Connect with us

അനുഭവങ്ങൾ

കടമ

Published

on

രചന: Anjana Mariya Thomas
“നിനക്കൊക്കെ തിന്നിട്ടു എല്ലിൽ കുത്തണതിന്റെ കുഴപ്പമാണ്.. ” ബാംഗ്ലൂർ ഉന്നത പഠനത്തിനു പോയ പെങ്ങൾ ഒരു വർഷം പോലും തികയുന്നതിന് മുന്നേ പഠനം നിർത്തി തിരിച്ചു വന്നപ്പോൾ മിഥുന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരുന്നു… ഇനിയും അവിടെ നിന്നാൽ നാക്കിനോടൊപ്പം തന്റെ കൈകളും ക്രൂരത കാണിക്കുമെന്നവന് തോന്നിയതു കൊണ്ടാകാം വാതിലിൽ ആഞ്ഞു ചവിട്ടി കൊണ്ട് അവൻ ഇറങ്ങി പോയത്.. ബൈക്കെടുത്ത് പുറത്തേക്കു പോകുമ്പോൾ പഴയ കാര്യങ്ങളോരോന്നായി അവന്റെ മനസിലൂടെ മിന്നി മറഞ്ഞു… ‘അച്ഛനും അമ്മയും അപകടത്തിൽ മരിച്ചതിനു ശേഷവും ഇന്നു വരെ പൊന്നു പോലെയാണ് അവളെ ഞാനും നോക്കിയത്… ചിലപ്പോൾ കാർക്കശ്യക്കാരനായ അച്ഛനായി , സ്നേഹനിധിയായ അമ്മയായി , പെങ്ങളുടെ സന്തോഷത്തിനു മുന്നിൽ തോറ്റു കൊടുക്കുന്ന ഏട്ടനായി… പ്രായം മുപ്പതതിനോടടുത്തിട്ടും അവളുടെ കല്യാണം കഴിഞ്ഞു മതി സ്വന്തം വിവാഹത്തെ കുറിച്ചുള്ള ചിന്ത പോലും എന്നു മനസിനെ പറഞ്ഞു പാകപ്പെടുത്തിയതും അവളോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു… വരണമാല്യം ചാർത്തികൊണ്ടു വരുന്നവൾ എന്നെ പോലെ തന്നെ അവളെയും സ്നേഹിക്കാതിരിക്കുമോയെന്ന പേടി… എന്റെ സ്നേഹം അവൾക്കു കുറഞ്ഞു പോകരുതെന്ന വാശി.. അവരില്ലാത്ത കുറവ് ഒരിക്കലും അവൾക്കു തോന്നരുത്…അതു മാത്രമേയുണ്ടായിരുന്നുള്ളൂ എപ്പോഴും മനസ്സിൽ… എന്നിട്ടും ഇന്നവൾ ഒരു വാക്കു പോലും പറയാതെ , പെട്ടന്നൊരു സുപ്രഭാതത്തിൽ ഞാനിനി അവിടെ പഠിക്കുന്നില്ലയെന്നു പറഞ്ഞു ബാഗുമായി മുന്നിൽ വന്നാൽ ആർക്കായാലും ദേഷ്യം വരില്ലേ ? ഇതൊക്കെ കുട്ടി കളിയാണോ ? എത്ര പൈസ മുടക്കിയാണവളെ പഠിക്കാൻ വിട്ടത് ? ഞാൻ എന്നെ തന്നെ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ ? ‘ മിഥുന്റെ മനസിലേക്ക് വീണ്ടും പല വിധത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും കടന്നു വന്നു കൊണ്ടേയിരുന്നു.. എല്ലാ വർഷത്തെയും പോലെ ഓണമാഘോഷിക്കാൻ പാലക്കാട്‌ നിന്നും പയ്യന്നൂരിലെ അമ്മയുടെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയിലാണ് പാളത്തിലേറ്റ വിള്ളലുകൊണ്ട് മയ്യഴി പുഴയിലേക്ക് ട്രെയിൻ മറിഞ്ഞതും അച്ഛനെയും അമ്മയെയും മിഥുനും മനീഷക്കും നഷ്ടപ്പെട്ടതും… നീന്തലറിയാത്ത മനീഷ മുങ്ങിത്താഴാൻ തുടങ്ങിയപ്പോഴേക്കും രക്ഷപ്പെടുത്തി കരക്കെത്തിച്ചു അച്ഛനെയും അമ്മയെയും തേടി വീണ്ടും പുഴയിലേക്ക് ഊളിയിട്ടെങ്കിലും നിശ്ചലമായ ശരീരം മാത്രമായിരുന്നു മിഥുന്റെ കൈകളിലെത്തിപ്പെട്ടത്… ആ കാഴ്ച താങ്ങാനാവാതെ അന്നാ 12 വയസുകാരി പെൺകുട്ടി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിച്ചു

തുടങ്ങിയപ്പോഴേക്കും മിഥുനാകെ തളർന്നിരുന്നു…
ഒരു വർഷത്തെ ചികിത്സക്കു ശേഷമവൾ സാധാരണ നിലയിലേക്ക് എത്തിയപ്പോഴേക്കും ആരുടെയൊക്കെയോ കരുണകൊണ്ട് അവനൊരു ജോലി കിട്ടിയിരുന്നു… അച്ഛന്റെയും അമ്മയുടെയും ഓർമ്മകളുള്ള ആ വീട്ടിലേക്ക് പോകാതെ കുറച്ചകലെയായി വീടു വാടകക്കെടുത്ത് അങ്ങോട്ട്‌ താമസം മാറിയതും വീണ്ടുമവൾ ഈ അവസ്ഥയിലേക്ക് പോയേക്കാമെന്ന ഡോക്ടറുടെ നിർദ്ദേശത്താലും അങ്ങനെയൊന്നും സംഭവിക്കരുതെന്ന ആഗ്രഹം കൊണ്ടും മാത്രമായിരുന്നു… മുടങ്ങി പോയ പഠനം പുനരാരംഭിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ വീണ്ടും പഴയ ഊർജസ്വലയായ , വായാടിയായ മനീഷയായി മാറിയിരുന്നു … സ്കോളർഷിപ്പോടെ പഠനത്തിലെ ഓരോ ചുവടുകളും മനീഷ മുന്നേറുമ്പോൾ പെങ്ങളുടെ നേട്ടത്തിൽ മിഥുൻ അഭിമാനിക്കുകയായിരുന്നു… ഡ്യുവൽ ഡിഗ്രി കോഴ്സ് ചെയ്യണമെന്ന ആഗ്രഹത്തോടെയവൾ ബാംഗ്ലൂർ പഠിക്കാനായി പോകണമെന്നു പറഞ്ഞപ്പോൾ ഉള്ളിലവളെ പിരിയുന്നതിന്റെ സങ്കടം നുരഞ്ഞു പൊന്തിയെങ്കിലും , അവളുടെ കണ്ണിൽ നിറഞ്ഞു നിന്ന സന്തോഷം കണ്ടപ്പോൾ മറുത്തൊന്നും പറയാനും തോന്നിയില്ല… മനീഷ പോകുന്നതിന് ദിവസങ്ങൾക്കു മുൻപെ ചക്ക ചിപ്സും ഉണ്ണിയപ്പവും കടുമാങ്ങ അച്ചാറും ഉണ്ടാക്കി ബാഗിലാക്കി വെക്കുമ്പോഴും ചിലവിനായി അവളറിയാതെ തന്നെ പേഴ്സിൽ കുറച്ചധികം പൈസ വെക്കുമ്പോഴും മിഥുന് ഒരമ്മയുടെയും അച്ഛന്റെയും കടമ നിറവേറ്റിയ നിർവൃതിയായിരുന്നു… ഓരോ വരവിനും ഇതാവർത്തിക്കുമ്പോഴും അവളുടെ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ചിരി മാത്രം മതിയായിരുന്നു മിഥുന് അവളെ പിരിഞ്ഞിരിക്കുന്ന സങ്കടം മറക്കാൻ… ,,,,പക്ഷെ , ഇന്നവൾ ചെയ്ത പ്രവൃത്തി അവന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു… തന്നോടെല്ലാം തുറന്നു പറയുന്നവൾ ഈ വരവിനെ കുറിച്ചു സൂചിപ്പിക്കുക പോലും ചെയ്യാത്തത്തിന്റെ പരിഭവമാകാം… അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയാകാം… അച്ഛന്റെയും അമ്മയുടെയും ലാളനയും സ്നേഹവും ചെറുപ്പത്തിലെ നഷ്ടപ്പെട്ടു പോയവളാണവൾ… കാര്യമറിയുന്നതിന് മുന്നെ അവളോട്‌ ഞാനിത്രയും ദേഷ്യപ്പെടാൻ പാടില്ലായിരുന്നു… ആത്മാവ് കുത്തി നോവിക്കാൻ തുടങ്ങിയപ്പോളവൻ ഓർമ്മകളുറങ്ങുന്ന വീട്ടിൽ നിന്നും മിഥുൻ മെല്ലെ പടിയിറങ്ങി… സങ്കടമായാലും സന്തോഷമായാലും അച്ഛനുമമ്മയും അന്തിയുറങ്ങുന്ന വീട്ടിൽ വന്നായിരുന്നു മിഥുൻ പങ്കു വെച്ചിരുന്നത്..

അവൾക്കേറെയിഷ്ടമുള്ള പഴം പൊരിയും ചോക്ലേറ്റ് പഫ്സും വാങ്ങി കടയിൽ നിന്നറങ്ങിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു… ഒരു വിധം മിഥുൻ വീട്ടിലെത്തിയപ്പോഴും വാതിൽ തുറന്നു കിടക്കുന്നതല്ലാതെ അവളുടെയോരു അനക്കം പോലും കേട്ടില്ല… എത്ര പിണങ്ങിയാലും തന്റെ ബൈക്കിന്റെ ശബ്ദം കേട്ടാലോടി വരുന്ന മനീഷയെ കാണാതിരുന്നപ്പോൾ അവന്റെ ഉള്ളോന്നു കാളിയെങ്കിലും , കട്ടിലിന്റെ ഓരത്തു കയ്യിൽ ചുരുട്ടി പിടിച്ച പേപ്പറുമായി ചാരിയിരിക്കുന്നയവളെ കണ്ടപ്പോഴാണ് മിഥുന് സമാധാനമായത്… “മനീഷേ… സോറി മോളെ.. “,,,,,, അവളുടെ അടുത്തേക്ക് സോറി പറഞ്ഞു കൊണ്ട് ചെന്നപ്പോഴേക്കും കയ്യിലെ പേപ്പർ നീട്ടികൊണ്ട് അവളെന്തെക്കെയോ പരസ്പര വിരുദ്ധമായി പുലമ്പുന്നുണ്ടായിരുന്നു… അവൾ വീണ്ടും മനോരോഗിയായ മനീഷയായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു… “അവളേറ്റവും ഇഷ്ടപ്പെടുന്നവരുടെ ചെറിയ പ്രവൃത്തി പോലുമവളെ വീണ്ടും ഈ അവസ്ഥയിലേക്ക് എത്തിക്കുമെന്ന ” ഡോക്ടറിന്റെ വാക്കുകൾ അവന്റെ ഹൃദയത്തിലേക്ക് വീണ്ടും തുളച്ചു കയറി… അവളെയുമെടുത്തു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുമ്പോൾ അവളുടെ കയ്യ് വെള്ളയിൽ ചുരുട്ടി വെച്ച പേപ്പറവൻ നിവർത്തി നോക്കി.. ‘ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ തുടർ പഠനത്തിന് സ്കോളർഷിപ്പ് കിട്ടി’ ആ സന്തോഷവാർത്ത തനിക്കൊരു സർപ്രൈസ് ആയി അറിയിക്കാനാണ് അവൾ ഒന്നും പറയാതെ വന്നത് എന്ന സത്യം അവൻ തിരിച്ചറിഞ്ഞു.. നൂറു വട്ടം അവളുടെ കാൽക്കൽ വീണു കൊണ്ട് മിഥുൻ മാപ്പു പറഞ്ഞിരുന്നു , ആ നശിച്ച നിമിഷത്തെ പ്രവൃത്തിയെ ശപിച്ചു കൊണ്ട്… ഇതൊന്നുമറിയാതെ അപ്പോഴും മനീഷ വിചിത്രമായെന്തെക്കെയോ പറയുന്നുണ്ടായിരുന്നു… മാനസികാരോഗ്യ കേന്ദ്രത്തിന്റെ കവാടങ്ങൾ കടന്നു വന്ന മനീഷയെ , ഷോക്ക് ട്രീറ്റ്‌മെന്റിനായി കൊണ്ടു പോകുമ്പോൾ കരഞ്ഞുകൊണ്ടു നിസഹയാതയോടെ നിൽക്കുന്ന , മിഥുന്റെ മുഖത്തു പതിഞ്ഞ കണ്ണുകൾ വീണ്ടും പഴയ മനീഷയായി തന്നെയവൾ തിരിചെത്തുമെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular