Connect with us

ബന്ധങ്ങൾ

ചിലങ്ക- അപ്പു നീ ഇനിയും എണീറ്റില്ലേ.. ടാ ചെക്കാ!!

Published

on

രചന: Ammu Athul
“”അപ്പു നീ ഇനിയും എണീറ്റില്ലേ.. ടാ ചെക്കാ മൂട്ടിൽ വെയിലടിച്ചിട്ടും എണീക്കാൻ ആയില്ലേ…”” മുഖത്തുടെ മൂടിയ പുതപ്പ് പതിയെ വലിച്ചു മാറ്റി ഞാൻ അവളെ ഒന്നു നോക്കി… “”ടി പെണ്ണെ നിന്റെ വർത്താനം കേട്ടാൽ അമ്മയാ തോന്നുലോ.. എനിക്ക് സമയം ആയില്ല പോയെ.. “” “”അത് പറ്റൂല എണീക്കെടാ ഏട്ടാ…”” അതും പറഞ്ഞെന്റെ ചെവി പൊന്നാക്കിയിട്ട് അവൾ അടുക്കളയിലേക്ക് ഓടി പുറകെ ഞാനും… എന്റെ കൈയിൽ നിന്നും രക്ഷപെടാൻ അമ്മയുടെ പുറകിൽ ഒളിച്ചു.. ഞാൻ തിരിച്ചു റൂമിലേക്ക് പോയി.. അമ്മ അവളുടെ തലക്കൊരു കൊട്ട് കൊടുത്തിട്ട് പറയുന്നുണ്ട് “”ടി പെണ്ണെ പോത്ത് പോലെ ആയില്ലേ ഇപ്പഴും കുട്ടിയന്നാ വിചാരം.. കോളേജ് പോകാൻ നോക്ക്…”” “”ഓഹ് ഈ അമ്മേന്റെ കാര്യം… ഇന്ന് സാറ്റർഡേ അല്ലെ… “” “”എന്നിട്ട് ഇന്ന് നേരത്തെ എണീച്ചല്ലോ.. ക്ലാസ്സ്‌ ഇല്ലെങ്കിൽ 9 മണി കഴിയണ്ടേ തമ്പുരാട്ടിക്ക് എണീക്കാൻ.. “” “ഇന്ന് കുറച്ചു ഷോപ്പിംഗ് ഉണ്ട്… “” “”എടാ ഏട്ടാ… നീ പിന്നേം ഉറങ്ങാൻ പോയോ.. “” “”നീ പോടീ കൊരങ്ങി.. “” “”അത് നിന്റെ കെട്ട്യോൾ..”” “”എന്റെ കെട്ട്യോളെ പറഞ്ഞലുണ്ടല്ലോ.. കൊല്ലും ഞാൻ… “” “”അപ്പു,, അച്ചു നിർത്തുന്നുണ്ടോ രണ്ടും.. കാലത്തെ തുടങ്ങി.. ഞാൻ അങ്ങോട്ട്‌ വരണോ.. “” “”ഞാനല്ല അമ്മേ ഏട്ടനാ..”” “”നീ പോടീ…”” “”അല്ലേലും ഞാൻ പോകുവാ.. കുളിക്കാൻ..””.””കുളിച്ചോരുങ്ങി എങ്ങോട്ടാണാവോ… “” “”കുറച്ചു ഷോപ്പിംഗ് ഉണ്ട്.. ഞാനും അശ്വിനീയും പ്രിയയും…”” “”എന്നാ ഞാനും വരട്ടെ മോളെ…”” “”വേണ്ട..””. എന്ന് പറഞ്ഞവൾ കുളിക്കാൻ പോയി.. കുളിച്ചോരുങ്ങി… എന്റെ മുറിയിൽ വന്നു വിളിച്ചു.. “ഏട്ടാ…”” “”എന്താ…. ഞാൻ കുളിക്കുവാ…”” “”അതെയോ നല്ല കാര്യം.. നിന്റെ പേഴ്സിൽ നിന്ന് ഒരു 500 എടുത്തിട്ടുണ്ട് ട്ടോ.. “” “”ആഹ് എന്നാൽ അവിടെ ഉള്ള പറ്റുബുക്കിൽ കുറിച്ച് വെച്ചിട്ട് പൊയ്ക്കോ.. ജോലി ഒക്കെ കിട്ടിയാൽ തിരിച്ചു തരണ്ടതല്ലെ..”” “”ആഹാ… എന്നാ ഞാൻ ഇറങ്ങുവാണെ…”” ഞാൻ ഒരുങ്ങി വന്നപ്പോഴേക്കും അച്ചു പോയിരുന്നു.. ചായ കുടിച്ച് ഓഫീസിൽ പോകുന്ന വഴി പെട്രോൾ അടിച്ചു വരുമ്പോൾ ആണ് അശ്വിനിയെ കണ്ടത്.. വണ്ടി നിർത്തി.. അവളെ വിളിച്ചു.. “”അശ്വിനി..”” “അപ്പുവേട്ടനോ.. ഓഫീസിലേക്ക് ആവും അല്ലെ…”” “”അതെ.. നീ എന്താ ഇറങ്ങാൻ ലേറ്റ് ആയോ.. അച്ചു ഒരുപാട് നേരായി പോയിട്ട്.. നിന്നെ ഇന്ന് കൊല്ലും അവൾ””.. “”അച്ചു എങ്ങോട്ടാ പോയത്.”” “”നിങ്ങൾ ഇന്ന് ഷോപ്പിംഗിനു പോണു പറഞ്ഞ അവൾ ഇറങ്ങിയത്.. നീയും പ്രിയയും ഉണ്ടെന്ന് പറഞ്ഞു.”” “””എനിക്കറിയില്ല ഏട്ടാ.. ചിലപ്പോൾ അവരെ രണ്ടാളും പോയതാവും.. ഞാൻ കുഞ്ഞമ്മവന്റെ വീട്ടിൽ പോയതാ തിരിച്ചു പോകുവ.. “” “ആ ആയിരിക്കും അവൾക്കു മാറി പോയതാവും.. എന്നാ ശെരി ഞാൻ പോട്ടെ “” അത് കേട്ടതിൽ പിന്നെ ഒന്നിലും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.. കാരണം കള്ളം പറഞ്ഞിട്ട് അവൾ പോയതാണോ.. നെഞ്ചിൽ വലിയൊരു ഭാരം അനുഭവപെട്ടു ഇനി സത്യം അറിഞ്ഞാലേ സമാധാനം ആകു എന്ന അവസ്ഥയായി.. മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു പോയി അച്ഛന്റെ മരണ ശേഷം.. അവൾക്ക് അച്ഛനും ഏട്ടനും നല്ലൊരു കൂട്ടുകാരനും ആയിരുന്നു ഞാൻ.. ഹേയ് എന്റെ കുട്ടി കള്ളം പറഞ്ഞെങ്ങും പോയതാവില്ല.. മനസൊന്നു തണുത്തു കഴിഞ്ഞപ്പോൾ വീണ്ടും ഓരോ തിരക്കിലേക്ക് മാറി.. അപ്പോഴാണ് ഫോണിൽ ആരോ വിളിച്ചത്.. ഫോൺ എടുത്തു നോക്കിയപ്പോൾ ചങ്ക് ദിലീപ് ആണ്..””ഹലോ… ടാ തെണ്ടി ഒളിച്ചോട്ടവും കല്യാണവും കഴിഞ്ഞപ്പോ നിനക്ക് ഞങ്ങളെയൊന്നും ഓർമ ഇല്ലാലെ…”” “”ഒന്നു പോടാ…”” “എന്നിട്ട് പറയടാ… എന്താ വിളിച്ചത് വിശേഷം വല്ലതും..”” “”നീ വൈകുന്നേരം നമ്മുടെ ക്ലബ്ബിലേക്ക് വാ ഒക്കെ നേരിട്ട് പറയാം.. ഇപ്പൊ കുറച്ച് തിരക്കാ..”” “”എന്താടാ സീരിയസ് ആയിട്ട് എന്തോ ഉണ്ടല്ലോ..”” “””മ്മ് ഉണ്ട്… നീ വാ… ഞാനിപ്പോ പോട്ടെ..”” “”ഓക്കേ ബൈ…”” കഷ്ടപെട്ട് ഉണ്ടാക്കിയ സമാധാനം ആ ഒറ്റ ഫോൺ കാളിൽ പോയി.. അങ്ങനെ എങ്ങനെയോ വൈകുന്നേരം വരെ തള്ളി നീക്കി.. അവൻ പറഞ്ഞ പോലെ ക്ലബ്ബിൽ എത്തി.. അവൻ അവിടെ തനിച്ചായിരുന്നു.. കാരണം സാധാരണ7 മണി കഴിഞ്ഞേ അവിടെ എല്ലാരും വരുള്ളൂ.. “”ടാ ദിലീപെ… നിന്റെ മുഖം കണ്ടിട്ട് സീരിയസ് ആണെന്ന് ഉറപ്പാ… കാര്യം പറ..”” “”മ്മ്.. നീ സമാധാനം ആയി മുഴുവൻ കേൾക്കണം..”” “”അവൻ എനിക്ക് മുമ്പിൽ ഇരുന്നിട്ട് അരികിലെ ചെയർ നീക്കി തന്നു..”” “”മ്മ് ടെൻഷൻ അടിപ്പിക്കാതെ കാര്യം പറടാ..”” “”ഇന്ന് ഞാനും എന്റെ പെണ്ണും കൂടി ഒന്നു കറങ്ങാൻ പോയിരുന്നു.. നമ്മുടെ എംജി റോഡിന്റെ അടുത്തുള്ള പാർക്കിൽ പോയപ്പോ.. നിന്റെ അനിയത്തി അച്ചുവും ഒപ്പം ഒരു പയ്യനെയും കണ്ടു.. അടുത്ത് പോയി സംസാരിക്കാ വിചാരിച്ചു പക്ഷെ അപ്പോഴാ നമ്മുടെ ഗിരി വിളിച്ചത് അവന്റെ അമ്മാവന്റെ മോന് ആക്‌സിഡന്റ് ആയി അത്യാവശ്യം ആയി B നെഗറ്റീവ് ബ്ലഡ്‌ വേണം ഉടനെ മിഷൻ ഹോസ്പിറ്റലിൽ എത്തണം പറഞ്ഞപ്പോൾ.. ഞാൻ അങ്ങോട്ട് ഓടി… ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് അച്ചുന്റെ കാര്യം ഓർമ വന്നത് അപ്പൊ തന്നെ നിന്നെ വിളിച്ചു….”” “”ടാ അച്ചു.. എന്റെ അനിയത്തി..”” എന്റെ ശബ്ദം ഇടറി വാക്കുകൾ മുറിഞ്ഞു പോയി.. അത് മനസിലാക്കി ദിലീപ് തോളിൽ കൈ വെച്ചിട്ട് പറഞ്ഞു “”നീ അവളോട്‌ ചോദിക്ക്… ചിലപ്പോൾ എനിക്ക് മാറിയതോ അല്ലെങ്കിൽ… ഇല്ല ഞാൻ അറിഞ്ഞത് പറഞ്ഞുന്നെ ഉള്ളു..”” “”ടാ ഞാൻ അറിയാതെ… അവൾക്ക്…. സഹിക്കാൻ പറ്റുന്നില്ലടാ..”” “”നീ ദേഷ്യപെടാൻ നിക്കണ്ട.. ഒന്നും ഉണ്ടാവില്ല നീ ചെല്ല്..അവൾ എന്റെയും പെങ്ങളല്ലേ..”” “”മ്മ് ഞാൻ പോട്ടെ ടാ..”” അവന്റെ വാക്കുകൾ അമ്പുകൾ പോലെ തുളച്ചു കേറി… ആ വേദനയോടെ വീട്ടിൽ കയറി ചെന്നു.. ഉമ്മറത്ത് അമ്മ എന്നെ കാത്തിരിക്കുന്നുണ്ട്.. “”എന്താ അപ്പു വൈകിയേ..”” “”അതമ്മേ ഞാൻ ക്ലബ്ബിൽ പോയിട്ട് വരുവാണേ.. അതാ നേരം ഇത്തിരി വൈകിയത്”” “”ന്നാ പോയിട്ട് കുളിച്ചിട്ടു വാ ഞാൻ ചായ എടുത്തു വെക്കാം..”” “വേണ്ടമ്മേ.. എനിക്ക് ഒന്നു കിടക്കണം ചെറിയൊരു തലവേദന..”” “”മ്മ്.. പോയി കിടന്നോ, ഞാൻ ബാം പുരട്ടി തരാം നടക്ക്..”” “”വേണ്ട…. ഒന്നു കിടന്നാൽ മാറിക്കോളും…”” “”മ്മ്…”” ഞാൻ മുറിയിൽ കയറി കിടന്നു.. എന്നിൽ നിന്നും അവൾ ഒന്നും ഒളിക്കില്ലേന്ന് കരുതി പക്ഷെ ഞാൻ അവൾക്ക് ആരും അല്ലെന്നു തോന്നണു.. മുറിയുടെ പുറത്ത് അവളുടെ സംസാരം കേൾക്കുന്നുണ്ട്.. “”അമ്മേ ഏട്ടൻ വന്നില്ലാലോ..””അവൻ വന്നിട്ട് ഒരുപാട് നേരായി.. തലവേദനയാ പറഞ്ഞു കിടക്കുവാ നീ പോയി ശല്യം ചെയ്യണ്ട.. അച്ചു മുറിയുടെ വാതിൽ മുട്ടി ഒരുപാട് വിളിച്ചു ഞാൻ തുറന്നില്ല.. എനിക്ക് അവളോട്‌ എല്ലാം ചോദിക്കാൻ കഴിയുന്നില്ല.. എന്തിനു കള്ളം പറഞ്ഞു ഒരു ചെക്കന്റെ കൂടെ പോയെന്ന് അവളോട്‌ ഞാൻ എങനെ ചോദിക്കും.. 20 വയസായി അവൾക്ക്.. സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തി ഉണ്ട്.. എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് അവൾ പറഞ്ഞാൽ ഞാൻ തകർന്നു പോകും.. കുളി കഴിഞ്ഞു വീണ്ടും കിടന്നു ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ ഞാൻ പോയി അവർക്കൊപ്പം കഴിച്ചെന്നു വരുത്തി എണീറ്റു… അപ്പോഴും അവൾ എന്തൊക്കെയോ പറയുന്നുണ്ട്.. ഞാൻ അവളുടെ മുഖത്തു പോലും നോക്കിയില്ല.. രാത്രി ഉറക്കമില്ലാതെ എങ്ങനെയോ കഴിച്ച് കൂട്ടി.. രാവിലെ പതിവുപോലെ അടികൂടാൻ അവൾ വന്നില്ല ഇന്നലെ അമ്മ ശല്യം ചെയ്യരുതെന്നു വിലക്കിയത് കൊണ്ടാവും… ചായ കുടിക്കാൻ ഇരിക്കുമ്പോൾ ഞാൻ അവളെ അവിടെങ്ങും കണ്ടില്ല.. അടുക്കളയിലും ഇല്ല.. “”അമ്മേ അച്ചു എവിടെ..”” “”അവൾ അമ്പലത്തിൽ പോയിരിക്കുവാ…”” ഞാൻ റൂമിൽ പോയി വീണ്ടും കിടന്നു.. അവളോട്‌ കാര്യങ്ങൾ ചോദിക്കണം എന്ന് ഉറപ്പിച്ചു.. അപ്പോഴാണ് വാതിലിനരികിൽ അവളുടെ കൊലുസിന്റെ ശബ്ദം കേട്ടത്.. “”ഏട്ടാ…”” അവളുടെ വിളി കേട്ട് ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.. “”ഏട്ടാ… എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്..”” അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഇടറുന്ന ശബ്ദത്തോടെ ഞാൻ അവളോട്‌ പറഞ്ഞു.. “”സ്വന്തം കാലിൽ നിൽക്കാൻ അവന് പ്രാപ്തി ഉണ്ടെങ്കിൽ.. നിന്നെ പോന്നു പോലെ നോക്കും എന്ന് ഉറപ്പാണെങ്കിൽ.. വൈകാതെ വീട്ടുകാരെയും കൂട്ടി വരാൻ പറ അവനോട്..”” ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ “”സോറി ഏട്ടാ..”” എന്നും പറഞ്ഞവൾ എന്റെ നെഞ്ചിൽ വീണു കരഞ്ഞു.. “”നിന്റെ ഇഷ്ടല്ലേ മോളെ ഏട്ടന് വലുത്.. മോളെ സങ്കടപെടുത്താൻ ഈ ഏട്ടന് കഴിയില്ല..”” എന്നെ കെട്ടിപിടിച്ചു കരയുന്ന അവളെയും എന്നെയും നോക്കി ഒന്നും അറിയാതെ വാ പൊളിച്ചമ്മ പുറത്ത് നിക്കുന്നുണ്ട്.. *** *** ***

അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ നല്ല പയ്യൻ ആണെന്ന് അറിഞ്ഞു.. പേര് ഷിജിൽ…. ഇന്ന് അവരുടെ വിവാഹം ആണ്..
അന്ന് ഞാൻ അവളെ വഴക്ക് പറയാതെ ഇന്ന് ഇതൊക്കെ ശാന്തമായി അവസാനിക്കാൻ കാരണം അവളും കൂടിയാണ് എന്റെ ചിലങ്ക..
അച്ചു പോയതോടെ വീട് ഉറങ്ങിയ പോലെ.. അമ്മ എന്നെയും പിടിച്ചു കെട്ടിക്കാനുള്ള പ്ലാൻ ഒരുക്കുന്നുണ്ട് എന്ന് മനസിലാക്കി ഞാൻ ഒഴിഞ്ഞു മാറി എന്നാൽ രണ്ടു വർഷം കടന്നു പോയത് വളരെ പെട്ടന്നായിരുന്നു.. അച്ചു ഓടി കളിച്ച മുറ്റത്ത്‌ അവളുടെ മോളുടെ കാൽപെരുമാറ്റം ആണിന്ന്. അമ്മക്കൊപ്പം അച്ചുവും എന്നെ കല്യാണത്തിന് നിർബന്ധിക്കാൻ തുടങ്ങി.. “”ഏട്ടാ,, അമ്മ ഇവിടെ തനിച്ചല്ലേ.. പ്രായം ഏറി വരുന്ന.. അമ്മയ്ക്ക് ഒരു കൂട്ടിങ്കിലും ഒന്നു കെട്ടിക്കൂടെ നിനക്ക്..”””എന്നാ പിന്നെ അമ്മയെ കെട്ടിച്ച പോരെ..””””അമ്മേ ഇത് കേട്ടോ ഏട്ടൻ പറയണത്””””അവൻ അതും അതിനപ്പുറവും പറയും..””ഞാൻ അവരിൽ നിന്നും രക്ഷപെടാൻ ക്ലബ്ബിലേക്ക് പോയി.. അമ്മയും അച്ചുവും ഒരുപാട് നിർബന്ധിക്കുന്നുണ്ട് പക്ഷെ എന്റെ ഉള്ളിലെ നീറ്റൽ മനസിലാക്കാൻ അവർക്ക് കഴിയില്ലല്ലോ.. ** ***4 വർഷങ്ങൾക്ക് മുൻപ് ഞാനും ഒരു കാമുകൻ ആയിരുന്നു.. അതുകൊണ്ട് വിരഹം എത്ര നോവ് ആണെന്ന് എനിക്കറിയാം അതാണ് അച്ചുവിന്റെ കാര്യത്തിൽ ഒരു വില്ലനായി ഞാൻ മാറാത്തതും.. ഡിഗ്രി ഫൈനൽ ഇയർ ചെയ്യുന്ന സമയം അന്ന് അക്ഷരങ്ങളോട് എനിക്ക് വല്ലാത്തൊരു പ്രണയം ആയിരുന്നു.. ആ സമയത്താണ് ആരോ ഫോണിലേക്ക് എന്നും മെസ്സേജ് അയക്കുന്നത് കണ്ടത്.. അറിയാത്ത നമ്പർ.. ഫ്രണ്ട്സ് പറ്റിക്കാൻ ചെയ്യുന്നതാണ് എന്ന് കരുതി.. എന്നാൽ മെസ്സേജ്ന്റെ എണ്ണം കൂടി വന്നു.. “”ഹലോ.. ഗുഡ്മോർണിംഗ്.. ഗുഡ്‌നൈറ്റ്… ചോറ് കഴിച്ചോ.. “”ദേഷ്യം വന്നു ബ്ലോക്ക്‌ ചെയ്താലോ കരുതി പക്ഷെ ആരാണ് എന്ന് അറിഞ്ഞിട്ട് മതി എന്ന് തീരുമാനിച്ചു.. ദേഷ്യത്തോടെ ആ നമ്പർ വിളിച്ചു.. ഫോൺ എടുത്തതും അങ്ങോട്ട് മിണ്ടുന്നതിന് മുന്പേ ഒരു പെണ്ണിന്റെ ശബ്ദം… “”എന്താ അർജുനേട്ടാ റിപ്ലൈ തരാത്തത്.. ഞാൻ എത്ര മെസ്സേജ് അയച്ചു..””””നീ ആരാടി..””””എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത്..”””””നീ ആരാടി ആദ്യം അത് പറ..””””ഞാൻ ഇയാളുടെ കാമുകി.. എനിക്ക് ഒരുപാട് ഇഷ്ടാ ഇയാളെ…””പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ എന്തോ നാണം വന്നു.. എന്നാലും ദേഷ്യത്തിൽ ഞാൻ ഫോൺ കട്ട്‌ ചെയ്തു.. എന്നിട്ട് മുറിയിലെ കണ്ണാടിയിൽ ഒന്നു നോക്കി.. അപ്പൊ എന്റെ മുഖത്തോരു കള്ളച്ചിരി.. ഞാൻ വേഗം പോയി അച്ചുവിനോട് കാര്യം പറഞ്ഞു.. “”നിന്നെ ആരെങ്കിലും പറ്റിച്ചതാവും.. ഇഷ്ടപെടാൻ പറ്റിയ മോന്ത.. ചിരിപ്പിക്കാതെ പോ..”” അന്ന് അവളുടെ മെസ്സേജ് കാത്തിരുന്നു പക്ഷെ ഒന്നും അയച്ചില്ല.. പിന്നെ രാവിലെ എണീച്ചപ്പോൾ ഫോണിൽ മെസ്സേജ് കണ്ടു അത് ഒരു കവിത ആയിരുന്നു.. “”നീ കൂട്ടിയിണക്കിയ വരികളോട് പ്രണയമായിരുന്നു എനിക്ക് .. ആ പ്രണയം നിന്നിലേക്കും പതിയെ പെയ്തിറങ്ങി.. എന്നിലെ പ്രണയം നിന്നിൽ പെയ്തുവെങ്കിലും കുളിരണിഞ്ഞത് ഞാനായിരുന്നു.. “” ഞാൻ അത് വായിച്ചു എന്നിട്ട് ഒന്നാലോചിച്ചു… പിന്നെ അലറി കൂവി ലാപ്ടോപ്ന്റെ അടുത്തേക്ക് പോയി…. ഓണാക്കി ഫേസ്ബുക് തുറന്നു… ഫേസ്ബുക്കിൽ ഞാൻ കഥകളും കവിതകളും പോസ്റ്റ്‌ ചെയ്യാറുണ്ട് ആ വരികളോടാണ് അവൾക്ക് പ്രണയം.. എന്റെ കഥകൾക്ക് സ്ഥിരം കമന്റ്‌ ഇടുന്ന ഒരു പേര് ചിലങ്ക.. ഞാൻ ഇൻബോക്സിൽ നോക്കി അതിലെ കുന്നുകൂടിയ മെസ്സേജിൽ നിന്നും അവളുടെ മെസ്സേജ് കണ്ടു പിടിച്ചു അവൾ അയച്ച അതെ വരികൾ.. പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്തു റിപ്ലൈ കൊടുത്തു “” ആർ യു ചിലങ്ക “”””കണ്ടു പിടിച്ചല്ലേ.. “” അതിനു റിപ്ലൈ കൊടുക്കാതെ ഞാൻ അവളെ വിളിച്ചു.. ഫോൺ എടുക്കാതെ പകരം ഒരു മെസ്സേജ് അയച്ചു.. “”ഞാൻ ഒരു 10 മിന്റ് കഴിഞ്ഞു വിളിക്കാം..”” അത് കണ്ടതും ബാത്‌റൂമിൽ ഓടി കുളിയും ജപവും കഴിച്ച് ചായയും കുടിച്ച് ഞാൻ തിരിച്ചു മുറിയിലേക്ക് ഓടി.. “”എടാ അപ്പു… എന്തിനാ ഇത്ര തിരക്ക്..””അമ്മ പറഞ്ഞത് കേട്ട ഭാവം നടിക്കാതെ.. മുറിയുടെ വാതിൽ അടച്ചു ഫോണിൽ നോക്കി നിന്നു.. ഈശ്വരാ… എന്താ എനിക്ക് പറ്റിയെ… ഇന്നലെ വരെ ദേഷ്യം ആയിരുന്നു ഇപ്പൊ മറ്റൊരു അനുഭവമായി മാറിയോ… പെട്ടന്ന് ഫോൺ റിങ് ചെയ്തു.. “”ഹലോ…”” അവളുടെ ശബ്ദം.. “”എന്റെ നമ്പർ എങ്ങനെ കിട്ടി..””ചോദിക്കാൻ കരുതിയതല്ല.. വായിൽ വന്നത് പറഞ്ഞതാണ്.. “”അത് ഫേസ്ബുക്കിൽ.. നമ്പർ അതിൽ ഉള്ള കാര്യം മറന്നോ.. ഇയാളുടെ അക്കൗണ്ട്‌ൽ നിന്നും കിട്ടിയതാ..””””അക്ഷരങ്ങളിലൂടെ മാത്രം പരിജയം ഉള്ള ആൾക്ക് എന്ത് ധൈര്യത്തിലാ കുട്ടി നമ്പർ കണ്ടുപിടിച്ചു മെസ്സേജ് അയക്കുന്നത്..””””ഇയാളുടെ അക്ഷരങ്ങളിലൂടെ ആ മനസും എനിക്ക് കാണാം..”” “”അതെയോ.. പിന്നെ ചിലങ്ക എന്ന പേര് മാത്രെ എനിക്ക് കിട്ടിയുള്ളൂ..””””എന്നോടിപ്പോൾ ദേഷ്യം ഇല്ലേ.. എന്നെ കുറിച്ച് അറിയാൻ ഒക്കെ ആഗ്രഹം ഉണ്ടല്ലേ..”” “”അതല്ല… ആരാധനകരെ നിരാശപെടുത്തരുതല്ലോ..””””മ്മ് അതെ അതെ.””സംസാരിച്ചു തുടങ്ങിയെ ഉള്ളു അപ്പോഴേക്കും അച്ചു വാതിലിൽ മുട്ടാൻ തുടങ്ങി.. “”ഏട്ടാ… ടാ… ഏട്ടാ.. എന്താ വാതിലടച്ചിട്ട് പരുപാടി.. പുറത്ത് വാ..””””ആഹ് വരാം ഒരു 10 മിന്റ്””””പറ്റില്ല ഇപ്പൊ വാ..””ചിലങ്ക അച്ചു വിളിച്ചത് കേട്ടെന്ന് തോന്നുന്നു.. “”എന്നാൽ ഇയാൾ പൊയ്ക്കോ.. ഞാൻ പിന്നെ വിളിക്കാം..””വാതിൽ തുറന്നതും അച്ചു റൂമിൽ കയറി.. “”എന്താ അച്ചു നിനക്ക് വേണ്ടത്…””””ഏട്ടൻ എന്താ ചെയ്യണേ അറിയാനല്ലെ..””അന്നത്തെ അടിക്ക് അങ്ങനെ തുടക്കം ആയി.. പതിവുപോലെ അമ്മ വന്നു സോൾവ് ചെയ്തു.. ഉച്ചക്ക് ഊണും കഴിഞ്ഞു അച്ചു പുറത്തു പോയെന്ന് ഉറപ്പു വരുത്തി ഞാൻ മുറിയിൽ പോയി ഫോൺ എടുത്തു.. “”ഹലോ ചിലങ്ക..””””നേരത്തെ അനിയത്തി ആണല്ലേ വിളിച്ചത്.. കുറുമ്പി ആണല്ലേ..”” “”മ്മ് കുരുത്തകെടിന്റെ കുടുക്കയ.. കുട്ടിക്ക് എന്നെ കുറിച്ച് ഒക്കെ അറിയാന്നു മനസിലായി..ഇനി ചിലങ്കയെ കുറിച്ച് പറ..”” “”എന്നെ കുറിച്ചോ..”” “”അതെ..”” “”എന്റെ വീട് എറണാകുളം.. ഇവിടെ വന്നിട്ട് കുറച്ചായി.. വീട്ടിൽ അമ്മ മുത്തച്ഛൻ..”” “”മ്മ് താൻ പഠിക്കുവാണോ..””””പ്ലസ് ടു കഴിഞ്ഞു നിർത്തി.. പഠിക്കാൻ മടിയാ..”” അങ്ങനെ ഞങ്ങളുടെ സംസാരം ആ മുറിയിൽ നിറഞ്ഞു നിന്നും.. ഓരോ ദിവസം കഴിയും തോറും അടുത്തു.. എന്നിലെ കാമുകൻ ഉണരാൻ അധികം നാൾ വേണ്ടി വന്നില്ല… അവളെ ഒരുപാട് സ്നേഹിച്ചു.. ഒരിക്കൽ ഉള്ള ധൈര്യത്തിൽ ഞാനത് പറഞ്ഞു.. “”ചിലങ്ക….. നിന്നെ ഞാനും അറിയാതെ എന്നോ പ്രണയിച്ചു പോയി..”””പക്ഷെ അപ്പുവേട്ടാ.. ഞാൻ അന്ന് ദേഷ്യം മാറാൻ വേണ്ടി ഇഷ്ടാന്ന് പറഞ്ഞതാ.. അല്ലാതെ..”” കൂടുതൽ ഒന്നും കേൾക്കാൻ നില്കാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു.. ഇതിപ്പോ ഉണ്ണാൻ ഇല ഇട്ടിട്ടു ചോറില്ല എന്നു പറഞ്ഞപോലെ.. കട്ട ശശി ആയല്ലോ ഭഗവാനെ.. ഞാൻ ഒരുപാട് അടുത്തു പോയി അവളോട്‌ സംസാരിക്കുമ്പോൾ പലപ്പോഴും അവളിലെ പ്രണയം അറിഞ്ഞിട്ടുണ്ട്.. ഞാൻ രാത്രി എന്നും വിളിക്കുന്ന സമയം അവളെ വിളിച്ചു.. “”ടി എന്താ നിനക്ക് പറ്റിയത്.. പെട്ടെന്നൊരു മാറ്റം..”” “”എന്ത് മാറ്റം.””””എന്നാ സത്യം പറ നിനക്ക് എന്നെ ഇഷ്ടം അല്ലെ.. നീ എങ്ങനെ ആണെന്നോ ഒന്നും എനിക്ക് അറിയണ്ട.. ഒരുപാട് ഇഷ്ടപ്പെട്ടു പോയെടി..”” “”അപ്പുവേട്ടൻ കരുതും പോലെ ഒന്നും ഇല്ല.”” “”ഇത് നിനക്ക് തന്നെ ഓവർ ആയിട്ടു തോന്നണില്ലെ..”” “”ഇഷ്ടല്ല…””അത് പറയുമ്പോൾ അവളുടെ തേങ്ങൽ ഞാൻ കേട്ടിരുന്നു.. അവളുടെ ചുടു കണ്ണീർ എന്നെ സ്പർശിച്ചിരുന്നു.. അവൾ ഫോൺ കട്ട് ചെയ്തു പോയി.. ഞാൻ ഒരുപാട് തവണ വിളിച്ചു പക്ഷെ ഫോൺ ഓഫ് ആയിരുന്നു.. പിന്നീട് കൊറേ മാസങ്ങൾക്ക് ശേഷം അവൾ ഒരു മെസ്സേജ് മാത്രം അയച്ചു “”എന്നെ അന്വേഷിക്കരുത്.. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല..”” പിന്നെ ഒരു വിവരവും ഇല്ല.. അക്ഷരങ്ങളെ ഞാൻ മറന്നു.. അച്ചു മാത്രം ആയെന്റെ ലോകം.. അവളെ തേടി എറണാകുളത്ത് ഒരു പട്ടിയെ പോലെ അലഞ്ഞു പക്ഷെ ഒന്നും ഇല്ലാതെ എങ്ങനെ കണ്ടു പിടിക്കും.. അവൾ പോയപ്പോൾ അച്ചു ആണെന്നെ വീണ്ടും മാറ്റിയത്.. ചിലങ്ക എന്റെ നല്ല സുഹൃത്തു മാത്രമാണ് എന്നെ അവൾക്കറിയു എല്ലാം അറിയിക്കണം എന്ന് കരുതിയപ്പോൾ അവൾ പോയി.. ഇന്ന് നാല് വർഷങ്ങൾക്ക് ശേഷവും അവൾ എന്നിൽ ഉണങ്ങാത്ത മുറിവാണ്… *****പെട്ടന്ന് ഒരു ദിവസം അമ്മ ബാത്‌റൂമിൽ തെന്നി വീണു.. കാലിനു പൊട്ടൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു… അമ്മയെ നോക്കാൻ അച്ചുവും വന്നു മോളെയും അമ്മയെയും നോക്കാൻ അവൾ ഒരുപാട് കഷ്ടപ്പെട്ടു.. ആ അവസരം മൊതലാക്കി അവർ വീണ്ടും കല്യാണ കാര്യം അവതരിപ്പിച്ചു.. ഞാൻ സമ്മതിച്ചു.. പെണ്ണിനെ കണ്ടെത്തിയത് അച്ചു തന്നെയാണ് അവളുടെ കൂട്ടുകാരി അശ്വിനി… പിന്നെ നിശ്ചയവും കല്യാണവും ഒക്കെ പെട്ടന്നായിരുന്നു… ആദ്യരാത്രിയിൽ എന്റെ നഷ്ട പ്രണയത്തെ കുറിച്ച് പറഞ്ഞു… എല്ലാം കേട്ടപ്പോൾ നിറമിഴികളോടെ അവൾ പറഞ്ഞു… “”എന്നെ സ്നേഹിക്കാൻ കഴിയില്ലേ…”” “”ചിലങ്കയെ മറക്കാൻ എനിക്ക് കഴിയില്ല.. അതുപോലെ ഭാര്യയെ സ്നേഹിക്കാതെ ഇരിക്കാനും….””വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു… അവളെ ഒരുപാട് അറിഞ്ഞു.. അവളെന്റെ ചിലങ്ക ആയിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്.. അടുക്കളയിൽ അമ്മയും അവളും തിരക്കിട്ട പണിയിലാണ്.. ഞാൻ അടുക്കള വാതിൽ ചാരി നിന്ന് അവരുടെ സംസാരം കേട്ട് രസിക്കുമ്പോൾ അമ്മ പുതിയ പരിഭവം പറയാൻ തുടങ്ങി.. “”ഇനി എന്റെ മോന്റെ കുഞ്ഞിനെയും കൂടി കൊഞ്ചിച്ചു കൊതി തീർന്നിട്ട് വേണം എനിക്കൊന്നു കണ്ണടക്കാൻ… കല്യാണം കഴിഞ്ഞു വർഷം ഒന്നു കഴിഞ്ഞില്ലേ എന്താടി പെണ്ണെ നിങ്ങളു തമ്മിൽ ഇഷ്ടത്തിൽ അല്ലെ..”” അമ്മ പറഞ്ഞത് കേട്ടിട്ട് നാണം കൊണ്ട് തുടുത്ത മുഖവുമായി അവൾ ഓടി വന്നത് എന്റെ മുമ്പിൽ ആയിരുന്നു.. പെട്ടന്ന് എന്നെ കണ്ടപ്പോൾ എങ്ങോട്ട് പോകണം എന്നറിയാതെ അവൾ എന്നെ നോക്കി.. ഞാൻ അവളുടെ ചെവിയിൽ… “”ഉടനെ പരിഹരിക്കാം”” എന്ന് പറഞ്ഞു… ** ** ** **രാവിലെ നേരത്തെ എഴുന്നേറ്റു കുളിച്ച് എന്നെ വിളിച്ചുണർത്തി.. “”അപ്പുവേട്ടാ… എണീറ്റെ.. ഇന്ന് എന്റെ അമ്മേന്റെ പിറന്നാളാ… പോകണ്ടേ.. അമ്പലത്തിലും പോണം പോയിട്ട് കുളിക്ക്..”” “”മ്മ്… ഞാൻ വരാം നീ ഒരുങ്ങിക്കോ..”” കല്യാണം കഴിഞ്ഞ് 4,5 തവണ മാത്രെ ഞാൻ അവളോടൊപ്പം അവളുടെ വീട്ടിൽ പോയിട്ടുള്ളൂ.. ഞങ്ങൾ ചായ കുടിച്ച് അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. അവളുടെ വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും കുഞ്ഞളിയനും ഞങ്ങളെ കാത്തിരിക്കുന്നുണ്ട്… ഉച്ചയൂണ് കഴിഞ്ഞ് അവളുടെ മുറിയിൽ ഇരുന്ന് അളിയനോട് വർത്താനം പറഞ്ഞു.. അവളുടെ ചരിത്രം ഉറങ്ങുന്ന മുറിയിൽ എല്ലാം നോക്കി ഇരിക്കുമ്പോൾ അവളെന്നെ വിളിച്ചു.. “”അപ്പുവേട്ടാ നമുക്ക് പോണ്ടേ.. സമയം ഒരുപാട് ആയി… അമ്മ തനിച്ചല്ലേ..””””മ്മ് വരുവാ…””അങ്ങനെ വീട്ടിൽ എത്തി…. രാത്രി പതിവ് പണിയൊക്കെ കഴിഞ്ഞവൾ മുറിയിലെക്ക് വന്നു.. മുടി വാരി കെട്ടി എന്റെ അരികിൽ വന്നു നിന്നു.. ഞാൻ എന്റെ എഴുത്തു മേശയ്ക്ക് മുമ്പിൽ ആലോചനയിൽ ആയിരുന്നു… “”എന്താ അപ്പുവേട്ടാ.. കിടക്കാറായില്ലേ..””””ഞാൻ ഇപ്പൊ ഇല്ല ഉറക്ക് വരുന്നുണ്ടെങ്കിൽ ചിലങ്ക കിടന്നോളു..””””എന്താ ഏട്ടാ..”” “”എന്തിനാടി.. നീ സ്വയം ഒരു കള്ളിയായി എന്നെ ഇത്രയും കാലം പറ്റിച്ചത്…”” അത് പറഞ്ഞു തീർത്തപ്പോൾ ദേഷ്യം അടക്കാൻ ആവാതെ അവൾക്ക് മുഖം അടക്കി ഒന്നു കൊടുത്തു.. “”ഞാൻ… “” “”നീ ഒന്നും മിണ്ടരുത്.. എന്റെ ചിലങ്ക ആരായാലും ഞാൻ സ്വികരിക്കാൻ തയാറല്ലെ.. പക്ഷെ നീ….. ഇന്ന് നിന്റെ അനിയനോപ്പംഇരിക്കുമ്പോൾ അവനാണ് നിനക്ക് പുസ്തകങ്ങളോടുള്ള ഇഷ്ടം പറഞ്ഞതും ആ ഡയറിയി വായിക്കാൻ തന്നതും അതിൽ ഞാൻ കണ്ടു ആ വരികൾ “നീ കൂട്ടിയിണക്കിയ വരികളോട് പ്രണമായിരുന്നു എനിക്ക് “എന്തിനായിരുന്നു ഈ നാടകം… “”””അപ്പുവേട്ടനോടുള്ള ഇഷ്ടം.. നേരിട്ട് പറയാനുള്ള പേടി.. ഫേക്ക് ഐഡിയിൽ പരിജയപെട്ടപ്പോൾ ഇഷ്ടം ഇരട്ടിച്ചു.. ആ വാക്കുകളുടെ ഉടമയെ അത്രമേൽ ഞാൻ പ്രണയിച്ചു.. പിന്നെ ഞാൻ ആരാണെന്ന് അറിഞ്ഞാൽ ഒക്കെ കളവാണ് എന്നറിഞ്ഞാൽ എന്നെ വെറുക്കും എന്ന് ഭയന്നു..”” “”ഞാൻ ഒക്കെ തുറന്നു പറഞ്ഞപ്പോളെങ്കിലും ഒക്കെ നിനക്ക് പറയാമായിരുന്നു..”” “”എനിക്ക് ഒരു ഭർത്താവിന്റെ സ്നേഹം ആവോളം തരും എന്നറിയാം… അത് മതിയെനിക്ക്.. ഞാൻ കാരണം ഒരുപാട് സങ്കടപെട്ടെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല..”” “”നീ പറഞ്ഞതോന്നും ഒരു ന്യായം അല്ല.. എങ്കിലും എന്റെ ചിലങ്ക എന്റെ സ്വന്തം ആയതിൽ കൂടുതൽ സന്തോഷം വേറെ ഇല്ല..”” “”അവളെന്നെ കെട്ടിപിടിച്ചോരുപാട് കരഞ്ഞു…. ഞാനാ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു..”” “”മതി കള്ളി ചിലങ്ക കരഞ്ഞത്.. ഇതൊക്കെ നമുക്ക് തമാശ മാത്രമായി ഓർമ്മിക്കാം..””എന്നെ ഒന്നുകൂടി മുറുകെ കെട്ടിപിടിച്ചവൾ ചെവിയിൽ പറഞ്ഞു… “”ചിലങ്ക ഒരു 10 മാസം കഴിഞ്ഞു വരും…””ഇരട്ടി മധുരം എന്തെന്ന് അറിഞ്ഞ നിമിഷം.. ഇന്ന് ജൂനിയർ ചിലങ്കയ്ക്ക് വേണ്ടി കള്ളി ചിലങ്കയ്ക്ക് ഒപ്പം കാത്തിരുക്കുവാണ്…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular