Connect with us

അനുഭവങ്ങൾ

കണ്ടോ അച്ചായാ പാല് കുടിക്കാതെ ഈ ചെക്കൻ അമ്മിഞ്ഞയിൽ പിടിച്ചു കടിച്ചു കൊണ്ടിരിക്കുന്നത്..

Published

on

രചന:അച്ചു വിപിൻ

കണ്ടോ അച്ചായാ പാല് കുടിക്കാതെ ഈ ചെക്കൻ അമ്മിഞ്ഞയിൽ പിടിച്ചു കടിച്ചു കൊണ്ടിരിക്കുന്നത്….അവന് വേണ്ട എന്നാലും പിടി വിടണില്ല… കളിക്കാതെ ഒന്ന് വിടണ്ടോ ചെക്കാ നീ …..അവൻ കളിക്കട്ടന്നമ്മേ…. അല്ലേലും അതാവനവകാശപ്പെട്ടതല്ലേ… ഞാൻ അറിയാതെ വന്ന ചിരി കടിച്ചമർത്തിക്കൊണ്ടത് പറയുമ്പോൾ കുഞ്ഞിപല്ലിന്റെ കടികൊണ്ട വേദനയിൽ ഈരേഴു പതിനാലു ലോകവും കാണുകയായിരുന്നവൾ …. ഒരു ബലപ്രയോഗത്തിലൂടെ അവന്റെ വായിൽ ഇരുന്ന അമ്മിഞ്ഞ തെല്ലു ദേഷ്യത്തോടെ വലിച്ചെടുത്തു നൈറ്റിയുടെ ഹുക് ഇട്ടു ദേഷ്യത്തോടെ എന്റെ നേരെ നോക്കി കട്ടിലിൽ അവൾ എണീറ്റിരുന്ന സമയം കൊണ്ടവൻ കിടക്കയിൽ മുള്ളി……ആഹാ ബെസ്റ്റ് … കണ്ടോ അച്ചായാ ഇവൻ ഇതു മനപൂർവം എന്നെ ദ്രോഹിക്കാൻ വേണ്ടിട്ടു തന്നെ ചെയ്യണത…ഇന്നിവൻ എന്നെ ഉറക്കത്തില്ല നേരം മണി മൂന്നായി കർത്താവെ ഇനി എത്ര നേരാന്നു വെച്ചാ ഒന്ന് കിടന്നുറങ്ങാ… ഞാൻ ഇവിടെ പകൽ വീട്ടിൽ ഇരിക്കുവാണെന്നു വെക്കാം അച്ചായന്റെ കാര്യം അതാണോ ഇനി എപ്പോ ഉറങ്ങീട്ടു ജോലിക്ക് പോകാനാ… ഞങ്ങടെ കൂടെ കിടക്കേണ്ട വേറെ മുറിയിൽ പോയി കിടക്കാൻ പറഞ്ഞ കേക്കില്ല … ഒരാൾക്കെങ്കിലും ഉറക്കം കിട്ടില്ലേ…അവൾ സ്ഥിരം പറയുന്ന പല്ലവി തുടർന്നു …… പോട്ടെടി… വേറെ ഷീറ്റ് മാറി വിരിക്കാം ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. അലമാര തുറന്നു വേറെ ഷീറ്റു മാറ്റി വിരിച്ചു അവന്റെ മൂത്രതുണിയും മാറ്റി കുഞ്ഞു നിക്കറും ഇടീച്ചു അവൾ അവനെ കയ്യിൽ കിടത്തി അറിയാവുന്ന ഏതോ താരാട്ടു പാട്ട് പാടി അങ്ങോട്ടും ഇങ്ങോട്ടും എണീറ്റു നടന്നപ്പഴേക്കും ആളുറക്കം പിടിച്ചു.. അവൻ ഉറങ്ങി എന്നെന്റെ നേരെ നോക്കിയവൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു ….കുഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു സ്നേഹത്തോടെ എന്തോ പിറുപിറുത്തു കിടക്കയിലേക്കവനെ കിടത്തിയ ശേഷം എന്റെ അടുത്തേക്കവൾ ചേർന്ന് കിടന്നു….. രാവിലെ മുതൽ രാത്രി വരെ അവന്റെ കാര്യവും വീട്ടികാര്യവും നോക്കി ഓടി നടക്കണ കൊണ്ടാവണം ക്ഷീണം കാരണം അവൾ പെട്ടെന്ന് തന്നെ ഉറങ്ങി പോയി…. ഞാൻ അവളുടെ മുടിയിൽ പതിയെ തലോടി…എന്റെ ഓർമ്മകൾ പിറകിലേക്ക് സൈക്കിൾ ചവിട്ടി ..രണ്ട് വർഷം മുൻപ് ഒരനാഥാലയത്തിൽ വച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്…അവിടത്തെ കിണറ്റിൽ ഒരു മോട്ടോർ പിടിപ്പിക്കാൻ ചെന്നതായിരുന്നു ഞാൻ….കല പില കൂടി അവിടത്തെ കുട്ടികളുമായി കളിച്ചു നടന്ന അവളോട് മനസ്സിൽ എന്തോ ഒരിഷ്ടം തോന്നി …..മൂന്നു ദിവസം നീണ്ട പണി കഴിഞ്ഞു പോരാൻ നേരം അവളെ എനിക്ക് കെട്ടിച്ചു തരാമോ എന്നു അവിടത്തെ ഫാദറിനോട് ചോദിക്കുമ്പോൾ എന്നെ അറിയാവുന്ന ഫാദർ എതിരൊന്നും പറഞ്ഞില്ല… അങ്ങനെ വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ പത്തൊൻപതുകാരിയായ അന്നക്കുട്ടി എന്റെ മണവാട്ടിയായി… ഇന്ന് വരെ എന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ല..ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന ഒരു ഭാര്യയെ ആണല്ലോ കർത്താവ്‌ തന്നതെന്നോർത്തപ്പോൾ തന്നെ മനസ്സിനൊരു സുഖം തോന്നി. അങ്ങനെ ഓരോന്നോർത്തു ആ മുഖത്തേക്ക് നോക്കി കിടന്നെപ്പഴോ ഞാൻ ഉറങ്ങിപ്പോയി….. അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത്..സൈഡിലേക്ക് നോക്കുമ്പോൾ അടുത്ത് തന്നെ മോൻ കിടന്നുറങ്ങുന്നുണ്ട്… അലഷ്യമായി കിടന്ന പുതപ്പെടുത്തവനെ പുതപ്പിച്ച ശേഷം ഞാൻ അടുക്കളയിലേക്കു പോയി… ഞാൻ ചെന്ന് നോക്കുമ്പോൾ അവൾ അരിവാർക്കുകയായിരുന്നു… ആഹാ അച്ചായൻ എണീറ്റോ കുറച്ചൂടെ കിടക്കായിരുന്നില്ലേ മണി എട്ടല്ലേ അയത്തൊള്ളൂ …ദേ അവിടെ ചായ വെച്ചിട്ടുണ്ട് എടുത്തു കുടിച്ചോട്ടോ .. ഞാൻ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചവളുടെ കഴുത്തിൽ ഉമ്മ വെച്ചു … അയ്യേ!! ഒന്നുവിടച്ചായ രാവിലെ തന്നാ ഒരു കിന്നാരം..ദേ ചൂട് കഞ്ഞി വെള്ളമാ മുന്നിൽ ഇരിക്കുന്നത്… നിനക്ക് എന്നോട് ദേഷ്യോണ്ടോടി കൊച്ചേ …ഞാൻ അവളുടെ പിടിവിടാതെ തന്നെ ചോദിച്ചു… ദേഷ്യോ?എന്നാത്തിന്‌ …അരിക്കലം മുട്ടിട്ടു കഴിഞ്ഞവൾ എന്റെ നേരെ തിരിഞ്ഞു നിന്നു… അല്ല..ഞാൻ നിന്നെ കെട്യോണ്ട് പ്രസവശേഷം നിനക്ക് ഒരു സഹായത്തിനു പോലും ആരും ഇല്ലാതായില്ലെ ..മോൻ ഉണ്ടായി കഴിഞ്ഞു പതിനൊന്നാം ദിവസം തുടങ്ങിയ പണിയല്ലേ ഇത് ?

നേരാം വണ്ണം ഒരു റസ്റ്റ്‌ പോലും കിട്ടിട്ടില്ല നിനക്ക്… ‘എന്റെ അമ്മച്ചി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ’ എന്ന് വെറുതെ ആശിക്കുവാ ഞാൻ… നീ ഇനി രാവിലെ എണീറ്റു ഇമ്മാതിരി പണിയൊന്നും ചെയ്യണ്ട…ഫുഡ്‌ ഞാൻ പുറത്തുന്നു കഴിച്ചോളാം…. അയ്യടാ പുറത്തുന്നു കഴിക്കാനോ അതിനീ അന്നക്കുട്ടി മരിച്ചു സ്വർഗത്തിൽ പോണം…പിന്നെ അച്ചായൻ എന്നെ കെട്ടിയ കൊണ്ട് സ്വപ്‌നങ്ങൾ ഒന്നും ഇല്ലാണ്ടിരുന്ന എനിക്ക് ഒടയ തമ്പുരാൻ ഒരു ജീവിതം തന്നു… ഇനി മേലിൽ ഇമ്മാതിരി ചങ്കിൽ കൊള്ളണ വർത്താനം പറയരുത് …. അച്ചായൻ മാറിക്കെ അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് കറിക്കരിയാൻ പോയി… ഒരുമാതിരി പെണ്ണ് തന്നപ്പോ…ഞാൻ അറിയാതെ പറഞ്ഞു പോയി… ജീവിതത്തിന്റെ ഓരോ നല്ല നിമിഷങ്ങളും ബെല്ലും ബ്രേക്കുമില്ലാതെ പാഞ്ഞു പോയി… മോനു പത്തുമാസം പ്രായമായി എന്നത്തേയും പോലെ കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകൾ പതിവില്ലാത്ത വണ്ണം നിറഞ്ഞൊഴുകുന്നതു കണ്ടു….. എന്ത് പറ്റി മോൻ കടിക്കുന്നുണ്ടോ? ഞാൻ ചോദിച്ചു … അറിയില്ലിച്ചായ നെഞ്ചിൽ ഭയങ്കര വേദന മോൻ പാൽ കുടിക്കുമ്പോൾ സഹിക്കാൻ പറ്റണില്ല.തൊടുമ്പോ കല്ല് പോലെ തോന്നാ എനിക്കാണേൽ ഇപ്പൊ നല്ലോണം പാലുണ്ട് …ഇനി പാല് കെട്ടികിടന്നിട്ടാവോ വേദന ? അറിയില്ല ….നല്ല വേദന ഉണ്ടേൽ നമുക്ക് നാളെ ഒരു ഡോക്ടറെ കാണിക്കാം…ഞാൻ പറഞ്ഞു… പിറ്റേ ദിവസം അവളുമായി അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി .. സ്കാനിംഗ്,ടെസ്റ്റ്‌ ഇവ കഴിഞ്ഞ ശേഷം എന്നോട് മാത്രമായി ഡോക്ടർ അകത്തേക്ക് ചെല്ലാൻ പറഞ്ഞു…മനസ്സിൽ എന്തൊക്കെയോ വല്ലായ്ക എനിക്ക് തോന്നിയിരുന്നു … ജോണി അല്ലെ …ഇരിക്കു….ഡോക്ടർ റിപ്പോർട്ട്‌ നോക്കി ഇരിക്കുവായിരുന്നു… എന്താ ഡോക്ടർ ….എന്തേലും കുഴപ്പം ഉണ്ടോ?ഞാൻ വിക്കി വിക്കി ചോദിച്ചു.. കുഴപ്പം ഇല്ല എന്ന് ഞാൻ പറയുന്നില്ല.. കുഴപ്പം ഉണ്ട് …എനിക്ക് പറഞ്ഞെ പറ്റു ഇതെന്റ ജോലിയാണ്…നിങ്ങളുടെ ഭാര്യക്ക് സ്തനാർബുദമാണ്..നിർഭാഗ്യവശാൽ ഇത് അവരുടെ രണ്ട് സ്‌തനങ്ങളെയും ബാധിച്ചിട്ടുണ്ട്… നോക്കു ജോണി അന്നക്കുട്ടി കുഞ്ഞിന് ഫീഡ് ചെയ്യുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് നിർത്തണം കഴിയുമെങ്കിൽ ഇന്ന് തന്നെ…കാരണം കുഞ്ഞിനു അതു ദോഷം ചെയ്യും…Dont feel very bad.you know i am a doctor എനിക്ക് പറയാതിരിക്കാൻ വയ്യ… ‘ നിങ്ങളുടെ ഭാര്യയുടെ സ്‌തനങ്ങൾ ചിലപ്പോൾ മുറിച്ചു കളയേണ്ടി വരും’ രോഗം അത്രയ്ക്ക് മൂർച്ഛിച്ചിരിക്കുന്നു…നമുക്കിതല്ലാതെ വേറെ പോംവഴിയില്ല… കർത്താവെ എന്ന് ഞാൻ വിളിച്ചു പോയി ….എന്റെ ശരീരം മൊത്തം തളർന്നു പോകുന്നത് പോലെ തോന്നി എനിക്ക്… വിഷമിക്കാതിരിക്കു വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് കരുതു…നിങ്ങൾ ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക… അവളോട്‌ ഇതെങ്ങനെ പറയും എന്ന് എനിക്കൊരു രൂപവും ഇല്ലായിരുന്നു…വീട്ടിൽ എത്തുന്ന വരെ ഞാൻ അവളുടെ നേരെ നോക്കിയില്ല… ഉറങ്ങുന്ന കുഞ്ഞിനെ കൊണ്ട് കിടത്തി അവൾ എന്റെ അരികിൽ വന്നു നിന്നു. എന്താ അച്ചായാ ഡോക്ടർ എന്താ പറഞ്ഞത് കഴിക്കാൻ മരുന്ന് വല്ലതും തന്നോ…അത് ഞാൻ കഴിക്കണ കൊണ്ട് മോനു വല്ല കുഴപ്പവുമുണ്ടോ? പാലിന്റെ രുചി മാറിയ അവനറിയാട്ടാ പോരാത്തത്തിനു നല്ല കടിയും തരും… ഈയിടെയായി കുറുമ്പ് ഇത്തിരി കൂടുതലാ … എനിക്കെന്നെ നിയന്ത്രിക്കാനായില്ല കൊച്ചു കുട്ടികളെ പോലെ ഞാൻ കരഞ്ഞു… അവളെ കെട്ടിപ്പിടിച്ചു ഉള്ള സത്യമെല്ലാം തുറന്നു പറഞ്ഞു… എന്റെ കൈക്കുള്ളിലൂടെ ഊർന്നവൾ താഴേക്കിരുന്നു… മോളെ എന്ന് വിളിച്ചു ഞാൻ അവളെ കോരിയെടുത്തു… അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾ എന്നെ കെട്ടിപിടിച്ചുറക്കെ കരഞ്ഞു…അതു കേട്ടുകൊണ്ട് മോൻ ഞെട്ടിയുണർന്നു…. അവന്റെ കരച്ചിൽ കേട്ടവൾ അകത്തേക്കോടി… കട്ടിലിൽ കിടന്നു കരയുന്ന കുഞ്ഞിനെ വാരിയെടുത്തവൾ മടിയിൽ വെച്ചു… കുടിക്കെടാ മോനെ പറ്റുന്നത്ര കുടിക്കു’ നാളെ നിനക്ക് കടിക്കാൻ അമ്മച്ചിയുടെ അമ്മിഞ്ഞ കാണില്ലെടാ മുത്തേ’…അവൾ ആവേശത്തോടെ അവനു പാൽ കൊടുത്തുകൊണ്ടിരുന്നു… മുറിയിലേക്ക് ചെന്നപ്പോൾ കണ്ട ആ കാഴ്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു …. വേണ്ട അന്നക്കുട്ടി ആ പാല് മോനു കൊടുക്കണ്ട …കൊടുക്കരുതെന്ന ഡോക്ടർ പറഞ്ഞത് കൊടുത്താൽ കുഞ്ഞിന് ദോഷമാണ്… ഞെട്ടി വിറച്ചവൾ കുഞ്ഞിന്റെ വായിൽ നിന്നും മുലകൾ വലിച്ചെടുത്തു … അവളുടെ മുലയിൽ നിന്നും പാലൊഴുകി വന്നു അത് കുടിക്കാൻ വേണ്ടി അലറി കരഞ്ഞു കൊണ്ട് വാ പൊളിക്കുന്ന മോന്റെ മുഖം കാണാനാകാതെ ഞാൻ കണ്ണ് പൊത്തി…. കർത്താവെ എന്തൊരു പരീക്ഷണമാണിത്…. ദുർഘടം പിടിച്ച ദിവസങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോയതു . മോനെ പശുവിന്റെ പാൽ കുടിപ്പിക്കാൻ വേണ്ടി ഒരുപാട് പാടുപെട്ടു..നിറയെ പാലുണ്ടായിട്ടും കുഞ്ഞിന് കൊടുക്കാൻ കഴിയാതെ അത് പിഴിഞ്ഞ് കളയുമ്പോൾ വേദന സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരയുമായിരുന്നു…എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് എന്ന് പലപ്പഴും ഞാൻ ചിന്തിച്ചു… ആ ചിന്തകൾ എന്നെ പ്രാന്ത് പിടിപ്പിച്ചു… ഡോക്ടർ ഓപ്പറേഷൻ തീയതി കുറിച്ച് തന്നു…മനസ്സില്ലെങ്കിലും അവൾ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു …. കുഞ്ഞിനേം മാറോടു ചേർത്ത് തനിച്ചു നിൽക്കുന്ന അവസ്ഥയിൽ സഹായത്തിനു പോലും ആരും ഇല്ലല്ലോ കർത്താവെ എന്ന് വേവലാതിപ്പെട്ടിരുന്ന എന്റെ അടുക്കലേക്കു ഫാദറിന്റെ നിർദ്ദേശപ്രകാരം അനാഥാലയത്തിൽ പണിക്കു നിന്ന മറിയ ചേട്ടത്തി മാലാഖയെ പോലെ അവതരിച്ചു … മോനെ അവർ പൊന്നു പോലെ നോക്കുന്നതെനിക്ക് വലിയൊരു ആശ്വാസമിയിരുന്നു … പറഞ്ഞ ദിവസം തന്നെ അവളുടെ ഓപ്പറേഷൻ കഴിഞ്ഞു ……അവളുടെ ആ കിടപ്പു കണ്ടെന്റെ ചങ്കു പിടഞ്ഞു… ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നു കണ്ണാടിയിൽ നോക്കി ഏങ്ങലടിച്ചവൾ കരഞ്ഞു…കുഞ്ഞിനെ കട്ടിലിൽ കിടത്തി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… അച്ചായാ എന്നുറക്കെ വിളിച്ചവൾ എന്നെ കെട്ടിപ്പിച്ചു…. കരഞ്ഞോടി …. മതിയാവുന്ന അത്രേം കരഞ്ഞോ പക്ഷെ അതിന്നു തീരണം ….. നിന്റെ മനസ്സ് പതിവില്ലാത്ത വിധം പലവഴിയിലൂടെയും സഞ്ചരിക്കുന്നുണ്ടെന്നെനിക്കറിയാം.ഒന്നോർത്തു നോക്കിക്കേ കുറച്ച് നാളാണെങ്കിലും നമ്മടെ മോന് പാല് കൊടുക്കുവാനുള്ള ഭാഗ്യം നിനക്ക് കിട്ടിയില്ലേ മോളെ …… പിന്നെ അച്ചായൻ വേറൊരു കാര്യം കൂടി പറയട്ടെ മുലകൾ നഷ്ടപ്പെട്ടതോടെ നിന്റെ സൗന്ദര്യം പോയി അതുകൊണ്ട് ഇനി നിന്നോടുള്ള എന്റെ സ്നേഹം കുറഞ്ഞുപോകും നിന്നെ ഞാൻ വെറുക്കും എന്നൊക്കെ വല്ല ദുർചിന്തയും മനസ്സിലുണ്ടേൽ അതും അങ്ങ് ഉപേക്ഷിച്ചേക്കണേടി മോളെ . ഒക്കെ ശരിയാണ് നീ ചെറുപ്പമാണ് നിനക്ക് നിന്റെ ശരീരത്തിലെ സുന്ദരമായ അവയവങ്ങളാണു നഷ്ടമായത്.. അന്നമ്മേ ഞാൻ കേവലം നിന്റെ ശരീരത്തിന്റെ ഒരു ഭാഗത്തുള്ള ആ അവയവങ്ങളെയല്ല മറിച്ചു നിന്നെയാണ് സ്നേഹിക്കുന്നത്… കർത്താവ് വേറെ ആപത്തൊന്നും വരുത്താതെ നിന്നെ എനിക്കും മോനും തിരിച്ചു തന്നല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുതുന്നവൻ ആണ് ഞാൻ… ‘ആ കണ്ണുകൾ തുടയ്ക്കു ഇനിയത് നിറയാൻ ഞാൻ സമ്മതിക്കത്തില്ല’…. അവൾ കണ്ണുനീർ തുടച്ചെന്റെ മുഖത്തേക്ക് നോക്കി പതിയെ ചിരിച്ചു …ആ ചിരിക്കപ്പോൾ മുൻപില്ലാത്തത്ര ഭംഗിയായിരുന്നു…. NB: ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാകും ഭായ് ….എന്നാൽ പ്രതിസന്ധികളിൽ തളരാൻ വിടാതെ അതനുഭവിക്കുന്നവരുടെ നേരെ നീട്ടുന്ന പ്രിയപ്പെട്ടവരുടെ കരങ്ങൾ അവർക്കു നൽകുന്നത് ജീവിക്കാനുള്ള പുതിയ പ്രതീക്ഷകളായിരിക്കും….ശുഭം….
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular