Connect with us

ബന്ധങ്ങൾ

ആത്മവിശ്വാസം

Published

on

രചന: നിജില അഭിന

“മോള് കെട്ടാ ചരക്കായി നിക്കാണെങ്കിൽ വല്ല കൊളത്തിലും കൊണ്ടോയി കല്ല് കെട്ടി താഴ്ത്തണം…. അല്ലാതെ നാട്ടുകാരുടെ തലേ കെട്ടി വെക്കാൻ നോക്കരുത് ” “ആരും ഒന്നും അറീലാന്ന്‌ കരുതിയോ അതോ പറ്റിക്കാന്നോ ? കണ്ണാടിയിലൊട്ടിച്ച പൊട്ടെടുത്ത് നെറ്റിയിൽ കുത്താൻ തുടങ്ങുമ്പോഴാണ് പുറത്തു നിന്നുള്ളയീ വാക്കുകളെന്റെയുള്ളിൽ തറച്ചത്… ജനലിലൂടെ നോക്കിയപ്പോൾ കണ്ടു.. പ്രണവിന്റെ വീട്ടുകാരാണ്… പരസ്പരം ഇഷ്ടമാണെന്നറിഞ്ഞപ്പോൾ മുതൽ വിവാഹം വാക്കാൽ പറഞ്ഞുറപ്പിക്കുമ്പോൾ വരെ എതിർപ്പായിരുന്നു പ്രണവിന്റ വീട്ടുകാര്ക്ക്… അതുകൊണ്ട് തന്നെ പലതവണ അവനോടു പറഞ്ഞിരുന്നു ഞാൻ നിനക്ക് യോജിച്ച പെണ്ണല്ല പ്രണവ് ന്ന്‌… കണ്ണും കാതും കൊട്ടിയടച്ചു പോയിരുന്നെങ്കിലെന്നാഗ്രഹിച്ച നിമിഷങ്ങൾ… കരയരുതെന്ന് കരുതിയിട്ടും കണ്ണുകൾ കുസൃതി കാണിക്കുന്നുണ്ട്… നെഞ്ചിലെന്തോ തറച്ചത് പോലെ.. തോന്നലാവാം… അല്ലെങ്കിലും ചെറുപ്പം മുതൽ കേൾക്കുന്നതല്ലേയീ കുത്തുവാക്കുകൾ… ഒരു തെറ്റും ചെയ്തിട്ടില്ല ആ വയറ്റിൽ പിറന്നു എന്നുള്ളതല്ലാതെ…. തോളിലിട്ട തോർത്തുകളാൽ കണ്ണീരൊപ്പി എനിക്കായവരുടെ കാല് പിടിക്കാൻ ശ്രമിക്കുന്നയച്ചനെ കണ്ടപ്പോൾ നിന്ന നിൽപിൽ ഇല്ലാതായെങ്കിലെന്ന് പ്രാർത്ഥിച്ചു… കയ്യിലെടുത്ത ചുവന്ന പൊട്ട് തിരികെ കണ്ണാടിയിലോട്ടിച്ച് അച്ഛനടുത്തേക്ക് നടക്കുമ്പോൾ അന്നെന്തായിരുന്നു മനസ്സിൽ.. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണീ കുറ്റപ്പെടുത്തൽ, പരിഹാസം.. അമ്മയെ കണ്ടതായോ ആ സ്നേഹവും വാത്സല്യവും അനുഭവിച്ചതായോ ഓർമയിലില്ല … പുസ്തകത്താളിൽ വായിച്ചറിഞ്ഞ കേട്ടറിഞ്ഞ കിട്ടാക്കനിയാണെനിക്ക് ഇന്നുമത്…. കൃത്യമായി പറഞ്ഞാൽ അഞ്ചു വയസ് കാണും.. ഒരു നേരിയ ഓർമ അതാണെനിക്കാ ദിനം…. സ്കൂളിൽ നിന്ന് വരുമ്പോഴൊക്കെ അമ്മേന്ന് വിളിച്ചായിരുന്നു ഞാനോടി വരാറെന്ന് അപ്പച്ചി പറഞ്ഞറിവുണ്ട്…. അന്നൊരു വെള്ളിയാഴ്ച… ‘രണ്ടൂസം ക്ലാസ്സില്ലല്ലോ നമ്മക്ക് അമ്മമ്മ വീട്ടിൽ പോവാലോമ്മേന്ന്‌ പറഞ്ഞോടി വന്നയെന്നെ ചേർത്തു പിടിച്ചപ്പച്ചി പറഞ്ഞു…. “പൊന്നൂട്ടി പോയി ഉടുപ്പ് മാറി വാ അപ്പച്ചി ചായ തരാം ” “ദെന്താ പ്പച്ചി അമ്മെവെടെ…. ന്തിനാ ല്ലാരും നമ്മടെ വീട്ടിൽ വന്നേക്കുന്നെ….. എന്തിനാ എല്ലാരും കരയുന്നെ അപ്പച്ചി…. ” “മോള് പോയി ഉടുപ്പ് മാറ്റ് അപ്പച്ചി പറയാലോ ” വേണ്ട അമ്മയെവിടെ ന്ന്‌ പറ എനിക്കമ്മേ കാണണം ന്ന്‌ പറയുമ്പോൾ അച്ഛനെന്നെ നിസ്സഹായതയോടെ നോക്കുന്നുണ്ടായിരുന്നു…. അല്ല അച്ഛന്റെ കണ്ണിലെന്നും നിസ്സഹായത മാത്രമായിരുന്നില്ലേ പിന്നീടിങ്ങോട്ട്…. തോറ്റുപോയവന്റെ നോട്ടം. വൈകുന്നേരമായിട്ടുമമ്മയെ കാണാതെ വന്നപ്പോൾ കരഞ്ഞു കരഞ്ഞു തളർന്നയെന്നെ ചേർത്തു പിടിച്ചന്നുറക്കിയത് അപ്പച്ചിയാണ്….. അവിടെയും അച്ഛൻ നിസ്സഹായനായിരുന്നു.. ഗൗരവക്കാരന്റെ വേഷമത്രയും നാളണിഞ്ഞത് കൊണ്ടാവാം പേടിയായിരുന്നു അന്നൊക്കെയച്ഛനോട്…. പക്ഷെ അന്നും പിറ്റേന്നും അതിന്റെ പിറ്റേന്നുമമ്മ വരാതെയിരുന്നപ്പോൾ സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചു… അച്ഛൻ പറഞ്ഞത് പോലെ പൊന്നൂസിനമ്മയില്ല അച്ഛൻ മാത്രേ ഉള്ളൂയെന്ന്… അമ്മെപ്പറ്റി പലരും പറഞ്ഞപ്പോഴും കാണാൻ പോലും തോന്നിയിരുന്നില്ല… ഇന്നും അങ്ങനെ തന്നെ… ഗൗരവക്കാരനായ അച്ഛൻ പൊന്നൂന്റെ ജീവനായത്, ഈ പൊന്നൂന്റെ സ്വരവും സാമീപ്യവും പോലും അച്ഛന്റെ ഹൃദയമിടിപ്പായത് എത്ര പെട്ടെന്നായിരുന്നു…. പതിയെ പതിയെ വളർച്ചയുടെ കാലഘട്ടങ്ങളിലറിഞ്ഞു പ്രേമം മൂത്ത് കാമുകനോടൊപ്പം പോയതാണമ്മയെന്ന്‌… ഓരോ ദിവസവും ചതിക്കുകയാണെന്നറിഞ്ഞിട്ടും എനിക്കുവേണ്ടി അമ്മയെ സഹിച്ച, താലി കെട്ടിയതിന്റെ പേരിലും മകളെ തന്നെ വിശ്വസിച്ചേൽപ്പിച്ചയൊരച്ഛനോടുള്ള സ്നേഹത്തിന്റെ പേരിലും കണ്മുന്നിൽ തെറ്റുകൾ കണ്ടിട്ടും പറഞ്ഞു തിരുത്തി മുന്നോട്ട് പോവാൻ ശ്രമിച്ച അച്ഛനെപ്പറ്റി അപ്പച്ചി തന്നെയാണ് പറഞ്ഞു തന്നത്….

“ഇത്രയൊക്കെ നോക്കീട്ടും തെറ്റുകൾ ക്ഷെമിക്കാനവൻ തയ്യാറായിട്ടും അവളങ്ങു പോയി മോളെ ” അന്നത് പറയുമ്പോൾ അപ്പച്ചിയുടെ കണ്ണും നിറയുന്നുണ്ടാരുന്നു… ഷാളിന്റെ തുമ്പുയർത്തി ഞാനാ കണ്ണുകൾ തുടയ്ക്കുമ്പോൾ പറഞ്ഞിരുന്നു.. “ഇനിയി കണ്ണുകളാ പേര് പറഞ്ഞു നിറയ്ക്കരുത് കാരണം ഈ കണ്ണുകൾ നിറഞ്ഞാൽ അപ്പച്ചിയുടെയീ മോള്ടെ ചങ്കാണിടിക്കുന്നതെന്ന്.. മോളേന്ന്‌ വിളിച്ചെന്നെ ചേർത്തു പിടിക്കുമ്പോൾ ആ നെഞ്ചിലെ ചൂടും തേങ്ങലും ഞാനറിയുന്നുണ്ടായിരുന്നു… മൂന്നു വര്ഷത്തെ സന്തോഷം നിറഞ്ഞ ദാമ്പത്യത്തിനൊടുവിൽ അവരെ തനിച്ചാക്കിയകലേക്ക് പോയ കുഞ്ഞു മാലാഖയെയും ഭർത്താവിനെയും ഓർത്താണോ അതോ അമ്മയെന്ന സ്ഥാനം നൽകി ചേർന്ന് നിന്നെയെന്നെ ഓർത്താണോ ആ തേങ്ങലെന്ന്‌ അന്നെനിക്ക് മനസിലായിരുന്നില്ല… ‘തള്ള വേലി ചാടിയാൽ മോള് മതില് ചാടുമെന്നും, ദേ ആ മറ്റോളില്ലേ ആരണ്ടടയോ കൂടെ ഒളിച്ചോടിയ മിനീടെ മോളാ അത്….. കണ്ടാലൊരു പാവം എന്നാ വിത്തുഗുണം കാണിക്കാതിരിക്കോയെന്ന കുത്തുവാക്കുകൾ കേട്ട് കണ്ണ് നിറച്ചിട്ടുണ്ട് പലപ്പോഴും.. അപ്പച്ചിയോട് ചേർന്നിരുന്ന് സങ്കടം പറഞ്ഞിട്ടുണ്ട്.. അന്നൊക്കെ ചേർത്തു നിർത്തിയൊരു ചുംബനം തന്നപ്പച്ചി പറയാറുണ്ട് ‘മോള്ടെയമ്മയതിനു ഞാനല്ലേ, മോളേ വേണ്ടാത്തവരെ പറ്റി പറഞ്ഞാ മൈൻഡ് ചെയ്യണ്ട ഇനിയെന്ന് ‘ അതായിരുന്നു എന്നുമെന്റെ ആശ്വാസം വെറുതെയെങ്കിലും… പ്രണയം പറഞ്ഞു പുറകെ നടന്ന പ്രണവിനെ അകറ്റി നിർത്തി പഠനത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഇനി ഞാൻ കാരണം കൂടിയച്ഛൻ ഒരു ചീത്തപ്പേര് കേൾക്കരുത് എന്നായിരുന്നു മനസിൽ.. അഞ്ചു വർഷങ്ങൾക്കിപ്പുറവും അവനിലാ സ്നേഹം അവശേഷിക്കുന്നു എന്ന് തോന്നിയതിനാലാണ് “ഞാനായിട്ട് ഒരഭിപ്രായവും പറയില്ല പ്രണവ് വീട്ടിൽ വന്നു സംസാരിച്ചോളൂ എനിക്കെന്റെയച്ഛനും അമ്മേടെ സ്ഥാനത്ത് അപ്പച്ചിയും മാത്രേയുള്ളൂ. അവരുടെ ഇഷ്ടം അതാണെന്റെയും ഇഷ്ടം എന്ന് പറഞ്ഞതും…. “പ്രണവ്….. പിന്നീട് വഴി പിഴച്ച തള്ളേടെ മോളാണെന്നൊരു കുറവ് തോന്നരുതെന്ന് പറഞ്ഞു തന്നെയാണ് കഥകളൊക്കെ അവനോടു പറയുന്നതും “ഈ അഞ്ചു വർഷത്തിനുള്ളിൽ ഞാനറിയാത്ത കഥകളൊന്നും നിനക്കില്ല നിന്റെ ബാക്ക്ഗ്രൗണ്ട് അല്ല നീയെന്ന വ്യക്തിയെയാണ് ഞാൻ സ്നേഹിച്ചതെന്നവൻ പറയുമ്പോൾ മനസ് നിറഞ്ഞിരുന്നു അന്ന്… ഹാളിൽ നിന്ന് വരാന്തയിലേക്കിറങ്ങുമ്പോൾ തന്നെ കണ്ടു പ്രണവിന്റ മുന്നിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അപേക്ഷിക്കുന്ന അച്ഛനെ… ചങ്ക് പിടയുകയായിരുന്നു. “എല്ലാമറിഞ്ഞിട്ടല്ലേ മോനെ നീയിതിനു സമ്മതിച്ചത്… ഒരുപാട് നാൾ കൂടീട്ടാ ന്റെ പൊന്നു അവളൊന്നു സന്തോഷിച്ചു കണ്ടത്.. ഞാനും ദേ ഇവളും അവളുടെ ചിരിച്ച മുഖം കാണുന്നത്.. അപ്പോഴാണ് തളര്ന്ന ഭാവത്തിലപ്പച്ചിയെ കണ്ടതും…. അപ്പച്ചിക്കറിയാം കഴിഞ്ഞ അഞ്ചു മാസമായി ഞാനെത്ര മാത്രം അവനെ സ്നേഹിക്കുന്നു എന്ന് ഞാനെത്ര മാത്രം സന്തോഷിക്കുന്നു എന്ന്… അത്… പോന്നൂന്റച്ചാ ഇവളെ നഷ്ടപ്പെടുമോ എന്നുള്ള പേടിയിൽ ഞാനൊന്നുo പറഞ്ഞിരുന്നില്ല ഇവരോട് പക്ഷെ അമ്മ അച്ഛൻ അമ്മാവൻ… ഇവരൊക്കെ പറയുന്നതിനപ്പുറം എനിക്കൊന്നും ചെയ്യാൻ പറ്റില്ലായെന്നവൻ പറയുമ്പോൾ ഇന്നലെ വരെ കണ്ട പ്രണവിന്റ മറ്റൊരു മുഖം ഞാനറിയുകയായിരുന്നു… ഇന്നലെ വരെ ഞാനറിഞ്ഞ പ്രണവിനെ നഷ്ടപ്പെട്ട ആഘാതത്തിലായിരുന്നു ഞാൻ.. ഇന്നലെ വരെ കണ്ട പ്രണവല്ല ഇന്ന് നിസ്സഹായതയുടെ മുഖം മൂടിയണിഞ്ഞു തന്നെ കയ്യോഴിയാൻ നിൽക്കുന്ന പ്രണവ്…. ചിരിയാണ് വന്നത് ആ ഭാവം കണ്ടപ്പോൾ… അല്ലെങ്കിലും കരഞ്ഞു കണ്ണീരു വറ്റിയവൾക്ക് മറ്റെന്തു തോന്നാൻ…

മുഖമമര്ത്തി തുടച്ച് പ്രണവിന്റെ മുന്നില് നിന്ന് അച്ഛനെ ചേർത്തു പിടിക്കുമ്പോൾ ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. അല്ലെങ്കിലും ചില സമയങ്ങളിൽ മൌനത്തേക്കാൾ നല്ല ഭാഷയില്ലല്ലോ… വാക്ക് പറഞ്ഞുഉറപ്പിച്ചയന്നവർ കൈയ്യിലണിയിച്ച വളയുരി അവന്റെ കയ്യിൽ കൊടുക്കുമ്പോൾ മുഖം കുനിച്ചു പിടിച്ചിരിക്കുകയായിരുന്നവൻ… ഇനിയെന്റെ കയ്യിലുള്ളത് കുറച്ചോർമ്മകളാണ് .. സമയമെടുക്കും. എങ്കിലും പതിയെ അതും തിരിച്ചു നല്കാമെന്ന് പറഞ്ഞു തിരികെ നടക്കുമ്പോൾ പിന്നീടൊരു കൂടിക്കാഴ്ച്ച ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല… രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്നവനെ കണ്ടതും ഒരു നിമിത്തമാവാം… ഒരുപാട് മാറ്റങ്ങളവനിൽ സംഭവിച്ചത് കൊണ്ടാവാം പെട്ടന്ന് മനസിലാവാതെ പോയത്‌. അതോ ആ ഓർമകളെപ്പോലും ചിതയിലടക്കിയതിനാലോ… “പൊന്നു നിനക്കെന്നെ മനസ്സിലായോ എന്നവൻ ചോദിച്ചപ്പോൾ ആദ്യമൊന്ന്‌ പതറി കണ്ണൊന്നു നനഞ്ഞു… “ഈ മുഖം അത് പറയുന്നുണ്ട് നീയെന്നെ മറന്നില്ലയെന്ന്.. എനിക്ക് എനിക്കത് മതി പൊന്നു… മനസിലായി ടാ നീയില്ലെങ്കിൽ ഈ ഞാനില്ല ന്ന്‌ നീയായിരുന്നു ശെരിയെന്ന്‌…. തെറ്റാണെങ്കിലും ചോദിക്കട്ടെ ഒരിക്കൽ കൂടി ഞാൻ വന്നോട്ടെ നിന്റെ വീട്ടിലേക്ക്… നിനക്ക് മാത്രം നികത്താൻ പറ്റുന്നൊരു വിടവ്… അതാ ഇന്നെന്റെ കുറവ് പൊന്നു… എതിർക്കില്ല ഇനിയാരുo…. വല്ലാത്തൊരു പ്രതീക്ഷയാ കണ്ണുകളിൽ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. “പ്രണവ്…. ചെറുപ്പത്തിലെപ്പഴോ പഠിച്ചിട്ടുണ്ട് അർഹത നോക്കി വേണം ദയ കാണിക്കാനെന്ന്‌… അന്ന് നീയെനിക്ക് വച്ചു നീട്ടിയത് അങ്ങനെയൊരു ജീവിതമായിരുന്നു എനിക്കർഹതയില്ലാത്തത്.. ആരുടെയൊക്കെയോ വാക്കുകൾക്കും ആജ്ഞകൾക്കും മുന്നിൽ നീയെന്നെയും എന്റെ സ്വപ്‌നങ്ങളെയും ചവിട്ടി മെതിച്ച് കടന്നു പോകുമ്പോൾ ഞാനും പഠിക്കുകയായിരുന്നു അർഹതപ്പെട്ടത്‌ മാത്രേ ആഗ്രഹിക്കാവൂയെന്ന്.. ഇന്നെന്റെ സന്തോഷം അതെനിക്കൊപ്പമുണ്ട് എന്റെ ജീവനും ജീവിതവുമായ എന്റച്ഛന്റെ സന്തോഷം പുഞ്ചിരി എന്റപ്പച്ചിയുടെ സ്നേഹം….അതിനപ്പുറം എനിക്കർഹതപ്പെട്ട ജീവിതം അതെന്നെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷ… ഞാൻ പോകുന്നു ഇനിയും കാണാമെന്ന് ചൊല്ലി മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നുന്നുണ്ടായിരുന്നു.ജീവിതത്തിൽ ആദ്യമായ് വിജയിച്ചതിന്റെ ആത്മവിശ്വാസം…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular