Connect with us

ബന്ധങ്ങൾ

പ്ലസ്‌ടു പഠിക്കുമ്പോൾ കിട്ടിയ കൂട്ടുകാരി. ‘പഠിക്കാൻ വന്നാൽ പഠിച്ചിട്ടു മാത്രം പോകണം’ എന്നു ഞങ്ങളോട്‌ പറഞ്ഞ കൂട്ടുകാരി.

Published

on

രചന: കാർത്തിക് കെ. എസ്
ഹെലോ, അർജ്ജുൻ അല്ലെ?? ”

” അതെ!!! ആരാണ്?? ”

” ഞാൻ… ഗോപികയാണ് ”

” മാളു…!!! നീയോ…!!! ഇതേതാ നമ്പർ?? ”

” പുതിയതാ… ”

ഞങ്ങൾ അല്പം സംസാരിച്ചു.

” എന്തേ വിളിക്കാൻ, ഇപ്പോൾ ഇടക്കുള്ള മെസ്സേജും കാണാറില്ലാലോ.!!! ”

” നാളെയൊന്നു കാണാൻ പറ്റുമോ?? “എന്റെ പരിഹാസം കലർന്ന ചോദ്യത്തിന് മറുപടി പറയാതെ അവൾ ചോദിച്ചു.

” കാണാലോ… എവിടെയാ?? ”

” മറൈൻ ഡ്രൈവ്?? ”

” എപ്പോൾ?? ”

” വൈകീട്ട്, 5 മണിക്ക് ഞാൻ ഓഫീസിൽ നിന്നിറങ്ങും. അതു കഴിഞ്ഞു വരാമോ?? ”

” വരാം മാളു..!!! ”

ഫോൺ കട്ടുചെയ്തപ്പോൾ ഞാനറിയാതെ പുഞ്ചിരിച്ചു.
.
.
.
ഗോപിക, അല്ല മാളു… പ്ലസ്‌ടു പഠിക്കുമ്പോൾ കിട്ടിയ കൂട്ടുകാരി. ‘പഠിക്കാൻ വന്നാൽ പഠിച്ചിട്ടു മാത്രം പോകണം’ എന്നു ഞങ്ങളോട്‌ പറഞ്ഞ കൂട്ടുകാരി.

എല്ലാവരുടെയും ‘ഡ്രീം ഗേൾ’ ആയിരുന്നു അവൾ. അവളുടെ ഭംഗിയിലും, ചിരിയിലും ആകൃഷ്ട്ടരായി അവളുടെ പുറകെ നടന്ന ഒരാളെയും മൈൻഡ് ചെയ്യാതെ, പഠിക്കാൻ മാത്രം വന്നൊരു സുന്ദരികുട്ടി. ആണ്‍കുട്ടികളോട്‌ എപ്പോഴും ഒരകലം പാലിച്ചിരുന്ന അവൾ, അവളുടെ അച്ഛനെ ഒരുപാട് ഭയപ്പെട്ടിരുന്നു.

ഒരു ക്രൂരനായ പിതാവൊന്നും അല്ലാതിരുന്നിട്ടും അവളോടുള്ള അദ്ദേഹത്തിന്റെ സമീപനമാകാം അവളുടെ ഭയത്തിന്റെ കാരണം. അവളെയാരും ഫോൺ വിളിക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല, അവൾക്കും.!!!

പഠിപ്പ് മാത്രം മനസ്സിൽ കൊണ്ടുനടന്ന അവളോട്‌ എല്ലാവർക്കും വലിയ സ്നേഹമായിരുന്നു. ‘അവള് വെറും അഹങ്കാരിയാ’ എന്ന സ്ഥിരം പല്ലവികൾക്കിടയിലും തെല്ലിണകൂടത്തൊരു ഇഷ്ടം എല്ലാവർക്കും അവളോട്‌ ഉണ്ടായിരുന്നു, ആണ്‍കുട്ടികൾക്കു പ്രത്യേകിച്ചും!!!

പ്ലസ്ടു വളരേ നല്ല മാർക്കോടെ പാസ്സായ അവൾ, എൻട്രൻസ് കോച്ചിങ്ങിന് പോലും പോകാതെ സ്വയംപഠിച്ച് എഞ്ചിനീറിങ് സീറ്റ് വാങ്ങിയെടുത്തു. പഠിപ്പു കഴിയുംമുമ്പ് ഒരുദിവസം അവൾ വിളിച്ചു, കല്യാണം പറയാൻ!!!

ജാതകം നോക്കുന്ന ഈ കാലത്തും, ‘ചൊവ്വാ ദോഷ’മെന്ന ദുർവിധിയെ പ്രതിരോധിക്കാനാണത്രെ അവൾ നേരത്തേ വിവാഹിതയാകുന്നത്. അരുൺ എന്ന ഗൾഫുകാരനായിരുന്നു അവളുടെ വരൻ. അവൾ സന്തോഷവതിയായിരുന്നു!!! നല്ലൊരാളെ ഭർത്താവായി കിട്ടുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ കല്യാണം പറച്ചിലിൽ ഉണ്ടായിരുന്നു!!!

അന്നായിരുന്നു അവസാനമായി അവളുടെ ശബ്ദം കേട്ടത്. ഈശ്വരൻ അവൾക്കൊരു പെണ്‍കുഞ്ഞിനെ സമ്മാനിച്ച വിവരം ആരോ പറഞ്ഞറിഞ്ഞപ്പോൾ, വാട്സാപ്പ് വഴിയൊരു ‘congrats’ അയച്ചിരുന്നു. അതുപോലെ വല്ലപ്പോഴും മാത്രമുള്ള മെസ്സേജുകൾ, ചാറ്റിംഗ്… എല്ലാവരുമായുമുള്ള അവളുടെ സൗഹൃദം അതിലൊതുങ്ങി.
.
.
.
” എന്തിനാകും അവളെന്നെ വിളിച്ചത്, കാണണം പറഞ്ഞത്… അതും 4 വർഷങ്ങൾക്കു ശേഷം. ” അവളെ കാണാൻ പോകുംനേരം ഞാൻ വെറുതെയോർത്തു.

” ഹായ് മാളു..!! ”

” ഹായ് ഡാ..!! ”

ആ പഴയ മാളു തന്നെ, അതേ ‘ഡ്രീം ഗേൾ’. അവൾക്ക് യാതൊരു മാറ്റവുമില്ലായിരുന്നു. പക്ഷെ ആ പുഞ്ചിരി, അതുമാത്രം എവിടെയോ നഷ്ടപ്പെട്ടപോലെ!!!

” എന്തോക്കെയുണ്ട് മാളു വിശേഷങ്ങൾ?? ”

” സുഖം ”

” എന്തുപറ്റി മാളു, പെട്ടെന്ന് ഫോൺ വിളിക്കുക, കാണാൻ വരാൻ പറയുക… അതും 4 വർഷങ്ങൾക്ക് ശേഷം… ഏഹ്??? ”

അവൾ പക്ഷെ അതിനു മറുപടി പറഞ്ഞില്ല.

” ഹേയ്, മാളു!!!! എന്തുപറ്റി?? ”

മറുപടിയായി അവൾ മൊബൈലിൽ കുറച്ചു മെസ്സേജ് കാണിച്ചുതന്നു.

ഞാനത് വായിച്ചു. അതവളുടെ ഭർത്താവിന്റെ ‘ചാറ്റ് ഹിസ്റ്ററി’ ആയിരുന്നു, അതും മറ്റൊരു പെൺകുട്ടിയുമായുള്ളത്.

അതു വായിച്ചപ്പോൾ എനിക്ക് തലചുറ്റുന്ന പോലെ തോന്നി. അവളുടെ മുമ്പിൽ നിന്നുകൊണ്ട് അതു വായിക്കാൻ, ഞാൻ നന്നേ ബുദ്ധിമുട്ടി.

” ഫുൾ ചാറ്റ് ഹിസ്റ്ററി, ഞാൻ ബാക്കപ്പ് ചെയ്‌തുവച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടർ എഞ്ചിനീറായ ഞാൻ, അത്രയെങ്കിലും ചെയ്യണ്ടെ അർജ്ജുൻ??? ”

അവളുടെ ചോദ്യത്തിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എത്രയൊക്കെ പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും, അവളുടെ ആ കണ്ണുനീർ, ഭൂമിയെ തഴുകി.

” മാളു, നീയിതു അദ്ദേഹത്തോട് ചോദിച്ചോ?? ”

” ഇല്ല ”

” എന്തേ?? ”

” എന്താ ഞാൻ ചോദിക്കണ്ടേ!! നീയൊന്നു പറഞ്ഞു താ… അതാരാണെന്നോ?? അതോ അവളുമായി എന്താണ് ബന്ധമെന്നോ?? ”

അശ്രുധാരയെ അടക്കി നിർത്താൻ അവൾക്ക് സാധിക്കുന്നില്ല. അവളുടെ ചിരിക്കുന്ന മുഖം മാത്രം മനസ്സിലുള്ള എനിക്ക്, അവളുടെ ഈ കണ്ണുനീർ ഒരുതരത്തിലും അംഗീകരിക്കാൻ കഴിഞ്ഞില്ല.

” അദ്ദേഹം നാട്ടിലുണ്ടോ?? ” ഞാൻ വർധിച്ച കോപത്തോടെ ചോദിച്ചു.

” കഴിഞ്ഞ ആഴ്ച്ച തിരിച്ചുപോയി ”

” നീയിതു അപ്പോൾ, ഇത്രയുംനാൾ… ” എനിക്കെന്റെ വരികൾ പൂർത്തിയാക്കാനായില്ല.

” ആത്മഹത്യയെക്കുറിച്ചു ഒരുപാട് ആലോചിച്ചു… പക്ഷെ, എന്റെ മോളെ ഓർത്താണ്… ”

” നീയെന്തു വിഡ്ഢിത്തമാണ് മാളു പറയണെ, അദ്ദേഹത്തിന്റെ തെറ്റിന് നീയെന്തിന്… ” വീണ്ടും പാതിമുറിഞ്ഞ വരികൾ മാത്രമായി എന്റെ മറുപടി ചുരുങ്ങി.

” പറയുമ്പോൾ എളുപ്പമാണ് അർജ്ജു, പക്ഷെ എന്നെക്കൊണ്ട് ആകണില്ല!!! ഞാനങ്ങു ഇല്ലാതായിപ്പോയി. ഞാനദ്ദേഹത്തെ എങ്ങനെയാ കണ്ടിരുന്നെ എന്നു അർജ്ജുന് അറിയാമോ?? ഞാൻ ഇന്നലെവരെ ജീവിച്ചോണ്ടിരുന്നെ അദ്ദേഹത്തിനും മോൾക്കും വേണ്ടി മാത്രമാ… പക്ഷെ ഇതറിഞ്ഞിട്ടും എനിക്കദ്ദേഹത്തോട് ചോദിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല…!! ”

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എനിക്ക് പറയാൻ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നതാവും കൂടുതൽ ശരി.

” അർജ്ജു, നീയായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ!! ആലോചിക്കാൻ പറ്റുമോ നിനക്ക്?? ഇതറിഞ്ഞ ദിവസം മുതൽ നരകമായിരുന്നു എനിക്ക്. എന്നിട്ടും ഞാനൊന്നും പറഞ്ഞില്ലടാ, ഒന്നും ചോദിച്ചില്ല!!! എന്റെ ചൂട്പറ്റി കിടന്നിട്ടു തിരിച്ചുപോയി അദ്ദേഹം… സന്തോഷത്തോടെ, മറ്റൊരു പെണ്ണിന്റെ അടുത്തേക്ക്. ”

അവൾ പൊട്ടിക്കരഞ്ഞു.

എനിക്ക് കഴിയുംവിധം ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും, എന്റെ ആശ്വാസ വാക്കുകൾക്കും മുകളിലായിരുന്നു അവളുടെ സങ്കടത്തിന്റെ തിരമാലകൾ.

ദൂരെ മാറി ഞങ്ങളോടെല്ലാം വിടചൊല്ലി സൂര്യൻ അസ്തമിക്കുകയാണ്, പരമരമണീയമായൊരു രാത്രി സമ്മാനിക്കാനായി, ഭൂമിയുടെ മറ്റേതോ കോണിലേക്കു പ്രകാശം നൽകുവാനായി!!! അത്യധികം സുന്ദരമായിരുന്നു ആ കാഴ്ച്ച. പക്ഷെ, മാളുന്റെ ജീവിതത്തിലെ സന്തോഷവും ഇതുപോലെ അസ്തമിക്കുന്നപോലെ എനിക്കു തോന്നി.

മാളുന്റെ ജീവിതം ഇരുട്ടിലാക്കികൊണ്ട്‌ മറ്റൊരാൾക്ക് സ്നേഹം നൽകാൻ അവളുടെ ഭർത്താവ് പോയിരിക്കുന്നു… ഇവിടെ ഇരുൾ നിറച്ചുകൊണ്ട്‌ മറ്റൊരിടത്ത് വെളിച്ചം സമ്മാനിക്കുന്ന സൂര്യനെപ്പോലെ!!!എല്ലാമറിഞ്ഞുകൊണ്ടും മാളു അദ്ദേഹത്തെ യാത്രയാക്കി… എതിർപ്പില്ലാതെ അന്ധകാരത്തെ സ്വീകരിക്കുന്ന ഭൂമിയെപ്പോലെ!!!

വർഷങ്ങൾക്കു ശേഷമുള്ള ഈ കൂടിക്കാഴ്ച്ച, ഒരിക്കലും ഇങ്ങനെ ആയിത്തീരും എന്നുഞാൻ കരുതിയില്ല, ആഗ്രഹിച്ചുമില്ല.

” മാളു, നമുക്ക് പോകണ്ടെ?? ”

അവളൊന്നു മൂളുകമാത്രം ചെയ്‌തു.

” മാളു, നീ അരുതാത്തത് ഒന്നും ചെയ്യില്ലെന്നു വാക്കുതരണം ” കാറിൽനിന്നും ഇറങ്ങുംനേരം ഞാനവളോട്‌ പറഞ്ഞു.

” അങ്ങിനെയെങ്കിൽ നമ്മളിന്നു കാണില്ലായിരുന്നു അർജ്ജു. ”

എനിക്കന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഒന്നുമല്ലാതിരുന്ന ഒരാളുടെ ജീവിതത്തിലേക്ക് പെട്ടെന്നു ഞാൻ കടന്നുചെന്നപ്പോലെ.
അവളുടെ ഭർത്താവിനോട് എനിക്കു തോന്നിയത് സഹതാപം മാത്രമായിരുന്നു.
‘ ഇതുപോലൊരു ഭാര്യയോട്, എങ്ങിനെയിതു സാധിക്കുന്നു അയാൾക്ക്‌!! ‘ ഞാൻ ഓർത്തു.

” മാളു, എവിടെയാ നീ? ”

” ഓഫീസിലാണ് അർജ്ജു ”

” Hope you’re better now!!! ”

” സാരമില്ലടാ…!! ”

” ഞാൻ വരണോ, ഇന്നലത്തെപ്പോലെ?? ”

” വേണ്ട അർജ്ജു, അതുവേണ്ട. എനിക്കുവേണ്ടി നീ വെറുതെ… ”

” വേണം മാളു, ഇന്നൊരു ദിവസംകൂടി… ഞാൻ വരാം.. ”

അവൾക്കുവേണ്ടി കാത്തുനിൽക്കുമ്പോൾ അവളുടെ ചിരിക്കുന്ന മുഖം ഞാൻ ഓർത്തു. അതുപക്ഷെ, ഇനിയൊരിക്കലും കാണില്ലലോ എന്നും.

” നീ ഭയങ്കര ഡിസ്റ്റർബ്ഡ്‌ ആയപോലെ… ”

” എന്തേ മാളു, അങ്ങനെ തോന്നാൻ?? ”

” തോന്നി എനിക്ക്.. അത്രയുള്ളൂ ”

ഒരിക്കലും വലിയ സൗഹൃദം ഇല്ലാതിരുന്ന ഒരു സുഹൃത്ത്. വലിയ കോണ്ടാക്റ്റ് ഒന്നുമില്ലാത്ത നാലുവർഷം. പക്ഷെ അവൾ പറഞ്ഞപോലെ ഞാൻ ഡിസ്റ്റർബ്ഡ്‌ ആയിരുന്നു.

” മാളു, ഇപ്പോൾ തോന്നുന്നു നമ്മൾ കാണേണ്ടിയിരുന്നില്ല എന്ന്!! ”

” അതെന്താ അർജ്ജു?? ”

” നമ്മൾ തമ്മിൽ വലിയ സൗഹൃദം ഒന്നുമില്ലായിരുന്നല്ലോ… പക്ഷെ, എന്നും ചിരിക്കുന്ന മാളുവിന്റെ മുഖമുണ്ടായിരുന്നു എന്റെ മനസ്സിൽ… അതിപ്പോൾ ഇല്ലാതെയായി. ”

” ഞാനും ആലോചിച്ചതാ അർജ്ജു, നിന്നെ വിളിക്കണോ, അതോ ആരോടും ഇതുപറയണ്ടേ, എന്നൊക്കെ!! ”

” Then why you chose me?? ”

” അച്ഛൻ, അമ്മ, ഏട്ടൻ, മോള്… ഇന്നലെവരെ ഇവർക്കൊക്കെ വേണ്ടിമാത്രം ജീവിച്ചതുകൊണ്ട്, നല്ലൊരു സൗഹൃദം പോലുമില്ലടാ… മനസ്സുതുറന്ന് പറയാൻപറ്റിയ ആരുമില്ല. ”

അവളുടെ ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു. അവളനുഭവിക്കുന്ന സങ്കടവും, അതവൾ ആരുമറിയാതെ ഒതുക്കിവെക്കാൻ ശ്രമിക്കുന്നതും, എല്ലാം!!!

” അർജ്ജു, നീയിനി വരണ്ട!! ”

” എന്തേ?? ”

” ഒന്നുമില്ലടാ… പക്ഷെ വരണ്ട ”

” തന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം. ഞാൻ കണ്ടതിൽവച്ചു ഏറ്റവുംനല്ല കുട്ടിയാണ് മാളു. തനിക്ക് ഇപ്പൊൾ തോന്നുന്നത്, അദ്ദേഹത്തോടുള്ള ദേഷ്യമാണ്… എന്നെങ്കിലും അതുമാറും. ”

” അതൊരിക്കലും മാറില്ല അർജ്ജു… അദ്ദേഹം എന്നെ, അത്രക്ക് പറ്റിച്ചു. ഒരു പെൺകുട്ടിക്കു തനിച്ചു ജീവിക്കാൻ പറ്റില്ല എന്നല്ലേ നിന്റെയും മനസ്സിൽ??, അതല്ലേ നീയിപ്പോൾ പറയാതെ പറഞ്ഞതും… അല്ലെ അർജ്ജു?? ”

” ഇതുതന്നെയാണ് നിന്റെ മനസ്സിലെന്നു എനിക്കു നന്നായി അറിയാമായിരുന്നു. ”

” ആണ് അർജ്ജു.. എനിക്കത് വേണം. ”

” വേണ്ട.. ഇപ്പോൾ ഒന്നും വേണ്ട!!! ”

” പക്ഷെ… ”

” വേണ്ട… എന്നെതന്നെ നീ വിളിച്ചു, എന്നെമാത്രമാണ് നീ വിളിച്ചതും… അതിന്റെ സ്വതന്ത്രത്തിൽ പറയുകയാണെന്ന് കരുതിയാൽമതി. ”

” അപ്പോൾ ഞാനിനി എന്തുചെയ്യണം അർജ്ജു, അതുകൂടി നീ പറഞ്ഞതാ…!!! ”

” മാളു, ഇന്നലെവന്നപ്പോൾ നമ്മളിത്രപോലും സംസാരിച്ചില്ല.. പക്ഷെ, താൻ ഒരുപാട് കരഞ്ഞു. ഇന്നുപക്ഷെ മാളു കരഞ്ഞില്ല. തനിക്കിപ്പോൾ അല്പം ആശ്വാസമുണ്ട്.. അല്ലെ?? ”

” അതുപിന്നെ… ”

” ഒരു ദിവസം അദ്ദേഹം വരും, എല്ലാം തുറന്നു പറയും… നിന്റെ കാലിൽ വീഴും… മാപ്പ് ചോദിക്കും. അന്നെല്ലാം ക്ഷമിക്കാൻ നിനക്ക് കഴിയും. ”

” ഒരിക്കലും എനിക്കതിന് കഴിയില്ല അർജ്ജു, ഒരിക്കലും!! ”

” കഴിയും, തനിക്കേ അതിനു കഴിയൂ… ആ മനസ്സ്‌ എനിക്കറിയാം. ”

അവളൊന്നും മറുപടി പറഞ്ഞില്ല.

” പോകാം മാളു! ”

അവളൊന്നു മൂളുക മാത്രം ചെയ്‌തു.

” മാളു, ഞാൻ അദ്ദേഹത്തെ വിളിക്കട്ടെ?? ” പിരിയുംനേരം ഞാനവളോട് ചോദിച്ചു.

” വേണ്ട അർജ്ജു, leave it, It’s my fate. ”

” You’re not alone in this world, do remember that… ”

” I’m always alone Arju “!! ചിരിച്ചുകൊണ്ട് അവൾ നടന്നകന്നു. ആദ്യമായി എന്റെ കണ്ണുകൾ ഈറനണിഞ്ഞു.

രണ്ടുദിവസങ്ങൾക്കു ശേഷം ഞാനവൾക്കൊരു മെസ്സേജ് അയച്ചു.
” Hi Malu, I know you’ll never forgive me for what I did!!
I texted your husband, told him about our meeting…your tears…what are you…what were you to all of us…. in detail!! He is coming down to you at the earliest!!
Don’t forgive me, & I deserve not to… but do forgive him for his UNFORGIVABLE mistake. Only you can do that, & that forgiveness will be the most painful & SWEET punishment he will ever get.
Sorry for intruding into your personal life. ”

” I didn’t have a brother, really wished to have one from childhood, but now I got one!! I’m angry for what you did, but happy now I have someone who cares me like his own sister. ”
ഒരുതവണ മാത്രം വായിക്കാൻ കഴിയുമായിരുന്ന അവളുടെ മറുപടി…!!! കണ്ണുനിറയാതെ ഒരിക്കൽക്കൂടി അതു വായിക്കാൻ എനിക്കു കഴിഞ്ഞില്ല.
.
.
.
എല്ലാം കലങ്ങി തെളിഞ്ഞുവരാൻ കുറേ നാളുകൾ.

” അർജ്ജു, ഞാനും മോളും ഏട്ടന്റെ കൂടെ ഗൾഫിലേക്ക് പോകാണ്‌!! ”

” നന്നായി മാളു, കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ”

അവൾ ചിരിച്ചു, ആ പഴയ മാളുന്റെ ചിരി!!!!

” Are you happy now?? ”

” Not sure… But now I have more people to care me. ”

” Take your time, leave everything behind… be as good as you always were. ”

” ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല ഈ ജീവിതം എന്നു വിചാരിച്ചു ഞാൻ. പകുതിയെങ്കിലും മടക്കി തന്നത് നീയാണ്. ”

” മുഴുവനും കിട്ടും തനിക്ക്, കാരണം താൻ അത്രക്കും നല്ലൊരു കുട്ടിയാണ്. ”

അവൾ വീണ്ടും ചിരിച്ചു… പഴയ മാളുവായി…!!
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular