്ടൊന്നുമല്ലല്ലോ…ഞാനും ഒരു വ്യക്തി അല്ലെ….. എനിക്കുമില്ലേ എന്റേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും…

അതെന്തിനാണ് താൻ ഏട്ടന്റെ ഒരു വാക്കിന് മുമ്പിൽ ബലി കഴിക്കേണ്ടത്….ഇത്രയും കാലം അച്ഛനും അമ്മയും എന്നെ വളർത്തി… എന്റെ ഒരു കാര്യത്തിനും അവർ എതിര് നിന്നിട്ടില്ല….ഒരിക്കലുമെന്നെ സംശയിച്ചിട്ടില്ല…’ മോൾ എന്ത് ചെയ്താലും അത് നല്ലതിനായിരിക്കണമെന്നേ അവർ പറഞ്ഞിട്ടുള്ളു …. ‘വളർത്തി വലുതാക്കിയതിന്റെ കണക്കൊന്നും മറ്റു മക്കളോട് അച്ഛനമ്മമാർപറയുന്നത് പോലെ അവരെന്നോട് പറഞ്ഞിട്ടുമില്ലഎനിക്കും വിശാലേട്ടനും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പഠിപ്പ് കഴിയട്ടെ എന്നിട്ട് ആലോചിക്കാം എന്നേ പറഞ്ഞിട്ടുള്ളു…..നല്ല മാർക്കോടെ പാസ്സ് ആയപ്പോഴും വിശാലിനുഐ ടി കമ്പനിയിൽ ജോലികിട്ടിയതോടെ കല്യാണം നടത്തിത്തന്നു…….എനിക്ക് സ്വന്തമായിട്ട് എന്തെങ്കിലും തുടങ്ങണമെന്ന് പറഞ്ഞപ്പോൾ അന്ന് സമ്മതിച്ചതാണ് ഇപ്പോഴെന്തിന് തടസ്സം നില്കുന്നു…എന്നെ കുറിച്ച് എല്ലാമറിയുന്ന മനുഷ്യനാണ് താനോടിങ്ങനെ ചെയുന്നത്…. എന്നിട്ടും എന്തെ എന്നെ മനസിലാക്കുവാൻ സാധിക്കുന്നില്ല…..സ്വർണക്കൂട്ടിലിട്ട കിളിയുടെ അവസ്ഥയല്ലേ തനിക്ക്……**********കനത്ത ആ രാത്രി പൊട്ടിവിരിഞ്ഞത് നല്ലൊരു പ്രഭാതത്തിലേക്കായിരുന്നു….. രാവിലെ വിശാൽ ജോലിക്ക് പോയതോടെഎല്ലാ തിരക്കൊഴിഞ്ഞു ശ്രുതി കസേരയിലേക്കിരുന്നു….കുഞ്ഞു വൃന്ദ അതിരാവിലെ തന്നെ ഉറക്കമേഴുന്നേറ്റിരുന്നു…അമ്മഅവളെ കുളിപ്പിച്ചുകണ്ണെഴുതി പൊട്ടുകുത്തി സുന്ദരിയാക്കി….കരിനീലയും silver ഉം ചേർന്ന ഒരു ഉടുപ്പാണ് അവൾക് അമ്മ ഇട്ടുകൊടുത്തിരിക്കുന്നത്…കുഞ്ഞുവൃന്ദയെ കണ്ടപ്പോൾ പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് നൂറു പൂത്തിരികൾ ഒരുമിച്ച് തെളിഞ്ഞ പ്രേതീതിയായിരുന്നു…..” ഇത് ഞാൻ തന്നെ ഡിസൈൻ ചെയ്ത് സ്റ്റിച് ചെയ്ത ഉടുപ്പാണലോ… ” ഞാൻ അവളെ വാരിയെടുത്തു മടിയിൽ വച്ചു…”അമ്മേടെ കുട്ടി സുന്ദരി ആയാലോ…ടാ….എന്ന് പറഞ്ഞു കെട്ടിപിടിച്ചു അവളെ ഉമ്മ വെച്ചു…അവളെന്റെ കൈകളിൽ നിന്നൂർന്നു കളിപ്പാട്ടങ്ങൾക്കിടയിലേക്ക് മുഴുകി……

“അമ്മേ ഞാൻ ഒരു stiching machine വാങ്ങിക്കണമെന്ന് കുറെയായി വിചാരിക്കുന്നു…. ഞാൻ ചെറുതായിട്ട് stich ചെയുമമ്മേ….. എന്റെ വീട്ടിൽ stiching machine ഉണ്ടാലോ…… ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു….”” നിനക്ക് വേണമെന്ന് വെച്ചാൽ വാങ്ങിച്ചോ മോളെ…. എനിക്കതിൽ പ്രശ്നമൊന്നുമില്ല… നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നമ്മൾ ചെയ്യണം….. “അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി……സാധാരണ ഒരു അമ്മായിഅമ്മയുടെ അധികാരമോ അസൂയയോ ഒന്നും തന്നെ വിശാലേട്ടന്റെ അമ്മ എന്നോടിന്നു വരെ കാണിച്ചിട്ടില്ല…. എന്റെ അമ്മയെ പോലെ തന്നെയാണ് ഞാനും ഇന്നുവരെ കരുതിയിട്ടുള്ളത്….അവൾ അവളുടെ ആഭരണങ്ങൾ അലമാരയിൽ നിന്നെടുത്തു…..ഉച്ചയോടെ തന്നെ വീട്ടിലേക് പുതിയ ഒരു അതിഥി എത്തിച്ചേർന്നു…Jack ന്റെ ഒരു industrial machine ആണ് അവൾ വാങ്ങിച്ചത്…. സാധാരണ ഒരു മെഷീൻ പുതിയത് വാങ്ങിക്കുമ്പോൾ അത് കുറെ സമയമെടുക്കും നമ്മളുമായിഒന്നിണങ്ങിച്ചേരാൻ ഇതിൽ motor കൂടി അറ്റാച്ച് ചെയ്തിട്ടുള്ളതിനാൽ കുഴപ്പമില്ല……പുതിയ ഒരു കളിപ്പാട്ടം കാണുന്ന ആശ്ചര്യം അവളുടെ കുഞ്ഞി കണ്ണുകളിൽ നിറഞ്ഞുനിന്നു…. മെല്ലെ തൊട്ടും തലോടിയും അവൾ അതിനെ ചുറ്റിപറ്റി നിന്നു… മെഷീൻറെ പുതിയ മണം അവൾക്കെറെ ഇഷ്ടപ്പെട്ടുവെന്നു തോന്നുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ മെഷീൻ പൊതിഞ്ഞു കൊണ്ടുവരുന്നBubble wrap sheetപൊട്ടിക്കുന്ന തിരക്കില്ലായി അച്ഛമ്മയും മോളും…..പതിവുപോലെ 7 മണിയോടെ വിശാൽ വന്നു കയറി… വൃന്ദയേയുമെടുത്ത് ബെഡ്‌റൂമിലേക് നടക്കവേ ലിവിങ് റൂമിലെ പുതിയ അതിഥിയെ കണ്ടവൻ ദേഷ്യപ്പെട്ടു…” ശ്രുതി… ഇതെവിടുന്ന ഈ മെഷീൻ…..? “” ഏട്ടാ അത് ഞാൻ വാങ്ങിച്ചതാണ്… ഞങ്ങളുടെ ആവശ്യത്തിന് പുറത്തു കൊടുത്തു സ്റ്റിച് ചെയ്യണ്ടലോ……. “അവൾ പറഞ്ഞു നിർത്തി..വിശാൽ ഒന്നുംമിണ്ടാതെ അകത്തേക്കു പോയി…ഇന്നുംവൃന്ദ നേരത്തെ തന്നെ ഉറങ്ങിയിരുന്നുഅവൾ ബെഡ്ലേക്കു വന്നിരുന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങി” എന്നാലും മെഷീൻ വാങ്ങിക്കുമ്പോൾ നിനക്ക് എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു… ഈ വീട്ടിൽ എന്തൊക്കെയുണ്ടായാലും ഞാനും അതറിയാൻ ബാധ്യസ്ഥനല്ലേ…… “” ഇതിലിപ്പോൾ എന്താണ് ഏട്ടാ ചോദിക്കാനുള്ളത്… ഇതെത്രയോ ദിവസമായി ഞാനും പറയുന്നു.. എനിക്കെന്തെങ്കിലും സ്വന്തമായി തുടങ്ങാൻ ആഗ്രഹമുണ്ടെന്നു അന്നൊക്കെ ഏട്ടൻ അത് നിരസിക്കുമായിരുന്നു… പിന്നെ എനിക്കിന്നത് സ്വന്തമായി നടത്തേണ്ടിവന്നു….എനിക്ക് മാത്രമാണോ എല്ലാം ചോദിച്ചും കണ്ടും ചെയേണ്ടത്…ഏട്ടൻ കാർ എക്സ്ചേഞ്ച് ചെയ്യണമെന്നല്ലേ വീട്ടിൽ പറഞ്ഞിട്ടുള്ളുഅത് എക്സ്ചേഞ്ച് ചെയ്ത് കഴിഞ്ഞിട്ടല്ലേ ഞാനും അമ്മയും അറിയുന്നത് തന്നെ…. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ…ഞാൻ എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ….ഇതെന്താ എനിക്ക് മാത്രം ബാധകമായ നിയമമാണോ…..?ഞാൻ അത്രയും ചോദിച്ചു നിർത്തിയപ്പോൾ ഏട്ടൻ കുറച്ചു നേരം മൗനമായി….. അവന്റെ മുഖത്ത് തികഞ്ഞ അതൃപ്തി നിഴലിക്കുന്നുണ്ടായിരുന്നു….

കോളേജിൽ പഠിക്കുമ്പോൾ എന്റെ ഡ്രസ്സ്‌ ഡിസൈനിങ് നെയും സ്റ്റിച്ചിങ് നെ കുറിച്ചും കൂട്ടുകാരികൾ ഒകെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്…… അതുകൊണ്ട് തന്നെ അവർക്കു വേണ്ടിയും ഞാൻ ചുരിദാർ മെറ്റീരിയൽസും സാരിയുമൊക്കെ ഡിസൈനിങ്ങും എംബ്രോയ്‌ഡ്‌റിയുമെല്ലാം ചെയ്തിരുന്നു…..പിന്നെ ഒക്കെ ഒന്ന് പൊടിത്തട്ടി എടുക്കണ്ടേ…..വീട്ടിൽ മോൾക്കിടാൻ ഉടുപ്പുകൾ ഡിസൈൻ ചെയ്തായിരുന്നു തുടക്കം മോൾ അമ്മയുടെ കൂടെ പുറത്തേക്കിറങ്ങുമ്പോൾ മോളുടെ ഉടുപ്പുകൾ ശ്രദ്ധിച്ചായിരുന്നു അയൽക്കാർ ഒകെ ചോദിച്ചുതുടങ്ങിയത്…ഞാനാണ് അത് ഡിസൈൻ ചെയ്യുന്നതും സ്റ്റിച് ചെയുന്നതുമെന്നറിഞ്ഞപോൾ…അവരുടെ കുട്ടികൾക്കായുള്ള ഡ്രെസ്സുകളുടെ സ്റ്റിച്ചിങ് എനിക്ക് കിട്ടിതുടങ്ങി….പിന്നെ അമ്മയുടെയും എന്റെയും സാരികളും ചുരിദാർ മെറ്റീരിയലും ഒകെ ഞാനും ചെയ്തുത്തുടങ്ങി….എന്റെ കൂട്ടുകാരിയുടെ വെഡിങ് സാരി ചെയ്തുകൊടുത്തതോടെ…. എല്ലാവർക്കും അതിഷ്ടപ്പെട്ടു….അങ്ങനെ….വെഡിങ് വർക്കുകളും കിട്ടാൻ തുടങ്ങി…ഡിസൈനിങ് ൽ എന്റെ പഴയ കോളേജ് ഫ്രണ്ട്‌സ് കൂടി ഒത്തുചേർന്നപ്പോൾഞാൻ”” panacea designing “”എന്ന പേരിൽ ചെറിയ ഒരു സ്റ്റിച്ചിങ് സെന്റർ തുടങ്ങിയപ്പോൾ ഇത്തിരി കൂടി വിപുലമായി….ഇതിനിടയിൽ പുതിയ ഡിസൈനിങ് ഉം സ്റ്റിച്ചിങ്ങും ഒകെ പഠിക്കാനായിBsc fashion desingingപഠിച്ചിരുന്നു….പുതിയ വർക്കുകളെ പറ്റി നല്ല ബോധ്യം വന്നിരുന്നു..

സാധാരണകാർക്ക് കൂടി afford ചെയുന്ന price ൽ,നല്ല ഡിസൈൻ ൽ,നല്ല മെറ്റീരിയലിൽ,നല്ല സ്റ്റിച്ചിങ് ഓട് കൂടി,ഒരു boutique ആക്കികൂടാ…. എന്ന ചിന്ത വന്നു….ഇതാണ്”panacea boutique “ന്റെ ചരിത്രംഅന്ന് ഏട്ടൻ അതൃപ്തി പ്രകടിപ്പിച്ചെങ്കിലുംനല്ല അഭിപ്രായങ്ങളുംഡിസൈനിങ് ആവശ്യക്കാരുമായതോടെ ആളും ഒപ്പം തന്നെ നിന്നുതുടങ്ങി….Boutique തുടങ്ങിയിട്ട് ഒരു വർഷമാകുന്നു….Town ൽ തന്നെ famous ആയ boutique കളിൽ ഒന്നാണിത്….Online ആയിട്ടും നമുക്ക് അത്യാവശ്യം customersഉണ്ട്…ഇങ്ങനെയൊക്കെ ആയിത്തീരുമെന്നുഞാൻ എന്റെ സ്വപ്നത്തിൽ പോലുംവിചാരിച്ചിട്ടില്ല…Stiching ഉം., embroidery ഉം, designing ഉം ആയിPanacea ക്കു താങ്ങായി നൂറോളം workers ഉണ്ട്..ജീവിതത്തിൽ എനിക്ക് ഒരുപാട് ഭാഗ്യം ഉണ്ടായിരുന്നു…എന്റെ അച്ഛൻ, അമ്മഏട്ടൻ, ഏട്ടന്റെ അമ്മ,ഞങ്ങളുടെ സ്വന്തം വൃന്ദ….അവരുടെ ഒകെ പിന്തുണയും ഈശ്വരാനുഗ്രഹവുംകൊണ്ടാണ് നല്ല രീതിയിൽ ഈ സംരംഭം മുന്നോട്ട് പോകുന്നത്…ഇനിയും അങ്ങനെ തന്നെ ആയിരിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു…..1 year celebration party ആയിരുന്നു അത്…സ്റ്റേജിൽ വെച്ച് കേക്ക് cut ചെയ്ത്ഏട്ടനും എന്റെ കുഞ്ഞു വൃന്ദയും പിന്നെ ഞാനും….ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുപറക്കാൻ ആഗ്രഹിക്കുന്ന കിളിക്ക്സ്വർണകൂടിനേക്കാൾപ്രിയം വിശാലമായ ആകാശത്തോടാണ്….

Continue Reading

Most Popular