Connect with us

ബന്ധങ്ങൾ

എന്റെ പെണ്ണ്

Published

on

രചന :അനു
പ്രണയിക്കാത്തവർ ആയി ഈ ലോകത്ത് ആരെങ്കിലും ഉണ്ടോ ??ആണായി ജനിച്ചോ… ഒന്ന് പ്രേമിക്കണം. പ്രേമിച്ചാൽ മാത്രം പോരാ… ആ പ്രേമം നഷ്ടപ്പെടുമ്പോൾ ഉള്ള വിലയും അറിയണം. കുറച്ചു വർഷം മുൻപുള്ള കഥ ആണിത്. ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന കാലം. കൂട്ടുകാരും, കൂടെപ്പിറപ്പുകളും വെള്ളമടിയും വണ്ടിയും എല്ലാം ആയി ക്യാമ്പസ്‌ ലൈഫ് അടിച്ചു പൊളിച്ചു നടക്കുമ്പോൾ ആണ് അവളെ ഞാൻ കാണുന്നത്. എന്റെ ക്ലാസ്സ്‌മേറ്റ് സോനുവിന്റെ ചേച്ചി മിന്നുവിനെ. രാകേഷ് സാറിന്റെ accountancy ക്ലാസ്സിൽ നിന്ന് ചാടി വാക മരത്തിന്റെ ചുവട്ടിൽ ചങ്ക്‌സും ആയി വർത്താനം പറഞ്ഞു ഇരിക്കുമ്പോൾ ആണ്. വിടർന്ന കണ്ണുകളും നീളൻ മുടിയും കഴുത്തിൽ കൊന്തയും ഇട്ട ആ നസ്രാണി പെണ്ണിനെ ഞാൻ കാണുന്നത്. സോനു എന്റെ ക്ലാസ്സ്‌മേറ്റ് ആയതു കൊണ്ടും അവൾ എന്റെ കട്ട കമ്പനി ആയത് കൊണ്ടും മുഖത്തിന്റെ ഛയാ കൊണ്ട് എനിക്ക് വേഗം മനസ്സിലായി അത് സോനുവിന്റെ സിസ്റ്റർ ആണ് എന്ന്. ഞാൻ അവളുടെ അടുത്തു ചെന്ന് പരിചയപ്പെട്ടു. എന്തോ അവൾ എന്നേക്കാൾ 4വയസ്സിനു മുതിർന്ന പെണ്ണായിട്ട് ഞാൻ അവളെ ചേച്ചി എന്ന് വിളിച്ചില്ല. സിമെന്റ് കൊണ്ട് ഉണ്ടാക്കിയ ആ ബെഞ്ചിൽ ഒരു അറ്റത്തു അവൾ ഇരുന്നു. ഞാൻ അവളുടെ മുൻപിൽ ചെന്ന് നിന്നു. പതുക്കെ പരിചയപ്പെട്ടു. പേര് മിന്നു ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുന്നു. ലീവിന് നാട്ടിൽ വന്നതാണ്. അതുകൊണ്ട് അനിയത്തിയെ പിക്ക് അപ്പ്‌ ചെയ്യാൻ വേണ്ടി വന്നതാണ് എന്ന് പറഞ്ഞു. അങ്ങനെ അന്ന് പിരിഞ്ഞു…. വീണ്ടും വീണ്ടും തമ്മിൽ കണ്ടു. അത് പിന്നെ നല്ലൊരു സൗഹൃദം ആയി മാറി.

ഒരു ദിവസം കോളേജിൽ ഒരു പ്രോഗ്രാം നടക്കുക ആയിരുന്നു.ക്യാമ്പസ്‌ കാലഘട്ടത്തിൽ ഞങ്ങൾ സ്ഥിരം കമ്പനികൾക്ക് ഒരു പ്രേത്യേക സ്ഥലം തന്നെ ഉണ്ടാരുന്നു കത്തി അടിച്ചു ഇരിക്കാൻ. അങ്ങനെ കത്തി അടിച്ചു ഇരിക്കുമ്പോൾ ആണ് മിന്നു അവിടേക്ക് വന്നത്. ഞങ്ങൾ രണ്ടാളും കൂടെ സോനുവിനെ അന്വേഷിച്ചു പോയി. കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു സോനു പോയി. ഞാനും മിന്നുവും എന്റെ ഫ്രണ്ട്സും കത്തി അടിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ഞാൻ അവന്മാരെ പറഞ്ഞു വിട്ടു. ഞാൻ മിന്നുവിന്റെ കൂടെ നിന്നു. നേരം വൈകി തുടങ്ങി ഞങ്ങൾ വീണ്ടും സോനുവിനെ അന്വേഷിച്ചു നടന്നു. അപ്പോഴാണ് നല്ല മഴ പെയ്തതു. ആ മഴയിൽ എന്റെയും മിന്നുവിന്റെയും ഡ്രസ്സ്‌ മുഴുവൻ നനഞു. മഴ കുറഞ്ഞു വന്നപ്പോൾ ഞങ്ങൾ ഒരു ബെഞ്ചിൽ പോയി ഇരുന്നു. മഴ ചെറുതായി പെയ്യുന്നുണ്ട്. നല്ല തണുപ്പ് മിന്നു നന്നായി നനഞ്ഞിട്ടുണ്ട്. ഡ്രസ്സ്‌ അവളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുക ആണ്. മുടിയിൽ നിന്നും അവൾ ഇട്ട ഷാംപൂവിന്റെ മണവും മുടിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ജലകണങ്ങൾ ചാമ്പക്ക ചുണ്ടിൽ തുള്ളി തുള്ളി നിൽക്കുന്ന മഴത്തുള്ളികൾ അത് കവിളും എല്ലാം നനച്ചിട്ടുണ്ട്.എന്റെ നെഞ്ചിടിപ്പ് കൂടി വന്നു. ഞാൻ അവളെ നോക്കി നിന്നു. അവൾ എന്നോട് എന്താന്ന് ചോദിച്ചു. ഞാൻ അവളോട്‌ എനിക്ക് എന്തോ പോലെ തോന്നുന്നു എന്ന് പറഞ്ഞു. ഒരു നിമിഷം പരിസരം പോലും മറന്നു ഞാൻ അവളുടെ ചെഞ്ചുണ്ടിൽ അമർത്തി ചുംബിച്ചു. 5സെക്കന്റ്‌ കഴിഞ്ഞു അവൾ എന്നെ തള്ളി മാറ്റി. ഒന്നും മിണ്ടാതെ പുറത്തെ ഗേറ്റ്ലേക്ക് പോയി. എനിക്ക് ആകെ വല്ലാതെ ആയി.

വീട്ടിൽ എത്തി എനിക്ക് സമാധാനം കിട്ടുന്നില്ല. ജീവിതത്തിൽ ഇന്ന് വരെ ഒരു പ്രേമം പോലും ഉണ്ടായിട്ടില്ല ഇങ്ങനെ ഒന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷെ എന്തോ അവളോട്‌…. എനിക്ക് എവിടെയോ സ്നേഹം അല്ലെങ്കിൽ ഒരു ഇഷ്ടം തോന്നി തുടങ്ങി. ഫോൺ എടുത്തു അവളെ വിളിച്ചു 3മണിക്കൂർ എങ്കിലും സംസാരിച്ചു കാണും. ഉളിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ വയസ്സിനു മൂത്തതാ എന്ന് പറഞ്ഞു അവൾ ഒഴിവാക്കാൻ നോക്കി. പക്ഷെ എനിക്ക് അതൊന്നും പ്രശ്നം അല്ലെന്നു പറഞ്ഞു ഞാൻ. പിന്നെ ഏതോ ഒരു നിമിഷത്തിൽ അവളും സ്നേഹിച്ചു തുടങ്ങി എന്നെ. പിന്നെ ഞങളുടെ ലോകം ആയിരുന്നു. ആരും അറിയാതെ ആ പ്രണയം മുന്നോട്ടു പോയി.പലവട്ടം കണ്ടു. വരുന്ന ദിവസങ്ങൾ അവൾ വിളിച്ചു പറഞ്ഞിരുന്നു. ഒരു ദിവസം ഞങ്ങൾ രണ്ടും ട്രിവാൻഡ്രം മുഴുവൻ കറങ്ങി നടന്നു. അതാരുന്നു ഞങളുടെ അവസാന കൂടി കാഴ്ച. പിന്നെ കുറച്ചു ദിവസം അവൾ വിളിച്ചില്ല മിണ്ടിയില്ല. അവൾ 1st ക്ലാസ്സിൽ എഞ്ചിനീറിങ് പാസ്സായി. പക്ഷെ ജോലി ആയില്ല എന്ന് അറിയാൻ പറ്റി. എനിക്ക് സഹായിക്കാൻ പറ്റുന്ന രീതിയിൽ ഞാനും സഹിക്കാൻ ശ്രെമിച്ചു. പക്ഷെ അവൾ ഇല്ലാതെ അവളുടെ സ്വരം ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ആയി ഞാൻ. അവൾ ഒരു ദിവസം പെട്ടന്ന് എന്നെ ബ്ലോക്ക്‌ ചെയ്തു വാട്സ്ആപ്പ് ൽ. കാര്യം അന്വേഷിക്കാൻ ശ്രെമിച്ചു പരാജയം ആയിരുന്നു മിച്ചം. പല രീതിയിൽ അവളെ വിളിക്കാൻ ശ്രെമിച്ചു എന്റെ സൗണ്ട് കേട്ടാൽ അവൾ ഫോൺ കട്ട്‌ ചെയ്യാൻ തുടങ്ങി. അങ്ങനെ ആണ് സോനു വഴി മിന്നു ട്രിവാൻഡ്രംതു ഒരു ഇന്റർവ്യൂനു പോയിട്ടുണ്ട് എന്ന് അറിഞ്ഞത്. വണ്ടി എടുത്തു അവിടെ എത്തി എങ്കിലും കാണുവാനോ സംസാരിക്കാനോ പറ്റിയില്ല. പിന്നെ അവളോട്‌ എങനെ എങ്കിലും ബ്ലോക്ക്‌ ഒന്ന് മാറ്റാൻ കെഞ്ചി കേണു എന്റെ ചങ്ക് ബ്രോ. അവൾ ബ്ലോക്ക്‌ മാറ്റി. എല്ലാം വീണ്ടും പഴയ പോലെ ആകും എന്ന് പ്രേതീക്ഷ വെച്ചു.ഒരിക്കൽ ചാറ്റ് ചെയ്തപ്പോൾ ആണ് ട്രിവാൻഡ്രംതുള്ള പ്രീദീപ് എന്ന സുഹൃത് വഴി ആണ് അന്ന് ട്രിവാൻഡ്രംതു അവൾ ഇന്റർവ്യൂനു പോയത് ആണെന്ന് അറിയുന്നത്. അവളെ കോൺടാക്ട് ചെയ്യാനോ കാണാനോ യാതൊരു മാർഗവും ഇല്ലാതെ ഞാൻ പ്രീദീപ്നെ അന്വേഷിച്ചു ട്രിവാൻഡ്രം പോയി. കണ്ടെത്താൻ ആയില്ല. ഒരാഴ്ച കോവളംതു സ്റ്റേ ചെയ്തു. അവസാനം വീട്ടിൽ തിരിച്ചു എത്തി. ഫേസ്ബുക് വഴി കോവളംതു ഉള്ള എല്ലാ പ്രീദീപ് ചേട്ടന്മാർക്കും റിക്വസ്റ്റ് വിട്ടു. പതിയെ ഒറിജിനൽ പ്രീദീപ്നെ കണ്ടെത്തി. സഹായിക്കാം എന്ന് അവൻ പറഞ്ഞു എങ്കിലും അവളോട്‌ കാര്യങ്ങൾ പറഞ്ഞു എങ്കിലും അവൾക് എന്നെ വേണ്ട എന്ന നിലപാട് ആയിരുന്നു.

പിന്നെ ഒരു നിരാശ കാമുകൻ സ്റ്റൈൽ ആയിരുന്നു. താടി വളർത്തി കള്ള് കുടിയും ആയി ലൈഫ് നശിപ്പിക്കാൻ തുടങ്ങി. അപ്പോൾ ആണ് മിന്നുവിന്റെ ഒപ്പം പഠിച്ച വിനു ചേട്ടൻ എന്റെ അവസ്ഥ കണ്ടു അവളോട്‌ സംസാരിച്ചത്. അവൾ ഇപ്പോ എറണാകുളത്തു ഏതോ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുക ആണെന്നും എന്റെ ഓവർ കെയർഉം സ്നേഹവും ആണ് അവളെ എന്നിൽ നിന്നും അകറ്റിയത് എന്ന് ഞാൻ അറിഞ്ഞു. ശരിയാണ് അവൾക്ക് ഒരു ജോലി ആവശ്യം ആയി വന്നപ്പോൾ അവൾക്ക് ഒരു സപ്പോർട്ട് ആയി നിൽക്കേണ്ട സമയത്തു എല്ലാം സ്നേഹം കൊണ്ട് ഞാൻ അവളെ ചൂഷണം ചെയ്തു. വെള്ളം അടിച്ചു കിടന്നു ഉറങ്ങുന്ന രാത്രികളിൽ touchings പോലെ അവളുടെ ഓർമ്മകൾ തികട്ടി വരും. എല്ലാം കഴിഞ്ഞിട്ട് ഇപ്പോ 7വർഷം. അവൾ എവിടെ ആണെന്ന് പോലും അറിയില്ല. എങ്കിലും എന്നെങ്കിലും കണ്ടാൽ ഞാൻ കാരണം മുറിവേറ്റ ആ മനസ്സിന്റെ മുൻപിൽ ഒന്ന് മാപ്പ് ചോദിക്കണം. “ഇച്ചായ…. എണീറ്റെ…. നേരം ഉച്ച ആകാറായി. പിള്ളേരേം കൊണ്ട് പള്ളിയിൽ പോയേച്ചും വാ… ” “എന്റെ പാലാക്കാരി പെമ്പറന്നോത്തി… ഇപ്പോ പോയേക്കവേ…. എന്ന് പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു കടി കൊടുത്തു. അവൾ എന്നെ തള്ളി ഇട്ടിട്ടു ഒരു ഓട്ടം… ” പള്ളിയിലേക്ക് പോകാൻ നേരം എന്റെ പാലക്കാരി പെമ്പറന്നോത്തിയെ നോക്കി ഇനി ഒരു ആണ്കൊച്ചിനെ കൂടി വേണ്ടേ എന്ന് പറഞ്ഞു അവളുടെ കയ്യിന്നു കീറും മേടിച്ചു. ചിന്നുവിനെയും ചിപ്പിയെയും വാരി കൂട്ടി പള്ളിയിലേക്ക് ചെല്ലുമ്പോൾ ആണ് നട ഇറങ്ങി വരുന്ന സോനുവിനെ കണ്ടത്. പിള്ളേരെയും അവളെയും പള്ളിയിൽ ആക്കി പ്രാർത്ഥിച്ചു പുറത്തേക്കു വരുമ്പോൾ ആണ് ഞാൻ സോനുവിന്റെ അടുത്തേക്ക്പോയത്. അപ്പോൾ ആണ് നടയിൽ മിന്നു ഇരിക്കുന്നത് ഞാൻ കണ്ടത്. “ടി… സോനു…. ” “ടാ….. റോബിൻ…. ” ഞങ്ങൾ കുറച്ചു സംസാരിച്ചു. മിന്നു കല്യാണം കഴിച്ചു.7വർഷം ആയി. ആളൊരു ബിസ്സിനെസ്സ്കാരൻ ആണ്. കുട്ടികൾ ആയിട്ടില്ല ഇതുവരെ ഡിവോഴ്സ് ആകുവാൻ നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖം മങ്ങി. അന്ന് അവളെ കൂടുതൽ സ്നേഹിച്ചു പോയതിനു ഓവർ കെയർ കൊടുത്തതിനു എല്ലാം അവളോട്‌ മാപ്പ് പറഞ്ഞു. തിരിഞ്ഞു നടന്നപ്പോൾ ആണ് മഴ പെയ്തതു. മിന്നുവിന്റെ കൈകൾ എന്റെ വയറിൽ കൂടി വട്ടം പിടിച്ചു. “എന്നോട് ഷെമിക്കണം ലിജോ.. നിന്നെക്കാൾ നല്ല ഒരാളെ കണ്ടപ്പോൾ ഇല്ലാത്ത കാരണം പറഞ്ഞു ഞാൻ നിന്നെ ഒഴിവാക്കി. ഇന്ന് അതുപോലെ ചില നല്ല നിമിഷങ്ങൾക്ക് വേണ്ടി ഞാൻ കൊതിക്കുന്നു. എന്നെ കൂടെ കൂട്ടാൻ നിനക്ക് ആകുമോ ??”

ഒരു നിമിഷം ആ പഴയ ക്യാമ്പസ്‌ കാലം ഓർമയിൽ വന്നു. “പപ്പാ…… “ചിന്നു മോൾടെ വിളി ആണ് എന്നിൽ ബോധം വരുത്തിയതു. ഞാൻ ഓടി ചെന്ന് മോളെ എടുത്തു. “മോളെ ഇത് പപ്പയുടെ ഫ്രണ്ട് ആ. ” “അച്ചായാ….മഴ പെയ്യുന്നു ഇങ്ങു വന്നേ….. “..അനു വിളിച്ചു. മിന്നു ഒരു ഞെട്ടലോടെ പൊട്ടിക്കരഞ്ഞു. ഒരു യുദ്ധം ജയിച്ച സന്തോഷത്തിൽ അവളുടെ മുന്നിൽ കൂടി നടന്നു ഞാൻ. വീട്ടിൽ എത്തിയിട്ടും നല്ല മഴ. “അനുമോളെ…. ഇങ്ങു വന്നേ…. ” ഞാൻ അവളുടെ കയ്യും പിടിച്ചു മഴയിലെക്ക് ഇറങ്ങി. ആ മഴയിൽ മിന്നു നനഞു നിന്നതിനെക്കൾ സുന്ദരി എന്റെ മിന്നു അണിഞ്ഞു എന്റെ മുന്നിൽ നിൽക്കുന്ന “എന്റെ പെണ്ണ്” ആണെന്ന് എനിക്ക് തോന്നി. അന്ന് മിന്നുവിനു കൊടുത്ത ചുംബനം ഇന്ന് ഭയം ഇല്ലാതെ ഞാൻ അനുവിന്റെ ചുണ്ടിൽ നൽകുമ്പോൾ ‘അയ്യേ… പപ്പയെ…. നാണം എന്ന് പറഞ്ഞു മഴ നനയാൻ എന്റെ മക്കളും ഉണ്ടായിരുന്നു. ”

ഒരു സുഹൃത്തിനു വേണ്ടി സമർപ്പിക്കുന്നു.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular