Connect with us

ബന്ധങ്ങൾ

അവളുടെ ആ രാത്രി

Published

on

രചന : ജെബിൻ
അച്ഛാ.. എനിക്ക് ഇപ്പോഴേ കല്യാണം വേണ്ടാ.. അവളുടെ വാക്കുകൾ അയാളെ ദേഷ്യം പിടിപ്പിച്ചു.. അത് നീയാണോ തീരുമാനിക്കുന്നെ… എന്റെ കല്യാണക്കാര്യത്തിൽ അഭിപ്രായം പറയാൻ എനിക്ക് അവകാശം ഇല്ലേ അച്ഛാ… ഈ കുടുംബത്തിൽ ഞാൻ തീരുമാനിക്കും അതൊക്കെ അനുസരിക്കാൻ പറ്റുന്നവർ മാത്രം ഇവിടെ നിന്നാ മതി… അയാളുടെ വാക്കുകൾ നീതുവിനു സഹിക്കാനും കഴിയാവുന്നതിലും അപ്പുറം ആയിരുന്നു എങ്കിലും പ്രായം തികഞ്ഞ ഒരു പെണ്ണിന്റെ നിസ്സഹായ അവസ്ഥ അവളെ സഹിക്കാനും ക്ഷമിക്കാനും പ്രേരിപ്പിച്ചു അവളുടെ മനസ്സ് പറയാതെ പറയുന്നു തന്റെ ഹരിയേട്ടന്റെ കാര്യം തുറന്നു പറയാം എന്ന്… എന്തോ വലിയ ദേഷ്യക്കാരനായ അച്ഛന്റെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം അവൾക്കു ഇല്ലാതെ പോയി.ഹരിയേട്ടാ.. ഇന്നലെ വീട്ടിൽ നല്ല ബഹളം ആയിരുന്നു.. ഏതോ കല്യാണ ആലോചന വന്നിട്ടുണ്ട്.. അച്ഛൻ അത് നടത്തണം എന്നും പറഞ്ഞു ഇരിക്കുവാ… നീ ഒന്നു അടങ്ങു പെണ്ണെ… അതൊന്നും നടക്കാൻ പോകുന്നില്ല… ഇല്ല ഹരിയേട്ടാ അച്ഛൻ ഇത് ഏതാണ്ട് ഉറപ്പിച്ച മട്ടാ…ദേ നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് കേട്ടല്ലോ… ഞാൻ ദേഷ്യം പിടിപ്പിച്ചത് അല്ല ഹരിയേട്ടാ ഉള്ള കാര്യം പറഞ്ഞതാ…മ്മ്.. ഞാൻ അല്പം തിരക്കിലാ… പിന്നെ വിളിക്കാമെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത ഹരിയോട് കണ്ണൻ ചോദിച്ചു നിനക്ക് ഇപ്പൊ എന്ത് തിരക്കാടാ ഉള്ളത് നീ ഒന്നു പോയേടാ… ഇതൊക്കെ കേട്ടോണ്ട് ഇരിക്കൽ അല്ലേ എന്റെ പണി… ശ്ശെടാ പണ്ട് ഇങ്ങനൊന്നും അല്ലാരുന്നല്ലോ.. നീതുനോടു മിണ്ടണം അവളെ കാണാൻ പോണം സമയമില്ല ഇതൊക്കെ ആയിരുന്നല്ലോ.. ഇപ്പോ അവളെ വേണ്ടാതായോ… ഓഹ് പിന്നെ… ഞാൻ അവളെ എങ്ങനെ ഒഴിവാക്കണം എന്ന് പറഞ്ഞു നടക്കുവാ അപ്പോഴാ… ഇത് നൈസായിട്ട് ഒഴിവാക്കാൻ പറ്റിയ സമയമാ… നിനക്ക് എന്ത് അറിയാം നീ ഒരു പുണ്യാളൻ… ടാ ഒരുമാതിരി മറ്റേ പണി കാണിക്കരുത്.. കെട്ടാൻ അല്ലേൽ പിന്നെ പ്രേമിക്കാൻ പോയത് എന്തിനാ നിനക്ക് ഒന്നു മിണ്ടാതിരിക്കാൻ പറ്റുവോ?? ഹരിയുടെ സ്വരത്തിന്റെ രീതി മാറിയത് കൊണ്ടാകാം കണ്ണൻ പിന്നെ ഒന്നും മിണ്ടാഞ്ഞത് കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലായിരുന്നു അയാൾ അവളുടെ കല്യാണം ഏകദേശം എല്ലാം റെഡി ആക്കി കഴിഞ്ഞു… വരുന്ന ഫെബ്രുവരി 21നു അവളുടെ കല്യാണം നിശ്ചയിച്ചു… ഹരിയേട്ടാ.. ഇനിയെങ്കിലും ഞാൻ പറയുന്നത് ഒന്നു കേൾക്ക് എന്റെ കല്യാണം വരെ നിശ്ചയിച്ചു… ആഹ് അതിനു ഇനിയും സമയം ഉണ്ടല്ലോ… ഹരിയേട്ടാ… തമാശ കളയ്.. എനിക്ക് ഹരിയേട്ടൻ ഇല്ലാതെ ഒരു ജീവിതം ഇല്ലാ ഞാൻ പറഞ്ഞേക്കാം… എടി.. അങ്ങനെ ഞാൻ പറഞ്ഞോ… എല്ലാത്തിനും ഞാൻ വഴി കണ്ടു വച്ചിട്ടുണ്ട് എന്താ എന്നോട് പറ… ആഹ് അതൊക്കെ പറയാം നീ സമാധാനപ്പെട്… അല്ലേൽ ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറയട്ടെ… ഏയ് വേണ്ട അത് ശെരിയാകില്ല.. നിനക്ക് അറിയാലോ.. നിന്റെ അച്ഛൻ അതിനു ഒരിക്കലും സമ്മതിക്കില്ല… മ്മ് എന്നാലും… ഒരു എന്നാലും ഇല്ലാ ഞാൻ പറയുന്നത് പോലെ അങ്ങ് ചെയ്‌താ മതി… എന്തും അനുസരിച്ചു മാത്രം ശീലമുള്ള നീതുവിനു ഹരിയോടുള്ള വിശ്വാസം കൊണ്ടാകണം എല്ലാം കേട്ടു സമ്മതം മൂളിയത്… എടാ നീ കാണിക്കാൻ പോകുന്നത് ചെറ്റത്തരമാ… കണ്ണന്റെ വാക്കുകൾ ഹരിയെ ചൊടിപ്പിച്ചു… നിന്നോട് വന്നു എന്റെ പ്ലാനിങ് പറഞ്ഞതാ ഇപ്പോ കുഴപ്പമായത്… ടാ ഹരി നീ അവളോടിത് തുറന്നു പറ.. കാര്യം കഴിയുമല്ലോ… നീ പോടാ അവളെ നിനക്ക് അറിയില്ല.. ഞാൻ വേണ്ടാന്ന് വല്ലോം പറഞ്ഞാൽ അവൾ വല്ല കടുംകൈയും കാണിക്കും അവസാനം ഞാൻ അകത്തും ആകും.. ഇത് ഒരു ചെറിയ ഗെയിം… ഒരു പെണ്ണിനെ തലയിൽ നിന്നും എങ്ങനെ ഒഴിവാക്കാം എന്ന് ഞാൻ കാണിച്ചു തരാം… അതിനു കല്യാണത്തിന്റെ തലേന്ന് ഇങ്ങനെ കാണിക്കുന്നത് എന്തിനാ… മുന്നേ ആയാലും ഇത് തന്നെ അല്ലേ സ്ഥിതി… എടാ മണ്ടാ തലേന്ന് ഞാൻ വേണ്ടാന്ന് പറയുന്നില്ലല്ലോ… അന്ന് എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി എന്ന് നീ വിളിച്ചു പറയണം അതാകുമ്പോൾ പിന്നെ അവൾക്കു മറ്റൊരു കാര്യം കൂടി ചിന്തിക്കണം.. വീട്ടുകാരുടെ മാനം… നാട്ടുകാരെ മുഴുവൻ കല്യാണം വിളിച്ചിട്ട് തലേന്ന് പെണ്ണിന് വല്ലോം സംഭവിച്ചാൽ നാട്ടുകാർ എന്ത് പറയും… നമ്മുടെ അല്ലേ നാട്ടുകാർ… ഇതൊക്കെ ഓർക്കുമ്പോ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവൾ ആ കല്യാണത്തിന് സമ്മതിച്ചോളും…

ഹരീ.. അങ്ങനെ ഒരു റിസ്ക് വേണ്ടാ.. അവൾ ചിലപ്പോ വല്ലതും ചെയ്തു പോയാൽ എന്ത് ചെയ്യും… ഒന്നു പോയേടാ.. ചെയ്യുവാണേൽ അങ്ങ് ചെയ്യട്ട്.. ദിവസങ്ങൾ കടന്നു പോകാൻ അധികം താമസം വേണ്ടി വന്നില്ല… ആ ദിവസം എത്തി.. സ്നേഹിക്കുന്ന ആളോടൊപ്പം ഇറങ്ങി പോകാൻ കാത്തിരിക്കുന്ന നീതുവിന്റെ ഫോണിലേക്കു കണ്ണന്റെ കാൾ വന്നു… ഹരിയ്ക്ക് ആക്‌സിഡന്റ് ആയെന്നു മനസ്സില്ലാ മനസ്സോടെ ആണെങ്കിലും കണ്ണന് പറയേണ്ടി വന്നു… അവളുടെ പൊട്ടിക്കരച്ചിൽ കണ്ണന്റെ കാതുകളിൽ അലയടിച്ചു… മദ്യലഹരിയിൽ ആയതു കൊണ്ടാകണം പ്ലാനിങ് ഒക്കെ മറന്നു കൊണ്ട് ഹരി നീതുവിന്റെ ഫോൺ കാൾ എടുക്കാൻ തുനിഞ്ഞത്… ഹരിയേട്ടാ… എന്താ പറ്റിയെ.. നീയാരാടി… ഹരിയുടെ നാക്കു കുഴയുന്നുണ്ടായിരുന്നു ഹരിയേട്ടാ… എന്താ പറ്റിയത് എന്ന് പറ ഉള്ളിലെ മദ്യം ആയിരിക്കണം ഹരിയെക്കൊണ്ട് എല്ലാം തുറന്നു പറയിപ്പിച്ചതു… താൻ ജീവനു തുല്യം സ്നേഹിച്ചിരുന്നയാൾ തന്നെ ചതിക്കുവായിരുന്നു എന്നതാകണം അമ്മ കഴിക്കാറുള്ള ഉറക്ക ഗുളിക തേടി പോകാൻ നീതുവിനെ പ്രേരിപ്പിച്ചതും.. ആരും കാണാതെ ഗുളികയും കൈയ്യിൽ പിടിച്ചു തന്റെ റൂമിൽ നിൽക്കുന്ന നീതുവിന്റെ കണ്ണിൽ നിന്നും കുടുകുടാ കണ്ണുനീർ ഉതിരുന്നുണ്ടായിരുന്നു… പ്രണയനഷ്ടത്തിന്റെ പേരിൽ ജീവൻ ബലി കഴിക്കാൻ അവൾ തയ്യാറായി കഴിഞ്ഞു… ചെറിയൊരു വിറയലോടു കൂടി കണ്ണും അടച്ചവൾ ഗുളികകൾ വായിലേക്ക് ഇടാൻ തുടങ്ങിയതും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം… നീതു… കതക് തുറക്ക് അമ്മയുടെ ശബ്ദം അവൾ തിരിച്ചറിഞ്ഞു… ഇപ്പൊ കഴിക്കുന്നത് ബുദ്ധിമോശം ആണെന്ന് മനസ്സിലാക്കിയ അവൾ കതക് തുറന്നു…

മുന്നിൽ നിൽക്കുന്ന ആളെ കണ്ടവൾ ഞെട്ടി… അതെ അയാൾ തന്നെ നാളെ തന്റെ കഴുത്തിൽ താലി മാല ചാർത്താൻ വിധിക്കപ്പെട്ടിരുന്നവൻ… എനിക്ക് നീതുവിനോട് ഒന്നു സംസാരിക്കണം.. അയാൾ ഉള്ളിലേക്ക് കടന്നു വാതിലിന്റെ കുറ്റി ഇട്ടു… തനിക്കു ഈ കല്യാണത്തിന് സമ്മതം അല്ലേ?? അയാളുടെ ചോദ്യത്തിന് ഈ ഒരു സാഹചര്യത്തിൽ എന്ത് മറുപടി നൽകാൻ… ഉത്തരമില്ലാതെ വിയർപ്പു തുള്ളികൾ അവളിൽ പ്രത്യക്ഷമായത് കൊണ്ടാകണം അയാൾ തന്നെ തുടർന്നു… നീതു എനിക്ക് എല്ലാം അറിയാം… ജീവിതത്തിൽ പ്രണയം എല്ലാവർക്കും ഉണ്ടാകാം. അതൊരു തെറ്റല്ല..പക്ഷെ നമ്മളെ സ്നേഹിക്കുവർക്കു വേണ്ടി ആയിരിക്കണം നമ്മൾ ജീവിക്കേണ്ടത്.. അത് പിന്നെ ഞാൻ.. അവളിൽ നിന്നും വാക്കുകൾ പുറത്തേക്കു വരാൻ വിസമ്മതിച്ചു ടോ… നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന് എനിക്കറിയാം രണ്ടു പേർക്കും താല്പര്യം ആയിരുന്നേൽ ഞാൻ മുന്നിട്ടു നിന്നു ഇത് നടത്തി തരാമായിരുന്നു.. ഇതിപ്പോ അങ്ങനല്ലല്ലോ… ഒരു കാര്യം പറയാം നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ആയിരിക്കണം നമ്മൾ ജീവിക്കേണ്ടത്… എന്തായാലും ഞാൻ കാത്തിരിക്കും ബാക്കിയൊക്കെ തന്റെ ഇഷ്ടം അയാൾ വാതിൽ തുറന്നു പുറത്തേക്കു നടന്നു… കല്യാണം കഴിഞ്ഞു അയാളുടെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ അവൾ ചോദിച്ചു ഏട്ടൻ അന്ന് എങ്ങനെയാ അവിടെ എത്യേ?? ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു അതോ അത് കണ്ണൻ എന്നെ വിളിച്ചു എല്ലാം പറഞ്ഞു അന്ന് രാത്രി.. താൻ എന്തേലും ചെയ്യുമൊന്നു ഭയന്നു പാവം… ഒരുപാട് നന്ദിയുണ്ട് അവനോടു…. എന്റെ ജീവിതകാലസഖിയെ എനിക്ക് തന്നതിന്…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular