Connect with us

ബന്ധങ്ങൾ

അമ്മേ…… എന്തിനാ അമ്മേ അമ്മ ഈ അച്ഛനെ കെട്ടിയത് ?????

Published

on

രചന: Jishnu Janardhanan
അമ്മേ…… എന്തിനാ അമ്മേ അമ്മ ഈ അച്ഛനെ കെട്ടിയത് ?????

അതു കൊണ്ട് എന്താ നന്ദൂട്ട ഇപ്പൊ ഉണ്ടായേ നമ്മുക്ക് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും കാണാൻ പറ്റിലെ….. അബാനിക്ക് ആകുമോ ഇത് പോലെ സ്വന്തം ഭാര്യയെയും മോനെയും കൂട്ടി ഇങ്ങനെ കറങ്ങാൻ…… നീ അപ്പുറം പോയി ഇരിക്ക് അമ്മ ഈ ഡ്രസ്സ്‌ ഒന്ന് അടുക്കി വയിക്കട്ടെ………

എന്റെ ദൈവമെ….. എന്നെ പോലെ ആർക്കും ഈ ഗതി വരുത്തല്ലേ……..

എത്ര വേറെ ആലോചന വന്നതാ എനിക്ക് ?????..

എന്നിട്ട് എനിക്ക് കെട്ടാൻ തോന്നിയതോ…… ഈ പോലീസുകാരനെയും………….

അഹ് നീ പറയുന്നത് കേട്ടാൽ തോന്നും….. ഈ ട്രാൻസ്ഫർ ഞാൻ ചോദിച്ചു വാങ്ങിയത് ആണെന്ന്……

ദേ മനുഷ്യ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട….. ഇത് ഇപ്പൊ 16-മതേ ട്രാൻസ്ഫർ ആണ് വല്ലതും അറിയോ……..
ഇനി ഇപ്പൊ ഏതു പട്ടികാട്ടിലേക്ക് ആണോ തമ്പുരാന്റെ എഴുന്നള്ളത് ???????

അതു……..കാസർഗോഡ് !!!!!

ഓഹ് കാഷ്യർകോഡ്…. പറയാൻ വല്ല ഉളുപ്പ് ഉണ്ടോന്നു നോക്കിയയെ……..

ഡി ഒന്ന് പതുക്കെ പറ ഒന്നുമില്ലേലും ഞാൻ ഒരു പോലീസ് കാരൻ അല്ലെ ??? അതിന്റെ വിലയെങ്കിലും താടി……..
.
.
.
കണ്ടില്ലേ ഇതാണ് എന്റെ കുടുംബം അച്ഛൻ ഒരു പോലീസ് കാരൻ ആണ്……. അതുകൊണ്ട് എന്താ എന്നല്ലേ ?????

അച്ഛൻ എവിടെ ചെന്നാലും…….അവിടെ ഉള്ള രാക്ഷ്ട്രീയ പാർട്ടിക്കാരുമായി പെട്ടന്ന് സ്നേഹത്തിൽ ആകും…. അപ്പൊ അവര് സ്നേഹം മൂത്ത് അച്ഛനെ സ്ഥലം മാറ്റും…….
ഇനി ഇപ്പൊ പോകുന്നത് കാസർഗോഡേക്ക് ആണ്…….. ഇനി ആ ജില്ലയും കൂടിയേ ബാക്കി ഉള്ളൂ…..

അങ്ങനെ നമ്മൾ മൂവരും അങ്ങോട്ടേക്ക് തിരിച്ചു……. പുലർച്ചെ 5. 00മണിക്ക് സ്ഥലത്തു എത്തി………..

ആഹാ നല്ല തണുപ്പ്……..
വീട്ടു സാധങ്ങൾ ഇന്നലയെ കയറ്റി അയച്ചത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല…..

നല്ല ഒതുക്കം ഉള്ള കുഞ്ഞി വീട് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി…. അമ്മയുടെ മുഖം ഇപ്പോഴും കടന്നൽ കുത്തിയത് പോലെ തന്നെ……

വീട് സാധനങ്ങൾ ഒതുക്കി വായിക്കുമ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു…..

അച്ഛൻ പാർസൽ വാങ്ങിയ ദോശയും ചമ്മന്തിയും കഴിച്ചു ഞാൻ പുറത്തോട്ടു ഇറങ്ങി………

ഞങ്ങളുടെ വീടിന്റെ ഇരുവശത്തുമായി രണ്ടു വീടുകൾ ഉണ്ട്………

ഹെലോ……. പുതിയ താമസക്കാർ ആണ് അല്ലെ…….. ബ്രോക്കർ ബേബി ചേട്ടൻ പറഞ്ഞിരുന്നു ഇന്ന് വരും എന്നു……..
ഞാൻ ബിനോയ്‌… ആ കാണുന്ന വീട് എന്റെയാ……..

ഹായ് ഞാൻ നന്ദൻ……… മറ്റേ വീട് ആരുടേതാ ????????

അത് ഗോപുവിന്റെ വീട് ആണ്…… എന്റെ ഫ്രണ്ട് ആണ്………

പതിയെ പതിയെ ഞങ്ങൾ മൂന്നുപേരും നല്ല കട്ട ചങ്ക് ആയി……. വായി നോട്ടം ആണ് മെയിൻ പരിപാടി……..
ക്ലാസ്സ്‌ കഴിഞ്ഞാൽ….

വയലിന്റെ സൈഡിൽ ഇരുന്നു എല്ലാം പെണ്ണിനേയും വായി നോക്കും ഒന്നിനെയും വെറുതെ വിടാറില്ല….

ബിനോയ്‌ ആളു പാവം ആണ്……. എല്ലാത്തിനെ കുറിച്ചും നല്ല കര്യബോധം ഉണ്ട്…..

എന്നാ ഗോപു നേരെ തിരിച്ചും ആരോടാ എന്താ പറയണ്ടേ എന്നു അറീല…. എല്ലാരേയും ചുമ്മാ കളിയാക്കും…….

അങ്ങനെ ഒരു ദിവസം വയൽ കരയിൽ ഇരുന്നു വായനോക്കുമ്പോഴാണ്…… ഒരു പെൺ കുട്ടി പാൽ കുപ്പിയുമായി വയൽ വരമ്പിലൂടെ നടന്നു വരുന്നത്…………

ഡി കണിക്കൊന്നേ………… ഇന്ന് നേരത്തെ ആണല്ലോ ?????

ഗോപു അവളെ നോക്കി കമന്റ അടിച്ചു

അത് കേട്ടതും അവൾ കരഞ്ഞു കൊണ്ട് ഓടി പോയി…….

ഡാ ഗോപു നിന്നോട് പലതവണ പറഞ്ഞത് അല്ലെ അവളെ അങ്ങനെ വിളിക്കരുത് എന്നു……… നിനക്ക് എന്തിന്റെ സൂക്കേടാ ??????

എന്നു പറഞ്ഞു ബിനോയ്‌ അവനോടു തട്ടി കയറി….

ഓഹ് പിന്നെ നിന്റെ പെങ്ങൾ ഒന്നും അല്ലാലോ……..
ഗോകുലും വിട്ടുകൊടുത്തില്ല…..
അതും പറഞ്ഞു ഗോകുൽ പോയി…..

എന്നതാ ബിനോയ്‌ കര്യം ഏതാ ആ കുട്ടി…… എന്തിനാ ഗോപു അവളെ അങ്ങനെ വിളിച്ചത് ??????

ഡാ അതു ഒരു പാവം കുട്ടിയ……. വയലിന്റെ അക്കരെ ആണ് വീട്……. ഒരമ്മ മാത്രേ അവക്ക് ഉള്ളൂ അച്ഛൻ ചെറുപ്പത്തിലേ പോയി……
വീട്ടിൽ രണ്ടു പശുക്കൾ ഉണ്ട് അതിന്റെ പാല് വിറ്റ ആ രണ്ടു വയർ നിറയുന്നത്……..

അല്ല ബിനോയ്‌ എന്തിനാ ഗോപു അവളെ കണിക്കൊന്ന എന്നു പറഞ്ഞു കളിയാക്കിയത്………

ഡാ നന്ദു നീ ഈ കണിക്കൊന്ന കണ്ടിട്ടില്ലേ ????? അതു കൊല്ലത്തിൽ ഒരിക്കൽ അല്ലെ പൂക്കുള്ളു……. ആ പാവം എപ്പോഴും ഒരേ ഡ്രസ്സ്‌ ആട ഇടാറുള്ളു……… അങ്ങനെ വീണ പേര കണിക്കൊന്ന……..

ഞാൻ ഒരു 100 വട്ടം ഗോപുവിനോട് പറഞ്ഞതാ അങ്ങനെ വിളിക്കരുത് എന്നു……. അവനു ഇത് വല്ലതും മനസ്സിലാകുമോ ?????

പാവം അല്ലെ ??????

ഒരു കണക്കിന് ചിന്തിച്ചാൽ അതേടാ !!!!!! ഡാ സമയം ഒരുപാട് ആയി ഞാൻ പോട്ടെ…. നാളെ കാണാം….

ശരിയാടാ……..

അന്ന് രാത്രി മനസ്സിൽ അവൾ തന്നെ ആയിരുന്നു……
പഠിക്കേണ്ട കാലത്തു….. അതിനു പറ്റാതെ….. ഒരു കുടുംബം…. ഒറ്റയ്ക്ക്…. മുന്നോട്ടു കൊണ്ട് പോകുന്നു…. അതും ഇത്ര ചെറുപ്പത്തിലേ…….

അങ്ങനെ നാളെ….. ബിനോയിയെയും ഗോപുവിനെയും കൂട്ടാതെ ഞാൻ അവളെ കാണാൻ പോയി……

ഇന്നലെ വന്ന അതെ സമയത്ത് അവൾ വന്നു…. ഇന്നലെ ഇട്ട അതെ ഡ്രസ്സ്‌…….

കുട്ടി ഒന്ന് അവിടെ നിൽക്കുമോ ?????

എന്താ ഏട്ടാ ??????

കുട്ടി ഞങ്ങൾ ഇവിടെ പുതിയതായി വന്നതാ വയലിന്റെ അക്കരെ ആണ് വീട്…. നാളെ തൊട്ടു ഞങ്ങൾക്കും പാല് തരാമോ ????

ഓഹ് അതിനു എന്താ ഏട്ടാ തരാലോ…. കുപ്പിക്ക് 40രൂപ ആകും…..

അയ്യോ കുട്ടി ഒരു കുപ്പി ഒന്നും വേണ്ട ഒരു അരക്കുപ്പി പാൽ മതി……

അപ്പൊ 20രൂപ ആകും… ഞാൻ നാളെ തൊട്ടു പാല് വീട്ടിൽ എത്തിക്കാം……….

അപ്പൊ ശരി.. കുട്ടി പൊക്കോ….

ശരി ഏട്ടാ….

അതെ എന്താ തന്റെ പേര് ?????

ഇന്നലെ കൂട്ടുകാരൻ വിളിക്കുന്നത് കേട്ടിട്ടില്ലേ…….. ?അത് തന്നെയാ എന്റെ പേര്….

അയ്യോ കുട്ടി അവന്റെ സ്വഭാവം കുട്ടിക്ക് അറിയുന്നത് അല്ലെ…… അവൻ എന്തോ തമാശയ്ക്ക്………….

എന്റെ പേര് അറിഞ്ഞിട്ടു എന്തിനാ അതിൽ നിന്നും ഇയാൾക്ക് പുതിയ തമാശ ഉണ്ടാക്കാൻ ആണോ ????

അല്ലന്നേ……… !!!!!!

എന്റെ പേര് മാളവിക…… എന്നാ ഞാൻ പോട്ടെ……… നാളെ തൊട്ടു പാൽ വീട്ടിൽ എത്തിക്കാം……..

പതിയെ പതിയെ ഞങ്ങൾ പരിജയ പെട്ടു….. നല്ല ഫ്രഡ്സ് ആയി…………

എന്താ മോനെ നന്ദു.. അവളോട്‌ ഒരു ചുറ്റിക്കളി……..

അയ്യോ ബിനോയ്‌….. നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാ………

അല്ലടാ അവളെ കര്യം നിനക്ക് അറിയാലോ…. വെറുതെ ആശ കൊടുത്തു അതിനെ മോഹിപ്പിക്കരുത്………

ഡാ ബിനോയ്‌……..

എന്താടാ

ഡാ എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടം ആണ്……

അങ്ങനെ വഴിക്ക് വാ… എനിക്ക് തോന്നി ഇത് പ്രണയത്തിലെ അവസാനിക്കു എന്നു…….. എന്തായാലും നീ അവളോട്‌ കര്യം തുറന്നു പറ…….

നാളെ നോക്കാം……….
രാത്രി മൊത്തം മനസ്സിൽ അവളായിരുന്നു……..

“””ദാവണിയുടുത്ത് നീളം കൂടിയ പെണ്ണ് എന്റെയുളളിൽ നിറഞ്ഞു നിന്നു.നല്ല ചേലത്തൊരു ഗ്രാമീണ പുഷ്പം..

ഇരുനിറങ്ങൾ അവൾക്കു മാറ്റു കൂട്ടിയിരുന്നു.അധികം മേക്കപ്പൊന്നുമില്ല..

കരിനീല മിഴികൾ എന്തിനായോ ഇടംവലം വെട്ടുന്നു.ചുവന്നു തുടുത്ത തക്കാളി ചുണ്ടുകൾ വിറകൊളളുന്നു…””””

അവളെ കുറിച്ച് ഓർക്കുമ്പോൾ ഇല്ലാത സാഹിത്യം മനസിലേക്ക് കയറി വരും……….. അവളെയും ഓർത്തു കൊണ്ട് ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു…………

പിറ്റേന്ന് വൈകുന്നേരം….

ഹായ് മാളു………..

അയ്യോ ഏട്ടൻ എന്തിനാ പാല് വാങ്ങാൻ ഇങ്ങോട്ടേക്കു വന്നേ ഞാൻ വീട്ടിൽ കൊണ്ട് താറുമായിരുന്നല്ലോ………

അതു സാരില്ല……. തന്റെ വീടൊക്കെ ഒന്ന് കാണന്നു വിചാരിച്ചു……….. അല്ല വീട്ടിൽ ഒരാൾ വന്നിട്ട് ഒരു ചായ തരുന്നില്ലേ……. ???

അയ്യോ ഞാൻ ഇപ്പൊ ഇടാം…. ഏട്ടൻ ഉമ്മറത്തു ഇരുന്നോളു…….

തന്റെ അമ്മ എവിടെ……. ?

അമ്മ പുല്ലരിയാൻ പോയിട്ടുണ്ട്……. !!!!!!

ഏട്ടൻ ഇരിക്ക് ഞാൻ ഇപ്പൊ ചായ എടുക്കാം !!!!!!!!!!

ചായക്ക് നല്ല കടുപ്പം !!!!! നല്ല കിടിലൻ ചായ………..

അതിനുള്ള ഉത്തരം അവൾ ഒരു ചിരിയിൽ ഒതുക്കി……….

മാളു ഏതുവരെ പഠിച്ചിട്ടുണ്ട് ????

ഞാൻ 6 ക്ലസിൽ പഠിപ്പ് നിർത്തിയതാ ഏട്ടാ…….. അപ്പോഴാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത് അതിനു ശേഷം ഞാൻ സ്കൂളിൽ പോയിട്ടില്ല……

അത് പറയുമ്പോഴേക്കും അവളുടെ കുഞ്ഞ് മിഴികൾ ഈറൻ അണിഞ്ഞിരുന്നു………

മാളു എന്നാ ഞാൻ ഇറങ്ങട്ടെ…….

എന്നാ ശരി ഏട്ടാ……….

മാളു !!!!!

എന്താ ഏട്ടാ……..

എന്റെ വീട്ടിൽ അച്ഛൻ അമ്മ ഞാൻ മാത്രമേ ഉള്ളൂ……. അച്ഛൻ പോലീൽ ആണ്……….. അമ്മ ചെറിയ ഒരു ടൈലർ ആണ്…….. ചുരുക്കി പറഞ്ഞാൽ ഒരു കൊച്ച് കുടുംബം……
മാളു എനിക്ക് ആരെയും ഇമ്പ്രെസ്സ് ചെയ്യാൻ ഇല്ലാ…. എനിക്ക് തന്നെ ഇഷ്ട്ടം ആണ്……….

അയ്യോ ഏട്ടാ…….. എന്ത് അറിഞ്ഞിട്ടാ ഏട്ടൻ ഈ പറയുന്നേ……… എന്നെക്കാളും പഠിപ്പ് ഉള്ള കുട്ടിയെ ഏട്ടന് കിട്ടൂലെ ??????? എനിക്ക് അങ്ങനെ വലിയ മോഹങ്ങൾ ഒന്നും ഇല്ലാ ഏട്ടാ……….

എന്നാ നിന്റെ ഉള്ളിലെ കൊച്ച് കൊച്ച് മോഹങ്ങൾ നിറവേറ്റാൻ എനിക്ക് സാധിക്കും……
ഞാൻ തന്റെ അമ്മയോട് അടുത്തു തന്നെ സംസാരിക്കും………..

ഏട്ടാ…… എന്നെ വെറുതെ മോഹിപ്പിക്കരുത്………. ആലോചിച് തന്നെ ആണോ ??????

അതേടി പെണ്ണെ ഒരുപാട് ഇഷ്ട്ടം ആണ് നിന്നെ…………

അപ്പൊ നാളെ കാണാം ഞാൻ വരട്ടെ…..

മ്മ്……….

പാട്ടും പാടി വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും എന്തോ വലിയ ഗൂഢാലോചന…………..

എന്താണ്…… രണ്ടാളും കൂടി ഒരു ആലോചന………

അല്ല നന്ദൂട്ട….. എന്താ നിന്റെ പ്ലാൻ…… റിസൾട് വന്നിട്ട് മാസങ്ങൾ കഴിഞ്ഞു……. ഇങ്ങനെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌ മാത്രം മതിയെന്ന് പറഞ്ഞു നടന്നാൽ മതിയോ ?????

എന്താ അച്ഛാ…. ഒരു വർഷം കൂടി ഇങ്ങനെ പോട്ടെ അത് കഴിഞ്ഞു പോരെ ജോബ്………..

ആഹാ അങ്ങനെ എന്റെ മോൻ ബുദ്ധിമുട്ടേണ്ട……… നിന്നെ നാടുകടത്തനാ ഞങ്ങളുടെ പ്ലാൻ………

അമ്മേ !!!!!!!!!

ഒരു കുമ്മയും ഇല്ലാ……… ഞാൻ എന്റെ ആങ്ങളയോട് പറഞ്ഞു നിന്റെ വിസ ശരിയാക്കിയിട്ടുണ്ട്…….. ചിലപ്പോ അടുത്ത മാസം പോകേണ്ടി വരും…………

ഒരുകണക്കിന് ചിന്തിച്ചാൽ ഇവരെ എതിർക്കൻ ആവില്ല…… എല്ലാ മക്കളെയും കുറിച്ച് ഇവരിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ……..

എങ്കിലും മാളുവിനെ ഇത് എങ്ങനെ പറഞ്ഞു മനസിലാക്കണം….. എന്നു എനിക്ക് ഒരു പിടിയും ഇല്ലാ…..

നാളെ അവളോട്‌ കാര്യങ്ങൾ എല്ലാം തുറന്നു പറയണം എന്നു തീരുമാനിച്ചു…..

എപ്പോഴും ഞങ്ങൾ കാണുന്ന വയൽ വരമ്പിൽ ഞാൻ കാത്തു നിന്നും…. ദൂരെ നിന്നും പാൽ കുപ്പിയുമായി മാളു നടന്നു വരുന്നു……

അല്ല എന്താ ഏട്ടാ വീട്ടിലേക്ക് വരാതിരുന്നേ…. എപ്പോഴും പാല് വാങ്ങാൻ അങ്ങോട്ട്‌ വരുന്നത് ആണല്ലോ ?????

മാളു……….

എന്താ ഏട്ടാ !!! എന്താ മുഖം വല്ലാതെ…… എന്താ കര്യം…….

മാളു………. അതു……. എന്റെ വിസ വന്നു ……… നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നു എനിക്ക് അറീല

വിസയോ ?????? അത് എന്താ…. എന്റെ നന്ദു ഏട്ടാ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ………..

മാളൂട്ടി എനിക്ക് അമേരിക്കയിൽ ഒരു ജോലി ശരി ആയിട്ടുണ്ട്……… അടുത്ത് തന്നെ പോണം…….

അമേരിക്കയിലോ ?????? അല്ലേലും എനിക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെ ഒക്കെ ആയിരിക്കുമെന്ന്……….. മോഹിക്കരുത് എന്നു മനസ്സ് ഒരായിരം വട്ടം പറഞ്ഞതാ………. പറ്റി പോയി നന്ദു ഏട്ടാ………
എന്റെ ഏട്ടന്റെ ഭാവിക്ക് ഞാൻ ഒരു തടസം ആകരുത്……….. എന്റെ ഏട്ടൻ നല്ലത് പോലെ ജീവിക്കണം ആരുടെ മുന്നിലും തല കുനിക്കരുത്……..

ഏട്ടന്റെ കൂട്ടുകാരൻ പറയുന്നത് പോലെ ഞാൻ “ഒരു കണിക്കൊന്ന പെണ്ണ് ആണ് ഏട്ടാ”

മാളു !!!!!!!!!! ഞാൻ കെട്ടുന്നുണ്ടെങ്കിൽ നിന്നെയെ കേട്ടു…. നീ വെറുതെ വേണ്ടാത്തത് ചിന്തിച്ചു കൂട്ടണ്ട…….

ചിന്തിച്ചത് അല്ല ഏട്ടാ……. കര്യം പറഞ്ഞതാ……..

ഒന്നും പറയണ്ട…… നീ ഇപ്പൊ പോ……..

നിറഞ്ഞ മിഴികളോടെ അവൾ നടന്നകന്നപ്പോൾ തകർന്നു കൊണ്ടിരുന്നത് എന്റെ മനസായിരുന്നു……..

എന്താ നന്ദൂട്ട !!!!!! നീ കുറെ നേരമായല്ലോ……. ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു ആലോചിക്കുന്നത്…….

അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്………

എനിക്ക് മതി !!!!!!!

എന്നതാടി ഇവന് പറ്റിയെ ???

എനിക്കറിയാൻ മേല നിങ്ങടെ അല്ലെ പുത്രൻ അങ്ങോട്ട്‌ തന്നെ ചോദിക്കു………

ആകാശവും നോക്കി ഉമ്മറത് ഇരിക്കുമ്പോൾ ആണ് അച്ഛൻ അടുത്തേക്ക് വന്നത്…….

നന്ദൂട്ട നീ വണ്ടിയിൽ കയർ….. നമ്മുക്ക് ഒരിടം വരെ പോകാം

അച്ഛാ ഈ രാത്രിയിലോ ?????

നീ കയറു നന്ദൂട്ട !!!!!!!!

എന്തടാ നിനക്ക് പറ്റിയെ രണ്ടു ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു….. നിനക്ക് അമേരിക്കയിൽ പോകാൻ ഇഷ്ട്ടം ഇല്ലേ ??????

അച്ഛാ അത് !!!!!!!

എന്താടാ കാര്യം എന്തായാലും പറ !!!!!

അച്ഛാ നമ്മളെ വീട്ടിൽ പാല് കൊണ്ടുവരുന്ന കുട്ടിയില്ലേ മാളവിക……. എനിക്ക് അവളെ ഇഷ്ട്ടം ആണ്………

നന്ദൂട്ട !!!! ഇത് നിന്റെ അമ്മ അറിഞ്ഞാൽ ? അവൾ സമ്മതിക്കുമോ ???

എനിക്ക് അറിയില്ല അച്ഛാ !!!! ഒന്നും അറിയില്ല…. എനിക്ക് ഒരുപാട് ഇഷ്ട്ട അച്ഛാ അവളെ……..

സ്വന്തം മകനെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ എന്ത് അച്ഛനാടാ !!!! ഏതായാലും നാളെ രാവിലെ നമ്മുക്ക് അവളുടെ വീട് വരെ ഒന്ന് പോകാം ഏതായാലും ഇപ്പൊ നിന്റെ അമ്മ അറിയണ്ട……. അവളെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം………

ആ സമയം എനിക്ക് ഉണ്ടായ സന്തോഷം എങ്ങനെ പറഞ്ഞു അറിയിക്കണം എന്നു എനിക്ക് അറീല……… ഞങ്ങൾ വീട്ടിലേക്കു വണ്ടി തിരിച്ചു !!!!!!

രാവിലെ ഞാനും അച്ഛനും കൂടി മാളുവിന്റെ വീട്ടിലേക്കു പോയി……

അവിടെ എത്തുമ്പോൾ മാളു പശുവിനെ കറക്കൽ ആയിരുന്നു !!!!!!!

ഞങ്ങളെ കണ്ടതും അവൾ ഒന്ന് ഞെട്ടി…….. അവളുടെ കുഞ്ഞ് മിഴികൾ ഉണ്ടക്കണ്ണുകൾ ആയി രൂപാന്തര പെട്ടു………

അവൾ പാൽ പത്രം അവിടെ ഇട്ടു ഉള്ളിലേക്ക് ഓടി……

അവളുടെ അമ്മ ഞങ്ങൾക്ക് ചായ കൊണ്ട് തന്നു !!!!!!

ചായ കുടിച്ചു കൊണ്ട് അച്ഛൻ പതിയെ തുടങ്ങി !!!!!!!

ഞങ്ങൾ ഇവിടെ പുതിയ ആൾക്കാർ ആണ്…….. വന്നിട്ട് അത്രയൊന്നും ആയില്ല….

ഇത് എന്റെ മകൻ…… ഇവന് ഇവിടുത്തെ കുട്ടിയെ ഇഷ്ട്ടം ആണ് !!!!!!! അമ്മയ്ക്ക് സമ്മതം ആണെങ്കിൽ ഞങ്ങൾക്ക് ഇവളെ തന്നൂടെ !!!!!!!!

അച്ഛൻ എന്നെ ശരിക്കും ഞെട്ടിച്ചു എന്നു തന്നെ പറയാം !!!!!!!!

അമ്മ എന്താ ഒന്നും മിണ്ടാതെ ???

അല്ല മോനെ മോളുടെ അച്ഛൻ പോയതിനു ശേഷം ഇവള ഈ വീടിന്റെ ഭാരം മുഴുവൻ ഏറ്റെടുത്തത്…. !!!!!!!

പറയുമ്പോൾ എല്ലാം പറയണം അല്ലോ ??? ഈ കുഞ്ഞ് വീട്ടിൽ ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത് കാണുമ്പോൾ നാട്ടുകാർ പലതും പറയുന്നുണ്ട് അതൊന്നും കാര്യമാക്കാതെ ആണ് എന്റെ കുട്ടി മുന്നോട്ടു പോകുന്നത് !!!!!!! എങ്കിലും എന്റെ കുട്ടിക്ക് നല്ല ഭാവി വരുന്നത് എനിക്ക് സന്തോഷേ ഉള്ളൂ…… മോളേ അയക്കുന്നത് എനിക്ക് സന്തോഷം ആണ് !!!!!!

മാളുവിന്റെ അമ്മ പറഞ്ഞു തീരുമ്പോഴേക്കും കണ്ണ് കലങ്ങിയിരുന്നു……………..

ഇവൻ അടുത്താഴ്ച പോകും ….. പോയി വന്നാൽ ഉടനെ കല്യാണം !!!!!!!
എന്നാ ഞങ്ങൾ ഇറങ്ങട്ടെ ????

ശരി മോനെ………

ഇറങ്ങുമ്പോൾ ഞാൻ മാളുവിനെ നോക്കി അവളുടെ മുഖത്തു ആ ഞെട്ടൽ ഇനിയും മാറിയിട്ടില്ല !!!!!

വൈകുന്നേരം ഞാൻ അവളെയും കാത്തു വയൽ വരമ്പിൽ നിന്നു……

എന്റെ ഏട്ടാ രാവിലെ ഏട്ടനേയും അച്ഛനെയും കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു…..

എന്തിനു……. ഞങ്ങൾ…. നിന്നെ പെണ്ണ് ചോദിക്കാൻ വന്നത് അല്ലെ ??? എന്റെ ഈ കണിക്കൊന്നയെ !!!

ദാ ഏട്ടാ വേണ്ടാട്ടോ !!!!!!
ഏട്ടൻ പോയാൽ പിന്നെ എങ്ങനെയാ നമ്മൾ തമ്മിൽ സംസാരിക്കുക !!!!!!!!!

അത് നീ പേടിക്കണ്ട ഞാൻ ബിനോയി ഏട്ടന്റെ കൈയിൽ ഒരു ഫോൺ കൊടുത്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ വിളിച്ചോളാം……..

അയ്യോ ഏട്ടാ ഫോണോ !!!!!!

പേടിക്കണ്ട പെണ്ണെ !!!!!!!

3 വർഷം പെട്ടന്ന് പോകുമായിരിക്കും അല്ലെ ഏട്ടാ ???

വേഗം കഴിയാൻ നമ്മുക്ക് പ്രാർത്ഥിക്കാം !!!!!!!!!!!!!

അങ്ങനെ നിറയെ മാളുവിന്റെ കുഞ്ഞ് ഓർമകളുമായി ഞാൻ പ്രവാസ ജീവിതത്തിലേക്ക് കടന്നു !!!!!!!
.
.
.
.
ഏട്ടാ !!!!!!!! വാവ മുറ്റത്തേക്ക് ഓടിയിട്ടുണ്ട് വേഗം പിടിച്ചോ !!!!

എന്റെ മാളൂട്ടി…… ഇത് എത്രാം മാസം ആണ് എന്നു നിനക്ക് വല്ല ഓർമയും ഉണ്ടോ ??????? നീ ഇങ്ങനെ കൊച്ചിന്റെ പിറകെ ഓടല്ലേ !!!!!!!!!!!!

ഇപ്പൊ നന്ദു അടുത്ത കണിക്കൊന്നയ്ക്ക് ആയി കാത്തിരിപ്പിൽ ആണ്…….

ശുഭം!!!!!!!!!!

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular