Connect with us

പ്രണയം

ഡ്യൂപ്ലിക്കേറ്റ് കാമുകി

Published

on

രചന: Anvin George
ഇതെന്നാടാ നിന്റെ മാത്രം ഭാര്യ പ്രസവിക്കാൻ പന്ത്രണ്ടു മാസം എടുക്കുവോ “”രാവിലെ തന്നെ അച്ഛൻ നീട്ടി ചോദിച്ചു “”ചിലരങ്ങനെയാ അച്ഛാ ചിലപ്പോൾ അതിൽ കൂടുതൽ എടുക്കും”” ഞാൻ മറുപടി പറഞ്ഞു … ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി …അവളെ കെട്ടി കൃത്യം ഏഴാം മാസം ആയപ്പോൾ മുതൽ അച്ഛൻ ചോദിക്കുന്നതാണ്…””പ്രസവിക്കുന്നില്ലേ പ്രസവിക്കുന്നില്ലേ എന്ന് …….”. അച്ഛനിപ്പോൾ ചെറിയ ഓർമകുറവ് ഉണ്ട് ഏകദേശം ഒരു വര്ഷം മുൻപ് നടന്ന ഒരു സംഭവമാണ് അതിനു കാരണം എനിക്ക് ഒരു പെൺകുട്ടിയുമായി ഒരു ബന്ധം ഉണ്ടായിരുന്നു… അവളെ എങ്ങനെ ഒഴിവാക്കും എന്ന് കഴിഞ്ഞ കുറച്ചു കാലമായി ഞാൻ ചിന്തിക്കുകയാണ് .എങ്ങനെയും അവളെ ഉപേക്ഷിക്കണം അത് മാത്രമാണ് എന്റെ മനസ്സിൽ .അതിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു ഞാനും എന്റെ മനസ്സും … ഒരാഴ്ച മുന്നെയാണ് ബ്രോക്കർ വന്നു ഒരു ആലോചന പറഞ്ഞത് .

നല്ല ഒരു കുട്ടിയുണ്ട് ടീച്ചർ ആണ് അവിടെ സ്കൂളിൽ പഠിപ്പിക്കുകയാണ് എന്ന് . കഴിഞ്ഞ കുറേക്കാലമായി പ്രണയം നടിച്ചു കൊണ്ട് നടന്ന എന്റെ ഡ്യൂപ്ലിക്കേറ്റ് കാമുകിയെ ഉപേക്ഷിക്കുന്ന കാര്യമോർത്തപ്പോൾ മനസ്സിൽ ആദ്യം നല്ല സന്തോഷം തോന്നി .. പിന്നീട അത് ചെറിയ വിഷമം ആയി മാറിയോ എന്നൊരു സംശയം..ഉത്സവത്തിന് വാങ്ങിക്കുന്ന പൊട്ടാസു തോക്കു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം അടുത്ത തോക്കു വാങ്ങിക്കുമ്പോൾ തിരിച്ചു വരും അത്രേയുള്ളു ഇതും എന്നോർത്തു ഉണ്ടായ വിഷമത്തെ വന്ന വഴി തിരിച്ചു വിട്ടു.. . ടീച്ചറിന്റെ ആലോചനയും ഇവളെയും താരതമ്യം ചെയ്യാൻ പോലും പറ്റില്ല ..അത്രയ്ക്ക് താഴെ ആണിവൾ …എനിക്കുള്ള ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളം എന്റെ ആവശ്യങ്ങൾക്കു പോലും തികയില്ല .. കുറച്ചു സ്ഥലം ഉള്ളത് കൊണ്ടാണ് എല്ലാ ആലോചനയിലും എനിക്ക് പരിഗണന കിട്ടുന്നത് .. അങ്ങനെ അവളെ ഒഴിവാക്കാൻ തീരുമാനിപ്പിച്ചുറപ്പിച്ച ആ ദിവസം ഞാൻ അവളുമായി സംസാരിക്കാൻ തുടങ്ങി .. അവൾക്കു എന്നോടുള്ള ആത്മാർഥമായ പ്രണയം അതാണ് എന്നിൽ നിന്നും അവളെ അകറ്റാൻ ഉള്ള പ്രധാന തടസ്സം …അവളും എന്നെ പോലെ സമയം പോകാൻ വേണ്ടിയുള്ള പ്രണയം ആയിരുന്നെങ്കിൽ എല്ലാം എളുപ്പമായേനെ . എന്തെങ്കിലും കാരണം കിട്ടാതിരിക്കില്ല .എന്തെലുംകാരണം അവളായിട്ടു തന്നെ ഉണ്ടാക്കാറുണ്ട് .നിസ്സാര ഒരു കാരണം മതി അത് ഞാൻ പെരുപ്പിച്ചു വലുതാക്കിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉടക്ക് ,എന്നും ഉടക്ക് തന്നെ അവൾക്കു മേൽ ഞാൻ അടിച്ചേൽപ്പിച്ചിരിക്കുന്ന കുറെ നിബന്ധനകൾ ഉണ്ട് അവയെല്ലാം പാലിച്ചില്ലെങ്കിൽ ഞാൻ അന്ന് വലിയ ഉടക്കുണ്ടാക്കാറുണ്ട് .അവൾ കരഞ്ഞു ഫോൺ വച്ചിട്ട് പോകും.. കാരണങ്ങൾ എന്റെ തന്നെ ആണെങ്കിലും കരഞ്ഞു പോയ അവളെ വിളിക്കാൻ ഞാൻ ശ്രമിക്കാറില്ല .എപ്പോഴോ ഉറങ്ങിപ്പോകുന്ന ഞാൻ അവളുടെ കരച്ചിലടങ്ങിയ ശേഷം വരുന്ന ഫോൺ കോളുകൾ എടുക്കാറുമില്ല ….. കഴിഞ്ഞ കുറച്ചു കാലമായി എനിക്കവളുടെ ആവിശ്യം രാത്രികാലങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ ..അങ്ങനെ ഉള്ളപ്പോൾ മാത്രമാണ് ഞാൻ അവളെ വിളിക്കാറുള്ളത് ..

ഇന്നെന്തായാലും ഈ ബന്ധം അവസാനിപ്പിക്കണം ഇത് നീണ്ടു പോയാൽ ഇനി ചിലപ്പോൾ ഇതവസാനിപ്പിക്കാൻ പറ്റില്ല … ഇനി എനിക്കിഷ്ടം തോന്നിയാലും ഈ ബന്ധത്തതിന് സമ്മതിക്കാൻ മാത്രം ബോധമില്ലാത്തവരല്ല എന്റെ വീട്ടുകാർ അച്ചൻ ഒരു കമ്മ്യൂണിസ്റ് ആയതു കൊണ്ട് ചിലപ്പോൾ സമ്മതിച്ചേക്കും പാവപ്പെട്ടവന് പണക്കാരന്റെ പണം പിടിച്ചു കൊടുക്കണമെന്ന് അച്ചൻ എപ്പോളും പറയാറുണ്ട് …ഞാൻ വാങ്ങിക്കൊടുത്ത മൊബൈൽ മാത്രം ബാലൻസ് ഷീറ്റിൽ ആസ്തിയായി എഴുതാൻ ഉള്ള അവൾക്കു എന്നെ കെട്ടുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക സമത്വത്തിനു അച്ഛന് വല്യ എതിർപ്പ് കാണാൻ വഴിയില്ല. പക്ഷെ ‘അമ്മ ….എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നതു എന്റെ അമ്മയാണ് .ഇവളെ എങ്ങാനും കെട്ടേണ്ടി വന്നാൽ ,ഞാനീ ബന്ധം എങ്ങാനും പറഞ്ഞാൽ ‘അമ്മ തലകറങ്ങി വീഴുന്നത് സ്വപനം കണ്ട എന്നെ ഉണർത്തിയത് അവളുടെ “ചേട്ടായീ” എന്നുള്ള വിളിയാണ് .. ആ വിളി കേൾക്കാൻ നല്ല രസമാണ് …അതിൽ അവളുടെ സ്നേഹം മുഴുവൻ ഉണ്ട് … “ങ്ങും “” ഇല്ലാത്ത ഗാംഭീര്യം വരുത്തി ഞാൻ മൂളി .. “ചേട്ടായീ ഞാനിന്നൊരു സിനിമയ്ക്ക് പോയി …പകല് മുഴുവൻ ചേട്ടായീനെ വിളീച്ചാരുന്നു പൊക്കോട്ടെ എന്ന് ചോദിക്കാനാരുന്നു .പക്ഷെ ചേട്ടായീ എടുത്തില്ല ഫ്രണ്ട്സ് എല്ലാരും ഉണ്ടാരുന്നു നല്ല രസമാരുന്നു ..അതിലെ ഒരു പാട്ടു സീനിൽ നമ്മള് പണ്ട് വാഗമണ്ണിൽ പോയ ആ തടാകം ഇല്ലേ അതൊക്കെ കാണിക്കുന്നുണ്ടാരുന്നു ഞാൻ ചേട്ടായിയെ ഓർത്തിരിക്കുവാരുന്നു മുഴുവൻ സമയവും “”” അവളുടെ മണികിലുങ്ങുന്നത് പോലുള്ള സംസാരം കേട്ടതും ഇത് നിർത്താനുള്ള ഒരു കാരണം കിട്ടിയ സന്തോഷത്തിൽ മനസ്സിൽ ചിരിച്ചുകൊണ്ട് ചോദിച്ചൂ … “”ആരൊക്കെയാരുന്നു ഫ്രണ്ട്സ് “” വളരെ പ്രതീക്ഷയോടെ ആണ് ചോദിച്ചത് …. “”അനുവും അനുവിന്റെ കുറച്ചു കസിൻസും “” അവൾ പറഞ്ഞു. “”കസിൻസ് എന്ന് പറഞ്ഞാൽ ബോയ്സ് ഒക്കെ ഉണ്ടായിരിക്കുമല്ലോ “”പ്രതീക്ഷയോടെ ഞാൻ ചോദിച്ചു .. “”ഇല്ലെട്ടായീ മൊത്തം പെൺപിള്ളാരുന്നല്ലോ ..ബോയ്‌സ് ഉണ്ടേൽ ഞാൻ പോകുവോ.. ചേട്ടായിയെ എനിക്കറിയില്ല ?” അവിടെ ഞാൻ ചമ്മി എന്റെ പ്രതീക്ഷകൾ പകുതി അസ്തമിച്ചു ..പക്ഷെ അവൾ പറഞ്ഞതിന്റെ വാലിൽ എനിക്ക് ഉള്ളത് ഉണ്ടായിരുന്നു …. “”ചേട്ടായിയെ എനിക്കറിയാന്മേലെ”” അതിന്റെ വരികൾക്കിടയിലൂടെ വായിച്ചു ഞാൻ സംതൃപ്തനായി . അതെന്ന നീ അങ്ങനെ പറഞ്ഞെ എന്നെ നീ ഒരു സംശയ രോഗി ആയാണോ നീ കണ്ടത് “”ഞാൻ ആദ്യത്തെ എന്റെ അസ്ത്രം എയ്തു… “”അങ്ങനല്ല ചേട്ടായീ ഞാനുദ്ദേശിച്ചേ ഒരു തമാശക്ക് ഞാൻ….””അവളെ മുഴുവിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല … “”നീ ഒന്നും പറയണ്ട …ഇങ്ങനാണേൽ ജീവിതകാലം മുഴുവൻ നീ എന്നെ സംശയരോഗി ആക്കി മാറ്റി ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ഇടുമല്ലോ “”ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു … ചേട്ടായീ അനാവശ്യം പറയരുത് …ഞാൻ അങ്ങനെ ഒന്നുമല്ല ചോദിക്കാതെ സിനിമയ്ക്ക് പോയതാണ് പ്രശ്നമെങ്കിൽ അത് പറയണം അല്ലാതെ ചുമ്മാ അതും ഇതും പറഞ്ഞു ഉടക്കുണ്ടാക്കാൻ വരരുത് …അവളുടെ ശബ്ദം കനത്തു …. . അവളുടെ ശബ്ദം കനത്തതും എന്റെയും വാശി കൂടി എന്നെ കാത്തിരിക്കുന്ന ടീച്ചറിനെ മാത്രം മനസ്സിൽ ഓർത്തു ഞാൻ പറഞ്ഞു ഇങ്ങനാണേൽ ഈ ബന്ധം നമുക്കിവിടെ വച്ച് അവസാനിപ്പിക്കാം .അതെങ്ങനാ അമ്മയെപ്പോലെ അല്ലെ മോളും വരൂ.. ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും വേശ്യകളെപ്പോലെ . “”ചേട്ടായീ”” അവൾ നീട്ടി വിളിച്ചു …”അമ്മയെ പറയരുത് എന്റെ ‘അമ്മ അങ്ങനെ ഒന്നുല്ലാരുന്നു ..ചേട്ടായിക്കറിയാല്ലോ സത്യം .’അമ്മ മരിച്ചത് അതിനല്ല അവൾ ഏങ്ങലടിച്ചു കരഞ്ഞു ..

ഈ ഒരു ചെറിയ കാര്യത്തിന്റെ പേരിൽ പാവം മരിച്ചുപോയ എന്റമ്മയെ പറയണ്ടാരുന്നു ..ഞാൻ അങ്ങനെ ആയതു എന്റെ ചേട്ടായീടെ മുന്നിൽ മാത്രമാണ് പറഞ്ഞു .ചേട്ടായിക്ക് ഇത് നിർത്തണമെങ്കിൽ ഇങ്ങനൊന്നും പറയണ്ടായിരുന്നു .. ഞാൻ പറഞ്ഞത് അല്പം കടന്നു പോയി എന്നെനിക്കു തന്നെ തോന്നി..മറ്റൊരാളുടെ കാമവെറിക്ക് മുന്നിൽപെട്ടുപോയ നിരപരാധിയായ അവളുടെ ‘അമ്മ ആത്മഹത്യ ചെയ്യുമ്പോൾ നാട്ടുകാർ അവർക്കൊരു പേര് ചാർത്തിക്കൊടുത്തിരുന്നു ..അത് വിളിക്കാൻ ആ കാമവെറിയനും മുന്നിൽ തന്നെ ഉണ്ടായിരുന്നു .. കുറ്റബോധത്തിനും മുകളിൽ എന്റെ സ്വാർത്ഥത പറന്നു നടന്നു .സാധാരണ പത്തു മിനിറ്റ് കഴിയുമ്പോൾ വിളിക്കുന്നതാണ് …അന്ന് അത് ഉണ്ടായില്ല ..കുറച്ചു നേരം ഞാൻ കാത്തിരുന്നു …ഇങ്ങനെ പോയാൽ ഇതിനൊരു തീരുമാനവും ഉണ്ടാവില്ല …ഞാൻ അവൾക്കു ഫേസ്ബുക്കിൽ മെസ്സേജ് അയച്ചു …. “”ഡീ വാ ഫോണെടുക്ക് “” ..ഞാൻ വീണ്ടും വീണ്ടും അയച്ചു ..ഒന്നിനോടും അവൾ പ്രതികരിച്ചില്ല ..പക്ഷെ എല്ലാം അവൾ കാണുന്നുണ്ടായിരുന്നു … ഇനി അവളെങ്ങാനും ആത്മഹത്യ ചെയ്യുമോ എന്നുള്ള ഭയം എന്നെ പിടികൂടി …അടുത്ത മെസ്സേജ് അയക്കാൻ തുടങ്ങുന്നതിനു മുന്നേ അവിടുന്നെന്തോ ടൈപ്പ് ചെയ്യുന്നതായി കാണിച്ചു ,,ഞാൻ കാത്തിരുന്നു .. ചേട്ടായീ …എന്റെ ‘അമ്മ ആരുമായിക്കൊള്ളട്ടെ…. ഈ ബന്ധം ഞാൻ നിർത്തിയാൽ എനിക്ക് നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിയുമോ ..ചേട്ടായിക്ക് മാത്രം ഞാൻ തന്നതൊക്കെ എനിക്ക് തിരിച്ചു തരാൻ പറ്റുമോ…”” ഞാൻ ഒന്നും തിരിച്ചയച്ചില്ല … എന്താ ചേട്ടായീ ഒന്നും മിണ്ടാത്തെ അതോ എല്ലാം മറന്നതാണോ ?? വാഗമണ്ണിലേക്കുള്ള വഴിയിൽ ചേർന്നിരിക്കാത്തതിന് ചേട്ടായി എന്നെ ഇറക്കി വിട്ടത് ….ചേർന്നിരിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്നെ ഭീഷണിപ്പെടുത്തി ചേർത്തിരുത്തിയത് …പറ ചേട്ടായീ ….. ഞാൻ കരഞ്ഞു പറഞ്ഞതല്ലേ ചേട്ടായീ കെട്ടിക്കഴിഞ്ഞേ എന്നെ തൊടാവുള്ളു എന്ന് എന്നിട്ടും പൈൻ മരക്കാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് എന്നെ ചുംബിച്ചത് …പറ …. ..എന്തിനാ ചേട്ടായീ ഈ ഫോൺ എനിക്ക് വാങ്ങി തന്നത്….എന്നോടുള്ള സ്നേഹത്തെ കൊണ്ടാണോ …അല്ല ഒരിക്കലുമല്ല ..ആളില്ലാത്ത സമയം എന്റെ നഗ്നത കണ്ടു ആസ്വദിക്കാൻ അല്ലെ ?? എല്ലാത്തിനും മറുപടിയായി കീബോര്ഡിലെ എം എന്ന അക്ഷരം അമർത്തിക്കൊണ്ടിരുന്നു …. ഇന്നിവിടെ എല്ലാരും ഉണ്ട് വന്നു വീട് കണ്ടിട്ട് പോകാമെന്നു പറഞ്ഞു എന്നെ വിളിച്ചത് വീട് കാണാൻ ആരുന്നോ ചേട്ടായീ .. അന്ന് ചേട്ടായിയെ ഞാൻ തള്ളി മാറ്റി ഓടിയിട്ടും എനിക്ക് വയ്യ എന്ന് പറഞ്ഞിട്ടും എന്നെ വെറുതെ വിടാതിരുന്നത്.. എന്റെ നെറ്റി കതകിൽത്തട്ടി മുഴച്ചിട്ടും എന്റെ വേദനപോലും മനസ്സിലാക്കാതെ എന്നെ തറയിലേക്ക് തള്ളിയിട്ടതൊക്കെ എളുപ്പത്തിൽ മറക്കണമല്ലേ ഞാൻ “” “മനസ്സിൽ അവളോട് സ്നേഹം എവിടെയോ തോന്നി തുടങ്ങിയിരുന്നു .. ഒഴിവാക്കാം എന്നുറപ്പോടെ പ്രേമിക്കുകയാണെന്നു അഭിനയിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല കുറച്ചെങ്കിലും അവളെ സ്നേഹിക്കാൻ പറ്റുമെന്ന് ……പക്ഷെ ഇവളെ ഒഴിവാക്കിയേ പറ്റു .ഞാൻ എന്നോട് തന്നെ പറഞ്ഞു .. “”അതൊക്കെ കഴിഞ്ഞ കഥകളാണ് എല്ലാം സംഭവിച്ചു പോയി ..എന്നോട് ക്ഷമിക്കൂ ….എനിക്കിപ്പോ നല്ല ഒരു ആലോചന വന്നിട്ടുണ്ട് അത് നടക്കണം …നീയും പ്രാർത്ഥിക്കണം …….””ഞാൻ ടൈപ്പ് ചെയ്തു എന്റർ അടിച്ചു … “ഓഹോ അപ്പൊ അതാരുന്നല്ലേ കാര്യം ..ഇത് പറഞ്ഞാൽ പോരാരുന്നോ ഞാൻ നേരത്തെ ഒഴിവാകില്ലായിരുന്നോ ചേട്ടായീ അതിനാണല്ലേ ഇത്രയൊക്കെ …..”

“അവളുടെ പേരിന്റെ നേരെ കത്തിയിരുന്ന പച്ച വെളിച്ചം അണഞ്ഞുപോയി ….. കിടന്നപ്പോൾ മുഴുവൻ അവളുടെ മുഖം ആയിരുന്നു …ചെറിയ സ്നേഹം തോന്നി എങ്കിലും ശരീരത്തിന് വേണ്ടി മാത്രം സ്നേഹിച്ചവളെ നൈസ് ആയിട്ട് ഒഴിവാക്കിയ ഒരു സന്തോഷം മനസ്സിലെവിടെയോ തിളങ്ങി നിന്നു .. പിറ്റേ ദിവസം രാവിലെ വലിയ ഒരു ബഹളം കേട്ടാണ് ഞാൻ ഉണർന്നത് ….”ഇറങ്ങഡീ വെളിയിൽ “”അച്ഛനാണ് …. ജനലിൽ കൂടെ വെളിയിലേക്കു നോക്കാൻ ചെന്ന എന്റെ പുറത്തു ആദ്യത്തെ അടി വീണു ….””നാണം കെട്ടവനെ കുടുംബത്തിന്റെ മാനം കളയാനായിട്ട് ഏതെങ്കിലും പെണ്ണിന്റെ പുറകെ പോയി അവളെ പിഴപ്പിച്ചിട്ട് വന്നേക്കുവാണല്ലേ “”ചേട്ടനാണ് “”ഇറങ്ങി വാടാ ഇവിടെ “ചേട്ടൻ എന്റെ കൈയ്യിൽ ബലമായി പിടിച്ചു പുറത്തേക്കു കൊണ്ടുപോയി ….. അവിടെ മൊബൈലും പിടിച്ചു കണ്ണുമിഴിച്ചിരിക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത് ….തൊട്ടപ്പുറത്തു ചിരിച്ചു കൊണ്ട് നിക്കുന്ന ഇ ഞാൻ നൈസ് ആയിട്ടൊഴിവാക്കി വിട്ട പഴയ കാമുകിയും …. അമ്മയുടെ കയ്യിലോട്ട് ഞാൻ നോക്കി .. ഇത് ആ ഫോൺ തന്നെ അവൾക്കു ഞാൻ വാങ്ങിക്കൊടുത്ത അതെ ഫോൺ …… അവളെ ഞാൻ നോക്കി ..”യാതൊരു ഭാവഭേദവുമില്ലാതെ അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്നു ..ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു . ‘അമ്മ എന്നെ ദയനീയമായി ഒന്ന് നോക്കി … …ഇത്രയും കാലം ഞാൻ പെറ്റുവളർത്തിയ എന്റെ മകൻ ഒരു പെണ്ണിനെ നശിപ്പിക്കാൻ മാത്രം വളർന്നല്ലോ എന്ന ചിന്തയാകാം ആ നോട്ടത്തിനു പിന്നിലെന്നു ഞാൻ ഊഹിച്ചു അച്ഛൻ എന്റെ പുറകിൽ തലക്കു മുകളിൽ കൈ വച്ച് എന്തൊക്കെയോ പറയുന്നുണ്ടാരുന്നു ..പറയുകയല്ല പ്‌രാകുകയാണ് “”നശിച്ച ജന്മം “”” ‘അമ്മ അവിടെ നിന്നും എഴുന്നേറ്റ് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ..അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ,,,,അവളുടെ കയ്യിൽ ഒരു ബാഗും വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു …… അവളിറങ്ങി വന്നിരിക്കുകയാണെന്നും ഞാൻ അവളെ ചെയ്ത കഥകൾ എല്ലാം തെളിവ് സഹിതം അവർക്കവൻ കാണിച്ചുകൊടിത്തിരുന്നു ,,അതിനാണവൾ ഇന്നലെ എന്റെ കുറ്റസമ്മതം രേഖപ്പെടുത്തിയത് …ഇത്രയും എനിക്ക് മനസ്സിലായത് അച്ഛൻ പറഞ്ഞപ്പോളാണ് ……. “നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ആ ദാരിദ്ര്യം പിടിച്ച കുഞ്ഞപ്പന്റെ മകളെ അല്ലാതെ “”അച്ഛന്റെ ചോദ്യത്തിൽ അത് വരെ അച്ഛൻ വായിച്ച ദാസ് ക്യാപിറ്റൽ മറന്നു എന്ന് എനിക്ക് മനസ്സിലായി .. എന്നെ ഞെട്ടിച്ചതു ‘അമ്മയാണ് ..അവളോട് ബാഗൊക്കെ ഇവിടെ തന്നെ വച്ചിട് വീട്ടിൽ പോയി അച്ഛന്റെ അനുഗ്രഹം വാങ്ങി വരാൻ പറഞ്ഞു തിരിച്ചയച്ചു …. നാളെ തന്നെ കല്യാണം നടത്തണം എന്നും ആ കുട്ടി രണ്ടു മാസം ഗർഭിണി ആണെന്നും ‘അമ്മ പറയുന്നത് കേട്ട് അച്ഛനുണ്ടായ തലകറക്കം എനിക്ക് ബോധം വന്നിട്ട് കൃത്യം ഏഴു മിനിട്ടിനു ശേഷം ആണ് മാറിയത് ..എഴുന്നേറ്റു വന്ന അച്ഛൻ എന്തോ പിച്ചും പേയുമാണ് പറഞ്ഞു കൊണ്ടിരുന്നത് അന്ന് മുതൽ ആണ് അച്ഛന് ചെറിയ മറവി തുടങ്ങിയതും .. അമ്മയ്ക്ക് പ്രതീക്ഷിച്ചിരുന്ന തലകറക്കം അച്ഛനിൽ കണ്ട ഞാൻ മുഖം കഴുകി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു ..’അമ്മ എനിക്കു മുഖംതരാതെ മാറി നടന്നു …. നാളെ കെട്ടാൻ റെഡി ആയിക്കോ അമ്പലത്തിൽ വച്ച് നിന്നെ കെട്ടിക്കുവാ കുറെ സ്വപ്‌നങ്ങൾ ഉണ്ടാരുന്നു …ഇനി വിധി അനുസരിച്ചു നടക്കട്ടെ…..”എന്തിനാടാ ആ പാവപ്പെട്ട കൊച്ചിനോട് ഈ ചെയ്ത്ത് ചെയ്തത് ആദ്യമായിട്ടല്ല അവൾ ഇവിടെ വരുന്നത് അല്ലെ “എന്ന് ചോദിച്ചു അമ്മ മൊബൈൽ എന്റെ കയ്യിൽ വച്ച് തന്നു …….

ഞാൻ ആ മൊബൈലിൽ നോക്കി തുറന്നു കിടന്ന ചാറ്റ് ഞാൻ കണ്ടു ഇന്നലെ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു മെസ്സേജ് പോലും ഡിലീറ്റ് ചെയ്യാതെ ആണ് അവൾ അമ്മയെ അവൾ ഏൽപ്പിച്ചത് …. “”പിന്നെയെ അവൾ ഗർഭിണി ആണെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ അല്ലേൽ നിന്റെ അച്ഛൻ സമ്മതിക്കില്ല …അങ്ങേരു കാര്യം മാർക്സ് എൻഗൽസ് എന്നൊക്കെ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോ പുള്ളിടെ രീതിക്കെ നിക്കുവൊള്ളൂ…..’അമ്മ കൂട്ടിച്ചേർത്തു .. എനിക്ക് പറയാൻ ന്യായീകരണങ്ങൾ ഒന്നും ഉണ്ടായില്ല .അതുണ്ടാക്കാൻ പാടില്ലല്ലോ … അമ്മയ്ക്കിതു എങ്ങനെ പറയാൻ സാധിക്കുന്നു ..ഇത്രേം പപ്രശ്നങ്ങൾ ഉണ്ടായിട്ടും എങ്ങനെ ഇതൊക്കെ അതിജീവിച്ചു ന നില്ക്കാൻ സാധിക്കുന്നു ഞാൻ അതിശയിച്ചു അമ്മയെ നോക്കി നിന്നു …….. കല്യാണത്തിന്റെ ആദ്യ നാളുകളിൽ അവളെ ഞാൻ ഒരു ശത്രുവായി തന്നെ കണ്ടു ….അവള് ചെയ്ത പ്രവർത്തി അവളെ ഒരിക്കലും എനിക്ക് സ്നേഹിക്കാൻ പറ്റാത്ത രീതിയിലാരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു …പിന്നീടെപ്പോളോ എന്റെ സ്വാർതഥത വിട്ടുമാറിയപ്പോൾ അവളുടെ സ്നേഹം എന്നെ കീഴടക്കി …അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോൾ ഞാൻ ചെയ്ത അപരാധത്തിന്റെ വലിപ്പം മനസ്സിലാക്കി അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി ……ഇന്ന് അവളെന്റെ യാണ് എന്റെ മാത്രമാണ് …. അന്ന് ‘അമ്മ പറഞ്ഞ രണ്ടുമാസത്തെ ഗര്ഭത്തിന്റെ കണക്കു വച്ച് അച്ഛൻ വീണ്ടും ചോദിച്ചു “””പന്ത്രണ്ടു മാസമായിട്ടും എന്താടാ നിന്റെ ഭാര്യ പ്രസവിക്കാത്തെ ??””.. അവളുടെ തീയതി ആയി ഇരിക്കുവാനെന്നു അച്ഛനോട് ഇനി ചോദിക്കുമ്പോൾ പറയണം എന്ന് വിചാരിച്ചു ഞാൻ അവളുടെ നിറ വയറിൽ ചുംബിച്ചു …..

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular