Connect with us

Friendship

രണ്ട് പെണ്ണുങ്ങൾ

Published

on

രചന: പ്രവീൺ ചന്ദ്രൻ

” മിയ എനിക്ക് നിന്നെ പിരിയാനാവില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ എനിക്ക്.. ഞാൻ അന്ന് പറഞ്ഞപോലെ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ .. നിനക്ക് ഇഷ്ടക്കേടില്ലെന്ന് എനിക്കറിയാം എങ്കിലും മറുത്തൊന്നും നീ പറയരുത്.. ” നീമ പറഞ്ഞത് കേട്ട് അവൾ ഒന്ന് അമ്പരന്നെ ങ്കിലും അവൾക്കും അതിനോട് പരിപൂർണ്ണ സമ്മതം ആയിരുന്നു.. കാരണം മിയക്കും അവളെ തിരിച്ചും ജീവനായിരുന്നു.. ” പക്ഷെ നിന്റെ വീട്ടുകാർ ഇതിന് സമ്മതിക്കുമോ? അവർക്ക് ഈ ബന്ധം അംഗീകരിക്കാനാവുമോ ? ” “എല്ലാവരെക്കൊണ്ടും ഞാൻ സമ്മതിപ്പിക്കും.. എല്ലാവർക്കും അറിയാമല്ലോ നമ്മൾ തമ്മിലുള്ള ബന്ധത്തെ പറ്റി.. നീ വേറെ ഒരാളെ കല്ല്യാണം കഴിച്ച് എന്നെ വിട്ട് അകന്ന് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.. അത് കൊണ്ടാണ് ഇങ്ങനൊരു കാര്യത്തിന് ഞാനും മുൻകൈ എടുക്കുന്നത്.. ” ” നിന്നെ വിട്ട് പിരിയാൻ എനിക്കും ആവില്ല നീമ.. പക്ഷെ ഈ സമുഹം എന്ത് പറയും.. എന്റെ വീട്ടുകാരുടെ കാര്യം പോട്ടെ.. പക്ഷെ ബന്ധുക്കൾ അവർക്ക് എന്തെങ്കിലും കാരണം കിട്ടാനിരിക്കാ… ഇങ്ങനൊരു ബന്ധം അവരംഗീകരിക്കുമോ?” ആശങ്കയോടെയാണ് മിയ അത് പറഞ്ഞത്.. പക്ഷെ നീമയ്ക്ക് യാതൊരു കുസലുമില്ലായി രുന്നു… “ഹും.. സമുഹം.. അവരെന്ത് വേണേലും പറഞ്ഞോട്ടെ…നമുക്ക് നമ്മൾ തന്നെയെ ഉണ്ടാകുകയുള്ളൂ അവസാനം.. നമ്മൾ നമ്മുടെ സന്തോഷം മാത്രം നോക്കിയാൽ മതി.. പിന്നെ ഇക്കാലത്ത് ഇതൊക്കെ നടക്കാത്തത് ആണോ.. ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്ക ണ്ടത് നമ്മളല്ലേ? നീ വിഷമിക്കണ്ട എല്ലാം ശരിയാവും.. ആദ്യം ഞാനെന്റെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കട്ടെ.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. അതും ഞാനേറ്റു… എല്ലാവരെയും പറഞ്ഞ് സമ്മതിപ്പിച്ച് ഞാനവരേയും കൊണ്ട് നിന്റെ വീട്ടിലേക്ക് വരുന്നുണ്ട് നിന്നെ കൊണ്ട് പോയ്ക്കോട്ടേന്ന് ചോദിക്കാൻ ” നീമ പറഞ്ഞത് കേട്ട് അവൾക്ക് അല്പമൊരാശ്വാ സം തോന്നിയെങ്കിലും അച്ഛന്റെ കാര്യത്തിലായി രുന്നു അവൾക്ക് ആധി മുഴുവനും.. രണ്ട് പേരുടേയും സൗഹൃദം അവർക്ക് നന്നായറി യാമെങ്കിലും അതിനിടയിൽ ഇങ്ങനൊരു ബന്ധ ത്തിന് അഭിമാനിയായ അച്ഛൻ സമ്മതിക്കുമോന്ന് സംശയമാണ്.. എങ്കിലും പ്രതീക്ഷ കൈവിടാൻ അവൾ തയ്യാറായില്ല.. കാരണം അവൾക്ക് നീമയെ ജീവനായിരുന്നു.. ചെറുപ്പം മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചവർ.. ഒരേ ഹോസ്റ്റലിൽ ഒരു മുറിയിൽ മൂന്ന് വർഷത്തോളം പരസ്പരം സ്നേഹം കൈമാറിയവർ.. എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കിട്ടവർ..

അവർ തമ്മിൽ വിട്ട് പിരിയാനാകാത്ത ബന്ധം ഉടലെടുത്തതിൽ അതിശയമില്ലായിരുന്നു. മറ്റ് കൂട്ടുകാരികൾക്ക് പോലും അസൂയ ഉളവാക്കു ന്നതായിരുന്നു അവർ തമ്മിലുള്ള ബന്ധം.. സമൂഹത്തിന്റെ കാഴ്ച്ചപാടുകൾ തങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്ന് അവർ തീരുമാന മെടുത്തിരുന്നു.. രണ്ട് പേരും പുരോഗമന ചിന്താഗതികൾ ഉള്ളവരായിരുന്നു.. ഒരിക്കൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച തിന് സുഹൃത്തുക്കളുടെ ഇടയിൽ ഒരുപാടു പഴികേട്ടവരായിരുന്നു ഇരുവരും… പക്ഷെ അതിനെയെല്ലാം അതിജീവിക്കാനുള്ള ഉറച്ച് മനസ്സ് അവർക്ക് ഉണ്ടായിരുന്നത് രണ്ട് പേരടേയും ചിന്താഗതികൾ ഒരുപോലെ ആയിരുന്നത് കൊണ്ടാണ്… അത്രയ്ക്കധികം പരസ്പരം സ്നേഹിച്ചവർക്ക് വേർപിരിയാനും ബുദ്ധിമുട്ടുണ്ടാവുമല്ലോ.. അങ്ങനെ നീമ സ്വന്തം വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. ആദ്യം എതിർപ്പുണ്ടായെങ്കിലും മകളുടെ ഇഷ്ടത്തിന് വഴങ്ങുകയേ അവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ.. പക്ഷെ അവൾക്ക് ഏറ്റവും അതിശയമായത് ചേട്ടന്റെ മറുപടിയാണ്.. ആ മറുപടി ആണ് അവൾക്ക് മുന്നോട്ട് പോകാൻ ധൈര്യം പകർന്നത്.. ആ സന്തോഷം അവൾ ആദ്യം വിളിച്ചറിയിച്ചത് മിയയെ ആയിരുന്നു.. അത് കേട്ടപ്പോൾ അവൾക്കും ആശ്വാസമായി.. ഇനി അവളുടെ വീട്ടിലൂടെ സമ്മതിപ്പിക്കണമെന്ന് അവൾ നീമയെ ഓർമ്മപെടുത്തി.. പിറ്റെ ദിവസം തന്നെ വീട്ടുകാരെക്കൂട്ടി മിയയെ കാണാനായി അവർ അവളുടെ വീട്ടിലെത്തി.. മിയയുടെ അച്ഛന് അവരുടെ പെട്ടെന്നുള്ള വരവിൽ അത്ഭുതമായിരുന്നു.. നീമയുടെ വീട്ടുകാരെ അറിയാമായിരുന്നെങ്കിലും എല്ലാവരും കൂടെ ഒന്നിച്ചുള്ളവരവാണ് അദ്ദേഹത്തെ കുഴപ്പിച്ചത്.. എങ്കിലും അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി.. പക്ഷെ കാര്യങ്ങൾ അറിഞ്ഞതും അദ്ദേഹം അവരോട് ദേഷ്യപെടുകയാണ് ചെയ്തത്.. “നിങ്ങൾക്കെങ്ങനെ തോന്നി ഇവിടെ വന്ന് ഇങ്ങനൊരു കാര്യം പറയാൻ.. കാര്യം ഇവർ രണ്ട് പേരും നല്ല സുഹൃത്തുക്കളൊക്കെ തന്നെയാണ് നീമയേയും ഞാൻ മകളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്.. പക്ഷെ ഇങ്ങനൊരു ബന്ധം എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.. കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങൾക്ക് ഒരു കീഴ് വഴക്കങ്ങളൊക്കെ ഉണ്ട്.. അത് അത് പോലെ തന്നെയേ നടക്കാവൂ…” അദ്ദേഹത്തിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം അവർ പ്രതീക്ഷിച്ചില്ലായിരുന്നു.. നീമയ്ക്ക് അവൾ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നി.. അത്രയധികം കഷ്ടപെട്ടാണ് അവൾ കാര്യങ്ങൾ അവിടം വരെ എത്തിച്ചത്.. അത് കേട്ടതോടെ ചേട്ടൻ പെട്ടെന്ന് അവിടെ നിന്നെഴുന്നേറ്റ് പോകാമെന്ന് അവരോട് പറഞ്ഞു.. അതോടെ നീമയ്ക്കും വേറെ ഒന്നും ചിന്തിക്കാനി ല്ലായിരുന്നു.. മിയയുടെ കണ്ണുകൾ നിറയുന്നത് അവൾക്ക് കാണാമായിരുന്നു.. വളരെയധികം സങ്കടത്തോടെയാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്.. അതിന് ശേഷം നീമ അവളെ ഫോണിൽ വിളിച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.. അവളോട് വിഷമിക്കരുതെന്നും എല്ലാത്തിനും ഒരു പരിഹാരമുണ്ടാവുമെന്നും മിയ നീമയ്ക്ക് ഉറപ്പു നൽകി…

തുടർന്ന് മിയയുടെ കഠിന തപസ്സിന് മുന്നിൽ അവസാനം അച്ഛന്റെ മനസ്സലിയുകയായിരുന്നു.. “നിന്റെ ഇഷ്ടം.. പിന്നീട് നീ ഈ എടുത്ത തീരുമാന ത്തിന്റെ പേരിൽ ദുഃഖിക്കാനിടവരരുത്.. എല്ലാ വരും വരായ്കകളും നീ തന്നെ അനുഭവിക്കേ ണ്ടത്.. ” അച്ഛൻ പറഞ്ഞത് അവൾ സമ്മതിച്ചു.. അവൾക്ക് സന്തോഷമായി.. ആ സന്തോഷം നീമയിലേക്കും പടർന്നു… അങ്ങനെ ആഘോഷമായി തന്നെ ആ കല്ല്യാണം നടന്നു.. തന്റെ കഴുത്തിൽ താലിവീണപ്പോൾ മിയയ്ക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാ ൻ പറ്റാത്തതായിരുന്നു.. നീമയെ നോക്കി അവൾ നാണത്തോടെ ചിരിച്ചു.. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. അങ്ങനെ മിയ വലതുകാൽ വച്ച് വീട്ടിലേക്ക് കയറി.. നീമ അവളുടെ കൈകളിൽ നിന്ന് പിടി വിടുന്നില്ലായിരുന്നു… അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു…. ഇനി എന്നും അവളെ കാണാനും സംസാരിക്കാനും പറ്റുമല്ലോ എന്നതായിരുന്നു ആ സന്തോഷത്തിന് കാരണം.. ആരവങ്ങളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയതിന് ശേഷം നീമ മണിയറ ഒരുക്കി.. ബെഡ്ഡിൽ മുല്ലപ്പൂവെല്ലാം വിതറിയിട്ട ശേഷം ഒരു ഗ്ലാസ് പാലെടുത്ത് മിയയുടെ കൈകളിൽ കൊടുത്തതും അവളാണ്.. മിയ അകത്തേക്ക് കയറിയതിന് ശേഷം വാതിൽ ചാരിക്കൊണ്ടവൾ പറഞ്ഞു.. “ഡീ എന്റേട്ടൻ പാവാണേ.. ഒരു മയത്തിലൊക്കെ വേണേ… ” നീമ പറഞ്ഞത് കേട്ട് അവൾ ചിരിച്ച് കൊണ്ടവളെ തള്ളി മാറ്റി… ” ഡീ അടങ്ങി ഒതുങ്ങി നിന്നോണം.. അല്ലെങ്കിൽ നാളെ മുതൽ നാത്തൂൻ പോരുമായി ഞാൻ വരുമേ…” “ശരി നമ്മളില്ലേ.. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.. പക്ഷെ ഇത്രയും നാൾ നമ്മൾ ലെസ്ബിയനാണെന്ന് കരുതി പ്രതീക്ഷിച്ചിരുന്ന വരുടെ കാര്യമാ കഷ്ടം.. ” നീമ പറഞ്ഞത് കേട്ട് മിയക്കും ചിരിവന്നു..

 

Friendship

കാത്തുവച്ചപ്രണയം…

Published

on

By

രചന: വൈദേഹി വൈഗ (ജാനകി)

“എടീ അഖിലേ…. നിനക്കാ റോഷനോട് എന്തെങ്കിലും ഉണ്ടോ….?” സെമസ്റ്റർ എക്സാമിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു റീത്തുവും അഖിലയും, അതിനിടയിലാണ് റീത്തുവിന്റെ വക ചോദ്യം വന്നത്…. “റോഷനോ…. ഏത് റോഷൻ…..” “ഓ നിനക്ക് റോഷനെ അറിയേയില്ലല്ലേ…. എടീ നമ്മുടെ ക്ലാസ്സിൽ ആകെയൊരു റോഷനെയുള്ളൂ… അവനാണേൽ നിന്റെ നാട്ടുകാരനും….അവനെക്കുറിച്ചാ ഞാൻ ചോദിച്ചത്…..” “ഓ അവനോ…. മോളിപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ കാരണം…?” “അല്ല, ചുമ്മാ ചോദിച്ചെന്നേയുള്ളൂ…. നിന്റെ ചില സംസാരങ്ങളും അവന്റെ ചിലസമയത്തെ നോട്ടവും ഭാവവുമൊക്കെ കാണുമ്പോ എനിക്കൊരു സംശയം… അതോണ്ട് വെറുതെ….” “ആ അങ്ങനെ മോളിപ്പോ വെറുതെ ആലോചിച്ചു കൂട്ടണ്ട, മോളിരുന്ന് പഠിക്കാൻ നോക്ക്, നാളെ കഴിഞ്ഞാലേ എക്സാമാ… ഹാളിൽ വന്നിരുന്നിട്ട് ഒന്നിന്റെ ആൻസർ ഏതാ പത്താമത്തെ ഒന്ന് പറഞ്ഞു തരോ എന്നും ചോദിച്ചോണ്ട് കൈയും കലാശവും കാട്ടി വന്നാലുണ്ടല്ലോ…. ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം കേട്ടോ….” “ഉവ്വ് തമ്പ്രാട്ടി… ഞാൻ പഠിച്ചോളാമേ….” അഖില ചിരിച്ചു, ഒപ്പം റീത്തുവും…. ഉറ്റചങ്ങാതിമാരാണ് രണ്ടുപേരും, മാത്രവുമല്ല ക്ലാസ്സ്‌മേറ്റും റൂംമേറ്റും കൂടിയാണ്… പരസ്പരം ഒരു രഹസ്യവും അവർക്കിടയിൽ ഉണ്ടായിരുന്നില്ല, അവർ തമ്മിൽ ചർച്ച ചെയ്യാത്ത ഒരു കാര്യവും ഈ ഭൂമിയിൽ ഇല്ല എന്നതാണ് ശരി, ചുരുക്കി പറഞ്ഞാൽ രണ്ടു ശരീരവും ഒരു ആത്മാവും തന്നെയായിരുന്നു…. പഠിത്തം ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചു രണ്ടുപേരും ഉറങ്ങാൻ കിടന്നു. റീത്തു കിടന്നപാടേ കൂർക്കംവലിക്കാൻ തുടങ്ങി, അതല്ലേലും അവൾ കട്ടിലുകണ്ടാൽ ശവമാണ്… പക്ഷെ അഖിലക്ക് ഉറക്കം വന്നതേയില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല. കാരണം റോഷനായിരുന്നു, റീത്തു റോഷനെക്കുറിച്ച് ചോദിച്ച അപ്പൊ മുതല് തുടങ്ങിയതാണ് നെഞ്ചിനൊരു പടപടപ്പ്….

‘അവനെപ്പറ്റി പറഞ്ഞാൽ എനിക്കെന്താ….?” പലയാവർത്തി സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം, കണ്ണടക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്, കുസൃതിയൊളിപ്പിച്ച അവന്റെ പൂച്ചക്കണ്ണുകളാണ്… എന്തിനോ അവൾ പുഞ്ചിരിച്ചു, ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും സ്വപ്നത്തിൽ റോഷന്റെ കൈയുംപിടിച്ച് ലാവണ്ടർ പൂക്കൾക്കിടയിലൂടെ നടക്കുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. സെമസ്റ്റർ എക്സാം കഴിഞ്ഞു കുട്ടികളെല്ലാം ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോയി, കാത്തിരിക്കാൻ വീട്ടിലാരുമില്ലാത്ത കാരണം കൊണ്ട് അഖില ആ സാഹസത്തിന് മുതിർന്നില്ല, അഖിലയെ ഒറ്റക്കാക്കി പോകാൻ റീത്തുവിനും ഇഷ്ടമല്ല. ഹോസ്റ്റൽ വാർഡനും അത് സന്തോഷമാണ്, ഭർത്താവ് മരിച്ചതിൽ പിന്നെ ആ സ്ത്രീ ഒറ്റയ്ക്കാണ്… കോളേജാവധിക്കാലം തകൃതിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേ പെട്ടെന്നൊരു ദിവസം അഖിലയോട് റീത്തു ചോദിച്ചു, “എടീ റോഷന്റെ ഫോൺ നമ്പർ ഉണ്ടോ നിന്റെ കൈയില്…? “റോഷന്റെ നമ്പറോ…. അവന്റെ നമ്പർ എങ്ങനാ മോളെ എന്റെ കൈയിൽ ഉണ്ടാവുക….?” “ഹാ ഞാൻ ചുമ്മാ ചോദിച്ചതാ, അല്ല അവന് ഇൻസ്റ്റാഗ്രാം ഉണ്ടോ….?” “ഉണ്ടെന്ന് തോന്നുന്നു…” “ഉണ്ടോ അതോ ഇല്ലേ… തെളിച്ചു പറ….” “ഉണ്ട്….” “എങ്കിൽ അവന്റെ അകൗണ്ട് ലിങ്ക് ഒന്ന് വാട്സാപ്പിൽ ഷെയർ ചെയ്യ്….” “ആഹ്…. അല്ലാ അതിന് നിനക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലല്ലോ….?” “ഇതുവരെ ഇല്ലായിരുന്നു…. ഇപ്പൊ തുടങ്ങി….” “എടീ ഭയങ്കരീ…., എന്നിട്ട് നീ എന്നെ ഫോളോ ചെയ്തോ….” “ഇല്ല…. അതൊക്കെ പിന്നീടെപ്പോഴെങ്കിലും ആകാല്ലോ…” “ഹോ അങ്ങനെ… കൊള്ളാടി മോളെ….” റോഷന്റെ അക്കൗണ്ട് ലിങ്ക് ഷെയർ ചെയ്തു കൊടുത്തപ്പോൾ തുടങ്ങിയതാണ് ഒരു വല്ലായ്‌മ, ഒന്നിലും ഒരു ശ്രദ്ധയുമില്ലായ്മ.

എന്താ കാരണം എന്നു അവൾക്കെത്ര ആലോചിച്ചിട്ടും മനസിലായില്ല. റോഷൻ തന്റെ ഫ്രണ്ട് ആണ്. ബെസ്റ്റ് ഫ്രണ്ട് കൂടി അല്ല, ആ സ്ഥാനം എപ്പോഴും റീത്തുവിനാണ്, അവളെ കഴിഞ്ഞേ ഉള്ളൂ തനിക്ക് മറ്റാരും, പക്ഷെ റോഷൻ…. അവനോടെന്താണ് തനിക്ക് ഒരു പ്രത്യേക താല്പര്യം….ഇനി എങ്ങാനും റീത്തു പറഞ്ഞ പോലെ അവനോട് എനിക്ക് എന്തേലും സ്പെഷ്യൽ ഫീലിംഗ് തോന്നിത്തുടങ്ങിയോ…. ഏയ്‌, അങ്ങനെയൊന്നുമില്ല…. ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് തനിക്കിത്രയും വെപ്രാളം…. ആലോചിച്ചിട്ട് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഇതിനോടകം തന്നെ റീത്തു റോഷനോട് ഇൻസ്റ്റാഗ്രാമിൽ ചാറ്റിങ് തുടങ്ങിയിരുന്നു, വിചാരിച്ചതിലും വേഗത്തിൽ അത് വാട്സ്ആപ്പ് ചാറ്റിങ്ങിലേക്കും google duo വീഡിയോ ചാറ്റിലേക്കും പുരോഗമിച്ചത് ഏറെ അലോസരത്തോടെയാണ് അഖില കണ്ടത്… തനിക്ക് അസൂയയോ…. എന്തിന്? അവനോട് ആരേലും മിണ്ടിയാൽ എനിക്കെന്താ, ഇനി റീത്തു ആയതു കൊണ്ടാണോ തനിക്കിത്ര വേവലാതി… അല്ല, കോളേജിൽ മറ്റു പെൺകുട്ടികൾ അവനോട് മിണ്ടുമ്പോഴും തനിക്ക് ഇതേ അലോസരം തോന്നാറുള്ള കാര്യം അവൾ തെല്ലു നടുക്കത്തോടെയാണ് തിരിച്ചറിഞ്ഞത്… സ്വയം പരമാവധി നിയന്ത്രിച്ചു കാര്യങ്ങൾ ഒരുവിധം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് റീത്തു പെട്ടെന്നൊരുദിവസം വന്നു റോഷനെ അവൾക്കിഷ്ടമാണെന്ന് പറഞ്ഞത്… “എന്ത്…. നീയെന്താ മോളെ ഈ പറയണേ…” “എന്ത്… എനിക്കവനെ ഇഷ്ടാ പ്രൊപ്പോസ് ചെയ്യാൻ പോവാ ന്ന്… നിനക്ക് മലയാളം അറിയില്ലേ….” “അതല്ല മോളെ… നീ ആലോചിച്ചിട്ടാണോ ഇതൊക്കെ….” “ഇതിലൊക്കെ എന്താ ഇത്ര ആലോചിക്കാൻ…

അങ്ങനെ ആലോചിച്ചും ചിന്തിച്ചും ആണോ മോളെ പ്രണയം തോന്നുന്നേ….” “അതല്ല മോളെ….. നിന്റെ പപ്പേം മമ്മേം ഒക്കെ സമ്മതിക്കോ….” “എന്താ സമ്മതിച്ചാല്…. അമ്മേം അപ്പേം പ്രേമിച്ച കെട്ടിയെ, ഞാൻ എങ്ങാനും പ്രേമിച്ചാലും അതാരെയായിരുന്നാലും അക്‌സെപ്റ്റ് ചെയ്യും അവര്…. പിന്നെന്താ പ്രശ്നം….?” “റോഷന് ഇനിപ്പോ വേറെ ആരേലും ഇഷ്ടായിരിക്കോ… ” “ഏയ്‌, അവിടേം എന്റെ റൂട്ട് ക്ലിയറാ… ചെക്കൻ സിംഗിളാ…” “എടീ എന്നാലും….” “ഒരെന്നാലുമില്ല, നമ്മള് രാവിലെ അവനെ കാണാൻ പോവുന്നു, ഇഷ്ടം പറയുന്നു സെറ്റാക്കുന്നു.. എന്താ….” “അതിന് കോളേജ് മറ്റന്നാൾ അല്ലേ ഓപ്പൺ ആവുള്ളൂ….” “ആ, റോഷൻ ഇവിടെ അടുത്തൊരു പള്ളിയിൽ വരാം ന്ന് പറഞ്ഞിട്ടുണ്ട്… ഞാനും മാമിനോട് ചോദിച്ചു നാളെ പള്ളിയിൽ പോവാനുള്ള പെർമിഷൻ എടുത്തിട്ടുണ്ട്, നാളെ നമ്മൾ പോകുന്നു…. ഓക്കേ….” കഴിഞ്ഞ കുറെ നാളുകളെ പോലെ അന്നും അഖിലക്ക് ഉറക്കമില്ലാത്ത രാവായിരുന്നു, ഒരിക്കലും ഈ രാവ് അവസാനിക്കരുതേ എന്നവൾ അറിയാവുന്ന ദൈവങ്ങളോടൊക്കെ ഉരുകി പ്രാർഥിച്ചു, ഒടുവിൽ അവൾക്ക് മനസിലായി, ഏതോ ഒരു നിമിഷത്തിൽ താൻ റോഷനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷെ വൈകിപ്പോയി… തന്റെ കൂട്ടുകാരിയെ, തന്റെ റീതുമോൾ ആഗ്രഹിച്ചതൊന്നും തനിക്ക് വേണ്ട, അവളെ വിഷമിപ്പിച്ചിട്ട് തനിക്കൊരു സന്തോഷവും വേണ്ട….

അന്ന്… ആ രാത്രി, ജീവിതത്തിൽ ആദ്യമായി അഖില കരഞ്ഞു… നഷ്ടപെട്ട തന്റെ പ്രണയത്തെയോർത്ത്…. വിടരാതെ കൊഴിഞ്ഞ തന്റെ പ്രണയത്തെയോർത്ത് പുലരുവോളം കരഞ്ഞു…. ഒടുവിൽ എല്ലാമൊരു സ്വപ്നമായിരുന്നുവെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു…. പിറ്റേന്ന് അവൾ ഉണർന്നു നോക്കുമ്പോൾ പോകാൻ റെഡിയായി നിൽക്കുന്ന റീത്തുവിനെ ആണ് കണ്ടത്, അവൾക്ക് വിഷമമാകണ്ട എന്ന് കരുതി മനസില്ലാമനസോടെയാണെങ്കിലും അവളോടൊപ്പം പോകാനായി ഇറങ്ങി… പറഞ്ഞപോലെ തന്നെ റോഷൻ ചർച്ചിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു, കൈയിൽ റോസാപ്പൂക്കളുടെ ഒരു കൂട്ടവുമുണ്ടായിരുന്നു…. അഖില മനസ്സിൽ കരുതി, അവനുമിഷ്ടമായിരിക്കും, പ്രൊപ്പോസ് ചെയ്യാനായിരിക്കും ബൊക്കെ ഒക്കെ, അവളുടെ മുഖം വിഷാദം കൊണ്ട് നിറഞ്ഞെങ്കിലും പുറമെ കാട്ടാതെ ഒരു പുഞ്ചിരിയെടുത്തണിഞ്ഞു അവൾ…. പക്ഷെ പൊടുന്നനെ ആ പൂഞ്ചെണ്ട് നീട്ടി അഖിലയുടെ കാൽക്കൽ മുട്ടുകുത്തിയിരുന്ന് “വിൽ യു മാരി മീ….” എന്ന് ചോദിച്ചപ്പോൾ ഞെട്ടിയത് മറ്റാരുമല്ല, അഖില തന്നെയായിരുന്നു, “എനിക്കറിയാരുന്നെടി നിനക്കിവനെ ഇഷ്ടാന്ന്… പിന്നെ ഇവൻ നിന്നേ പ്രൊപ്പോസ് ചെയ്യുമ്പോ നിനക്കെതിർപ്പൊന്നും ഉണ്ടാവരുതല്ലോ… അതിനാ ഈ ഡ്രാമയൊക്കെ…..” അഖില റീത്തുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. അപ്പോൾ അവളെ തേടിയെത്തിയ ഒരു ജോഡി പൂച്ചക്കണ്ണുകളിലെ കുസൃതി അവളുടെ കണ്ണുനീർത്തുള്ളികളിൽ പോലും നാണത്തിന്റെ തിളക്കമേകിയിരുന്നു….

Continue Reading

Friendship

ഹണിമൂൺ എങ്ങാനും കണ്ടാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യാത്രെ…

Published

on

By

രചന: Preeja Vinu

കല്ലുവച്ച നെക്ക്ളേസും പട്ടു സാരിയും ഉടുത്തു ഓഡിറ്റോറിയത്തിനു മുന്നിൽ നിൽക്കുന്ന എന്റെ സൗന്ദര്യം കണ്ട് അന്താളിച്ചവരോട് ഒന്നേ പറയാനുള്ളു… ബ്രൂട്ടീഷൻ നുമ്മ ചെയ്യാറില്ല…. കാരണവന്മാർ ഇച്ചിരി സൗന്ദര്യ കൂടുതൽ ഉള്ളവരായി പോയി…. എന്താ ചെയ്യാ അല്ലേ 😜. വരുന്നവരോടൊക്കെ കൈ കൂപ്പി തലയാട്ടി തലയാട്ടി തല ഇപ്പോ നേരെ നിൽക്കുന്നില്ലേന്നൊരു സംശയം.വരുന്നതിൽ അധികവും പുരുഷന്മാർ.. അവർ ആണേൽ മാലാഖ ഭൂമിയിൽ പുനർജനിച്ച പോലെ അതിശയത്തോടെ എന്നെ തന്നെ നോക്കുവാ.. എന്താ ചെയ്യാനാ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു… അങ്ങനെ മുഹൂർത്തതിന് സമയമാകാറായി. കല്യാണ ചെക്കൻ, കൂട്ടുകാരുടെ കൂടെ വരുന്നുണ്ട്…വിയർത്തു കുളിച്ചു.. നല്ല ടെൻഷൻ ഉണ്ട്… ദയനീയമായി ഇതു വേണോന്നു എന്നെ നോക്കി പറയാതെ പറഞ്ഞ കല്യാണ പയ്യനെ, കൈ മുറുകെ പിടിച്ചു, ഞാൻ ഇല്ലേ കൂടെ പിന്നെ എന്തിനാ ടെൻഷൻ എന്ന് ധയ്ര്യം കൊടുത്ത്. അച്ഛാ All the Best എന്ന് പറഞ്ഞു രണ്ടു പുത്രന്മാരും കൂടെ തന്നെ നിന്നു…. സ്വന്തം ഭർത്താവിന്റെ രണ്ടാം വിവാഹം നടത്തി കൊടുക്കുന്ന യുവതി… അതും യുവതിയുടെ ആഗ്രഹപ്രകാരം….

Tv ന്യൂസ്‌ ചാനലുകൾ ഈ കല്യാണം കവർ ചെയ്യാൻ വന്നിട്ടുണ്ട്.. എല്ലാരുടെയും മുന്നിൽ താരമായി ഞാനും. എങ്ങനെ പ്രശസ്തയവകാമെന്നു ആലോചിച്ചു കൂട്ടിയപ്പോ മനസ്സിൽ തോന്നിയ ബുദ്ധിയാ…ബഷീർ ബഷിയുടെ family vlogs കണ്ടപ്പോൾ തോന്നിയ ഇൻസ്പിറേഷൻ ആയപ്പോൾ എല്ലാം പൂർത്തിയായി. . ഇതൊന്നും പിടിക്കാത്ത കുറച്ചു ടീംസ് ഓഡിടോറിയത്തിന് ഉള്ളിൽ ഒരു അരികിൽ മാറി നിൽക്കുന്നുണ്ട്….. കൂട്ടുകാരന്മാരുടെ ഭാര്യമാർ… അവറ്റകളെ മുഖം കണ്ടാൽ അറിയാം, എന്നെ അവരുടെ കയ്യിൽ കിട്ടിയാൽ….ചാരം നേരിട്ട് പുഴയിൽ പോയി ഒഴുക്കിയാ മതീ…. വിറക് ലാഭം തന്നെ…. എങ്ങനെ നോക്കിയാലും പുള്ളികാരന് രാജയോഗം തന്നേ…. അവളുമാരുടെ അടുത്ത് ഞാൻ പോയില്ല, എന്തിനാ അവളുമാരെ, വെറുതെ കൊലപാതകിയാക്കുന്നത്… എന്റെ കേട്ടിയോനോട് എനിക്ക് ഉള്ള സ്നേഹത്തിന്റെ ഒരംശം പോലും ഇല്ലാത്തവളുമാര😏. മുഹൂർത്തതിന് സമയമായി, പെണ്ണ് മണ്ഡപത്തിലേക്കു ഇറങ്ങാലായി,1..2…3…4… മാല, ഹോ സമാധാനമായി….2 സഹകരണ ബാങ്കിലെ കടം തീർന്നു കിട്ടും…. കല്യാണചെക്കനും പെണ്ണും അടുത്തടുത്ത് ഇരുന്ന്… പുള്ളിക്കാരൻ ഇടം കണ്ണിട്ടു എന്നെ നോക്കി, കണ്ണിറുക്കി കാട്ടി, കട്ടക്ക് കൂടെയുണ്ടെന്നു ധയ്ര്യം കൊടുത്ത് നമ്മളും.. വിയർത്തു കുളിച്ച പുള്ളിക്കാരന്റെ മുഖം ഇപ്പോൾ പൂർണചന്ദ്രൻ ഉദിച്ചപോലുണ്ട്….. അവളുടെ മുഖത്തു വീണ മുടി അങ്ങേരു ഒതുക്കി കൊടുത്തു… പുള്ളികാരന്റെ ചെവിയിൽ അവൾ എന്തോ രഹസ്യം പറഞ്ഞു. രണ്ടാളും കൂടി പൊട്ടിച്ചിരിച്ചു…. മുഹൂർത്തത്തിനു സമയമായി, ഏതോ അമ്മാവൻ വിളിച്ചു പറഞ്ഞു…. അപ്പോൾ അതാ ഒരു പെരുമ്പറ മുട്ടുന്ന ശബ്ദം….

ഞാൻ ചുറ്റും നോക്കി,,,, ഈ ശബ്ദം.. അതെ എന്റെ ഉള്ളിൽ നിന്നാണ്…. ഇതേ സമയത്താണ് അങ്ങേരു താലി കയ്യിൽ എടുത്തത്….. നാണത്തോടെ നിൽക്കുന്ന അവളെ കണ്ടതും, എനിലെ നാഗവല്ലി ഉണർന്നതും ഒരേ സമയത്താണ്…. മെസ്സിയുടെ കാലുകളിലെ അതെ വേഗതയോടെ, എന്റെ കാലുകൾ, അവളുടെ ദേഹത്തു പതിഞ്ഞു…. ചക്ക വെട്ടിയിട്ടപോലെ യുള്ള അവളുടെ കിടത്തം കണ്ടു… പൊട്ടി.. പൊട്ടി ചിരിച്ചു ഞാനും. പെട്ടെന്നതാ അയ്യോ… എന്ന നിലവിളി,,, കെട്ടിയോന്റെ അതെ ശബ്ദം… അവളെ ചവിട്ടിയപ്പോൾ ഇയാള് എന്തിനാ കരയുന്നെ….. 🤔 കട്ടിലിനു അടിയിൽ നിന്നും രണ്ടു കയ്യുകൾ എന്റെ നേർക്ക് പൊങ്ങി…. കണ്ണ് തുറന്ന ഞാൻ… ഒന്നും അറിയാത്തപോലെ.. കണ്ണടച്ച് കിടന്നു… പിറ്റേന്നാൾ മുതൽ കെട്ടിയോൻ കിടത്തം ഹാളിലേക്ക് മാറ്റി, ചോദിക്കുമ്പോ പറയുകയാ, കല്യാണം സ്വപ്നം കണ്ടപ്പോ ഇങ്ങനെ, എനി ഹണിമൂൺ എങ്ങാനും കണ്ടാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യാത്രെ… പാവം ഞാൻ, സ്വപ്നം കാണുന്നത് തെറ്റാണോ 😳😳. 😭

Continue Reading

Friendship

ഒരു നറുപുഞ്ചിരി അവൻ്റെ ചുണ്ടുകളിൽ ഞാൻ കണ്ടു…

Published

on

രചന: തൂലിക പ്രേമി

ലക്കി ലൗ ബേഡ്സ്… വാതിൽ തുറന്നപ്പോൾ കണ്ടു റെഡി ആയി സോഫയിൽ ഇരിക്കുന്ന അനിത്രയെ, “ഒരു പത്ത് മിനിട്ട് ഞാൻ വരാം ” ബാഗ് അഴിച്ച് വെച്ച് റൂമിൽ പോയി കുളിച്ചു ഡ്രസ്സ് മാറി വന്നു. “വാ പോവാം ” ഒന്നും മിണ്ടാതെ തൻ്റെ പുറകെ വന്നു അവൾ, കാറിൽ ഇരിക്കുമ്പോഴും ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല. തല ചെരിച്ചു അവളെ ഒന്ന് നോക്കി ശാന്ത ഭാവം, സന്ധ്യ മയങ്ങുന്നു… കിളികൾ കൂട്ടിൽ എത്താൻ കൂട്ടം ആയി ആകാശത്തിൽ കൂടെ പറന്ന് പോകുന്നുണ്ട്. റോഡിൽ തിരക്കിന് ഒരു കുറവും ഇല്ല, ദിവസക്കൂലിക്കര് അന്നന്ന് വേണ്ട പലവഞ്ജനം വാങ്ങി കൊണ്ടുപോകുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്താൻ തിരക്ക് കൂട്ടുന്ന ആളുകളും… ഡോറിൻ്റെ സൈഡിൽ തല ചാരി വെച്ച് ഇരുന്നു. സ്പീക്കർ നിന്ന് അർജിത്ത് സിംഗ് ഇൻ്റെ മധുരിതമായ ശബ്ദം, കണ്ണുകൾ പതിയെ അടച്ച് ആ ശബ്ദം ആസ്വദിച്ചു. “അനിത്ര സ്ഥലം എത്തി ……” അലോകിൻ്റെ ശബ്ദം കേട്ട് ആണ് കണ്ണുകൾ തുറന്നത്. ഡോറ് തുറന്നു പുറത്തേക്കു ഇറങ്ങി സാരി തുമ്പ് ഒന്ന് ശെരി ആക്കി മുന്നിലേക്ക് നടന്നു. ഫ്രണ്ടിൻ്റെ വിവാഹം ആണ് ഒപ്പം പഠിച്ചവർ എല്ലാം വന്നിട്ടുണ്ട് അവരെ കണ്ടപ്പോൾ അടുത്ത് പോയി സംസാരിച്ചു. അലോക് ആണുങ്ങളുടെ ഗാങ്ങിൽ ആണ് വെൽകം ഡ്രിങ്ക് ഇൻ്റെ ഗ്ലാസ്സ് കയിൽ ഉണ്ട് കൂട്ടുകാരോട് എന്തൊക്കയോ സംസാരിക്കുന്നുണ്ട്, കുറച്ചു നേരം ഞാൻ എൻ്റെ കൂട്ടുകാരോടും സംസാരിച്ചു ഇരുന്നു. ഫോട്ടോ എടുത്തതിനു ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നു. എൻ്റെ ഒപ്പോസിട് ഉള്ള സീറ്റിൽ അലോകും ഇരുന്നു. “ഹ അങ്ങനെ നമ്മുടെ ഗാങ്ങിലെ അവസാനത്തെ അളുടെയും കല്യാണം കഴിഞ്ഞു” എല്ലാവരും ഒന്ന് ചിരിച്ചു… “ചെക്കനെ കാണാൻ അത്ര പോര അല്ലേ ?” “ഹേയ് അത്ര മോശം ഒന്നും അല്ല….” സ്ഥിരം പല്ലവി പോലെ കല്യാണ ചെക്കനെയും പെണ്ണിനെയും വിലയിരുത്തുന്നു കൂടുതൽ തല ഇടാൻ പോയ്യില്ല… “എന്തൊക്കെ ആയാലും നമ്മുടെ ഗ്രൂപ്പിലെ ലക്കി ലൗ ബിർഡ്സ് അലോകും അനിത്രയും ആണ്” അത് പറഞ്ഞപ്പോൾ ഇരുവരുടെയും കണ്ണുകൾ ഒന്ന് കോർത്തു പ്രത്യേകിച്ച് ഭവവെത്യസം ഒന്നും ഉണ്ടായിരുന്നില്ല, നോട്ടം മാറ്റി. “എന്തൊക്കെ ആയിരുന്നു കോളജിൽ പ്രേമം …..ബൈക് റൈഡ്….ബീച്ച്….അത് കഴിഞ്ഞ് രണ്ട് പേർക്കും ജോലി …..വീട്ടിൽ പറഞ്ഞപ്പോൾ ഫുൾ സപ്പോർട്ടും …..രണ്ടു മാസത്തിനു ശേഷം നാടുമോത്തം വിളിച്ച് ഒരു ഗംഭീര കല്യാണം…….” ഞാൻ പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു, അവിടെയും അതെ ഭാവം… *യോഗം ഇല്ല്യ അമ്മിണിയെ ……” ഫ്രണ്ട് പറഞ്ഞത് കേട്ട് മറ്റുള്ളവർ ചിരിച്ചു ഭക്ഷണം കഴിഞ്ഞ് സംസാരിച്ചു നിൽക്കുമ്പോൾ ആണ് മായ അടുത്തേക്ക് വന്നത് “എന്താടോ വന്നപ്പോൾ മുതൽ മുഖത്തിന് ഒരു വാട്ടം” “ഏയ് ഒന്നും ഇല്ല ” തോളിൽ തട്ടി ചോദിച്ചവളെ നോക്കി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു “അല്ല എന്തോ ഉണ്ട് ……എന്തെ അലോകും ആയി എന്തേലും പ്രശ്നം ഉണ്ടോ ” “എന്ത് പ്രശ്നം നീ ഒന്ന് പോടി…..”

അവളുടെ കവിളിൽ നുളളി കളിയായി പറഞ്ഞു “ഹ ഇപ്പൊ ഓക്കേ …….” വീണ്ടും എന്തൊക്കയോ അവള് പറഞ്ഞുകൊണ്ടിരുന്നു എല്ലാത്തിനും മൂളി കൊടുത്തു ഇടയിൽ കൂട്ടത്തിൽ നിൽക്കുന്നവനിൽ കണ്ണുകൾ ഉടക്കി ആരോ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ആകാം അവനും തല ചെരിച്ച് അവളെ നോക്കി ഇമ ചിമ്മാതെ നോക്കുന്നവളെ നോക്കി പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചു അപ്പോള് തന്നെ ഒന്നും ഇല്ലെന്ന് ചുമൽ കൂചി ഒരു മറുപടിയും കിട്ടി ഫംഗ്ഷൻ കഴിഞ്ഞ് തിരികെ വരുമ്പോഴും നിശബ്ദം ആയിരുന്നു ‘ലക്കി ലൗ ബേഡ്സ്’ അവരുടെ പ്രയോഗം ഓർക്കും തോറും ചിരി വന്നു അനിത്രക്ക് അതെ എല്ലാവർക്കും അസൂയ തോന്നും വിധം തന്നെ ആയിരുന്നു ഞങളുടെ പ്രണയം ഊണിലും ഉറക്കത്തിലും ഓരോ നിമിഷവും പ്രണയിക്കുക ആയിരുന്നു പിന്നെ എപ്പോഴാണ് പ്രണയത്തിന് വിള്ളൽ വീണത് അറിയില്ല വിള്ളൽ വീണുവോ ഇല്ല എന്നാല് പ്രണയിക്കുന്നുണ്ടോ ഇല്ല പൂർണമായി ഇല്ലെന്ന് പറയാൻ പറ്റുവോ അതും ഇല്ല പ്രണയിക്കുന്നു ഇപ്പോഴും …..ജീവന് തുല്യം എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും എന്നാല്….. അറിയില്ല …… പഴയ ആ ഒരു അടുപ്പം എവിടെയോ നഷ്ടപെട്ട പോലെ ചിന്തിച്ചിരുന്നപ്പോൾ ഫ്ലാറ്റ് എത്തിയത് അറിഞ്ഞില്ല “എനിക്ക് കുറച്ചു നോട്ട് റെഡി ആക്കാൻ ഉണ്ട് അലോക് കിടന്നോളു ” വേഷം മാറി ഞാൻ ചെന്ന് കിടന്നു ഉറക്കം വരുന്നില്ല കുറച്ച് നാളുകൾ ആയി ഇങ്ങനെ ആണ് എന്തോ മനസിന് വല്ലാത്ത ഭാരം പോലെ കുറച്ചു കഴിഞ്ഞപ്പോൾ അവള് റൂമിലേക്ക് വന്നത് അറിഞ്ഞു സാരി മാറുക ആണ് വെറുതെ നോക്കി കിടന്നു പണ്ട് ചെയ്തിരുന്ന കുസൃതികൾ മനസിലൂടെ കടന്ന് പോയി തൊട്ടപ്പുറത്ത് വന്ന് കിടന്നപ്പോൾ തല ചെരിച്ചു നോക്കി അഴിഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളിലൂടെ പതിയെ വിരൽ ഓടിച്ചു എന്താണ് തങ്ങൾക്കു ഇടയിൽ സംഭവിച്ചത് അറിയില്ല ഓർമ്മകിളിൽ നിന്നും പഴയ അലോകിനെയും അനിത്രയേയും പൊടി തട്ടി എടുത്ത് വാ തോരാതെ സംസാരിക്കുന്നവൾ അത് എല്ലാം കേക്കാൻ തയ്യാറായി താനും കുസൃതി ആയാലും കുറുമ്പ് ആയാലും ഒരുമിച്ചയിരുന്നു “ഹോ കുട്ടികളി ഒന്ന് നിർത്താന പെണ്ണുക്കെട്ടിച്ചേ അതിപ്പോ പൊല്ലാപ്പ് ആയല്ലോ എന്റെ കൃഷ്ണ………”

അമ്മയുടെ വാക്കുകൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു അടുത്ത നിമിഷം അത് മായുകയും ചെയ്തു എവിടെ ആണ് എപ്പോഴാണ് ആ കളിച്ചിരികൾ മാഞ് പോയത് അറിയില്ല ……. രാവിലെ മുതൽ ഉള്ള ഓട്ടപ്രദക്ഷിണത്തിൻ്റെ ഫലം ആയി വന്ന ക്ഷീണം കൺപോളകൾ അടച്ചു പിറ്റേന്ന് കുക്കറിൻ്റെ വിസിൽ ശബ്ദം കേട്ടാണ് കണ്ണുകൾ തുറന്നത് പുതപ്പ് മാറ്റി എഴുനേറ്റു സ്ഥിരം പല്ലവി പോലെ അവൻ കിടക്ക വിരി വൃത്തിക്ക് വിരിച്ച് പുതപ്പ് മടക്കി തലയണയുടെ അടിയിലേക്ക് വെച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും ഡൈനിങ് ടാബിളിമെ തൻ്റെ കോഫി മൂടി വെച്ചിരിക്കുന്നത് കണ്ടു അത് ചെന്ന് എടുത്ത് വരും വഴി അടുക്കളയിലേക്ക് ഒന്ന് നോക്കി രാവിലത്തേക്കും ഉച്ചക്കിലേക്കും ഉള്ള ഭക്ഷണം തയാറാക്കുന്ന തിരക്കിൽ ആണ് ചോറ് ഊറ്റുന്നു…..ദോശ മറിച്ച് ഇടുന്നു കറിയിലേക്ക് കടുക് താളിക്കുന്നു …. ദിർതിയിൽ ആണ് എല്ലാം ചെയ്യുന്നത് പത്രം എടുത്ത് സോഫയിൽ വന്നിരുന്നു ഒരു കവിൾ കാപ്പി ഇറക്കി പത്രം വായിക്കാൻ തുടങ്ങി അവസാന പേജിൽ വായിച്ച് പേപ്പർ നാലായി മടക്കി വെച്ചു റൂമിലേക്ക് ചെന്ന് ഐയേൺ ബോക്സ് ഇൻ്റെ പ്ലഗ് കണക്ട് ആക്കി അലമാരയിൽ നിന്ന് പാൻ്റും ഷർട്ടും അവളുടെ ഒരു സാരിയും ചോളിയും എടുത്തു ചൂട് ആയോ എന്ന് പെട്ടന്ന് ഒന്ന് തൊട്ട് നോക്കി തേക്കാൻ തുടങ്ങി സാരി ഹാങ്കറിലേക്ക് ഇടുന്നതിനു മുന്നേ തൻ്റെ നാസികയോട് അടുപ്പിച്ചു തനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു ഗന്ധം അതിൽ നിന്ന് വരുന്നത് തോന്നി അവന് അനിത്ര റൂമിലേക്ക് കയറി വന്ന് ടവ്വൽ എടുത്ത് കുളിക്കാൻ കയറി ഞാൻ അടുക്കളയിലേക്ക് ചെന്നു അലിഖിത നിയമം പോലെ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകുവാൻ തുടങ്ങി ബാക്കി എല്ലാം അവള് വൃത്തി ആക്കിയിട്ടുണ്ട് കഴുകി കഴിഞ്ഞ് പ്ലേറ്റിൽ മൂന്ന് ദോശയും ചമ്മന്തിയും എടുത്ത് കഴിച്ചു തീരാർ ആയപ്പോഴേക്കും റെഡി ആയി അവള് വന്നു ഞാൻ കൈ കഴുകി കുളിക്കാൻ കയറി കുളിക്കുന്നതിൻ്റെ ഇടയിൽ അവളുടെ ശബ്ദം കേട്ടു “ഞാൻ ഇറങ്ങാട്ടോ…” “ആ…… ” റെഡി ആയി ഞാനും ഓഫീസിലേക്ക് ഇറങ്ങി കമ്പ്യൂട്ടറിന് മുന്നിൽ വെച്ചിട്ടുള്ള ഞങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയിലെക്ക് നോക്കി കല്യാണം കഴിഞ്ഞ് ഹണി മൂണിന് പോയപ്പോൾ എടുത്ത ഫോട്ടോ ആണ് ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി എത്ര നാളായി ഇതുപോലെ ഒന്ന് ചിരിച്ച് കണ്ടിട്ട് ……. കുട്ടികളുടെ മുന്നിൽ നിന്ന് ക്ലാസ്സ് എടുക്കുമ്പോഴും മനസിന് വലായ്മ തോന്നി ……..

കാര്യം ആക്കിയില്ല ശീലം ആയ പോലെ ആരും ഇല്ലാത്ത പോലെ താങ്ങായും തണൽ ആയും കുറച്ചു നേരം മനസ്സ് തുറന്നു സംസാരിക്കാൻ ആരും ഇല്ലാത്ത പോലെ ഉച്ചക്ക് ഫോൺ എടുത്ത് വാനിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയച്ച് കൊടുത്ത് പരിപ്പ് പഞ്ചസാര സോപ്പ് പച്ചക്കറി ലാസ്റ്റ് സീൻ രാവിലെ ഏഴുമണിക്ക് ആണ് ഓഫീസിൽ തിരക്ക് ഉണ്ടാവും കലോത്സവം ആയതുകൊണ്ട് ഉച്ചക്ക് ശേഷം ക്ലാസ്സ് ഇല്ല വെറുതെ ഇരുന്നു ഫോൺ നോക്കി പിന്നേ നോട്ട്സ് കറക്റ്റ് ചെയ്തു ….. നാലര ആയപ്പോൾ തിരികെ പോന്നു സോഫയിലേക്ക് വീഴുക ആയിരുന്നു കുറച്ച് നേരം ഇരുന്ന ശേഷം ഒരു ചായ വെച്ച് കുടിച്ചു വീണ്ടും പണികളിലേക്ക് അടിച്ച് വാരി തുടച്ചു അലക്കാൻ ഉള്ളത് വാഷിംഗ് മെഷീനിൽ ഇട്ടു ചപ്പാത്തി കുഴക്കുമ്പോൾ ആണ് അലോക് വന്നത് വൈകീട്ട് ചായ പതിവ് ഇല്ല അലോകിന് ടിവിയുടെ ശബ്ദം കേട്ടു ‘നാളെ കേരളത്തിൽ ഹർത്താൽ …..’ വാർത്താ കേട്ടപ്പോൾ അടുക്കളയിൽ നിന്ന് വന്നു ഇപ്പൊ തുടങ്ങും കുട്ടികളുടെ ഫോൺ കാൾ നാളെ കലോത്സവം വെച്ചിരുന്നു നാളെ അത് ഉണ്ടാവുമോ മാറ്റുമോ എന്നത്തിക്ക മാറ്റുക ഒരായിരം ചോദ്യങ്ങൾ ഉണ്ടാവും “നാളെ അല്ലേ നിൻ്റെ സ്കൂളിൽ മത്സരങ്ങൾ …..” “മം….അത് മാറ്റും ……” പറഞ്ഞ് നേരെ അടുകളിലേക്ക് ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്ത് ഞാൻ വാഷിംഗ് മെഷീനിൽ ഉള്ള തുണി എടുത്ത് ഫ്ലാറ്റിൻ്റെ ഏറ്റവും മുകളിലെ ടെറസ് നിലയിലേക്ക് ചെന്ന് എല്ലാം വിരിച്ചിട്ടു പോരാൻ തുടങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത് ബക്കറ്റ് കയിൽ.പിടിച്ച് ടെറസിലെ സൈഡിലേക്ക് ചെന്നു ഞങ്ങളുടെ നേരെ ഉള്ള ഫ്ളാറ്റിലെ സാമും അപ്പുറത്തെ ബ്ലോക്കിലെ ഒരു പെൺകുട്ടിയും നിന്ന് സംസാരിക്കുന്നുണ്ട് കോളജ് പിള്ളേര് ആണ് ഫ്രണ്ട്സ് ആണെന്ന് എല്ലാവരോടും പറയുമെങ്കിലും രണ്ടും ഇഷ്ട്ടത്തിൽ ആണ് എന്ന് ഒട്ടുമിക്ക എല്ലാവർക്കും അറിയാം അവരെ കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു അസൂയ തൊന്നി കുറച്ചു കുശുമ്പും……

അവരെ ശല്യം ചെയ്യാതെ ഇറങ്ങി…. വേറെ ജോലി ഒന്നും ഉണ്ടായിരുന്നില്ല ഫോൺ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നിരുന്നു മിണ്ടാൻ ഒന്നും ഇല്ലാത്ത പോലെ അവളും ഫോണിൽ ആണ് ഇടക്ക് കുട്ടികളുടെ കോളും അത്താഴം കഴിച്ച് കിടന്നു പിറ്റേന്ന് ഹർത്താൽ ആയത്കൊണ്ട് നേരം വൈകി ആണ് ഇരുവരും എഴുനേറ്റത് പതിവില്ലാത്ത മടി ഇരുവർക്കും തോന്നി പണിയെല്ലാം ഒതുക്കി വയ്യ ഇനിയും ഇങ്ങനെ അകൽച്ച ഒട്ടും പറ്റുന്നില്ല അകാരണം ആണ് അലോക് ബാൽക്കണിയിൽ ഉണ്ട് ഞാനും അങ്ങോട്ട് ചെന്നു എന്നെ ഒന്ന് നോക്കി തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വരാത്ത പോലെ പതിവില്ലാത്ത പരവേശം പോലെ “എനിയ്ക്ക് സംസാരിക്കണം ” അവൻ എൻ്റെ നേരെ തിരിഞ്ഞ് നിന്നു “എനിക്കും …” കണ്ണുകൾ ഉടക്കി എൻ്റെ കണ്ണ് നിറയുന്നത് അറിഞ്ഞു “I miss those days…….” “എനിക്കും………എന്താ നമുക്ക് ഇടയിൽ പറ്റിയത് ?” ഒരുത്തരം ഞങളുടെ ഇരുവരുടെയും കയിൽ ഉണ്ടായിരുന്നില്ല അവൻ്റെ കൈകൾ എൻ്റെ കൈകളെ പൊതിയുന്നത് അറിഞ്ഞു “ദിവസവും ഏറ്റവും കുറഞ്ഞത് ഒരു പത്ത് മിനുട്ട് ഇങ്ങനെ ഇരിക്കാമോ…… അപ്പോ ശെരി ആവും എന്ന് തോന്നുന്നു …..വീട്ടിലെ ജോലി ….ഓഫീസ് സ്ട്രെസ്സ് …. എനിക്ക് മതിയായി …..” അവൻ്റെ ചോദ്യത്തിൽ ഒരു നിസ്സഹായത പോലെ എൻ്റെ ഉള്ളിലുണ്ടായിരുന്ന ഒരു അപേക്ഷ ആയിരുന്നു അവൻ എന്നോട് തിരികെ ചോദിച്ചത് എൻ്റെ വിരലുകളുടെ.മുറുക്കം കൂടി ….. എൻ്റെ മറുപടി മനസിലാക്കി എന്ന് തോന്നുന്നു ഒരു നറുപുഞ്ചിരി അവൻ്റെ ചുണ്ടുകളിൽ ഞാൻ കണ്ടു പതിയെ അവൻ്റെ തോളിലേക്ക് ഞാൻ ചാഞ്ഞു …… “അതെ നാളെ എന്നെ ഒരു റൈഡിന് കൊണ്ടുവോ…” നെറുകയിൽ അവൻ്റെ അധരങ്ങളുടെ ചൂട് അറിഞ്ഞു …… പ്രതിഫലം ആയി എൻ്റെ ചുണ്ടിൽ ഒരു വിടർന്ന പുഞ്ചിരിയും …. ശുഭം

Continue Reading

Most Popular