Connect with us

പ്രണയം

അമ്മു നിനക്ക് ഒന്നു സഹകരിച്ചാൽ എന്താണ് ഇത്രയ്ക്കും കുഴപ്പം…? ഞാനുമൊരു ആണല്ലേ….?

Published

on

രചന: അരുൺ നായർ
“”അമ്മു നിനക്ക് ഒന്നു സഹകരിച്ചാൽ എന്താണ് ഇത്രയ്ക്കും കുഴപ്പം…? ഞാനുമൊരു ആണല്ലേ….? എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ…..?”” ഞാൻ കേറി പിടിച്ചപ്പോൾ ഇന്ന് ഒന്നിനും വയ്യ ഏട്ടാ എന്നു പറഞ്ഞ അമ്മുവിനോട് അല്പം ദേഷ്യത്തോടെ തന്നെ ഞാൻ എന്റെ മനസ്സ് അറിയിച്ചു….. “”വയ്യാത്തോണ്ട് അല്ലേ ഏട്ടാ…… അല്ലങ്കിൽ ഞാൻ ഒന്നിനും എതിരൊന്നും പറയാറില്ലല്ലോ…. . ഇതിപ്പോൾ മെൻസസ് ആകേണ്ട സമയമായിട്ടും ആകുന്നില്ല അതുകൊണ്ട് ഒട്ടും വയ്യ ശരീരത്തിന്….. നല്ല വേദനയും ഉണ്ട്……”” “”നീ ഒന്നു പോടീ അമ്മു….. എല്ലാം നിന്റെ വെറും തോന്നലുകളാണ്…. നിനക്കിപ്പോൾ എന്നോട് പഴയ താല്പര്യം ഇല്ല,,,, അതിനു ഓരോ കാരണങ്ങൾ ചുമ്മാ ഉണ്ടാക്കുക ആണെന്ന് മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കു ഉണ്ട്……”” “”നല്ല വേദനയുണ്ട് ഏട്ടാ….. എന്നാലും കുഴപ്പമില്ല ഏട്ടന്റെ ആഗ്രഹം നടക്കട്ടെ…… എനിക്കു എന്റെ മരണം വരെ ഏട്ടനോടുള്ള താല്പര്യം പോകത്തുമില്ല….. അതോർത്തു വിഷമിക്കണ്ട…. “”

“”അങ്ങനെ ചത്ത ശവത്തെ പോലെയൊരു ഭാര്യയെ എനിക്കു ആവശ്യമില്ല…. എന്റെ ഇഷ്ടങ്ങളും മോഹങ്ങളും അറിഞ്ഞു നിൽക്കുന്ന ഭാര്യയെ ആണ് എനിക്കു വേണ്ടത്…..”” “”എന്റെ പൊന്നരുണേട്ടാ ഇങ്ങനെ ഒന്നും പറയാതെ….. ഏട്ടനും പെങ്ങൾമാർ ഉള്ളതല്ലേ എന്നിട്ടും ഇതൊന്നും അറിയില്ലേ …… അതും പോട്ടെ വർഷം എട്ടു കഴിഞ്ഞില്ലേ ഞാനുമായി ഒരുമിച്ചു ജീവിക്കുന്നു….. എന്നിട്ടും ഒന്നും മനസ്സിലാക്കുന്നില്ലല്ലോ ഏട്ടാ,,,, ഈ സമയത്ത് അല്ലേ എനിക്കു ഏട്ടന്റെ കൂടുതൽ സ്നേഹവും പരിചരണവും ആവശ്യം……. അതെങ്ങനെയാ ഒരു വിസ്‌പർ മേടിച്ചു തരാൻ പറഞ്ഞാൽ പോലും എന്നെ നോക്കിയൊന്നു പുച്ഛിക്കത്തല്ലെയുള്ളൂ….. എത്ര വേദനയാണെങ്കിലും ഞാൻ തന്നെ പോയി മേടിക്കണ്ടേ…. എന്റെയൊരു വിധി അല്ലാതെയെന്തു പറയാൻ…….”” ‘”എനിക്കു നിന്നോട് കൂടുതലൊന്നും സംസാരിക്കാൻ താല്പര്യമില്ല…… പറഞ്ഞിട്ടും കാര്യമില്ലെന്നും അറിയാം……. ലോകത്ത് ആകെ മെൻസസ് ഉള്ളത് നിനക്ക് മാത്രം ആണല്ലോ,,,,, നിന്റെ സംസാരം കേട്ടാൽ….. ഇപ്പോൾ തന്നെ രണ്ടു ദിവസമായി ഈ കള്ള വേദന ഇനി ഇതു കഴിഞ്ഞു ഏഴു ദിവസം തൊടാൻ മേല……. ഇങ്ങനെ ആണെങ്കിൽ ഞാൻ വല്ല ഒളിസേവക്കും പോകേണ്ടി വരും…….”” “”അരുണേട്ടാ മതി,, എനിക്കു ഒന്നാമത് ശരീരം മുഴുവൻ വേദനയാണ് അതിന്റെ കൂടെ എന്റെ മനസ്സും ഇങ്ങനെ വേദനിപ്പിക്കാതെ……. പ്ലീസ്…. നമുക്കും ഒരു പെൺകൊച്ചു ആണ് അതു മറക്കല്ലേ,,,,, അവൾക്കു എങ്കിലും പറഞ്ഞാൽ മനസിലാകുന്ന ഒരു ഭർത്താവിനെ കൊടുക്കണേ ദൈവമേ…….. ഒരു പത്തു ദിവസം പോലും ഒന്നും സഹിക്കാൻ വയ്യാത്ത ഭർത്താവ്…… ഇതാണോ അരുണേട്ടാ ദാമ്പത്യം……. എല്ലാം പരസ്പരം അറിഞ്ഞു പങ്കുവെച്ചുള്ള ജീവിതം അതല്ലേ നല്ലതു….”” “”എടി നീ നിർത്തു കേട്ടോ…. നിന്റെ കള്ളത്തരം ഞാൻ അനുവദിക്കുന്നില്ല പറഞ്ഞു എന്റെ കുഞ്ഞിനെ വച്ചു നീ ആളാകാൻ നോക്കണ്ട എന്റെ മുൻപിൽ……. എന്തായാലും നീ പട്ടിണിക്ക് ഇട്ടാലും അരുണിന് ഉള്ള വകുപ്പ് അരുൺ ഗൂഗിളിൽ സെർച്ച്‌ ചെയ്തു ഉണ്ടാക്കും……””

“”മതി എന്റെ പൊന്നെ…. എന്തേലും കാണിച്ചോ…. ഞാൻ വേണ്ട പറഞ്ഞാലും കേൾക്കില്ലല്ലോ…. വല്ല പെണ്ണുങ്ങളുടെയും കാണു…. എന്നിട്ടു കിട്ടുന്ന സംതൃപ്തിക്കു ഉറങ്ങു…. ഞാൻ ഒന്നും പറയുന്നില്ല…. പക്ഷെ എന്റെയുള്ളു ഇങ്ങനെ വേദനിപ്പിക്കുന്നതിനു ഈശ്വരൻ അരുണേട്ടനോട് ചോദിക്കും കണ്ടോ…. “” “”അതേടി നിന്റെ കള്ളത്തരം ഞാൻ നിന്നോട് തന്നെ പറഞ്ഞതിന് നീ എന്നെ പ്രാകി കൊല്ല്……. എന്നിട്ടു വേണ്ടേ നിനക്ക് കണ്ടവന്മാരുടെ കൂടി അഴിഞ്ഞാടി നടക്കാൻ…… അതും പറഞ്ഞു ഞാൻ മൊബൈൽ കൈകളിലോട്ടു എടുത്തു…… ഗൂഗിളിൽ ഇന്ന് സണ്ണി ലിയോണിനെ കണ്ടു തകർക്കണം…. ൽ”” “”അരുണേട്ടാ ഇനിയും ഞാൻ കള്ളത്തരം പറയുകയാണെന്ന് പറയരുതേ……. എനിക്കു തീർത്തും വയ്യാത്തതുകൊണ്ടാണ്……. പിന്നെ ഏട്ടനോട് ഈശ്വരൻ ചോദിക്കും പറഞ്ഞിട്ട് അപ്പോൾ തന്നെ മനസ്സിൽ പറഞ്ഞതും ദൈവമേ എന്റെ ഏട്ടന് ഒന്നും വരുത്തരുതേ…… എന്തെങ്കിലും വേദന തരാൻ ഉണ്ടെങ്കിൽ അതും കൂടി എനിക്കു തരണമേ എന്നാണ്…… മതി അരുണേട്ടാ,,, അരുണേട്ടന് ഇപ്പോൾ ചീത്ത വീഡിയോ കാണണം അത്രയുമല്ലേയുള്ളു,,, കണ്ടോ എന്റെ ഏട്ടൻ….. സങ്കടം ഉണ്ടെങ്കിലും ഞാനതു സഹിച്ചോളാം…. എന്റെ ശരീരത്തിന് ഉള്ള വേദന കൊണ്ടല്ലേ,,, എന്റെ തെറ്റു കൊണ്ടല്ലേ…. എനിക്കു കുഴപ്പമില്ല…..””

അതു പറഞ്ഞപ്പോൾ അമ്മുവിന്റെ കണ്ണിൽ കൂടി കണ്ണുനീർ ഒരു ധാരയായി ഒഴുകി പുറത്തേക്കു വരുന്നുണ്ടായിരുന്നു….. എന്നെ കാണിക്കാനുള്ള കള്ളക്കരച്ചിൽ… കരഞ്ഞുകൊണ്ട് അവൾ മോളെയും കെട്ടിപിടിച്ചു കിടന്നു…… കിട്ടിയ തക്കത്തിന് ഞാൻ ഗൂഗിളിൽ കയറി എനിക്കു വേണ്ടതെടുത്തു സന്തോഷിച്ചു കിടന്നു ഉറങ്ങി……. അമ്മുവിന് മെൻസസ് ഉള്ളപ്പോഴോ അല്ലങ്കിൽ അതോടു അനുബന്ധിച്ചു വേദന ഉള്ളപ്പോഴോ എന്റെ സ്ഥിരം കലാപരിപാടി ഇതൊക്കെ തന്നെയാണ്……. എന്റെ കഥകളിലെ സ്ഥിരം നായികമാരിൽ ഒരാൾ ആണ് ഞാൻ നേരത്തെ പറഞ്ഞയാൾ,,, അമ്പടി കള്ളി സണ്ണി ചേച്ചി…… സണ്ണി ചേച്ചിക്കും മെൻസസ് ഉണ്ടോ ആവോ,,,, ഭർത്താവ് അപ്പോൾ എങ്ങനെ സഹിക്കുന്നോ….. പുള്ളിക്ക് വല്ല അവാർഡും കൊടുക്കണം….. ജീവിതം ഇങ്ങനെ തള്ളി നീങ്ങികൊണ്ടു ഇരിക്കുമ്പോളാണ് പെട്ടെന്നെനിക്കൊരു ആക്‌സിഡന്റ് ഉണ്ടായത്…… വണ്ടിയുമെടുത്തു പെട്ടെന്ന് ജോലി ആവശ്യത്തിന് പോയതാണ് ഒരു വണ്ടി ഇടിച്ചു മറിഞ്ഞു ആകെ നാശകോശമായി……. വേറെ കുഴപ്പം ഒന്നുമില്ല പക്ഷേ രണ്ടു കാലും കയ്യും ഒടിഞ്ഞു പോയി…… കയ്യിൽ ഇരുപ്പിനു ഇതിലും കൂടുതൽ കിട്ടണ്ടത് ആണ്…… ഇനി അമ്മുവിന്റെ പ്രാക്ക് ആണോ ഈ ആക്‌സിഡന്റ്,,,, അതോ അവളുടെ പ്രാർത്ഥനയുടെ ഫലം ആണോ വലിയ കുഴപ്പം ഒന്നുമില്ലാതെ ജീവനെങ്കിലും തിരിച്ചു കിട്ടിയത്…….എന്തായാലും എനിക്കുള്ളത് കൃത്യമായി കിട്ടി…..

കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഞാൻ വീട്ടിലേക്കു വന്നു…….പക്ഷേ ഒന്നിനും കൊള്ളാത്ത ഒരു മരത്തടി അതല്ലാതെ എന്റെ ഇപ്പോളത്തെ അവസ്ഥയെ എനിക്കു തന്നെ വർണിക്കാൻ വയ്യ…… അമ്മുവിന്റെ സഹായമില്ലാതെ ഒന്നിനോ രണ്ടിനോ പോലും പോകാൻ വയ്യാത്ത അവസ്ഥ…….ആ അവസ്ഥയിലും അവൾ എന്നെ കുറ്റപ്പെടുത്താതെ വളരെ സ്നേഹത്തോടെ കാര്യങ്ങൾ എല്ലാം ചെയ്തു തന്നു…… എനിക്കൊന്നു കാലും കയ്യും അനക്കാൻ തുടങ്ങാറായപ്പോൾ അമ്മു എന്നോട് പറഞ്ഞു…. “”അരുണേട്ടാ ഇതിപ്പോൾ കുറച്ചു അധികം ദിവസമായല്ലോ ഈ കിടപ്പു……പണ്ട് അരുണേട്ടൻ മോഹം തീർക്കാൻ വിളിച്ചോണ്ട് ഇരുന്നപ്പോൾ എനിക്കു വയ്യാതെ ഇരിക്കുമ്പോൾ ഏട്ടന് ഉണ്ടായിരുന്ന വിഷമം എനിക്കു ഇപ്പോൾ ആണ് മനസ്സിലാകുന്നത്……. ഒന്നുകിൽ അരുണേട്ടൻ എന്റെ മനസ്സിലെ മോഹം മാറ്റുക അല്ലങ്കിൽ പിന്നെ ഞാൻ വേറെ വല്ല വഴിയും നോക്കേണ്ടി വരും….. “” “”വേറെയെന്തു വഴി നോക്കാൻ…. ഒന്നു പോ അമ്മു,, നിനക്ക് വീഡിയോ ഒക്കെ കണ്ടിട്ട് എന്ത് ആകാനാണ്……ചുമ്മാ എന്നെ ഇട്ടു വട്ടു ആകാൻ നോക്കണ്ട…. “” “”അതിനു ആരു വീഡിയോ കാണുന്നു അരുണേട്ടാ…… നിങ്ങൾക്കു വയ്യെങ്കിൽ നാട്ടിൽ കൊള്ളാവുന്ന ചെറുപ്പക്കാർ ഒരുപാട് ഉണ്ടല്ലോ…… ഞാനൊക്കെ കടയിൽ പോകുമ്പോൾ എത്രയോ അവന്മാർ നോക്കി വെള്ളമിറക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ അന്നേരം എനിക്കു അരുണേട്ടൻ ഉണ്ടായിരുന്നു ഇപ്പോൾ അങ്ങനെ അല്ലല്ലോ,,,

അരുണേട്ടന് വയ്യല്ലോ,,, അതുകൊണ്ട് അവരുടെ സഹായം തേടാം……എനിക്കു താല്പര്യം ഉള്ളതുകൊണ്ട് അല്ല പക്ഷെ വേറെ വഴിയില്ലല്ലോ….. “” ഞാൻ എന്റെ സർവശക്തിയുമെടുത്തു അവളെ എന്നിലേക്ക്‌ അമർത്താൻ നോക്കി….. പക്ഷെ മനസ്സിലെ ആഗ്രഹം നടത്താനുള്ള ആരോഗ്യം ശരീരത്തിന് ഇല്ലെന്നു വളരെ വിഷമത്തോടെ എനിക്കു തിരിച്ചറിയേണ്ടി വന്നു….. എന്റെ കണ്ണുകൾ ഒന്നു നനഞ്ഞു തുടങ്ങിയിരുന്നു…. “”നിനക്ക് ഒട്ടും പിടിച്ചു നിൽക്കാൻ വയ്യെങ്കിൽ നീ പൊക്കോ അമ്മു…. എന്നെകൊണ്ട് ആവില്ല ഇപ്പോൾ ഒന്നിനും…. ഞാൻ വെറും വാഴ പിണ്ടി പോലെയായി…. പറ്റുമെങ്കിൽ നിന്റെ ആഗ്രഹം തീർക്കാൻ പോകും മുൻപ് എന്നെയൊന്നു കൊന്നുകൂടി തരുമോ…. ഇപ്പോൾ ഒരുപാട് ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്നില്ലേ അതുപോലെ കൂട്ടണ്ട ഇത് എന്നോടു കാണിക്കുന്ന ഔദാര്യം ആണെന്ന് കൂട്ടിയാൽ മതി…. “” അത്രയും പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. ഒരുപക്ഷെ കുഞ്ഞു ആയിരുന്നപ്പോൾ അച്ഛൻ തല്ലിയപ്പോൾ കരഞ്ഞതിനു ശേഷം ഇപ്പോൾ ആവും ഒരു കരച്ചിൽ…… “”അയ്യോ എന്റെ അരുണേട്ടൻ കരയുന്നോ…..

ഞാൻ ചുമ്മാ പറഞ്ഞതല്ലേ അരുണേട്ടാ….. ഇത്രയും ഉള്ളോ എന്റെ അരുണേട്ടൻ ! എന്റെ നെഞ്ചിൽ തല വെച്ചിട്ട് അവൾ പറഞ്ഞു ഈ നെഞ്ചിലെ ചൂട് മതി എനിക്കു എന്റെ ശരീരത്തിൽ ജീവനുള്ള കാലം……. ഇങ്ങനെ ഒരു തൊട്ടാവാടി ആയിരുന്നോ എന്റെ അരുണേട്ടൻ……”” അതും പറഞ്ഞവൾ എന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുടച്ചു നീക്കി……. “”അത് അമ്മു,,, ഒരു ആണിനും അവന്റെ ശരീരത്തിന്റെ കുറവിനെ പറഞ്ഞാൽ സഹിക്കില്ല……. എനിക്കും അങ്ങനെ തന്നെയാണ്…… ഇപ്പോൾ എനിക്കു വയ്യാത്തപ്പോൾ നീ എന്റെ കൂടെ എനിക്കു ബലം തന്നു ഉണ്ടാവേണ്ടത് അല്ലേ….. അങ്ങനെയുള്ള സംസാരം അല്ലേ ഇപ്പോൾ വേണ്ടതും….. നല്ല എല്ലാ ഭാര്യമാരും അങ്ങനെ അല്ലേ ചെയ്യുകയുള്ളൂ…. “” “”അരുണേട്ടനോട് ഞാൻ നമ്മുടെ ജീവിതത്തിൽ ഒരിക്കൽ ഇങ്ങനെ ചോദിച്ചപ്പോൾ അരുണേട്ടന് വിഷമമായി…… അരുണേട്ടന് അറിയുമോ ഞാൻ എല്ലാ മാസത്തിലും ഇതു കേൾക്കുന്നുണ്ട് എനിക്കു മെൻസസ് ആകുമ്പോൾ……. അന്നേരം എനിക്കു എത്രമാത്രം വിഷമം ആകുന്നുണ്ട് അറിയുമോ എന്റെ അരുണേട്ടന്……. അതും പോരാഞ്ഞിട്ട് എന്നോടുള്ള വഴക്ക് കഴിഞ്ഞു കണ്ട പെണ്ണുങ്ങളുടെ വീഡിയോ കാണും…….ശരിക്കും എനിക്കു വയ്യാത്ത ആ രാത്രികളിൽ ഒരിക്കൽ പോലും കരയാതെ ഞാൻ ഉറങ്ങിയിട്ട് ഇല്ല…… അരുണേട്ടൻ പറഞ്ഞത് ശരിയാണ് യഥാർത്ഥ സ്നേഹം നമുക്ക് തിരിച്ചു അറിയാൻ കഴിയുന്നത് നമുക്കൊരു വീഴ്ച ഉണ്ടാകുമ്പോൾ ആണ്…….പക്ഷെ അങ്ങനെ ഞാൻ ചിന്തിച്ചാൽ എന്റെ വിഷമം കൂടും കാരണം എനിക്കു വയ്യാതെ വരുമ്പോൾ ഒരിക്കൽ പോലും അരുണേട്ടൻ എന്റെ കൂടെ നിന്നിട്ടില്ല…….എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് അരുണേട്ടന് എന്റെ ശരീരം മാത്രം മതിയെന്ന്…….”” അമ്മു എന്റെ നെഞ്ചത്ത് കിടന്നു എത്രയും പറയുമ്പോൾ എന്റെ ചങ്ക് പൊട്ടി പോകുകയായിരുന്നു…….

എന്തൊരു തെറ്റാണു ഞാൻ എന്റെ ഭാര്യയോട് ചെയ്തുകൊണ്ടിരുന്നത്….. ഇനി ഒരിക്കലും അങ്ങനെയൊരു തെറ്റു എന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല അതുമാത്രമല്ല അവൾക്കൊരു വിഷമം വരുമ്പോൾ എന്റെ നെഞ്ചോടു ചേർത്തു കൂടെ നിർത്തണം ഇനിയുള്ള നാൾ മുഴുവനും……. “”അമ്മു,,, എന്നോടു പൊറുക്കടോ….. എല്ലാം എന്റെ തെറ്റാണു…. ഞാൻ കാര്യങ്ങൾ എല്ലാം എന്റെ ഭാഗത്തു നിന്നും മാത്രമേ ചിന്തിച്ചിട്ടുള്ളു…… ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല…… ഇനി മുതൽ ഞാനില്ല നമ്മൾ മാത്രമേയുള്ളു….. എനിക്കു മാത്രമായി ഒരു സുഖവും ദുഖവും വേണ്ട….”” “”അരുണേട്ടാ… ഒരുകാര്യം കൂടി ചോദിച്ചോട്ടെ…. അരുണേട്ടന് മെൻസസ് എന്നു പറഞ്ഞാൽ അറപ്പോ വെറുപ്പോ വല്ലതും ആണോ….??? ഒരു വിസ്‌പേർ മേടിക്കാൻ ഒക്കെ ഇത്രക്കും നാണം എന്തിനാണ്…..”” “”അതെ അമ്മു,,, എനിക്കു നിന്നേ തൊടാൻ വയ്യല്ലോ അന്നേരം അതുകൊണ്ട് തന്നെ ഞാൻ ആ ദിവസങ്ങളെ വെറുക്കുന്നു…. പിന്നെ വിസ്‌പേർ ഒന്നും മേടിച്ചു തരാത്തത് എന്നെ എല്ലാവരും ബഹുമാനിച്ചു നോക്കുന്നത് അല്ലേ,,,, ഇതൊക്കെ മേടിക്കുന്നത് കണ്ടാൽ ഉള്ള നാണക്കേട് ഓർത്തിട്ടാണ്……””

“”അരുണേട്ടാ,,, ഒരിക്കലും മെൻസസ് വെറുക്കരുത് അതു ഞങ്ങൾ സ്ത്രീകൾക്ക് ഉള്ളതുകൊണ്ട് ആണ് ഈ ലോകം തന്നെ നിലനിൽക്കുന്നത്……. അതിൽ അറപ്പോ വെറുപ്പോ ഒന്നും തോന്നണ്ട കേട്ടോ……. അമ്പലത്തിൽ പോലും ആ സമയത്ത് സ്ത്രീകൾ കയറാത്തത് ആ സമയത്ത് ഈശ്വരനിലും മുകളിൽ ആണ് സ്ത്രീ എന്നുള്ളതുകൊണ്ട് അല്ലേ…… അങ്ങനെയുള്ള സമയത്ത് ഒരിക്കലും അറപ്പും കാണിക്കരുത് ……..അതു മാത്രമല്ല ആ സമയത്ത് ഞാൻ അരുണേട്ടന്റെ സ്നേഹം കൂടുതൽ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്…….. പിന്നെ വിസ്‌പേർ ഒക്കെ മേടിച്ചുകൊണ്ടേ തരുമ്പോൾ ഒരിക്കലും അരുണേട്ടന്റെ വില ആൾക്കാരുടെ മുൻപിൽ പോകില്ല മറിച്ചു എല്ലാവർക്കും കൂടുതൽ ബഹുമാനം തോന്നും…..

ഇപ്പോൾ ഉള്ള കള്ള ബഹുമാനത്തിലും കൂടുതൽ,,,,, കാരണം അപ്പോൾ അരുണേട്ടൻ സ്നേഹിക്കുന്നവരെ മനസ്സിലാക്കിയാണ് സ്നേഹിക്കുന്നതെന്നു കാണുന്നവർക്കു മനസ്സിലാകും…… ഇതിപ്പോൾ മെറ്റീരിയലിസ്റ്റിക് ആയുള്ള ബഹുമാനമാണ് ആൾകാർ കാണിക്കുന്നത്…….”” ഞാൻ അമ്മു പറഞ്ഞു തന്ന കാര്യങ്ങൾ മുഴുവനും ഒരു കൊച്ചു കുട്ടി പുതിയ പാഠങ്ങൾ പഠിക്കും പോലെ ശ്രദ്ധിച്ചു കേട്ടു ഇരുന്നു……. ഇനി ഒരിക്കലും ജീവിതത്തിൽ ഇങ്ങനെയുള്ള തെറ്റുകൾ സംഭവിക്കില്ല എന്നു മനസ്സിൽ ഉറപ്പിച്ചു……. പുതിയ ഒരു അരുണിനെ അമ്മുവിന് കൊടുക്കും എന്നു ദൃഢപ്രതിജ്ഞ ഞാൻ എന്റെയുള്ളിൽ കൈകൊണ്ടു കഴിഞ്ഞിരുന്നു……..

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular