Connect with us

ബന്ധങ്ങൾ

എല്ലാ ആണുങ്ങളെ പോലെയും, ജീവിതത്തെ വളരെ സന്തോഷപൂർവം നോക്കി കണ്ടു

Published

on

രചന: അശ്വതി ആർ വിജയൻ
എല്ലാ ആണുങ്ങളെ പോലെയും,
ജീവിതത്തെ വളരെ സന്തോഷപൂർവം നോക്കി കണ്ടു,
അടിച്ചു പൊളിച്ചു നടക്കുമ്പോഴാണ്, അമ്മക്ക് ഒരു മരുമകളെ വേണമെന്ന് എന്നോട്,
പറയുന്നത്.
ആയിക്കോട്ടെന്നു ഞാനും.
ഒട്ടും വൈകാതെ തന്നെ,
അമ്മ വന്നില്ലെങ്കിലും അമ്മായിയും
മറ്റു ബന്ധുക്കളുമായി ഞാൻ എന്റെ ആദ്യ പെണ്ണ്കാണലിനു പോയി.
സമയം ആയിട്ടും പെണ്ണിനെ കാണുന്നില്ല.ദേ…ഇപ്പോൾ വരുo പെണ്ണേ…എന്നു പറഞ്ഞിട്ടു പെണ്ണിന്റെ അമ്മ,പെണ്ണിനെ വിളിക്കാൻ അകത്തേക്ക് പോയി.
പക്ഷേ, ഞാനുൾപ്പടെ ആ..കൂട്ടത്തിലിരുന്ന എല്ലാരും,പെണ്ണിന്റെ വരവും പ്രതീക്ഷിച്ചു ഇരുന്നപ്പോലാണ് അത് സംഭവിച്ചത്.

ങ്…. ങ്….. ങ്…….
ഉമ്മറത്ത് ഇരിക്കുന്ന ഫോൺ റിങ് അടിക്കുന്ന ശബ്ദം ആയിരുന്നു അത്.
അവളുടെ അമ്മ ശബ്ദവും കേട്ട് വന്നു ഫോൺ എടുത്തു.

ഒരു വാക്ക് മാത്രം അവർ മൊഴിഞ്ഞതായി കണ്ടു.പിന്നീട് ഫോണും,നിലത്തിട്ട് കരഞ്ഞു
നില വിളിച്ചോണ്ടു അകത്തേക്കോടി.

ഇതെന്ത്പാടണപ്പാ…..എന്നു കരുതി
എല്ലാവരും ചാടി വീഴ്ന്നു എണീറ്റു.
കൂട്ടത്തിൽ അൽപ്പം പരിഭ്രാന്തിയിൽ ഞാനും.
ആരും ഒന്നും പറഞ്ഞില്ലെങ്കിലും,
അവിടെ കൂടി നിന്നവരുടെ ചോദ്യത്തിനുള്ള ഉത്തരങ്ങളുമായി,
വീടിന്റെ മുൻവശത്തേക്ക് ഒരു ആബുലൻസ് ഭീതിയുയർത്തി
അതി വേഗത്തിൽ ചീറി പാഞ്ഞു വന്നു.

ആംബുലൻസിന്റെ ഹോണടി ശബ്ദം കേട്ട് കൊണ്ടാകണo, അകത്തു നിന്നും..പെണ്ണിന്റെ അമ്മയും,സഹോദരങ്ങളും നിലവിളിച്ചോടി വരുന്നു.

“അയ്യോ…..എന്റെ ശ്രീനിയേട്ടൻ പോയേ…..”,
എന്ന് അവർ അവസാനമായി വിളിച്ച് കൊണ്ട് ഉമ്മറത്തിന്റെ പടിയിൽ നിന്നേറങ്ങി ,ആംബുലൻസിന്റെ അടുത്തേക്ക് ഓടുമ്പോൾ……,
അവർക്കൊപ്പമുള്ള മറ്റു രണ്ടു പെണ്മക്കലും തേങ്ങി കരയുന്നുണ്ടായിരുന്നു.
ഒരു നിമിഷം ഞാനും മൂകനായി നിന്നു.

ഞാനുൾപ്പടെ എല്ലാരും,സ്വന്തം ഭർത്താവിന്റെ മൃതു ശരീരവുമായി കെട്ടിപിടിച്ചു അലമുറയിട്ടു തേങ്ങുന്ന അവരെ, ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും,
ഫലമുണ്ടായില്ല.
പിന്നീട് അവിടുത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു.

ഇത്രയൊക്കെ സംഭവിച്ചിട്ടും തന്റെ
അച്ഛന്റെ പക്കലിലേക്ക് മൂത്തമകൾ മാത്രം വന്നില്ലല്ലോ..,
കണ്ടില്ലേ, അവളുടെ സ്വഭാവം ഇപ്പോഴേ വ്യക്തമാണ്…..
എന്നു പറഞ്ഞു പുച്ഛിക്കുന്നവരും
എന്റെ കൂടെ വന്നവരിലുണ്ടായിരുന്നു.

ഒരു നിമിഷo ഞാനും അത് ചിന്തിക്കാതെയിരുന്നില്ല.
ഞാൻ ആദ്യമായി പെണ്ണ് കാണാൻ വന്ന അവളെ,സന്ദർഭം ശെരിയല്ലങ്കിലും,ഒന്നു കാണാനായി എന്റെ കണ്ണുകൾ അവിടെ എങ്ങും അവളെ തേടി നടന്നു.

ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം അവൾ ഉമ്മറത്തേക്കു വന്നു,ഒപ്പം ഒരു ഡ്രെ നിറയെ ചായയും ഉണ്ടായിരുന്നു ഞങ്ങൾക്ക് തരാൻ.
ഞാൻ ഉൾപ്പെടെ അവിടെ നിന്ന എല്ലാവരും അവളെ രൂക്ഷമായി നോക്കുമ്പോൾ,പൂവും,പൊട്ടും ,ചന്ദനകുറിയും ഒക്കെ ചാർത്തി
ചുണ്ടിൽ ഒരു തരി പുഞ്ചിരിപോലും പൊഴിക്കാതെ,
ആരിലോട്ടും തന്റെ കണ്ണുകളെ ചലിപ്പിക്കാതെ വേദന കടിച്ചമർത്തി,അവൾ ഉമ്മറത് ഇരുന്ന മേശയിൽ ആ…ഡ്രെ കൊണ്ടു വന്നു വച്ചു.
അവിടെ കൂടി നിന്നവർ അവളെ പരിഹസിച്ചപ്പോഴും,ഞാൻ മനസിലാക്കിരുന്നു,
വിങ്ങിപ്പൊട്ടി നിൽക്കുകയായിരുന്നു അവളെന്ന്.

പിന്നീട് അവിടെ നടന്നതൊക്കെയും,
യാദൃശ്ചികമായിട്ടായിരുന്നു.
ഉമ്മറത് ചായയുമായി വന്ന ആ…മനകട്ടിയുള്ള പെണ്ണിനെയല്ല,
പിന്നീട് ഞാൻ അവിടെ കണ്ടത്.
എന്റെ മനസ്സിലെ ചിന്തകളെ എനിക്ക് മാറ്റി കുറിക്കേണ്ടതായി വന്നു.തന്റെ അച്ഛന്റെ ശരീരതിനു മുൻപിൽ ഇരുന്നുകൊണ്ട് അലമുറയിട്ടു കരയുകയായിരുന്നു ആ…പെണ്കുട്ടി.

“കണ്ണ് തുറക്കെന്റെ പൊന്നച്ച…
ശ്രീക്കുട്ടിയാ…ഈ പറയുന്നേ.
എന്നോട്,മിണ്ടതെയും,
പറയാതെയുമിരിക്കാൻ
കഴിയോ…അച്ഛന്….?
എന്നെയും,എന്റെ രണ്ടു പെങ്ങമാരെയും അച്ഛനില്ലാത്തവരാക്കല്ലേചാ…
ഞങ്ങൾക്കിനിയാറുണ്ട്.
തുറക്ക് അച്ഛാ…കണ്ണു തുറക്ക്.
ഞങ്ങളെ ഇട്ടേച്ചു പോകല്ലേ…
അച്ഛാ….അച്ഛാ….അച്ഛാ….”

സമകാലബോധമില്ലാതെ തന്റെ
പിതാവിന്റെ മൃതദേഹതിനു മുന്നിൽ ഇരുന്നു ആ…പെണ്കുട്ടി
ഓരോന്ന് വിളിച്ചു പറയുമ്പോൾ,
അവളെ എല്ലാരും കൂടെ ചേർന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
എങ്കിലും, അച്ഛനില്ലാതെ വളർന്ന എനിക്ക് ആ…നഷ്ട്ടത്തിന്റെ വില അറിയാമായിരുന്നു.

ഇടക്കെപ്പഴോ ഞാൻ നോക്കിയപ്പോൾ ഉമ്മറത്തിണ്ണയിൽ ഒരു ചെവിരിനോട് ചാരി,അവൾ ഇരിപ്പുണ്ടായിരുന്നു.അവളുടെ മടിയിൽ ഇടതും,വലതുമായി അവളുടെ സഹോദരങ്ങളും.
അമ്മ ഇപ്പോഴും ആ..മൃതദേഹതിന്റെ അരികിൽ ഇരിപ്പുണ്ട്.

ആര് പറഞ്ഞിട്ടാണോ…എന്തോ,
എന്നൊന്നുമറിയില്ല,ഞാനാണ് അവളെ പെണ്ണുകാണാൻ വന്ന പയ്യൻ എന്ന് അവൾ എങ്ങനെയോ അറിഞ്ഞിരിക്കുന്നു.
ഇടക്ക് ഒരിക്കൽ അവൾ എന്നെ ഒന്ന് ദയനീയമായി നോക്കി.
കണ്ണിൽ നിന്ന് കണ്ണുനീർ അവളുടെ മുഖത്ത് പൊട്ടി ഒലിക്കും മുൻപേ, അവൾ അവളുടെ അച്ഛന്റെ മൃതദേഹതിലോട്ടു ഒന്നു നോക്കി
ശേഷം വീണ്ടും ഒരിക്കൽ കൂടി എന്നെ ഒന്ന് നോക്കി.
പിന്നെ കണ്ണിൽ നിന്നും കണ്ണുനീർ തുലാവർഷ പെരുമഴ പോലെ ഉതിർന്നു വീഴുകയായിരുന്നു.

ഞാൻ ആദ്യമായി പെണ്ണ്കാണാൻ വന്നവൾ.
നാണത്താൽ കാൽവിരൽ കൊണ്ട് കളം വരച്ചും,നോട്ടം കൊണ്ടു എന്നെ കീഴടക്കിയും നിൽക്കേണ്ടവൾ.
പക്ഷേ, ഭാഗ്യകേടുകൊണ്ടു അവളുടെ കണ്ണീരിന് സാക്ഷിയാകേണ്ടി വന്നു.
എനിക്ക് ഒന്നവളെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷെ അതിന് കഴിഞ്ഞില്ല.
ഒരു യാത്രപോലും പറയാനാകാതെ
എല്ലാവരും പോയപ്പോൾ എനിക്കും,അവിടെ നിന്ന് മടങ്ങേണ്ടി വന്നു….!

അന്നെനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.
വേദനയിൽ ഉരുകിയ അവളുടെ മുഖം എന്റെ മനസിൽ നിന്ന് മായുന്നില്ലയിരുന്നു.

അപ്പഴും ഉമ്മറത് ഇന്നത്തെ പെണ്ണുകാണൽ ചടങ്ങിനെ പറ്റി അമ്മായി അമ്മയോട് വാ… തോരാതെ സംസാരിക്കുന്നത് കേൾക്കാമായിരുന്നു.

“എന്റെ രുഗ്മിണി ഏട്ടത്തി,
നിങ്ങൾ വരാത്തത് നന്നായി.
‘എരണം’ എന്ന് പറയുന്ന ഒന്നുണ്ട്.
എന്നാൽ ഇന്ന് പോയ വീട്ടിലെ ആ പെണ്ണിന് അതില്ല.
പെണ്ണുകാണാൻ പയ്യൻ വന്നതെയുള്ളൂ.പയ്യന് ചായ കൊടുക്കുന്നതിനു മുൻപേ,
പെണ്ണിന്റെ തന്തപ്പടി പോയി…
സ്വന്തം മോൾടെ പെണ്ണുകാണൽ ചടങ്ങു പോലും കാണാൻ പറ്റാതെ പോയെങ്കിൽ,അതിനു ഒരു അർത്ഥമേ ഉള്ളു.
അവൾക്ക് എന്തോ ‘ജാതകദോഷമുണ്ട്’ അത്ര തന്നെ..!,
മഹാഭാഗ്യം നമ്മുടെ സിദ്ധാർഥ് ഇതിൽ നിന്ന് രക്ഷപെട്ടല്ലോ.
ഞാൻ അപ്പോളെ പറഞ്ഞതാ…
സിദ്ധുന് വേറെ ആലോചന നോക്കാൻ.പട്ടിണിയും,
പരിവട്ടവുമായി നടക്കുന്ന കൂട്ടങ്ങളെ പിടിച്ചു കുടുംബത്തിൽ ചേർക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും…..”

ഇങ്ങനെ വാ…അടക്കാതെ
അമ്മായി(എന്റെ അച്ഛന്റെ പെങ്ങൾ)..എന്റെ അമ്മയോട് സംസാരിച്ചു നിൽക്കുമ്പോൾ സഹികെട്ട് ഞാനും എന്തൊക്കെയോ പറയാൻ മുതിരുന്നു)

അമ്മായിക്ക് വേറെ പണിയൊന്നുമില്ലേ?
ആ…കുട്ടീടെ അച്ഛൻ മരിച്ചതെന്ന് ഓർക്കാതെ ആ…മരണവീട്ടിൽ എന്തെല്ലാമാണ് അമ്മായി പറഞ്ഞത്?

(അമ്മായി എന്തോ മനസിൽ കണ്ടാണ് സംസാരിക്കുന്നത് എന്നു എനിക്ക് ആദ്യമേ തോന്നി.)

“സിദ്ധു…ഞാൻ കണ്ണിൽ കണ്ടത് പറയും.അവൾക്ക് ജാതകദോഷം തന്നെയാ…. അതുകൊണ്ടല്ലേ പെണ്ണുകാണലിനു മുൻപേ അച്ഛൻ പോയത്.
ഇനി ഈ…അമ്മായിടെ വാക്ക്‌ കേൾക്കാതെ അവളെ കെട്ടാൻ വല്ലതും ശ്രമിച്ചാൽ നീയും പോകും ഉറപ്പാ അത്.

(അമ്മയെ വിശ്വസിപ്പിക്കാൻ ഓരോന്നും അമ്മായി പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.ഒടുവിൽ എന്റെ ജീവന് ആപത്ത് എന്നു പറഞ്ഞപ്പോൾ അമ്മ ഒന്ന് ഞെട്ടി.
ആ ഞെട്ടൽ മാറ്റാൻ ഞാൻ കുറച്ചു തമാശയും വാരി വിതറി.)

ഓ… ഞാൻ ഇവിടെ പോകൂന്ന അമ്മായി പറഞ്ഞേ?

“എടാ…മരിച്ചു പോകുന്ന്.
ഈ…വിവാഹം വേണ്ട നിനക്ക്.
എന്റെ മോൾ പ്രിയയെ നി കെട്ടിക്കോ.

ഓഹോ…അപ്പോൾ അതാണ് കാര്യം.
എങ്കിൽ കേട്ടോ ഈ…സിദ്ധാർതിന് ഈ…ജന്മം ഒരു വിവാഹം ഉണ്ടെങ്കിൽ അത് ആ…പെണ്കുട്ടിയോടൊപ്പം ആയിരിക്കും.
ജാതകദോഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും ശെരി.

(അമ്മായി യുടെ മനസിൽ ഇരുപ്പ് കൂടി അറിഞ്ഞതുകൂടി പിന്നെ ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.
ശേഷം ഞാൻ എന്റെ മുറിയിലേക്ക് പോയി.)

“കണ്ടില്ലേ ഏട്ടത്തി.
മരണ വീട്ടിൽ വെച്ചു തന്നെ അവൾ, അവനെ മയക്കി എടുത്തേക്കണു.
എന്റെ ഏട്ടൻ,അതായത് ഏട്ടത്തിടെ ഭർത്താവ്,പാവം ചെറുപ്പം തൊട്ടേ എപ്പോഴും മനസിൽ കൊണ്ടു നടക്കുന്നതായിരുന്നു,എന്റെ മോൾ പ്രിയ സിദ്ധുവിനു ഉള്ളതാണെന്നും.
ഏട്ടത്തിടെ ഇളയ മകൾ സുരഭി എന്റെ മൂത്തമകൻ പ്രവീൺനും ഉള്ളതാണെന്നും.”

(അമ്മയെ സോപ്പ് ഇടാൻ അമ്മായി ഓരോന്ന് പറയുമ്പോൾ .
ആ സോപ്പ് കഴുകി കളയാൻ എന്ന മട്ടിൽ ഞാൻ തിരിച്ചു ഓരോ മറുപടി കൊടുതോണ്ടു ഇരുന്നു.)

എന്ന് ആരു പറഞ്ഞു?
അച്ഛൻ പറഞ്ഞോ?
ഒക്കെയും അമ്മായിയുടെ തോന്നൽ മാത്രമാണ്…………
(എന്നു ഞാൻ മുറിയിൽ നിന്നു ഉറക്കെ വിളിച്ചു പറയുമ്പോൾ)

“ടാ… മിണ്ടതിരിക്ക്.
അമ്മായിയോടാണോ തർക്കുതരം പറയുന്നേ?….”
(അമ്മ പറഞ്ഞു)

“അവൻ പറഞ്ഞോട്ടെ ഏട്ടത്തി.
ഇവന് 5 വയസുള്ളപ്പോൾ ഏട്ടൻ പോയതല്ലേ.ഏട്ടതിക്ക് അറിയാലോ
എന്റെ മോനും ഇവനും സമ പ്രായകാര .പ്രവീൺ നെയും,ഇവനെയും ഞാൻ രണ്ടായി കണ്ടിട്ടില്ല.
പോലീസ് ടെസ്റ്റ് ഒക്കെ എഴുതി ജയിച്ചോണ്ടു ആയിരിക്കും ഇപ്പോൾ ഈ…തറുതലപറിചിൽ..”

(കാര്യം നടത്താൻ അമ്മായി പണ്ട് മുതലേ ഒരു ഫ്ലാഷ് ബാക്ക് കഥയും പറഞ്ഞു അമ്മയെ എപ്പോഴും കീഴ്പെടുത്തുമായിരുന്നു.
അമ്മ ആണെങ്കിൽ അതിൽ വീഴുകയും ചെയ്യുമായിരുന്നു.)

പിറ്റേന്ന് പുലർച്ചെ അമ്മ എന്നോട് എന്തോ സംസാരിക്കാൻ വന്നു.
“സിദ്ധു നി എന്ത് തീരുമാനിച്ചു.

പ്രിയയുമായിട്ടുള്ള വിവാഹം ഞാൻ ഉറപ്പിക്കട്ടെ.”

വേണ്ടമ്മെ, ഞാൻ മുൻപേ പറഞ്ഞിട്ടില്ലേ, എനിക്കത്തിനു താൽപ്പര്യമില്ലന്ന്.

“എങ്കിൽ ശെരി വേണ്ട,
നാരായണൻ വേറെയും ചില ആലോചനകൾ കൊണ്ടു വന്നിട്ടുണ്ട്.
അതിൽ നിനക്ക് പറ്റിയ കുട്ടിയെ നി തന്നെ തിരഞ്ഞെടുതോ…”

വേണ്ട…അമ്മേ.
അച്ഛനെ പറ്റി വലിയ ഓർമ്മകൾ ഒന്നും എനിക്കില്ല.
എങ്കിലും അമ്മക്ക് അറിയാലോ
അമ്മയുടെ വാക്കുകളിലൂടെയാണ് ഞാൻ എന്റെ അച്ഛനെ അറിഞ്ഞിട്ടുള്ളത്.
ഇതേ അമ്മ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളതും.
ഒരു വാക്ക് പറഞ്ഞാൽ അത് ഏതു രീതിയിലും നടത്തി എടുക്കുമെന്ന്.
ഞാനും അങ്ങനെ തന്നെയാണ്.
ഇന്നലെ പറഞ്ഞത് ഒന്നും ഞാൻ അമ്മായിയെ ജയിക്കാൻ വേണ്ടി ആയിരുന്നില്ല.

(എന്റെ വാക്കിന്റെ പൊരുൾ അറിഞ്ഞിട്ടും അറിയാത്ത പോൾ ഭവിച്ചു അമ്മ നിന്നു)

“സിദ്ധു നി എന്താ ഉദ്ദേശിക്കുന്നത്”

വേറെ ഒന്നുമല്ല അമ്മേ.
ഇന്നലെ ഞാൻ പെണ്ണ് കാണാൻ പോയ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി.
ഒന്നും സംസാരിച്ചില്ല.,ആ… കുട്ടി ഉണ്ടാക്കിയ ചായപോലും കുടിക്കാൻ പറ്റിയ സന്ദർഭം ആയിരുന്നില്ല അവിടെ.
എങ്കിലും എന്റെ സങ്കല്പത്തിലുള്ള
ഒരു പെണ്ണും,അവളുടെ കുടുംബവുമാണിത്.എത്ര മാച്ചാലും,തേച്ചാലും ആ…കുട്ടീടെ മുഖം എന്റെ മനസിൽ നിന്ന് മായുന്നില്ല.

“സിദ്ധു..പിടിവാശി കാണിക്കരുത് നി. കുഞ്ഞിലെ മുതലേ നിന്റെ ആഗ്രഹങ്ങൾ എല്ലാം നിന്റെ അമ്മ നിനക്ക് സാധിച്ചു തന്നിട്ടുണ്ട്.
ശെറിയാണ്.നി ടെസ്റ്റ് എഴുതി.പോലീസിൽ സെലക്ഷൻ കിട്ടി.വൈകാതെ പോലീസുമാകും.
സ്വാഭാവികമായും,നീ വലുതായി എന്നൊരു തോന്നൽ ഉണ്ടാകും.എങ്കിലും ഒരു ജാതകദോഷകാരിയെ നിന്റെ തലയിൽ കെട്ടി വെച്ചു,എന്റെ മോനെ ഇല്ലാതാക്കാൻ ഈ അമ്മക്ക് കഴിയില്ല.എനിക്കെന്നല്ല,ലോകത് ഒരമ്മയും അതിനു സമ്മതിക്കില്ല.

ഈ….ചിന്തഗതിയാണ് മാറ്റേണ്ടത്.
അമ്മേ….അമ്മക്ക് എന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇതൊക്കെ പറയുന്നത്.
എനിക്കുറപ്പാ…അവളെ അമ്മക്ക് ഇഷ്ട്ടപെടും.
പിന്നെ എനിക്ക് ഈ…ജാതദോഷത്തിൽ ഒന്നും ഒരു വിശ്വാസവുമില്ല.
ഇന്ത്യയെന്ന മഹാ രാജ്യത്തു,ഈ…കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ഈ…അന്ധവിശ്വാസങ്ങൾ അരങ്ങേറുന്നുള്ളൂ.അത് കൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം
ആണ്/പെണ് നും..ജാതകദോഷം, ചൊവ്വാദോഷം എന്നൊക്കെ പറഞ്ഞു ബലിമൃഗങ്ങലാകുന്നുണ്ട്.
എത്രപേർ ജാതകദോഷതിന്റെ പേരിൽ മൂക്കിൽ പല്ലു മുളച്ചിട്ടും കെട്ടാതെ നടക്കുന്നുണ്ട്.ഇനി അങ്ങനെയുണ്ടെങ്കിൽ തന്നെ അത് കെട്ടിയിട്ടല്ലേ സംഭവിക്കുള്ളൂ. അല്ലാതെ മൂക്കിൽ പല്ല് വരുന്നതുവരെ കെട്ടാതെയിരുന്നു,കാലം കഴിക്കുന്നതിനെക്കാൾ എത്രയോ നല്ലതല്ലേ അത്.

കെട്ടുന്ന പെണ്ണിന്റെയും,ചെറുക്കന്റെയും മന പൊരുത്തമാണ് നോക്കേണ്ടത്.
അല്ലാതെ മനപൊരുത്തമുള്ളവരെ ജാതകദോഷതിന്റെ പേരും പറഞ്ഞു തമ്മിൽ അകറ്റുകയല്ല ചെയ്യേണ്ടത്.

ഇത് ശരിയല്ലന്നുo, ഒരു ദാമ്പത്യ ജീവിതത്തിനു ജാതകദോഷതിനു ഒരു പ്രസക്തി ഇല്ലെന്നും,എല്ലാത്തിനും ഉപരി മനപൊരുത്തമാണ് ഉത്തമമെന്നും
തെളിയിച്ചു കൊടുക്കണം.
ഒപ്പം എന്റെ പെണ്ണിനെ അടച്ചക്ഷേപിച്ചതിനും അതിലൂടെ എന്നെ പരിഹസിച്ചവർക്കുമെല്ലാം എനിക്ക് എന്റെ ജീവിതത്തിലൂടെ തെളിയിച്ചു കൊടുത്തെ പറ്റു.
അമ്മ എന്റെ കൂടെ നിന്നാൽ മതി.

(അമ്മയുടെ മൗനം എനിക്കുള്ള സമ്മതമായി കരുതി)

പിറ്റേന്ന് ഞാൻ തന്നെ അവളുടെ വീട്ടിൽ പോയി.
മരണം കഴിഞ്ഞ വീട്ടിൽ പെട്ടന്നൊരു വിവാഹം, അത് നടപ്പുള്ള കാര്യമല്ലന്നും,
ഇവിടുത്തെ കുടുംബന്തരീക്ഷം നന്നായി അറിയാമെന്നും,
മകളെ ഇഷ്ട്ടമായിയെന്നും,
ജാതദോഷമുണ്ടെങ്കിലും,ഇല്ലങ്കിലും
എനിക്കത് ഒരു പ്രശ്നമല്ലന്നുo,,
എന്നെ യാതൊരു രീതിയിലും,
സംശയിക്കരുതെന്നും,
മകളെ നിറഞ്ഞനുഗ്രഹിച്ചു എന്റെ ഒപ്പം പറഞ്ഞു അയക്കണമെന്നും,
ഇതിന്റെ പേരിൽ ഒരു നാളും അവൾക്കും,അമ്മക്കും ദുഖിക്കേണ്ടി വരില്ലെന്നും
ഞാൻ ഇവളെ വിളിച്ചിറക്കി കൊണ്ടു പൊയ്ക്കൊള്ളാമെന്നും
ആ…അമ്മയോട് പറഞ്ഞപ്പോൾ… എന്നിലെ നമ്മ തിരിച്ചറിഞ്ഞിട്ടാക്കണം …
എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ…അമ്മ എന്റെ തലയിൽ കൈ വച്ചു പറഞ്ഞു.

“നല്ലവനാ നീ മോനെ.
നിന്റെ മനസും നല്ലതാ.
നിനക്ക് എന്നെന്നും,നമ്മയും ആയുസും കൂട്ടി കിട്ടട്ടെ…!
നിയാരെന്നു എനിക്കറിയില്ല മോനെ..തമ്മിൽ കണ്ട ആ..വെറും ഒരു ദിവസത്തെ പരിചയമേയുള്ളു നിങ്ങൾ തമ്മിൽ.എങ്കിലും നിന്റെ മനസ് എത്രയോ വലുതാണ്. നിനറെ ആ…മനസ്സിനുള്ളിൽ എന്റെ മകൾ എന്നും സുരക്ഷിതയായിരിക്കും എനിക്കുറപ്പുണ്ട്.ആ…
വിശ്വാസത്തിൽ ദാ… ഇവളെ ഞാൻ നിന്റെ കരങ്ങൾക്ക് പിടിച്ചു ഏല്പിക്കുവാ….
(എന്നു പറഞ്ഞു ആ…അമ്മ കരയുമ്പോൾ ഇത്ര നാൾ ഞാൻ അനുഭവിക്കാത്ത എന്തോ ഒന്ന് എന്റെ ഹൃദയത്തെ സന്തോഷകരമാക്കി.അന്ന് എനിക്ക് എന്നോട് തന്നെ സ്വയം ബഹുമാനം തോന്നി.)

പിന്നീട് അവളുടെ കൈയും പിടിച്ചു ആ…പടിയിറങ്ങുമ്പോൾ മനസിൽ ഒന്നുറപ്പിച്ചിരുന്നു.
ആ…അമ്മ അവരുടെ മകളെ എനിക്ക് പിടിച്ചു തരാൻ കാട്ടിയ ആ വിശ്വാസം.അത് എന്നും തകർക്കതെ നില നിർത്തണമെന്ന്.
അവളെ വിളിച്ചോണ്ടു ഞാൻ വന്നപ്പോൾ അമ്മ നിലവിളക്കുമേന്തി അവളെ അകത്തേക്ക് സ്വീകരിച്ചു.

(അപ്പോഴും അമ്മായിയും,മറ്റു അസൂയാലുക്കളും… ഒരു ജാതകദോഷകാരിയെ വീട്ടിൽ കേറ്റിയത് കൊണ്ടു, വീട്‌ മുടിയും,
എന്റെ ജീവന് ആപത്ത് എന്നൊക്കെയുള്ള മൂർച്ചയേറിയ വാക്കുകൾ പറഞ്ഞപ്പോൾ ഞാൻ അതൊന്നും വകവച്ചില്ല.
കാലങ്ങളിലൂടെ തെളിയിച്ചു കൊടുക്കന്ന് വിചാരിച്ചു.)

സത്യത്തെ തിരിച്ചറിയാൻ പലരും വളരെ വൈകിയിരുന്നു.
കാലം ഒരുപാട് പോയി മറഞ്ഞു.
എന്റെ വിവാഹo കഴിഞ്ഞിട്ട് 7 വർഷമായിരിക്കുന്നു.
ഞാൻ ഇപ്പോൾ സ്‌ഥലത്തെ സർക്കിളാണ്. അമ്മ ഇപ്പോഴും എന്റെ കൂടെയുണ്ട്.
അനുജത്തിടെ വിവാഹം കഴിഞ്ഞു.
മറ്റുള്ളവർ പറഞ്ഞു നടന്ന, ജാതദോഷകാരിയായ എന്റെ ഭാര്യയും എന്റെ ഒപ്പം തന്നെയുണ്ട്
.ഞങ്ങക്ക് 5 വയസുള്ള രണ്ടു ഇരട്ട പെണ്കുട്ടികളുമുണ്ട്.
അന്ന് പറഞ്ഞു പാടികൊണ്ട് നടന്ന അമ്മായി ഉൾപ്പടെ എല്ലാവരുടെയും മുൻപിൽ തന്നെയാ ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നെ.
ഇതുവരെയും ഒരു ജാതകദോഷകാരിയെ കെട്ടിയോണ്ട്
ജീവിതത്തിൽ
ഒരു ദോഷവും സംഭവിച്ചിട്ടില്ല.
പിന്നെ അവള് എന്റെ ജീവിതത്തിലോട്ടു വന്നോണ്ട്,എന്റെ ജീവനും ഇതുവരെ പോയൊന്നുമില്ല.
ജീവിതവും ഇതുവരെ പോയിട്ടില്ല.
പകരം ,

“അന്ന് പലരും ഈ..എരണമില്ലതവൾ എന്നു പറഞ്ഞില്ലേ????
ആ….”അവൾ” വന്നത് കൊണ്ടു
‘എരണം’ മാത്രേ നാൾക്കുനാൾ ഇതുവരെ എനിക്ക് ഉണ്ടായിട്ടുള്ളൂ.

(പിന്നെ വാ… തോരാതെ എന്റെ പെണ്ണിനെ കുറിച്ചു പറഞ്ഞു കൊണ്ടു നടന്ന അമ്മയിടെ മോൾ പ്രിയയെ…ജാതകം ഒക്കെ നോക്കി തന്നെയാ കെട്ടിച്ചു കൊടുത്തെ.
പക്ഷെ ഇപ്പോൾ പിരിഞ്ഞു വീട്ടിൽ വന്ന് നിൽക്കുകയാ…)

അപ്പോൾ മനസ്സിലായല്ലോ.ജാതകത്തിൽ ഒന്നുമല്ല കാര്യം മറിച്ചു,
ദാബത്യത്തിൽ പൊരുത്തിന് ആണ് കാര്യമെന്ന്.

അങ്ങനെ എന്റെ പെണ്ണിനെ പരസ്യമായി പുച്ഛിച്ചവരെ നോക്കി പരസ്യമായി പുച്ഛിക്കാൻ ഈശ്വരൻ എനിക്കും ഒരു അവസരം തന്നുന്ന് മാത്രം.

എങ്കിലും മാറ്റങ്ങൾ എന്തൊക്കെ സംഭവിച്ചാലും ഇതിനൊരു മാറ്റം ഉണ്ടാകുമോ എന്നു ആർക്കും നിർവചിക്കനെ പറ്റുന്നില്ല.
ഇനിയെങ്കിലും,

ജാതകദോഷത്തിന്റെയും,പേരിൽ
ചൊവ്വാന്നും,ബുധനും എന്നോക്ക പറഞ്ഞു കേരളത്തിലെ അവിവിവാഹിതരെ കൊല്ലതെ ഇരുന്നുടെ?
അന്തവിശ്വാസത്തിൽപെട്ടുഴലാതെ
ഇനി എങ്കിലും സത്യത്തെ തിരിച്ചറിയൂ.
എല്ലാം വേണം കണക്കിന്.
ഇത് ഓർക്കുമ്പോൾ പറ്റിയ ഒരു പഴംചൊല് തന്നെ മനസിൽ വരുന്നു.

“അമൃത് അതികമായാലും വിഷമാണ്——-(അല്ല ,ജീവന് തന്നെ ആപത്താനേ)

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular