Connect with us

അനുഭവങ്ങൾ

അദ്ധ്യാപികയായ അമ്മ

Published

on

രചന: Muhaimin

ക്ലാസ്സ്‌ റൂമിലേക്ക്‌ വന്ന പുതിയ ടീച്ചറുടെ മുഖമൊന്നു വാടി.. അവർ ക്ലാസ്സ്‌ റൂമാകെയൊന്നു നോക്കി.. നെറ്റിയൊന്നു ചുളിച്ചു…

ഇത് ക്ലാസ്മുറിയോ അതോ തെരുവോ? ഇത്ര വൃത്തി ഇല്ലാത്തൊരു ക്ലാസ്സ്‌ മുറി ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളുടെ ക്ലാസ്സ്‌ മുറി കണ്ടാൽ അറിയാം നിങ്ങളുടെ പഠിപ്പിന്റെ നിലവാരം…

ക്രിസ്മസ് പരീക്ഷ കഴിഞ്ഞു സ്കൂൾ തുറന്ന ആദ്യ ദിവസമാണ്. പഴയ ഇംഗ്ലീഷ് ടീച്ചറായ മഞ്ജു ടീച്ചർ ഭർത്താവിന് സുഖമില്ലാത്തതിനാൽ ലോങ്ങ്‌ ലീവ് എടുത്തു നാട്ടിൽ പോയി. പകരം വന്ന ടീച്ചറാണ് ഇത്. ക്ലാസിൽ വന്നു കയറി പരിചയപ്പെടുത്തുക പോലും ചെയ്തിട്ടില്ല..

അത് പിന്നെ ടീച്ചറെ ദേ രാധയിന്നു താമസിച്ചാണ് വന്നത്. അവളാണ് മിക്കപ്പോഴും ക്ലാസ്സ്‌ തൂക്കുന്നത് അമലിന്റെ പറച്ചിലിൽ ക്ലാസിലെ കുട്ടികൾ ഒന്നടങ്കം ചിരിച്ചു…

അതിനു ഇത്ര ചിരിക്കാനെന്താ? ക്ലാസ്സ്‌ വൃത്തിയാക്കുന്നത് നല്ല കാര്യമല്ലേ? ആട്ടെ ആരാ ഈ രാധ?

ടീച്ചറിന്റെ ചോദ്യത്തിൽ വീണ്ടും ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു..

ദേ ഇവനാണ് രാധ.. എന്റെ നേരെ വിരൽ ചൂണ്ടി അമൽ അത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ടീച്ചർ എന്നെയൊന്നു നോക്കി…

എല്ലാവരും വീണ്ടും ചിരിക്കുന്നുണ്ട്…

അത് പിന്നെ ടീച്ചറെ അവനെ എല്ലാവരും കളിയാക്കി വിളിക്കുന്നതാണ് രാധേ എന്ന്. അവനാണ് വീട്ടിൽ മുറ്റം തൂക്കുന്നതും ചോറും കറികളും ഉണ്ടാക്കുന്നതും, മീൻ വെട്ടുന്നതും, വീട്ടിലെ എന്തെല്ലാം പണികളുണ്ടോ അതെല്ലാം അവൻ ചെയ്യും ടീച്ചറെ അനന്തുവാണ് അത് പറഞ്ഞത്.. എന്നെ കളിയാക്കാത്ത ഏക കൂട്ടുകാരൻ.

എന്നെപ്പോലെ അല്ലെങ്കിലും കുറച്ചൊക്കെ കഷ്ടപ്പാടുകളിൽ നിന്നും വരുന്ന അവനെപ്പോലുള്ളവരെ എന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ..

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

അവൻ മാത്രമല്ല ടീച്ചറെ എല്ലാവരും ക്ലാസ്സ്‌ തൂക്കാറുണ്ട്. അവനെ എല്ലാവരും കളിയാക്കി അങ്ങനെയാ വിളിക്കുന്നത് വീണ്ടും അനന്ദു പറഞ്ഞു നിർത്തി… ഞാൻ തല ഉയർത്തി അവന്റെ മുഖത്തേക്കൊന്നു നോക്കി..

ടീച്ചർ എന്റെ അടുത്തേക്ക് വന്നു.

ന്താ പേര്?

അരവിന്ദ്

പക്ഷെ ഞങ്ങളൊക്കെ രാധ എന്നാ വിളിക്കാറ്.. വീണ്ടും ഇടയിലെ ബെഞ്ചിൽ നിന്നും അമൽ അത് പറയുമ്പോൾ ടീച്ചർ അവനെ തറപ്പിച്ചൊന്നു നോക്കി..

തിരികെ കസേരയിൽ പോയിരുന്നു ടീച്ചർ പറഞ്ഞു..
എന്റെ പേര് ആതിര.. നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ടീച്ചർ. അവസാന വർഷപരീക്ഷ വരെയും ഇനി ഞാനായിരിക്കും നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചർ. നമുക്ക് വഴിയേ പരിചയപ്പെടാം എന്ന് പറഞ്ഞു കൊണ്ടവർ കയ്യിൽ കരുതിയിരുന്ന കടലാസ് അഴിച്ചു തുടങ്ങി..

എല്ലാവരും ഒന്ന് ഞെട്ടി. പരീക്ഷ പേപ്പർ.. ഓരോരുത്തരുടെയും പേര് വിളിച്ചു പേപ്പർ കൊടുത്തു തുടങ്ങി..

അമൽ 60ൽ 23. പേപ്പർ കൊടുക്കുമ്പോൾ അവന്റെ മുഖത്ത് നോക്കി ടീച്ചർ പറയുന്നുണ്ടായിരുന്നു മറ്റുള്ളവരെ കളിയാക്കാനുള്ള ആവേശം പഠിക്കുന്നതിലും കാണിക്കണം എന്ന്..

അരവിന്ദ്. 60ൽ 48.. കുറച്ചൂടെ നന്നായി പഠിച്ചാൽ നല്ല മാർക്ക്‌ വാങ്ങിക്കാം കേട്ടോ അത് പറഞ്ഞെന്റെ മുഖത്ത് നോക്കി ടീച്ചർ ഒന്ന് ചിരിച്ചു..

തിരിച്ചു നടക്കുമ്പോൾ എന്നെ ചൂണ്ടി ടീച്ചർ അമലിനോട് പറയുന്നുണ്ടായിരുന്നു അവനെ കണ്ടു പഠിക്കാൻ എന്ന്…

അന്നുച്ചക്ക് എന്നെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിപ്പിച്ചു പുതിയ ആതിര ടീച്ചർ..

ഇങ്ങടുത്തു വന്നേ എന്ന് പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു അങ്ങോട്ട്‌ ചേർത്ത് നിർത്തുമ്പോൾ അത്ഭുതമായിരുന്നു. എന്നെ സംബന്ധിച്ച് ആദ്യത്തെ അനുഭവം..

ഞാൻ എല്ലാ ടീച്ചറുമാരോടും തന്റെ കാര്യം തിരക്കി.. എല്ലാത്തിനും നല്ല മാർക്കുണ്ട്.. നന്നായി പഠിക്കണം കേട്ടോ.. പഠിച്ചു വല്യ ആളായി ആ കളിയാക്കുന്നവരുടെ മുന്നിൽ ഞെളിഞ്ഞു നിൽക്കണം..

എന്റെ കയ്യിൽ നിന്നും പിടി വിടാതെ ഇന്ന് വന്നൊരു ടീച്ചർ എന്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു…

PTA യിക്ക് വരുമ്പോൾ തന്റെ അമ്മയെ ഒന്ന് കാണണം.. ആദ്യം എന്റെ അടുത്ത് കൊണ്ട് വരണം കേട്ടോ എന്ന് പറഞ്ഞപ്പോൾ ഞാൻ വിതുമ്പി കരഞ്ഞുപോയി..

എന്റെ കരച്ചിൽ കണ്ടിട്ടാകണം ടീച്ചർ എന്താ എന്ന് ചോദിച്ചത്?

PTA യിക്ക് അമ്മ വരില്ല ടീച്ചറെ അമ്മയുടെ ഒരു വശം തളർന്നു കിടപ്പാണ് എന്ന് പറഞ്ഞു കരഞ്ഞ എന്റെ കണ്ണ് തുടച്ചിട്ട് കരയേണ്ട നിന്നെപ്പോലൊരു മകനെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യമാണ് എന്ന് പറഞ്ഞു ടീച്ചറും കണ്ണുകൾ തുടച്ചു..

അതുകൊണ്ടാണ് ഞാൻ വീട്ടിലെ ജോലികൾ മുഴുവനും ചെയ്യുന്നത്. അതിനാണ് അവരെന്നെ രാധ എന്ന് വിളിച്ചു കളിയാക്കുന്നതും…

അപ്പൊ അച്ഛൻ?

ഉണ്ട്.. തേങ്ങ ഇടുന്ന ആളാണ്‌.. അച്ഛൻ അതിനെങ്കിലും പോകുന്നത് കൊണ്ടാണ് ഞാൻ പഠിക്കാൻ വരുന്നത്.. ചിലപ്പോഴൊക്കെ അമ്മയെ നോക്കി അച്ഛൻ വീട്ടിൽ തന്നെയിരിക്കും..

ഞാൻ പഠിപ്പു നിർത്തി പണിക്കു പോകാൻ ഇറങ്ങിയതാണ്. പക്ഷെ അച്ഛൻ സമ്മതിക്കില്ല.

ഒന്നും പറയാതെ സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു ടീച്ചർ എഴുന്നേറ്റു പോകുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു..

ഇങ്ങനെയുള്ള ടീച്ചർമാരും ഉണ്ടോ എന്നുള്ള ചിന്തയിൽ…

പിന്നീടങ്ങോട്ടുള്ള ചെറിയ സമയം കൊണ്ട് ടീച്ചർ എനിക്ക് ആരൊക്കെയോ ആയി മാറുകയായിരുന്നു ..

അന്ന് PTA യിക്ക് അരവിന്ദിന്റെ അമ്മ എന്ന് പറഞ്ഞു കൊണ്ട് ടീച്ചർ എല്ലാവരുടെയും മുന്നിലൂടെ നടന്നു വന്നു എന്റെ പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

മക്കളില്ലാത്ത ടീച്ചറിന് ഞാൻ മകനെപ്പോലെ ആയിരുന്നു. അല്ല മകനായിരുന്നു.

ഇടക്ക് ഒരു ദിവസം അനന്തുവിന്റെ കൂടെ വീട്ടിലേക്കു വന്നു ടീച്ചർ വീണ്ടും എന്നെ ഞെട്ടിച്ചു..

അപ്പൊ ഞാൻ അമ്മയുടെയും എന്റെയും തുണികൾ അലക്കുകയായിരുന്നു..

തളർന്നു കിടക്കുന്ന എന്റെ അമ്മയുടെ കൈ പിടിച്ചു ഇങ്ങനൊരു മകനെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്ത സ്ത്രീയാണെന്ന് പറഞ്ഞു അവൻ ഉയരങ്ങളിൽ എത്തുമെന്ന് പറയുമ്പോഴും ഒരു മക്കളും ഇല്ലാത്ത എന്റെ ടീച്ചറുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. അമ്മയുടെയും ടീച്ചറിന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

തിരിച്ചു പോകാൻ നേരം കുറച്ചു പൈസ ചുരുട്ടി എന്റെ കയ്യിൽ വെച്ച് തലയിൽ തലോടുമ്പോഴും അവർ ഒന്നേ പറഞ്ഞുള്ളൂ പഠിക്കണം എന്ന് മാത്രം..

എത്രയോ ഓണത്തിനും വിഷുവിനും പുത്തൻ ഡ്രെസ്സുകൾ വാങ്ങി വന്നു വീട്ടിൽക്കൊണ്ടുവന്നു തന്നിട്ടുണ്ട്…

ഒടുവിൽ പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്കോടെ പാസ്സായപ്പോൾ ഒരു അധ്യാപകൻ ആകണമെന്ന എന്റെ ആഗ്രഹത്തിന് എല്ലാ വിധ പിന്തുണയും നൽകി എന്നെ സാമ്പത്തീകമായി സഹായിക്കുവാനും എന്റെ ടീച്ചർ മുന്നിലുണ്ടായിരുന്നു…. എനിക്ക് എന്റെ അമ്മയെപ്പോലെ, അല്ല അമ്മ തന്നെയായിരുന്നു ന്റെ ടീച്ചർ… മോനെ എന്ന് വിളിക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം, ചുണ്ടിൽ വിരിയുന്ന പുഞ്ചിരി… എന്നെ ഞാനാക്കി മാറ്റിയവർ, ഗുരു എന്ന വാക്കിനെ അതിന്റെ അർത്ഥത്തിന്റെ പൂർണ്ണതയിൽ എത്തിച്ചവർ.. ഒരദ്ധ്യാപിക എന്നതിനപ്പുറം എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയവർ..

എന്തൊക്കെയോ ചിന്തിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളും നീറുന്ന മനസുമായി നിലത്തിരുന്നു കരഞ്ഞ എന്റെ അരികിലേക്ക് ടീച്ചറിന്റെ ഭർത്താവ് വന്നു വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…

ചിതയിലേക്കെടുത്തു.. നീ വേണം ഒരു മകന്റെ സ്ഥാനത്തു നിന്നു ചിതക്ക് തീ കൊളുത്തുവാൻ, ബാക്കി കർമ്മങ്ങൾ ചെയ്യുവാൻ. ഞാൻ ചെയ്യുന്നതിനേക്കാൾ അവൾക്കിഷ്ടം മോൻ ചെയ്യുന്നതായിരിക്കും..

നിന്നെ അവൾക്കു ദൈവമായി കൊടുത്തതാണ്.. അവളുടെ അവസാന കർമ്മങ്ങൾ എങ്കിലും ചെയ്യുവാൻ.. പെറ്റിട്ടില്ല എന്നെ ഉള്ളൂ … ന്റെ കുട്ടി കരയരുത് എന്ന് പറഞ്ഞു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു ആ മനുഷ്യൻ..

ഒടുവിൽ ഒരു ഏങ്ങലടിയോടെ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആ ചിതക്ക് തീ കൊളുത്തുമ്പോൾ കടൽ കരയെ കെട്ടിപ്പിടിക്കുന്ന പോലെ തീ നാളങ്ങൾ ആ ശരീരത്തെ ഏറ്റു വാങ്ങുമ്പോൾ അവരുടെ ആഗ്രഹം പോലെ ഇപ്പൊ ഞാനൊരു ഹയർ സെക്കണ്ടറി അധ്യാപകൻ പരീക്ഷ പാസായിക്കഴിഞ്ഞിരുന്നു…

ഒടുവിൽ അധ്യാപകനായി സ്കൂളിൽ ചാർജ് എടുത്തു . ആദ്യത്തെ ക്ലാസ്സ്‌ കഴിഞ്ഞു വരാന്തയിലൂടെ നടന്നു വന്നപ്പോഴാണ് മറ്റൊരു ക്ലാസിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന അവളെ കണ്ടത്…

തിരിച്ചു ആ ക്ലാസിന്റെ വാതുക്കൽ വന്നു അവരുടെ മുഖത്തോട്ട് നോക്കി നിന്നപ്പോൾ അവരെന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…

അന്ന് സ്കൂൾ വിട്ട ശേഷം സ്കൂൾ ഗേറ്റ് കടന്നു പോയ അവളുടെ പുറകെ ചെന്ന് അശ്വതി എന്ന് വിളിച്ചപ്പോൾ അവളെന്നെ മനസിലായില്ല എന്ന ഭാവത്തിലൊന്നു നോക്കി. ബൈക്കിൽ നിന്നും ഇറങ്ങി അവളുടെ മുഖത്തോട്ട് നോക്കി മനസിലായോ എന്ന് ചോദിച്ചപ്പോൾ ഷോൾഡർ താഴ്ത്തി ഇല്ലെന്നവൾ ആംഗ്യം കാണിച്ചു..

ഞാനാടോ രാധ എന്ന് പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് അവളെന്നെ നോക്കി…

അതെ അന്ന് പത്താം ക്ലാസിലെ പരീക്ഷക്ക്‌ മുൻപ് ക്ലാസിൽ പഠിച്ച അശ്വതി എന്ന കുട്ടിയോട് മനസ്സിൽ തോന്നിയ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ പരിഹസിച്ചുള്ളൊരു ചിരിയായിരുന്നു ആദ്യo മറുപടിയായി തന്നത്..

ഹോ നിന്നെ കെട്ടിയാൽ പിന്നെ എനിക്ക് വീട്ടിലെ ജോലികളൊന്നും ചെയ്യാൻ നിൽക്കേണ്ടല്ലോ അല്ലെ രാധേ എന്നവളുടെ ചോദ്യത്തിന് തല കുനിച്ചു നിൽക്കാനേ കഴിഞ്ഞുളളൂ.. പ്രേമിക്കാൻ പറ്റിയൊരു സാധനം… ക്ലാസിലെ ആരും അറിയേണ്ട കാരണം നാണക്കേട് എനിക്കാണ് എന്ന് പറഞ്ഞു നടന്ന അവളെ ഒന്നൂടെ തിരിഞ്ഞു നോക്കി നിന്നു. പ്രണയിക്കാൻ പോലും അവകാശം ഇല്ലാത്തവൻ..

പിന്നീടുള്ള ദിവസങ്ങളിൽ അവളെ മുന്നിൽ കാണുമ്പോഴും അവളുടെ ആക്കിയുള്ള ചിരി കാണുമ്പോഴും അവളുടെ രാധേ എന്നുള്ള വിളി കേൾക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങലായിരുന്നു..

ഞാനിവിടെ ഹയർ സെക്കന്ററി അധ്യാപകനായി കേറി എന്നുള്ള എന്റെ ശബ്ദം കേട്ടിട്ടാകും അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്..

ഞാൻ ഇന്ന് ജോയിൻ ചെയ്തതെ ഉള്ളൂ…..

എനിക്ക് നിന്നെ മനസിലായില്ല.. നീ ആളാകെ മാറിപ്പോയിരിക്കുന്നു.. സുന്ദരൻ ആയിട്ടുണ്ട് എന്നവൾ പറയുമ്പോൾ അവളുടെ കവിളുകൾ ചുവന്നിരുന്നു..

ഞാൻ ഇവിടെ കഴിഞ്ഞ ഒരു വർഷമായി ഹൈ സ്കൂൾ അധ്യാപികയാണ് എന്ന് പറഞ്ഞു അവളെന്റെ മുഖത്തോട്ട് നോക്കി നിന്നു

ഒടുവിൽ ഒരു ഓണപ്പരിപാടിക്കിടയിൽ സെറ്റ് സാരി ഉടുത്തു വന്ന അവൾ എന്റെ മുഖത്ത് നോക്കി ആ പഴയ സ്നേഹം ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മറുപടി മൗനമായി ഒരു പുഞ്ചിരിയിൽ ഒതുക്കി തിരികെ നടന്നപ്പോഴേക്കും അവളെന്റെ കയ്യിൽ പിടിച്ചു പതിയെ രാധേ എന്ന് വിളിക്കുന്നുണ്ടായിരുന്നു..

വർഷങ്ങൾക്കിപ്പുറം അത് കേൾക്കുമ്പോൾ ഇന്ന് ദേഷ്യമില്ല പരിഭവമില്ല പരാതിയില്ല, കാരണം ഇന്നവൾ അതെന്നെ വിളിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒന്നുകിൽ അന്നത്തെ കുറ്റബോധം ആയിരിക്കാം അല്ലെങ്കിൽ ഇപ്പോഴത്തെ സ്നേഹം കൊണ്ടായിരിക്കാം..

ശുഭം ❤

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular