Connect with us

പ്രണയം

“പൂജ മോളെ… ഒരുങ്ങി കഴിഞ്ഞോ…” അമ്മ വാതിലിൽ മുട്ടി വിളിക്കുകയാണ്…

Published

on

രചന: അഖില അശോകൻ
“പൂജ മോളെ… ഒരുങ്ങി കഴിഞ്ഞോ…”
അമ്മ വാതിലിൽ മുട്ടി വിളിക്കുകയാണ്…
കണ്ണാടിയുടെ മുന്നിൽ കുറെ നേരം നോക്കി നിന്നു താൻ…
കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ടൂ…

അച്ഛൻ ധൃതി കൂട്ടുന്നുണ്ട്… “നിശ്ചയം കഴിഞ്ഞു ആയിരിക്കും അവിടെ എത്തുക… ”
അമ്മ വേഗം വന്ന് തന്നെ വിളിച്ചു.. ഇനി അച്ഛന്റെ ദേഷ്യം കാണേണ്ടി വരും…

താൻ മെല്ലെ ഇറങ്ങി നടന്നു… കൂടെ അമ്മയും… എന്നാലും ഒരു വട്ടം കൂടി അമ്മയോട് ചോദിച്ചു…
“ഞാൻ വരണോ അമ്മേ…”

“നീ വന്നെ പറ്റൂ.. നിന്റെ ഫ്രണ്ട് അല്ലെ അവൻ.. നീ പോയില്ലെങ്കിൽ അവർ എന്ത് കരുതും… അതുമല്ല… അവൻ കരുതും നിനക്ക് അവനോട് ദേഷ്യമാണെന്ന്…

അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി താൻ…

ഇന്നാണ് എന്റെ കളിക്കൂട്ടുകാരനും ഞാൻ സ്നേഹിക്കുന്ന ആളുമായ കാർത്തിക് എന്ന കിച്ചുവിന്റെ വിവാഹനിശ്ചയം…

കാർത്തിക്കിനെ ചെറുപ്പം മുതൽ തനിക്ക് അറിയാം.. കാർത്തിക്കിന്റെ വീട്ടിലെ ഡ്രൈവർ ആണ് തന്റെ അച്ഛൻ…

കോടീശ്വരൻ… അച്ഛന്റെയും അമ്മയുടെയും ഒരേ ഒരു പുത്രൻ… ഇടക്ക് അച്ഛൻ തന്നെയും ആ വീട്ടിലേക്ക് കൊണ്ട് പോകാറുണ്ട്… അങ്ങനെയാണ് അവനെ പരിചയപ്പെട്ടത്…

കളിക്കാൻ ആരും ഇല്ലാതിരുന്ന അവന് താൻ നല്ല കൂട്ടുകാരിയായി മാറി… തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് മൂത്തത് ആയത് കൊണ്ട് താൻ അവനെ കിച്ചു ഏട്ടൻ എന്ന് വിളിച്ചു…

അവൻ ആണെങ്കിലോ തന്നെ കളിയാക്കി.. “പൂച്ച കുട്ടി..” എന്ന് വിളിക്കും… കളിക്കുമ്പോൾ തങ്ങൾ എപ്പോഴും ഭാര്യയും ഭർത്താവും ആകും…
ഇടക്ക് അവൻ പറയും “വലുതായാൽ പൂജയെ ഞാൻ ആണ് കല്യാണം കഴിക്കുക..”

വലിയ കുട്ടി ആയപ്പോൾ അമ്മ പിന്നെ തന്നെ അങ്ങോട്ട് അങ്ങനെ വിടാറില്ല… എങ്കിലും ഇടക്ക് കണ്ട് സംസാരിക്കും…
എന്ത് കൊണ്ടോ തനിക്ക് ഒരു പ്രണയം അവനോട് തോന്നി തുടങ്ങിയിരുന്നു…

പ്ലസ്ടു പരീക്ഷ നടക്കുന്ന സമയത്താണ് താൻ അറിയുന്നത് കാർത്തിക് ഉപരിപഠനത്തിനായി അമേരിക്കക്ക് പോകുകയാണെന്ന്…

പോകുമ്പോൾ തന്നോടും യാത്ര പറഞ്ഞു കിച്ചു ഏട്ടൻ ..
തന്റെ അടുത്തേക്ക് എത്തി ഇങ്ങനെ പറയുകയും ചെയ്തു…
“മറക്കുമോ എന്നെ…”

“ഇല്ല..” എന്ന് താൻ മറുപടി നൽകി …
പക്ഷെ മനസ്സിൽ പറഞ്ഞത് വേറെയാണ്… “മറക്കാൻ ഇൗ ജന്മം കഴിയില്ല… വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും….”

എപ്പോഴെങ്കിലും അവൻ തന്നെ ഒന്ന് ഫോൺ വിളിക്കും… സുഖ വിവരം അന്വേഷിച്ച് നിർത്തും…

കാലങ്ങൾ കടന്ന് പോയി.. കിച്ചു ഏട്ടൻ പഠനം കഴിഞ്ഞ് തിരിച്ചെത്തി എന്നറിഞ്ഞു…
താൻ ആണെങ്കിലോ പി. ജി എക്സാം എഴുതാൻ തയ്യാറെടുക്കുന്നു…

ഒരു ദിവസം അച്ഛന്റെ കൂടെ കിച്ചു ഏട്ടനെ കാണാൻ താനും പോയി… കണ്ണാടിയുടെ മുന്നിൽ ഒരുപാട് നേരം ഒരുങ്ങിയാണ് താൻ ഇറങ്ങിയത്… “ഇഷ്ടപ്പെടുമോ” എന്ന് മനസ്സിനോട് പല വട്ടം ചോദിച്ചു..
കുറെ നാളായി കാണാത്തത് കൊണ്ട് അടുത്തേയ്ക്ക് പോകുംതോറും നെഞ്ചിടിപ്പ് വർദ്ധിച്ചു…

ആകെ ഒരു സുന്ദരൻ ചെറുപ്പക്കാരൻ ആയി മാറിയിരിക്കുന്നു കിച്ചു ഏട്ടൻ… തന്നെ കണ്ടപ്പോൾ പൂജ എന്ന് പറഞ്ഞു അടുത്തേയ്ക്ക് വന്നു…
“സുഖമാണോ” എന്ന ചോദ്യം ഉണ്ടായി…
“അതെ” എന്ന് മറുപടി പറഞ്ഞു താൻ…
തിരിച്ച് അങ്ങോട്ട് ചോദിച്ചു “കിച്ചു ഏട്ടന് സുഖമല്ലേ..?.”

“സുഖം.. ഒരു കാര്യം പറയട്ടെ പൂജ.. ഇൗ കിച്ചു ഏട്ടൻ വിളി വേണ്ട… എന്റെ പേര് വിളിച്ചാൽ മതി.. എനിക്ക് അതാ ഇഷ്ടം… അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ആകെ മാറി എന്ന് മനസ്സിലായി…
അതോടെ കിച്ചു ഏട്ടൻ എന്ന വിളി മാറ്റി കാർത്തിക് ആയി മാറി…

പിന്നീട് ആണ് ഒരു ദിവസം തന്റെ ഇഷ്ടം അവനോട് തുറന്ന് പറഞ്ഞത്… അതിന് അവന്റെ മറുപടി തന്നെ വല്ലാതെ ആക്കി…
“പൂജ.. നീ എന്താ ഈ പറയുന്നത്… ഞാൻ ചെറുപ്പത്തിൽ എന്തെങ്കിലും വിവരം ഇല്ലാതെ ഓരോന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതും ഓർത്ത് ഇരിക്കാണോ…”

“അല്ലെങ്കിൽ നമ്മൾ തമ്മിലുള്ള വ്യത്യാസം നോക്കേണ്ടെ… എന്റെ വീട്ടിലെ വെറും ഒരു ഡ്രൈവറുടെ മകൾ ആണ് നീ… എന്റെ സങ്കൽപ്പം ഇത് അല്ല… ”

ഒന്നും മിണ്ടാതെ കേട്ട് നിന്നു… തന്റെ വിവാഹത്തെ പറ്റി അവൻ ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയി… അവൻ മനസ്സിൽ പറഞ്ഞിട്ടുണ്ട്.. ഉറപ്പാണ് .. “നാണമില്ലേ തനിക്ക് എന്ന്..”

വേദനയോടെ ആണ് വീട്ടിൽ എത്തിയത്… മുറി അടച്ചിരുന്നു കുറെ നേരം കരഞ്ഞു… ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായി…
ഇഷ്ടം തുറന്ന് പറഞ്ഞാൽ നിരസിക്കുന്നത് എത്ര വിഷമം ആണെന്ന് അന്ന് മനസ്സിലായി…

തന്റെ ഭാവം കണ്ടിട്ടാവണം അമ്മ തന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് തുറന്ന് പറഞ്ഞു.. ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലും അവസാനം അമ്മയുടെ മുന്നിൽ മനസ്സ് തുറന്നു…

അതിന് അമ്മ തന്നോട് പറഞ്ഞ വാക്കുകൾ വല്ലാതെ മുറിപ്പെടുത്തി..
“മോളെ അർഹത ഇല്ലാത്തത് ആഗ്രഹിക്കുന്നത് തെറ്റാണ്.. അവരുടെ വീട്ടിലെ ഒരു കാർ ഡ്രൈവറിന്റെ മകൾ മാത്രമാണ് നീ… പണക്കാരല്ലെ അവർ.. നമ്മൾ ഒന്നും ഇല്ലാത്തവർ… നീ പറഞ്ഞത് തെറ്റായി പോയി… ഇനി മറന്ന് കള.. അതും ഓർത്ത് ഇരിക്കേണ്ട…”

എല്ലാം മറക്കാൻ താൻ ശ്രമിച്ചു.. അപ്പോഴേക്കും അടുത്ത വാർത്തയും ചെവിയിൽ എത്തി..
“കാർത്തികിന്റെ വിവാഹം ശരിയായി എന്ന്…”

ആലോചിച്ചിരുന്നു സ്ഥലം എത്തിയത് അറിഞ്ഞില്ല..
താനും അച്ഛനും അമ്മയും നിശ്ചയ ഹാളിലേക്ക് കയറി… ഒരുപാട് പേർ എല്ലാം പണക്കാർ…
കുറച്ച് കഴിഞ്ഞപ്പോൾ ചടങ്ങ് തുടങ്ങി… നല്ല സുന്ദരി പെണ്ണ്.. കൂടാതെ ഡോക്ടർ ആണ്.. അവനെ പോലെ തന്നെ പണക്കാരി…

കാർത്തിക് ഇനി അവൾക്ക് സ്വന്തം.. കാവ്യ എന്നാണത്രേ പേര്… മോതിരം കൈ മാറുമ്പോൾ ദൂരെ നിന്ന് താൻ നോക്കി നിന്നു… താൻ സ്നേഹിക്കുന്ന ആൾ മറ്റൊരാളുടെ വിരലിൽ മോതിരം ഇടുന്നു…

കണ്ണ് നിറഞ്ഞു വന്നു എങ്കിലും സഹിച്ചു എല്ലാം… തന്നെ അവൾക്ക് അവൻ പരിചയപെടുത്തി.. “വീട്ടിലെ ഡ്രൈവറുടെ മകൾ…” അവൾ താൽപര്യമില്ലാത്ത രീതിയിൽ ചിരി കൈമാറി…

എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒന്ന് മനസ്സിൽ ഉറച്ചു “വിവാഹത്തിന് താൻ വരില്ല..” ഇനി കാർത്തിക്കിനെ കാണാതിരിക്കാൻ ശ്രമിക്കണം…

കൂടാതെ പണക്കാരിയായി ജനിക്കാൻ പറ്റാഞ്ഞതിന് ജീവിതത്തിൽ ആദ്യമായി വിഷമവും തോന്നി…

ചില നേരങ്ങളിൽ വല്ലാതെ വേദന തോന്നും… ആരും കാണാതെ പൊട്ടി കരഞ്ഞു വിഷമങ്ങൾ തീർക്കും… പിന്നെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു… നല്ലൊരു ജോലി.. കുറച്ച് ദൂരെ.. ഈ നാട് വിട്ട് പോണം.. കൂടെ അമ്മയെയും, അച്ഛനെയും കൊണ്ട് പോകണം.. അച്ഛന്റെ ഡ്രൈവർ ജോലി ഒഴിവാക്കി പോകണം.. വിവാഹം വേണമോ എന്ന് പിന്നെ തീരുമാനിക്കും..

അച്ഛൻ കാർത്തികിന്റെ അച്ഛന്റെ കൂടെ വിവാഹം ക്ഷണിക്കുന്നതിന്റെ തിരക്കിലാണ്.. അവന്റെ ക്ഷണപത്രം തന്റെ കയ്യിലും കിട്ടി.. രണ്ട് പേരുടെയും ഫോട്ടോ ഉണ്ട്…

മനസ്സിൽ പറഞ്ഞു താൻ “നല്ല ജോഡികൾ…”

കാർത്തികിനെ കുറ്റം പറയാൻ ഒരിക്കലും കഴിയില്ല താൻ സ്നേഹിച്ചത് തന്റെ മാത്രം തെറ്റാണ്…

പക്ഷേ അവന്റെ വാക്കുകളിൽ ഒരു പരിഹാസച്ചുവ ഉണ്ടായിരുന്നു… അന്ന് നിശ്ചയ സമയത്തും അവൻ നല്ലത് കിട്ടി എന്ന ഭാവത്തോടെ ആണ് തന്നെ നോക്കിയത്…

തിരിച്ച് കിട്ടാത്ത സ്നേഹത്തിന് മുന്നിൽ തളർന്ന് പോയി താൻ…

ഫോൺ ബെൽ അടിച്ചു കൊണ്ടിരിക്കുന്നത് കണ്ടാണ് താൻ അകത്തേയ്ക്ക് ഓടി വന്നത്… അച്ഛൻ വിളിക്കുന്നു…

പേടിയായി മനസ്സിൽ “അച്ഛന് എന്തെങ്കിലും. പറ്റിയോ? സാധാരണ വിളിക്കാറില്ല….

ഫോൺ എടുത്ത് അച്ഛൻ പറഞ്ഞ വാർത്ത കേട്ട് താൻ ഇടിവെട്ട്‌ ഏറ്റ പോലെ നിന്ന് പോയി…
കാർത്തിക് ഹോസ്പിറ്റലിൽ ആണ്… അവൻ സഞ്ചരിച്ച കാർ ആക്സിഡന്റ് ആയി…
ഐ.സി.യു.വിൽ. ആണെന്നും പറഞ്ഞു അച്ഛൻ.. സീരിയസ് ആണെന്നും…

ഒന്നും മിണ്ടാൻ പറ്റാതെ കുറെ നേരം നിന്നു… അമ്മയെ ഈ വിവരം അറിയിച്ചു…. താൻ മനമുരുകി പ്രാർത്ഥിച്ചു.. “ഒന്നും സംഭവിക്കരുതെ..”

ഹോസ്പിറ്റലിലേക്ക് പോയില്ല.. പകരം അമ്പലത്തിൽ പോയി കരഞ്ഞ് പ്രാർത്ഥിച്ചു.. അവന് വേണ്ടി വഴിപാടുകൾ കഴിച്ചു…

പലവട്ടം അച്ഛനെ വിളിച്ചു അച്ഛൻ ഹോസ്പിറ്റലിൽ തന്നെ ആണ്… ഡോക്ടർമാർ പറയുന്നു ഒന്നും പറയാൻ ആയിട്ടില്ല എന്ന്..

ഒരു സമാധാനവും ഉണ്ടായില്ല.. അത് കൊണ്ട് തന്നെ താനും ഹോസ്പിറ്റലിൽ എത്തി അവിടെ തളർന്ന് ഇരിക്കുന്നു.. അവന്റെ മാതാപിതാക്കൾ…

കുറച്ച് നേരം കഴിഞ്ഞപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു…

എല്ലാവരും മനസ്സ് കൊണ്ട് ആശ്വസിച്ചു… അവന്റെ അമ്മയുടെ കയ്യിൽ അവന് കൊടുക്കാനായി അമ്പലത്തിൽ നിന്ന് കിട്ടിയ പ്രസാദം കൊടുത്തു…
തന്നെയും കൂടെ കൂട്ടി അവന്റെ അമ്മ….

അവൻ തന്നെ നോക്കി ചിരിച്ചു.. നെറ്റിയിൽ സ്റ്റിച്ച് ഉണ്ട്.. കാലും കയ്യും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്…

താൻ കൊടുത്ത പ്രസാദം അമ്മ അവന് കൊടുത്തു… നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു… അവനോട് പറയുകയും ചെയ്തു… “പൂജ മോൾ മോന് വേണ്ടി വഴിപാടുകൾ നടത്തി എന്ന്… ”

അവൻ തന്നെ നോക്കി നന്ദിയോടെ…. അവിടെ എങ്ങും കാവ്യയെ കണ്ടില്ല…
ബാംഗ്ലൂർ ആണെന്ന് അവന്റെ അമ്മ പറഞ്ഞു…

ഇടയ്ക്ക് ഹോസ്പിറ്റൽ വിടുന്നത് വരെ അവനെ കാണാൻ താൻ പോയി കൊണ്ടിരുന്നു…

ഒരിക്കൽ പോലും കാവ്യയെ അവിടെ കണ്ടതേയില്ല…
ഒരു ദിവസം അവളുടെ അച്ഛനെ കണ്ടൂ…

അവൾ ഇപ്പോഴും ബാംഗ്ലൂർ ആണെന്ന് അറിഞ്ഞു… കെട്ടാൻ പോകുന്ന ആൾക്ക് ഇത്രയും വിഷമം ഉണ്ടായിട്ടും എന്ത് കൊണ്ട് തിരിഞ്ഞ് നോക്കിയില്ല എന്ന് താൻ ചിന്തിച്ചു…

അതിനുള്ള ഉത്തരം കാർത്തിക് ഹോസ്പിറ്റലിൽ ഡിസ്ചാർജ് ആവുന്നതിന് കുറച്ച് ദിവസം മുൻപ് കിട്ടി…

ആ ഹോസ്പിറ്റലിലെ ഡോക്ടർ കാവ്യയുടെ അച്ഛന്റെ ഫ്രണ്ട് ആണ്.. കാർത്തികിനെ ചികിത്സിച്ചത് ആ ഡോക്ടർ ആണ്…

തന്റെ അച്ഛൻ പറഞ്ഞാണ് ആ കാര്യം താൻ അറിയുന്നത്… അവർ വിവാഹത്തിൽ നിന്ന് പിന്മാറി എന്ന്…
കാരണം കാർത്തിക് ഇനി പഴയ സ്ഥിതിയിൽ ആവാൻ ഒരുപാട് കാലമെടുക്കും…

കാലിനും കൈക്കും ഒക്കെ വയ്യ… കൂടാതെ ഇനി ഒരിക്കലും അവനൊരു അച്ഛൻ ആവാനും കഴിയില്ല.. അതൊക്കെ അയാൾ അറിഞ്ഞു… അതോടെ ഇനി ഈ വിവാഹം നടക്കില്ല എന്നും അവരുടെ മകളുടെ ഭാവി കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് പോയി.. അവൾക്കും താൽപര്യമില്ല എന്നും അറിഞ്ഞു…
മനസ്സിൽ അത്ഭുതം തോന്നി പോയി.. ഇതാണോ യഥാർത്ഥ സ്നേഹം….!

കാർത്തിക് ഇതൊക്കെ അറിഞ്ഞപ്പോൾ വല്ലാത്ത നിരാശ ആയിരുന്നു… പിന്നീട് ഉള്ള സംസാരം മൊത്തം ജീവിതം നശിച്ചു എന്ന രീതിയിൽ… താൻ ആശ്വസിപ്പിച്ചു.. എല്ലാം ശരിയാകും..

നല്ല പെണ്ണിനെ തന്നെ കിട്ടും.. എല്ലാ അസുഖങ്ങളും മാറും..

അതിന് അവന്റെ മറുപടി തന്നെ വല്ലാതെ വിഷമിപ്പിച്ചു…
“ആര് കെട്ടും.. ഈ ഒന്നിനും കൊള്ളാത്തവനെ…”

അവർ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി…
അതിന് ശേഷം താൻ വീട്ടിൽ പോരാട്ടം തുടങ്ങി… അവന് വേണ്ടി… താൻ അവനെ കെട്ടാൻ ആഗ്രഹിക്കുന്നു.. ഇനി അവന് വേണ്ടി അവന്റെ വിഷമങ്ങളിൽ താങ്ങായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു… അച്ഛനും അമ്മയും സമ്മതിച്ചതെയില്ല.. പക്ഷേ തന്റെ വാശിയിൽ അവർ ഒടുവിൽ സമ്മതം മൂളി…

അവന് കുട്ടികൾ ഉണ്ടാവില്ല എന്നുള്ളത് ആയിരുന്നു അവർ എതിർക്കാൻ പ്രധാന കാരണം…

അതിന് അവളുടെ മറുപടി ഒന്ന് മാത്രമായിരുന്നു… “അവനെ ദുരിതത്തിൽ വിട്ട് തനിക്ക് നല്ല പോലെ ജീവിക്കാൻ കഴിയില്ലെന്ന്.. തന്റെ പ്രണയം സത്യമായിരുന്നു എന്നും. ഒരു നല്ല പ്രണയിനി ഏത് സാഹര്യത്തിലും കൈ വിടില്ല… ”

അച്ഛൻ ഈ കാര്യം പറഞ്ഞു അവരെ സമീപിച്ചു… സന്തോഷം കൊണ്ട് അവന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞത്രെ… താൻ ഇഷ്ടപ്പെട്ടിരുന്നു എന്ന കാര്യം ഇപ്പോഴാണ് അവർ അറിഞ്ഞത്…

കാർത്തിക് തന്നെ പിന്മാറാൻ നിർബന്ധിച്ചു… “ഒരു കുട്ടിയെ പോലും തരാൻ എനിക്ക് കഴിയില്ല… നീ വേറെ ആളെ കെട്ടി സുഖമായി ജീവിച്ചോളു .. ”

അതിന് തന്റെ മറുപടി ഒന്ന് മാത്രമായിരുന്നു…
“കാർത്തികിൻെറ മനസ്സ് ആണ് ഞാൻ സ്നേഹിച്ചത്…. കുട്ടികൾ ഉണ്ടായില്ലെങ്കിൽ വേണമെന്ന് തോന്നുമ്പോൾ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കാം… ഒരു അനാഥ കുട്ടിക്ക് ജീവിതവും കിട്ടും…”

മനസ്സറിഞ്ഞ് തന്നോട് അവൻ മാപ്പ് ചോദിച്ചു… തന്റെ സ്നേഹം നിരസിച്ചതിൽ…
പണക്കാരി ആയില്ല എന്ന കുറ്റത്തിന്.. “സ്നേഹമാണ് വലുത് എന്ന് മനസ്സിലായി എന്നും പറഞ്ഞു അവൻ…” അവസാനം അവളുടെ തീരുമാനത്തിന് മുന്നിൽ അവനും കീഴടങ്ങി…

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ചുരുങ്ങിയ രീതിയിൽ വിവാഹം നടത്തി…
ഇന്ന് അവന് താങ്ങായി തണലായി താനുണ്ട്…
മരണം വരെ ഒരുപാട് സ്നേഹിച്ചു ജീവിക്കണം…

ഇപ്പോൾ അവൻ എന്റെ പണ്ടത്തെ കിച്ചു ഏട്ടൻ ആണ്.. ഇന്ന് അവൻ ആ വിളി ഇഷ്ടപ്പെടുന്നു…. തന്നെ ഇടക്ക്‌ അവൻ
“പൂച്ച കുട്ടി” എന്നും വിളിക്കും.
തന്റെ സ്നേഹത്താൽ ഇപ്പോൾ അവൻ സന്തോഷവാനാണ്… ശരീരത്തിന് അസുഖം പതുക്കെ മാറി വരുന്നുണ്ട്…

പ്രണയം ശരീരത്തിനോട് മാത്രം തോന്നുന്ന വികാരമല്ല…. മനസ്സ് കൊണ്ട് സ്നേഹിച്ചാൽ മാത്രമേ മരണം വരെ നില നിൽക്കൂ…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular